top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ നമ്പൂതിരിമാരെ രക്ഷിച്ചതും ഇങ്ഗ്ളിഷ് കമ്പനിതന്നെ

മലബാറിലും, ദക്ഷിണേഷ്യയിലെ മറ്റ് ചിലയിടങ്ങളിലും ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് നമ്പൂതിരമാരുടെ ജീവിത ശൈലി ചെറിയതോതിലെങ്കിലും അതീവ വിരസത നിറഞ്ഞതായിരുന്നിരിക്കാം. എന്നാൽ, ഇന്നത്തെ സർക്കാർ ഓഫിസ് തൊഴിലാളികളുടെ കാര്യം പറഞ്ഞതുമാതിരിയാവാം കാര്യങ്ങൾ. അതീവ വിരസമായ വ്യക്തിബന്ധചുറ്റുപാടുകളും തരംതാഴ്ന്ന കീഴ്വഴക്കങ്ങളും വ്യക്തിപരമായി യാതോരു താൽപ്പര്യവുമില്ലാത്ത തൊഴിൽ കാര്യങ്ങളും ഉള്ള പ്രദേശങ്ങൾ ആണ് സർക്കാർ ഓഫിസുകളുടെ ഉള്ളറകളിൽ ഉള്ളത്. എന്നാൽ പൊതുജനം എന്ന ഹീനജനം മുന്നിൽ വന്നുനിന്ന്, സാഷ്ട്ടാംഗ നമസ്കാരം ചെയ്യാൻപോലും തയ്യാറായി നിൽക്കുന്നത് കണ്ട് ആസ്വധിക്കാൻ പറ്റുന്നത് ഒരുജീവിത സാഫല്യമായി നിലനിന്നേക്കാം, സർക്കാർ ഓഫിസ് തൊഴിലാളികൾക്ക്.


നമ്പൂതിരിമാർ വേദിക്ക് ബ്രാഹ്മണരാണ് (Vedic Brahmansആണ്) എന്ന് രേഖപ്പെടുത്തിക്കാണുന്നു. എന്നുവച്ചാൽ Vedic Brahmans അല്ലാത്ത ബ്രാഹ്മണരും ഉണ്ട് എന്നാണ് സൂചന. വേദങ്ങളുമായി ബന്ധമുള്ളവരാണ് നമ്പൂതിരിമാർ എന്ന് വിശ്വസിക്കാം. വേദകാല മതമാണ് ഹൈന്ദവമതമെന്ന് ചിന്തിച്ചാൽ, നമ്പൂതിരിമാരുടെ മതമാണ് ഹൈന്ദവ മതം അഥവാ ഹിന്ദുമതം എന്നുമനസ്സിലാക്കാം. എന്നാൽ, വേദകാല സംസ്കാരത്തിൽനിന്നും വ്യത്യസ്തമായ ആദ്ധ്യാത്മിക വിശ്വാസങ്ങൾ വേദകാലഘട്ടത്തിന് ഏതാനും ആയിരംവർഷങ്ങൾക്ക് ശേഷം വളർന്നവന്നിരുന്നു എന്നും തോന്നുന്നുണ്ട്. അതും ഹിന്ദുമതമായാണ് ഇന്ന് കരുതപ്പെടുന്നത്. ഇതിൽ പെടുന്നതാണ് മഹാഭാരതവും രാമായണവും കൃഷ്നനും രാമനും പരശുരാമനും മറ്റും എന്നും തോന്നുന്നു. വ്യക്തമായി അറിയില്ല.


തിരുവിതാംകൂറിലും കൊച്ചിനിലും മലബാറിലും നമ്പൂതിരിമാർ ഉണ്ടായിരുന്നു എന്നു കാണുന്നു. ഈ മൂന്നു ദിക്കിലും സാമൂഹിക മുകൾത്തട്ടിൽ ഇവർ സന്നിഹിദരായിരുന്നു എന്നതുകൊണ്ടാവാം ഈ മൂന്നു ദിക്കുകളും ഒരേ പ്രദേശമാണ് എന്ന ചിന്തവന്നത് എന്നുതോന്നുന്നു. ഇവരുടെ കീഴിൽ ആരുവന്നുപെട്ടാലും, മുൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ അതതു തരക്കാരും സാമൂഹിക നിലവാരവുള്ളവരും ആയി ആ ആളുകൾ മാറിയേക്കാം. പോലീസിൽ ചേർന്നാൽ എന്നതുപോലെ. ഡിജിപ്പിക്ക് കീഴിൽ ഉള്ള ഐപിഎസ്സുകാരൻ മുതൽ അങ്ങ് താഴോട്ടുള്ള പോലീസ് കോൺസ്റ്റബൾവരെ ഏതെങ്കിലും ഒന്നാകും.


നമ്പൂതിരിമാരുടെ കീഴിൽ ഉള്ളത്, അവരുടെ അമ്പലങ്ങളിലെ തൊഴിൽചെയ്യുന്ന പല നിലവാരങ്ങളിൽ ഉള്ള അമ്പലവാസികളും, അവരുടെ ഭൂസ്വത്തുക്കളിൽ നടക്കുന്ന തൊഴിലുകൾക്ക് മേൽനോട്ടം വഹിക്കുന്ന നായർമാരും, ഈ നായർമാർക്ക് കീഴിലായി പലവിധ നിലവാരങ്ങളിൽ ഉള്ള കൈപ്പണിക്കാരും കാർഷികതൊഴിലാളികളും. ഏറ്റവുംകീഴിൽ കന്നുകാലികളായി കാണപ്പെട്ടിരുന്ന അടിമജനവും.


നമ്പൂതിരിമാർ മേൽസ്ഥാനത്ത് ഉള്ള ഏത് പ്രദേശത്തിലും പുറംനാടുകളിൽ നിന്നും ബലക്ഷയത്തോടുകൂടി വന്നുപെടുന്ന ആരേയും ഇവർ അവർക്ക് താൽപ്പര്യമുള്ള ഏതുനിലവാരത്തിലും സ്ഥാപിക്കും.


ഇങ്ങിനെ സംഭവിക്കാതിരുന്നത് സുറിയാനി ക്രിസ്ത്യാനികുളുടേയും യഹൂദരുടേയും കാര്യത്തിൽ മാത്രമാണ് എന്ന് തോന്നുന്നു.


മറ്റ് ജനങ്ങളെ വ്യത്യസ്തങ്ങളായ സാമൂഹിക സ്ഥാനങ്ങളിൽ സ്ഥാപിക്കാനുള്ള നമ്പൂതിരിമാരുടെ കഴിവിന് കുറച്ചൊക്കെ പരിമിതപ്പെടുത്തൽ സംഭവിക്കുന്നത് രാജകുടുംബക്കാരുടേയും രാജാക്കളുടേയും കാര്യത്തിൽ മാത്രമാവാം. എന്നാൽ ഇത് ഒരു പരിധിവരെ നമ്പൂതിരിമാരും രാജകുടുംബക്കാരും തമ്മിലുള്ള ഒരു ഒത്തുകളിയും കൽപ്പിച്ചുകൂട്ടിയുള്ള കരുക്കൾ നീക്കലുമാവാം. കാരണം, തമ്മിലടിച്ചുനിന്നാൽ രണ്ടുകൂട്ടരും ഇടിഞ്ഞു ആഴങ്ങളിലേക്ക് വീഴും. ആഴങ്ങളിൽ ജീവിക്കുന്നത് വാക്ക് കോഡുകളാൽ കടിച്ചുകീറാൻ കഴിവുള്ള മനുഷ്യജന്തുക്കളാണ്.


സമൂഹത്തിൽ കീഴ്ജനങ്ങളുടെ മനസ്സിൽ നമ്പൂതിരിമാർ എന്നത്, അങ്ങ് ആകാശത്തിൽ അകലെ വെട്ടിത്തിളങ്ങുന്ന സൂര്യനെപ്പോലെയായിരുന്നിരിക്കാം. ഈ വെട്ടിത്തിളങ്ങിനിൽക്കുന്ന വ്യക്തികളുടെ ആശിർവാദവും മറ്റ് അനുഗ്രഹങ്ങളും പരസ്യമായിത്തന്നെ വാങ്ങാനായി രാജാക്കളും രാജവംശക്കാരും ശ്രമിച്ചിരുന്നു എന്നു കാണുന്നു. ഉദാഹരണത്തിന്, പൊന്നാനിയിലെ അതവനാടിലെ വളരെ പേരുകേട്ട ഒരു നമ്പൂതിരി ഇല്ലമായിരുന്നു അഴുവഞ്ചേരി തമ്പുരാക്കളുടേത്. തിരുവിതാംകൂറിൽ നിന്നും നോക്കിയാൽ, അങ്ങ് അകലെ ദക്ഷിണമലബാറിലെ പരിപാവനമായ നമ്പൂതിരി തറവാടാണ് ഇത്.


തിരുവിതാംകൂറിലെ രാജാവ് ഈ നമ്പൂതിരിയെ ഓരോ ആറുവർഷം കൂടുംതോറും തിരുവിതാംകൂറിലേക്ക് ക്ഷണിക്കുമായിരുന്നു. അവിടെ വച്ച്, ഇദ്ദേഹത്തിന്റെ മുന്നിൽ രാജാവ് സാഷ്ട്ടാംഗ നമസ്കാരം ചെയ്യുമായിരുന്നു. ഇദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കുന്നത് കീഴ്ജനം കാണുന്നതും അറിയുന്നതും രാജാവിന് വൻ സാമൂഹിക ബലവും ആദ്ധ്യാത്മികശക്തിയും നൽകുന്ന കാര്യം തന്നെയായേക്കാം.


ഇതുപോലുള്ള ഒരു പരിപാടിയാണ്, ഇന്ന് പ്രദേശികദേശ സാമൂഹിക നേതാക്കളും സാമൂഹികപ്രവർത്തകരും മറ്റും പലപ്പോഴും പോലീസ് ഇൻസ്പെക്ടറേയോ ഡിവൈഎസ്സ്പിയെയോ മറ്റോ അവരുടെ പലവിധ ചടങ്ങുകൾക്കും വിളിച്ച് ആദരിക്കുന്നത്. കണ്ടുനിൽക്കുന്ന പ്രാദേശിക വാസികളിൽ, അവരുടെ പ്രാദേശിക നോതാക്കളെക്കുറിച്ചുള്ള മതിപ്പിൽ വൻ മൂല്യവർദ്ധനവു വന്നേക്കാം.


ദക്ഷിണ മലബാറിൽ ടിപ്പു സുൾത്താന്റെ (Sultan Tipuവിന്റെ) പടയോട്ടം നടന്നകാലത്ത് ഈ മുകളിൽ സൂചിപ്പിച്ച അഴുവഞ്ചേരി തമ്പുരാക്കളുടെ കുടുംബക്കാർ തിരുവിതാംകൂറിലേക്ക് ജീവരക്ഷാർത്ഥം ഓടിപ്പോയി എന്നും ഇവിടെ ചേർക്കുന്നു.


ടിപ്പു സുൾത്താന്റെ പടയോട്ടത്തിന് അതിക്രൂരതയുടെ മുഖംനൽകിയത് അതതു പ്രദേശത്തുള്ള ചെറുമർ പോലുള്ള കന്നുകാലി ജനം കാൽച്ചങ്ങലകൾ പൊട്ടിച്ച് ഹിന്ദുക്കളേയും (നമ്പൂതിരിമാരേയും) അവരുടെ കൂടെനിന്നിരുന്ന അമ്പലവാസികളേയും അവരുടെ കൈയാളുകളായ നായർമാരേയും കയറി ആക്രമിച്ചതിനാലാണ് എന്ന് തോന്നുന്നു. ഈവിധമാണ് മലബാർ മാന്വലിൽ സൂചിപ്പിച്ചുകാണുന്നത്.


ഈ കാര്യം ഇവിടെ പറഞ്ഞത്, വൻ ഭൂപ്രദേശങ്ങൾ വൻമുതൽ ആയുള്ളതും പേരുകേട്ട ഇല്ലങ്ങളിൽ ജീവിക്കുന്നതും വേദ മന്ത്രങ്ങളിലും മറ്റ് അനുഷ്ടാനങ്ങളിലും മുഴുകി, മൂല്യമേറിയ ആഢ്യത്തവും നന്മനിറഞ്ഞ മനസ്സും ആയി വൻ അദ്ധ്യാത്മിക ജീവതം നയിക്കുന്ന നമ്പൂതിരികളോട് കീഴ്ജനത്തിന് ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആഴും മനസ്സിലാക്കാനാണ്.


കന്നുകാലികളായി ജീവിക്കുന്നവരുടെ മാനസികഭാവവും പെരുമാറ്റങ്ങളും വളരെ പരുക്കനും അനിഷ്ടകരവും ആയിരിക്കും എന്നാണ് തോന്നുന്നത്. ഈ കാര്യം നേരത്തെ ചർച്ചയ്ക്ക് എടുത്തകാര്യം തന്നെയാണ്. വേദ മന്ത്രങ്ങളും സംസ്കൃതഭാഷയും സംസ്കൃതത്തിലെ ശ്രേഷ്ഠ പദാവലിയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിക്ക്, കീഴ്ജനത്തിൽ വ്യക്തമായ ഗുണമേന്മ വരുത്താൻ ആവുമെന്ന് തോന്നുന്നില്ല. കാരണം, സംസ്കൃതവും അത് പ്രതിനിധാനം ചെയ്യുന്ന കീഴ്വഴക്കങ്ങളും ഉച്ചനീചത്വങ്ങൾ ഉള്ളതാണ്.


ഈ വിധ ഉച്ചനീചത്വങ്ങൾ യാതൊന്നും ഇല്ലാ എന്ന് പ്രസ്താവിച്ചുകൊണ്ട് കൊടുംങ്കാറ്റു വീശുന്നതുപോലെ വന്ന ഇസ്ലാമിനും ഒരു പരിധിക്കപ്പുറം കാര്യങ്ങളെ നന്നാക്കാൻ പറ്റിയില്ലാ എന്നാണ് തോന്നുന്നത്. കാരണം, ഇസ്ലാമിന് തന്നെ ഭയപ്പാടുണ്ടാക്കുന്നതുമാതിരിയുള്ള കഠിന ഉച്ചനീചത്വങ്ങൾ ഉള്ള ഫ്യൂഡൽ ഭാഷകളാണ് ഈ ഉപദ്വീപിൽ ഉള്ളത്. കീഴ്ജനത്തിനെ ഉന്നതപ്പെടുത്താൻ പോയാൽ, ഇസ്ലാമിനുതന്നെ പോറൽ ഏറ്റേക്കാം എന്നുപോലും അറേബ്യൻ ഇസ്ലാമിക പക്ഷത്തിന് തോന്നിയിരിക്കാം. ഈ കാര്യം പിന്നിട് പ്രതിപാദിക്കാം.


നമ്പൂതിരിയായി ജനിച്ചാൽ അതിന്റേതായ ജീവിത പ്രാരാബ്ദങ്ങൾ വന്നുചേരും. കഠിനമായ ഫ്യൂഡൽ ഭാഷാ കോഡുകൾ നിർദ്ദേശിക്കുന്ന പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടുവേണം നിൽക്കാനും ഇരിക്കാനും ജീവിക്കാനും മറ്റുള്ളവരോട് സംസാരിക്കാനും പെരുമാറാനും .


പൂണൂൽ ധരിക്കണം. നമ്പൂതിരിമാർക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പുല അശുദ്ധി (ബന്ധുക്കളുടെ മരണവുമായി ബന്ധപ്പട്ട അശുദ്ധി) പത്തുദിവസമാണ്.


നമ്പൂതിരിമാരുടെ വിശ്വാസം മലബാറിലെ മുഴുവൻ ഭൂസ്വത്തുക്കളും പണ്ടുകാലങ്ങളിൽ അവരുടേതായിരുന്നു എന്നാണ്.

അവർ ജീവിക്കുന്നത്, അവരുടെ ഭൂസ്വത്തിൽ ആളൊഴിഞ്ഞ ഒരു ഇടത്ത് ഉള്ള ഇല്ലങ്ങളിൽ ആണ്. അവരുടെ നിത്യജീവിതത്തിൽ അവരുടെ ആദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ അവർ മുഴുകിയിരിക്കും.


Malabar and Anjengoവിൽ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം, നമ്പൂതിരി വ്യക്തി അതിരാവിലെ 3മണിക്ക് എഴുന്നേൽക്കും. ഉടനെതന്നെ ഇല്ലത്തുള്ള കുളത്തിൽ പോയി കുളിക്കും. അതിന് ശേഷം നേരെ അമ്പത്തിലേക്ക് പോയി പൂജയുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ മുഴുകും. അതിന് ശേഷം 11മണിവരെ വേദങ്ങൾ വായിക്കുകയോ വേദവാക്യങ്ങൾ ഉരുവിടുകയോ ചെയ്യും. അതിന് ശേഷം മുഖ്യാഹാരം. പിന്നെ വിശ്രമം. അതോടൊപ്പം കുറച്ചുനേരം മൌനവും. വൈകുന്നേരം എണ്ണയിൽ കുളിക്കും. രാത്രി ഒൻപതുമണിവരെ അമ്പലത്തിൽ ആയിരിക്കും.


ഇത്രമാത്രം അത്മീയമായും ശാരീരികമായും, പരിശുദ്ധിയും പവിത്രതയും നിലനിർത്തുന്ന നമ്പൂതിരിയെ, നമ്പൂതിരിമാരേക്കാൾ താഴെയുള്ള ഏത് വ്യക്തി തൊട്ടാലും ഇദ്ദേഹം അശുദ്ധമാവും. അമ്പലവാസികൾക്കും നായർമാർക്കും ഇദ്ദേഹത്തിന്റെ അടുത്തുവരാം. നായർമാർക്ക് കീഴിൽ ഉള്ള എത് വ്യക്തി അടുത്തുവന്നാലും ഇദ്ദേഹം അശുദ്ധമാവും.


ഓരോ ജാതിക്കാർക്കും വ്യക്തമായ ദൂരങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ദൂരത്തിനെ മലബാറിയിൽ 'പാട്' എന്നാണ് പറഞ്ഞുകാണുന്നത്. 'തീയ്യപ്പാട്' എന്നത് തീയർ നിൽക്കേണ്ടുന്ന ദൂരമാണ്. അതുപോലെ തന്നെ 'ചെറുമപ്പാട്' എന്നത് ചെറുമർ നിൽക്കേണ്ടുന്ന ദൂരം.


ഇത് ഒരു വൻ പൊല്ലാപ്പ് പിടിച്ച അവസ്ഥതന്നെയാണ്. ഇതിന്റെ വ്യസനം നമ്പൂതിരിമാർ നൂറ്റാണ്ടുകളോളം സഹിച്ചു എന്നുതന്നെ പറയേണ്ടിവരും. ഇവരേയും ഈ ഊരാക്കുടുക്കിൽനിന്നും രക്ഷപ്പെടുത്തിയത് ഇങ്ഗ്ളിഷ് ഭരണംതന്നെയാണ്, മലബാറിൽ. Cochinനിലും Travancoreറും ഇവർക്ക് രക്ഷനേടാൻ കുറേകാലം കൂടി കാത്തുനിൽക്കേണ്ടിവന്നു.


മലബാറിൽ ഇങ്ഗ്ളിഷ് ഭരണം, Tellicherryപോലുള്ള ചില പ്രദേശങ്ങളിൽ Thiyyaരിൽ ചിലർക്ക് ഉന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് പഠനത്തിനുള്ള സൌകര്യവും, ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിൽ വൻ സ്ഥാനങ്ങളും നൽകിയത് നമ്പൂതിരിമാർ ഏതുവിധത്തിലായിരിക്കാം മനസ്സിലാക്കിയത് എന്ന് അറിയില്ല. എന്നിരുന്നാലും, മലബാറിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി സംഘടിക്കാൻ ഒരുമ്പെട്ടവരിൽ ഈ കൂട്ടരിൽ ചിലർ മുന്നിൽനിന്നിരുന്നു എന്നു മനസ്സിലാക്കുന്നു.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page