ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള തരംതിരിക്കലിലെ പോരായ്മകൾ
ദക്ഷിണേഷ്യയിലെ തെക്കൻ ഭാഗങ്ങളിൽ ദ്രാവിഡരും, വടക്കൻ ഭാഗങ്ങളിൽ ആര്യന്മാരും ആണ് പാരമ്പര്യമായി ജീവിച്ചിരുന്നത് എന്ന ഒരു ധാരണയോ ചിന്താഗതിയോ തോന്നലോ, അതുമല്ലെങ്കിൽ പണ്ഡിത അഭിപ്രായമോ നിലവിൽ ഉണ്ട് എന്നൊരു തോന്നൽ. ആര്യന്മാർ കാഴ്ചയിൽ വൻ വ്യക്തിത്വമുള്ളവരും, ദ്രാവിഡർ ഏതാണ്ടൊരു കാട്ടുവർഗ്ഗം മാതിരിയുള്ളവരും എന്ന ഒരു ധാരണയും പലദിക്കിലും കാണുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട യാതോരുവിധ നരവംശശാസ്ത്ര (Anthropological) പഠന വിവരങ്ങളും വായിച്ചറിഞ്ഞ വിവരം ഈ എഴുത്തകാരന് ഇല്ലതന്നെ. അതിനാൽത്തന്നെ ഇവിടെ എഴുതാൻ പോകുന്നത് വെറും നിസ്സാരമായ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങൾ മാത്രമാണ്. ഈ പറയാൻ പോകുന്ന കാര്യങ്ങൾക്ക് അത്രമാത്രം വിലനൽകിയാൽമതി.
തമിഴ്നാടിൽ അനവധി വ്യത്യസ്ത ജാതികളും അതിനാൽത്തന്നെ വ്യത്യസ്ത ജനക്കൂട്ടങ്ങളും ഉണ്ട് എന്നാണ് മനസ്സിലാക്കന്നത്. അവരിൽതന്നെ കടുംകറുപ്പുനിറമുള്ള ആളുകൾ ആണ് വളരെകൂടുതൽ ആയിക്കണ്ടിരുന്നത്. ഈ കടും കറുപ്പിനുള്ള കാരണങ്ങളിൽ ഒന്ന് തമിഴ്നാടിൽ പകൽസമയത്തുള്ള അതികഠിനമായ ചൂടും വെലിന്റെ കാഠിന്യവും ആണ് എന്ന് തോന്നുന്നു.
എന്നാൽ മറ്റൊരു കാരണംകൂടി കണ്ടേക്കാം. അത് തമിഴ് ഭാഷയുടെ അതികഠിനമായ ഉച്ചനീച്ത്വ സ്വഭാവമാണ്. താഴെപെടുന്ന മനുഷ്യനെ അങ്ങ് കഠിനമായി അമർത്തിപ്പിടിക്കാൻ കെൽപ്പുള്ള indicant word codes തമിഴിൽ നിലവിൽ ഉണ്ട്. മാത്രവുമല്ല, കീഴിൽ ഉള്ള ആൾ നിർബന്ധമായും അടിയാളത്തവും കൂറും സ്നേഹവാത്സല്യവും പ്രകടിപ്പിക്കാതെ സംസാരിക്കാനോ, നിൽക്കാനോ ഇരിക്കാനോ ആവാത്ത രീതിയിൽ ആണ് ഭാഷാ കോഡുകൾ.
ഇതും ശരീരത്തിലും മനസ്സിലും കറുപ്പോ കറുപ്പിന്റെ നിഴലോ വരുത്തും എന്നാണ് തോന്നുന്നത്. ഇത് വ്യക്തമായി തെളിയിക്കാൻ പ്രയാസമായേക്കുമോ എന്ന് അറിയില്ല.
തമിഴ്നാടിൽ വളരെ വെളുപ്പുനിറമുള്ള ബ്രാഹ്മണരേയും കണ്ടിട്ടുണ്ട്. അവരിൽതന്നെ ചെറുതായെങ്കിലും കറുപ്പുനിറമുള്ളവരേയും കണ്ടിട്ടുണ്ട്.
വെയിലിന്റെ കാഠിന്യവും, താഴ്ന്ന നിലവാരത്തിലുള്ളവരുടെ ഭാഷാകോഡുകളുടെ അടിയിൽ പെട്ട് പടരുന്ന കറുപ്പും ഇവരിൽ കണ്ടതായി ഓർക്കുന്നില്ല. ഇന്ന് എന്താണ് വാസ്തവം എന്ന് അറിയില്ല.
കുറച്ചുപേർ വൻ അടിയാളത്തം പ്രകടിപ്പിച്ചുകൊണ്ട് മുന്നിൽ നിന്ന് ബഹുമാനിച്ചാൽ, ഫ്യൂഡൽ ഭാഷകളിൽ മനസ്സിൽ വൻ തെളിമയും ഊർജ്ജവും ശരീരത്തിൽ തിളക്കവും വന്നേക്കാം. ഈ പറഞ്ഞത് ശരിയാണ് എന്ന് തെളിയിക്കാൻ പറ്റുന്ന ഒരു മാർഗ്ഗം, ഇതേ ആളുടെ മുന്നിൽ കുറച്ച് തരംതാഴ്ന്ന വ്യക്തികൾ വന്ന് ഫ്യൂഡൽ ഭാഷാ കോഡുകളിൽ തരംതാഴ്ത്തി സംസാരിക്കുകയും അടിയാളത്തം പ്രകടിപ്പിക്കാതെ നിൽക്കുകയും ചെയ്താൽ, മനസ്സിൽ ഇരുട്ടും, ഊർജ്ജസ്വലതയിൽ ചോർച്ചയും ശരീരത്തിൽ ക്ഷീണവും, ഭാവത്തിൽ കഠിനമായ വെറുപ്പും പടരും എന്ന് മനസ്സിലാക്കുന്നതിലൂടെയാവാം.
തമിഴ്നാടിലെ ബ്രാഹ്മണർ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗത്തുള്ളവരെപ്പോലെയാണ് കാഴ്ചയിൽ എന്ന് തോന്നിയതായി അനുഭവമില്ല.
തെലുഗരും, തമിഴരും, സിംഹളരും, കന്നഡികരും, മലയാളികളും തുളു ജനതയും, ചില മാറാഠി ജനതയും, ഇരുളരും, കുറുംബരും, പണിയരും, മറ്റും ഡ്രാവിഡർ ആണ് എന്ന്, പലതരം വിഡ്ഢിത്തങ്ങളും എഴുതിവച്ചിട്ടുള്ള, ഇന്ത്യൻ വിക്കീപ്പീഡിയാ പേജുകളിൽ ഒന്നിൽ കാണുന്നുണ്ട്.
പലദിക്കിലും ദ്രാവിഡർ എന്ന തീരിയിൽ ചിത്രങ്ങൾ നൽകിയിട്ടുള്ളത്, പ്രാദേശികമായി ഭാഷാ കോഡുകളിൽ പാരമ്പര്യമായി അടിച്ചമർത്തിവെക്കപ്പെട്ടവരുടെ ചിത്രങ്ങൾ ആണ് എന്നാണ് തോന്നിയത്. ഈ ചിത്രം നോക്കുക .
തെലുഗരും, കണ്ണഡികരും തമ്മിൽ എന്തെങ്കിലും സാമ്യത കണ്ടേക്കാം. സിംഹളരേയും ഇവരുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റിയേക്കാം. എന്നാൽ തമിഴരെ ഇവരുടെ കൂട്ടത്തിൽ പെടുത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ഈ പറഞ്ഞ നാലുകൂട്ടം ജനങ്ങളിലും വ്യത്യസ്തരായ പല ജനങ്ങളം കണ്ടേക്കാം. അവരിൽ പലരും ഒരേ ഭാഷ കാലാകാലങ്ങളായി സംസാരിച്ച്, ആ ഭാഷകളിൽ സമാനമായ സാമൂഹിക നിലവാരത്തിൽ ജീവിച്ചാൽ, മുഖഭാവത്തിലും ശരീരഘടനയിലും, ഒരളുവുരെ ത്വക്കിൻനിറത്തിലും, സാമ്യത വന്നുചേരും എന്നുള്ളതാവാം വാസ്തവം. ഫ്യൂഡൽ ഭാഷാകോഡുകൾക്ക് ഉളിയുടേയും, ചിപ്ളിയുടേയും ചുറ്റികയുടേയും ചായംതേക്കുന്ന ബ്രഷിന്റേയും കഴിവുകളും സവിശേഷതകളും ഉണ്ട് എന്നതാണ് വാസ്തവം.
മലബാറിലെ ആളുകളെ എടുക്കാം. ഒന്ന് ചെറുമർ. ഇവർ പുലയർ ആണ് എന്ന് C.A. INNES, I.C.S എഴുതിയ Malabar and Anjengoയിൽ എഴുതിക്കാണുന്നു. ഇത് മേലാളന്മാർ നൽകുന്ന വിശേഷണമാണ്. തീയർ ഈഴവരാണ് എന്ന് മേലാളന്മാർ രേഖപ്പുടത്തിയപ്പോൾ, 'ഞങ്ങൾ ഈഴവരല്ലാ' എന്ന് പല തീയർ കുടുംബക്കാരും വാദിച്ചിരുന്നു. അതിന് അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ സാമൂഹികമായും ഭാഷാ കോഡുകളിലും അങ്ങ് കുപ്പത്തൊട്ടിയുടെ അടിത്തട്ടിൽ അടിച്ചുതമർത്തപ്പെട്ടിരുന്ന ചെറുമർക്ക്, അവരെപ്പറ്റി രേഖപ്പെടുത്തിയ കാര്യത്തിൽ യാതോരു അഭിപ്രായവും പറയാൻ പറ്റിക്കാണില്ലതന്നെ.
കുറുമ്പർ, കുറിച്ചിയർ, പറയർ, പറിയർ, മലയൻ, മരുമക്കത്തായ തീയർ, മക്കത്തായ തീയർ, നായർ, അമ്പലവാസി, നമ്പൂതിരി തുടങ്ങിയവർ ഒരേ ജനമാണ് എന്ന് തോന്നുന്നില്ല. ഇവരിൽതന്നെ ഒരേ ജാതിപ്പേരും, എന്നാൽ തമ്മിൽ ബന്ധമില്ലാത്തവരും ഉണ്ടായിരുന്നു. ചിലർക്ക് മറ്റുള്ളവർക്ക് മനസ്സിലാക്കാൻപറ്റാത്ത ഭാഷകളും ഉണ്ടായിരുന്നു.
മാത്രവുമല്ല, മലബാറിൽ മാപ്പിളമാർ എന്നവർ പാരമ്പര്യമായി ഉണ്ട്. ഇവരിൽതന്നെ ചില കുടുംബക്കാർ വ്യക്തമായും അവരുടെ പാരമ്പര്യ അറേബ്യൻ രക്തം നിലനിൽക്കുന്നവരുമായി മാത്രം കുടുംബബന്ധം നിലനിർത്തിപ്പോരുന്നവരാണ്. ചെറുമർ, മക്കത്തായ തീയർ, നായർ, അമ്പലവാസികൾ, ബ്രാഹ്മണർ എന്നിവരുടെ രക്തം ചില പ്രത്യേക വിഭാഗം അറബി രക്തവുമായി കലർന്നതും ആയവരാണ് ഇന്ന് മലബാറി മാപ്പിള എന്ന് പൊതുവെ അറിയപ്പെടുന്നവരിൽ അധികവും എന്ന് മനസ്സിലാക്കുന്നു.
ഇവർക്കെല്ലാം പുറമെ ഇന്ന് മലബാറിൽ തിരുവിതാംകൂറിൽ നിന്നുമുള്ള ഈഴവരും, കീഴ്ജന ക്രീസ്തീയരും, സുറിയാനി ക്രിസ്ത്യാനികളും ഉണ്ട്.
ഈ മുകളിൽ പറഞ്ഞ മൂന്നുകൂട്ടരിൽ സുറിയാനി ക്രിസ്ത്യാനികൾക്ക് നരവംശശാസ്ത്രപരമായി തമിഴരുമായി യാതോരു ബന്ധവും കണ്ടേക്കില്ല എന്നാണ് തോന്നുന്നത്. ഈഴവർക്ക് ചിലപ്പോൾ ചില ബന്ധങ്ങൾ പണ്ട് കാലങ്ങളിൽ കണ്ടിരുന്നിരിക്കാം.
ഭാഷാ ലിപികൾ നോക്കിയാൽ, ഇന്ന് കാണുന്നത് തെലുഗും, കന്നഡയും, സിംഹാലിയും ഉരുളക്കിഴങ്ങ് പോലുള്ള ലിപികൾ ആണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. അതേ സമയം തമിഴ് ലിപികൾ തികച്ചും വ്യത്യസ്തമാണ്.
വട്ടെഴുത്ത് എന്ന് ലിപിയുടെ കാര്യം ഇവിടെ ഇപ്പോൾ എടുക്കുന്നില്ല. എന്നാൽ മലയാളം ലിപികൾ മുകളിൽ സൂചിപ്പിച്ച രണ്ട് കൂട്ടം ലിപികളിൽ നിന്നും വ്യത്യസ്തമാണ്.
ഈ ലിപികൾ മലബാറി ഭാഷയിൽ നിന്നും തിരുവിതാംകൂറിലേക്ക് കടത്തപ്പെട്ട ലിപിയായിരിക്കുമോ എന്ന ഒരു സന്ദേഹം മനസ്സിൽ നിലനിൽക്കുന്നുണ്ട്. ഈ ലിപി തരിച്ചുവന്നപ്പോഴേക്കും, ആധുനിക മലയാളം സൃഷ്ടിക്കാനായി വൻ രീതിയിൽ ഇറക്കുമതി ചെയ്യപ്പെട്ട തമിഴ് - സംസ്കൃത വാക്കുകളെ ഉൾക്കൊള്ളനായി ചെറുതായി ഒന്ന് രൂപാന്തരം സംഭവിച്ചിരിക്കാം.
ഇന്റർനെറ്റിൽ Dravidian എന്ന് തിരഞ്ഞപ്പോൾ പൊതുവായി കിട്ടിയ തോന്നൽ ദ്രാവിഡർ എന്നത് അപരിഷ്കൃതരായ ഒരു ജനവിഭാഗമാണ് എന്നാണ്. ആര്യന്മാർ വൻ പരിഷ്ക്കാരികളും ആണ് എന്ന മറ്റൊരു ധാരണയും കടന്നുവരുന്നില്ലേ എന്നൊരു തോന്നൽ. മലബാറിലെ ബ്രാഹ്മണർ തങ്ങൾ ആര്യന്മാരാണ് എന്ന് അവകാശപ്പെടും എന്നതിൽ തർക്കമില്ല. അതേ പോലെ നായർമാരും അവകാശപ്പെടും. അവർ പാരമ്പര്യമായി ശൂദ്രർ ആണ് എന്ന് പറഞ്ഞാലും, അതും ആര്യൻ വംശംതന്നെ. എന്നാൽ ഇന്നുള്ള നായർമാരിൽ പലരിലും ശൂദ്രരക്തം വളരെ തുച്ഛമായേ കാണുള്ളു. നമ്പൂതിരി രക്തബന്ധ പാതതന്നെയാണ് അവരിൽ ഉള്ളത് എന്ന് തോന്നുന്നു.
മുകളിൽ സൂചിപ്പിക്കപ്പെട്ട ആളുകളിൽ ആരെങ്കിലും ഇങ്ഗ്ളണ്ടിൽ പോയി ജീവിച്ചാൽ, ഒന്ന് രണ്ട് തലമുറകൾക്കുള്ളിൽ അവരുടെ സന്തതികളിൽ നരവംശശാസ്ത്രപരമായി വൻ മാറ്റങ്ങൾതന്നെ വരും എന്നാണ് തോന്നുന്നത്. ഭാഷാകോഡുകൾക്ക് മനുഷ്യ രൂപഘടനയിൽ വൻ സ്വാധീനം നൽകാൻ ആവും എന്നുള്ളതാണ് വാസ്തവം.
മുകളിൽ നൽകിയിട്ടുള്ളത് Varunaയുടെ ചെറുപ്പകാലത്തുള്ള ഒരു ചിത്രമാണ്. ഏതാണ്ട് രണ്ട് വയസ്സ് ആയിരിക്കാം. ഈ എഴുത്തുകാരൻ ഡെൽഹിയിലുള്ളപ്പോൾ, പരിചയമുണ്ടായിരുന്ന IAS ഓഫിസർ പറഞ്ഞകാര്യം ഓർമ്മവരുന്നു. അന്ന് Varunaയ്ക്ക് ഏതാണ്ട് നാല് വയസ്സ് പ്രായം ആയിരിക്കാം.
You have Malayali looks. However, your daughter doesn't have one bit of Malayali looks.
തർജ്ജമ: നിങ്ങൾക്ക് മലയാളി രൂപഭാവം ഉണ്ട്. എന്നാൽ നിങ്ങളടെ മകൾക്ക് മലയാളി രൂപഭാവത്തിന്റെ ഒരംശം പോലുമില്ല.
ഭാഷാ അന്തരീക്ഷത്തിലൂടെ മാത്രം നരവംശശാസ്ത്ര (Anthropological) രൂപഭാവത്തിൽ മാറ്റം വരുത്തിയതാണ് ഇത് എന്ന് ഈ എഴുത്തുകാരൻ അവകാശപ്പെടുന്നു. ഇങ്ഗ്ളിഷ് പഠിപ്പിച്ചതിനാലോ, മറ്റ് ഭാഷകൾ പഠിപ്പിക്കാതിരുന്നതിനാലോ മാത്രമല്ല ഇത് സംഭാവ്യമാക്കിയത്. മറിച്ച്, ഫ്യൂഡൽ ഭാഷകളുടെ യാതോരു സാന്നിദ്ധ്യമോ, സ്വാധീനമോ വരാതെ സൂക്ഷിച്ചതിനാലും ആണ് ഇത് സംഭാവ്യമായത്. ഇതും പൂർണ്ണമായി നടപ്പിൽ ആക്കാൻ സാധിച്ചിരുന്നില്ല എന്നതും വാസ്തവം തന്നെ. ഇതുമായി ബന്ധപ്പെട്ട് കുറച്ചുകൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം എന്ന് തോന്നുന്നു. (Shrouded Satanism in feudal languages എന്ന ഗ്രന്ഥം നോക്കൂക).
ജനിതകമായി (genetically) ഈ വിധ രൂപഭാവമുള്ളവരിൽ ഇത് യാതോരു വിധ ഭാഷാപരമായുള്ള പദ്ധതികളും നടപ്പിൽ വരുത്താതെ സംഭാവ്യമാക്കാനായേക്കാം. എന്നാൽ ഈ എഴുത്തകാരന്റെകാര്യത്തിൽ ഈ വിധ ജനിതകമായ യാതോരുവിധ പാരമ്പര്യവും, കുടുംബത്തിൽപോലും ഇല്ലതന്നെ.
ഈ വിധ രൂപഭാവത്തിൽ വ്യക്തമായ തേയ്മാനം സംഭവിച്ചത്, Varunaയെ നിർബന്ധപൂർവ്വം പ്രാദേശിക ഇങ്ഗ്ളിഷ് മീഡിയം സ്കൂളിൽ ചേർത്തപ്പോഴാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ പറയാൻ ആവില്ല. എന്നാൽ, ഈ എഴുത്തുകാരന്റെ പരീക്ഷണം നിലച്ചുപോയെങ്കിലും, പ്രാദേശിക ഭാഷാ അന്തരീക്ഷം വരുത്തുന്ന മാറ്റങ്ങളെ തിരിച്ചറിയാനുംമറ്റും പറ്റിയെന്നുള്ളതും രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ഇങ്ഗ്ളിഷിലെ മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവും മറ്റുമായ അന്തരീക്ഷത്തിനെ ഏതാണ്ട് 100 ശതമാനം തകിടംമറിക്കുന്ന അന്തരീക്ഷമാണ് ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നത്.
വെറങ്ങലിച്ചതായി പൊതുവേ പരാമർശിക്കപ്പെടുന്ന ദ്രാവിഡ രൂപഭാവത്തെ വെറും ഭാഷാകോഡുകളിലൂടെ മാറ്റാമെന്നാണ് ഈ എഴുത്തുകാരന്റെ ചിന്താഗതി. കൃത്യമായി പറഞ്ഞാൽ, ഏത് മനുഷ്യ നരവംശശാസ്ത്ര (Anthropological) രൂപഭാവത്തേയും ഭാഷാ അന്തരീക്ഷത്തിലൂടെ മാറ്റിയെടുക്കാം എന്നാണ് പറയാനുള്ളത്. ആര്യന്മാരാണ് ഉന്നതർ എന്ന ഇന്ത്യൻ ഔപചാരിക പണ്ഡിതരുടെ വിഡ്ഢി വിശ്വാസത്തിനോടു യോജിക്കാൻ പറ്റുന്നില്ലതന്നെ.
അതേസമയം, ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ ജീവിച്ചുരുന്നവർ ദ്രാവിഡർ എന്ന പൊതുവായ പേരിൽ അറിയപ്പെടുന്നവർ ആയിരിക്കില്ലാ എന്നും പറയാൻ തോന്നുന്നു. ഭാഷാ അന്തരീക്ഷത്തിന്, നേരെയുള്ള മുടിയെ (straight hairനെ) ചുരുളൻമുടിആക്കാൻ (curlyആക്കാൻ) ആവും എന്നാണ് അനുഭവം.
ഈ ചിത്രം ഏതാനും ചില ഇന്റർനെറ്റ് സൈറ്റുകളിൽ ദ്രാവിഡരുടെ ചിത്രമായി നൽകിയതായി കാണപ്പെടുന്നതാണ്. ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ പാരമ്പര്യമായി ജീവിച്ചിരുന്ന ഈവിധ ജനത്തിന്റെ പിൻഗാമികളാണ് ഇന്നത്തെ ഇന്ത്യയുടെ തെക്കൻ ഭാഗത്തുള്ള ജനത എന്നും അടിക്കുറിപ്പായി പറഞ്ഞുകാണപ്പെടുന്നു.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന