top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത് ഇങ്ഗ്ളിഷ് ഭരണം തന്നെ

ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗത്ത് ഭരണം സ്ഥാപിച്ച്, ലിഖിത രൂപത്തിലുള്ള നിയമങ്ങൾ കൊണ്ടുവന്നപ്പോൾ, ഓരോ ദിക്കിലും വ്യത്യസ്തങ്ങളായ സാമൂഹിക ചട്ടങ്ങളെ നേരിടേണ്ടിവന്നിരുന്നു. പോരാത്തതിന്, ഓരോ ജാതിക്കാർക്കും വ്യത്യസ്തങ്ങളായ സാമൂഹിക ചട്ടങ്ങളും ഉണ്ടായിരുന്നു. ഇതിനെല്ലാം ഉപരിയായി, ഓരോ ഗ്രാമത്തിലും നിയമവും ശിക്ഷയും നടപ്പിലാക്കാൻ അധികാരം കൈവശപ്പെടുത്തിയിരുന്ന ഉന്നത ജാതിക്കാരനായ അധികാരികളും ഉണ്ടായിരുന്നു.


ഇങ്ഗ്ളിഷ് ഭാഷയിലെ സമത്വാധിഷ്ഠിതമായ ചിന്താഗതികൾക്ക് അനുസൃതമായുള്ള ലിഖിത രൂപത്തിലുള്ള നിയമങ്ങൾ, ഓരോ നാട്ടിലേയും പരമ്പരാഗതമായ സാമൂഹിക ചട്ടങ്ങളുമായി ഏറ്റുമുട്ടിയെന്നു തന്നെ പറയേണ്ടിവരും. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


നമ്പൂതിരി ജനസമൂഹങ്ങൾക്ക് ഉള്ളിൽ അതിശക്തമായ ഒരു നിയമം നടപ്പിലാക്കൽ ചട്ടമായിരുന്നു സ്മാർത്തവിചാരം. നമ്പൂതിരിമാർ ഉള്ള ഇടത്തെല്ലാം ആ ജനസമൂഹത്തിന് ബാധകമായ ഒരു നിയമമായി ഇത് നിലനിന്നിരുന്നു എന്ന് പറയാം എന്ന് തോന്നുന്നു. എന്നാൽ, മെഡ്രാസ് പ്രസിഡൻസി എന്ന ഒരു സംസ്ഥാനം ഇങ്ഗ്ളിഷ് ഭരണം സ്ഥാപിച്ചതോടുകൂടി, ആ പ്രദേശത്ത് ഈ വിധ സാമൂഹിക നിയമങ്ങൾക്കുമേൽ കടിഞ്ഞാൺ വന്നുവീണുവെന്ന് പറയാം എന്നും തോന്നുന്നു.


ദക്ഷിണേഷ്യയിൽ നമ്പൂതിരിമാർ ജീവിച്ചിരുന്നത്, ഭൂമിശാസ്ത്രപരമായി തൊട്ടടുത്തുകിടന്നിരുന്ന മൂന്ന് പ്രദേശങ്ങളിൽ ആയിരുന്നു എന്ന് തോന്നുന്നു. ഒന്ന് മലബാർ, രണ്ട് കൊച്ചിൻ, മൂന്ന് തിരുവിതാംകൂർ.


ഈ മൂന്ന് പ്രദേശത്തിലും ഉന്നതർ നമ്പൂതിരിമാർ ആയിരുന്നിരിക്കാം. അവർക്ക് കീഴിൽ ഓരോ പ്രദേശത്തും വ്യത്യസ്ത വംശീയരായ ജനങ്ങൾ ഉണ്ടാവാം.


ഇനി നമ്പൂതിരി സ്ത്രീകളുടെ കാര്യത്തിലേക്ക് തിരിച്ചുപോകാം. ഇവർ ഉന്നത ജനതയാണ്. അതിന്റെ സ്വഭാവ ഗുണങ്ങൾ ഇവരിൽ ഉണ്ടാവും. ഭാഷാ കോഡുകളുടേയും മനുഷ്യശരീരകോഡുകളുടേയും അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ പോയി നോക്കിയാൽ, 'അവൾ, അയാൾ, അവർ' അഥവാ ‘ഓള്, ഓല്’ എന്ന, ഫ്യൂഡൽ ഭാഷയിലെ, മനുഷ്യ അസ്തിത്വത്തിന്റെ മൂന്ന് / രണ്ട് നിലവാരങ്ങളിൽ, ഏറ്റവും ഉന്നത നിലവാരത്തിന്റെ അക്കമൂല്യങ്ങൾ ഇവരിൽ കാണാൻ പറ്റിയേക്കാം.


ഇന്ന് ഐഏഎസ്സുകാരന്റേയും ഐപിഎസ്സുകാരന്റേയും ഭാര്യമാർ നിരത്തിലൂടെ നടന്ന് ചുറ്റുമുള്ള അങ്ങാടിയിലെല്ലാം നിത്യവും കയറിയിറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കുക. ഇതിനേക്കാൾ ഉപരിയായി, സാക്ഷാൽ ഐഏഎസ്സുകാരികളും ഐപിഎസ്സുകാരികളും ഇതേ പോലെ ഇറങ്ങിനടന്നാലുള്ള അവസ്ഥയും ചിന്തിക്കുക. ഈ വിധമുള്ള ഒരു സാമൂഹിക പെരുമാറ്റം അനുവദിക്കുന്ന ഒരു ഭാഷാ അന്തരീക്ഷം ഇല്ലാത്ത പ്രദേശങ്ങൾ ആണ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ.


സാധരണക്കാരന്റെ തരംതാഴ്ത്തികൊണ്ടുള്ള വാക്കുകൾ പോയിട്ട്, വെറും ആ വിധമുള്ള നോട്ടം സ്പർശിച്ചാൽമതി, സ്വന്തം മനസ്സിലും സാമൂഹമനസ്സിലും ഐഏഎസ്സുകാരിയുടേയും ഐപിഎസ്സുകാരിയുടേയും നിലവാരം തകരാൻ. പല ഫ്യൂഡൽ ഭാഷാ സാമൂഹികവും കുടുംബപരവും ആയ അന്തരീക്ഷത്തിൽ സ്ത്രീകളുടെ സ്ഥാനത്തിന് ഒരു നങ്കൂരത്തിന്റെയും (anchorറിന്റേയും) ചുഴിക്കുറ്റിയുടേയും (pivotട്ടിന്റേയും) സ്വഭാവം ഉണ്ടാവാം. ഭർത്താവിനെ ചേട്ടൻ എന്നും അദ്ദേഹമെന്നും ഉള്ള രീതിയിൽ നിർവ്വചിച്ച് മറ്റുള്ളവർക്ക് ആദരിക്കാനാവും വിധം പരിചയപ്പെടുത്തിക്കൊടുക്കേണ്ടുന്ന ആളാണ് ഭാര്യ. ഇങ്ഗ്ളിഷിലുള്ളതുപോലെ അല്ല ഫ്യൂഡൽ ഭാഷയിലെ ഭാര്യ.


ഈ വിധമായുള്ള ഒരു സ്ത്രീ തരംതാണനിലവാരത്തിലുള്ള മറ്റൊരു പുരഷനോടോ സ്ത്രീയോടോ ആദരവുകാണിക്കുന്ന ഒരു അവസ്ഥാവിശേഷംതന്നെ ആ സ്ത്രീയിലും ഭർത്താവിലും, കുടുംബത്തിലും ഭൌതികമായി അരക്ഷിതാവസ്ഥയും അതീന്ത്ര്യകോഡുകളിൽ പിശകും വരുത്തും.


നമ്പൂതിരിമാർ അവരുടെ സ്ത്രികളെ, അവർക്ക് ചുറ്റും വട്ടം തിരിഞ്ഞ് നിന്നും വാക്കുകളാലും നേത്രങ്ങളാലും ഭാവനകളാലും തരംതാഴ്ത്താനും, അടിയാളപ്പെടുത്താനും തക്കംനോക്കിനിൽക്കുന്ന ആളുകളിൽ നിന്നും അകറ്റിനിർത്താനും, അവർക്ക് ചുറ്റും സംരക്ഷണവലയം സൃഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിൽ യഥാർത്ഥത്തിൽ കുറ്റം കാണാൻ ആവില്ല. എന്നാൽ ഈ വിധ വിവരങ്ങൾ വ്യക്തമായി ചുഴഞ്ഞെടുക്കാനും വിശദ്ധീകരിക്കാനും അത്രകണ്ട് എളുപ്പമല്ലതന്നെ.


Edgar Thurstonന്റേതാണ് എന്ന് തോന്നുന്നു, വ്യക്തമായി ഓർമ്മയില്ല, ഏതോ ഒരു ഗ്രന്ഥത്തിൽ, പണ്ട് കാലത്ത് മെഡ്രാസ് പ്രസിഡൻസിയിൽ ഗർഭിണികളാണ് സ്ത്രീകൾ മനുഷ്യ അസ്തിക്കൂടം പോലുള്ള മനസ്സിനെ വിഭ്രമിപ്പിക്കുന്ന കാഴ്ചകൾ കാണാൻ പാടില്ല എന്ന ഒരു അന്ധവിശ്വാസം ഉണ്ട് എന്ന് രേഖപ്പെടുത്തിയതായി കണ്ടതായി ഓർമ്മവരുന്നുണ്ട്.


യഥാർത്ഥത്തിൽ ഇതൊന്നും യാതോരു അടിസ്ഥാനവും ഇല്ലാത്ത അന്ധവിശ്വാസങ്ങൾ അല്ലതന്നെ. മനുഷ്യ വികാരങ്ങൾക്ക് പിന്നിൽ വ്യക്തമായി പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേർകോഡുകൾ ഉണ്ട്തന്നെ. അവയിൽ പ്രതികൂലമായ പ്രവർത്തനത്തിന് തുടക്കം നൽകുന്ന കാഴ്ചകളും ശബ്ദങ്ങളും വാക്കുകളും ഒഴിവാക്കുന്നതാണ് അഭികാമ്യം, പ്രത്യേകിച്ചും ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ.


ഐപിഎസ്സുകാരന്റെ ഭാര്യ ഗർഭിണിയായിരിക്കുന്ന അവസരത്തിൽ പോലീസ് ശിപായിമാരുടെ കുടുബത്തിൽ പെട്ട സ്ത്രീജനങ്ങൾ നീ, എടീ, വെറും പേര്, അവൾ എന്നെല്ലാം രീതിയിൽ നിർവ്വചിക്കുന്ന ഒരു അന്തരീക്ഷത്തിൽ യാധൃശ്ചികമായി പെട്ടുപോയാൽ, ഉദരത്തിൽ ഉള്ള ശിശുവിന്റെ വ്യക്തിത്വത്തിന്റെ ആന്തരിക കോഡുകളിൽ അമർത്തപ്പെട്ടതിന്റെ ലക്ഷണങ്ങൾ വന്നുവീണേക്കാം. ഈ കാര്യം പറഞ്ഞാൽ വിശ്വാസം വരുത്താൻ പ്രയാസം തന്നെയാണ്. കാരണം, പോലീസ് ശിപായിയുടെ ബന്ധുജനങ്ങൾ അവരുടെ ബന്ധത്തിലുള്ള എല്ലാ സ്ത്രീകളോടും ഈ വിധം തന്നെയാണ് പെരുമാറുക. എന്നാലൊന്നും അവരാരിലും ഉദരത്തിൽ ഉള്ള ശിശുവിന് യാതോരുവിധ അമർത്തലിന്റേതായ ലക്ഷണവും വന്നുചേരുന്നതായി അവർക്ക് കണ്ട അനുഭവം ഉണ്ടാവില്ല.


കടലിന്റെ മുകൾപ്പരപ്പുകളിൽ ജീവിക്കുന്ന വൻ മത്സങ്ങളുടെ കാര്യം പറഞ്ഞതുപോലെയാണ്. അവർ ഏതെങ്ങിലും വിധത്തിൽ കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചുനീക്കപ്പെട്ടുപോയാൽ, അവർ അതിഗംഭീരമായുള്ള വെള്ളത്തിന്റെ സമ്മർദ്ധം ഏറ്റ് അമുങ്ങിപ്പോകും.


ഈ വിധമുള്ള പലനിരീക്ഷണങ്ങളും ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകളുള്ള ഭാഷാ അന്തരീക്ഷത്തിന് മനസ്സിലാകില്ലതന്നെ. എന്നാൽ ഇങ്ഗ്ളണ്ടിൽ ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞുവരികയും, ഇങ്ഗ്ളിഷുകാർക്ക് അവരുടെ ഭാഷാവാക്കുകളുടെ കോഡുവിന്യാസം മനസ്സിലായിത്തുടങ്ങുകയും ചെയ്തുതുടങ്ങിയാൽ, അവരും വെപ്രാളപ്പെടും. ചിലപ്പോൾ വീട്ടിൽനിന്നും പുറത്തിറങ്ങാൻ പോലും ഉള്ള മാനസികാവസ്ഥയില്ലാതായിപ്പോകും.


നമ്പൂതിരി സ്ത്രീകളെ, ചുറ്റും ജീവിക്കുന്ന അന്യ ജനവംശങ്ങളിൽനിന്നും വിട്ടുനിൽക്കാൻ നമ്പൂതിരി സമൂഹം തുനിഞ്ഞതിനെ ഇന്ന് പലരും അപഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നതായി കാണുന്നുണ്ട്. എന്നാൽ ഈ വിധം വാക്കുകൾ പറയുന്നവരും അവരുടെ സ്വകാര്യ ജീവിതത്തിൽ ഇതുപോലുള്ള പല മനുഷ്യ അകൽച്ചകളും പാലിക്കുന്നവർതന്നെയാവും. അവരുടെ കുടുംബത്തിലെ സ്ത്രീജനങ്ങളെ വളരെ വ്യക്തമായ നിയന്ത്രണങ്ങളിൽ തന്നെയാവും അവരും വെക്കുന്നത്. എന്നിട്ട്, നമ്പൂതിരി സമൂഹം അവരുടെ സ്ത്രീകളെ അസന്മാർഗ്ഗിക മാർഗ്ഗങ്ങിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനെ തടയാനായി ചെയ്യത കാര്യത്തെ കയറിയങ്ങ് ആക്ഷേപിക്കും.


മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപുവരെ, നമ്പൂതിരി സ്ത്രീയെ ഒരു നായർ പുരുഷനോ, കുറേ നായർ പുരുഷന്മാരോ ലൈഗികമായി ഉപയോഗിക്കുന്നത്, ഇന്ന് ഒരു ഐപിഎസ്സുകാരിയെ കുറേ പോലീസ് ശിപായിമാർ ലൈഗികമായി ഉപയോഗിക്കുന്നതിന് തുല്യംതന്നെയാവാം. ഈ പറഞ്ഞതിനെ ഇങ്ഗ്ളിഷിൽ മനസ്സിലാക്കാനും പ്രയാസം തന്നെയാണ്. ലൈംഗകിമായി ഉപയോഗിക്കുക എന്നതിന്റെ നിർവ്വചനം മനസ്സിലാക്കൻ, വെറുതെയൊന്ന് sex positions എന്ന് ഓൺലൈനായി തിരഞ്ഞാൽ മതിയാകും.


ഈ വിധമെല്ലാം ഒരു സ്ത്രീയെ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഉപയോഗപ്പെടുത്തിയാൽ, ഭാഷാകോഡുകളിൽ അന്നുവരെ നിലനിർത്തിയ യാതോരുവിധ ഔന്നിത്യവും ബാക്കിയുണ്ടാവില്ലതന്നെ. ഇന്നാണെങ്കിൽ, ഇന്നത്തെ ബ്രാഹ്മണവർഗ്ഗമായ ഐഏഎസ്സ്, ഐപിഎസ്സ് എന്ന പ്രസ്ഥാനം തന്നെ ഇടിഞ്ഞുനാറിപ്പോകും.


ഐഏഎസ്സ്, ഐപിഎസ്സ് പ്രസ്ഥാനം ഈവിധമായുള്ള ഒരു സാധ്യതവന്നുചേരുന്നതിനെ കാലേകൂട്ടികണ്ട് തടയാനായി പലവിധ ശ്രദ്ധകളും നടത്തുന്നുണ്ട് പോലും. പണ്ട്, അതായത് ഏതാണ്ട 35 വർഷങ്ങൾക്ക് മുൻപ് കേട്ട കാര്യമാണ്. ഐഏഎസ്സുകാരികളെ എത്രയും പെട്ടെന്നുതന്നെ വിവാഹം കഴിപ്പിക്കാൻ ആ പ്രസ്ഥാനം മുൻകൈയെടുക്കുമെന്ന്. കാരണം ചോദിച്ചപ്പോൾ പറഞ്ഞത്, അവർ പലരുടേയും കൂടെ യാത്രചെയ്യേണ്ടവരാണ്. ചിലപ്പോൾ കാറിൽ സ്വന്തം ഡ്രൈവർ മാത്രമേ ഉണ്ടാവുള്ളു.


എന്നാൽ അന്നൊക്കെ ഐഏഎസ്സ് - ഐപിഎസ്സിലേക്ക് ചേരുന്നവരിൽ മിക്കവരും ഇങ്ഗ്ളിഷിൽ നല്ല വിവരവിജ്ഞാനം ഉള്ളവരായിരിക്കും. അതിനാൽ തന്നെ, അവരുടെ കീഴ്ജീവനക്കാരിൽ നിന്നും മാനസികമായി വളരെ വ്യത്യസ്തരായിരിക്കും. ഇന്ന് കാര്യങ്ങൾ ആവിധമാകണമെന്നില്ല.


ഇന്ന് ഐഏഎസ്സ് - ഐപിഎസ്സുകാരും അവരുടെ കീഴ്ജീവനക്കാരും മിക്കവാറും പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിൽ ഊന്നിവളർന്നുവന്നവരാകാം. ആശയങ്ങളിലും പെരുമാറ്റങ്ങളും ചിന്താഗതികളിലും വിവരങ്ങളിലും വ്യക്തിബന്ധങ്ങളിലും അങ്ങിനെ പലതിലും ഒരേ നിലവാരക്കാർതന്നെയാവും.


പോരാത്തിന്, ഫ്യൂഡൽ ഭാഷകളിൽ പ്രായമുള്ളവരോടു വാക്കുകളിൽ അടിയാളത്തം പ്രകടിപ്പിക്കണം എന്ന ഒരു ആശയവും ഉണ്ട്. ഈവിധമുള്ള ചെറുപ്പക്കാരികൾക്ക് പലരീതിയിലും കീഴ്ജനത്തോട് ഒരു ഞെട്ടിച്ചുനിർത്തുന്നതും, തരംതാഴ്ത്തുന്നതും ആയ ഭാവം നിലനിർത്തേണ്ടിവരും, സ്വന്തം നിലവാരം മുകളിൽ പിടിച്ചുനിർത്താൻ.


കാര്യങ്ങൾ ഈവിധമായിരിക്കുമ്പോൾ, പണ്ടുകാലങ്ങളിൽ നമ്പൂതിരിമാർ അവരുടെ സ്ത്രീജനങ്ങളെ പൊതിഞ്ഞുനിർത്തി ജീവിപ്പിച്ചതിനെ അത്രകണ്ട് വിമർശിക്കാൻ ആവില്ലതന്നെ.


ഈ അവസരത്തിൽ ഇസ്ലാമിന്റെ മനോഭവത്തെ ഒന്ന് നോക്കുന്നത് നല്ലതാവാം. ഇസ്ലാമിന്റെ മതപരമായ കാര്യങ്ങളിലേക്ക് കടക്കാതെയാണ് ഈ കാര്യം ഇവിടെ എടുക്കുന്നത്. ഇസ്ലാം അവരുടെ സ്ത്രീകളെ പർദ്ദക്കുള്ളിൽ പൊതിഞ്ഞുവെക്കുന്നു എന്നു ആരോപിപ്പിക്കപ്പെട്ടു കാണുന്നു. നമ്പൂതിരിമാരും ഏതാണ്ട് ഈ വിധം തന്നെയാണ് ചെയ്തത്.


അറേബ്യയിൽ ഈ വിധം എന്തിനാണ് ഇസ്ലാം ചെയ്തത് എന്ന് പറയാനാവില്ല. എന്നാൽ, ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ കാര്യങ്ങൾ വേറെയാണ്. സ്ത്രീകൾ പൊതുനിരത്തിൽ ഇറങ്ങി നടന്ന് സാധാരണ വേലകൾ ചെയ്യാൻ പാടുണ്ടോ എന്നതാണ് ചോദ്യം. ഇതിനെക്കുറിച്ച് പലതും പറയാനുണ്ട് എന്നതിനാൽ വലിയ ആഴങ്ങളിലേക്ക് പോകുന്നില്ല.


ഈ അടുത്തകാലത്ത് ഈ എഴുത്തുകാരന് അടുത്തുള്ള ഗ്രാമീണ വാണിജ്യ പ്രദേശത്തുനിന്നും കുറച്ച് വിവരങ്ങൾ ശേഖരിക്കുവാൻ ഒരു വ്യക്തിയെ ആവശ്യം ഉണ്ട് എന്ന് പറഞ്ഞ് ഒരാളോട് സംസാരിച്ചു. ഏതാനും ദിവസത്തെ തൊഴിലണ്. ദിവസത്തേക്ക് 1000 രൂപ നൽകാം എന്നും അറിയിച്ചു. തൊഴിലിനു വരുന്ന ആൾക്ക് ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയേണം. Male candidateനെയാണ് ആവശ്യം. കാര്യംകേട്ട വ്യക്തി പറഞ്ഞത് ഈ പ്രകാരം ആണ്.


ഇങ്ഗ്ളിഷ് അറിയുന്ന വ്യക്തികൾ നല്ല നിലവാരം ഉള്ള കുടുംബങ്ങളിൽനിന്നുമുള്ളവരാകും. അവർ നിരത്തിൽ ഇറങ്ങി ഈ വിധം ആളുകളുമായി ഇടപഴകുന്നത് അവരുടെ കുടുംബക്കാർ അനുവദിക്കില്ല.


പുരുഷന്മാരുടെ കാര്യമാണ് പറഞ്ഞത്. ഈ വിധ നിലവാരമുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലതന്നെ.


പുരുഷന്മാർ പോലും ഇടപഴകാൻ പാടില്ലാത്ത സാമൂഹികാന്തരീക്ഷത്തിൽ സ്ത്രീകൾ ഏതുവിധമാണ് ഇറങ്ങിച്ചെല്ലേണ്ടത്.


ഏതെങ്കലും വാണിജ്യസ്ഥാപനത്തിൽ ഈ വിധ തൊഴിലുമായി ബന്ധപ്പെട്ട് കയറിച്ചെല്ലുന്ന ഉയർന്ന നിലവാര കുടുംബത്തിലെ ചെറുപ്പക്കാരിയോട് 'ഇന്റെ പേരെന്താ?' എന്ന് ചോദിക്കുകുയും, പണിക്കാരനോട് 'ഇഞ്ഞ് ഇവക്ക് ഒരു കസേര കൊടുക്കൂ' എന്നും പറഞ്ഞാൽ മതി, നമ്പൂതിരി സ്ത്രീയെ കീഴ്ജനം തൊട്ടതിനോളം അഴുക്ക് ആ സ്ത്രീയിൽ വന്നുചേരും. അവരാരും, ഈ വിധമുള്ളകാര്യങ്ങൾക്ക് പുറത്തിറങ്ങില്ലതന്നെ, വൻ തൊഴിൽമേൽവിലാസം കാണിക്കാനില്ലെങ്കിൽ.


വൻ അധികാരങ്ങളും ആയുധബലവും ഫ്യൂഡൽ ഭാഷാ വാക്കുകളിൽ അത്യുന്നതങ്ങളിൽ നിൽക്കുന്നതുമായ ഐപിഎസ്സുകാരികൾ വരെ, ഇന്ത്യാക്കാരുടെ വാക്കുകളേയും നേത്രങ്ങളേയും സ്പർശനത്തേയും ആംഗ്യങ്ങളേയും ആംഗികങ്ങളേയും ശരീരചേഷ്ടകളേയും ഭാവപ്രകടനങ്ങളേയും ഭയപ്പെട്ട് ഇന്നും, വൻ പോലീസ് ശിപായിമാരുടെ അകമ്പടിയോടുകൂടിമാത്രം പുറത്തിറങ്ങുന്ന ഈ പ്രദേശത്ത്, അക്കാലങ്ങളിൽ നമ്പൂതിരിമാർ അവരുടെ സ്ത്രീകൾക്കും വൻ അകമ്പടിയും സാമൂഹിക ചട്ട സംഹിതകളും നിരത്തിവച്ചിരുന്നതിനെ എത്രകണ്ട് വിമശിക്കാൻ ആവും എന്ന് അറിയില്ല.


ഇങ്ഗ്ളിഷ് ഭരണം ദക്ഷിണ മലബാറിനേയും ഉത്തര മലബാറിനേയും യോജിപ്പിച്ച് മെഡ്രാസ് പ്രസിഡസിയുടെ കീഴിൽ, ബൃട്ടിഷ്-മലബാർ എന്ന പേരുകേട്ട ജില്ല സ്ഥാപിച്ചപ്പോൾ, ഈ പ്രദേശത്തുള്ള നമ്പൂതിരിമാരും സാവധാനത്തിൽ അവരുടെ കാരാഗൃഹവാസത്തിൽനിന്നും മോചിപ്പിക്കപ്പെട്ടു. എന്നാൽ, ആ മോചനം അവർക്ക് അത്രകണ്ട രസിക്കണം എന്നില്ല. കാരണം, അവരിൽ കുറച്ചുപേർക്കുമാത്രമേ അന്ന് ബിലാത്തിയിലേക്ക് (Englandലേക്ക്) കടക്കാൻ ആയിട്ടുണ്ടാവുള്ളു. അവിടെയാണെങ്കിൽ അവർ ഇങ്ഗ്ളിഷുകാരുടെ ഇടയിൽ ആണ് ജീവിക്കുക. എന്നാൽ കാരഗൃഹത്തിൽനിന്നും മോചിപ്പിക്കപ്പെട്ട മിക്ക നമ്പൂതിരിമാരും, മലബാറിൽതന്നെ അവർ കാലാകാലങ്ങളായി അറപ്പോടുകൂടി അകന്നുനിന്നിരുന്ന കീഴ്ജനത്തിന്റെ ഇടയിലേക്കാണ് തുറന്നുവിടപ്പെട്ടത്.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page