ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം വരുത്തിയത്
നമ്പൂതിരി സ്ത്രീകളുടെ കാര്യം ഈ വിധമായിരുന്നു:
ഇവരിൽ പലരും നമ്പൂതിരിമാർമാത്രം ജീവിക്കുന്ന അഗ്രഹാരങ്ങളിലാണ് കുടുംബസമേതം താമസം. ഇന്ന് ഇതിനെ ശിപായി പട്ടാളക്കാർ താമസിക്കുന്ന barrackക്കുകൾ, സർക്കാർ തൊഴിൽ ചെയ്യുന്ന ഗുമസ്തരുടെ quartersസുൾ, പോലീസ് ശിപായിമാരുടെ quartersസുൾ തുടങ്ങിയവയുമായി വേണമെങ്കിൽ താരതമ്യം ചെയ്യാവുന്നതാണ്. എന്നാൽ ഓർക്കേണം, നമ്പൂതിരിമാർ അന്നത്തെ സമൂഹത്തിലെ ശിപായി റാങ്കുകാർ അല്ല. മറിച്ച്, ഇന്ന് ഐഏഎസ്സുകാർ എന്നുപറയാവുന്നവരുടെ റാങ്കുകാരാണ്.
അങ്ങിനെനോക്കുമ്പോൾ, അവർതാമസിക്കുന്നത് Officers’ Quartersസുകളിലാണ് എന്ന് മനസ്സിലാക്കേണ്ടിവരും.
അഗ്രഹാരങ്ങളിലേക്ക് അമ്പലവാസികൾക്കും നായർമാർക്കും ചെറിയതോതിലുള്ള പ്രവേശനം ഉണ്ടായേക്കാം. അതിന് കീഴിലുള്ളവർക്ക് അവരവരുടെ അടിമപ്പണിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യാൻ മാത്രമാവാം പ്രവേശനം.
ധനികരായ അനവധി ഭൂസ്വത്തുക്കളുള്ള നമ്പൂതിരിമാർ, അവരുടെ ഭൂസ്വത്തിൽ വളരെ ഒറ്റപ്പെട്ട ഒരിടത്ത് കെട്ടിയിട്ടുള്ള ഇല്ലത്തിൽ ആയിരിക്കാം ജീവിക്കുന്നത്.
ഇവിടേക്കും മുകളിൽ പറഞ്ഞതുപോലെയാവാം, അന്യജനത്തിന് പ്രവേശനം.
ഈ വിധ സ്ഥലങ്ങളിൽ മാറ്റാരേയും കാണാതെ ജീവിക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ട് എന്ന് പറയുന്നില്ല. കാരണം, കാഴ്ചയ്ക്കും മനസ്സിനും അലോസരങ്ങളായ വ്യക്തികളിൽനിന്നും വിട്ടുനിൽക്കുക എന്നുള്ളത് മിക്ക ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിലും ഉള്ള ഒരു പൊതുവായുള്ള കാര്യം തന്നെയാണ്.
എന്നാൽ ഇങ്ഗ്ളിഷുകാർ ഫ്യൂഡൽ ഭാഷാ ഇടങ്ങളിൽ അവർക്ക് സ്വന്തമായുള്ള സ്വകാര്യമായ കടൽത്തീരങ്ങളും താമസഇടങ്ങളും സ്ഥാപിക്കുന്നതുപോലെയല്ല കാര്യങ്ങൾ. കാരണം, അവർക്ക് പുറത്ത് ഇറങ്ങിനടക്കാനും യാത്രചെയ്യാനും പ്രശ്നമില്ലതന്നെ. അവർക്ക് ഫ്യൂഡൽ ഭാഷകൾ ഒട്ടും തന്നെ മനസ്സിലാകുന്നില്ലായെങ്കിൽ, അത്രത്തോളം മാനസിക സ്വാതന്ത്ര്യമാണ് വരിക.
എന്നാൽ നമ്പൂതിരി സ്ത്രീകൾക്ക് ചുറ്റുമുള്ള ഫ്യൂഡൽ ഭാഷ മനസ്സിലാകും. അതുതന്നെയാണ് സ്വന്തമായും സംസാരിക്കുകയും ചെയ്യുക. അടിയാളത്തം പേറുന്ന ബഹുമാനവാക്കുകൾ ഒരുക്കുന്ന വേലിക്കെട്ടിനുള്ളിൽ മാത്രമേ അവർക്ക് നീങ്ങാൻ പറ്റുള്ളു. ഇത് അവരുടെ മാത്രം കഥയല്ല, മറിച്ച് ഇന്നത്തെ ഏറ്റവും ഉയർന്ന അധികാരങ്ങൾ കൈവശപ്പെടുത്തിയരിക്കുന്ന ഉദ്യോഗസ്ഥകൾക്കും ബാധകമായ ഒരു യാഥാർത്ഥ്യമാണ്.
നമ്പൂതിരി ഇല്ലങ്ങൾക്കും അഗ്രഹാരങ്ങൾക്കും, എത്രതന്നെ ഒറ്റപ്പെട്ടുനിന്നാലും, കീഴ്ജനവുമായുള്ള ബന്ധം ഇല്ലാതാക്കാൻ ആവില്ലതന്നെ. അവരുടെ പലവിധ തൊഴിലുകളും ചെയ്യാൻ അമ്പലവാസികളും നായർമാരും കയറിവരും എന്നുള്ളത് വാസ്തവംതന്നെ. ഈ രണ്ടു കൂട്ടരും നമ്പൂതിരിമാർക്ക് ദു:ശ്ശകുനം അല്ലതന്നെ. എന്നാൽ രാത്രികാലങ്ങളിൽ വന്ന് Night-soil കോരികൊണ്ടുപോകേണ്ടുന്നത് അടിമജനം തന്നെയാണ്. അവരിൽതന്നെ ഇതിനായി പ്രത്യേകമായി നിർവ്വചികപ്പെട്ടവർ ഉണ്ട്.
ഈ വിധ കാര്യങ്ങൾ ഇങ്ഗ്ളണ്ടിലും ഉണ്ടായിരുന്നുവെങ്കിലും, അവിടെ വാക്കുകൾക്ക് indicant-code-words എന്ന പ്രതിഭാസം ഇല്ലാത്തതിനാൽ, ചെയ്യുന്ന തൊഴിലിന്റെ നിറവും ഗുണവും ഗുണക്കുറവും ആകർഷകത്വവും അറപ്പും മറ്റും അതതുതൊഴിൽ ചെയ്യുന്നവരുടെ വ്യക്തിത്വത്തെ വാക്ക് കോഡുകളിലൂടെ ബാധിക്കുകയോ പിന്തുടരുകയോ നിർവ്വചിക്കുകയോ ചെയ്യില്ല.
എന്നാൽ ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ചെയ്യുന്ന തൊഴിലും ബന്ധപ്പെടുന്ന വ്യക്തികളുടെ തൊഴിൽനിലവാരവും മറ്റും ഓരോ വ്യക്തിയേയും പ്രേതബാധപോലെ പിടികൂടും. ഈ ബാധയെ ഒഴുപ്പിക്കാൻ വളരെ പ്രയാസംതന്നെയാണ്. പെട്ടവൻപെട്ടതുതന്നെ. പല ജനങ്ങൾക്കും, നൂറ്റാണ്ടുകളോളും പിടഞ്ഞിട്ടും, ഈ ബാധയിൽനിന്നും ഒഴിവാകാൻ പറ്റിയില്ലതന്നെ. ഏറ്റവും ഒടുവിൽ ഇവരിൽ പലരേയും ഈ ബാധയിൽനിന്നും രക്ഷപ്പെടുത്തിയത്, ഇങ്ഗ്ളിഷ് കമ്പനിയുടെ വരവും പ്രവർത്തനവും ആണ്. ഈ കാര്യം പിന്നീട് ആവുമെങ്കിൽ കൂടുതലായി പ്രതിപാദിക്കാം.
പുറത്തുനിന്നും നമ്പൂതിരി വാസസ്ഥലങ്ങളിൽ കയറിവരുന്ന മറ്റ് പുരുഷന്മാർക്ക് അറിവുള്ള കാര്യമാവും അന്തർജനങ്ങളുടേയും അകത്തമ്മമാരുടേയും അവസ്ഥ. അവരിൽ മിക്കവരും നിത്യകന്യകമാരാണ്. പോരാത്തതിന്, ജീവിതം വളരെ വിരസവും ആയേക്കാം. കീഴ്ജനത്തിൽനിന്നും നിത്യവും ലഭിക്കുന്ന ബഹുമാനം എന്ന കപട അടിയാളത്തത്തിന് ഒരു പരിധിക്കപ്പുറം ജീവതിത്തിലെ വിരസത മാറ്റാൻ ആവില്ല.
സംസ്കൃത ശ്ളോകങ്ങളും സ്ത്രോത്തങ്ങളും സഹസ്രനാമാർച്ചനകളും ലക്ഷാർച്ചനകളും നിത്യവും കേട്ടുകേട്ടു മനസ്സ് ഒരു മരവിപ്പിൽ തന്നെ എത്തിയിരിക്കാം. ഇവടെ പറയേണ്ടുന്നത്, സംസ്കൃത മന്ത്രങ്ങളും ശ്ലോകങ്ങളും വല്ലപ്പോഴുമൊക്കെ കേൾക്കുന്നത് ഒരു വൻ മഹാമലയുടെ കീഴിൽ വന്ന് മുകളിലോട്ട് നോക്കുന്ന മാനസികാവസ്ഥ നൽകിയേക്കാം എന്നാണ്. എന്നല്ലാതെ, അത് ആരുടേയെങ്കിലും ശാരീരികവും മാനസികവും ആയ വ്യക്തിത്തം വളർത്തുമോ എന്ന് പരീക്ഷിച്ചറിയേണ്ടിയിരിക്കുന്ന കാര്യം തന്നെയാണ്.
ഇങ്ഗ്ളിഷിലെ ഏതാണ്ട് ഒരു നൂറോളം nursery rhymeകൾ നല്ലനിലവാരത്തിൽ പാടാൻ പറ്റിയാൽ ലഭിക്കുന്ന ശാരീരികവും മാനസികവും ആയ വ്യക്തിത്തം പോലും ഈ വിധ സംസ്കൃത ശ്ളോകങ്ങൾക്ക് നൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നാൽ മന്ത്രങ്ങൾക്ക് മാന്ത്രികയും താന്ത്രികവും കൂടോത്രപരവുമായ ശക്തിയില്ലാ എന്നൊന്നും ഇവിടെ പ്രസ്താവിക്കുന്നില്ല. ഫ്യൂഡൽ ഭാഷയിൽ വാക്കുകൾക്ക് വൻ ശക്തിതന്നെയാണ് ഉള്ളത്.
നമ്പൂതിരി സ്ത്രീകളിൽ കമാർത്തി നിറഞ്ഞുനിൽക്കുന്നുണ്ട് എന്ന രീതിയിൽ തന്നെയാവും മറ്റ് പുരുഷന്മാരുടെ മുൻവിധിയും ധാരണയും. ഇത് പൂർണ്ണമായും ശരിയാകണമെന്നില്ല. കാരണം, കീഴ്ജനം എന്ന നിർവ്വചനം വ്യക്തികളെ അറപ്പോടുകൂടി വീക്ഷിക്കപ്പെടുന്ന അവസ്ഥ അവരിൽ വന്നുചേർക്കും.
ഫ്യൂഡൽ ഭാഷകളിൽ ഏറ്റവും കാമആകർഷകത്വം വരുത്തുന്ന കാര്യമാണ് വ്യക്തിയുടെ വരേണ്യാവസ്ഥ. നായർ ഗൃഹങ്ങളിൽ നമ്പൂതിരിമാർ യാഥൃച്ഛികമായി കയറിവന്നാൽപ്പോലും, അവിടുള്ള കൌമാരക്കാരികളായ പെൺകുട്ടികളെ കൂടെക്കിടക്കാൻ ആവശ്യപ്പെട്ടാൽ ഈ കുമാരിമാർക്ക് അതിൽ പ്രശ്നം ഉണ്ടാവില്ലതന്നെ. കാരണം, കൂടെക്കിടക്കാൻ ആവശ്യപ്പെടുന്നത് വരേണ്യനായ വ്യക്തിയാണ്. സാമൂഹികവും ആദ്ധ്യാത്മികവും ഔദ്യോഗികമായും വൻ ബലമുള്ളവ്യക്തിയെ വാക്ക് കോഡുകൾ സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരിക്കും. അദ്ദേഹം തന്റെ കൈകൊണ്ട്, നായർകന്യകയുടെ കൊങ്കത്തടങ്ങൾ തലോടിയാൽ, മാറിൽ പൊന്നിൻപൊടി പൂശിയാലുള്ളതുപോലെയാവും അനുഭവം.
കീഴ്ജനത്തിൽപെട്ടവ്യക്തിക്ക് വൻ വലുപ്പമുള്ള പേശികളും ആകാരവടിവും മറ്റും ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ദേഹത്ത് പൊതിഞ്ഞിരിക്കുന്ന വാക്ക് കോഡുകൾ അറപ്പുളവാക്കുന്നവയാവും.
ഫ്യൂഡൽ ഭാഷകളിൽ കാമആകർഷകത്വം വരുത്തുന്ന (aphrodisiac) ഏറ്റവും ബലവത്തുള്ള കാര്യം, ശാരീരികവും മാനസികവും ആയ വൃത്തിയാണ്. ഈ വൃത്തി ഭാഷാ കോഡുകളിലൂടെ നോക്കിയാൽ നൽകുന്നത് സംപൂജ്യത എന്ന അവസ്ഥയാണ്. ഇതിന് ഭൌതികമായ അഴുക്കില്ലായ്മയുമായി ബന്ധമില്ലതന്നെ.
കീഴ്ജനത്തിന് ഭൌതികമായ അഴുക്കില്ലായ്മ ഉണ്ടായേക്കാം. എന്നാൽ സംപൂജ്യത എന്ന ശാരീരിക വൃത്തിയുണ്ടാവില്ല. മറിച്ച്, ഉള്ളത് വാക്ക്കോഡുകളിൽ അറപ്പുളവാക്കുന്ന അവസ്ഥയാവും.
നമ്പൂതിരിമാർക്ക് സംപൂജ്യത എന്ന അവസ്ഥാവിശേഷം തേഞ്ഞുമാഞ്ഞുപ്പോയത്, ഇങ്ഗ്ളിഷ് ഭരണം വന്ന് ഇങ്ഗ്ളിഷിൽ പ്രാവീണ്യമുള്ളവരെ സമൂഹത്തിൽ സൃഷ്ടിച്ച് അവർക്ക് ഔദ്യോഗിക പദവികൾ നൽകുകയും, അവരെ നിയന്ത്രിക്കാൻ വ്യക്തമായ ലിഖിത രൂപത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്നപ്പോഴാണ്.
അതോടെ കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചു, ബൃട്ടിഷ്-മലബാറിൽ. കേരളത്തിൽ അല്ല എന്ന് പ്രത്യേകം മനസ്സിലാക്കേണം. ഇങ്ങിനെ വ്യക്തമായി പറഞ്ഞത്, ഇന്ന് വിക്കീപീഡിയയിലുംമറ്റും വിഡ്ഢി ചരിത്രം എഴുതുന്ന ഔപചാരിക ചരിത്രകാരന്മാർക്ക് ഈ മലബാർ - തിരുവിതാംകൂർ വ്യത്യാസത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാ എന്നാണ് കാണുന്നത് എന്നതുകൊണ്ടാണ്.
British-Malabarലെ Calicutന് കിഴക്കായുള്ള നടുവണ്ണൂറിലെ ഓ. ചന്തുമേനോൻ എഴുതിയ ഇന്ദുലേഖ എന്ന നോവലിൽ, മലബാറിൽ വന്നുകൊണ്ടിരുന്ന മാറ്റത്തിന്റെ നിഴൽ കാണാൻ പറ്റുന്നതാണ്.
ഈ നോവൽ വായിച്ചിട്ടില്ലായെങ്കിലും, ഈ വിധമാണ് കഥയെന്ന് കേൾക്കുന്നു:
ഇന്ദുലേഖയുടെ വീട്ടിൽ വരേണ്യനായ (much-venerated) നമ്പൂതിരി രാത്രിയിൽ താമസിക്കാനായി വരുന്നു. രാത്രിയിൽ ഇദ്ദേഹത്തിന്റെ കൂടെ കിടക്കാൻ ഇന്ദുലേഖയോട് ആവശ്യപ്പെടുന്നു.
എന്നാൽ പഴയ കാലമല്ല. നമ്പൂതിരിമാർക്ക് യഥാർത്ഥത്തിൽ യാതോരു ഔദ്യോഗിക ബലവും British-Malabarറിൽ ഇല്ലതന്നെ. ഇന്ദുലേഖ, നമ്പൂതിരയോട് ഏതാണ്ട്, 'പോടാ' എന്ന രീതിയിൽ തന്നെയാണ് പെരുമാറിയത് എന്നു തോന്നുന്നു. ഇത് കേട്ടറിഞ്ഞ നമ്പൂതിരി, ഏതാണ്ട് ഈ വിധം പറയുന്നുണ്ട് പോലും :
'അവൾ വരുന്നില്ലായെങ്കിലും പ്രശ്നം ഇല്ല. നമുക്ക് അവളുടെ അമ്മയായാലും പോതും.' (ഈ ഉദ്ദരണി ഈ എഴുത്തുകാരൻ എഴുതിയതാണ്. നോവലിൽ ഏത് വിധമാണ് നമ്പൂതിരി പറയുന്നത് എന്ന് അറിയില്ല).
ഇവിടെ നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം വരുത്തിയത് ബൃട്ടിഷ്-മലബാറിൽ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണമാണ്. അല്ലാതെ ഇന്നു തേരാപാരാ എണ്ണിക്കാണിക്കാണിക്കപ്പെടുന്ന പലവിധ പ്രാദേശിക സാമൂഹിക പരിഷ്ക്കർത്താക്കൾ ആരുംതന്നെ അല്ലതന്നെ.
ഈ വിധം ഒരു നോവൽ എഴുതിയതിന്, ഓ. ചന്തുമേനോനെ പല നായർമാരും ഇന്ന് പഴിപറയുന്നുണ്ട് പോലും.
ഈ നോവിലിലെ ചില ഭാഗങ്ങൾ മാറ്റിയെഴുതിയും ചില ഭാഗങ്ങൾ ഒഴുവാക്കിയും ഈ അടുത്തകാലത്ത് ഈ ഗ്രന്ഥം പുന:പ്രസിദ്ധീകരിച്ചതായി കേട്ടറിയുന്നു. കൂടുതൽ വിവരം ഇല്ല, ഇക്കാര്യത്തെക്കുറിച്ച്.
ഇതിന് മറ്റൊരു വശം കൂടിയുണ്ട്. അന്ന് നായർ സ്ത്രീകൾക്ക് ആരുടേയും കൂടെ കിടക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന വിഡ്ഢിത്തവും എഴുതുന്ന മഹാപണ്ഡിതരേയും കാണുന്നുണ്ട്.
നമ്പൂതിരി സ്ത്രീകളുടെ കാര്യമാണ് പറയേണ്ടത്. നായർ സ്ത്രീകളുടെ കാര്യം പിന്നീട് പറയാം. തങ്ങളിൽ അറപ്പുളവാക്കുന്ന എന്തെങ്കിലും ഉണ്ട് എന്ന് കീഴ്ജനത്തിന് അറിവുണ്ടാവില്ല പലപ്പോഴും. അവർ നമ്പൂതിരി സ്ത്രീകളെ നോട്ടമിടും എന്നുള്ളതും വാസ്തവം തന്നെ. ഈ വിധം ഭൂജന്മിയുടെ വീട്ടിലെ സ്ത്രീകളെ കീഴ്ജന പുരുഷന്മാർ നോട്ടമിടുന്നത് വൻകുറ്റം തന്നെയായിരുന്നു. ഏതാണ്ട് 1960ൽ പോലും മലബാറിലെ ഉൾനാടൻ ഭൂപ്രദേശങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൊലപാതകം വരെ നടന്നിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
ഈ വിധം ഒരു കഥ ഈ എഴുത്തുകാരനോട് ഒരാൾ പറഞ്ഞതായി ഓർക്കുന്നു:
ഭൂജന്മിയുടെ യുവപ്രായത്തിലുള്ള ഭാര്യ, സ്വന്തം പറമ്പിനുള്ളിലുള്ള ആൾ ഒഴിഞ്ഞ പ്രദേശത്തുള്ള കുളത്തിൽ കുളിക്കുന്നത് ഒളിഞ്ഞുനിന്ന് ചെറുപ്പക്കാരനായ കാർഷിക തൊഴിലാളി വീക്ഷിച്ചു. ഈ കാര്യം ഏതോ വിധത്തിൽ ഭൂജന്മി അറിഞ്ഞു. ഈ ചെറുപ്പക്കാരൻതന്നെ ചിലപ്പോൾ, കണ്ടകാര്യത്തിന്റെ മാസ്മിരിക അനുഭവം ചങ്ങാതിമാരോട് പറഞ്ഞിറിയിച്ച് ആസ്വദിച്ചിരിക്കാം.. ഭൂജന്മി ഈ ആളെ ഒരു തൊഴിലുമായി ബന്ധപ്പെട്ട് മലയോരങ്ങളിലേക്ക് കൊണ്ടുപോയി, കൈയാളുകളെക്കൊണ്ട് കൈകാലുകൾ വെട്ടിമുറിച്ച് കുഴിച്ചിട്ടുപോലും.
ഉന്നതസ്ത്രീ നഗ്നതയുടെ നയനഭോഗസുഖം ഉന്നതർക്ക് ഉള്ളതാണ്. അല്ലാതെ ഭാഷാകോഡുകളിൽ കീഴിൽപ്പെട്ടവർക്ക് ഉള്ളതല്ല. കാരണം, ഭാഷാ കോഡുകളിൽ വൃത്തിയില്ലാത്തവരാണ് കീഴ്ജനം.
ഈ വിധം അധികാരങ്ങൾ ഉള്ള നാടായിരുന്നു മലബാറും ദക്ഷിണേഷ്യമുഴുവനും. ഈ പ്രദേശത്തെയാണ്, ഇങ്ഗ്ളിഷ് ഭരണത്തിന് പടിപടിയായി മാറ്റിയെടുക്കേണ്ടിയിരുന്നത്.
പുരുഷന്മാരുമായി ബന്ധപ്പെടാതെതന്നെ ലൈംഗിക ചാരിതാർത്ഥ്യം (gratification) ലഭിക്കാനായി പലവിധ മാർഗ്ഗങ്ങൾ പണ്ടുകാലങ്ങൾമുതൽ നിലവിൽ ഉണ്ട്. അവയിൽ ഒന്നാണ് Didlo എന്നത്. പണ്ട് കാലങ്ങളിൽ ഇത് വരേണ്യരായ ആളുകൾക്ക് മാത്രമേ പ്രാപ്യമായിരുന്നുള്ളു. ഇന്ന് ഇത് ഒരു വൻവിപണനം നടക്കുന്ന ഒരു ഉൽപ്പന്നം തന്നെയാണ്.
ദക്ഷിണേഷ്യയിലും ഈ വിധകാര്യങ്ങൾ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നുണ്ട്. പോരാത്തതിന്, താന്ത്രിക വിദ്യയിൽ ലൈംഗിക പ്രവർത്തനം ഒരു അവശ്യഘടകം തന്നെയായിരുന്നു. ഇതിനെല്ലാം ഉപരിയായി, ദക്ഷിണേഷ്യയിലെ ചില പ്രാചീണ ദേവാലയങ്ങളിൽ രതിയുമായി ബന്ധപ്പെട്ട പലവിധ ശിൽപവേലകളും കാണപ്പെടുന്നുണ്ട്. മുകളിൽ നൽകിയിട്ടുള്ളത്, ഖാജുറാവോവിലെ (Khajurahoവിലെ) ദേവാലയത്തിലെ ശിൽപവേലകളിൽ പെട്ടവയിൽ ഒന്നാണ്.
എന്നാൽ ഇവയെല്ലാവുമായും മലബാറിലെ നമ്പൂതിരിമാർക്ക് കാര്യമായ ബന്ധം കണ്ടേക്കില്ല. കാരണം, ഏതാണ്ട് മാസങ്ങളോളം യാത്രചെയ്താൽ മാത്രമേ അന്ന് ഖാജുറാവോവിലും മറ്റ് വടക്കൻ പ്രദേശങ്ങളിലും ഇവർക്ക് എത്തിച്ചേരൻ പറ്റള്ളു.
നമ്പൂതിരിമാരും ശിവ ക്ഷേത്രങ്ങൾ പരിപാലിച്ചിരുന്നു എന്നും തോന്നുന്നു. അവയിൽ ലിംഗാരാധന എന്ന കാര്യം ഉണ്ട് എന്നും ഓർക്കുക. ശിവലിംഗം എന്നതിന് അതീന്ത്ര്യ സോഫ്ടേർ വേദികളിൽ അമാനുഷ്യക കഴിവുകൾ നൽകുന്ന കോഡുകൾ പിന്നണിയിൽ കണ്ടേക്കാം. എന്നുവച്ചാൽ, ലൈംഗിക ഉത്തേജനത്തിന് പിന്നിൽ അമാനുഷിക രീതിയിൽ കാര്യപ്രാപ്തി നടത്താനുള്ള കോഡുകൾ കണ്ടേക്കാം. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ചിലത് പറയാൻ പറ്റിയേക്കാം.
അഭിനവകാല ഭരണിപ്പാട്ടിൽ പട്ടത്തിപ്പെണ്ണിനോട് കീഴ്ജാതിക്കാർക്കുള്ള അഭിനിവേശം കാണാൻ പറ്റുന്നതാണ്. പട്ടർമാർ നമ്പൂതിരിമാർ അല്ലായെങ്കിലും, ബ്രാഹ്മണർതന്നെ. പണ്ടുകാലങ്ങളിൽ നമ്പൂതിരി സ്ത്രീകളെ ഏതുവിധത്തിലാണ് കീഴ്ജന പുരുഷന്മാർ നോട്ടമിടുക എന്ന് ഊഹിക്കാവുന്നതാണ്. തിരുവിതാംകൂറിൽ പുലപ്പേടി / പുലപ്പിടി മാസം പോലും ഉണ്ടായിരുന്നു, എന്ന് നേരത്തെ പറഞ്ഞകാര്യമാണ്. ആ മാസത്തിൽ, പുലയർ നായർമുതൽ മുകളിലോട്ടുള്ള സ്ത്രീകളെ കല്ലെറിഞ്ഞുകൊള്ളിച്ചും കൈകൊണ്ട് തൊട്ടും, കൈവശപ്പെടുത്താൻ ശ്രമിക്കുമായിരുന്നു.
എന്നാൽ, ഈ രീതിയൽ തിരുവിതാകൂറിൽ ഈഴവ സ്ത്രീകളെ കൈവശപ്പെടുത്താൻ പറ്റിയേക്കില്ല എന്നും തോന്നുന്നു. കാരണം, പുലയൻ തൊട്ടാൽ, ഈഴവർ അവരുടെ സ്ത്രീകളെ വിട്ടുകൊടുക്കില്ലായിരിക്കാം. മറിച്ച്, അവർ ആ പുലയനെ അടിച്ചുതമർത്തുമായിരുന്നിരിക്കാം.
ശിപായി, ഗുമസ്തനെ പേരുവിളിച്ചതുപോലെയാവാം കാര്യങ്ങൾ. ഒന്ന് ഞെട്ടിച്ചുവിട്ടാൽ മതി. പ്രശ്നം തീരും. ഞെട്ടിയില്ലെങ്കിലും വലിയ പ്രശ്നം ഇല്ല. എന്നാൽ ശിപായി, ഐഏസ്സുകാരിയേയോ ഐപിഎസ്സുകാരിയേയോ പേരുവിളിച്ചുതുടങ്ങിയാൽ, പിന്നെ ആ ഐഏസ്സുകാരിയേയോ, ഐപിഎസ്സുകാരിയേയോ ആ പദവിയിൽ നിർത്തുന്നത് അനുയോജ്യമായിരിക്കില്ലതന്നെ. പണിയുംവിട്ട് ശിപായിയോടൊപ്പം പോകുന്നതാണ് നല്ലത്. ഏതാണ്ട് അതേ പോലെയാണ് കാര്യങ്ങൾ ഉണ്ടായിരുന്നത്.
ഈ വിധമാണ് കാര്യങ്ങൾ എന്നതിനാൽ നായർമാർക്ക് കീഴിൽപെടുന്ന ഹീനജന പുരുഷന്മാർക്ക്, നമ്പൂതിരി സ്ത്രീകളുമായി സാധാരണ ഗതിയിൽ ലൈംഗികമായി ബന്ധപ്പെടാൻ വളരെ പ്രയാസംതന്നെയാവും. എന്നാൽ നായർ, അമ്പലവാസികൾ, ബ്രാഹ്മണർ എന്നിവർക്ക് ശ്രമിക്കാൻ പറ്റുന്നകാര്യമാണ്. കാരണം, കാര്യമായ അറപ്പ് അവരുടെ നോട്ടാത്താലും വാക്കുകളാലും സ്പർശനത്താലും വന്നുപെടില്ല.
അഗ്രഹാരത്തിനുള്ളിലോ അതുമല്ലെങ്കിൽ ഇല്ലത്തോ അടഞ്ഞിരിക്കുന്ന ചെറിയ ലോകം. സംസ്കൃതമന്ത്രങ്ങളും മറ്റ് സ്മൃതികളും ശ്രുതികളും സുപ്രഭാതങ്ങളും ഉപനിഷത്തുകളിലെ വൻകിട വിവരവിജ്ഞാനങ്ങളും ജയദേവന്റെ അഷ്ടപദിയിലെ വരികളും മറ്റുംമറ്റും കേട്ടും ആവർത്തിച്ചും മനംമടുത്തിരിക്കുന്ന അവസ്ഥ. മറ്റ് വിജ്ഞാനവിവരങ്ങളോ, ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് എന്ന മനുഷ്യ വ്യക്തിത്വത്തിന് ഏറ്റവും മുതൽക്കൂട്ടുനൽകുന്ന സാഹിത്യകൃതികളെക്കുറിച്ചോ യാതോരു സംവാദത്തിനും ചിന്തകൾക്കും അന്തരീക്ഷം ഇല്ലാത്ത ജീവിതം. അതേ സമയം പാരമ്പര്യമഹിമയിലും സാമൂഹിക ആഢ്യത്തത്തിലും ചങ്ങലക്കിട്ടിരിക്കുന്നു.
നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും രതിജന്യമായ കാര്യങ്ങളിൽ (eroticകാര്യങ്ങളിൽ) താൽപ്പര്യക്കുറവുള്ളവരോ, നൈപുണ്യമില്ലാത്തവരോ ആവില്ലതന്നെ. അവർ നമ്പൂതിരി സ്ത്രീകളെ ഈ വിധകാര്യങ്ങൾക്കായി കൈവശപ്പെടുത്താൻ ശ്രമിക്കും എന്നുതന്നെ പറയാം എന്നുതോന്നുന്നു.
അതേ സമയം കീഴ്ജനങ്ങളും അതിനായി ആശിച്ചുനിന്നേക്കാം. ടിപ്പുസൾത്താൻ മലബാറിൽ പടയോട്ടം നടത്തിയപ്പോൾ, ചെറുമർവരെ നമ്പൂതിരി ഇല്ലങ്ങളിലും വാര്യന്മാരുടെ വാര്യത്തുകളിലും നായർ ഭവനങ്ങളിലും മറ്റുംമറ്റും കുതിച്ചു കയറിപോലും. മാന്ത്രിക വിദ്യയിൽ നൈപുണ്യമുള്ള നമ്പൂതിരിമാരും കളരി അഭ്യാസത്തിൽ മയിലിനെപ്പോലെ പറന്നു പയറ്റാൻ കെൽപ്പുള്ള നായർമാരും, ജീവനുംകൊണ്ട് ഓടി എന്നുള്ളാണ് വാസ്തവം. ഓടിരക്ഷപ്പെടാൻ പറ്റാതിരുന്നവരുടെ അനുഭവം എന്തായിരുന്നിരിക്കാം എന്ന് ചിന്തിക്കാവുന്നതാണ്.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന