ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും മോചനം ലഭിക്കണമെങ്കിൽ
പഴയകാല ഹൈന്ദവ പാരമ്പര്യ മാഹാത്മ്യത്തിന്റെ ഔന്നിത്യം പറയുന്ന ഇന്ത്യൻ സിനിമകളിൽ ഏത് വിധത്തിലാണ് പഴയകാല ബ്രാഹ്മണരെ ചിത്രീകരിക്കുന്നത് എന്ന് അറിയില്ല. കാരണം സിനിമ കാണാറില്ല. എന്നാൽ മുകളിൽ നൽകിയിട്ടുള്ള ചിത്രങ്ങൾ ദക്ഷിണേഷ്യയുടെ ദക്ഷിണ ഭാഗത്ത് 1800റുകളിൽ ജീവിച്ചിരുന്ന ചില ബ്രാഹ്മണരുടെ ഫോട്ടോകൾ ആണ്.
ഫ്യൂഡൽ ഭാഷകളിലെ മനുഷ്യാത്മാവിനെ ദ്രവിപ്പിക്കുന്ന വാക്ക് കോഡുകളുടെ പ്രഹരമേറ്റ്, ഇവരുടെ കീഴിൽ ജീവിക്കുന്നവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കാവുന്നതാണ്. ഇവരുടെ മാഹാത്മ്യം ഇവരുടെ ആത്മീയാധികാരം ആണ് എന്ന് പറയാമെങ്കിലും, അതിൽ മാത്രം അല്ല ഇത് ഒതുങ്ങിനിൽക്കുന്നത്. കീഴിൽപെട്ട ജനങ്ങളെ ബഹുമാനത്തിനും ഉയരസ്ഥാനങ്ങൾക്കുമായി തമ്മിൽത്തമ്മിൽ മത്സരിപ്പിക്കുന്ന കോഡുകൾ ഉള്ളതാണ് ഫ്യൂഡൽ ഭാഷകൾ. ഇതിനാൽത്തന്നെ ഈ കൂട്ടർക്ക് തമ്മിൽ സംഘടിക്കാൻ ആവില്ല. മറിച്ച് ഓരോ കൂട്ടർക്കും മുകളിൽ ഉള്ളവരോട് ആദരവും, കീഴിൽ ഉള്ളവരോട് അറപ്പും വെറുപ്പും പേടിയും നിലനിൽക്കും.
നമ്പ്യൂതിരിയുടെ സാന്നിദ്ധ്യത്തിൽ കീഴ്ജാതിക്കാരനും, കീഴ്ജാതിക്കാരിയും മാറിടം മറച്ച തുണി, അരയിലേക്ക് താഴ്ത്തി കെട്ടും. അവർ അടിയാളത്ത സൂചകമായി നമ്പൂതിരിയോട് വൻ ബഹുമാന വാക്കുകൾ ഉപയോഗിക്കും. സ്വന്തം ആളുകളേയും മക്കളേയും തന്നെത്തന്നേയും തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കും.
QUOTE from Malabar and Anjengo: A man of lower caste should uncover to the waist as a token of respect when approaching a Nambudiri, and must use special terms of respect when referring to anything belonging to him, while he debases everything of his own. END OF QUOTE
മലബാറിൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ ആദ്യകാലങ്ങൾ തൊട്ട് ഏതാണ്ട് 1900ളുടെ തുടക്കകാലംവരെ, ഇങ്ഗ്ളിഷ് സംസ്ക്കാരത്തിന്റേയും വിജ്ഞാനങ്ങളുടേയും സ്വാധീനം ഏറ്റവുംകുറവായി ഏറ്റിരുന്നത്, നമ്പൂതിരിമാർക്കായിരുന്നു. കീഴ്ജനങ്ങളിൽപെട്ട പലരും ഇങ്ഗ്ളിഷ് സംസ്ക്കാരത്തിലെ പല നല്ലകാര്യങ്ങൾ മാത്രമല്ല, ഇങ്ഗ്ളിഷുകാർ നൽകിയ വിവരവിജ്ഞാനങ്ങളും നേടിയെടുക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ 1900കൾ ആയപ്പോഴേക്കും പല നമ്പൂതിരിമാരും ബൈസൈക്കിൾ (Bicycle) ഉപയോഗിച്ചുതുടങ്ങി എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഇന്ന് ഇത് ഒരു നിസ്സാരകാര്യമായിത്തോന്നാമെങ്കിലും, അന്ന് സൈക്കിൾ എന്നത് ഒരു വൻ യാത്രാസൌകര്യം തന്നെയായിരുന്നിരിക്കാം. ഈ എഴുത്തുകാരൻ 1978ൽ സൈക്കിൾ വാങ്ങിക്കുന്ന കാലത്തുപോലും, സൈക്കിൾ എന്നത് വളരെ കുറച്ചുപേർക്ക് മാത്രം ഉള്ള ഒരു വാഹനം ആയിരുന്നു.
നമ്പൂതിരിമാർ സൈക്കിൾ ഉപയോഗിച്ചുതുടങ്ങിയതുതന്നെ അവരിലെ ഒരു വൻ ആശ്ചര്യകരമായ സാംസ്ക്കാരിക മുന്നേറ്റമായി രേഖപ്പെടുത്തിക്കാണുന്നു, Malabar and Anjengoയിൽ.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതിന്റെ ആദ്യ കാലങ്ങളിൽ നമ്പൂതിരിമാർക്ക് സാംസ്ക്കാരികമായും വിവരവിജ്ഞാനപരമായും മുന്നോട്ട് നീങ്ങാനുള്ള യാതോരു പ്രചോദനവും ഇല്ലായിരുന്നു. പലരും അനവധി ഏക്കർ ഭൂമിയുടെ ഉടമസ്ഥർ ആയിരുന്നു. പോരാത്തതിന് ഇവർക്ക് മറ്റ് പലരേയും സമൂഹത്തിൽനിന്നും വിലക്കാനും ഭ്രഷ്ടരാക്കാനും ഉള്ള രാക്ഷസീയ അധികാരങ്ങൾ നിലനിന്നിരുന്നു.
(QUOTE from Malabar and Anjengo: the Nambudiri, affluent and influential, lord of numberless broad acres, exercising in some cases much dreaded powers of social interdict or excommunication END OF QUOTE).
ഇവർക്ക് വേദമന്ത്രങ്ങളും മറ്റും അറിവുണ്ടായിരുന്നു എന്ന് അവകാശപ്പെടാനാവുമെങ്കിലും, അവരിൽ എത്രപേർ അവ സ്വായത്തമാക്കിയിരുന്നിരിക്കാം എന്ന് പറയാൻ ആവില്ല. കാരണം, വ്യക്തമായും നിത്യജീവിതത്തിൽ കാര്യമായ ഉപയോഗം ഇല്ലാത്ത കാര്യങ്ങൾ ആരും തന്നെ മെനക്കെട്ടുപഠിക്കും എന്ന് തോന്നുന്നില്ല. ഉദാഹരണത്തിന്, ഇന്ന് ഈ വിധ മന്ത്രങ്ങൾ നമ്പൂതിരി ചെറുപ്പക്കാരിൽ എത്രപേർക്ക് അറിയും എന്ന് തീർത്തുപറയാൻ ആവില്ല.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം ലിഖിത രൂപത്തിലുള്ള ഇങ്ഗ്ളിഷിലുള്ള നിയമങ്ങളും കോടതികളും ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയുന്ന ഇൻസ്പെക്ടർമാരുടെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളും നടപ്പിലാക്കുകയും, പോരാത്തതിന്, ഇങ്ഗ്ളിഷ് ഭാഷയിൽ വരേണ്യരെന്നും നികൃഷ്ടരെന്നും ഉള്ള വേർതിരിക്കുന്ന വാക്ക് കോഡുകൾ ഇല്ലാ എന്നതിനാലും, നമ്പൂതിരിമാരുടെ അധികാരങ്ങൾ ഓരോന്നായി അസ്തമിച്ചുകൊണ്ടിരുന്നു.
നമ്പൂതിരിമാർക്ക് വളരെ അധികം വേദന നൽകിയകാര്യം തന്നെയാവാം ഇത്. കാരണം, അറപ്പ് തുളുമ്പിനിൽക്കുന്ന അയിത്തക്കാരായ ഹീനജനം പരിധികൾ വിട്ട്, നമ്പൂതിരിമാരുടെ പാതകളിൽ നടക്കുന്നതും, യാതോരുവിധ അടിയാളത്തവും നൽകാതെ പെരുമാറുന്നതും അവർക്ക് സഹിക്കേണ്ടിവന്നുകാണും.
ഹീനജനത്തിൽ പെട്ടവരിൽ, ഇങ്ഗ്ളിഷ് സംസ്ക്കാരത്തിന്റെ സ്വാധീനം ലഭിക്കാതിരുന്ന പലരുടേയും പെരുമാറ്റങ്ങളിൽ പലവിധ പാളിച്ചകളും കണ്ടേക്കാം. ഉദാഹരണത്തിന്, വഴിയിലും മറ്റത്തും തുപ്പിയിടുകയും,, ചിലപ്പോൾ അലോസരകരമായ ശബ്ദമുണ്ടാക്കി കാർക്കിച്ചുതുപ്പുകയും ചെയ്യുന്നത്, ഹീനജനത്തിനിടയിൽ ഒരു അറപ്പുളവാക്കുന്ന കാര്യം അല്ലായിരിക്കാമെങ്കിലും, നമ്പൂതിരിമാർക്ക് ഇത് സഹിക്കാനായേക്കില്ല. വഴിയിൽ തുപ്പിവെക്കുന്നത്, പാരമ്പര്യമായി അറപ്പായികാണപ്പെട്ട ഹീനവ്യക്തിയാണ് എന്നത് വ്യസനത്തിനും അസഹ്യമായ അറപ്പിനും ഭാരംകൂട്ടിയേക്കാം.
ഇന്ന് ഈ അവസ്ഥാവിശേഷത്തിനെ, പോലീസ് ഇൻസ്പെടറെ കണ്ടാൽ യാതോരുവിധ അടിയാളത്തവുമില്ലാതെ തെരുവിൽ നിൽക്കുന്ന സാധാരണക്കാരനോട് ഉപമിക്കാം. അയാൾ ഇൻസ്പെട്കറെ നിങ്ങൾ എന്ന് സംബോധന ചെയ്താൽതന്നെ സാമൂഹിക ഭൂകമ്പം സംഭവിക്കും. എന്നാൽ, നീ എന്ന് സംബോധന ചെയ്താലത്തെ കാര്യം ഒന്ന് ആലോചിച്ച് നോക്കുക.
ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-മലബാറിൽ തിരിച്ചുവരികയും ഇന്നുള്ള ഐഏഎസ്സ് - ഐപിഎസ്സുകാർക്ക് അധികാരങ്ങൾ നഷ്ടപ്പെടുകയും ചെയ്താലുള്ള അവസ്ഥയൊന്ന് ആലോചിച്ചുനോക്കുക. അവർക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിവന്നുചേരും. അത്രയ്ക്കും ക്രൂരമായ ഭാഷാ അന്തരീക്ഷമാണ് ഈ നാട്ടിൽ ഉള്ളത്. അധികാരം നഷ്ടപ്പെട്ടവൻ പിണമാണ് പ്രാദേശിക ഭാഷയിൽ.
