top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ

നമ്പൂതിരിമാർക്ക് അവരുടെ സാമൂഹിക അന്തസ്സും ഉന്നത സ്ഥാനവും, വൻ ഉച്ചനീചത്വ ഭാവങ്ങളിൽ പന്താടികൊണ്ടിരിക്കുന്ന ഫ്യൂഡൽഭാഷാ വാക്കുകളിൽ അപ്രത്യാഖ്യേയമായി (unassailable) നിലനർത്തേണ്ടിയിരിക്കുന്നു. അവരിലെ ഒരു അന്തർജനത്തെ കീഴ്സ്ഥാനക്കാർ "അവള് വെറും വെടിയാണ്", "പാട്ടയാണ്", "മശയാണ്", "കൊടുപ്പാണ്" എന്നെല്ലാം രീതയിൽ വാക്കുകളിൽ പാരാമർശിച്ചു തുടങ്ങിയാൽ, അവർക്ക് അവരുടെ സാമൂഹിക അന്തസ്സും ആദ്ധ്യാത്മിക തേജസും, പോരാത്തതിന് സാമൂഹിക കൽപനാധികാരവും നഷ്ടമായേക്കാം.


ഇന്നത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥയെക്കുറിച്ച് സർക്കാർ ശിപായിമാർ പരസ്യമായി ഈ വിധം പറയുകയും ആ വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ പരസ്യമായി പല്ലിളിച്ച് ചിരിക്കുകയും മറ്റും ചെയ്താലുള്ള അവസ്ഥ ആലോചിച്ചുനോക്കുക.


വിചാരാന്തരീക്ഷത്തിന്റെ (വിചാരണാ വേദിയുടെ അന്തരീക്ഷത്തിന്റെ) നടപടികളുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന അനുഷ്ഠാന കർമ്മങ്ങളും അവിടെ നിലനിർത്തപ്പെടുന്ന ശാന്തഗംഭീരമായ അന്തരീക്ഷവും, പോരാത്തതിന് സ്വന്തം കുടുംബക്കാർ നൽകുന്ന വാഗ്ദാനങ്ങളും മറ്റും ഒറ്റപ്പെട്ടുനിൽക്കുന്ന പെൺകുട്ടിയുടെ / സ്ത്രീയുടെ മനശക്തിയെ കാര്യമായി ബാധിക്കും എന്നത് ഉറപ്പുള്ളകാര്യം തന്നെയാണ്. അവർ കുറ്റസമ്മതം നടത്തും.


ചിലപ്പോൾ ഇത് പൂർണ്ണമായും ശരിതന്നെയായിരിക്കും. ചിലപ്പോൾ കുറച്ചൊക്കെ ശരിയായിരിക്കാം. മറ്റ് ചിലപ്പോൾ യാതൊരു തെറ്റായ നടപടികളും നടന്നിട്ടില്ലാത്ത പൊള്ളയായതും എന്നാൽ സംശയം ജനിപ്പിക്കുമാറുള്ള സാഹചര്യത്തെളിവകുൾ മാത്രവും ആയേക്കാം.


കുറ്റം സമ്മതിച്ചുകഴിഞ്ഞാൽ, ഈ വ്യക്തി ഇനിമുതൽ നമ്പൂതിരി സ്ത്രീയല്ലതന്നെ. ഘോഷാ എന്ന പരിമിതികളിൽനിന്നും മുക്തയാവും. യഥാർത്ഥത്തിൽ ഇത് ഒരു വൻ സ്വാതന്ത്യാവസ്ഥ തന്നെയാവാം.


എന്നാൽ ഇങ്ഗ്ളിഷിൽ മനസ്സിലാക്കപ്പെടുന്ന സ്വാതന്ത്ര്യം അല്ലതന്നെ ഇത്. ഇത് വെറും കീഴ്ജനത്തിന് ഉണ്ട് എന്ന് പറയുന്ന സ്വാതന്ത്ര്യമാണ്. ഉന്നതങ്ങളിലെ വ്യക്തികൾ സ്വമേധയാ ആശിച്ച് അനുഭവിക്കുന്ന പാരതന്ത്ര്യമില്ലാത്ത, മധുരമുള്ള തടവറ അന്തരീക്ഷത്തിലെ സ്വാതന്ത്ര്യം അല്ലതന്നെ.


കുറ്റം സമ്മതിച്ച പെൺകുട്ടിയോട് / സ്ത്രീയോട് സ്മാർത്തൻ മുറ്റോട്ട് വരുവാൻ ആവശ്യപ്പെടും. ഇവർ മുറിയിൽ നിന്നും പുറത്ത് വരും. മറ-കുടക്ക് പിന്നിലാണ് നിന്നിരുന്നതെങ്കിൽ, കുട താഴെവച്ച് മുന്നോട്ട് വരും. സ്മാർത്തന്റേയും മറ്റ് വിചാരണക്കാരുടേയും മുന്നിൽ വന്ന് ഇരിക്കും. ഇനി മുതൽ ആരുടേയും മുന്നിൽ മുഖംമറയ്ക്കേണ്ടുന്ന ആവശ്യം ഇല്ലതന്നെ. വെറ്റിലയും അടക്കയും എല്ലാരുടേയും മുന്നിലിരുന്നുകൊണ്ട് ഇവർ ചവയ്ക്കുന്നതിനും തടസ്സമില്ല. ഇവിടെ 'ഇവർ' എന്ന് പരാമർശിക്കപ്പെടുന്ന ആൾ വെറും 'അവൾ' (ഓള്) തന്നെയായിരിക്കും എന്നും വായനക്കാരൻ ഓർക്കേണ്ടതാണ്.


വിധി കൽപ്പിക്കാനായി ഒരു രാത്രി നിശ്ചയിക്കപ്പെടും. അന്ന് പ്രാദേശിക നാടുവാഴിയും സന്നിഹിതനായിരിക്കും സ്മാർത്തൻ കണ്ടെത്തെലുകൾ എല്ലാം വ്യക്തമായി പറയും. അതിന് ശേഷം ഈ സ്ത്രീയുമായി ബന്ധപ്പെട്ടിരുന്ന ജാരന്മാരുടെ പേരുകൾ, തന്റെ "child” അഥവാ "boy” പറയും എന്ന് സ്മാർത്തൻ അറിയിക്കും. ഈ "child” or "boy” (മോൻ അഥവാ കുട്ടി - തർജ്ജമ ശരിയാണോ എന്ന് അറിയില്ല. Malabar Manualൽ നിന്നും എടുത്ത പദങ്ങൾ ആണ്) എന്നത് പട്ടരെ ഉദ്ദേശിച്ചാണ്. പട്ടർമാരെ നമ്പൂതിരിമാർ ഈ വിധവും, ചിലപ്പോൾ കുട്ടിപ്പട്ടർ എന്നും പരാമർശിക്കാറുണ്ടായിരുന്നു പോലും.


നമ്പൂതിരിമാരും ഏബ്രാന്തിരിമാരും (കാനറാ ബ്രാഹ്മണർ) ഈ തൊഴിൽ ചെയ്യാൻ നിൽക്കില്ല. അതിനാൽത്തന്നെ പട്ടരെയാണ് ഇതിനായി നിയോഗിക്കുക. ഇവരാണെങ്കിൽ ബ്രാഹ്മണർതന്നെ, സ്ഥാനത്തിൽ നിലവാരം കുറവാണെങ്കിലും. അതും സാമ്പത്തികമായി ഞെരുക്കത്തിൽ ഉള്ള പട്ടമ്മാരാണ് ഇതിന് തയ്യാറാവുക പോലും.


ഇതിന് ശേഷം, കുറ്റം സമ്മതിച്ച സ്ത്രീയെ ആചാരവിധിപ്രകാരം പുറത്താക്കൽ ചെയ്യുന്ന കർമ്മമാണ്. ഇത് ഒരു കൈകൊട്ടൽ ചടങ്ങാണ്.


കുറേ സ്ത്രീകളുടെ സാന്നിദ്ധ്യത്തിൽ സ്മാർത്തൻ ഈ സ്ത്രീയെ സമുദായത്തിൽ നിന്നും ഭ്രഷ്ടാക്കുന്നു. ആ പ്രദേശത്ത് അശുദ്ധിനിവരാണം നടത്താൻ ഉത്തരവാദത്തപ്പെട്ട ഒരു പ്രത്യേക നായർ സമുദായത്തിലെ ഒരു സ്ത്രീ കുറ്റസമ്മതം ചെയ്ത സ്ത്രീയിൽനിന്നും അവരുടെ (അവളുടെ / ഓള്ടെ) പനയോലകൊണ്ടുള്ള മറക്കുട ഔപചാരികമായി എടുത്തുമാറ്റും. എല്ലാരും കൈകൊട്ടിക്കൊണ്ടിരിക്കും. ഈ ഒച്ചപ്പാടിനോടൊപ്പം ഈ സ്ത്രീയെ അവിടെനിന്നും ഓടിച്ചുവിടും. ഇവരുമായി യാതോരു ബന്ധവും ഇനിമുതൽ സ്വന്തംകുടുംബക്കാരും മറ്റുള്ളവരും നിലനിർത്തില്ല.


ഇവർ മരിച്ചുപോയി എന്നതിനേക്കാൾ അകൽച്ചയിലായിരിക്കും ഇവരുടെ ഇനിയങ്ങോട്ടുള്ള ഭാവി ജീവിതം.


ഈ സ്ത്രീക്ക് ഭർത്താവ് ഉണ്ടായിരുന്നുവെങ്കിൽ ആ ആൾ പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തും. പോരാത്തതിന്, നാടുവാഴിയിൽ നിന്നും അനുവാദം വാങ്ങിച്ചതിന് ശേഷം, വിശേഷപ്പെട്ടവരെ ക്ഷണിച്ച് ശുദ്ധഭോജനം എന്ന സദ്യ നടത്തിയതിന് ശേഷം സ്വന്തം സമുദാത്തിലേക്ക് തിരിച്ചുകയറും.


കുറ്റം സമ്മതിച്ച സ്ത്രീ തന്നോടൊപ്പം അനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു എന്ന് വെളിപ്പെടുത്തപ്പെട്ട പുരുഷന്മാരുടെ കാര്യവും വളരെ കഷ്ടം തന്നെയായിരിക്കും.


1792ൽ മലബാർ പ്രദേശത്ത് ചെറിയതോതിൽ ഇങ്ഗ്ളിഷ് ഭരണം തുടങ്ങിയകാലത്തുതന്നെ, നീതിനിയമ സംവിധാനങ്ങൾ ഈ പ്രദേശത്ത് സൃഷ്ടിക്കണം എന്ന ചിന്ത ഇങ്ഗ്ളിഷ് കമ്പനിയിൽ വന്നുതുടങ്ങിയിരുന്നു. ആദ്യ കാലങ്ങളിൽ അവർ നീതിനിമയ അധികാരങ്ങൾ പ്രാദേശിക നാടുവാഴികളുടെ കൈകളിൽ തന്നെ കൊടുത്തിരുന്നു. എന്നാൽ ഇത് ശുദ്ധ മണ്ടത്തരമാണ് എന്ന് പെട്ടെന്ന് തന്നെ അവർക്ക് മനസ്സിലായി. പിന്നങ്ങോട്ട് ഓരോ പതിറ്റാണ്ടുകൾ കഴിയുന്തോറും, പ്രാദേശിക അധികാരി കുടുംബങ്ങളുടെ അധികാരങ്ങൾ കുറച്ചുകൊണ്ടുവരികയും, അതിന് പകരമായി വ്യക്തമായി ലിഖിത രൂപത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.


ഇത് ഇവിടെ പറയാനുള്ള കാരണം, അനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തുവെന്ന് കുറ്റം സമ്മതിച്ച സ്ത്രീ വെളിപ്പെടുത്തുന്ന പേരുകളിൽ പെട്ടുവർക്ക് പണ്ട് കാലങ്ങളിൽ അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള മാർഗ്ഗം ചില പ്രത്യേക അമ്പലത്തിൽവച്ച് തിളക്കുന്ന എണ്ണയിൽ കൈമുക്കി യാതോരു പരിക്കും പറ്റുന്നില്ലാ എന്ന് കാണിക്കുന്നതിലൂടെയായിരുന്നു.


ഇത് എത്രമാത്രം കാര്യക്ഷമമായ പദ്ധതിയാണ് എന്ന് അറിയില്ല. എന്നാൽ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നീതിന്യായ സംവിധാനങ്ങൾ സൃഷ്ടിച്ചതോടുകൂടി, ആരോപിതരാകുന്ന പുരഷന്മാർ മാനനഷ്ടത്തിന് കേസു (Civil case) കൊടുത്തുതുടങ്ങി. ഇതിന് മുൻപ് അവർക്കും സമൂഹത്തിൽ നിന്ന് ഭ്രഷ്ട് നേരിടേണ്ടിവന്നിരുന്നു. ചിലർ ആത്മഹത്യവരെ ചെയ്തതായി കാണുന്നുണ്ട്.


സർവ്വതും നഷ്ടപ്പെട്ട്, ഒരു ഫ്യൂഡൽ ഭാഷാ സമൂഹത്തിലേക്ക് അടിച്ചിറക്കപ്പെടുന്ന ഒരു സ്ത്രീയുടെ / പെൺകുട്ടിയുടെ കാര്യം വളരെ കഷ്ടം തന്നെയായിരിക്കും. ആകെ പരിഭ്രമിച്ചും, യാതോരു ശാരീരിക സംരക്ഷണവും ഇല്ലാതെ പുറത്തുവരുന്ന ഈ സ്ത്രീയെ പലരും കൈവശപ്പെടുത്താൻ ശ്രമിക്കും എന്നുള്ളതും വാസ്തവം തന്നെ. നിങ്ങൾ, ഇങ്ങൾ, അന്തർജനം, അകത്തമ്മ, ഓര്, അവര്, തമ്പുരാട്ടി, എന്നെല്ലാം ദിവ്യവാക്കുകളുടെ നിർവ്വചനത്തിൽ ജീവിച്ചിരുന്ന വ്യക്തി, അവരേക്കാൽ സാമൂഹികമായി വളരെ കീഴിൽ ഉള്ള ആളുകളുടെ നീ, അവൾ, എടീ, വെറും പേരു തുടങ്ങിയ അനവധി അതീവ വാസ്തല്യവാക്കുകളുടെ പ്രഹരത്താലും തലോടലുകിളും പെട്ടുപോകും. പോരാത്തതിന് വാക്കുകളുടെ ദിവ്യതേജസ്സ് പൂർണ്ണമായു മാഞ്ഞുപോയിട്ടില്ലാത്ത ഇവരുടെ ശാരീരിക ഭാഗങ്ങളിൽ തൊടാനും തലോടാനും കിട്ടുന്ന അവസരം പല കീഴ്ജന പുരുഷന്മാർക്കും ഒരു അസുലഭ നിർവൃതിതന്നെ നൽകിയേക്കാം.


വടക്കെ മലബാറിൽ Cannanore പ്രദേശത്ത് ഈ വിധമുള്ള സ്ത്രീകൾക്ക് അഭയം നൽകാനായി ഒരു പ്രസ്ഥാനം ഉണ്ടായിരുന്നുപോലും. ചിറക്കