ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള നിലവാരങ്ങളിൽനിന്നും അശ്ലീലം വികിരണം ചെയ്യപ്പെടുമ്പോൾ
Reader discretion requested - Vulgar words are present in this writing.
വായനക്കാരന്റെ ഗുണദോഷവിവേചനം ആവശ്യപ്പെടുന്നു - ഈ എഴുത്തിൽ അസഭ്യവാക്കുകൾ ഉണ്ട്.
മുകളിൽ നൽകിയിട്ടുള്ള വീഡിയോയിൽ നമ്പൂതിരി കന്യകയുടെ വൻ ആകർഷണത്തമുള്ള ജീവതമാണ് ചിത്രീകരിച്ചുകാണുന്നത് എന്നു തോന്നുന്നു. എന്നാൽ, വാസ്തവം ഈവിധമായിരിക്കേണം എന്നില്ല.
നമ്പൂതിരി സ്ത്രീകളുടെ കാര്യം പലരീതിയിലും കഷ്ടം തന്നെയായിരുന്നിരിക്കാം. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഉന്നതസ്ഥാനത്ത് വന്നുപെട്ടാൽ, തോന്നുന്നതുപോലെ പുറത്തിറങ്ങി നടക്കാൻ പറ്റില്ലാ എന്നത് ഒരു യാഥാർത്ഥ്യംതന്നെയാണ്. ഇതിന് പലവിധത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ ഉന്നതർ തേടും എന്നുള്ളതും വാസ്തവം തന്നെ. അതിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ ഇവിടെ ഒന്ന് സൂചിപ്പിച്ച് വിടേണ്ടകാര്യം, ഫ്യൂഡൽ ഭാഷകൾ ഉന്നതരേയും കീഴിലുള്ളവരേയും വ്യത്യസ്ത സ്ഥാനങ്ങളിൽ തളച്ചിടും എന്നുള്ളതാണ്. രണ്ട് കൂട്ടരും ഈ തളച്ചിടലിൽനിന്നും പുറത്തുകടക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തങ്ങൾ ആണ് എന്നു മാത്രം.
രണ്ടുകൂട്ടരുടേയും തളച്ചിടൽ അനുഭവത്തിലും വൻ ആസ്വാധ്യതയും കണ്ടെത്താൻ പറ്റും എന്നുള്ളതും വാസ്തവംതന്നെ.
നമ്പൂതിരിമാർ അന്യജാതിയിൽ, അതായത്, അന്യ ജനത്തിൽനിന്നും വിവാഹം കഴിക്കുന്നവരാണ് (exogamous) എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഏറ്റവും മൂത്ത ജേഷ്ഠൻ നമ്പൂതിരിമാത്രമാണ് നമ്പൂതിരി സ്ത്രീയെ വിവാഹംകഴിക്കാൻ പാടുള്ളുപോലും, അന്ന്. അനുജൻ നമ്പൂതിരിമാർ നായർ വീടുകളിൽനിന്നും സംബന്ധം എന്ന ബന്ധം സ്ഥാപിക്കേണ്ടതാണ്. ഇത് ഇന്ന് കേൾക്കുമ്പോൾ വൻ ആസ്വാധ്യകരമായ കാര്യമാണ് എന്ന് തോന്നാമെങ്കിലും, ഭൌതിക യാഥാർത്ഥ്യം വളരെ വ്യസനകരമായിരുന്നിരിക്കാം.
സ്വന്തം മക്കളെ, സ്വന്തം സന്താനങ്ങൾ ആയി അംഗീകരിക്കാൻ പറ്റില്ല. പോരാത്തതിന്, മിക്കപ്പോഴും, നായർ സ്ത്രീയിൽ ജനിക്കുന്ന കുട്ടികളിൽ ഏതാണ് തന്റേതെന്ന് അന്വേഷിച്ചാൽപ്പാലും പലപ്പോഴും വ്യക്തമായി തിരിച്ചറിയാൻ പറ്റില്ല.
ഈ ഒരു പ്രശ്നം നായർമാരുടേയും രാജകുടുംബക്കാരുടേയും കുടുംബ സമ്പ്രദായങ്ങളിൽ കാര്യമായ പിശക് വരുത്തിയിരുന്നു. ഇതിനാൽതന്നെ കുടുംബസ്വത്ത് പുരുഷന്മാരിലൂടെ അടുത്ത തലമുറയ്ക്ക് ലഭിക്കുന്ന സമ്പ്രദായം ഈ കൂട്ടരിൽ ഇല്ലാതെ പോയി. കാരണം, പുരുഷന് സ്വന്തം മക്കളെ തിരിച്ചറിയാൻ ആയേക്കില്ല. അതേ സമയം കുടുംബത്തിലെ സ്തീകളിൽ ജനിക്കുന്ന കുട്ടികൾ ആ സ്ത്രീയുടെ കുട്ടിയാണ് എന്ന് ഉറപ്പുള്ളകാര്യമായിരിക്കും. അതിനാൽ, ഈ ഉറപ്പുള്ള പാതയിലൂടെയാണ് കുടുംബ സ്വത്തിലുള്ള അവകാശവും കുടുംബപരമായുള്ള സാമൂഹികാധികാരങ്ങളും അടുത്തതലമുറയിലേക്ക് പടരുക.
ഈ സമ്പ്രദായത്തിൽ വേദനാജനകമായ അവസ്ഥവരുന്നത്, ചിലപ്പോഴെല്ലാം, പുരുഷനും സ്ത്രീയും ഏതാണ്ട് ഇന്നുള്ള ഭാര്യാ-ഭർത്താക്കന്മാരെപ്പോലെ ജീവിച്ചവരും ഉണ്ടാവും എന്നതാണ്. അപ്പോൾ കുട്ടികളുടെ പിതാവ് ആരാണ് എന്ന് വ്യക്തമായിരിക്കും എന്നുമാത്രമല്ല, ഈ പിതാവിന് സ്വന്തംകുട്ടികളോട് വാത്സല്യം കാണുകയും ചെയ്യും.
പോരാത്തതിന്, ഈ പിതാവിന്റെ സാമൂഹിക അന്തസ്സിന്റെ പങ്ക് ഈ കുട്ടികളും അനുഭവിച്ചവരായിരിക്കാം. കുട്ടികൾ അവരുടെ പിതാവായ വ്യക്തിയെ അച്ഛൻ എന്നരീതിയിൽ കാണുകയും ചെയ്തേക്കാം. കാരണം, മക്കത്തായ കുടുംബ സമ്പ്രദായത്തിൽ ഉള്ള മറ്റ് ജനവംശങ്ങൾ ആ പ്രദേശത്തുതന്നെ ഉണ്ടാവും. അവരുടെ അതേ മാനസിക ഭാവം ഈ കാര്യത്തിൽ ഈ കുട്ടികളിലും വന്നേക്കാം.
തിരുവിതാംകൂറിൽ, 1729തിൽ മാർത്താണ്ഡവർമ്മ രാജാവായി കിരീടം ഏറ്റെടുത്തു. സ്വന്തം അമ്മാവൻ ആയിരുന്ന രാജാവിന്റെ മരണത്തിന് ശേഷമാണ് മാർത്താണ്ഡവർമ്മ രാജാവായത്. അതുവരെ യുവരാജാവായിരുന്നു. എന്നുവച്ചാൽ, രാജാവിന്റെ സഹോദരിമാരുടെ പുത്രന്മാരിൽ അടുത്ത രാജാവാകാൻ അവകാശമുള്ള ആൾ.
നിലവിലുള്ള രാജാവിന്റെ മകന് രാജാവാകാൻ പറ്റില്ല എന്നുള്ളത്, പ്രശ്നം തന്നെയാണ്. പ്രത്യേകിച്ചും, രാജാവിന് സ്വന്തം പത്നിയോടും മക്കളോടും അടുപ്പം ഉള്ള ഒരു അവസ്ഥ നിലവിൽ ഉണ്ടെങ്കിൽ.
മാർത്താണ്ഡവർമ്മ, രാജാവായത് മരിച്ചുപോയ രാജാവിന്റെ കുട്ടികൾക്ക് അത്രകണ്ട് അംഗീകരിക്കാൻ പറ്റിയില്ലാ എന്ന് തോന്നുന്നു. കാരണം, അവർക്ക് വ്യക്തമായും കേട്ടറിവുള്ള പാണ്ഡിപ്രദേശങ്ങളിലുള്ള രാജ്യങ്ങളിൽ എല്ലാംതന്നെ രാജാവിന്റെ മൂത്ത മകനാണ് കിരീടാവകാശം.
തിരുവിതാംകൂറിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചരിത്ര സംഭവങ്ങളെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം. അന്ന് തിരുവിതാംകൂർ എന്ന രാജ്യം വളരെ ചെറിയ ഒരു രാജ്യമായിരുന്നു. ആറ്റിങ്ങൽപോലും മറ്റൊരു രാജ്യമായിരുന്നു എന്നുതോന്നുന്നു.
ജേഷ്ഠൻ നമ്പൂതിരിയിലൂടെ ആണ് നമ്പൂതിരി രക്തം യാതോരു അന്യജന രക്തവുംകലർന്ന് അശുദ്ധമാവാതെ നിലനിന്നുപോന്നിരുന്നത്.
ഈ ഒരു സമ്പ്രദായം നമ്പൂതിരി സ്ത്രീകൾ ഏതുവിധത്തിലാണ് കണ്ടതും അനുഭവിച്ചതും എന്ന് ഊഹിക്കാമെന്ന് തോന്നുന്നു. അവർക്ക് വിവാഹത്തിന് ലഭ്യമായിരുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. അവർക്ക് നമ്പൂതിരി അല്ലാത്ത ആളെ വിവാഹം കഴിക്കാനും ആവില്ല.
ജേഷ്ഠൻ നമ്പൂതിരിക്ക് നാലോ അഞ്ചോ പേരെ വിവാഹം കഴിക്കാമെന്നോ മറ്റോ ഉള്ള വല്ല പ്രമാണമോ (tenetറ്റോ) മറ്റോ ഉണ്ടായിരുന്നുവെങ്കിൽ തരക്കേടില്ലായിരുന്നു. എന്നാൽ ആ വിധം ഒരു കാര്യം നിലവിൽ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ..(ഈ നൽകിയ പ്രസ്താവന തെറ്റാണ്. കൂടുതൽ വിവരത്തിന് അദ്ധ്യായം നം. 5. 049 നോക്കുക)
ഇതിനാൽതന്നെ നമ്പൂതിരി കന്യകകളും വനിതകളും ആയ അനവധി അന്തർജനങ്ങളും അകത്തമ്മമാരും, നിത്യകന്യകകളും വൃദ്ധകന്യകകളും അവിവാഹിതരും ആയി കഴിയേണ്ടിവന്നിട്ടുണ്ടാവും എന്നത് തീർച്ചയാണ് എന്നു തോന്നുന്നു.
യോഗ്യനായ ഒരു ഭർത്തവിനായി, ഈ നമ്പൂതിരി കന്യകകൾതമ്മിൽ നിലനിന്നിട്ടുണ്ടായേക്കാവുന്ന മത്സരവും കടത്തിവെട്ടും പിന്നിൽ നിന്നുമുള്ള കുത്തും കുശുമ്പും ഏതുവിധമായിരിക്കാം എന്നും വ്യക്തമായി അറിയില്ല. കാരണം, രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം കുറവുള്ള നാടുകളാണ് പൊതുവേ ദക്ഷിണേഷ്യമുഴുവനും ഉണ്ടായിരുന്നത്. പിന്നെയുള്ളത് വൻ വീരന്മാരുടേയും വെട്ടിത്തിളങ്ങുന്ന പാതിവ്രത്യം നിലനിർത്തിയ വനിതകളുടേയും കഥകൾ നിറഞ്ഞുനിൽക്കുന്ന ഐതീഹ്യങ്ങളും പഴമകളും ആണ്. ഇവയെല്ലാം എത്രത്തോളം വിശ്വാസയോഗ്യമായിരിക്കാം എന്ന് വായനക്കാരൻതന്നെ തീരുമാനിക്കുക.
ഇങ്ഗ്ളിഷ് ഭരണം Union Jack, Tellicherryയിലെ കടൽത്തീരങ്ങളിൽ പാറിപ്പറപ്പിക്കുന്നതിന് മുൻപ് ഈ നമ്പൂതിരി സ്ത്രീകളുടേയും കാര്യം വൻകഷ്ടം തന്നെയായിരുന്നിരിക്കാം. കാരണം, പുറത്തിറങ്ങി നടക്കാനൊന്നുംപറ്റാത്ത സാമൂഹികാന്തരീക്ഷം. പ്രശ്നം അടിയാളത്തമില്ലാതെ നോക്കുകയും, വഷളത്ത ചിന്തകൾ മനസ്സിലും കണ്ണുകളിലും വാക്കുകളിലും യാതോരു പൊതിയലുമില്ലാതെ പ്രകടിപ്പിക്കുകയും ചെയ്യാൻ തയ്യാറായ കീഴ്ജാതിക്കാർ. ഐപിഎസ്സ് ചെറുപ്പക്കാരി യാതോരു അധികാര ചിഹ്നങ്ങളും അകമ്പടിയും ഇല്ലാതെ തെരുവിലൂടെ ഇറങ്ങിനടന്നാൽപ്പോലും ഇതുപോലുള്ള അനുഭവം വന്നുചേരില്ല.
ഇതിന്റെ വ്യക്തമായ തെളിവാണ് കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ടിന്റെ ഇതിവൃത്തങ്ങൾ എന്ന് പറയാം എന്ന് തോന്നുന്നു. കീഴ്ജനത്തിന്റെ ഉള്ളിലിരിപ്പ് ഈ വിധമായിരുന്നിരിക്കാം. കീഴ്ജന സ്ത്രീകളും ഇതിന് കൂട്ടുനിൽക്കും എന്നും തോന്നുന്നു. ഇവർ പാടിത്തമർത്ത അശ്ലീല ഗാനങ്ങൾ അന്ന് മലബാറി ഭാഷയിൽ ആയിരുന്നിരിക്കാം. ആ വിധ പാട്ടുകൾ ഇന്ന് ആരുടേയെങ്കിലും കൈവശം ഉണ്ടോ എന്ന് അറിയില്ല. ഇതിനെക്കുറിച്ച് പിന്നീട് ചെറുതായൊന്ന് പ്രതിപാദിക്കേണ്ടിവന്നേക്കാം.
തിരുവിതാംകൂറിലെ ഭാഷയിൽ 'അവളുടെ കുണ്ടിനോക്ക്. എന്തൊരു ചരക്ക് കുണ്ടിയാ!' എന്നുപറയുമെങ്കിൽ,
മലബാറിയിൽ, 'ഓടെ ചന്തി നോക്ക്. എന്താ ഒരു ചേല്!' എന്ന് പറഞ്ഞേക്കാം. മലബാറിയിൽ ഈ വിധം കേട്ട് പരിചയം ഇല്ലാ എങ്കിലും, സാധ്യമായ ഒരു കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്.
നമ്പൂതിരി സ്ത്രീകൾ മാറ് മറിച്ചാണ് വസ്ത്രം ധരിക്കാറ് എന്ന് മനസ്സിലാക്കുന്നു. അവരേക്കാൾ ഉന്നതരായ ജനം ഇല്ലാത്തതുകൊണ്ട്, അവർക്ക് മറ്റ് പുരുഷന്മാരുടെ മുന്നിൽവച്ച് അടിയാളത്ത സൂചകമായി മാറ് തുറന്നുകാണിക്കേണ്ടുന്ന ആവശ്യം ഇല്ലായിരിക്കാം. ഇതിനാൽത്തന്നെ കീഴ്ജനം ഇവരുടെ മറച്ചുവച്ചിരിക്കുന്ന മാറിന്മേൽ, അസഭ്യ ചിന്തകൾ പതിപ്പിച്ചേക്കാം. മാറ്, സ്തനം തുടങ്ങിയ വാക്കുകൾ ഭാഷയുടെ ശ്രേഷ്ഠവശത്തുള്ളവയാണ്. നേരെ എതിർവശത്തായിട്ടായിരിക്കാം മുല എന്നവാക്ക് എന്ന് തോന്നുന്നു. കൃത്യമായി പറയാൻ ഇപ്പോൾ ആവില്ല.
ഇവിടെ ഇടയിൽ കയറിപ്പറയേണ്ടുന്ന കാര്യം, കുണ്ടി, ചന്തി, മൂലം എന്നെല്ലാമുള്ള വാക്കുകൾക്ക് പകരമായി, പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ശ്രേഷ്ഠ വശത്ത്, നിതംബം എന്നതുപോലുള്ള വാക്കുകൾഉണ്ട് എന്നും ഓർക്കണം എന്നതാണ്. അതായത് ഭാഷയുടെ ശ്രേഷ്ഠ ദിശക്ക് നേരെ എതിർവശത്താണ് കുണ്ടി, ചന്തി എന്നെല്ലാമുള്ളവാക്കുകൾ. ഈ ഒരു വിഷയം കാര്യമായിത്തന്നെ പ്രതിപാദിക്കേണ്ടിയിരിക്കുന്നു. അത് പിന്നീടാവാം.
എന്നാൽ ഇവിടെ ഇത്രയും പറയാം. ഈ വിധ വാക്കുകൾ എഴുതുമ്പോൾ ഈ എഴുത്തിൽ ഏതോവിധത്തിലുള്ള ഒരു അഴുക്കോ സഭ്യതക്കുറവോ വരുന്നുണ്ട് എന്ന് തോന്നുന്നില്ല? ഈ എഴുത്ത് ഭാഷയുടെ ബ്രാഹ്മണ (ശ്രേഷ്ഠ) നിലവാരത്തിലൂടെയാണ് ഇത്രയും കാലം യാത്രചെയ്തത്. എന്നാൽ, ബ്രാഹ്മണനിലവാരം മാത്രമല്ല ഫ്യൂഡൽ ഭാഷകൾക്ക് ഉള്ളത് എന്ന് ഓർക്കേണ്ടിയിരിക്കുന്നു.
പഴയ കാല കലർപ്പ് ചേർന്നിട്ടില്ലാത്ത ഇങ്ഗ്ളിഷിലും അസഭ്യ വാക്കുകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, Francis Grose എന്ന വ്യക്തി 1788ൽ A Classical Dictionary of the Vulgar Tongue എന്ന ഗ്രന്ഥം ഇങ്ഗ്ളണ്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗ്രന്ഥം ആഴത്തിൽ പരിശോധിച്ചിട്ടില്ലായെങ്കിലും, മനസ്സിലുദിച്ച അറിവ്, അന്നത്തെ ഇങ്ഗ്ളിഷിലെ അസഭ്യം എന്നത് ഒരു ഉന്നത ജനതയിലെ ആപേക്ഷികമായി ഗുണമേന്മ കുറഞ്ഞവരുടെ വാക്കുകൾ ആവാം എന്നതാണ്. എന്നാലും, വാക്കുകളിൽ indicant word codes എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലാത്തതിനാൽ, ഫ്യൂഡൽ ഭാഷാ അസഭ്യതയിൽ നിന്നും ഇത് പൂർണ്ണമായും വ്യത്യസ്തമായിരിക്കാം.
എന്നാൽ ഇന്ന് പുറം നാട്ടുകാർ ഇങ്ഗ്ളിഷിൽ ഉന്തിക്കയറ്റിയിട്ടുള്ള അസഭ്യതയ്ക്ക് നാറുന്ന വസ്തുവിന്റെ ഭാവമാണ് ഉള്ളത്. ഈ വിഷയം ആഴത്തിൽ പിന്നീട് പരിശോധിക്കാൻ താൽപ്പര്യം ഉണ്ട്. ഇപ്പോൾ അതിലേക്ക് കടക്കാൻ നിർവ്വാഹമില്ലതന്നെ.
ഇവിടെ ഓർക്കേണ്ടത്, അസഭ്യസൂചകമായ ചിന്തകൾ മറ്റുള്ളവരിൽ ഉള്ളതുകൊണ്ടല്ല നമ്പൂതിരി സ്ത്രീകൾ അഗ്രഹാരത്തിന്റെ ഉള്ളിലേക്ക് ഒതുങ്ങിയിരുന്നിരിക്കുക എന്നതാണ്. മറിച്ച്, ഈ വിധ ചിന്തകൾ ഉള്ള മനുഷ്യരെ ഫ്യൂഡൽ ഭാഷകൾ വ്യത്യസ്ത സാമൂഹിക നിലവാരങ്ങളിൽ ആവിഷ്ക്കരിക്കുന്നതുകൊണ്ടാവാം.
അശ്ലീലകരവും കാമപരവും, രതിജന്യമായതുമായ (erotic) ചിന്തകൾ, ഇവരെക്കുറിച്ച് നമ്പൂതിരി പരുഷന്മാർക്കും ഉണ്ടായേക്കാം. അതുകൊണ്ടൊന്നും ഇവർക്കോ ഇവരുടെ കുടുംബക്കാർക്കോ, അറപ്പോ വെപ്രാളമോ വരില്ലതന്നെ. മറിച്ച് തരംതാഴ്ന്നവരുടെ നോട്ടവും വാക്കുകളും ഈ വിധമാവുമ്പോഴാണ്, അവ അസഭ്യവും അശ്ലീലവും (vulgar) അസഹ്യവും ആവുന്നത്. ഈ വിധ ചിന്തകളും നോട്ടവും വാക്കുകളും അതീന്ത്ര്യ സോഫ്ട്വേർ വേദിയിൽ ആളെ പിടിച്ച് തരംതാഴ്ത്തുന്നുണ്ടാവാം.
എന്നാൽ തരംതാഴ്ന്നവരുടെ ഈ വിധ അശ്ലീല ഭാവനകൾ മാത്രമല്ല ഇവരെ വെപ്രാളപ്പെടുത്തുക. മറിച്ച്, കീഴ്ജന സ്ത്രീകൾ അടിയാളത്ത ഭാവമില്ലാതെ ഒന്ന് പരാമർശിക്കുന്നത് കേട്ടാൽമതി, മാനസികനിലയും നിയന്ത്രണവും കുഴഞ്ഞുമറിയും. ഇവർക്കാണെങ്കിൽ അകമ്പടിയായി ചിലപ്പോഴെല്ലാം നായർ തോഴിമാർ ഉണ്ടാവുമെങ്കിലും, ഈ വിധ അകമ്പടി ഇല്ലാതെ ഇവർ ഇറങ്ങിനടന്നാൽ പ്രശ്നം തന്നെയാണ്. മുകളിലെ വീഡിയോയിൽ കാണുന്നതുപോലെയാവണം എന്നില്ല കാര്യങ്ങൾ.
ഇവരുടെ പാതിവ്രത്യം വളരെ ശ്രദ്ധയോടുകൂടിയാണ് നമ്പൂതിരി സമൂഹം വീക്ഷിക്കുകയും ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നത്.
നിത്യ കന്യകകൾ ആയി ജീവിക്കുന്ന ഇവരിൽ ആരെങ്കിലും, എപ്പോഴെങ്കിലും ഏതെങ്കിലും ഒരു പരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ, വൻ പ്രശ്നം തന്നെയാണ്.
അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം എന്നു കരുതുന്നു.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന