ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹമായിരുന്നിരിക്കാവുന്ന ജീവിതം
ഇന്ന് പൊതുവേ കാണപ്പെടുന്ന ചരിത്ര എഴുത്തുകളിൽ, ദക്ഷിണേഷ്യയിൽ ഏതാണ്ട് 1700കൾ മുതൽ, പ്രാദേശിക സമൂഹങ്ങളിൽ പലവിധ മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരുന്നതിന്റെ വ്യക്തമായ കാരണം പറയാൻ വിട്ടുപോകുന്നുണ്ട്.
കുറച്ചുപേർ ആഢ്യത്തവും സാമൂഹിക ഉന്നതിയും പറഞ്ഞ് അവരവരുടെ വാസസ്ഥലത്തിലും അഗ്രഹാരങ്ങളിലും ഏതാണ്ട് സ്വയം ജയിലിൽ അടച്ചിട്ടമാതിരി ജീവിക്കും. ഇവർക്ക് കീഴിൽ ഇവരെ ആരാധിക്കുന്ന കുറച്ച് സാമൂഹിക തട്ടുകൾ. അവർക്ക് കീഴിലായി കുറേ അടിമജന തട്ടുകൾ. ഇതാണ് ഈ ഉപഭൂഖണ്ഡത്തിന്റെ യഥാർത്ഥ സാമൂഹിക ചരിത്രത്തിന്റെ അലങ്കാരമാതൃക (pattern-design).
ഇതിനുപകരം ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥർ കണ്ടെത്തിയ, ദക്ഷിണേഷ്യൻ പ്രദേശങ്ങളിൽ പണ്ടെപ്പോഴോ എവിടെയോ എഴുതിയ, കണ്ടെത്താൻതന്നെ വളരെ പ്രയാസമുണ്ടായിരുന്ന താലിയോല ഗ്രന്ഥങ്ങളിൽ, അത് പറഞ്ഞിട്ടുണ്ട് ഇത് പറഞ്ഞിട്ടുണ്ട് എന്നെല്ലാം അവകാശപ്പെട്ടാണ് ഇന്ന് നൂറുകണക്കിന് കൊച്ചുകൊച്ചു പ്രദേശങ്ങൾക്ക് ഒറ്റക്കെട്ടായുള്ള ഔപചാരിക ചരിത്രം എഴുതപ്പെടുന്നത്.
യൂറോപ്യൻ യൂന്യൻ (European Union) നിലനിന്നുപോകുകയാണെങ്കിൽ, ഏതാനും പതിറ്റാണ്ടുകൾക്കുശേഷം റൊമേനിയക്കാരും ജർമൻകാരും ഇറ്റലിക്കാരും ഫ്രഞ്ചുകാരും മറ്റും അവരവരുടെ മുൻതലമുറക്കാർ ബൃട്ടിഷ്-ഇന്ത്യ സ്ഥാപിച്ചകാര്യം പഠിച്ചുതുടങ്ങും എന്നുപറഞ്ഞതുമാതിരിയാണ്, ഇന്നത്തെ ഇന്ത്യൻ ഔപചാരിക ചരിത്രത്തിന്റെ നിലവാരം.
തമ്മിൽത്തമ്മിൽ യാതോരു ബന്ധവും ചരിത്രകാലഘട്ടങ്ങളിൽ ഇല്ലാതിരുന്ന വ്യത്യസ്ത പ്രദേശങ്ങളിലെ സാമൂഹിക ചരിത്രങ്ങളിൽ ഏതെങ്കിലും ഒരു ചെറിയകാലത്ത് ഉണ്ടായിരുന്നുവെന്നോ സംഭവിച്ചുവെന്നോ പറയപ്പെടുന്ന കാര്യങ്ങൾപലതും ഇന്ന് ഇന്ത്യയിലെ അങ്ങോളം ഇങ്ങോളം ഉള്ള ഓരോ ജനങ്ങളും സമൂഹങ്ങളും അവരവരുടെ പുരാതനത്വത്തിൽ ഉള്ളതാണ് എന്നാണ് ഉറച്ചുവിശ്വസിക്കുന്നത്.
നമ്പൂതിരി സ്ത്രീകളിൽ ചിലർ ലൈംഗികമായി അരാജകത്വപരമായി പെരുമാറിയിട്ടുണ്ട് എങ്കിൽ അവർ ഗർഭിണികൾ ആവാനുള്ള സാധ്യത വിരളമല്ലതന്നെ. എന്നാൽ അന്ന് മലബാറിലോ പാണ്ഡിപ്രദേശങ്ങളിലോ, കാനറാ പ്രദേശത്തോ, കൊച്ചിനിലോ, തിരുവിതാംകൂറിലോ ഏതെങ്കിലും വിധത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ നാട്ടറിവിൽ ഉള്ളതായി അറിവില്ല. എന്നാൽ പുരുഷന്മാർക്ക് ഉപയോഗിക്കാനായി മൃഗങ്ങളുടെ ശരീരഭാഗങ്ങൾകൊണ്ട് ഉണ്ടാക്കിയ ഉറകളെക്കുറിച്ച് (condomsസിനെക്കുറിച്ച്) മറ്റ് പൌരാണിക സംസ്ക്കാരങ്ങളിൽ കേട്ടറിവുണ്ട്. നേരത്തെ സൂചിപ്പിച്ച ദക്ഷിണേഷ്യയുടെ വടക്കായുള്ള പ്രദേശങ്ങളിലെ രതിരഹസ്യം, അനങ്ഗ രംഗ തുടങ്ങിയ കൃതികളിൽ ഗർഭനിരോധനത്തിനായി ഉപയോഗിക്കാവുന്ന ഔഷധ സസ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട് പോലും. എന്നാൽ ഈ വിധമായുള്ള യാതോരുവിവരവും നമ്പൂതിരി സ്ത്രീകൾ ഉപയോഗിച്ചതായി അറിയില്ല.
ഇവരിൽ ചിലരെങ്കിലും അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, ഗർഭം നടക്കാത്തരീതിയിൽ ഉള്ള ലൈംഗിക ബന്ധം നടന്നിരിക്കാനാണ് സാധ്യത.
ഭർത്താവുള്ള നമ്പൂതിരി സ്ത്രികൾക്ക് ഈ കാര്യത്തിൽ പ്രശ്നമുണ്ടാകില്ല. എന്നാൽ നിത്യകന്യകകൾ ആയി ജീവിക്കുന്ന നമ്പൂതിരി സ്ത്രീകൾക്ക് ഇത് ശ്രദ്ധിക്കേണ്ടുന്ന ഒരു പ്രശ്നം തന്നെയായിരുന്നിരിക്കാം.
നമ്പൂതിരി സ്ത്രീകളുടെ ജീവിതം ദുസ്സഹമായിരുന്നിരിക്കാം. എന്നാൽ ഇവർക്ക് മറ്റൊരു ജീവിതം അറിയാത്തതുകൊണ്ടും, ഇവരെപ്പോലുള്ള അനേകംപേർ ഇവരുടെ സമൂഹത്തിലും കുടുംബത്തിലും ഉണ്ടായിരുന്നതിനാലും, ഇവർക്ക് കാര്യമായ പ്രശ്നം ഉണ്ടായിട്ടുണ്ടാവില്ല. കാരണം, താൻമാത്രം ഒറ്റപ്പെട്ടുപോയി എന്ന ചിന്ത ഇവരിൽ വരാൻ സാധ്യതയില്ല.
ഇവരുടെ ജീവിതശൈലി ഘോഷാ സമ്പ്രദായം ആണ് എന്നും പറയപ്പെടുന്നുണ്ട്. അതായത്, ഇസ്ലാമിക സ്ത്രികളെപ്പോലെയാണ് ഇവരുടെ ജീവിതം എന്ന്. അന്യപുരുഷന്മാരെ കാണാൻപാടില്ല. മറ്റുള്ളവർ കാണുന്നരീതിയിൽ യാത്രചെയ്യരുത്. നിത്യവും ചെയ്യുന്ന തൊഴിലിൽ മുഴുകി ജീവിക്കണം. അതായത്, അടുക്കളപ്പണിയും, ആദ്ധ്യാത്മിക കാര്യങ്ങളും. ദേഹം മുഴുവൻ വസ്ത്രംകൊണ്ട് പൊതിഞ്ഞിരിക്കേണം. ഏതാണ്ട് 4മുതൽ 5അടിയിൽകുറയാത്ത diametreറുള്ള മറക്കുടയുടെ മറവിൽ ആണ് പുറത്ത് നടക്കേണ്ടുന്നത്. ഇവർ പുറത്തു ഇറങ്ങിപോകുന്ന അവസരത്തിൽ തുണപ്പെണ്ണുങ്ങൾ അഥവാ ദാസികൾ കൂടെയുണ്ടായിരിക്കേണം.
എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇസ്ലാമിക സ്ത്രീകൾക്ക് ഈ വിധമായുള്ള പരിധികൾ ഉണ്ടായിരുന്നുവെന്നോ, ഇന്ന് ഉണ്ട് എന്നോ പറയാൻപറ്റുമോ എന്ന് അറിയില്ല. ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
നമ്പൂതിരി പുരുഷന്മാർക്കുതന്നെ നിത്യവും ചെയ്തുതീർക്കാനോ, അതുമല്ലെങ്കിൽ വല്ല വിനോദങ്ങളിലും പങ്കെടുക്കാനോ ഉള്ള അവസരങ്ങളും സൌകര്യങ്ങളും വളരെ കുറവായിരുന്നു പോലും. നമ്പൂതിരി സ്ത്രീകൾക്കാണെങ്കിൽ ഇതിനേക്കാൾ കുറവായിരുന്നിരിക്കാം അവസരങ്ങളും സൌകര്യങ്ങളും. എന്നാൽ തിരുവിതാംകൂറിൽ അവരുടെ മുഖ്യ വിനോദം തിരുവാതിര കളിയാവാം. വിധവകൾ അല്ലാത്ത എല്ലാ പ്രായത്തിലേയും നമ്പൂതിരി സ്ത്രീകൾ ഇതിൽ പങ്കെടുക്കും. ഈ സന്ദർഭം ഇവർക്ക് വൻ ആനന്ദവും ഉഷാറും നൽകുന്ന കാര്യമായിരുന്നിരിക്കാം.
മലബാറിൽ, തിരുവിതാംകൂറിലെ നമ്പൂതിരി സ്ത്രീളുടെ തിരുവാതിര കളിക്കു പകരം എന്തായിരുന്നു എന്ന് അറിയില്ല. മലബാറിൽ, തിരുവാതിര കളിയെന്ന് പാരമ്പര്യമായി അറിയപ്പെട്ടിരുന്നത്, നായർ തറവാടുകളിലെ സ്ത്രീകൾ മലബാർ കൊല്ലവർഷ ധനുമാസത്തിലെ തിരുവാതിരനാളിൽ രാവിലെ നാലുമണിക്ക് എഴുന്നേറ്റ് തറവാട്ടുകുളത്തിൽ ഇറങ്ങി മുങ്ങി പൂർണ്ണമായി നനഞ്ഞു, വെള്ളത്തിൽ കൈകൊണ്ടടിച്ചു വള്ളം തെറിപ്പിച്ചുകൊണ്ട് കൂട്ടമായി പാടി ആഘോഷിക്കുന്ന ഒരു കാര്യമായിരുന്നു എന്നാണ് തോന്നുന്നത്. നേരം വെളുക്കുമ്പോൾ ഇവർ ആ നേരിയ ഈറൻവസ്ത്രങ്ങളിൽതന്നെ നടന്ന് തറവാടു വീട്ടിൽകയറി, വൃത്തിയുള്ള വസ്ത്രം ധരിക്കും. (Source: Malabar and its Folks (1900) by T.K. Gopala Panikkar, B.A). ഇത് അസാധാരണമായ ഒരു വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാൻ സൌകര്യപ്പെടുത്തുന്ന അവസരമാകാം.
എന്നാൽ ഈ വിധ കാര്യങ്ങളുടെ കൃത്യമായ വിവരം ഇന്ന് ഓൺലൈനായി തിരഞ്ഞ് കണ്ടെത്താൻ പ്രയാസം തന്നെയാണ്. കാരണം, മലബാറും കൊച്ചിനും തിരുവിതാംകൂറും എല്ലാം ഇന്ന് കേരളമാണ്. പതിനായിരും വർഷങ്ങൾക്ക് മുൻപും ഇവ മൂന്നു പ്രദേശങ്ങളും കേരളമാണ് എന്ന രീതിയിലാണ് ഔപചാരിക വിവരത്തിന്റെ പോക്ക്.
തിരുവിതാംകൂറിലെ നമ്പൂതിരി സ്ത്രീകൾ ഇല്ലത്തിന്റെ മുറ്റത്ത് വച്ചാണ് ഈ തിരുവാതിര കളി അഥവാ നൃത്തം ആടുന്നത്. മുറ്റത്തിന് മുന്നിൽ കെട്ടിയിരിക്കുന്ന ചാവടി എന്ന കെട്ടിടവും, കുറച്ച് അകലെയുള്ള ഉയർന്ന മതിലും, ഇവരുടെ ഈ നൃത്തപരിപാടിയെ മറ്റ് ജനങ്ങളുടെ, അതായത് കീഴ്ജാതിക്കാരുടെ, കണ്ണിൽനിന്നും മറച്ചുവെക്കും. ഇവരോടൊപ്പം, അമ്പലവാസി സ്ത്രീകളും ശൂദ്ര (നായർ) സ്ത്രീകളും നൃത്തത്തിൽ പങ്കെടുക്കും. (Source: Travancore State Manual Vol 2 (1906) by V Nagam Aiya).
ഈ വിധമുള്ള ഒരു പദ്ധതി, സാമൂഹിക അറകളിൽ പൂട്ടിക്കിടക്കുന്ന ഇവർക്ക് അവരുടെ ശാരീരിക അഴകും വിടവുകളും വളവുകളും നിഴൽപ്രദേശങ്ങളും, നൃത്തച്ചുവടുകളും വടിവുകളും, തെളിഞ്ഞു പ്രകാശിക്കുന്ന റാന്തൽവെളിച്ചത്തിലും കൈവിളക്കുകളുടെ മൃദുമഞ്ഞവെളിച്ചത്തിലും കാണികളുടെ ആസ്വാധനത്തിനും മൂല്യനിർണ്ണയത്തിനും അഭിനന്ദനത്തിനും കാഴ്ചവെക്കാൻ ആവും എന്നു തോന്നുന്നു. ഇതും അസാധാരണമായ ഒരു വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാനും പരീക്ഷിച്ചറിയാനും സൌകര്യപ്പെടുത്തുന്ന അവസരമാകാം.
ഇരുളിന്റെ അനന്തതയിൽ താരങ്ങൾ തിങ്ങിതിളങ്ങിനിൽക്കുന്ന ധനുമാസ രാതിയിലെ കുളിരിൽ, ഇവ കണ്ട് ആസ്വദിക്കുന്ന നമ്പൂതിരി പുരുഷന്മരിൽ ചിലരിലെങ്കിലും കാമവികരങ്ങൾ വിടർന്നേക്കാം. ഇതിനുമുപരിയായി, കണ്ണുകളിൽ വീരാരാധനയുടെ തേൻപുരട്ടിയ തിളക്കവുമായി കരളിൽകൊള്ളുന്ന രീതിയിൽ നോക്കുന്ന, ആഢ്യത്തം പേറുന്ന പെൺകിടാങ്ങളോട് പ്രണയം എന്ന വികാരവും വന്നുകൂടാതില്ല.
അമ്പലവാസികളും നായർമാരും കാണികളായി ഉണ്ടാവും എന്നും തോന്നുന്നു.
ഈ നൃത്തത്തിൽ പങ്കെടുക്കുന്ന സ്ത്രീകളിൽ അമ്പലവാസി സ്ത്രീകൾക്കും ശൂദ്ര (നായർ) സ്ത്രീകൾക്കും ഘോഷം ഇല്ലതന്നെ. എന്നുവച്ചാൽ, തുണപ്പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും അകമ്പടിയില്ലാതെ പുറത്തുപോകൽ പരിമിതപ്പെടുത്തിയിരിക്കപ്പെട്ടിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥകളെപ്പോലെയാവാം അന്ന് നമ്പൂതിരി സ്ത്രീകൾ.
പഴയകാല നമ്പൂതിരി ഇല്ലങ്ങളുടെ അകത്തു പോയ അനുഭവം ഈ എഴുത്തുകാരന് ഇല്ല. എന്നാൽ, തൃപ്പോണിത്തുറയിലെ Hill Palace കൊട്ടാരത്തിനുള്ളിൽ ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് പോയപ്പോൾ, അതിനുള്ളിലെ മുറികളും ഇടനാഴികകളും മറ്റും വളരെ ഇടുങ്ങിയവയായി തോന്നിയതായി ഓർമ്മവരുന്നു.
പഴയകാല തറവാട്ടുകെട്ടിടങ്ങളിലും ചെറിയ അറകൾ പോലുള്ള മുറികളും നേരിയ നടവഴികളും ആണ് കണ്ടിട്ടുള്ളത്.
തമിഴ് മാസമായ മാർഗഴിമാസ്ത്തിലെ തിരുവാതിര നാൾ രാത്രിയിലാണ് തിരുവാതിര കളി തിരുവിതാംകൂറിൽ കൊണ്ടാടപ്പെട്ടിരുന്നത്. മലബാറിലെ തിരുവാതിര ദിനവും ഈ ദിനവും ഏതാണ്ട് അടുത്തടുത്ത ദിനങ്ങൾ ആയിരുന്നിരിക്കാം.
ഈ നൃത്തത്തെ, ഇന്ന് ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, കേരളത്തിലെ എല്ലാ സ്ത്രീകളുടേയും പാരമ്പര്യത്തിലും പഴമയിലും വരുന്ന ഒരു കാര്യമായിട്ടാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത് എന്ന് തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ തിരുവിതാംകൂറിൽ ഇത് നമ്പൂതിരി സ്ത്രികളുടെ മാത്രം നൃത്തവിനോദം ആയിരുന്നു എന്നാണ് തോന്നുന്നത്. അമ്പലവാസി സ്ത്രീകൾക്കും നായർ സ്ത്രീകൾക്കും ഇതിൽ പങ്കെടുക്കാൻ അനുവാദം നൽകും എന്നുമാത്രം.
ഹിന്ദുമതത്തെത്തന്നെ നമ്പൂതിരിമാരിൽനിന്നും മറ്റ് ജനങ്ങൾ തട്ടിയെടുത്തിട്ടുണ്ട് എന്നതുമാതിരി, ഈ നൃത്തവും ഇന്ന് ഈ പുതിയ ഹിന്ദുക്കൾ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നുതോന്നുന്നു.
ഈ നൃത്തം നടക്കുന്ന ഇല്ലത്ത് അന്ന് രാത്രിമുഴുവനും ഈ നൃത്തത്തിൽ പങ്കെടുത്തവർ ആരും തന്നെ ഉറങ്ങില്ലപോലും. രാത്രിമുഴുവനും ഉല്ലാസത്തിമിർപ്പായിരിക്കാം. വല്ലപ്പോഴും ലഭിക്കുന്ന ആനന്ദവും ഉല്ലാസവും ആണ്. എല്ലാരും ശരിക്കും ആസ്വധിക്കാൻ ശ്രമിക്കും എന്നു പറയാം എന്നും തോന്നുന്നു.
വയലാർ രാമവർമ്മ, ഏണിപ്പടികൾ എന്ന സിനിമയ്ക്കായി 'പങ്കജാക്ഷൻ കടൽവർണ്ണൻ പഞ്ചശരരൂപൻ കൃഷ്ണൻ' എന്ന വരികളോടുള്ള ഒരു ഗാനം എഴുതിയിട്ടുണ്ട്. പലപ്പോഴും ഈ ഗാനം തിരുവാതിര കളിയായി പ്രദർശിപ്പിച്ചുകണ്ടിട്ടുമുണ്ട് എന്നാണ് ഓർമ്മ. ഈ ഗാനത്തിൽ ചെറിയതൊതിലെങ്കിലും ഒരു രതിഭാവന ഉണ്ട് എന്നാണ് തോന്നിയത്. കാരണം, ഈ വിധമാണ് വരികൾ പോകുന്നത്:
"കന്യകമാര്‍ കൈകള്‍ നീട്ടി
കള്ളനവന്‍ ചേലനല്കി്
വെണ്ണിലാവിലവരുടെ നാണം തുളുമ്പി"
എന്നാൽ, തിരുവിതാംകൂറിൽ തിരുവാതിര കളികളിൽ പാടിയ പാട്ടുകൾ പത്തുവ്രതം, പതിനാലുവ്രതം തുടങ്ങിയ ഗാനങ്ങളും, ചില കീർത്തനങ്ങളും ആയിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു.
തിരുവിതാംകൂറിൽ നമ്പൂതിരി സ്ത്രീകളുടെ മറ്റ് വിനോദങ്ങൾ പാരകളി, വട്ടുകളി (മലബാറിൽ ഇതിന് ഗോട്ടി കളിക്കൽ എന്നാണ് അറിപ്പെട്ടിരുന്നത് എന്ന് തോന്നുന്നു), അമ്മാനം കളി, ഊഞ്ഞാൽ ആടുക തുടങ്ങിയവയായിരുന്നു പോലും.
മുകളിൽ പറഞ്ഞത് തിരുവിതാംകൂറിലെ കാര്യങ്ങൾ ആണെങ്കിലും, മലബാറിലും നമ്പൂതിരി സ്ത്രീകളുടെ ജീവിതം ദുസ്സഹം തന്നെയായിരുന്നിരിക്കാം.
കുറച്ച് വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ പ്രവർത്തിച്ച ഒരു വടക്കൻ ഇന്ത്യൻ ഐപിഎസ്സുകാരന്റെ പഞ്ചാബിയായ ഭാര്യ ഇവിടെ താമസിക്കാൻ ആവില്ലാ എന്ന് പറഞ്ഞു ഭർത്താവിനെ വിട്ടുപോയ ഒരു സംഭവം ഓർമ്മവരുന്നുണ്ട്. ആ ആൾ പറഞ്ഞത്, പുറത്തുപോകാതെ വീട്ടിലിരിക്കാൻ പ്രയാസം ആണ് എന്നും, പുറത്തുപോയാൽ മറ്റുള്ളവരുമായി സംസാരിക്കാൻ പറ്റാത്ത സ്ഥിതിവിശേഷം ആണ് എന്നുമായിരുന്നു. ഏതാണ്ട് പഴയകാല നമ്പൂതിരി സ്ത്രീകളുടെ അവസ്ഥതന്നെ.
പഞ്ചാബുകാരി സ്ത്രീക്ക് മലയാളത്തിൽ മറ്റുള്ളവരിൽനിന്നും ലഭിക്കുന്ന അടിയാളത്ത സൂചകമായ ബഹുമാനത്തിൽ കാര്യമായി ത്രിൽ (രോമാഞ്ചം) ലഭിച്ചില്ലാ എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, മലയാളം മനസ്സിലാകില്ലായിരിക്കാം. പോരാത്തതിന്, അടിയാളത്തം പ്രകടിപ്പിക്കാതെ ആരെങ്കിലും ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയോട് സംസാരിച്ചാലോ, നോക്കിയോലോ മതി, വൻ മന:പ്രയാസമാണ് മിച്ചമായിയുണ്ടാവുക.
ആരുടേയും കുറ്റമല്ല. മാനസിക വിഭ്രാന്തി encodeചെയ്യപ്പെട്ടിട്ടുള്ള ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന