ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ വീഴുന്നതുപോലുള്ളതും ആയ അനുഭവം
മറ്റ് മിക്ക സ്ത്രീകളും മാറ് തുറന്നുകാണിച്ചും, അവരിൽത്തന്നെ പലരും അവരുടെ മറ്റ് അംഗലാവണ്യങ്ങൾ മറ്റുള്ളവർക്ക് കാണാനും ഭാവനചെയ്യാനും അനുവദിച്ചും ജീവിക്കുന്ന സമൂഹത്തിൽ, ഇവയെല്ലാം പൊതിഞ്ഞ്, നിത്യവും ഒരു തോഴിയുടെ നിയന്ത്രണത്തിൽ മാത്രം പുറത്ത് നടക്കുകയും, അങ്ങിനെ സ്വന്തം സ്വകാര്യതയിൽ വൻക്ഷതം വരുത്തി ജീവിക്കുകയും ചെയ്യുക എന്നതിൽ നമ്പൂതിരി സ്തീകൾക്ക് പലവിധ വിഷമതകളും കണ്ടേക്കാം.
പോരാത്തതിന്, കീഴ്ജനത്തിൽപെട്ടവരിൽ അടിയാളത്തം വ്യക്തമായി പ്രകടിപ്പിക്കാത്ത ആളുകളുടെ കണ്ണുകളിൽ നോക്കുന്നത് പോലും, ആത്മാവിൽ മുറിവുവരുത്തുന്ന കാര്യമാവും. ഇതിന്റെ വ്യക്തമായ കാരണം, ഫ്യൂഡൽ ഭാഷാ കോഡുകൾ തന്നെ.
ഓലക്കുടയുടെ മറവിൽ ഒളിഞ്ഞുനിന്നുംവേണം പുറത്ത് പോകാൻ. നായർസ്ത്രീയായ തോഴിയുമായും ഭാഷാകോഡുകൾ പ്രകാരം പലവിധ ഉച്ചനീചത്വ പ്രശ്നങ്ങളും മാനസിക പരിഭവങ്ങളും വിരോധങ്ങളും മറ്റും നിലവിൽ ഉണ്ടാവാം.
ഇതൊന്നും സുഖകരമായ സ്ഥിതിവിശേഷങ്ങൾ ആവണമെന്നില്ല.
താൻ ആരോടാണ് സംസാരിക്കുന്നത്, എന്താണ് സംസാരിച്ചത്, ആരെയാണ് നോക്കുന്നത്, ആരെക്കുറിച്ചാണ് ചിന്തിക്കുന്നത്, ആരൊക്കെ നോക്കി, ആരൊക്കെ പുഞ്ചിരിച്ചു ആരെല്ലാം അർത്ഥംവച്ച് മന്ദഹസിച്ചു എന്നെല്ലാം നീരിക്ഷിക്കുകയും ചിലപ്പോൾ ഈ വക കാര്യങ്ങളിൽ പങ്കെടുക്കുകയും, പോരാത്തതിന്, അവയെക്കുറിച്ചെല്ലാം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന ഒരു മേൽനോട്ടക്കാരി നിത്യവും കൂടെ നടക്കുന്നത് വൻ മാനസിക പ്രശ്നങ്ങൾ ആയി ഭവിക്കാം. കാര്യങ്ങൾ സിനിമയിൽ കാണുന്നതുപോലെ ആവണമെന്നില്ല.
മാത്രവുമല്ല, ഈ ദാസിയെന്നും തോഴിയെന്നും മറ്റും നിർവ്വചിക്കപ്പെടുന്ന സ്ത്രീ പലപ്പോഴും ഒരു ചാരപ്രവർത്തകയായും ഭവിക്കാം. ഒരു ദാസിയുടെ മാനസിക നിലവാരത്തിൽ നിന്നുകൊണ്ടാവും ആ ദാസി നമ്പൂതിരി സ്ത്രീയെ നീരിക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
നമ്പൂതിരി സമൂഹത്തിന്റെ നിത്യവേവലാതിയായും ആവലാതിയായും നിലനിക്കും, അവരുടെ സ്ത്രീജനങ്ങളുടെ അന്തസ്സും ആഭിജാത്യവും പാതിവ്രത്യവും.
അതേ സമയം, ഈ വിധ നമ്പൂതിരി സ്ത്രീകൾക്ക് അവരുടെ മനസ്സിൽ മൂല്യമേറിയതെന്തെങ്കിലും കാര്യങ്ങൾ നിലനിർത്തി, ഉന്നത മാനസികഭാവത്തിലും ഉയർന്ന ബുദ്ധിപരമായ ചിന്തകളിലും നിലനിൽക്കാനായി എന്തെങ്കിലും ഉണ്ടായിരുന്നിരിക്കാം എന്നും തോന്നുന്നില്ല. ചെറിയ ലോകം. ചെറിയ മനസ്സുള്ള ആളുകൾ. വൻ അന്തസ്സും ആഭിജാത്യവും. വൻസാമൂഹിക സ്ഥാനം.
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ചെറിയതോതിൽ നടപ്പിൽ വരുത്തിയ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം യഥാർത്ഥത്തിൽ, ഈ ഉപഭൂഖണ്ടത്തിൽ വിഭാവനം ചെയ്യാൻ പോലും പറ്റാത്ത ഉയർന്ന നിലവാരത്തിലുള്ള കാര്യങ്ങളും ആശയവിനിമയ കോഡുകളും ആണ് കൊണ്ടുവന്നത്. എന്നാൽ ഇതിലേക്ക് മിക്ക നമ്പൂതിരി സ്ത്രികൾക്കും എത്തിച്ചേരാൻ പറ്റിയില്ലാ എന്നാണ് തോന്നുന്നത്.
കാമശാസ്ത്രത്തിൽ ബാഭ്രവ്യനെന്ന, കൂടുതൽ പാചീനനായ, എഴുത്തുകാരന്റെ വാക്യങ്ങൾ പലതും ഉദ്ദരിക്കുന്നുണ്ട് എന്നുകാണുന്നു. ഇതിൽ, മറ്റൊരു സ്ത്രീയെ വശംവദയാക്കി പ്രലോഭിപ്പിച്ച്, വശീകരിക്കാനായി ഇടനിലക്കാരിയായ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം വളരെ ഉപകാരപ്പെടും എന്നും എഴുതിക്കാണുന്നു.
ഈ സൂചിപ്പിച്ചത് പോലെ, നമ്പൂതിരി സ്ത്രീയുടെ നിത്യസഹചാരിയായ നായർ ദാസിയെ സമീപിച്ച്, ആ നമ്പൂതിരി യുവതിയെ വശീകരിക്കാൻ ചില നായർ വ്യക്തികൾ നോക്കില്ലാ എന്നും പറയാൻ പറ്റിയേക്കില്ല.
കാമശാസ്ത്രത്തിൽ, ബാഭ്രവ്യൻ, ഈ ഇടനിലക്കാരി ഏതാണ്ട് ഈവിധം പറയേണം, എന്ന് പറഞ്ഞതായി കാണുന്നു: "നീന്നെ അദ്ദേഹത്തിന് എത്രമാത്രം ഇഷ്ടാമണ് എന്ന് അറിയുമോ? നിന്നെകാണാനൊത്തില്ലെങ്കിൽ അദ്ദേഹത്തിന് രോഗം വരെ പിടിപെടും."
തുടർന്ന് ആ ഇടനിലക്കാരി സ്ത്രീ പ്രണയത്തിന്റേയും കാമലീലകളുടേയും, ഇക്കിളിയും പുളകങ്ങളും മനസ്സിൽ വിടർത്തുന്ന കഥകൾ പറഞ്ഞുകൊടുക്കും. പോരാത്തതിന്, അദ്ദേഹത്തിന്റെ പേശികളുടെ ശക്തിയും ശാരീരിക സൌന്ദര്യവും കഴിവുകളും നൈപുണ്യങ്ങളും, വിവരവിജ്ഞാനങ്ങളും മറ്റും പറഞ്ഞ് വിവരിക്കും. പോരാത്തിന്, ഉന്നത നിലവാരത്തിൽ ഉള്ള ചില ചെറുപ്പക്കാരികൾക്ക് ഈ ആൾ കാമസംതൃപ്തി നൽകിയ വിവരങ്ങളും പറഞ്ഞ് ഫലിപ്പിക്കും.
പോരാത്തതിന്, ഈ ഇടനിലക്കാരി സാവധാനത്തിൽ, ആ ചെറുപ്പക്കാരിയുടെ സ്വകാര്യ രഹസ്യങ്ങളും മറ്റും മനസ്സിലാക്കിയെടുക്കുകയും ചെയ്യും.
സാവധാനത്തിൽ, ഈ ചെറുപ്പക്കാരിയെ മറ്റേ വ്യക്തിക്ക് യാഥൃശ്ചികം എന്ന വണ്ണം കാണാനും പരിചയപ്പെടാനും സാഹചര്യം കരുതിക്കൂട്ടി ഒരുക്കും.
അതോടൊപ്പം ആ ചെറുപ്പക്കാരിയോട്, അയാളുടെ സ്വന്തം ഭർത്താവിന്റെ ഗുണമേന്മക്കുറവും കഴിവില്ലായ്മയും രതിവിഷയത്തിൽ ഉള്ള പാപ്പരത്തവും മെല്ലെമെല്ലെ പറഞ്ഞറിയിക്കും.
ഈ വിധം ഇടനിലക്കാരിയായി പ്രവർത്തിക്കാൻ ഏറ്റവും ഉചിതമായ വ്യക്തി, ഒന്ന് സ്വന്തം ഭാര്യതന്നെയാവാം. ഇങ്ങിനെയാണെങ്കിൽ, കാര്യങ്ങൾക്ക് വിജയത്തിന് വൻ സാധ്യത തന്നെയുണ്ടാവും.
ഇതിനെ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഈവിധം പ്രതിപാധിക്കാം എന്ന് തോന്നുന്നു:
ഉയർന്ന ഉദ്യോഗസ്ഥൻ തന്റെ ഭാര്യയുടെ കൂടെ എപ്പോഴും നിത്യ സഹചാരിയായി ഒരു പോലീസ് ശിപായിയുടെ ബന്ധുവായ ഒരു സ്ത്രീയെ വെക്കുന്നു. ആവശ്യം, തന്റെ ഭാര്യയുടെ മേൽ എപ്പോഴും ഒരു നിഴൽപോലെ ഒരു മേൽനോട്ടം വഹിക്കാൻ.
ഈ വിധം ആവുമ്പോൾ, ആ മേൽനോട്ടക്കാരിയാവും ഈ ഭാര്യയുമായി ഏറ്റവും അടുത്ത് പെരുമാറുന്നത്.
ഈ വിധം നമ്പൂതിരി സ്ത്രീകളെ സ്വാധിനിക്കപ്പെടാം എന്ന് പറയുന്നില്ലായെങ്കിലും, ചികിത്സതന്നെ രോഗമായി മാറുന്ന അവസ്ഥാവിശേഷത്തിന് ചെറിയ ഒരു സാധ്യത ഇതിൽ കാണുന്നുണ്ട്. കാരണം, ദാസിയെ വെക്കുന്നത്, നമ്പൂതിരി കന്യകമാരുടേയും ഭാര്യമാരുടേയും സംരക്ഷണത്തിനാണ്. ഈ ദാസിതന്നെ സുരക്ഷാകവചത്തിൽ ഒരു കീറൽ ആവില്ലാ എന്ന് എങ്ങിനെ ഉറപ്പ് വരുത്തിയിരിക്കാം എന്ന് അറിയില്ല. കാരണം ദാസി, നായർ വ്യക്തിയാവും. ആ ആളുടെ വീട്ടിലെ നായർ പുരുഷന്മാർക്ക് പലതും പറഞ്ഞുകൊടുക്കാൻ ഈ ദാസിക്ക് ആവുകയും, അവർക്ക് പലതും ഈ ദാസിയോട് ചോദിച്ചറിയാനും ആവും.
നിത്യകന്യകകൾ ആയിനിൽക്കുന്ന നമ്പൂതിരി സ്ത്രീകൾക്ക് യാതോരുവിധ കാമവിചാരവും വരില്ലാ എന്നും പറയാൻ ആവില്ല. പ്രത്യേകിച്ചും, സാമൂഹികമായി ഏതാണ്ട് കാരാഗൃഹത്തിൽ പെട്ടതുപോലെയുള്ള ജീവിതാനുഭവത്തിൽ.
ഈ എഴുത്തുകാരൻ കോളെജിൽ പഠിക്കുന്ന കാലത്ത്, കോവളം കടൽത്തീരത്ത് ചിലപ്പോൾ പോകുന്ന അവസരത്തിൽ, വെളുത്ത വർഗ്ഗക്കാരായ സ്ത്രീകളും പുരഷന്മാരും ഏതാണ്ട് പൂർണ്ണമായും നഗ്നരായി നിന്ന് പൂഴിൽ വോളിബോളും അത് പോലുള്ള വിനോദങ്ങളിലും പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. ആകെ വസ്ത്രം എന്ന് പറയാവുന്ന്, പുരുഷന്മാർ അവരുടെ കാലുകൾക്ക് ഇടയിൽ തൂങ്ങിയാടിക്കൊണ്ടിരിക്കുന്ന അവയവവും, സ്ത്രീകൾ അവരുടെ മാറിൽ ഇതേ പോലെ തൂങ്ങിയാടിക്കൊണ്ടിരിക്കുന്ന അവയവവും, ആടാതിരിക്കാനുള്ള കവചം കെട്ടിയിരിക്കും, എന്നതുമാത്രം. പോരാത്തതിന്, സ്ത്രീകൾ അവരുടെ കാലുകൾക്കിടയിലുള്ള അവയവത്തിൽ പൂഴികയറാതിരിക്കാനും ചെറിയ ഒരു സംവിധാനം ചെയ്തിരിക്കും.
ഒരിക്കൽ, ഒരു ചെറുപ്പക്കാരി, കടൽത്തീരത്ത് ഇരുൾവന്ന് നിറയുന്ന നേരത്ത്, അസ്തമിക്കുന്ന സൂര്യനെ നോക്കിക്കൊണ്ട് നഗ്നയായി നിന്നു പ്രാർത്ഥിക്കുന്നത്, ഏതാണ്ട് അഞ്ച് അടി മുന്നിലായി ഈ എഴുത്തുകാരൻ നോക്കിനിന്നിരുന്നു. ആ സ്ത്രീയും ഈ എഴുത്തുകാരന്റെ സാന്നിദ്ധ്യം അറഞ്ഞിരുന്നു. താൻ ചെയ്യുന്നത് മോശമായ കാര്യമാണ് എന്ന് അന്ന് ഒരു തോന്നൽ ഈ എഴുത്തുകാരനിൽ വന്നിരുന്നു. എന്നാൽ, പിന്നീട് ആലോചിച്ചുനോക്കുമ്പോൾ, ആ വനിതയും ഈ എഴുത്തുകാരന്റെ മിഴിഇണകളുടെ സ്പർശനം ആസ്വധിച്ചിരിക്കാം എന്ന ഒരു തോന്നൽ വന്നിരുന്നു.
ഇവിടെ ഈ കാര്യം പറഞ്ഞത്, നമ്പൂതിരി സ്ത്രീകളിൽ പെട്ട ചിലരെങ്കിലും അന്ന്, അവരുടെ കാമവിചാരങ്ങൾ മാനസികമായി വികിരണം ചെയ്തിരിക്കാം എന്നുപറയാനാണ്. ഈ വിധകാര്യങ്ങൾ അവരിൽ പലർക്കും ജീവിതത്തിൽ അനുഭവിക്കാനും ആസ്വധിക്കാനും ആവില്ല എന്ന തിരിച്ചറിവ് അവരുടെ മനസ്സിൽ ഉണ്ടായിരിക്കും.
ഫ്യൂഡൽ ഭാഷാ കോഡുകളിലൂടെ ഘടനചെയ്യപ്പെടുന്ന സമൂഹത്തിൽ നമ്പൂതിരിമാർക്ക് വളരെ കീഴിൽ വരുന്നവരായിരുന്നു നായർമാർ. എന്നാൽ, ഇന്ന് പോലീസ് ശിപായിമാർക്ക് സ്വന്തം സംഘടനയുണ്ട് എന്നതു പറഞ്ഞതുമാതിരി, അന്ന് നായർമാരും സംഘടിച്ച് ഒരു വൻ സാമൂഹിക ബലം കൈവശപ്പെടുത്തിയിരുന്നു. പല നായർവ്യക്തികളും അവരവരുടെ ചെറിയ ലോകത്തിൽ വൻ തമ്പുരാന്മാരായി വിലസിയിരുന്നു. ഈ കാര്യം പിന്നീട് കൂടുതൽ വ്യക്തമായി പറയാം.
നമ്പൂതിരി വനിതയെ ലൈംഗികാവശ്യത്തിന് പ്രാപിക്കാൻ നായർ വ്യക്തിക്ക് ആയാൽ, അത് ഭാഷാ കോഡുകളിൽ വൻ കമഴ്ത്തിയടിക്കൽ സംഭവിപ്പിക്കാം. ഈ വിധം ഒരു കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ.
സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞ്, ഓലക്കുടയുടെ മറവിൽ ജീവിക്കുകയും നടക്കുകയും മറ്റും ചെയ്യുന്ന നമ്പൂതിരി സ്ത്രീ പൂർണ്ണനഗ്നയായി മുന്നിൽ നിൽക്കുന്നതുതന്നെ കീഴ്വ്യക്തിക്ക് ഒരു വൻ അനുഭവവും സംഭവവും ആവും. പോരാത്തതിന്, രതിയുമായി ബന്ധപ്പെട്ട ചെയ്തികളിൽ, Missionary Position എന്നതിന് പലപ്പോഴും ഒരു സാഹസികതയുടെ ആസ്വാധ്യതമുഴുവനും നൽകാൻ ആവില്ല. വഴങ്ങുന്ന സ്ത്രീയെ കുനിച്ചും, മറിച്ചും വലിച്ചും നീട്ടിയും വളച്ചും ഞെക്കിയും ഉഴിഞ്ഞും നക്കിയും കടിച്ചും കുടഞ്ഞും നഖക്ഷതം ഏൽപ്പിച്ചും, വദനസുരതം നടത്തിച്ചും മറ്റും ശരിക്കും ഒന്ന് ദാസ്യപ്പെടുത്താൻ കീഴ്സ്ഥാനക്കാരനായ പുരുഷൻ ഉദ്യമിക്കും. അത് മാനസികമായി ഒരു വൻ ഉത്തേജനം നൽകുന്ന കാര്യമായിരിക്കാം. കാരണം, കീഴ്ജനം വാക്ക് കോഡുകളിൽ ഏതാണ്ട് ദിവ്യവ്യക്തിയായി കാണുന്ന ആളെയാണ് ഈ വിധം ദാസ്യപ്പെടുത്താൻ പറ്റിയത്.
ഈ വിധ കാര്യങ്ങൾ നമ്പൂതിരിമാർക്ക് നിശ്ചയമായും ഭൂകമ്പം പോലുള്ളതും, കുഴിയിൽ വീഴുന്നതുപോലുള്ളതും ആയ അനുഭവം ഭാഷാകോഡുകളിൽ സൃഷ്ടിക്കും എന്നത് ഉറപ്പാണ്. ഈ വിധം ഭാഷാകോഡുകളിൽ ഇടിച്ചൽ സംഭവിച്ചാൽ, അവരുടെ വരേണ്യസ്ഥാനത്തുള്ള സാമൂഹിക അടിത്തറതന്നെ പൊടിഞ്ഞുപോകും.
ഈ വിധ കാര്യങ്ങൾ നടക്കാൻ പാടില്ല എന്നതിന് വളരെ ശക്തമായ പ്രതിരോധ സംവിധാനമായിരുന്നു സ്മാർത്ത വിചാരം. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ വ്യക്തമായി പറയാം എന്ന് കരുതുന്നു.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന