top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ പ്രഹരമേറ്റാൽ

സ്മാർത്തവിചാരത്തെക്കുറിച്ച് Travancore State Manual, Malabar and Anjengo, Malabar Manual തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടെ എഴുതുന്നത്. ഈ വിവരങ്ങളെ ഇന്ന് ഓൺലൈനായി കാണുന്ന മലയാളത്തിലെ എഴുത്തുകളും ഏതാണ്ടൊക്കെ ശരിവെക്കുന്നുണ്ട്.


എന്നിരുന്നാലും ഈ എഴുത്തുകാരൻ എപ്പോഴും വളരെ അധികം ശ്രദ്ധിക്കുന്ന ഒരു കാര്യം ഇങ്ഗ്ളിഷ് എഴുത്തുകളിൽ നിന്നും ലഭിക്കുന്നില്ല. അവ മലയാള എഴുത്തുകളിൽ കണ്ടതായും ഓർക്കുന്നില്ല. പ്രശ്നം ചോദ്യം ചെയ്തു എന്ന വാക്കുകൾ ആണ്.


ഇങ്ഗ്ളിഷിൽ Questionedഎന്നും Interrogated എന്നും ഒക്കെ എഴുതുമ്പോൾ, ഒരു ഇങ്ഗ്ളിഷുകാരന് അവ മനസ്സിലാകുന്ന രീതിയിൽ അല്ല ഫ്യൂഡൽ ഭാഷകളിൽ അവ മനസ്സിലാക്കപ്പെടുക.


മലയാളത്തിൽ പോലീസ് ചോദ്യം ചെയ്തു എന്ന് കേട്ടാൽത്തന്നെ മനസ്സിൽ ഉദിക്കുന്ന ചിത്രം ചോദ്യംചെയ്യപ്പെട്ട ആളെ നീ, എന്നും എടാ, എടീ എന്നും എല്ലാമുള്ള രീതിയിൽ സംബോധന ചെയ്യതിട്ടുണ്ടാവും എന്നാണ്. മാത്രവുമല്ല, ചിലപ്പോഴെല്ലാം ഇടിമുഴക്കം പോലുള്ള ശബ്ദത്തിലും ആണ് സംബോധന ചെയ്യുക. ഈ വ്യക്തിയെ അവൻ, അവൾ എന്ന രീതിയിൽ തന്നെയാവും പാരമർശിക്കപ്പെടുക. ഇതിനുമുപരിയായി, പലപ്പോഴും വെറും പേരുതന്നെയാണ് സംബോധനയായും പരമാർശിക്കലിനുമായും ഉപയോഗിക്കപ്പെടുക. തിരുവിതാംകൂറിൽ പുണ്ടച്ചിമോനെ, പൂറിമോളെ (https://t.me/SouthAsiahistory/2578) എന്നെല്ലാം വാക്കുകളും നിശ്ചയമായും വരും. ഇന്ന് രഹസ്യമായി ശബ്ദരേഖാ റെക്കോഡിങ്ങ് സൌകര്യം വന്നിട്ടുള്ളതിനാൽ അസഭ്യപ്രയോഗം കുറഞ്ഞിട്ടുണ്ടാവാം എന്നുമാത്രം.


ഈ വിഷയത്തിന്റെ ഉള്ളറകളിലേക്ക് പിന്നീട് പോകാം എന്ന് കരുതുന്നു.


ആരോപണവിധേയയായ നമ്പൂതിരി വനിതയെ വെറും ഒരു സാധനമായി നിർവ്വചിക്കപ്പെട്ടിരിക്കുന്നതിനാൽ, ഇവരെ നീ, എടീ, എടീ സാധനമെ എന്നെല്ലാമായിരിക്കും സംബോധന ചെയ്യുക എന്നും അവൾ, സാധനം എന്നെല്ലാം രീതിയിൽ ആയിരിക്കും പരാമർശിക്കപ്പെടുകയും ചെയ്യുക എന്നും വിശ്വസിക്കാം. എന്നാൽ ഇതിൽ ഉള്ള ഒരേ ഒരു ആശ്വാസം, ചോദ്യം ചെയ്യുന്നത് ഉന്നത ജാതിക്കാരനായ (ഇന്നത്തെ ഉന്നത ഐപിഎസ്സുകാരൻ എന്നതിനോട് താരതമ്യം ചെയ്യാൻ പറ്റുന്ന) ഒരു നമ്പൂതിരിയായിരിക്കും എന്നതാവാം.


ഇന്ന് ഇന്ത്യൻ പോലീസ് വകുപ്പ് ആരെയെങ്കിലും പിടിച്ച് ഒന്ന് പെരുമാറണം എന്ന് തീരുമാനിച്ചാൽ, ആദ്യം ചെയ്യുന്നത്, പോലീസ് ശിപായിമാരെക്കൊണ്ടൊന്ന് നീ, എടാ, എടീ എന്നൊക്കെ വിളിപ്പിക്കലാണ്. ഇതോടെ, ആ വ്യക്തിയിൽ എന്തെങ്കിലും ആത്മാഭിമാനമോ (self-esteemമോ) മറ്റൊ ഉണ്ടായിരുന്നുവെങ്കിൽ അവ മുഴുവനും തുടച്ചുമാറ്റപ്പെടും. ഇന്നത്തെ ഇന്ത്യാക്കാരന്റെ യഥാർത്ഥ നിലവാരം ആണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്.


പല സർക്കാർ ഓഫിസുകളിലും ഇതേ പോലെ ശിപായിമാരും ഗുമസ്തരും സാമൂഹിക ബലം കുറഞ്ഞവരെ നീ, എന്നും അവൻ, അവൾ എന്നും ആയി നിർവ്വചിക്കുന്നത് കണ്ടിട്ടുണ്ട്. ഈ വിഷയവും പിന്നീടിലേക്ക് മാറ്റുകയാണ്. എന്നാൽ ഇതും കൂടി പറയാം. ജനംതന്നെയാണ് പോലീസും ഉദ്യോഗസ്ഥരും മറ്റും ആകുന്നത്. ജനത്തിന്റെ സ്വഭാവം അവരുടെ ഭാഷകളാണ് നിശ്ചയിക്കുന്നത്.


നാട്ടുവാഴിയുടെ അധികാരപത്രം പ്രാദേശിക സ്മാർത്തനാണ് ലഭിക്കുക. ഈ ആൾ മീമാസംകരേയും അകക്കോയ്മയേയും പുറക്കോയ്മയേയും വിളിച്ചുവരുത്തി, സാധനം താമസിക്കുന്ന അഞ്ചാംപുരയക്ക് അടുത്തുള്ള ഒരു കെട്ടിടത്തിൽ ഒത്തുകൂടും. സാധാരണ ഗതിയിൽ അടുത്തുള്ള അമ്പലത്തിനോട് അനുബന്ധിച്ച ഒരു വലിയ മുറിയിൽ ആയിരിക്കും ഈ കൂട്ടംകൂടൽ. ഈ വിചാരണയിൽ താൽപ്പര്യമുള്ള എല്ലാരും ഇവിടെ വന്ന് സമ്മേളിക്കും.


ഇവിടെനിന്നും സ്മാർത്തനും മീമാംസകരും അകക്കോയ്മയും പുറക്കൊയ്മയും അഞ്ചാംപുരയിലേക്ക് നീങ്ങും. അവിടെ എത്തിയാൽ ഒരു ചെറിയ നാടകം തന്നെ നടത്തും.


പുറക്കൊയ്മ അഞ്ചാംപുരയ്ക്ക് അകത്ത് കയറില്ല. മറ്റുള്ളവരെ സാധനത്തിന്റെ തോഴി അഥവ വൃഷാലി തടയും. ഈ ദാസി ദിവസങ്ങളം സാധനത്തെ (അന്തർജനത്തെ) കാവൽ ഇരിക്കുകയായിരിക്കാം. ഏതാണ്ട് ഇന്നത്തെ ജയിലറെപ്പോലെ (jailerറെപ്പോലെ).. ഇവിടെ മനസ്സിലാക്കേണ്ടത്, ജയിലിലുള്ള ജയിലർമാരും ജയിൽ വാകുപ്പിലെ ഏറ്റവും കീഴിൽവരുന്ന സ്ഥാനക്കാരാണ് എന്നതാണ്. ഇവരണ്, ജയിലിൽ പെട്ടുപോകുന്നവരെ നീ, എടാ, എടീ, എന്നെല്ലാം സംബോധന ചെയ്യുന്നത്. ഈ വക കാര്യങ്ങൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ സംവിധാനങ്ങളുമായി യാതോരു രീതിയിലും സാമ്യപ്പെടുത്താൻ പറ്റില്ലതന്നെ.


ദാസി തന്റെ പഴയ അന്തർജനത്തിനെ ഇപ്പോൾ ഏത് വാക്കുകളിലാണ് പരാമർശിക്കുക എന്നത് വളരെ നിർണ്ണായകമായ കാര്യമാണ്. നീ, എടീ, വെറും പേര്, സാധനം, എടീ സാധനമെ എന്നെല്ലാം രീതിയിൽ ആവാനും സാധ്യതയുണ്ട്, പ്രത്യേകിച്ചും മനസ്സിൽ വല്ല വിരോദവും സൂക്ഷിച്ചുവച്ചിട്ടുണ്ട് എങ്കിൽ.


പോലീസുകാരൻ വ്യക്തിജീവിതത്തിൽ വളരെ മാന്യനാണ്. എന്നാൽ അയാൾ യൂണിഫോം ധരിച്ചുകഴിഞ്ഞാൽ വെറും അസഭ്യം മാത്രം പറയുന്നവൻ ആണ് എന്നതുപോലെയാവാം കാര്യങ്ങൾ. പഴയ അന്തർജനം ഇപ്പോൾ സാധനമാണ്. പഴയ ദാസി ഇപ്പോൾ തടവറ കാവൽക്കാരിയാണ്.


ഞങ്ങളെ എന്തുകൊണ്ടാണ് തടയുന്നത് എന്ന് സ്മാർത്തൻ ദാസിയോട് ചോദിക്കുന്നു. ഇവിടേയും, ദാസിയെ നീ, താൻ, നിങ്ങൾ, ചേച്ചി, തുടങ്ങിയ വാക്കുകളിൽ ഏതാണ് സ്മാർത്തൻ ഉപയോഗിച്ചത് എന്ന് എവിടേയും എഴുതിക്കാണുന്നില്ലതന്നെ.


കാര്യങ്ങൾ യാതൊന്നും അറിയില്ലാ എന്ന ഒരു പൊട്ടൻ കളിതന്നെ സ്മാർത്തരും കൂട്ടരും നടിക്കുന്നു. ദാസി പറയുന്നു ഈ വിധം: "സാധനം അകത്തുണ്ട്. അത് ഈ ഇല്ലത്തിലെ ആ ആളാണ്". (QUOTE : In feigned ignorance of the cause for thus being stopped, the Smartha demands an explanation, and is told that a certain person is in the room.) ഇവിടേയും അവൾ, അവര്, ചേച്ചി തുടങ്ങിയ വാക്കുകളിൽ ഏതാണ് ദാസി ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ല. അവൾ എന്നാണ് ഉപയോഗിക്കുന്നതെങ്കിൽ, ദാസിതന്നെ സ്വന്തമായി മനസ്സിൽ വിചാരണ ചെയ്ത് തന്റെ അന്തർജനം കുറ്റക്കാരിയും വെറും അവളും ആണ് എന്ന് നിശ്ചിയിച്ചിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.


ഈ വിധ ഇല്ലത്തിലെ ഈ പേരിൽ അറിയപ്പെട്ടിരുന്ന ഇന്നാരുടെ മകളോ, സഹോദരിയോ അമ്മയോ മറ്റോ ആയ ഈ ആൾ (അവൾ / അവര്) അകത്തുണ്ട് എന്ന് ദാസി വളരെ വ്യക്തമായി അറിയിക്കുന്നു.


സ്മാർത്തൻ ആശ്ചര്യം പ്രകടിപ്പിക്കുന്നു. ഈ വിധമായുള്ള വ്യക്തി ഇവിടെ എങ്ങിനെയാണ് വന്നുപെട്ടത് എന്ന് മനസ്സിലാകുന്നില്ല പോലും. കൂടുതൽ വിവരങ്ങൾ ആരായുന്നു.


ആരോപണം കേൾക്കുന്നു. ഇതോടുകൂടി സ്മാർത്തവിചാരം ആരംഭിക്കുന്നു.


ഇവിടെ ശ്രദ്ധിക്കേണ്ടത്, ഈ സംഭവത്തിന്റെ ഇതേവരെയുള്ള കാര്യങ്ങൾ ഇന്ത്യാരാജ്യത്തിലെ കാര്യങ്ങളുമായി ഉപമിക്കുകയാണെങ്കിൽ, ഐപിഎസ് വനിതയെ തടവറയിൽ വച്ച് വനിതാ പോലീസ് ശിപായി കാവൽക്കാരിയായി നിൽക്കുന്ന അതേ അവസ്ഥയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. പോലീസ് ശിപായി വിചാരണയ്ക്ക് വെച്ചിരിക്കുന്ന ഐപിഎസ്സുകാരിയെ "എടീ സാധനമേ!" എന്ന് സംബോധന ചെയ്താൽ ഐപിഎസ്സുകാരിയിൽ ഉളവാകുന്ന അതേ മാനസിക മർദ്ദനം തന്നെയാണ് അന്തർജനം അനുഭവിക്കുന്നത്.


അന്തർജനം ഇപ്പോൾ 'സാധനം' ആണെങ്കിലും അന്തർജനത്തിന് ഘോഷ ഇപ്പോഴും ബാധകമാണ്. ഇവർക്ക് അന്യപുരുഷന്മാരോട് നേരിട്ട് സംസാരിക്കാൻ അനുവാദം ഇല്ല.


അതിനാൽ, ഇവർ പുറത്ത് വരില്ല. സ്മാർത്തൻ ഇവരോട് ചോദ്യങ്ങൾ ചോദിക്കുന്നത് ദാസിയിലൂടെയാണ്. ദാസി ഈ ചോദ്യം ഇവരോട് ആവർത്തിക്കും. ഇവർ ഉത്തരം നൽകും. ദാസി ഈ ഉത്തരം സ്മാർത്തന് പറഞ്ഞുകേൾപ്പിക്കും.


സാധനം അഥവാ അന്തർജനം തനിക്കെതിരെ ഒരു ആരോപണം ഉണ്ട് എന്ന് സമ്മതിക്കണം. ഈ കാര്യം ഇവർ സമ്മതിക്കാതെ ഈ വിചാരണം ഒട്ടുംതന്നെ മുന്നോട്ട് നീങ്ങില്ല.


മിക്കപ്പോഴും സാധനം അഥവാ അന്തർജനം ഇത് സമ്മതിക്കും. എന്നാൽ ചിലപ്പോഴെല്ലാം ഇത് ഇവർ സമ്മതിക്കില്ല. ഇങ്ങിനെ സംഭവിച്ചാൽ, ഈ തടസ്സം മാറ്റലാണ് സ്മാർത്തന് മുന്നിലുള്ള അടുത്ത ഉത്തരവാദിത്തം.


അന്തർജനത്തിന്റെ പലവിധ മാനസിക ഉന്നതനിലവാരങ്ങളേയും സ്മാർത്തൻ സംബോധന ചെയ്യും. "നിനക്ക്" (നിങ്ങൾ എന്ന് ഉപയോഗിക്കും എന്ന് തോന്നുന്നില്ല. ഇന്നത്തെ ഇന്ത്യൻ പോലീസിന്റേയും പ്രാദേശിക ഭാഷാ അദ്ധ്യാപകരുടേയും പെരുമാറ്റത്തിന്റെ പിതാമഹന്മാരാണ് ഇവർ എന്ന് കരുതാം) "ലോക വിവരം ഇല്ലേ? നിന്നെപ്പോലെ ഉന്നതകുലജാതയായ ഒരു സ്ത്രീയെ ഈ വിധം യാതോരുവിധ അടിസ്ഥാനവുമില്ലതെ ഇങ്ങിനെ വീട്ടിൽനിന്നും ഇറക്കിവിടില്ലാ എന്ന് നിനക്ക് അറിയില്ലേ? നീ നിന്റെ കുടുംബക്കാരുടെ കാര്യം ആലോചിക്കൂ. ഈ വിചാരണ നീണ്ടുപോയാൽ അവർക്ക് സാമ്പത്തികമായി തകർച്ചവരില്ലേ? നിനക്ക് അവരുടെ കാര്യത്തിൽ യാതോരുവിധ കനിവും ഇല്ലേ? നീ അവരെ നശിപ്പിക്കാൻ നോക്കുകയാണോ?"


മിക്കപ്പോഴും, ഈ വിധമായുള്ള തരംതാഴ്ത്തുന്ന വാക്കുകളും അതോടൊപ്പമുള്ള അപേക്ഷകളും അപമാനിക്കലും കേട്ട് തളർന്നും, സ്വന്തം ദാസിയായിരുന്ന കാവൽക്കാരിയുടെ പ്രകോപനപരമായ പെരുമാറ്റത്താലും, ആരോപണം നിലവിൽ ഉണ്ട് എന്ന കാര്യം ആ സാധനം (അന്തർജനം) സമ്മതിക്കും.


ഈ 'സാധനം' എന്ന വക്ക് മാറ്റി ഇവരെ അന്തർജനം എന്നുതന്നെയാണ് ഇവിടെ ഈ എഴുത്തിൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന വാക്ക്. വാക്കുകൾക്ക് വൻ ശക്തിയുണ്ട്. സാധനവും അന്തർജനവും രണ്ടും രണ്ടാണ്. മാത്രവുമല്ല, 'ഇവര്' എന്നവാക്കാണ് ബോധപൂർവ്വം ഇവിടെ ഈ എഴുത്തിൽ ഉപയോഗിക്കുക. കാരണം, യാതോരുവിധ ആലമ്പവും ആയുധവും ഇല്ലാതെ നിൽക്കുന്ന വ്യക്തിയാണ്. ഇവൾ, അവൾ എന്നല്ലാം ഉപയോഗിച്ചാൽ, ആ വ്യക്തി വെറും പിണം തന്നെയാവും. പിന്നെ എന്തും പറയാം ഇവരെക്കുറിച്ച്. എന്തും ആലോചിക്കാം. പരിഹാസവും അസഭ്യവും താനേ നാവിൽ ഊറിനിൽക്കും.


അതേ സമയം ഇവര്, അവര് എന്നെല്ലാം വാക്കുകൾ ഉപയോഗിച്ചാൽ, വിറങ്ങലിച്ചുനിൽക്കുന്ന വ്യക്തിയുടെ ഉള്ളിന്റെ ഉള്ളിൽ വെള്ളിവെളിച്ചം പോലെ തുള്ളിതിളങ്ങിനിൽക്കുന്ന വ്യക്തിത്വം ആ പ്രഭാവലയത്തിൽ തുടിച്ചും ചിറകടിച്ചും എഴുന്നേറ്റ് നിൽക്കും.


ഇന്ത്യൻ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥപ്രസ്ഥാനത്തിന്റേയും പ്രാദേശിക ഭാഷാ സ്കൂളുകളുടേയും കൈകളിൽ പെട്ടുപോകുന്ന വ്യക്തികളുടെ ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളാണ് ഈ രണ്ട് കൂട്ടരും ഉപയോഗിക്കുന്നത്. ഈ വിധം അമർത്തപ്പെടുന്നവരിൽ ചിലർ വൻ നിലവാരങ്ങളിലേക്കും വാക്ക് കോഡുകളുടെ സ്വർണ്ണനിലവാരങ്ങളിലേക്കും കടക്കുമെങ്കിലും വൻ ഭൂരിഭാഗം പേരും വെറും 'സാധനം' എന്ന നിലവാരത്തിൽ തന്നെ പെട്ടുപോകും ഈ രാജ്യത്തിൽ എന്നതാണ് വാസ്തവം.


ഈ കാര്യം പ്രത്യേകമായി എടുത്ത് എഴുതേണ്ടതുതന്നെ. പിന്നീടാവാം.


അന്തർജനത്തിന് എത്ര പ്രായം ഉണ്ടാവും എന്ന് പറയാൻ ആവില്ല. പത്തുവയസ്സുമുതൽ അങ്ങ് അമ്പതുവരെയാവാം എന്ന് കരുതാം. ഇന്ന് പത്തുവയസ്സ് എന്ന് പറയുന്നത് വിശ്വാസിക്കാൻ ആകുന്നില്ലായെങ്കിലും, വാസ്തവം വ്യത്യസ്തം തന്നെയാണ്. ടിപ്പു സുൾത്താന്റെ പട്ടാളക്കാരുടെ കൈയിലേക്ക് മാറ്റപ്പെട്ട ഫ്രഞ്ചുകാരുടെ തടവുകാരനായിരുന്ന ഇങ്ഗ്ളിഷ് നാവികനായ James Scurryയെ മതം മാറ്റിയതിന് ശേഷം, ഇദ്ദേഹത്തിന് ഭാര്യയായി നൽകിയത് പതിനൊന്ന് വയസ്സ് പോലും ആവാതിരുന്ന പെൺകുട്ടിയായിരുന്നു എന്ന് James Scurry രോഖപ്പെടുത്തിയിട്ടുണ്ട്. ഈ വനിതയും വളരെ കാര്യക്ഷമതയുള്ളതും കാര്യപ്രാപ്തിയുള്ളതും വളരെ സ്നേഹവതിയുമായ ഭാര്യയായിരുന്നു എന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.


സ്വന്തം ഭാര്യേയേയും കുട്ടിയേയും വിട്ട് ടിപ്പുവിന്റെ സ്ഥലത്ത് നിന്നും രക്ഷപ്പെടുമ്പോൾ ഇദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന മാനസിക സമ്മർദ്ദം ഈ വിധം രേഖപ്പെടുത്തിക്കാണുന്നു


I had then one child, sixteen months old, by one of the most affectionate of women; she was always suspicious I should leave her, if opportunity offered. She was certainly right in her conjectures; and my answers were uniformly evasive to her questions on that score. The battalion was under arms, while I was in my hut looking at her and the child alternately. Her soul was in her eyes; and surely never a woman looked at a man with more eagerness and anxiety. I fain would have taken her with me, and the child, who was then smiling in my face. I was eager to give them a final embrace; but fearful of the consequences, my God ! what were my sensations then ! and even now, after a lapse of more than thirty years!


ഇന്ന് വെറും പൊട്ടക്കുട്ടികൾ എന്നെല്ലാം വിധത്തിൽ നിർവ്വചിക്കപ്പെടുന്ന അന്നത്തെ പെൺകുട്ടികൾ അത്രകണ്ട് പൊട്ടന്മാരൊന്നും ആയിരുന്നിരിക്കില്ല. അന്ന് ലോകം ചെറുതായിരുന്നു. 12 വയസ്സ് കഴിയുമ്പോഴേക്കും ആള് വിവാഹപ്രായം ആയിരിക്കും. ഈ വിവാഹം സുഖകരമാണോ എന്നത് ചിത്രീകരിക്കേണ്ടത് ഭർത്താവിന്റെ വീട്ടിൽ ലഭിക്കുന്ന അന്തസ്സും മറ്റുമാണ്. ഇന്നും പല വിവാഹങ്ങളുടേയും ആന്തരീകോദ്ദേശം വീട്ടിൽ ഒരു അടുക്കള വേലക്കാരിയേയും അലക്കുകാരിയേയും മാതാപിതാക്കളെ പരിചരിക്കാനായി ഒരു വേതനമില്ലാ തൊഴിലാളിയേയും പിടിച്ചുകെട്ടിക്കൊണ്ടുവരിക എന്നതുതന്നെയാണ്.


CPSന്റെ മാതാവ് 13ആം വയസ്സിൽ അമ്മയായിരുന്നു.


ഇവിടെ ഈ വിധം എഴുതിയത് ശൈശവ വിവാഹത്തിനെ പ്രോത്സാഹിപ്പിക്കാനല്ല, മറിച്ച് പഴയ കാല വ്യക്തികളെ വെറും പൊട്ടന്മാർ എന്ന് നിർവ്വചിക്കുന്നത് തെറ്റാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ്.


തുടരും.....


1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page