top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

40. സ്വന്തം പണിക്കാരി ശരിക്കും ഒരു ഭീഷണിയായിത്തന്നെ ജീവിതത്തിൽ നിലനിൽക്കുന്ന അവസ്ഥ

ഇനി സ്മാർത്ത വിചാരത്തെക്കുറിച്ചാണ് എഴുതാൻ പോകുന്നത്. അതിന് മുൻപായി ഒരു തിരുത്തൽക്കുറിപ്പ് ചേർക്കേണ്ടിയിരിക്കുന്നു.


അദ്ധ്യായം 5 - 041ൽ ഈ വിധം ഒരു കാര്യം എഴുതിയിരുന്നു.


QUOTE: ജേഷ്ഠൻ നമ്പൂതിരിക്ക് നാലോ അഞ്ചോ പേരെ വിവാഹം കഴിക്കാമെന്നോ മറ്റോ ഉള്ള വല്ല പ്രമാണമോ (tenetറ്റോ) മറ്റോ ഉണ്ടായിരുന്നുവെങ്കിൽ തരക്കേടില്ലായിരുന്നു. എന്നാൽ ആ വിധം ഒരു കാര്യം നിലവിൽ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. END OF QUOTE.


വിക്കീപീഡിയിൽ തിരഞ്ഞപ്പോൾ ഈ വിധം ഒരു എഴുത്ത് കാണപ്പെട്ടു:


QUOTE: ഓരോ ഇല്ലത്തും മൂസ്സാംബൂരി എന്നറിയപ്പെടുന്ന മൂത്ത നമ്പൂതിരിക്കു മാത്രമേ വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളൂ. അനുജന്മാർ അമ്പലവാസി ഭവനങ്ങളിലും നായർ തറവാടുകളിലും സംബന്ധവുമായി കഴിഞ്ഞു. മൂസാമ്പൂരിമാർ പ്രായവും അവശതയും വകവെക്കാതെ എട്ടും പത്തും വേട്ടു. തൊണ്ണൂറ് കഴിഞ്ഞ വൃദ്ധന് 15 കഴിയാത്ത വധു എന്നതു അക്കാലത്ത് ഒരു പുതിയ കാര്യമായിരുന്നില്ല. END OF QUOTE.


ഇത് എത്രമാത്രം കൃത്യമായ വിവരം ആണ് എന്ന് അറിയില്ല. കാരണം, ഇന്ന് എന്തും എഴുതി പരസ്യപ്പെടുത്താൻ പറ്റുന്നതിന് വ്യക്തികൾക്ക് വൻ ശക്തി ലഭിച്ചിരിക്കുന്ന കാലംതന്നെയാണ്. എന്നാൽ ഈ വിധം ജ്യേഷ്ഠൻ-നമ്പൂതിരിക്ക് മാത്രം എത്ര പ്രായം കുറഞ്ഞ പെൺകുട്ടികളേയും കൈവശപ്പെടുത്താൻ ആവും എന്നത് ആ ഇല്ലത്തെ മറ്റ് പലർക്കും ഒരു വൻ മാനസിക പ്രശ്നം തന്നെ ഉണ്ടാക്കിയേക്കാം. ആ പെൺകുട്ടിക്ക് ആണ് മന:പ്രസായം വരിക എന്ന് പറയുന്നതിൽ കാര്യമായ ആഴംകണ്ടേക്കില്ല. കാരണം, അന്നത്തെ സാമൂഹികാന്തരീക്ഷം വളരെ വ്യത്യസ്തമായിരുന്നു. ഭർത്താവ് സുമുഖനും യുവാവും ആയിരിക്കേണം എന്ന പ്രമാണം ഇന്നു പോലും ഇന്ത്യയിൽ അത്രകണ്ട് ശ്രദ്ധിക്കാത്ത കാര്യമാണ്. ഭർത്താവ് ഉന്നത സ്ഥാനത്തുള്ളവൻ ആയിരിക്കേണം എന്നതാണ് വ്യക്തമായ ആകർഷണം.


മുകളിൽ നൽകിയ ഉദ്ദരണിയിൽ ‘15 തികയാത്ത’ എന്ന വാക്കുകൾ തന്നെ ശദ്ധയിൽ പെടേണ്ടകാര്യം ആണ്. ഇത് ശരിയാണോ എന്ന് അറിയില്ല. 15 വയസ്സ് എന്നത് അന്ന് വിവാഹ പ്രായം എന്നരീതിയിൽ നോക്കിയാൽ അമിത പ്രായം തന്നെയായേക്കാം. അന്ന് British-Indiaയിൽ (ഇന്ത്യയിൽ അല്ല) വിവാഹത്തിന് പെൺകുട്ടിക്ക് നിയമപരമായി സമ്മതം നൽകാൻ അവകാശം കിട്ടുന്ന പ്രായം ഏറ്റവും കുറഞ്ഞത് 10 വയസ്സായിരുന്നു. ഈ വയസ്സിനെ Bombay Presidencyയിൽ 12 വയസ്സാക്കാനായി 1891–92ൽ Age of Consent Bill ഇങ്ഗ്ളിഷ് ഭരണം വൻ ശ്രമം നടത്തി, പ്രാദേശിക രാജ്യസ്നേഹികളുമായി വാഗ്വാദങ്ങളിൽ ഏറ്റുമുട്ടി, ഒടുവിൽ വിജയിച്ച് നിയമമായി നടപ്പിൽവരുത്തിയത് ചരിത്രം തന്നെആണ്.


ഇനി സ്മാർത്ത വിചാരത്തിലേക്ക് പോകാം. ഈ കാര്യത്തെക്കുറിച്ച് Malabar Manual, Travancore State Manual Vol 2, Malabar and Anjengo തുടങ്ങിയ ഗ്രന്ഥങ്ങളിൽ വളരെ വ്യക്തമായിത്തന്നെ പ്രതിപാധിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം, നമ്പൂതിരിമാർ അവരുടെ സമൂഹത്തിന്റെ ഉള്ളിലെ പലവിധ ആചാരങ്ങളും പണ്ട് കാലങ്ങളിൽ പുറത്തുള്ളവർക്ക് ചർച്ചക്കായി നൽകാറില്ലായിരുന്നു എന്നതാണ്.


ഓൺലൈനായി സാമർത്ത വിചാരത്തെക്കുറിച്ച് തിരഞ്ഞപ്പോൾ പലവിധ എഴുത്തകളും കാണുകയുണ്ടായി. ഇവയിൽ ചിലതിന് ഒരു തരം നിലവാരം കുറഞ്ഞ സമീപനം ആണ് കാണുന്നത്. മാത്രവുമല്ല, ഈ വിധ എഴുത്തുകളിൽ മിക്കവയും കേരളം എന്ന ഒറ്റ ദേശത്തിന്റെ കാര്യമായാണ് ഈ കാര്യങ്ങൾ എഴുതിക്കാണുന്നത്. കുറച്ച് വകതിരിവുള്ള ആർക്കും വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ് മലബാറും തിരുവിതാംകൂറും വളരെ വ്യത്യസ്തമായ ജനക്കൂട്ടങ്ങൾ ഉള്ള രണ്ട് വ്യത്യസ്ത പ്രദേശങ്ങൾ ആയിരുന്നു എന്നത്. ഈ രണ്ടുപ്രദേശങ്ങളിലും ഉള്ള നമ്പൂതിരിമാർ തമ്മിൽ ചില നേരിയ ബന്ധങ്ങൾ കണ്ടേക്കാം എന്നുമാത്രം.


പോരാത്തിന്, സ്മാർത്ത വിചാരവുമായി ബന്ധപ്പെട്ട് ഇന്ന് വ്യക്തമായി ചിത്രീകരിക്കപ്പെടുന്ന, ഇരുപതാം നൂറ്റാണ്ടിലെ മൂന്ന് സംഭവകഥകളും ബൃട്ടിഷ്-മലബാറിലെ കാര്യങ്ങൾ അല്ലതന്നെ. മറിച്ച്, കൊച്ചിൻ രാജ്യത്തിലോ തിരുവിതാംകൂറിലോ ആയിരിക്കാം അവ സംഭവിച്ചത് എന്നാണ് തോന്നുന്നത്. എന്നാൽ വളരെ കൃത്യമായി ഈ വിധ കാര്യങ്ങളെ ഈ എഴുത്തുകാരൻ പഠനത്തിന് വിധേയമാക്കിയിട്ടില്ലാ എന്നും ഇവിടെ രേഖപ്പെടുത്തുന്നു.


സ്മാർത്ത വിചാരത്തിന് ശേഷം പ്രഖ്യാപിക്കപ്പെടുന്ന വിധിന്യായത്തെ പണ്ടുകാലങ്ങളിൽ ചോദ്യം ചെയ്യാൻ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു. എന്നാൽ British-Malabarറിൽ ഇങ്ഗ്ളിഷ് ഭരണം ഇതിന്റെ നിയമ സാധുതയെ ചോദ്യംചെയ്യുകയുണ്ടായി എന്നാണ് മനസ്സിലാക്കുന്നത്.


1887ൽ പ്രസിദ്ധീകരിക്കപ്പെട്ട Malabar Manualലിൽ ഈ വിധം വാക്കുകൾ കാണുന്നുണ്ട്:


QUOTE: There seems to have been in former days no appeal from the decision of the Gramm assembly to any other authority, but within the last few years the decision of such an assembly was called in question, and the attempt that was subsequently made to overrule its decision greatly exercised the minds of the “twice born” in all the Malayali countries. END OF QUOTE


ഇങ്ഗ്ളിഷ് ഭരണം ഈ വിധം ഹൈന്ദവ സംസ്കാരങ്ങളുടെ നടത്തിപ്പിനെ വിഖ്നപ്പെടുത്തിയത് ഇന്നും ഹിന്ദുക്കൾക്ക് വൻ മന:പ്രയാസം നൽകുന്ന കാര്യം തന്നെയാവാം. എന്നാൽ ഇതൊന്നും ഹിന്ദുക്കളുടെ, അതായത് ബ്രാഹ്മണരുടെ, സംസ്ക്കാരം ഒന്നുമല്ലതന്നെ. മറിച്ച് ലോകത്തിലെ മിക്ക പ്രാകൃത സ്ഥലങ്ങളിലും ഉള്ള നാട്ടുനടപ്പും വൈവാഹിക ജീവിത ചട്ടങ്ങളും ഇതുപോലൊക്കെ വിചിത്രങ്ങൾ ആയിരുന്നിരിക്കാം.


ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിൽ കാലാകാലങ്ങളായി വൻ ഉത്സഹത്തിമിർപ്പോടെ നടത്തിയിരുന്ന സതിയെന്ന വൻവിഖ്യാതികേട്ട ആചാരത്തെ നിരോധിച്ചതിനെപ്പോലും വിമർശിച്ച, യൂഎസ്സ്ഏയിലേക്ക് കടന്ന് വിലസുന്ന ഒരു വൻ ബുദ്ധിമാനായ ഇന്ത്യാക്കാരനെ ഇന്റർനെറ്റിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് കണ്ടതായി ഓർക്കുന്നു. ഈ ബുദ്ധിമാന്റെ അവകാശവാദം, ഈ വിധമായുള്ള ഒരു നിയമ നിർമ്മാണത്തിലൂടെ ഇന്ത്യൻ സ്ത്രീകളുടെ നൈസർഗ്ഗികമായ അവകാശത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശത്തേയും ആണ് ഇങ്ഗ്ളിഷ് ഭരണം തടസ്സപ്പെടുത്തിയത് എന്നാണ്.


സാധാരണ ഗതിയിൽ സ്വന്തം കുടുംബക്കാരോ, അയൽവീട്ടുകാരോ ആയ നമ്പൂതിരിമാരോ അതുമല്ലെങ്കിൽ സ്വന്തം ദാസി അഥവാ തുണപ്പെണ്ണുതന്നെയുമാവാം ഒരു നമ്പൂതിരി സ്ത്രീക്കെതിരിയായി ആരോപണം ഉയർത്തുക. ഈ വിധം ഒരു വാസ്തവം നിലവിൽ ഉണ്ടായിരുന്നുവെങ്കിൽ, ആരും പ്രത്യേകമായി എടുത്തുപറയാത്ത ഒരു കാര്യം ഉണ്ട്.


മറ്റുള്ളവരുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ആളോ, അതുമല്ലെങ്കിൽ നടപ്പിൽ ഉള്ള കുടുംബപരമായ അച്ചടക്കത്തിനും ഉച്ചനീചത്വങ്ങൾക്കും അതുമല്ലെങ്കിൽ കുടുംബപരമോ, ഗ്രാമത്തിലേയോ ഉള്ള ജീവിതരീതികൾക്കും അനുസൃതമായി ജീവിക്കാത്തവ്യക്തിയെ മറ്റുള്ളവർ ഒതുക്കാൻ നോക്കും എന്നത് ഫ്യൂഡൽ ഭാഷകളിൽ വളരെ സാധ്യമായ ഒരുകാര്യമാണ്.


സ്മാർത്ത വിചാരത്തിൽ കാണുന്ന കടുംക്രൂരത കാണുമ്പോൾ, ഭാഷാ കോഡുകളിൽ ഈ സ്ത്രീ മറ്റെന്തെങ്കിലും കഠിന തെറ്റ് ചെയ്തിട്ടുണ്ടാവാം എന്നാണ് തോന്നുന്നത്. ഉദാഹരണത്തിന്, സാധാ പൌരൻ തിരുവിതാംകൂറിൽ ഉദ്യോഗസ്ഥനേയോ മേലധികാരിയേയോ 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, അതികഠിനമായ വിരോദം മറ്റേ ആളിൽ വന്നുകേറുന്നതായി നേരിട്ടുകണ്ട അനുഭവം ഉണ്ട്. അടിച്ചുകൊല്ലാൻ മാത്രം വിരോദമാണ് വരിക. ഇന്ന് മലബാറിലും ഏതാണ്ട് ഇതുപോലൊക്കെത്തന്നെയാണ് കാര്യങ്ങൾ.


സ്മാർത്ത വിചാരം എന്ന വിചാരണ ആ നമ്പൂതിരി കുടുംബത്തിന് വൻ സാമ്പത്തിക ചിലവും ഭാരവും തന്നെയാണ്. എന്നാൽത്തന്നെ കൂടെപ്പൊറുപ്പിക്കാൻ പറ്റാത്ത ആളെ ഒഴിവാക്കേണ്ടുന്നത് പലപ്പോഴും ഒരു അത്യാവശ്യം തന്നെയാകും. പുകഞ്ഞപുള്ളിയെ പുറത്താക്കുകതന്നെ വേണ്ടിവരും. അതുചെയ്തില്ലായെങ്കിൽ കുടുംബത്തിലേയും സമുദായത്തിലേയും അച്ചടക്കവും റജിമെന്റേഷനും (regimentation) ആകെ അലങ്കോലപ്പെട്ടേക്കാം.


രാജവാണ് ഈ വിചാരണയ്ക്ക് ഉത്തരവിടേണ്ടത്. ഈ ഉത്തരവ് പ്രകാരം ഈ വിചാരണ അഥവാ വിചാരത്തിനായി ഒരു പഞ്ചായത്ത് രൂപീകരിക്കും. ഇതിന്റെ അദ്ധ്യക്ഷം വഹിക്കുന്നത് ഒരു ഭട്ടതിരി നമ്പൂതിരിയാണ്.


ജാതീയമായ സ്ഥാനപദവിപ്രകാരം (rank) നമ്പൂതിരിമാരിൽ ഏറ്റവും ഉന്നതരായ ആഢ്യൻമാരായ നമ്പൂതിരിപ്പാടുകൾക്ക് കീഴിലായി വരുന്നവരായ വിശിഷ്ട നമ്പൂതിരിമാരാണ് അഗ്നിഹോത്രികളും ഭട്ടതിരികളും. ഭട്ടതിരികൾ യജ്ഞങ്ങൾ നടത്താൻ പാടില്ലപോലും. പകരം അവർ തത്വശാസ്ത്രം (philosophy), തർക്കശാസ്ത്രം (logic) തുടങ്ങിയ പലവിധ വിജ്ഞാനകാര്യങ്ങളിൽ മനസ്സ് വ്യാപൃതർ ആക്കേണ്ടവർ ആണ്.


ഈ സ്മാർത്തവിചാര പഞ്ചായത്തിൽ പിന്നെവരുന്നത് ഒന്നോ രണ്ടോ അതുമല്ലെങ്കിൽ ഏതാനും മീമാംസകർ ആണ്.


വിക്കീപീഡിയയിൽ ഈ വിധം കാണുന്നു


QUOTE: മോക്ഷപ്രാപ്തിക്കായി വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും യാതൊരു വീഴ്ചയും കൂടാതെ പാലിക്കണമെന്ന് അനുശാസിക്കുന്നതാണ് മീമാംസാദർശനം. ഈ ദർശനത്തിൽ ബ്രാഹ്മണപുരോഹിതന്മാർക്ക് അനിഷേധ്യമായ പങ്കുണ്ട്. ഇങ്ങനെയുള്ള നിലപാടിലൂടെ ബ്രാഹ്മണമേധാവിത്വവും ജാതിവ്യവസ്ഥയും നിലനിർത്താൻ മീമാംസകർ സഹായിച്ചു END OF QUOTE


ഇവിടെ സൂചിപ്പിക്കപ്പെട്ട മീമാംസകർ തന്നെയാണ് സ്മാർത്ത വിചാരത്തിൽ പങ്കെടുക്കുന്നത് എന്നു തോന്നുന്നു. കൂടുതൽ വിവരം ഈ എഴുത്തുകാരന്റെ പക്കൽ ഇല്ല.


ഈ പഞ്ചായത്തിൽ പിന്നെ ഉള്ളത് അകക്കോയ്മ എന്ന സ്ഥാനം നൽകപ്പെട്ട നമ്പൂതിരിയാണ്. ഈ ആൾക്കും ഒരു പ്രത്യേക ഉത്തരവാദിത്വവും തൊഴിലും ഉണ്ട്, ഈ വിചാര വിചാരണയിൽ.


പിന്നെവരുന്നത് പുറക്കോയ്മ എന്ന ഉദ്യോഗസ്ഥനാണ്. ഈ ആൾ രാജാവ് നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ്. ഈ ആൾക്ക് വിചാരണയിൽ സ്ഥാനമില്ല. ഈ ആൾ ചെയ്യേണ്ടുന്നത് വിചാരണ വേളയിൽ കൈയിൽ ഒരു വാളും പിടിച്ചുകൊണ്ട് നിൽക്കേണം എന്നതാണ്. അച്ചടക്കം നിലനിർത്താനാണ്. ഇന്നത്തെ പോലീസ് ശിപായിയുടെ ഡ്യൂട്ടി എന്ന് പറയാം എന്ന് തോന്നുന്നു. ഈ പുറക്കോയ്മ ഏത് ജാതിക്കാരനാണ് എന്ന് അറിയാൻ ഈ എഴുത്തുകാരന് ആയിട്ടില്ല.


അകക്കോയ്മ, പുറക്കോയ്മ, മേൽക്കോയ്മ എന്നിങ്ങിനെ മൂന്ന് കോയ്മകളെക്കുറിച്ച് കോൾക്കുന്നുണ്ട്. ഇവയെക്കുറിച്ച് കൂടതൽ കാര്യങ്ങൾ പിന്നീട് പറയാം എന്ന് വിചാരിക്കുന്നു.


നമ്പൂതിരി സ്ത്രീയെക്കുറിച്ച് സന്മാർഗ്ഗവിരുദ്ധമോ ലൈംഗികമോ ആഭാസകരമോ അശ്ലീലകരമോ ആയ എന്ത് ആരോപണംവന്നാലും, ആദ്യം നടത്തപ്പെടുന്നത് ദാസീവിചാരം എന്നകാര്യമാണ്. ഇത് ആ നമ്പൂതിരി ഇല്ലക്കാർ തന്നെ ചെയ്യുന്ന കാര്യമാണ്. ദാസിയോട് ചോദിക്കാൽ ആണ് ഇത്. തന്റെ അകത്തമ്മ അഥവാ അന്തർജനം എന്തെങ്കിലും വിധത്തിൽ അസന്മാർഗ്ഗ പ്രവർത്തിചെയ്തിട്ടുണ്ടോ എന്ന്.


എല്ലാ നമ്പൂതിരി ഇല്ലങ്ങളിലും ഈ വിധ ദാസിമാർ ഉണ്ടാവും. ഉണ്ടായേപറ്റു. പോലീസ് ശിപായി ഇല്ലെങ്കിൽ പിന്നെ ഐപിഎസ്സിന് എന്ത് വിലയാണ് ഉള്ളത് എന്നതുപോലെ.


ചിലപ്പോൾ ചില നമ്പൂതിരി സ്ത്രീകൾക്ക് പ്രത്യേകമായ ദാസിമാർവരെ ഉണ്ടായേക്കാം. (ഐപിഎസ്സുകാർക്ക് സ്വന്തമായുള്ള ഓഡർളിമാർ ഉണ്ടാവും എന്നതുപോലെ.)


ഈ ദാസിമാരെ വൃഷാലി എന്നും പേരുപറയാറുണ്ട്.


ഈ ദാസി താൻ തോഴിയെന്ന രീതിയിൽ മേൽനോട്ടവും രഹസ്യമായുള്ള ശ്രദ്ധിക്കലും നടത്തുന്ന അന്തർജനത്തെക്കുറിച്ചുള്ള ആരോപണം ശരിവച്ചാൽ, ആ നമ്പൂതിരി സ്ര്തീയുടെ കഥ ഒട്ടുമിക്കവാറും കഴിഞ്ഞതുതന്നെ. ഈ വിധം കാര്യങ്ങൾ കാണുമ്പോൾ, നമ്പൂതിരി സ്ത്രീകളുടെ അന്നത്തെ ദയനീയാവസ്ഥ ശരിക്കും മനസ്സിലാക്കാൻ പറ്റും.


സ്വന്തം പണിക്കാരി ശരിക്കും ഒരു ഭീഷണിയായിത്തന്നെ ജീവിതത്തിൽ നിലനിൽക്കും. അങ്ങിനെവേണ്ടിത്തന്നെവരും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ. എന്തെങ്കിലും കാരണവശാൽ ഈ പണിക്കാരിയോട് ഒന്ന് തെറ്റിയാലോ മറ്റെന്തെങ്കിലും കാരണത്താൽ ഏറ്റുമുട്ടിയാലോ പ്രശ്നം തന്നെയാണ്.


ഭാഷ ഫ്യൂഡൽ ആണ് എന്ന് ഓർക്കേണ്ടതാണ്. എന്നാൽ ഉച്ചനീചത്വ കോഡുകൾക്ക് നിശ്ചിതമായ ദീശാബോധം ഉണ്ടാവേണം എന്നില്ല. പ്രായം, കുടുംബ മഹിമ, വ്യക്തി ബന്ധം, സൂചിപ്പിക്കപ്പെടുന്ന കുടുംബ ബന്ധം, പെട്ടെന്ന് മനസ്സിൽ കയറിവരുന്ന ഭാവ വ്യത്യാസം അങ്ങിനെ പലതും, ദീശാകോഡുകളെ പൊടുന്നനെ മാറ്റിമറിച്ചേക്കാം.


ദാസി പണിക്കാരിയാണ്. എന്നാൽ നായർ വ്യക്തിയാണ്. അങ്ങിനെ നോക്കുമ്പോൾ കീഴ്ജാതിക്കാരുടെ അടിയാളത്തം പിടിച്ചുവാങ്ങുന്ന ആളാണ്. അന്തർജനം പുറത്തുനടക്കാൻ പോകുമ്പോൾ മുന്നിൽ നടന്നും കൂടെ നടന്നും, അങ്ങ് ദൂരെ മുന്നിൽ കാണപ്പെടുന്ന പുരുഷന്മാരോട് മാറിനിൽക്കാൻ മുന്നറിയിപ്പു നൽകാനായി വൻ ഒച്ചയിൽ ആയി! എന്ന് വിളിച്ചു പറഞ്ഞ് പരിചയമുള്ള ആളാണ്. പുരുഷന്മാർ ഈ മുന്നറിയിപ്പ് മാനിക്കും. ഇന്ന് ട്രാഫിക്ക് പോലീസുകാരൻ നൽകുന്ന അടയാളങ്ങളെ വാഹന ഡ്രൈവർമാർ അനുസരിക്കും എന്നതുപോലെ. മനസ്സിൽ വൻ ഭാവങ്ങൾ കയറിക്കൂടാൻ ഇതൊക്കെമതി. മാത്രവുമല്ല, ഈ ദാസിക്ക് ചിലപ്പോഴെല്ലാം പ്രായം കൂടുതൽ ആവാനും വളരെ സാധ്യതയുണ്ട്. ഈവിധകാര്യങ്ങൾക്കെല്ലാം ഫ്യൂഡൽ ഭാഷാ വാക്കുകളുടെ ദിശാഘടകാംശത്തിനെ മലക്കം മറിക്കാൻ കഴിവുള്ളവയാണ്.


ചെറുപ്പക്കാരിയായ ഐപിഎസ്സ് ഉദ്യോഗസ്ഥയെ പ്രായം കൂടുതലുള്ള വനിതാ പോലീസ് ശിപായിയോട് വിചാരണചെയ്യാൻ ആവശ്യപ്പെടുന്നതുപോലുള്ള കാര്യമാണ് ദാസിവിചാരത്തിൽ നടക്കുന്നത്. ഈ പറഞ്ഞത് നമ്പൂതിരി സ്ത്രീകളുടെ കാര്യമാണെങ്കിലും, ഇന്നത്തെ പോലീസ് വകുപ്പിന്റെ ഉള്ളറ റെജിമെന്റേഷനെക്കുറിച്ച് പറയുന്ന അവസരത്തിൽ ഈ കാര്യം വീണ്ടും ഒന്ന് എടുക്കേണ്ടിവന്നേക്കാം എന്നു തോന്നുന്നു.


ദാസി, ആരോപണം ശരിവച്ചാലാണ് ആ നമ്പൂതിരി ഇല്ലക്കാർ രാജാവിനെ വിവരം അറിയിക്കുന്നത്. സ്മാർത്ത വിചാരത്തിനായി.


നിശ്ചിത സംഖ്യ സേവന ഫീസായി രാജാവിന് അടക്കേണ്ടതാണ്.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page