top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

29. നമ്പൂതിരിമാരെക്കുറിച്ച്

1901ൽ ഇങ്ഗ്ളിഷ് ഭരണം നടത്തിയ സെൻസസിൽ, ഓരോ ജാതിയിലും പെട്ടവരുടെ എണ്ണം എടുക്കാൻ ശ്രമിച്ചിരുന്നു. അപ്പോൾ ഓരോ ജാതിക്കാരേയും വ്യക്തമായും നിർവ്വചിക്കേണ്ടിവന്നു. അങ്ങിനെ നോക്കിയപ്പോൾ, ജാതിയെന്നത് സാമൂഹിക ഉന്നതിയുടേയും താഴ്മയുടേയും അടിസ്ഥാനത്തിൽ നിർവ്വചിക്കേണ്ടിവന്നു. എന്നാൽ ഇതുതന്നെ അതീവ സങ്കീർണ്ണതകളിലേക്ക് കാര്യങ്ങളെ നീക്കി.


വൈവാഹിക ബന്ധങ്ങളിലൂടെ പിറന്നുവരുന്ന പുതിയ വ്യക്തികളുടെ കാര്യംതന്നെ വളരെ സങ്കീർണ്ണം. സ്ത്രീകൾ പൊതുവേ അവരുടെ നിലവരത്തിലുള്ള പുരുഷനോടോ, അതുമല്ലെങ്കിൽ അവരേക്കാൾ ഉയർന്നവരോടൊ ബന്ധപ്പെടുന്നതിൽ വിഷമിക്കില്ല. എന്നാൽ അവരേക്കാൾ താഴെയുള്ളവരുമായി ബന്ധപ്പെട്ട് കുട്ടികൾ ജനിച്ചാൽ, അതും സമൂഹത്തിൽ പുതിയ ഒരു സങ്കീർണ്ണത വരുത്തും.


പുരുഷന്മാർക്ക് ഒരു പരിധിവരെ അവരേക്കാൾ കീഴിൽ ഉള്ള സ്ത്രികളിൽ കുട്ടികൾ ആവാം. എന്നാൽ കുട്ടികൾ അമ്മയുടെ ജാതിയിൽ നിൽക്കേണം. പിതാവുമായി ബന്ധം സ്ഥാപിക്കരുത്.


ഇങ്ഗ്ളിഷ് ഭരണം, പലവിധ സങ്കീർണ്ണമായ സാമുധായിക ബന്ധങ്ങളേയും ശ്രദ്ധിച്ച്, ജനത്തിനെ ഈവിധം വർഗ്ഗങ്ങളായി തരംതിരിച്ചു സെൻസസ് നടത്തിയെന്ന് തോന്നുന്നു:


1. ബ്രാഹ്മണൻ

2. അന്തരാള-ജാതിക്കാർ (ക്ഷത്രിയർ, സമന്തൻ, അമ്പലവാസി തുടങ്ങിയവർ)

3. ശൂദ്രർ (നായർമാരും ഇന്ന് നായർമാർ എന്ന് അവകാശപ്പെടുന്നവരും എന്നാൽ യഥാർത്ഥത്തിൽ നായർ അല്ലാത്തവുരും, തരംതാണ ശൂദ്രരും)

4. തീയരും, കമ്മലന്മാരും അതുപോലുള്ള കൈത്തൊഴിലുകാരും ആയ പതിതജാതിക്കാർ

5. സമുദായഭ്രഷ്ടന്മാരായ അധഃപതിച്ച ജനം


ഇവരിൽ മിക്കജനത്തിനും ഏറ്റവും മുകളിലുള്ള ബ്രാഹ്മണരുമായി ബന്ധമോ രക്തബന്ധമോ അടുപ്പമോ ഉണ്ട് എന്ന് വരുത്തിത്തീർക്കാൻ വളരെ താൽപ്പര്യം ആയിരിക്കാം. ഇന്ന് ഐഏഎസ്സ്, ഐപിഎസ്സിനോട് ബന്ധം ഉണ്ട് എന്ന് പറയുന്നതുപോലുള്ള ഒരു കാര്യമാണ് ഇത്. വാക്ക്-കോഡുകളിൽ വൻ മൂല്ല്യം അടിച്ചുകയറ്റുന്ന കാര്യമാണ് അത്.


മാത്രവുമല്ല, ഈ ഓരോ വിഭാഗത്തിലും, അവരിൽതന്നെ ഏറ്റവും മുന്തിയത് എന്ന് അന്ന് നിർവ്വചിക്കപ്പെടുന്നവരാണ് തങ്ങൾ എന്ന് അറിയിക്കാൻ പിന്നിലുള്ളവർ വൻ താൽപ്പര്യം അന്ന് കാണിക്കും എന്നത് വ്യക്തമാണ്.


മലബാറിലെ ബ്രാഹ്മണന്റെ പൊതുവായുള്ള പേര് നമ്പൂതിരി എന്നാണ്. തിരുവിതാംകൂറിലും കൊച്ചിനിലും ഇതേ സമുധായക്കാർ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു.


ഈ പേരിലെ 'തിരി' എന്ന പ്രയോഗം ഒരു വൻ ആഢ്യത്ത സൂചകം ആണ്. ഈ 'തിരി' എന്ന പ്രയോഗം പല ജനവും കൈവശപ്പെടുത്തിയിട്ടുണ്ട് എന്നും കാണുന്നു.


ഇന്ത്യൻ പട്ടാളത്തിൽ ഉയർന്ന ഓഫിസർമാർമുതൽ അങ്ങ് താഴെ സാധാപട്ടാളക്കാർവരെയുണ്ട്. ഈ സാധാപട്ടാളക്കാരെ ശിപായി എന്നാണ് ഹിന്ദിയിൽ പറയാറ്. പോരാത്തതിന്, അലക്കുകാരൻ, ഭക്ഷണം പാചകം ചെയ്യുന്നവർ, മുടിവെട്ടുന്നവർ തുടങ്ങിയ മറ്റുപലരും വേറേയും ഉണ്ട്. മുറിയും മനുഷ്യവാസ സൌകര്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും മറ്റും ശിപായി പട്ടാളക്കാരിൽ ചിലർ വൃത്തിയാക്കേണ്ട തൊഴിലും കണ്ടേക്കാം.


ഇവർക്കെല്ലാവർക്കും പട്ടാള യൂണിഫോമും മറ്റും കണ്ടേക്കാം. എന്നിരുന്നാലും വ്യക്തമായ ഉച്ചനീചത്വം പ്രകടിപ്പിക്കുന്ന അടയാള ചിഹ്നങ്ങൾ വസ്ത്രത്തിന്മേൽ കാണപ്പെടും. പോരാത്തതിന് ഭാഷാ കോഡുകളിൽ വ്യക്തമായ ഉച്ചനീചത്വം ഇവർ തമ്മിൽ നിലനിൽക്കും.


അങ്ങിനെ നോക്കിയാൽ ഈ പട്ടാളത്തിൽതന്നെ വൻ ഉന്നതരും വളരെ കീഴിൽ ഉള്ളവരും കാണും. എന്നാൽ, ഈ കൂട്ടർ യൂണിഫോമുമിട്ട് പൊതുജനങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, പൊതുജനങ്ങൾക്ക് മുകളിൽ ആണ് തങ്ങൾ എന്ന് ഈ കുട്ടരിലെ ഏറ്റവും കീഴിൽഉള്ള വ്യക്തിപോലും മനസ്സിൽ ചിന്തിക്കും. പൊതുജനം തങ്ങളോട് സമന്മാരാണ് എന്ന് പ്രകടപ്പിക്കാൻ ശ്രമിച്ചാൽ, പട്ടാളത്തിലെ ഏറ്റവും കീഴിൽ പെട്ടവ്യക്തിപോലും ഒന്ന് പരിഭ്രമിക്കും. എന്നിട്ട് മുകളിലോട്ട് ഒട്ടിനിൽക്കാൻ തന്നെ ശ്രമിക്കും. ആഢ്യതത്തിന്റേയും അധികാരത്തിന്റേയും അടയാളങ്ങൾ പറപ്പിച്ച് കാണിക്കും. പൊതുജനത്തിനെ തരംതാഴ്ത്തുന്ന വാക്ക് കോഡുകൾ ഉപയോഗിക്കും.


പട്ടാളത്തിലെ പാചകക്കാരനോ അതമുല്ലെങ്കിൽ അലക്കുകാരനോ, മുടിവെട്ടുകാരനോ പൊതുജനങ്ങളുടെ ഈ വിധ പണികൾ ചെയ്യില്ല എന്നാണ് തോന്നുന്നത്.


ഈ മുകളിൽ പറഞ്ഞത് പോലെയായിരുന്നു, മലബാറിലെ ഓരോ ജാതിക്കാരിലേയും വിവിധ ഉപവിഭാഗങ്ങൾ.


ഇവിടെ ഇപ്പോൾ ചിന്തിക്കുന്നത് ബ്രാഹ്മണരുടെ കാര്യമാണ്.


ഇവരിൽ പലവിധ തൊഴിലുകളും അവർക്കിടയിൽ ചെയ്യുന്നവർ ഉണ്ട്. എന്നാൽ ഇവരുടെ മൊത്തമായ മേൽവിലാസം, തങ്ങൾ ബ്രാഹ്മണരാണ് എന്നതാണ്. അവർ ചെയ്യുന്ന തൊഴിലുകളെ ഹീന ജനങ്ങളിൽ പെട്ടചിലർ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കി, ഇവരെ ആ വിധ കീഴ്ജനവുമായി സാമ്യപ്പെടുത്തിയാൽ, ഭാഷാ കോഡുകൾക്ക് രാക്ഷസഭാവം വന്നുചേരും.


പട്ടാളക്കാരെക്കൊണ്ട് വ്യക്തമായ ഒരു ഗുണമൊന്നും നിത്യജീവിതത്തിൽ കാണാൻപറ്റില്ല. എന്നാൽ എല്ലാവർക്കും അറിയാം ഈ പട്ടാളം ഇല്ലായെങ്കിൽ ആപത്താണ് എന്ന്. പട്ടാളമില്ലെങ്കിൽ അങ്ങ് വടക്ക് എങ്ങോ ഉള്ള പാക്കിസ്ഥാനികൾ വന്ന് നമ്മളെയെല്ലാം പിടിച്ചുകൊണ്ടുപോകും.


ഇതേപോലുള്ള ഒരു വാസ്തവം ബ്രാഹ്മണരുടേയും കാര്യത്തിൽ ഉണ്ടായിരുന്നു. ഇവർ മുകളിൽ ഇല്ലായെങ്കിൽ നാടുനശിച്ചുപോകും. അരാജകത്വം വാഴും. ഇതും ശരിതന്നെയായിരുന്നു.


പട്ടാളക്കാർക്ക് പൊതുജനങ്ങളുടെ ഇടയിൽ ജീവിക്കാൻ പ്രയാസം തന്നെയാണ്. അവരുടെ അന്തസ്സും ആഭിജാത്യവും ആഢ്യത്തവും നിലനിർത്താൻ, വ്യക്തമായ അതിരുകളും വരമ്പുകളും മതിലുകളും പാറാവുകളും മറ്റ് സംരക്ഷണ കവചങ്ങളും ഉള്ള Barrackക്കുകളും Officer's Quartersസുകളും ആവശ്യമാണ്. ഓഫിസർമാരുടെ ഭാര്യമാരും കുട്ടികളും പൊതുജനങ്ങളുമായി ഇടപഴകുന്നത് വളരെ ശ്രദ്ധയോടും പലപ്പോഴും അകൽച്ചവച്ചുകൊണ്ടും ആണ്. സാധാ നിലവാരത്തിൽപെട്ട പൊതുജനങ്ങളിൽ പെട്ട പുരുഷന്മാരും സ്ത്രീകളും ഇവരോട് സമന്മാരായുള്ള അടുപ്പം നേടാൻ ശ്രമിക്കുന്നത് ഇവർക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. പൊതുജനത്തിൽപെട്ട, നിലവാരംകുറഞ്ഞ ചെറുപ്പക്കാരൻ നോക്കുന്നത് തന്നെ, അരോചകവും അസഹ്യവും ആവും.


ഇങ്ങിനെയൊന്നും ഇവർക്ക് തോന്നുന്നില്ലായെങ്കിൽ, പട്ടാളത്തിലെ ഓഫിസർമാർക്ക് മനസ്സിന്റെ സമനിലതെറ്റിയേക്കാം.


ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് ബ്രാഹ്മണരിൽപെട്ട നമ്പൂതിരിമാരും ജീവിച്ചിരുന്നത്. അവരിൽ പലരും അഗ്രഹാരങ്ങളിലാണ് ജീവിക്കുക. അവരുടെ സ്ത്രീകൾ അന്തർജനം എന്നും അകത്തമ്മ എന്നുമാണ് അറിയപ്പെട്ടിരുന്നത്. എന്നുവച്ചാൽ ഇവർ അഗ്രഹാരങ്ങളുടെ അകത്ത് ഒതുങ്ങിയാണ് ജീവിക്കുക. ഇവർ വൻ ആഢ്യത്തവും വരേണ്യഭാവവും മറ്റും പുറമേ പ്രകടിപ്പിച്ചാലും, അഗ്രഹാത്തിനുള്ളിൽഉള്ള തളച്ചിട്ട ജീവിതം ഒരു വൻ പരിധിവരെ ദുസ്സഹം തന്നെയാവാം.


താഴെനൽകിയിട്ടുള്ളത് തിരുവിതാംകൂറിൽ നമ്പൂതിരി സ്ത്രീകളെ സാമൂഹികമായി സംരക്ഷിക്കുന്ന രീതിയെക്കുറിച്ചാണ്. ഇത് എഴുതിയതും ഒരു ബ്രാഹ്മണനായ വ്യക്തിയാണ്. എന്നാൽ അയാൾ നമ്പൂതിരി ആയിരുന്നില്ല.


“The women are guarded with more than Moslem jealousy : even brothers and sisters are separated at an early age. When the Nambudri lady goes to worship the village god or visit a neighbour, a Nair maid, who accompanies her, commands the retirement of all the males on the road, while the lady moves all shrouded in cloth, with a mighty umbrella, which protects her from the gaze of profane eyes."


ആശയം: ഇസ്ലാം മതസ്തർ സ്ത്രീകളെ മറച്ചുവെക്കുന്നതിനേക്കാളും കരതലോടുകൂടിയാണ് നമ്പൂതിരി സ്ത്രീകളെ പാറാവുചെയ്യുന്നത്. സഹോദരന്മാരേയും സഹോദരിമാരേയും വളരെ ചെറു പ്രായത്തിൽതന്നെ വേർപിരിക്കും. നമ്പൂതിരി വനിത ഗ്രാമദേവതയെ പ്രാർത്ഥിക്കാനായി പോകുകയോ, അതുമല്ലെങ്കിൽ, ഒരു അയൽവീട്ടിൽ വിരുന്നിന് പോകുകയോ ചെയ്യുമ്പോൾ, കൂടെ ഒരു നായർ വേലക്കാരിയും (ദാസിയും) അനുഗമിക്കും. ആ സമയം തെരുവിൽ ഉള്ള എല്ലാ പുരുഷന്മാരോടും പിൻവാങ്ങാൻ ഈ വേലക്കാരി കൽപ്പിക്കും. അപ്പോൾ, വസ്ത്രങ്ങളിൽ ദേഹം പൊതിഞ്ഞ്, അസഭ്യ സൂചകമായ നോട്ടങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ഒരു വൻ കുടയുടെ മറവിലൂടെ നമ്പൂതിരി വനിത മുന്നോട്ട് നീങ്ങും. END


മലബാറിലെ ഹീനജനങ്ങളും മറ്റും ഉപയോഗിച്ചിരുന്ന ഭാഷയിൽ വളരെ കുറച്ച് പദങ്ങൾ മാത്രമേ കണ്ടേക്കുള്ളു. മാത്രവുമല്ല അവർക്ക് സംസ്കൃതം അറിയുകയുമില്ല. എന്നാൽ നമ്പൂതിരിമാർക്ക് സംസ്കൃതം അറിവുണ്ടാവും. അതിനാൽതന്നെ അവരുടെ സംസാര ഭാഷയിൽ വൻ പദാവലി കണ്ടേക്കാം. ഈ കാരണത്താൽ ഇവർ സംസാരിക്കുന്ന ഭാഷയും പൊതുജനങ്ങളുടെ ഭാഷയും തമ്മിൽ കാര്യമായ വ്യത്യാസം കണ്ടേക്കാം. എന്നാൽ നമ്പൂതിരിമാർക്ക് കീഴ്ജനത്തിന്റെ ഭാഷ അറിയുമായിരിക്കാം. ആ ഭാഷതന്നെയാവും അവർ ഹീനജനവുമായി സംസാരിക്കാൻ ഉപയോഗിക്കുക.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page