സാമുദായിക അധികാരം ഉള്ള കാലത്ത്, നായർ കന്യകമാരിൽ ഏറ്റവും സൌന്ദര്യമുള്ളവർ തമ്മിൽ മത്സരിച്ച് ബന്ധപ്പെടാൻ കൊതിക്കപ്പെടുന്നവർ ആയിരുന്ന നമ്പൂതിരിമാർ. ഏതാണ്ട് ദിവ്യാത്മാക്കൾ ആയിത്തന്നെയാണ് നായർമാർ ഇവരെ വീക്ഷിച്ചിരുന്നത്.
QUOTE from Malabar and Anjengo: courted by the flower of Nayar womanhood and reverenced as nothing less than divine, END OF QUOTE).
പലപ്പോഴും നമ്പൂതിരിയുടെ ഉയർന്ന പ്രായം പോലും ഒരു ആകർഷണം കുറയ്ക്കുന്ന കാര്യം ആവില്ലതന്നെ. കാരണം, അധികാരം വരേണ്യത എന്നെല്ലാം വൻ ആകർഷണം നൽകുന്ന കാര്യങ്ങൾ ആണ്. ഈ വൻ ബന്ധം ലഭിച്ചാൽ വാക്ക് കോഡുകളിൽ വൻ സ്ഥാനവും അധികാരവും മറ്റുള്ളവരുടെ മേൽ ലഭിക്കും.
ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പച്ചക്കറി അന്തർസംസ്ഥാന വ്യപാരത്തെ ഏതാനും ആഴ്ചകൾ വളരെ അടുത്തുനിന്നും വീക്ഷിക്കുവാൻ ഈ എഴുത്തുകാരന് അവസരം ലഭിച്ചിരുന്നു. അന്ന് ഒരു വ്യാപാരി വളരെ സൌഹൃദത്തിൽ സംസാരിക്കുന്ന അവസരത്തിൽ, ആ വ്യാപാര ലോകത്തിലെ പലകാര്യങ്ങളും പറഞ്ഞുതരുന്ന അവസരത്തിൽ ഈ വിധം ഒരു കാര്യം പറഞ്ഞതായി ഓർക്കുന്നു:
"കാണാൻ മൊഞ്ചുണ്ട് എന്ന് പറഞ്ഞിട്ടൊന്നും യാതോരു കാര്യവും ഇല്ല. അതിനൊന്നും യാതോരു വിലയും ഇല്ല. വേണ്ടുന്നത് അധികാരം ആണ്. ആളുകളെ അനുസരിപ്പിക്കാൻ മാത്രം ഉള്ള അധികാരം ആണ് ഏറ്റവും ആവശ്യം. മറ്റുള്ളവർ വെറക്കണം. സുമുഖനാണ് എന്ന് പറഞ്ഞിട്ടെന്ത് കാര്യം?"
ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കിയ ഭരണപരമായ പരിഷ്ക്കാരങ്ങൾ നമ്പൂതിരിമാരെ, അവരുടെ ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽ നിന്നും മോചിപ്പിച്ചു എന്ന് പറയാവുന്നതാണ്. കാരണം, ബഹുമാനം എന്നത് യഥാർത്ഥത്തിൽ ഒരു വൻകെട്ടിയിടൽ തന്നെയാണ്. എന്നാൽ ഇതിൽനിന്നും മോചനം ലഭിക്കണമെങ്കിൽ സുരക്ഷിതമായി കെട്ടഴിഞ്ഞുജീവിക്കാനുള്ള സാമൂഹിക ഭാഷാ അന്തരീക്ഷം നാട്ടിൽ വേണം.
ഇങ്ഗ്ളിഷ് ഭരണം പടർന്നതോടുകൂടി, അഗ്രഹാരങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന നമ്പൂതിരി സ്ത്രീകൾക്കും സ്വാതന്ത്യം ലഭിച്ചുതുടങ്ങി. ഇവരിൽ ചിലരെങ്കിലും അന്നുള്ള ഉന്നത നിലവാരമുള്ള ഇങ്ഗ്ളിഷ് പഠനത്തിന് പോയിട്ടുണ്ടാവാം.
ദിവ്യനായ വ്യക്തി കുടുംബത്തിലെ സ്ത്രീകളെ തൊടുന്നതും അവരുമായി ബന്ധപ്പെടുന്നതും ഭാഷാ കോഡുകളിൽ വെറുപ്പുളവാക്കുന്ന കാര്യം അല്ലതന്നെ. എന്നാൽ പെട്ടെന്നൊരു ദിവസം ദിവ്യാത്മാവ് യാതോരു കഴിവും ഇല്ലാത്തതും ജനങ്ങൾ ആദരവുനൽകുന്നത് നിർത്തിയതുമായ വെറും മനുഷ്യനാണ് എന്ന അറിവു പടർന്നാൽ വൻ പ്രശ്നം തന്നെയാണ്. അങ്ങ് എന്നും സാറ് എന്നും സംബോധന ചെയ്യുന്ന ദിവ്യാത്മാവ് നീയെന്നും അവനെന്നും ഉള്ള നിലവാരത്തിലേക്ക് നീങ്ങിയാൽ, രാസക്രീഡാ സരസ്സിന്നരികിൽവച്ചുനടന്ന ദിവ്യ ലീലായജ്ഞങ്ങൾ എല്ലാംതന്നെ വൻ വഷളത്തരമായി മാറും, എന്നുള്ളത് ഉറപ്പുള്ളകാര്യമാണ്.
Native Life in Travancoreൽ ഈ വിധം ഒരു കാര്യം രേഖപ്പെടുത്തിക്കാണുന്നുണ്ട്.
QUOTE: a society for the reform of the Malabar laws of marriage (and inheritance) has been formed at Calicut by the leaders of the Nayar community, especially those educated in English. END OF QUOTE
ആ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത് 1883ൽ ആണ് എന്ന് മനസ്സിലാക്കുക. എന്നുവച്ചാൽ 1883ന് മുൻപുതന്നെ ബൃട്ടിഷ്-മലബാറിൽ കാര്യങ്ങളിൽ മാറ്റം വന്നുതുടങ്ങിയിരുന്നു. തിരുവിതാംകൂറിൽ ബ്രാഹ്മണമേധവിത്വം നീങ്ങാൻ വളരെ കാലംതന്നെ പിടിച്ചുവെന്ന് തോന്നുന്നു.
സമൂഹത്തിൽ പലവിധ കെട്ടുകളും നിലനിന്നിരുന്നു. ഉദാഹരണത്തിന് കുടുംബ സ്വത്ത് എന്നത് ഒരു കീറാമുട്ടിപോലെ കാലാകാലങ്ങളായി നിലനിന്നിരിക്കാം. വ്യക്തികൾക്ക് അവരുടെ അവകാശപ്പെട്ട സ്വത്ത് വേർപ്പെടുത്തി കുടുംബത്തിന്റെ കെട്ടുപാടുകളിൽ നിന്നും വിട്ടുമാറാൻ പറ്റില്ലായിരുന്നു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ ഈ വിധം വ്യക്തികൾക്ക് വിട്ടുമാറാനുള്ള അവകാശം നിയമ-നിർമ്മാണ നടപടികളിലൂടെ ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയിരുന്നു. ഇതും തിരുവിതാംകൂറിൽ നടപ്പിലാക്കൻ എപ്പോഴാണ് പറ്റിയത് എന്ന് അറിയില്ല. തിരുവിതാംകൂറിലും മറ്റ് പ്രാദേശിക രാജ്യങ്ങളിലും ബ്രാഹ്മണരുടെ സാമൂഹിക ചട്ടങ്ങളിൽ മാറ്റം വരുത്താൻ രാജാവിനോ അവിടങ്ങളിൽ ഉള്ള ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനോ ആവില്ലായിരുന്നു.
QUOTE from Native Life in Travancore: But the Government has no authority whatever over the social usages of Brahmans. END OF QUOTE
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന