ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും പിടിച്ചുകുലുക്കുന്ന രതിസംഭവം
വാസ്ത്യായനൻ എഴുതിയ കാമശാസ്ത്രം സംസ്കൃത കൃതിയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഈ ഗ്രന്ഥം നൂറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗത്ത് എവിടെയോ വച്ച് എഴുതപ്പെട്ട ഗ്രന്ഥമാകുമെന്ന് മനസ്സിലാക്കുന്നു. ഇത് സംസ്കൃത ഭാഷയിൽ ആണ് എന്നതിനാൽ മലബാറിലെ നമ്പൂതിരിമാർക്ക് ഇത് വായിച്ചറിവുണ്ടാവാം എന്ന് തോന്നാമെങ്കിലും, വാസ്തവം അങ്ങിനെയാവണം എന്നില്ല. കാരണം, ഈ ഗ്രന്ഥം കണ്ടുപിടിക്കാനായി ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ നന്നായി പരിശ്രമിക്കേണ്ടിവന്നിരുന്നു.
ഇതുപോലുള്ള വേറെയും പുരാതന ഗ്രന്ഥങ്ങൾ പ്രതിപാധിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, രതിരഹസ്യ, പഞ്ചസക്യ, സ്മര പ്രദീപ, രതിമഞ്ചരി, രാസമഞ്ചരി, അനങ്ഗ രംഗ. ഇതിൽ അവസാനത്തേത് ഡൽഹിയിലെ ലോധി രാജവംശത്തിലെ ഒരു പ്രമാണിക്ക് ആസ്വധിക്കാനായി അന്നത്തെ ഒരു കവി എഴുതിയതാണ് എന്നു കാണുന്നു. ഈ ഗ്രന്ഥത്തെ സംസ്കൃത പണ്ഡിതർ ഇങ്ഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തുന്ന അവസരത്തിൽ, ഒരു വാസ്ത്യനെക്കുറിച്ച് ആ ഗ്രന്ഥത്തിൽ പലയിടത്തും പരാമർശിക്കുന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കാണുകയുണ്ടായി. അങ്ങിനെ ഈ വാസ്ത്യന്റെ രചനയെ അന്വേഷിച്ച് ബോംബെയിലേയും, ബെനാറസിലേയും (വാരണസിയിലേയും), കൽക്കട്ടയിലേയും (കോൽകടയിലേയും), ജെയ്പ്പൂരിലേയും സംസ്കൃത വായനശാലകളിൽ അന്വേഷണം നടത്തി. അവയിൽ നിന്നെല്ലാം വാസ്ത്യന്റെ ഗ്രന്ഥത്തിന്റെ തുണ്ടുകൾ ലഭിച്ചു. അവയെല്ലാം സംയോജിപ്പിച്ച് തമ്മിൽ താരതമ്യം ചെയ്ത്, ഇന്ന് കാമശാസ്ത്രമെന്ന് അറിയപ്പെടുന്ന ഗ്രന്ഥം പുനർ ആവിഷ്ക്കരിക്കപ്പെട്ടു.
ഇന്ന് അറിയപ്പെടുന്ന വേദങ്ങളും ഉപനിഷത്തുകളും സ്മൃതികളും ശ്രുതികളും മറ്റുംമറ്റും എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകാതിരിക്കാനായി ഇങ്ഗ്ളിഷ് കമ്പനി നന്നായി പരിശ്രമിച്ചിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.
വേദങ്ങളും മറ്റും ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് രചിച്ച ജനം ഇവയെ ഏത് രീതിയിലാണ് അന്ന് പ്രസിദ്ധീകരിച്ചിരുന്നത് എന്ന് അറിയില്ല. എന്നാൽ ഇങ്ഗ്ളിഷ് കമ്പനിക്ക് അവയെ കണ്ടെത്താനായത് താലിയോല ഗ്രന്ഥങ്ങളുടെ രൂപത്തിലാണ്.
എന്നുവാച്ചാൽ, വേദങ്ങളുടെ കാലത്ത് നിലനിന്നിരുന്ന എന്തോ സാങ്കേതിക വിദ്യ, ആ ജനത്തിന്റെ അപ്രത്യക്ഷമാകലോടൊപ്പം മാഞ്ഞുപോയിട്ടുണ്ട്. ബ്രാഹ്മണ പാരമ്പര്യത്തിൽ ഉള്ള ചില വീട്ടുകാർ ഈ വിധ രചനകളെ താലിയോല ഗ്രന്ഥങ്ങളിൽ കുറേ കാലം സംരക്ഷിച്ചുപോന്നിരുന്നു.
എന്നാൽ ഈ വിധ ഗ്രന്ഥങ്ങൾ എല്ലാ ബ്രാഹ്മണ ഗൃഹങ്ങളിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. മിക്ക ബ്രാഹ്മണ ഗൃഹങ്ങളിലും ഈ വിധ ഗ്രന്ഥങ്ങളിൽ നിന്നും അവർക്ക് താൽപ്പര്യമുള്ള മന്ത്രങ്ങളും മറ്റും പകർത്തിയെടുത്ത പകർപ്പുകൾ മാത്രമേ ഉണ്ടാവുള്ളു എന്നുതോന്നുന്നു. അതും താലിയോല ഗ്രന്ഥങ്ങളിൽ. ഈ വിധ താലിയോല ഗ്രന്ഥങ്ങൾക്ക് പഴമയെന്ന തേജോവലയം ഉണ്ടാവുമെങ്കിലും, ഇന്നുള്ള അച്ചടിച്ച പുസ്തകളങ്ങോട് താരതമ്യം ചെയ്യുമ്പോൾ, അവ വായിക്കാൻ വളരെ പ്രയാസം ഉള്ളവ തന്നെയാണ്.
മുകളിൽ സൂചിപ്പിച്ച രതിസംബന്ധമായ സംസ്കൃത ഗ്രന്ഥങ്ങൾ മലബാറിലെ മിക്ക നമ്പൂതിരി ഇല്ലങ്ങളിലും ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത വളരെ വിരളമായിരിക്കാം.
കാമശാസ്ത്രം മുഴുവനും വായിച്ചിട്ടില്ലാ എങ്കിലും, ചെറുതായി ഒന്ന് കണ്ണോടിച്ചുനോക്കിയതിൽ നിന്നും മനസ്സിലായകാര്യം അത് ഒരു അശ്ലീല സാഹിത്യ ഗന്ഥം അല്ലായെന്നാണ്. മറിച്ച്, ലൈംഗികതയുമായി ബന്ധപ്പെട്ട പലതരം വിവരങ്ങളും പദ്ധതികളും പദ്ധതി നടപ്പിലാക്കലും മറ്റും ഉള്ള ഒരു ഗ്രന്ഥമാണ് അത്. സ്ത്രീകളെ പ്രലോഭിപ്പിക്കുകയും മോഹിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത് അവരെ ലൈംഗികമായി ഏത് വിധേനെ ഉപയോഗപ്പെടുത്താം എന്നതിനുള്ള പലവിധ പദ്ധതികളും വിശദ്ധീകരണങ്ങളും ഈ ഗ്രന്ഥത്തിൽ ഉണ്ട് എന്ന് തോന്നുന്നു. അന്യപുരുഷന്മാരുടെ ഭാര്യമാരേയും, അടുത്തവീട്ടിലെ സ്ത്രീകളേയും, കീഴിൽതൊഴിൽചെയ്യന്ന വനിതകളേയും അങ്ങിനെ പലരേയും ഏത് വിധത്തിൽ വശത്താക്കാം എന്നെല്ലാം. ഈ രീതിയിൽ നോക്കിയാൽ, ഇതിനെ ഒരു സാമൂഹിക ശാസ്ത്രഗ്രന്ഥമായും പിരഗണിക്കാവുന്നതാണ്. കാരണം, സാമൂഹിക പെരുമാറ്റങ്ങളുടെ ഉള്ളറകൾ ഈ ഗ്രന്ഥത്തിൽ പ്രതിപാധിക്കപ്പെട്ടിരിക്കാം.
ഈ ഗ്രന്ഥം വ്യക്തമായും വളരെ സ്ഥാപിതമായ അടിത്തറയുള്ള ഒരു സാമൂഹത്തിന്റേതാണ് എന്നും തോന്നാം. ഫ്യൂഡൽ ഭാഷ പിന്നണിയിൽ നിലനിൽക്കുന്നുണ്ട് എന്ന് വേണമെങ്കിൽ കണ്ടെത്താനും ആയേക്കാം.
മുഖ്യമായും ഈ ഗ്രന്ഥം ഉന്നത സ്ഥാനത്തുള്ള പുരുഷന്മാർക്ക് വായിക്കാനായിട്ടാണ് എഴുതപ്പെട്ടത് എന്നും ഒരു തോന്നൽ.
ഇവിടെ ഇത്രയും പ്രതിപാധിച്ചകാര്യങ്ങൾ മലബാറിലെ നമ്പൂതിരിമാരുമായി എത്രമാത്രം ബന്ധമുണ്ടാകും എന്ന് അറിയില്ല. മിക്കവരും അന്ന് കാമശാസ്ത്രമോ, മുകളിൽ സൂചിപ്പിച്ച മറ്റേതെങ്കിലും ഗ്രന്ഥമോ കണ്ടിട്ടുണ്ടാവും എന്നും തോന്നുന്നില്ല.
അവരുടെ അടിയിൽ വളരെ താഴെ, വെറും കന്നുകാലികളെപ്പോലെയുള്ള അടിമജനത്തിന് ഭാര്യാഭർത്തൃബന്ധങ്ങൾക്ക് വ്യക്തമായ അടിത്തറകണ്ടേക്കില്ല. അവരിൽ സ്ത്രീപുരുഷന്മാർ അന്ന്, മൃഗങ്ങളെപ്പോലെ, അടുത്തുകിട്ടുന്നവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കാം. മാത്രവുമല്ല, കന്നുകാലികളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കെട്ടുന്നതുമാതിരി, അവർക്കിടയിലുള്ള വ്യക്തിബന്ധങ്ങളെ മാനിക്കാതെ, അവരുടെ ജന്മിമാർ സ്വന്തം ആവശ്യാനുസരണം മാറ്റിപ്പാർപ്പിക്കുകയോ, മറ്റ് ഭൂജന്മിമാർക്ക് തൊഴിൽ ചെയ്യിപ്പിക്കാനായി വാടകയ്ക്ക് നൽകുകയോ ചെയ്യുമായിരുന്നു.
ഈ വിധ കന്നുകാലി അടിമജനത്തിൽപ്പെട്ട സ്ത്രീകളെ സാധാരണ ഗതിയിൽ നമ്പൂതിരിമാർ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കില്ലാ എന്നുവേണം ചിന്തിക്കുവാൻ. ഉന്നത ജന പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കുന്നതിന് ഈ സ്ത്രീകൾക്ക് കാര്യമായ എതിർപ്പുണ്ടാവാൻ സാധ്യത കുറവാണ് എങ്കിലും, അവരുടെ വൃത്തികെട്ട ശരീരവും വായുംമുക്കും, ശരീരത്തിലെ ദുർഗ്ഗന്ധവും മറ്റും ഒരു പരിധിവരെ അവരെ അറപ്പുള്ളവരായി നിലനിർത്തും. എന്നാൽ, ഇവിടെ ഓർക്കേണ്ടത്, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മനുഷ്യരും, വിരളമെങ്കിലും, ഉണ്ട് എന്നതാണ്.
കാര്യങ്ങൾ ഈ വിധമെല്ലാമാണ് ഇരിക്കുന്നത് എന്ന് പറയുന്ന അവസരത്തിൽ, അവരുടെ സ്വന്തം സ്ത്രീജനങ്ങളെ കീഴ്ജന പുരുഷന്മാരുടെ വാക്കുകളിൽനിന്നും രതിചിന്തകളിൽനിന്നും മറ്റ് ഭാവനകളിൽനിന്നും സംരക്ഷിക്കേണ്ടിയിരിക്കുന്നു എന്ന ഒരു പ്രമാദമായ ഒരു പ്രശ്നവും നമ്പതിരിമാരുടെ മുന്നിൽ നിലനിന്നിട്ടുണ്ടാവാം. മാത്രവുമല്ല, അവരുടെ ചാരിത്ര്യവം സംരക്ഷിക്കേണ്ടിയിരിക്കുന്നു.
ഇതിൽ ഏറ്റവും പ്രശ്നപരമായുള്ള കാര്യം നമ്പൂതിരി സ്ത്രീകളിൽ ചിലർ, കീഴ്ജനത്തിൽ പെട്ടവർ അടക്കമുള്ള അന്യപുരുഷന്മാർക്ക് ലൈംഗിക ബന്ധപ്പെടലിന് അവസരവും സൌകര്യവും നൽകിയേക്കാം എന്നുള്ളതാണ്. ഇത് പലരീതിയിലും നമ്പൂതിരി സമൂഹത്തെ ബാധിച്ചേക്കാം.
അവരുടെ സ്ത്രീകളെ കീഴ്ജനത്തിൽ പെട്ട ഏതെങ്കിലും പുരുഷൻ ലൈംഗികമായി ഉപയോഗിച്ചാൽ, ഭാഷാകോഡുകളിൽ മലക്കം മറിച്ചിൽ സംഭവിക്കും.
