ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്റെ സാന്നിദ്ധ്യം മുകളിലുള്ളവരുടെ ഭാവത്തെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുമെന്നത്
തിരുവിതാംകൂറിലെ സ്മാർത്ത വിചാരത്തെക്കുറിച്ച് Travancore State Manual Vol 2ൽ V Nagam Aiya പറയുന്ന കാര്യമാണ് ഇവിടെ ഉദ്ദരിക്കുന്നത്:
QUOTE: The Smarta Vicharam or the system of exiquiry into sexual offences prevalexrt among the Nambudiris is one of the most important of their institutions and perhaps one of the most cruel. END OF QUOTE
ആ വിചാരണ കൊടുംക്രൂരതതന്നെയാണ് എന്നാണ് പറയുന്നത്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇന്നുള്ള ഇന്ത്യയിലെ എല്ലാവിധ പോലീസ് പെരുമാറ്റങ്ങളും ചോദ്യംചെയ്യൽ മുറയും കോടതി വിചാരണാ നടപടിക്രമവും ജയിൽ ശിക്ഷയും മറ്റും ഒരു ഇങ്ഗ്ളിഷ് വീക്ഷണകോണിൽ നിന്നും നോക്കിയാൽ വളരെ ക്രൂരം തന്നെയാണ്.
ആ വിഷയത്തിലേക്ക് പിന്നീട് പോകാൻ പറ്റിയേക്കാം.
പേരുദോഷം പിടിപെട്ട പെൺകുട്ടിയെ അല്ലെങ്കിൽ സ്ത്രീയെ സ്വന്തം അച്ഛനും അമ്മയും സഹോദരീ-സഹോദരന്മാരും അമ്മാവന്മാരും അമ്മായിമാരും മറ്റ് കുടുംബക്കാരും യാതോരു കനിവോ വാത്സല്യത്തിന്റെ അംശമോ കാണിക്കാതെ തളളിപ്പറയും എന്നത് ഇങ്ഗ്ളിഷിൽനിന്നും നോക്കിയാൽ ആശ്ചര്യകരം തന്നെയായിരിക്കാം. എന്നാൽ ഇന്നും ഈ വിധമായുള്ള ഒരു മനോഭാവം ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം.
സമൂഹത്തിൽ വൻപേരുനൽകുന്ന മക്കളെമാത്രമേ മാതാപിതാക്കൾക്ക് ഇഷ്ടമുണ്ടാവുള്ളു. തന്നെ 'അദ്ദേഹം' എന്ന പദവിയിൽ എത്തിക്കുന്ന മകനാണ് നല്ലവൻ. തന്നെ 'അവൻ' എന്ന പദവിയിൽ എത്തിക്കുന്നവൻ ദുഷ്ടൻ തന്നെയാണ്.
തിരുവിതാംകൂറിൽ 64 ഫണം അഥവാ 9രൂപയാണ് രാജാവിന് നൽകേണ്ടുന്ന വിചാരണാ ഫീസ് അന്ന്. ഈ പണം ശ്രീ പദ്മനാഭക്ഷേത്രത്തിലേക്കുള്ളതാണ്. കാരണം, തിരുവിതാംകൂർ രാജാവ് ശ്രീ പദ്മനാഭസ്വാമിയുടെ Vassal അഥവാ അടിയാൻമാത്രമാണ്.
എന്നാൽ മലബാറിലെ പ്രദേശങ്ങളിൽ അതാതു പ്രദേശത്തെ രാജാവിനായിരിക്കാം ഈ ഫീസ് നൽകേണ്ടത്.
ദാസീവിചാരത്തിൽ ദാസി അന്തർജനത്തെപ്പറ്റിയുള്ള ആരോപണം ശരിവച്ചുകഴിഞ്ഞാൽ, ആ അന്തർജനത്തിന്റെ സർവ്വവിധ വ്യക്തിത്വവും മാറിക്കഴിയും. ഈ വ്യക്തിയെ പിന്നെ പരാമർശിക്കുന്നത് ആ ആളുടെ പേരുപറഞ്ഞല്ല. മറിച്ച് 'സാധനം' എന്നാണ് പറയുക. ഈ വാക്ക് ഇന്നും മറ്റുവ്യക്തികളെ തരംതാഴ്ത്തിക്കൊണ്ട് ഉപയോഗിച്ചുകാണുന്നുണ്ട്.
ആ 'സാധനത്തെ' വീട്ടിൽകയറ്റാൻ പറ്റില്ല എന്നതാണ് നമ്പൂതിരി ഇല്ലത്തിന്റെ അടുത്തപ്രശ്നം. ഈ വിധ പ്രശ്നങ്ങളെ കാലേക്കൂട്ടി മുന്നിൽ കണ്ടുകൊണ്ടുതന്നെ, അഞ്ചാംപുര എന്ന ഒരു ചെറിയവീട്, ഇല്ലത്തിന്റെ (വാസ്തുപ്രകാരം) വായുകോണിൽ കെട്ടിയിരിക്കും.
ഇല്ലങ്ങൾക്ക് അന്ന് നാല് വശങ്ങൾ ഉണ്ടായിരുന്നു. അതായത് വടക്കോട്ടുള്ളത് വടക്കിനി, തെക്കോട്ടുള്ളത് തെക്കിനി, കിഴക്കോട്ടുള്ളത് കിഴക്കിനി, പടിഞ്ഞാട്ടേക്കുള്ളത് പടിഞ്ഞാട്ടിണി. ഇത് നാലും ചേരുന്നതാണ് ഒരു ഗൃഹം അഥവാ ഇല്ലം. ഈ കാരണത്താലാവാം വിട്ടുനിൽക്കുന്ന ചെറിയ വീടിന് 'അഞ്ചാംപുര' എന്നു പറയുന്നത് എന്ന് തോന്നുന്നു.
ഏതെങ്കിലും വിധേനെ അശുദ്ധിവന്ന നമ്പൂതിരിമാർക്ക് താമസിക്കാനുള്ളതാണ് ഈ കെട്ടിടം എന്ന് തോന്നുന്നു. ശൂദ്രവീടുകളിൽ സംബന്ധം നടത്തി ജീവിച്ചുവരുന്ന നമ്പൂതിരിമാർ തിരിച്ചുവന്നാൽ ഈ വീട്ടിലാണ് കയറേണ്ടത് എന്നും തോന്നുന്നു.
ഇനി 'സാധനം' എന്ന രീതിയിലേക്ക് തരംതാഴ്ത്തപ്പെട്ട നമ്പൂതിരി സ്ത്രീയുടെ കാര്യത്തിലേക്ക് കടക്കാം. ഇവരെ അഞ്ചാംപുരയിലേക്ക് മാറ്റുന്നു. അപ്പോഴും ഇവർക്ക് ഘോഷം നിലനിൽക്കും. എന്നുവച്ചാൽ അവർക്ക് നേരിട്ട് ആരുമായും സംസാരിക്കാൻ ആവില്ല.
ഇനി സ്മാർത്ത വിചാരത്തിന്റെ വിശദാംശങ്ങളിലേക്ക് പോകുയാണ്. എന്നാൽ അതിന് മുൻപായി നമ്പൂതിരി സമൂഹം എന്തുകൊണ്ടാണ് ഈവിധം ക്രൂരത കാട്ടുന്നത് എന്നതിനെക്കുറിച്ച് ഒന്ന് പറയാം.
ഒരു രാജ്യത്ത് നമ്പൂതിരിമാർ മാത്രമാണ് ഉള്ളുവെങ്കിൽ അവരിലെ പലവിധ മാനസിക ഞെരുക്കങ്ങളും സമ്മർദ്ദങ്ങളും ഇല്ലാതിരിക്കും. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന കീഴ്ജനം ചുറ്റുമുള്ളത് ഒരു വൻ പ്രശ്നം തന്നെയാണ്. അവരുടെ വാക്കുകളിലും നേത്രങ്ങളിലും നിൽപ്പിലും നടപ്പിലും ഭാവങ്ങളിലും മറ്റും അടിയാളത്തം നിത്യവും നിലനിർത്തിയിരിക്കേണ്ടിവരും.
ഈ വിധം ഒന്ന് ചിന്തിക്കുക. ഒരു സ്ഥലത്ത് ചെറുപ്പക്കാരായ കുറച്ച് അദ്ധ്യാപകർ ഇരിക്കുന്നു. വിദ്യാർത്ഥികൾ ആരുംതന്നെയില്ല. വേറെ ആളുകളും ആരും അവിടെയില്ല. ഈ വിധമായുള്ള ഒരു അന്തരീക്ഷത്തിൽ ഈ ചെറുപ്പക്കാർ വെറും ഒരു കൂട്ടം ചെറുപ്പക്കാരുടെ ഭാവത്തിൽ തന്നെ പെരുമാറും. എന്നാൽ പെട്ടെന്ന് ഒരു വിദ്യാർത്ഥിയോ മാതാപിതാക്കളോ അവിടെ വന്നാൽ ഈ കൂട്ടരുടെ ഭാവം മാറും. പെട്ടന്നുതന്നെ 'സാർ' എന്ന ഭാവത്തിലേക്ക് ഇവരുടെ പെരുമാറ്റവും ഭാവവും മറ്റും മാറും.
പണ്ട്, ഏതാണ്ട് 1985ൽ Bangaloreൽവച്ച് ഒരു വ്യക്തി ഐഏഎസ്സു ട്രെയ്നിങ്ങ് കഴിഞ്ഞുനിൽക്കുന്ന ബാച്ചിലെ ഐഏഎസ്സുകാരുടെ ഒരു കൂട്ടത്തിനെ കണ്ടകാര്യം പറഞ്ഞിരുന്നു. ഈ ആൾ പറഞ്ഞു, അവരെയെല്ലാം ഒന്നിച്ചുകണ്ടപ്പോൾ, കുറേ കോളജ് വിദ്യാർത്ഥികൾ കൂട്ടംകൂടിനിൽക്കുന്നതുപോലെ തോന്നിയെന്ന്. എന്നാൽ അവരുടെ ഇടയിലേക്ക് ഒരു ഓഫിസ് ശിപായിയോ (peon) ഗുമസ്തനോ (clerk) കയറിവന്നാൽ, ഇവരുടെ ഭാവം മാറും.
ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന കീഴ്ജനത്തിന്റെ സാന്നിദ്ധ്യം മുകളിൽ ഉള്ളവരുടെ ഭാവത്തെ കാര്യമായിത്തന്നെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യും എന്നുള്ളതാണ് വാസ്തവം. എന്നാൽ ഇങ്ഗ്ളിഷിൽ കാര്യങ്ങൾ ഈ വിധമല്ല. ഇതിന്റെ വ്യക്തമായ കാരണം, നീ - നീ, നിങ്ങൾ - നിങ്ങൾ, സാർ - സാർ എന്നതും, അതിനേക്കാൾ കൂടുതൽ സങ്കീർണ്ണതകൾ ഉള്ള വ്യക്തി ബന്ധങ്ങൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്നുള്ളതാണ്. ഇങ്ഗ്ളിഷിൽ You - You എന്ന ഒരേ ഒരു വ്യക്തി ബന്ധമാണ് ഉള്ളത്.
നീ - നീ എന്ന വ്യക്തിബന്ധത്തിൽ ഉള്ളവരിൽ ഒരു നിലവാരംതാഴ്ന്ന വാചകമടിയും, തൊട്ടുകളിയും ചുമലിൽ തട്ടലും തമ്മിൽക്കുത്തിക്കുത്തിയുള്ള സംസാരവും മറ്റും സ്വമേധയാ വരാം. കാരണം, അത്രമാത്രം അടുപ്പവും ഉള്ളിന്റെഉള്ളിൽ തട്ടുന്നതുമായ ബന്ധമാണ് ഈ നീ - നീ എന്നുള്ളത്. ഈ വിധമുള്ള ആളുകളെ, അവരുടെ കീഴ്ജീവനക്കാർ ആതേ ഭാവത്തിൽ കാണുകയാണെങ്കിൽ, അവരിൽ കാര്യമായ മഹത്വവും ഉന്നതിയും കീഴ്ജീവനക്കാർക്ക് കാണാൻ പറ്റിയേക്കില്ല.
ഈ ഒരു പ്രശ്നം ഇങ്ഗ്ളിഷുകാരേയും കൊളോണിയൽ കാലഘട്ടങ്ങളിൽ ചെറിയതോതിലെങ്കിലും അലട്ടിയിരുന്നു. കോളണി പ്രദേശങ്ങളിൽ ഇങ്ഗ്ളിഷുകാർ താമസിക്കുന്ന അവസരത്തിൽ, ചുറ്റുമുള്ള ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന പ്രാദേശികർക്ക് അവരോടുള്ള ബഹുമാനം തേഞ്ഞുമാഞ്ഞുപോകുന്ന യാതോരു കാര്യവും അവരിൽ കാണാനോ കേൾക്കാനോ പാടില്ലാ എന്ന തത്വം ആ ഇങ്ഗ്ളിഷുകാർക്ക് അറിവുണ്ടായിരുന്നു.
ഇങ്ഗ്ളണ്ടിൽ അന്ന് എന്ത് തൊഴിൽ ചെയ്താലും വാക്ക് കോഡുകളിൽ കുലുക്കം സംഭവിക്കില്ലതന്നെ. Toilet Cleaning, വസ്ത്രം അലക്കൽ, അടിച്ചുവാരൽ, ടാക്സി ഡ്രൈവിങ്ങ്, മത്സ്യം പിടിക്കൽ തൊഴിൽ, ഗുമസ്തൻ പണി, ഹെഡ് ലോഡിങ്ങ്, ഡോക്ടർ, ഡോക്ടറുടെ പരിചാരകൻ തുടങ്ങി എന്തു തൊഴിൽതന്നെ ചെയ്താലും He, She വാക്കുകളിൽ യാതോരു വിധ വിറയലും വരില്ലതന്നെ.
എന്നാൽ ഈ വിധമായുള്ള ഒരു വിവരം അവരുമായി ബന്ധപ്പെടുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷക്കാരുടെ അറിവിൽ വന്നാൽ പ്രശ്നംതന്നെയാണ്. ഈ ഒരു കാര്യം പലപ്പോഴും കൊളോണിയൽ പ്രദേശങ്ങളിൽ പെട്ടുപോയ ഇങ്ഗ്ളിഷുകാരെ അസ്വാസ്ഥ്യപ്പെടുത്തിയിരിക്കാം. എന്നാൽ ഈ പ്രശ്നം ഇങ്ഗ്ളണ്ടിൽ ജീവിക്കുന്ന ഇങ്ഗ്ളിഷുകാർക്ക് ഒട്ടുംതന്നെ മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന