top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ മൂല്യങ്ങളിൽ ആന്തോളനം നടത്തുന്നതിനെക്കുറിച്ച്

എഴുത്ത് കമ്പ്യൂട്ടർ പ്രവർത്തനത്തിന്റെ സാങ്കേതികതളിലേക്ക് കൂടുതൽ കഴഞ്ഞുപോകാതെ നോക്കേണ്ടിയിരിക്കുന്നു. അതിനാൽ പ്രതിപാദ്യവിഷയത്തിന് ആവശ്യമായിട്ടുള്ള കാര്യങ്ങൾ മാത്രം എഴുതി എഴുത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ്.


അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ മനുഷ്യശരീരം, ഇന്ന് മനുഷ്യർ മനസ്സിലാക്കുന്നതും വിഭാവനം ചെയ്യുന്നതും പോലെയാവും എന്ന് തോന്നുന്നില്ല. അനേകംകോടി മഹാകോടി (Trillion) കോശങ്ങൾ എന്നതുതന്നെ സോഫ്ട്വേർ കോഡുകളിൽ വെറും ചെറിയതോതിലുള്ള കോഡ് ലൈബ്രൈറികൾ തന്നെയാവാം രൂപകൽപ്പനചെയ്യുന്നത്. ഈ വിധം യാഥാർത്ഥ്യത്തേയും, മനുഷ്യശരീരത്തേയും ജീവൻ എന്ന പ്രതിഭാസത്തേയും മനസ്സിനേയും വികരങ്ങളേയും മസ്തിഷ്ക സോഫ്ട്വേറിനേയും (Brain Softwareനേയും) മറ്റും വിഭാവനം ചെയ്താൽ, ഇവയ്ക്കെല്ലാം പിന്നിലും അണിയറയിലും ബൈനറി അക്കങ്ങൾക്കും Hexadecimal അക്കങ്ങൾക്കും സമാനമായ അക്കങ്ങളോ അതുമല്ലെങ്കിൽ അക്കങ്ങൾക്ക് സമാനമായതോ അതുമല്ലെങ്കിൽ ബദലായുള്ളതോ ആയ മറ്റെന്തോ സംഗതി പ്രവർത്തിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്?


ചിന്തകൾ ഈ ദിക്കിൽ എത്തിനിൽക്കുമ്പോൾ, ഫ്യൂഡൽ ഭാഷകളുടെ സ്വാധീനത്തെക്കുറിച്ചുള്ള ചിന്തകൾ ഈ കാര്യത്തിലേക്ക് ബന്ധിപ്പിക്കാവുന്നതാണ്. ഫ്യൂഡൽ ഭാഷകൾക്ക് മനുഷ്യനേയും മനുഷ്യമനസ്സിനേയും മാനസിക നിലവാരത്തേയും അന്തസ്സിനേയും വികാരങ്ങളേയും, അടിച്ചുതമർത്താനും ഉയർത്തിപ്പിടിക്കാനും ഉള്ള വ്യത്യസ്ത വാക്ക് കോഡുകൾ ഒരേ അർത്ഥം വരുന്ന വ്യത്യസ്ത വാക്ക് രൂപങ്ങൾക്ക് ഉണ്ട് എന്നതാണ് ഈ എഴുത്തുകാരനിൽ വന്നുചേർന്ന തിരിച്ചറിവ്.


വാക്കുകളും സോഫ്ട്വേർ സൃഷ്ടികൾ തന്നെയാവാം. ഉദാഹരണത്തിന്, ഇങ്ഗ്ളിഷിലെ A എന്ന വാക്കിന് ബൈനറി ഡിജിറ്റിൽ, നൽകിയിട്ടുള്ള രൂപം 01000001 എന്നാണ് എന്ന് ഓർക്കുക. ഇതേ പോലെതന്നെ യാഥാർത്ഥ്യത്തിന്റെ അതീന്ത്ര്യ സോഫ്ട്വേർ വേദിയിൽ ഭാഷകളും വാക്കുകളും ലിപികളും സൃഷ്ടിക്കപ്പെടുന്നതും പ്രവർത്തിക്കുന്നതും ഒരു അതീന്ത്ര്യ സോഫ്ട്വേർ സംവിധാത്തിലൂടെ തന്നെയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.


മനുഷ്യ ശരീരത്തെ കോശങ്ങൾ ആയിത്തന്നെ കാണുക. എങ്കിൽ ഈ ഓരോ കോശത്തേയും രൂപകൽപ്പന ചെയ്യുന്നത് കോടാനുകോടി അതീന്ത്ര്യ സോഫ്ട്വേർ കോഡുകൾ തന്നെയാവും.


ഒരു പ്രത്യേക വ്യക്തി ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ആണ് ജീവിക്കുന്നതെങ്കിൽ, ആ ആളുടെ വ്യക്തിത്വം ഭാഷാകോഡുകൾ പൊക്കിവെക്കുന്നതും അടിച്ചുപരത്തുന്നതും ആയ ആന്തോളനത്തിന് പാത്രീഭവിക്കാനുള്ള അന്തരീക്ഷം നിലനിൽക്കും. ഈ ആൾ ഈ വിധ കോഡുകളുടെ ഈ വിധ പ്രവർത്തനങ്ങൾ അനുഭവിച്ചുതന്നെയാണ് വളർന്നുവന്നിട്ടുണ്ടാവുക.


ഈ ആളുടെ കോശങ്ങളെ അതീന്ത്ര്യ സോഫ്ട്വേറിൽ ഈ വിധമാണ് ലിഖിതപ്പെടുത്തിയിരിക്കുന്നത് എന്ന് ചിന്തിക്കുക:


‰ IHDR ¥ j \ŠqÄ gAMA ¯È7Šé tEXtqÉe ‰ZIDATxÚì“Ñ€ C}38‰s¸ÿq‚Ö”óòG¡!¡û:@Xb0m

EäE‹°•­Èe1Æ‚wî!âoÒ J3ϤÿT ÕQªTjúÔý^J

»¹òüÈð Ñ^;4fô±ý ôŠ­o¬‹G vËm@¢èÿy‚ŠÍ\u#}Twtv½œm¥àÇ°‹¿ìl°k UJ«Z×Î|P™^ZâQ¼1wãâ#Ê$œ.hø§Õ‘tkŠªÝ=Äée¢BæAG)úÇœ«óLª°Å¶2 ³Ö‰½(H,¨»ÐÊ=pÝÈKïQäº7ò•]íÛm@£íÝÑÆîHkìØ°îPjéR•™ËHídC…TÌH«$MŸ,Œ¡„Ô1AìÍ $}ÿçfRÚ¾Ä5| •j


ചുറ്റുമുള്ളതും സ്വന്തമായി മനസ്സിലാകുന്നതും സംസാരിക്കുന്നതും ആയ ഫ്യൂഡൽ ഭാഷയുടെ സവിശേഷതകൾക്ക് അനുസൃതമായി, വ്യക്തിത്വ നിലവാരത്തിനും വൈകാരിക നിലവാരത്തിനും സാമൂഹിക അന്തസ്സിനും, ചില വ്യക്തമായ അക്ക സ്ഥാനങ്ങൾ ഈ കോഡുകളിൽ ഉണ്ട് എന്നും ചിന്തിക്കുക.


പണിക്കാരൻ 'ചേട്ടൻ' / 'ചേച്ചി' എന്ന് സംബോനധചെയ്യുന്നതും, നീ എന്ന് സംബോധന ചെയ്യുന്നതും ഈ അക്കസ്ഥാനത്ത് വ്യക്തമായും വ്യത്യസ്ത മൂല്യങ്ങൾ ആണ് ലിഖിതപ്പെടുത്തുക എന്ന് മനസ്സിലാക്കാവുന്നതാണ്. ഫ്യൂഡൽ ഭാഷയിൽ വളർന്നുവന്ന വ്യക്തിയിൽ ഈ അക്കസ്ഥാനത്തിന് മുകളിലോട്ടും താഴോട്ടും, പൊങ്ങിയും താഴ്ന്നും ഉള്ള അനുഭവപരിചയം ചെറുപ്പം മുതലേ വന്നുകാണും.


അതേ സമയം, കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് (pristine-English) പോലുള്ള പരന്ന പ്രകൃതമുള്ള ഭാഷകളിൽ വളർന്നുവന്ന വ്യക്തികളിൽ ഈ വിധം ഈ സ്ഥാനത്തുള്ള അക്കങ്ങൾക്ക് മുകളിലോട്ടും താഴോട്ടും ആന്തോളനം ചെയ്യാനുള്ള തട്ടുകളും അറകളും (Slots) നേരത്തെ നിർമ്മിച്ചുവച്ചിട്ടുണ്ടാവില്ലതന്നെ. ഈ ഒരു സവിശേഷതയോ അതുമല്ലെങ്കിൽ ന്യൂനതയോ ഈ കൂട്ടരുടെ പ്രകൃത്തിലും വ്യക്തിത്വത്തിലും അന്തസ്സിലും മാനസിക മൂല്യങ്ങളിലും പ്രതിഫലിച്ചുകാണും എന്നും പറയാവുന്നതാണ്.


യഥാർത്ഥത്തിൽ, ഫ്യൂഡൽ ഭാഷകളിലെ ചില നിർണ്ണായകമായ വാക്കുകളിൽ Indicant word codes എന്ന പ്രതിഭാസം ഉണ്ട് എന്ന തിരിച്ചറിവാണ്, പതിറ്റാണ്ടുകൾക്ക് മുൻപ് ഈ എഴുത്തുകാരനിൽ അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളെക്കുറിച്ചുള്ള ചിന്തകൾ വളർത്തുവാൻ സൌകര്യപ്പെടുത്തിയത്. ഈ വിധ വാക്കുകളുടെ വ്യത്യസ്ത Indicant word codeഡുകൾ വ്യക്തികളുടെ ശരീരപ്രകൃതത്തേയും മാനസികവും ശാരീരികവും ആയ വളർച്ചയേയും രൂപത്തേയും മാനസിക നിലവാരത്തേയും മുഖഭാവത്തേയും മറ്റും വ്യത്യസ്തമായി ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഒരു നിർണ്ണായകമായ തിരിച്ചറിവായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.


കാരണം, ഈ വിവരം മനുഷ്യനുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങളെ ഒരു നൂതനമായ കാഴ്ചപ്പാടിലൂടേയും വീക്ഷണകോണിലൂടേയും സമീപിക്കാനും വ്യാഖ്യാനിക്കാനും വിശദ്ധീകരിക്കാനും ഈ എഴുത്തുകാരന് പ്രേരണയും പ്രചോദനവും നൽകി എന്ന് പറയുന്നതിൽ കളവുണ്ടാവില്ലതന്നെ.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page