ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ പറ്റാത്ത പൈശാചികത
ചാരിത്യശുദ്ധിയുടെ കാര്യത്തിൽ പാളിച്ചവന്നിട്ടുണ്ട് എന്ന് ആരോപിതയായ വ്യക്തി വളരെ പരിതാപകരമായ അവസ്ഥയിൽ തന്നെയായിരിക്കും. എത്രയും വേഗത്തിൽ കുറ്റം സമ്മതിച്ച് പടിപ്പുരയ്ക്ക് പുറത്തുപോകണം എന്ന നിർബന്ധം നാലുചുറ്റും ഉണ്ടായിരിക്കും. ഈ വിധം ആരോപിക്കപ്പെട്ടിരിക്കുന്ന സ്ത്രീയുടെ സ്വന്തം കുടുംബക്കാർക്ക് ബ്രാഹ്മണസദസുകളിലും മറ്റ് നമ്പൂതിരികുടുംബങ്ങിലും സ്വാഗതം ഇല്ലാതായിരിക്കും. അശുദ്ധമായ വ്യക്തിയുമായി ബന്ധമുള്ള കുടുംബത്തിലൂടെ ഈ അശുദ്ധി മറ്റ് നമ്പൂതിരി കുടുംബങ്ങളിലേക്ക് പടരുന്നതിനെ തടയാനാണ് ഇത്. ഇതെല്ലാം യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാകോഡുകളുടെ അതീന്ത്ര്യവേദികളുമായി ബന്ധപ്പെട്ടകാര്യങ്ങൾ തന്നെയാണ്. വെറും അന്ധവിശ്വാസം അല്ലതന്നെ.
ആരോപിതയായ സ്ത്രീയുടെ കുടുംബം ഒറ്റപ്പെടും. ഈ സ്ത്രീ കുറ്റം സമ്മതിച്ച് പടിപ്പുരയ്ക്ക് പുറത്താക്കപ്പെട്ടാലും, ഈ കുടുംബത്തിന് നമ്പൂതിരി സമൂഹത്തിലേക്ക് തിരിച്ച് പ്രവേശനം ലഭിക്കണമെങ്കിൽ ഒരു പ്രായശ്ചിത്ത ഹോമമോ, കർമ്മമോ നടത്തേണ്ടിവരും.
സാമാർത്തവിചാരം നീണ്ടുപോയാൽ ഓരോ സ്മാർത്തവിചാര കൂട്ടംകൂടലുമായി ബന്ധപ്പെട്ട വിരുന്നു ചിലവും കനത്ത ഭാരമായി ആ കുടുംബത്തിന്റെ മേൽ നിലനിൽക്കും.
സാമൂഹികമായ ബഹുമാനം എന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു കഠിനമായ സംഗതിതന്നെയാണ്. ഇതിന് വേണ്ടിയാണ് പലരും നിത്യവും കഷ്ടപ്പെടുന്നതും ദൈവത്തോട് കേണപേക്ഷിക്കുന്നതും മറ്റും. സ്വന്തം കുട്ടികളോടും മാതാപിതാക്കളോടും മറ്റ് ബന്ധുജനങ്ങളോടും ബന്ധം നിലനിർത്തിയാൽ, സാമൂഹിക മഹിമയും ബഹുമാനവും, മറ്റുള്ളവരിൽനിന്നും നിശ്ചയമായും ലഭിക്കേണ്ടുന്ന അടിയാളത്തവും നഷ്ടമാകും എന്ന് തോന്നിയാൽ, ആളുകൾ ഈ വിധമായുള്ള സ്വന്തം കുട്ടികളേയും മാതാപിതാക്കളേയും മറ്റ് ബന്ധുജനങ്ങളേയും കൈവെടിയാൻ വൈകില്ലതന്നെ. ഇതും ഈ വിധ പൈശാചിക ഭാഷകളുടെ നിശബ്ദായ കഴിവുകളിൽ പെട്ട കാര്യങ്ങൾ തന്നെയാണ്.
ദക്ഷിണേഷ്യൻ (പാക്കിസ്ഥാൻ, ഇന്ത്യ, ബങ്ഗ്ളാദേശ്) പട്ടാളങ്ങളിലെ കമ്മിഷണ്ടന്റ് ഓഫിസറുടെ വീട്ടിലെ ഏതെങ്കിലും വനിത, ശിപായി പട്ടാളക്കാരിൽ ആരെങ്കിലുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണം വന്നാൽപിന്നെ ആ വനിതയെ ആ ഓഫിസറുടെ മേൽവിലാസത്തിൽ നിന്നും തന്നെ തുടച്ചുനീക്കുന്നതായിരിക്കും പട്ടാള അച്ചടക്കം നിലനിർത്തുന്നതിന് അഭികാമ്യം.
ഇങ്ഗ്ളിഷ് ഭരണം മലബാറിൽ പതാക ഉയർത്തി, ബൃട്ടിഷ്-ഇന്ത്യയിലെ എല്ലാ പൌരന്മാർക്കും ഒരേ പോലെ ബാധകമായ ലിഖിത രൂപത്തിലുള്ള പല നിയമങ്ങളും കൊണ്ടുവരുന്നതിന് മുൻപുവരെ ഈ വിധ ആരോപിതയായ നമ്പൂതിരി സ്ത്രീകളുടെ കാര്യം വളരെ കഷ്ടം തന്നെയായിരുന്നു.
ആരോപിതയായ അന്തർജനം എന്ന പെൺകുട്ടി അല്ലെങ്കിൽ സ്ത്രീയെക്കുറിച്ച് സ്വന്തം ദാസി പ്രസ്താവിച്ച ആരോപണം, ആ സ്ത്രീ സമ്മതിക്കുന്നില്ലായെങ്കിൽ ആ പെൺകുട്ടിയെക്കൊണ്ട് (സ്ത്രീയെക്കൊണ്ട്) അത് സമ്മതിപ്പിക്കാനാണ് ഏവരും ശ്രമിക്കുക. ഈ ദാസിയെന്നത് പണിക്കാരിയാണെങ്കിലും, ഒരു തീയർ വീട്ടിലേയോ, അല്ലെങ്കിൽ മറ്റ് കീഴ്ജനത്തിന്റേയോ വീട്ടിലേയോ പണിക്കാരിയല്ല. മറിച്ച് സാമൂഹിക ഉന്നതങ്ങളിലെ നമ്പൂതി ഇല്ലത്തിലെ പണിക്കാരിയാണ്. നായർ സ്ത്രീയാണ്. ഇന്നത്തെ പോലീസ് കോൺസ്റ്റബ്ൾ നിലവരത്തോട് ഉപമിക്കാവുന്ന വ്യക്തിയാണ്. നാട്ടിലെ കീഴ്ജനങ്ങളിൽ മിക്കവരും വൻ അടിയാളത്തവും ഭയഭക്തിയും നൽകുന്ന ആളാണ്.
ഈ വിധമായുള്ള അടിയാളത്തവും സാമൂഹിക ശക്തിയും ഉള്ള ദാസിക്കും അഹം എന്ന ഭാവം തന്നെ കഠിമായ രൂപത്തിൽ ഉണ്ടായിരിക്കും. സർവ്വരും കൈവിട്ടുനിൽക്കുന്ന ഈ നമ്പൂതിരി സ്ത്രീയെ അടിച്ചുതമർത്താൻ ലഭിക്കുന്ന അനുഭവം ഒരു അസുലഭ നിർവൃതി തന്നെ ഈ ദാസിക്ക് നൽകിയേക്കാം.
ഈ അന്തർജനം കുറ്റം സമ്മതിക്കാനുള്ള ഭാവം ഇല്ലായെങ്കിൽ അത് ആ ഇല്ലത്തിന് വൻ ക്ഷീണം തന്നെ വരുത്തും. അതിനാൽ ഈ സ്ത്രീയക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ പലവിധ ശ്രമങ്ങളും നടക്കും.
പൂമുഖത്തുള്ള അഞ്ചാംപുരയിൽ സ്മാർത്തനും കൂട്ടരും മറ്റുള്ളവരും സമ്മേളിക്കും. ആരോപിതയായ അന്തർജനം സ്വന്തം ദാസിക്ക് പിന്നിൽ വന്നുനിൽക്കും. ചോദ്യങ്ങൾക്കുള്ള ഉത്തരം ആ പെൺകുട്ടി ദാസിയുടെ ചെവിയിൽ പറയും. ദാസി അത് ഉറക്കെ ആവർത്തിക്കും.
ആകെക്കൂടെ വളരെ വ്യസനകരമായ ഒരു അന്തരീക്ഷവും അനുഭവവും ആയിരിക്കും ആ പെൺകുട്ടിക്ക് ഇത്. പോരത്തതിന്, ആവശ്യത്തിന് ഭക്ഷണം ലഭിച്ചിട്ടുണ്ടാവില്ല. കഠിനമായ ചോദ്യങ്ങളെ മറ്റുള്ളവരുടെ മുന്നിൽവച്ച് നേരിടേണ്ടിവരും. തരംതാഴ്ത്തുന്ന സംബോധനയും പരാമർശവാക്കുകളും കേൾക്കേണ്ടിവരും. കുടുംബക്കാർ "നീ സമ്മതിക്ക്, നീ സമ്മതിക്ക്" എന്ന് നിർബന്ധിച്ചുകൊണ്ടിരിക്കും. പോരാത്തതിന് സ്മാർത്തൻ ശുദ്ധമായ നുണതന്നെ വാക്കുനൽകും. "നിനക്ക് ശേഷകാലം ജീവിക്കാനായി ഒരു പുണ്യനദീതീരത്ത് ഒരു പർണ്ണകുടീരും തീർത്തുതരാൻ ഞാൻ നാടുവാഴിയോട് ആവശ്യപ്പെടാം. നീ ഒന്ന് ആരോപണം സമ്മതിക്ക്."
ഇതോടെ കുടുംബക്കാരും വാക്കുനൽകും. "നിനക്ക് കുടുംബ സ്വത്തിൽനിന്നും ഒരു നല്ലപങ്ക് നൽകാം."
ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ പറ്റാത്ത പൈശാചികതയാണ് നടക്കുന്നത്. സാമൂഹികമായി ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയെ കണ്ടവരെല്ലാം നീ എന്ന് സംബോധനചെയ്യുന്നത്. ഈ നീ വാക്കിന് വളരെ ചെറിയ ശബ്ദമേയുള്ളു. എന്നാൽ ആളെ കമഴ്ത്തി അടിക്കാനുള്ള വൻ ബലം ഈ നിസ്സാരവാക്കിന് ഉണ്ട്. ആൾ ആകെ കരിവാളിച്ചുപോകും.
ഒന്ന് ആലോചിച്ചുനോക്കുക. വൻ അധികാരങ്ങൾ പാറിപ്പറപ്പിച്ചിരുന്ന ഒരു ഐപിഎസ്സുകാരിയെ കുറെ വനിതാപോലീസ് ശിപായികൾ ഈ വിധം സംബോധന ചെയ്യാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ഐപിഎസ്സുകാരിയിൽ ഉളവാകുന്ന മാനസിക ഇടിവ്. ഇതിനെ വിഭാവനം ചെയ്യാനുള്ള വ്യാപ്തി ഇങ്ഗ്ളിഷ് പദാവലിക്ക് ഇല്ലതന്നെ.
ഇതൊന്നുംകൊണ്ട് ആ പെൺകുട്ടിയുടെ മനഃശക്തിയെ മറിച്ചിടാനാവുന്നില്ലായെങ്കിൽ പിന്നെ കൂടുതൽ ഫലവത്തായുള്ള പദ്ധതികളിലേക്ക് ഗൂഡാലോചന നീങ്ങും.
ആരോപണം ശരിയാണ് എന്ന് മറ്റ് സാഹചര്യ തെളിവുകൾ ഉണ്ട് എങ്കിൽ, അന്തർജനമെന്ന പെൺകുട്ടിയെ ഒരു പായക്കുള്ളിൽ പൊതിയും. എന്നിട്ട്, ഇല്ലത്തിന്റെ മേൽക്കൂരയിൽ നിന്നും താഴെ മുറ്റത്ത് ഉരുണ്ട് വീഴാൻ സൌകര്യപ്പെടുത്തും. ഈ വിധ സംഭവങ്ങളിൽ വ്യക്തമായി എടുത്തുപറയാത്ത കാര്യമാണ് വാക്കുകളുടെ വീഴ്ത്തൽ. വീട്ടലെ പണിക്കാരികൾ മുഴുവനും കൂടി നീ, എടീ, എടീ സാധനമെ, അവൾ എന്നെല്ലാം വാക്കുകൾ കൊണ്ടും ഈ സ്ത്രീയെ കുത്തിമുറിവേൽപ്പിക്കും.
വിചാരണ നീണ്ടുപോകുന്നത് വൻ പ്രശ്നം തന്നെയാണ്. ഇല്ലത്തുള്ളവർ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കും. അഞ്ചാംപുരയ്ക്കകത്തേക്ക്, അതും ഈ വനിത കിടക്കുന്ന മുറിയിലേക്ക് ചേരപ്പാമ്പിനെ കയറ്റിവിടും. ഇതും പല വ്യക്തികൾക്കും മാനസികമായി സഹിക്കാൻ പറ്റാത്ത കാര്യം തന്നെയാണ്. ചിലപ്പോൾ ഇതിന് പകരം അസാമാന്യമായ ഭയവും അറപ്പും വരുത്തുന്ന മറ്റ് വല്ല ജീവികളേയും കടത്തിവിടും. പലരും ഇതൊടെ ആരോപണം സമ്മതിക്കും.
പ്രശ്ന പരിഹാരത്തിനും ആരോപണം ശരിയാണോ അല്ലെങ്കിൽ തെറ്റാണോ എന്ന് തീർപ്പുവരുത്താനും ഉപയോഗിക്കുന്ന മറ്റൊരു ഉഗ്രൻ മാർഗ്ഗമാണ് മൂർഖൻ പാമ്പിനെ ഈ പെൺകുട്ടിയുടെ മുറിയിലേക്ക് കടുത്തിവിടുക എന്ന പരിപാടി. ഈ മൂർഖനെ ഒരു നിശ്ചിതകാലത്തോളം ഈ പെൺകുട്ടിയോടൊപ്പം താമസിക്കാൻ സൌകര്യപ്പെടുത്തും. മൂർഖന്റെ കടിയേറ്റാൽ ഈ വനിത മരിക്കും. ഇങ്ങിനെ സംഭവിച്ചാൽ ആരോപണം ശരിയായിരുന്നു എന്ന തെളിവായി എടുക്കും. എന്നാൽ മൂർഖൻ കടിക്കാതിരുന്നാൽ, ആരോപണങ്ങൾ അത്രയും തെറ്റായിരുന്നു എന്ന് മനസ്സിലാക്കപ്പെടും. സാധാനം അന്തർജനമായി തിരിച്ചുവരും.
ഇങ്ഗ്ളിഷ് ഭരണം എഴുതിയുണ്ടാക്കിയ, യതോരുവിധ ചാഞ്ചാട്ടവും ഇല്ലാത്ത, നിയമങ്ങളും അത് നടപ്പിലാക്കാൻ ഇങ്ഗ്ളിഷുമായി വൻ ബന്ധമുള്ള ഓഫിസർമാരെ നിയമിക്കുകയും ചെയ്തതോടുകൂടിയാണ്, ഈ വിധ ഏർപ്പാടുകൾ ബൃട്ടിഷ്-മലബാറിൽ നിന്നും മാറ്റപ്പെട്ടത്. എന്നാൽ തൊട്ടടുത്തുള്ള Cochinനിലും Travancoreറിലും ഇതെല്ലാം മാറാൻ പതിറ്റാണ്ടുകൾ തന്നെ എടുത്തു.
ഇന്ന് ഇന്ത്യൻ പോലീസ് വകുപ്പ് അവരുടെ കൈകളിൽ പെട്ടുപോകുന്ന വ്യക്തികളെ നിയന്ത്രിക്കാനും മാനസികമായി തമർത്താനും ആയി പാമ്പുകളെ ഉപയോഗിക്കുന്നുണ്ട് എന്ന് പഠന റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ഇങ്ഗ്ളിഷ് ഭരണം സാമൂഹിക ആചാരങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാൻ ഇന്ന് പ്രയാസം തന്നെയാണ്. മുഗൾ മഹാരാജാവായിരുന്ന, അതികഠിന യാഥാസ്ഥികൻ എന്ന് അറിയപ്പെടുന്ന, ഔറങ്ഗസേബ് ഒരിക്കൽ സതിയെന്ന പ്രാദേശിക സാമൂഹിക ആചാരം നിർത്തലാക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് വൻ പരാജയത്തിലാണ് കലാശിച്ചത്. അനുയായികളുടെ താൽപ്പര്യത്തിന് വിപരീതമായ നിന്നാൽ താൻതന്നെ നിലപതിക്കും എന്നതാവാം ഔറങ്ഗസേബിന് ലഭിച്ച അനുഭവ പാഠം.
അഞ്ചാപുരയിൽ തടവിലാക്കപ്പെട്ട പെൺകുട്ടി ആരോപണം സമ്മതിക്കും എന്നത് ഉറപ്പുള്ളകാര്യമാണ്. അല്ലാതെ നിലനിൽക്കാൻ ആവില്ലതന്നെ.
സാധനം ആക്കപ്പെട്ട അന്തർജനം എന്ന പെൺകുട്ടി ആരോപണം ശരിയാണ് എന്ന് സമ്മതിക്കും. ഇതോടുകൂടി വിചാരണ അടുത്ത നിലവാരത്തിലേക്ക് നീങ്ങും.
ആരൊക്കെയാണ് തന്നെടൊപ്പം അനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തത് എന്നത് ഈ സ്ത്രീ പറയുണ്ടുന്ന ഒരു ചോദ്യം ചെയ്യലാണ് അടുത്തതായി നടക്കുക. കുറ്റം സമ്മതിച്ചുകഴിഞ്ഞ സ്ഥിതിക്ക് മലയാളത്തിലേയും മലബാറിയിലേയും തരംതാഴ്ത്തുന്ന പദപ്രയോഗങ്ങൾ ആയ 'നീ', 'ഇഞ്ഞി' തുടങ്ങിയ വാക്കുകളുടെ പൂർണ്ണമായ നിർവ്വചനത്തിലേക്ക് ഈ സ്ത്രീ എത്തിയിരിക്കും.
ഈ പെൺകുട്ടി താനുമായി അനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തവരുടെ പേരുകൾ ഓരോന്നായി പറയും. ഓരോ പേരും രേഖപ്പെടുത്തിക്കഴിയുമ്പോൾ, "ഇനിയാരാ, ഇനിയാരാ" എന്ന്, ചോദിക്കുന്ന ആൾ കുത്തിക്കുത്തി ചോദിച്ചുകൊണ്ടിരിക്കും. "ഇഞ്ഞി പറ", "നീ പറ" എന്ന വാക്കുകളുടെ സാന്നിദ്ധ്യവും പ്രത്യേകമായി പറയേണ്ടിയിരിക്കുന്നു. അല്ലാതെ, "നിങ്ങൾ പറയൂ", "ചേച്ചി പറയൂ" "അങ്ങ് പറയൂ" എന്നൊന്നും ആയിരിക്കില്ല.
ചരിത്രമെഴുത്തിൽ ഈ വിധ സൂക്ഷ്മ കാര്യങ്ങൾ സാധരണയായി വളരെ വ്യക്തമായി പ്രസ്താവിക്കില്ലായെങ്കിലും, ഇവയൊക്കെയാണ് യഥാർത്ഥത്തിൽ ഏറ്റവും ശക്തമായുള്ള ചരിത്രവിവരങ്ങൾ.
തന്നോടൊപ്പം ആനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തു എന്ന് ഈ സ്ത്രീ വെളിപ്പെടുത്തുന്ന വ്യക്തികൾ കെണിഞ്ഞതുതന്നെ (കുടുങ്ങിയതുതന്നെ). അവർക്ക് സ്വന്തം നിലയിൽ ആരോപണത്തെ എതിർക്കാനൊന്നും പറ്റില്ല. എന്നാൽ ആ പെൺകുട്ടി നൽകുന്ന തെളിവുകൾ സ്മാർത്തനും കൂട്ടരും വളരെ സൂക്ഷ്മമായി പരിശോധിക്കും.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന