top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും വരുത്താൻ കെൽപ്പുള്ളകാര്യങ്ങളെക്കുറിച്ച്

ദക്ഷിണേഷ്യയിൽ കൊളോണിയൽ കാലഘട്ടത്തിൽ വന്ന ഇങ്ഗ്ളിഷുകാരിൽ പലർക്കും, ഈ പ്രദേശത്തിലെ സാമൂഹികാവസ്ഥയിൽ ദുർഗ്രഹവും അസ്പഷ്ടവും അവ്യക്തവും (intangible) ആയ എന്തോ ഒരു കാര്യവും പ്രകൃതവും ഉണ്ട് എന്ന് തോന്നിയിരുന്നു.


വെറും സാങ്കേതികപദങ്ങളാൽ ഈ സമൂഹത്തെ ഇങ്ഗ്ളണ്ടിലെ സമൂഹവുമായി താരതമ്യം ചെയ്താൽ, രണ്ട് പ്രദേശങ്ങളിലും രാജാക്കളോ റാണിമാരോ ഉണ്ട് എന്ന് കാണാം. രാജകുടുംബാംഗങ്ങൾ ഉണ്ട്. പ്രഭുവംശം ഉണ്ട്. Lords, ladies, Baron, Baroness തുടങ്ങിയ സാമൂഹിക സ്ഥാനങ്ങൾ ഇങ്ഗ്ളണ്ടിൽ ഉണ്ടെങ്കിൽ, അവയ്ക്ക് തുല്യമായ സാമൂഹിക പദവികൾ ദക്ഷിണേഷ്യയിലെ നൂറുകണക്കിനുള്ള രാജ്യങ്ങളിലും കണ്ടെത്താൻ ആവുമായിരുന്നു.


ഈ വിധം കാര്യങ്ങളെ ഇങ്ഗ്ളണ്ടിലും ബൃട്ടണിലും ഇരുന്ന് അക്കാഡമിക്ക് പണ്ഡിതർ വിഭാവനം ചെയ്തപ്പോൾ, ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ച എന്നത്, ദക്ഷിണേഷ്യയിൽ ഉള്ള ഇങ്ഗ്ളണ്ടുപോലുള്ള രാജ്യങ്ങളെ പിടിച്ചമർത്തി, ഇങ്ഗ്ളിഷുകാരെപ്പോലുള്ള ജനങ്ങളെ കീഴ്പ്പെടുത്തി, അടിമകളാക്കിയുള്ള ഒരു ഭരണ സമ്പ്രദായമാണ് എന്ന് വിലയിരുത്തി. ഇങ്ഗ്ളിഷ് പതാക ഈ ഉപദ്വീപിൽ വിജയക്കൊടിയായി പറപ്പിച്ച Robert Cliveനെ ഒരു വൻകിട അക്രമകാരിയും പിടിച്ചുപറിക്കാരനും അഴിമതിക്കാരനും തെറ്റായ മർഗ്ഗങ്ങളിലൂടെ ധനം സമ്പാദിച്ച വ്യക്തിയായും, ഈ അക്കാഡമിക്ക് വിഡ്ഢികൾ നിർവ്വചിച്ചു.


എന്നാൽ ദക്ഷിണേഷ്യ എന്ന പ്രദേശം ഇങ്ഗ്ളണ്ടുമായി താരതമ്യം ചെയ്യാൻ പറ്റാത്ത പ്രദേശം ആണ് എന്നും, ദക്ഷിണേഷ്യയിൽ ഈ അക്കാഡമിക്ക് പൊട്ടന്മാർ പറയുന്നതുപോലുള്ള യാതോരു കാര്യവും അല്ലനടന്നത് എന്നും, അതുപോലുള്ള ഒന്നുംതന്നെ നടക്കുന്നില്ലായെന്നും Robert Cliveപറഞ്ഞുനോക്കിയെങ്കിലും, ഇങ്ഗ്ളണ്ടിലെ വിവരദോഷികളായ പണ്ഡിതന്മാർ വിട്ടുകൊടുത്തില്ല. അസഹ്യമായ ആരോപണങ്ങൾ കേട്ടുമടുത്ത്, Robert Clive ആത്മഹത്യ ചെയ്തു.


എന്നാൽ വാസ്തവം Robert Clive പറഞ്ഞത് തന്നെയായിരുന്നു.


ദക്ഷിണേഷ്യയുടെ വ്യത്യാസം എന്താണ് എന്ന് വളരെ കൃത്യമായി പറയാൻ ഈ ഒരു ചെറിയ കാര്യം പറഞ്ഞാൽ മതി:


ഇങ്ഗ്ളിണ്ടിൽ ഭൂജന്മിയുടെ ഭാര്യ തൊഴിലാളിസ്ത്രീയെ പരാമർശിക്കുന്നത് ‘She’ എന്നാണ്. തൊഴിലാളി തിരിച്ചും ‘She’ എന്നുതന്നെയാണ് പരാമർശിക്കുന്നത്.


ദക്ഷിണേഷ്യയിൽ ഭൂജന്മിയുടെ ഭാര്യ തൊഴിലാളിസ്ത്രീയെ ‘അവൾ’ / ‘उस्स्’ എന്ന് പരാമർശിക്കുന്നു. തൊഴിലാളി തിരിച്ച് ‘അവർ’ / ‘उन्न्’ എന്നാണ് പരാമർശിക്കുന്നത്.


സാമൂഹിക നിലവാരങ്ങൾ മാറുമ്പോൾ, ‘She’ എന്ന ഇങ്ഗ്ളിഷിലെ വാക്ക്, എതിർ ദിശയിലേക്ക് മാറില്ല. മറിച്ച് ഉറച്ചുതന്നെ നിൽക്കും. അതേ സമയം ദക്ഷിണേഷ്യയിൽ ഈ വാക്ക് തികച്ചും എതിർ ദിശയിലേക്ക് മാറും. തൊഴിലാളി സ്ത്രീ ഭൂജന്മി സ്ത്രീയ ‘അവൾ’ എന്ന് പരാമർശിച്ചാൽ, അത് വ്യക്തമായും ഒരു സാമൂഹിക ആക്രമണം തന്നെയാണ്. മുകളിൽ ഇരിക്കുന്ന വ്യക്തിയുടെ മുഖം അമർത്തിപ്പിടിച്ച്, അടിയിലേക്ക് ഉന്തിനീക്കുന്ന കാര്യംതന്നെയാണ് നടന്നത്.


എന്നാൽ ഭൌതികമായി ഈ വിധം തൊട്ടതായോ, മുഖത്ത് അമർത്തിയതായോ അടിയിലേക്ക് താഴ്ത്തിയതായോ ഉള്ള യാതോരു ദൃശ്യവും കാണാൻ പറ്റില്ല. അതിഗംഭീര MegaPixel ഉള്ള ഒരു ക്യാമറയ്ക്ക് പോലും ഈ ഒരു പിടിച്ചുതാഴ്ത്തലിനെ detectചെയ്യാനോ senseചെയ്യാനോ ആവില്ലതന്നെ.


എന്നാൽ സംഭവം വാസ്തവം തന്നെയാണ്. കൊലപാതകംവരെ സംഭവിക്കാൻമാത്രം പ്രകോപനം നൽകാനാവുന്ന കാര്യമാണ് നടന്നത്. എന്നാൽ അടുത്തുനിന്നും വീക്ഷിക്കുന്ന ഒരു ഇങ്ഗ്ളിഷ് മനസ്സിനെ സംബന്ധിച്ചെടുത്തോളം എന്തോ നടന്നിട്ടുണ്ട്, എന്നാൽ എന്താണ് നടന്നത് എന്നത് ദുർഗ്രഹവും അസ്പഷ്ടവും അവ്യക്തവും തന്നെ.


ദക്ഷിണേഷ്യൻ സാമൂഹിക യന്ത്രസംവിധാനത്തിലെ ഒരു ചെറിയ പ്രവർത്തനം ആണ് ഇവിടെ ദൃഷ്ടാന്തീകരിച്ചത്. ഈ കാര്യം പറയാനായി, അതീന്ത്രിയ സോഫ്ട്വേർ കോഡുകളുടെ കാര്യംഒന്നും പറയേണ്ടിവന്നില്ലതന്നെ.


ദക്ഷിണേഷ്യൻ സമൂഹങ്ങളിൽ എല്ലാരും അതികഠിനമായ ഉച്ചനീചത്വം എന്ന വടംകയറിനാൽ ബന്ധിപ്പിക്കപ്പെട്ടിരുന്നു. ഈ കയർ ഉന്നത ജാതിക്കാരേയും കീഴ്ജാതിക്കാരേയും ഒരേപോലെതന്നെ പടിച്ചു കെട്ടിയിട്ടിരുന്നു. ആർക്കും ഈ കടുംകെട്ടിൽ നിന്നും പുറത്തുകടന്ന് ജീവിക്കാൻ ഈ ഉപദ്വീപിൽ പറ്റില്ലായിരുന്നു.


പലവിധ വെപ്രാളങ്ങളും അറപ്പുകളും വെറുപ്പുകളും ഒരു ഭാഗത്ത്. മറുഭാഗത്ത് മുകളിലെ വ്യക്തികളോട് അതിരുകടന്ന ആരാധനാ ഭാവവും, അവർ ദിവ്യവ്യക്തികൾ ആണ് എന്ന ചിന്തയും. ആദ്യത്തെക്കൂട്ടരുടെ സാമീപ്യവും, സ്പർശനവും ദൃഷ്ടിയും, അവരെ കാണലും അവർ ചിന്തകളിൽ കയറിവരുന്നതും മറ്റും കഠിനമായ വേവലാതിയും പേടിയും വ്യക്തികളിൽ വരുത്തും. അവർ തൊട്ട സാധനങ്ങളിൽ പലതും തൊടുന്നത് തന്നെ ശരീരത്തിൽ ക്ഷീണവും വിറയലും വരുത്തും. അതേ സമയം ഉന്നതർ സ്പർശിച്ച സാധനങ്ങൾ തൊടുന്നത് മനസ്സിൽ വൻ ഊർജ്ജം തന്നെ കോരിയൊഴിക്കും.


ഇന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്, ചില വ്യക്തികൾ കൈതന്നാൽ വൻ മാനസികോർജ്ജം കയറിവരും എന്ന്. അതേ സമയം മറ്റുചിലർ ഹസ്തദാനം ചെയ്താൽ, മനസ്സിലും ശരീരത്തിലും ഊർജ്ജവും ഊർജ്ജ്വസലതും ഒഴിഞ്ഞുപോയ അവസ്ഥ അനുഭവപ്പെടാം.


ഈ മുകളിൽപറഞ്ഞ കാര്യങ്ങൾ എല്ലാം വെറും തോന്നലുകൾ (feelings / sensations) ആണ് എന്ന് പറയുന്നവർ കണ്ടേക്കാം. എന്നാൽ ഈ sensation അഥവാ തോന്നൽ തന്നെ മനുഷ്യമനസ്സിന്റെ അതീന്ത്ര്യ സോഫ്ട്വേറിന്റെ ഒരു സൃഷ്ടിയാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.


ഈ വിധ ഊർജ്ജസ്വലതയിൽ വരുന്ന വേലിയേറ്റവും വേലിയിറക്കവും ഒരു വെറുംതോന്നൽ ആണെങ്കിൽ പോലും അത് ഒരു മിഥ്യാധരണയോ, ഇല്ലാത്ത കാര്യമോ അല്ലതന്നെ. തോന്നൽ വാസ്തവം തന്നെയാണ്. മദ്യപിച്ചാൽ ലഹരി അനുഭവപ്പെടും എന്നതുപോലെ വാസ്തവം ആണ് ഹീനജാതിക്കാരൻ സ്പർശിച്ചാൽ സംഭവിക്കുന്ന ഊർജ്ജക്ഷയം. യഥാർത്ഥത്തിൽ സ്പർശിക്കേണ്ടതുപോലും ഇല്ലതന്നെ.


ഉദാഹരണത്തിന്, പോലിസ് ശിപായി ഐപിഎസ്സുകാരനെ തൊടണ്ട, മറിച്ച്, ഒന്ന് 'അവൻ' എന്നോ 'അവൾ' എന്നോ പരസ്യമായി പരാമർശവാക്കായി ഉപയോഗിച്ച് കേൾപ്പിച്ചാൽമതി, ഐപിഎസ്സുരന്റേയും ഐപിഎസ്സുകാരിയുടേയും പലവിധ ആത്മമൂല്യങ്ങളും ആവിയായിപ്പോകാം. അതുമല്ലെങ്കിൽ കഠിനമായ വെറുപ്പും വിരോധവും മനസ്സിൽ കയറാം.


വെറും പേരുവിളിച്ചാലും വൻ പ്രശ്നം തന്നെയാണ്. കാരണം, 'വെറും പേര്' എന്നത് 'അവൻ', 'അവൾ' തുടങ്ങിയ പരാമർശവാക്കുകളിലേക്കും 'നീ' എന്ന വാക്കിലേക്കും ബന്ധങ്ങളെ അടുപ്പിക്കാൻ കഴിവുള്ള സംഗതിയാണ്.


ഇങ്ഗ്ളിഷുകാരിൽ ഇല്ലാത്ത ഈ വിധ യാഥാർത്ഥ്യങ്ങൾക്ക് പിന്നിൽ എന്താണ് ഉള്ളത് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലാതെ വെറുതേയങ്ങ് ജാതിവ്യവസ്ഥ നിരോധിച്ചതുകൊണ്ടൊന്നും കാര്യമില്ലതന്നെ. കാരണം പഴയ ജാതിവ്യവസ്ഥ മാറി, പുതിയ ജാതിവ്യവസ്ഥ കയറിവരും എന്നല്ലാതെ ഈ നിരോധനം കൊണ്ട് മറ്റൊരുമാറ്റവും സംഭവിക്കില്ലതന്നെ.


'ചില വ്യക്തികൾ ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം' എന്നതിന്റെ വിശദ്ധീകരണത്തിലേക്കാണ് ഈ എഴുത്ത് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇന്നും അതിലേക്ക് എത്തിച്ചേരാൻ ആയില്ല. അടുത്ത എഴുത്തിൽ ആ ചെറിയ ലക്ഷ്യസ്ഥാനം എത്തിപ്പെടാം എന്ന് കരുതുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page