top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

2. തമിഴും മലയാളവും

C.A. INNES, I.C.S എഴുതിയ Malabar and Anjengoയിൽ ഈ വിധം ഒരു സൂചന കാണുന്നുണ്ട്:


Malayalam is a Dravidian language closely akin to Tamil; but it is still a matter of dispute whether it should be regarded as an “old and much altered offshoot” of Tamil as Dr. Caldwell considered it, or as a sister language “both being dialects of the same member of the Dravidian family,” as Dr. Gundert suggests in his dictionary.


ആശയം: തമിഴിനോട് വളരെ അടുപ്പമുള്ള ഭാഷയാണ് മലയാളം. എന്നാൽ, പ്രാചീന തമിഴിൽ നിന്നും അടർന്നുവന്ന ഒരു ഭാഷയാണോ, അതോ തമിഴിന്റെ ഒരു സഹോദരീ ഭാഷയാണോ മലയാളം എന്ന കാര്യം ഒരു തർക്കവിഷയമായി നിലനിൽക്കുന്നു. കാരണം, രണ്ടും ഡ്രാവിഡ കുടുംബത്തിലെ ഒരേ അംഗത്തിന്റെ വ്യത്യസ്ത ഉപഭാഷകൾ മാത്രമാണ്.


മുകളിൽ പ്രതിപാദിച്ചിരിക്കുന്ന Dr. Caldwell ഇങ്ഗ്ളിഷ് ഭരണകാലത്തുള്ള ഒരു ദക്ഷിണേഷ്യൻ-ഭാഷാ പണ്ഡിതനായിരുന്നു.


ഇവിടെ എഴുതാൻ പോകുന്ന കാര്യങ്ങളുടെ ബലഹീനത ആദ്യംതന്നെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഈ എഴുതുന്ന ആൾ ഒരു ഭാഷാ പണ്ഡിതൻ അല്ലതന്നെ. നിത്യജീവിതത്തിൽ പണ്ടുകാലങ്ങളിൽ മനസ്സിൽ വന്നുചേർന്ന നേരിയ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാം എഴുതുന്നത്. ഈ പറയുന്ന കാര്യങ്ങൾ അവയുടെ അഗാധതയിൽ പോയി പഠിച്ചിട്ടുള്ളവർ പലരും കണ്ടേക്കാം. അവരുടെ അറിവിനേയും കണ്ടെത്തലുകളേയും ചോദ്യംചെയ്യാൻ യാതോരു ഉദ്ദേശവും ഇവിടെ ഇല്ലതന്നെ. എന്നാൽ അവരുടെ അറിവും കണ്ടെത്തലുകളും എന്താണ്എന്ന് ഈ എഴുത്തുകാരന് അറിയില്ല.


തമിഴും മലയാളവും വളരെ അടുപ്പമുള്ള ഭാഷകൾ ആണ് എന്ന് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. അത് എത്രമാത്രം ശരിയാണ് എന്ന് അറിയില്ല.


നീ, എടാ, എടീ, അവൻ, അവൾ, അവര് തുടങ്ങിയ പദങ്ങൾ തമിഴിലും മലയാളത്തിലും പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. പോരാത്തതിന്, പെണ്ണ് എന്ന വാക്ക് തമിഴാണ് എന്ന് മനസ്സിലാക്കുന്നു. മലയാളത്തിൽ പെണ്ണ് എന്ന വാക്ക് ചെറിയൊരു പരിധിവരെ ഒരു അവഹേളനാ (pejorative) പദമാണ് എന്ന് മനസ്സിലാക്കുന്നു. ഈ വാക്കുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയാവുന്നതാണ്. എന്നാൽ അതിലേക്കും കടക്കുന്നില്ല, ഇപ്പോൾ.


മലയാളത്തിലെ 'നിങ്ങൾ', 'താങ്കൾ' തുടങ്ങിയവാക്കുകൾക്ക് തത്തുല്യമായ പദപ്രയോഗങ്ങൾ തമിഴിൽ ഉണ്ട് എന്ന് മനസ്സിലാക്കുന്നു, ചെറിയ ശബ്ദവ്യത്യാസത്തോടുകൂടി. പോരാത്തതിന്, 'അവിടെ', 'ഇവിടെ' തുടങ്ങിയ വാക്കുകൾക്ക് തമിഴിൽ ഏതാണ്ട് അടുത്ത സ്വരം ഉള്ള വാക്കുകൾ ഉണ്ട് എന്നും മനസ്സിലാക്കുന്നു.


എന്നാൽ, തമിഴ് ഒട്ടുംതന്നെ അറിയാത്ത ഒരു മലയാള ഭാഷക്കാരന്, തമിഴ് മനസ്സിലാകും എന്ന് തോന്നുന്നില്ല. അതേ സമയം മലയാളത്തിലെ സംസ്കൃതപദങ്ങൾ തമിഴ് ഭാഷ മാത്രം കേട്ടുപരിചയമുള്ള തമിഴ് ഭാഷക്കാരന് മനസ്സിലാകും എന്നും തോന്നുന്നില്ല.


മലയാളത്തിലും തമിഴിലും ഒരേ പദങ്ങൾക്ക് വ്യത്യസ്ത അർത്ഥങ്ങൾ ഉള്ളവയും ഉണ്ട്. ഉദാഹരണത്തിന്, പണ്ണി എന്ന ഒരു വാക്ക് തമിഴിൽ ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഇത് മലയാളത്തിൽ അസഭ്യവാക്കാണ്. തമിഴിൽ ഇത് ഒരു നിത്യവും ഉപയോഗിക്കുന്ന സാധാരണ വാക്കാണ് എന്ന് തോന്നുന്നു. അസഭ്യമല്ല.


അതേപോലെ, 'സംസാരം', 'മുടിച്ച്', 'കേട്ട്' തുടങ്ങിയ പദങ്ങൾക്ക് തമിഴിലും മലയാളത്തിലും വ്യത്യസ്ത അർത്ഥങ്ങൾ ആണ് ഉള്ളത് എന്ന് കേൾക്കുന്നു.


വാഴ്കയെല്ലാ എപ്പടി ഇറുക്കും?

வாழ அகயெல்லா எப்படி இருக்கு?


(മുകളിൽ എഴുതിയ തമിഴ് വാക്കുകൾ കൃത്യമായി ശരിയാവണം എന്നില്ല).


തമിഴ് ഒട്ടുംതന്നെ അറിയില്ലായെങ്കിൽ ഇത് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകില്ലതന്നെ.


അന്നക്കിളി എന്ന പഴയകാല തമിഴ് സിനിമയിലെ ഈ ഗാനം നോക്കുക.


ഈ ഗാനത്തിലെ ചില വാക്കുകൾക്ക് മലയാളം വാക്കുകളുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു. എന്നിരുന്നാലും, തമിഴ് ഒട്ടുംതന്നെ അറിയാത്ത ഒരാൾക്ക് ഗാനത്തിന്റെ കൃത്യമായ അർത്ഥം മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തേക്കാം.


മനസ്സിൽകയറിവന്ന ചിലകാര്യങ്ങൾ വെറുതേയങ്ങ് ഇവിടെ (മുകളിൽ) കുറിച്ചിട്ടു എന്നേ ഉള്ളു.


വാദഗതികളുടെ പാതയിലേക്ക് തിരിച്ചുവരികയാണ്.


മലായളത്തിലും മലബാറിയിലും ഒരേ ശബ്ദവും വ്യത്യസ്ത അർത്ഥവും ഉള്ള ഒന്ന് രണ്ട് പദങ്ങൾ ശ്രദ്ധയിൽ വന്നുപെട്ടിട്ടുണ്ട്.


എന്നാൽ ശുദ്ധമായ മലബാറിയിൽ തമിഴിന്റെ സ്വാധീനം ഉണ്ട് എന്ന് തോന്നുന്നില്ല. സ്വാധീനം കാണുന്നുണ്ടെങ്കിൽ അവ മലയാളത്തിൽ നിന്നും വന്നതാവാം. അതുമല്ലെങ്കിൽ പ്രാചീന കാലങ്ങളിൽ തമിഴ് ജനതയുമായുള്ള സമ്പർഗ്ഗത്തിൽനിന്നും വന്നതാവാം.


അതേ സമയം മലബാറിയിൽ സംസ്കൃതപദങ്ങൾ തുച്ഛമായേ ഉണ്ടായിരുന്നുള്ള എന്ന് രേഖപ്പെട്ടുത്തിക്കാണുന്നത് നേരത്തെ സൂചിപ്പിച്ചകാര്യമാണ്.


ഭാഷകളുടെ സ്വോഫ്ട്വേർ കോഡിങ്ങിൽ, അവയുടെ ശബ്ദത്തിന്റെ കോഡിങ്ങിൽ പൊതുവായുള്ള പലതും കണ്ടേക്കാം. കുത്തിനോവിക്കാനും തമർത്താനും ഉള്ളവാക്കുകൾക്ക് ഒരു കൂർത്ത ശബ്ദരൂപം കണ്ടേക്കാം എന്ന് നോരത്തെ സൂചിപ്പിച്ചിരുന്നു.


അതു പോലെ ഈ ഇങ്ഗ്ളിഷ് പദങ്ങൾ നോക്കുക.


There: അവിടെ

Here: ഇവിടെ


ദൂരെക്ക് ചൂണ്ടിക്കാണിച്ച്, Here എന്നും,

അടുത്തേക്ക് കാണിച്ച്, There എന്നും പറഞ്ഞാൽ,

ഭാഷ മനസ്സിലാക്കാൻ പറ്റാത്ത ആൾക്ക്, എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകാൻ കുറച്ച് സമയമെടുക്കും എന്ന് പറയുന്നതിൽ തെറ്റുണ്ടോ? കൃത്യമായി അറിയില്ല. എന്നാൽ, ദൂരത്തേക്കും അടുത്തേക്കും സൂചിപ്പിക്കുന്ന വാക്കുകളുടെ സ്വരത്തിലും എന്തോ ദിശാ കോഡിങ്ങ് കണ്ടേക്കാം എന്ന് തോന്നുന്നു.


There എന്ന വാക്കിന്, ദൂരത്തുള്ള എന്ന ഒരു സ്വരം ഇല്ലേ എന്ന് ഒരു തോന്നൽ.

Here എന്ന വാക്കിൽ, അടുത്തുള്ള എന്ന ഒരു സ്വരം ഇല്ലേ എന്ന് ഒരു തോന്നൽ.


ഈ ഒരു കാര്യം ദക്ഷിണേഷ്യൻ ഭാഷകളിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.


ഇവിടെ, അവിടെ,

ഇങ്ഗെ இங்கே, അങ്ഗെ அங்கு

യഹാം यहाँ, വഹാം वहाँ


അതേ പോലെ,

ഇവൻ, അവൻ.

ഇവൾ, അവൾ.


അടുത്തുള്ളത്, ദൂരത്തുള്ളത്.


മലബാറി മലയാളം ഈ ഒരുകാര്യത്തിൽ ഒന്ന് രണ്ട് പ്രത്യേക വാക്കുകളുടെ കാര്യത്തിൽ ആധുനിക മലയാളത്തിൽ നിന്നും വ്യത്യാസം കാണിക്കുന്നുണ്ട്.


ഇവൻ - അവൻ,


ഇതിന് മലബാറിയിൽ ഒരേ പദമേയുള്ളു. അത് ഓൻ എന്ന വാക്കാണ്. ഈൻ എന്ന വാക്കില്ലതന്നെ.


അതേ പോലെ, ഇവൾ - അവൾ,

ഇതിന് മലബാറിയിൽ ഒരേ പദമേയുള്ള. അത് ഓള് എന്ന വാക്കാണ്. ഈള് എന്ന വാക്കില്ലതന്നെ.


എന്തുകൊണ്ടാണ് എന്ന് അറിയില്ല.


ഭാഷയുടെ സോഫ്ട്വേർ കോഡിങ്ങ്ഇടത്ത് ഇത് ഒരുപക്ഷെ ഒരു നിർണ്ണായകമായ കാര്യമായേക്കാം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ യാതൊന്നും പറയാനായി മനസ്സിൽ ഇല്ലതന്നെ. എന്നാൽ അലങ്കാരമാതൃകാ ഡിസൈനിൽഉള്ള ഒരു വ്യത്യാസം തന്നെയാണ് ഇത് എന്ന് ശ്രദ്ധിക്കുക.


എന്നാൽ മലയാളക്കാരും തമിഴരും ദ്രാവിഡർ എന്ന പൊതുവായ വംശീയരാണ് എന്ന പ്രമാണവാക്യം എത്രമാത്രം ശരിയാണ് എന്നത് ഒരു ചോദ്യമായി മനസ്സിൽ കയറിവരുന്നു.


ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം ഉള്ള കാലത്ത്, വടക്കൻ പ്രദേശത്തുള്ളവർ ക്ഷത്രിയരും, തെക്കൻ പ്രദേശത്തുള്ളവർ ദ്രാവിഡരും ആണ് എന്ന് ഒരു പൊതുവായുള്ള ചിന്താഗതി ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ പരന്നിരുന്നു. മറ്റുള്ളവർ എഴുതിയത് വായിച്ചും പഠിച്ച് മനസ്സിലാക്കുന്നവർ ആണ് പണ്ഡിതർ. അങ്ങിനെ വരുമ്പോൾ, പണ്ഡിത അഭിപ്രായവും ഇതു തന്നെയായി മാറിയെന്ന് തോന്നുന്നു.


ഈ വിവരം എത്രമാത്രം ശരിയാണ് എന്ന് അറിയില്ല. എന്നാൽ മനസ്സിൽ പല സന്ദേഹങ്ങളും, പല വിവരങ്ങളും കയറിവരുന്നുണ്ട്.


അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.


ഇന്നത്തെ എഴുത്ത് ഇവിടെ ഉപസംഹരിക്കുകയാണ്.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page