top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ കോഡുകളെ തൊട്ടുകളിക്കുന്നതായ ചികിസ്താ പ്രസ്ഥാനത്തെക്കുറിച്ച്

കമ്പ്യൂട്ടർ ഗെയ്മുകൾ നോക്കി, അതിനുള്ളിൽ വ്യക്തികൾ പലതരം പ്രവർത്തനത്തിൽ ഏർപ്പെടുന്നതും, തമ്മിൽ യുദ്ധം ചെയ്യുന്നതും മറ്റുമായ കാര്യങ്ങൾ കണ്ട്, ചിലരൊക്കെ ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചവും മനുഷ്യനും മറ്റും ഇതുപൊലുള്ള എന്തോ ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.


ഈ എഴുത്തുകാരൻ ഏതാണ്ട് 2005ന് ചുറ്റുപാടിൽ ഈ വിധമുള്ള ആശയങ്ങളിലേക്ക് വിരൽചൂണ്ടുന്ന കുറച്ച് എഴുത്തുകൾ ഒരു ബൃട്ടിഷ് ഫോറം പേജിൽ എഴുതിയിരുന്നു. ആ എഴുത്ത് പിന്നീട് Software codes of Reality, Life and Languages എന്ന പേരിൽ ഒരു ഡിജിറ്റൽ ഗ്രന്ഥമായി പല അന്തർദ്ദേശീയ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചിരുന്നു .


ആ എഴുത്തിൽ കമ്പ്യൂട്ടർ ഗെയ്മുകളെ പ്രതിപാദിച്ചിട്ടേ ഇല്ലാ എന്നാണ് തോന്നുന്നത്. പകരം മറ്റ് അനേകം, തമ്മിൽ ബന്ധമില്ലാത്ത നുറുങ്ങ് നിരീക്ഷണങ്ങളെ ഉപന്യസിക്കുകയാണ് ചെയ്തത്. അവയെല്ലാം എന്തായിരുന്നുവെന്ന് ഇന്ന് കൃത്യമായി ഓർമ്മയില്ല. കാരണം, എഴുതിപ്പൂർത്തീകരിച്ച ഗ്രന്ഥങ്ങൾ പിന്നീട് വായിക്കാൻ സമയം സാധാരണയായി ലഭിക്കാറില്ലതന്നെ.


പ്രപഞ്ചവും യാഥാർത്ഥ്യവും, ജീവൻ എന്ന പ്രതിഭാസവും, മസ്തിഷ്ക പ്രവർത്തനവും മറ്റും യഥാർത്ഥത്തിൽ ഒരു വൻ അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിന്റെ പ്രവർത്തനഫലവും നടത്തിപ്പും ആണ് എന്ന് ഈ എഴുത്തുകാരന് 100 ശതമാനം ഉറപ്പുള്ളകാര്യം തന്നെയാണ്. ഇങ്ങിനെയൊരു ഉറപ്പ് ഏതു വിധത്തിലാണ് മനസ്സിൽ കയറിയെന്നതിനെക്കുറിച്ച് പിന്നീട് പറഞ്ഞുഫലിപ്പിക്കാൻ ആയേക്കാം.


'ചില വ്യക്തികൾ ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം' എന്നതാണ് പ്രതിപാദ്യവിഷയം. ഈ കാര്യം പറയാൻ മാത്രമേ ഇപ്പോൾ ലക്ഷ്യമിടേണ്ടതുള്ളു. അല്ലാതെ പ്രപഞ്ചത്തിന്റെ പിന്നണിയിലേക്ക് പോകേണ്ടതില്ലതന്നെ. എന്നാൽ ആദ്യം പറഞ്ഞ ചെറിയ വിഷയവും രണ്ടാമത് സൂചിപ്പിച്ച വലിയ വിഷയവും, ഭൌതിക യാഥാർത്ഥ്യത്തിന്റെ മറഞ്ഞുനിൽക്കുന്ന ഒരേ രഹസ്യഉള്ളറയിൽ തന്നെയാണ് നിൽക്കുന്നത് എന്നു തോന്നുന്നു.


മനുഷ്യന്റെ ശരീരവും ജീവനും ബുദ്ധിയും പ്രവർത്തിക്കുന്നതിന് പിന്നിൽ ഒരു സോഫ്ട്വേർ സംവിധാനമോ, അതുപോലുള്ള മറ്റെന്തെങ്കിലുമോ ഉണ്ട് എന്ന് മനസ്സിലാക്കുന്നതിന് കാര്യമായ വിഷമമില്ലതന്നെ.



മനുഷ്യ ശരീരത്തിൽ അനേകംകോടി മഹാകോടി (Trillion) കോശങ്ങൾ ഉണ്ട് എന്ന് അറിവുള്ള കാര്യമാണ്. മാത്രവുമല്ല, ഇവ ഓരോന്നും വ്യക്തമായും ഒരു സങ്കീർണ്ണമായ യന്ത്രസംവിധാനം തന്നെയാണ്. മുകളിൽ നൽകിയിട്ടുള്ള ചിത്രം ഒരു കോശത്തിന്റെ ചുറ്റുമുള്ള Plasma membraneനിനുള്ളലെ ഘടകങ്ങളും യന്ത്രസംവിധാനവും ചിത്രീകരിക്കുന്നുണ്ട്. ഇതുപോലുള്ള അനേകംകോടി മഹാകോടി (Trillion) കോശങ്ങൾ!


പോരാത്തതിന്, കോശങ്ങളിൽതന്നെ പലവിധമുള്ളതും, വ്യത്യസ്ത പ്രവർത്തനം ഉള്ളവയും ഉണ്ട്.


ഇവയേയെല്ലാം ഒത്തൊരുമയോടുകൂടി പ്രവർത്തിപ്പിക്കാനും വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്തമായി പ്രതികരിക്കാനും പ്രവർത്തിക്കാനും പ്രാപ്തി നൽകാൻ ഏതുവിധത്തിലുള്ള നിയന്ത്രണ സംവിധാനത്തിന് ആവും?


ഈ കാര്യം ഈ എഴുത്തുകാരൻ ഏതാണ്ട് 2004മുതൽ പലതരം വ്യക്തികളുമായി ഓൺലൈനായും ഓഫ് ലൈനായും സംസാരിക്കാനും, അവരെ ചില കാര്യങ്ങൾ ബോധിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഏതാണ്ട് 2011ന്നുവരേയും അതിനപ്പുറവും മിക്ക ഡോക്ടർമാർക്കും കമ്പ്യൂട്ടർ ഉപയോഗിച്ച് പരിചയമോ അതിനെ നയിക്കുന്ന സോഫ്ട്വറിനെക്കുറിച്ച് വിവരമോ ഉണ്ടായിരുന്നില്ല. ചിലർ ഈ എഴുത്തുകാരന്റെ കാഴ്ചപ്പാടിനെ ഏതോ കമ്പ്യൂട്ടർ ഗെയ്മ് കണ്ടതിൽനിന്നും മനസ്സിൽ ഉദിച്ച അതിശയോക്തികലർന്ന ബാലിശമായ (childish) വിഡ്ഢി ചിന്തകൾ ആണ് എന്ന് തുറന്നുതന്നെ പറഞ്ഞതായി ഓർക്കുന്നു.


ഈ രീതിയിൽ പ്രതികരിച്ച മിക്കവർക്കും കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെക്കുറിച്ച് കാര്യമായ വിവരമില്ലായിരുന്നു എന്നു മാത്രമല്ല, ചിലർക്ക് സോഫ്ട്വേർ എന്നതിനെക്കുറിച്ച് കേട്ടറിവുപോലും ഉണ്ടായിരുന്നില്ല.


മനുഷ്യ ശരീരത്തെക്കുറിച്ചും, ബുദ്ധിയെക്കുറിച്ചും ബുദ്ധിസ്ഥിരതയെക്കുറിച്ചും, മാനസിക ആരോഗ്യത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ അവകാശം അതാതു വിഷയത്തിൽ യോഗ്യതനേടിയ ഡോക്ടർമാർക്കാണ് എന്നതും കാര്യമായ ഒരു പ്രശ്നംതന്നെയായിരുന്നു. ഈ കൂട്ടരിൽ പലർക്കും അന്ന് കമ്പ്യൂട്ടർ എന്താണ് എന്ന് കാര്യമായ വിവരം ഇല്ലായിരുന്നു. ഇന്ന് ഈ ഒരു കാര്യത്തിൽ കാര്യമായ മാറ്റം വരുത്തിയത് സ്മാട്ട്ഫോണിന്റെ വരവും ഇന്റർനെറ്റ് ഉപയോഗത്തിന്റെ വ്യാപിക്കലും ആണ് എന്ന് തോന്നുന്നു.


വീഡിയോ ഗെയ്മുകൾ കണ്ട്, മനുഷ്യമനസ്സും ഏതാണ്ട് ഒരുകമ്പ്യൂട്ടർ സോഫ്ട്വേർ പോലുള്ള ഒരു ഏർപ്പാടാണ് എന്ന് നേരത്തെ ഒരു ചിന്താഗതിയുള്ളതായി ഒരു ഓൺലൈൻ സംഭാഷണത്തിൽ ഒരു യൂഎസ് പൌരൻ ചെറിയതോതിൽ അവഹേളിച്ചുകൊണ്ട് അറിയിച്ച കാര്യവും ഓർമ്മയുണ്ട്. ഈ കാര്യത്തെ Wetware എന്നാണ് പറയപ്പെടുന്നത് പോലും.


ഈ എഴുത്തുകാരന് ഈ വിധം ചിന്തകൾ 2004നോടുകൂടി മനസ്സിൽ കയറിവന്നപ്പോൾ, കമ്പ്യൂട്ടർ ഗെയ്മുകളുമായി യാതോരു രീതിയിലും ബന്ധപ്പെടുത്തേണ്ടുന്ന ആവശ്യം വന്നില്ലതന്നെ. കാരണം, മനസ്സിൽ തികച്ചും സങ്കീർണ്ണമായ പലവിധ വിവരങ്ങൾ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.


ഉദാഹരണത്തിന് 2004ന് മുൻപേ തന്നെ എഴുതി പ്രസിദ്ധീകരിച്ച March of the Evil Empires; English versus the feudal languages എന്ന ഗ്രന്ഥത്തിൽ ഈ വിധം ചില വാചകങ്ങൾ ഈ എഴുത്തുകാരൻ എഴുതിയതായി മനസ്സിൽ ഓർമ്മയുണ്ട്.


QUOTE: For there is much that needs to be understood about the various aspects and the internal nature of the software program we generally call ‘language’.


I do believe with the deepest of my conviction that there is a wealth of information to be dug out from the depths of this software. END OF QUOTE


മനസ്സിൽ കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഒരു ചിന്താഗതി ഈ വിധമായിരുന്നു:


മനുഷ്യ ശരീരം ഒരു സോഫ്ട്വേർ സംവിധാനമാണ് സൃഷ്ടിക്കുകയും, മറ്റൊരു സോഫ്ട്വേർ സംവിധാനമാണ് നടത്തിപ്പുചെയ്യുകയും ചെയ്യുന്നത് എന്ന് ചിന്തിക്കുക. എങ്കിൽ ആദ്യത്തെ സോഫ്ട്വേർ സംവിധാനം സൃഷ്ടിച്ച ശരീരത്തെ Hardware ആയി കാണാം. അതിനെ നടത്തിപ്പുചെയ്യുന്ന സോഫ്ട്വേറിനെ, ജീവന്റേയും ആരോഗ്യത്തിന്റേയും മനസ്സിന്റേയും സോഫ്ട്വേറായി കാണുക. ഈ വിധം കണ്ടാൽ, മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന കേടുപാടുകളേയും ആരോഗ്യപ്രശ്നങ്ങളേയും ഏതുവിധത്തിൽ കൈകാര്യം ചെയ്യാനാവും എന്ന ഒരു ചോദ്യം മനസ്സിൽ കയറിവന്നു.


ഒരു സാധാരണ കമ്പ്യൂട്ടറിന് കേടുപാടു സംഭവിച്ചാൽ, അതിന്റെ മോണിറ്ററും, കീബോഡും, Harddiskഉം, Processorഉം, Fanഉം Motherboardഉം മറ്റും നന്നാക്കേണ്ടിവരും. ചിലത് മാറ്റി പുതിയത് സ്ഥാപിക്കേണ്ടിയും വരാം. ഇത് ഒരു Hardware technician ചെയ്യേണ്ടുന്ന കാര്യമാണ്.


ഇതേ പോലെതന്നെയാണ് മനുഷ്യ ശരീരത്തിലും പലവിധ കേടുപാടുകളും രോഗാവസ്ഥകളും വന്നാൽ. ഒരു Allopathy doctorക്ക് മരുന്നുകളുടെ സഹായത്താലും സ്വന്തം കായികമായ പ്രവർത്തനത്താലും രോഗാവസ്ഥയ്ക്ക് ശമനം വരുത്താനാവും എന്ന് മനസ്സിലാക്കുന്നത്.


എന്നാൽ ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിൽ കേടുപാടു വരുന്നത് സോഫ്ട്വേറിന്റെ പാളിച്ചകൊണ്ടും ആവാം. അങ്ങിനെ സംഭവിക്കുമ്പോൾ നന്നാക്കേണ്ടത് സോഫ്ട്വേറിലൂടെയാണ്.


ഇതേ പോലെ മനുഷ്യ ശരീരത്തിന്റേയും ജീവന്റേയും മസ്തിഷ്ക സോഫ്ട്വേറിന്റേയും പ്രവർത്തനത്തിൽ കേടുവരാനും സാധ്യമാണ് എന്നത് ഉറപ്പുള്ള കാര്യമാണ്. ഇങ്ങിനെ സംഭവിക്കുമ്പോൾ, പ്രശ്നപരിഹാരം ഒരു സോഫ്ട്വേർ നന്നാക്കലിലൂടെ നടക്കില്ലേ, എന്ന ഒരു ചിന്ത മനസ്സിൽ കയറിക്കൂടി.


അങ്ങിനെയൊരു ചികിത്സാ സമ്പ്രധായത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലതന്നെ. അങ്ങിനെയിരിക്കുമ്പോഴാണ് Homoeopathy ചികിത്സാ സമ്പ്രധായത്തെ വളരെ അടുത്തുനിന്നും നിരീക്ഷിക്കാനുള്ള അവസരം ലഭിച്ചത്. ഇന്നുള്ള Homoeopathy പ്രവർത്തനത്തിൽ പലവിധ പാളിച്ചകളും ഉണ്ട് എങ്കിലും, Homoeopathy തന്നെയാവാം ഈ എഴുത്തുകാരന്റെ മനസ്സിൽ ഉദിച്ചുവന്ന സോഫ്ട്വേറിലൂടെയുള്ള ചികത്സാ സംവിധാനം എന്നു തോന്നുന്നു. ഏതാണ്ട് 2005 മുതൽ ഇന്നുവരെ ഈ എഴുത്തുകാരന്റെ വീട്ടിൽ വളരെ അപൂർവ്വമായേ Allopathy ഔഷധങ്ങൾ ഉപയോഗിച്ചിട്ടുള്ളു.


Allopathyക്ക് വൻ കഴിവുകൾ ഉണ്ട് എന്നത് ശരിതന്നെ. എന്നാൽ യഥാർത്ഥത്തിൽ Modern Medicineആയി ഒടുവിൽ പരിണമിക്കാൻ സാധ്യതയുള്ളത് Homoeopathy തന്നെയാണ്. പക്ഷെ Homoeopathyയുടെ പ്രവർത്തനത്തിലും പ്രവർത്തിക്കുന്നവരിലും കാര്യമായ ഗുണമേന്മാ മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. അതിലേക്കൊന്നും ഇപ്പോൾ പോകാൻ പറ്റില്ലതന്നെ.


1970കളിൽ ഒരു തെരുവുകച്ചവടക്കാന്റെ വാചക-കസർത്തിൽ, 'ആധുനിക ഔഷധങ്ങൾക്ക് Jet വിമാനങ്ങളെവരെ പറപ്പിക്കാൻ കഴിവുള്ള ഈ കാലഘട്ടത്തിൽ', എന്ന ഒരു വാചകം കേട്ടതായി ഓർക്കുന്നു. ഈ വിധം കഴിവുള്ള ഔഷധങ്ങൾ വരുംകാലങ്ങളിൽ Homoeopathyയിൽ കണ്ടേക്കാം. കാരണം അത് തൊട്ടുകളിക്കുന്നതും തൊട്ടുകൊടുക്കുന്നതും അദൃശ്യമായതും, എന്നാൽ അതീവ അതീന്ത്രിയ ശക്തിയുള്ള അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ തുണ്ടുതുണ്ട് കോഡുകൾ തന്നെയാവാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page