കഴിഞ്ഞ എഴുത്തിൽ കോട്ടയത്തുകാരി എഴുതിയ നോവലിൽ ഉള്ള സംഭവം തന്നെയെടുക്കാം. വിദേശത്ത് എവിടെയോ ജീവിച്ച് പരിചയമുള്ള സുറിയാനി കൃസ്ത്യാനി വനിത ചെയ്തകാര്യമാണ്. ഇവർ കോട്ടയത്തുള്ള വൻ പേരുകേട്ട കുടുംബാംഗമാണ്. സ്ന്തം നഗ്ന ശരീരത്തിന് മുകളിൽ കേറി രമിക്കാൻ അനുവദിച്ചത് വളരെ കീഴിൽ പെട്ട വ്യക്തിയേയാണ്. ഈ വിധമുള്ള ഒരു രംഗം, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-Englishൽ) സംഭാവ്യമല്ലാത്ത ഒരു സംഗതി സംഭവിപ്പിക്കും.
മുകളിൽ ഉള്ള ആൾക്ക്, കീഴിൽ സ്വന്തം നഗ്നത തുറന്നുകാട്ടി തന്റെ നഗ്ന ഭാഗങ്ങളിൽ തലോടിപിടിച്ചിരിക്കുന്ന ആളെ 'നീ' എന്നും വേണമെങ്കിൽ 'വെറും പേരും' പോരാത്തതിന് 'എടീ' എന്നും മറ്റുമുള്ള വാക്ക് കോഡുകളാൽ സംബോധനചെയ്ത്, ബന്ധത്തെ മാറ്റിമറിക്കാനാവും. ഈ ബന്ധപ്പെടൽ കഴിഞ്ഞാൽ, ഈ ഒരു ഭാഷാകോഡുകളിലെ മാറ്റം ഒരു ചരടും കുടുക്കും കടിഞ്ഞാണും ആയി മറ്റാനാവുന്നതാണ്. മാത്രവുമല്ല, ഈവിധമൊരു ചരടു കൈയിൽകിട്ടയ വ്യക്തി അതിൽനിന്നും പിടിവിടുകയും ഇല്ല, സാധാരണ ഗതിയിൽ.
ലൈംഗികതയിൽ സാധാരണയായി ഉപയോഗിക്കപ്പെടാറുള്ള Missionary Positionsന്റെ കാര്യമാണ് പറഞ്ഞത്. എന്നാൽ, ഇതിൽനിന്നും വ്യത്യസ്തമായ പല ലൈംഗിക അംഗവിന്യാസത്തിലും (postureറിലും) സ്ത്രീ, ഇതിനേക്കാളെല്ലാം വളരെ വണങ്ങിയും വഴങ്ങിയും അനുസരണത്തിലും വിധേയത്വത്തിലും ആയി പ്രവർത്തിക്കേണ്ടിയും നിൽക്കേണ്ടിയും വരും. ഈ വിധ കാര്യങ്ങൾക്ക് ഫ്യൂഡൽ ഭാഷാ കോഡുകളെ വളരെ ശക്തമായി സ്വാധീനിക്കാനും ബാധിക്കാനും ആവും.
ഈ വിധ കാര്യത്തിലെ നിർണ്ണായകത മനസ്സിലാക്കാൻ ഉള്ള ഒരു താരതമ്യം ഈ വിധം നൽകാം: നമ്പൂതിരി മഹതി, നായർ പുരുഷന് ലൈംഗികമായി വഴങ്ങിക്കൊടുത്ത അവസ്ഥയെ, ഉന്നതസ്ഥാനത്തുള്ള ഐഏഎസ്സുകാരി പോലീസ് ശിപായിക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്തതിനോട് താരതമ്യം ചെയ്യാം. ആദ്യത്തേത് സാമൂഹിക ഘടനയുടെ അടിത്തറയിലും ഘടനയിലും പിടിച്ചുകുലുക്കുന്ന കാര്യമാണ്. രണ്ടാമത്തേത് ഔദ്യോഗിക ഉച്ചനീചത്വ ഘടനയെ ഉലയ്ക്കുന്ന കാര്യമാണ്.
ഇങ്ഗ്ളിഷിലും ഈ വിധ കാര്യങ്ങൾ വളരെ നിഷേധാദാത്മതകമായ ഒരു ചെയ്തിയാവുമെങ്കിലും, ഫ്യൂഡൽ ഭാഷയിൽ സംഭവിക്കുന്നത് അതിനേക്കാൾ നൂറും ആയിരവും ഇരട്ടി നിഷേധാത്മകതയുള്ളതാണ്.
ഇത്രമാത്രം ഗുരുതരമായ ഒരു സംഭവം നടക്കുന്നത് തടയാനായി നമ്പൂതിരി സമൂഹം വ്യക്തമായ ചട്ടങ്ങൾ നിലനിർത്തിയിരുന്നു. ഇതിന്റെ പേരാണ് സ്മാർത്തവിചാരം.
ഇത് ഒരു വിചാരണതന്നെയാണ്.
ഇത് ഒരു വൻ സംഭവം തന്നെയായിരുന്നു, ആ കാലത്ത്.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന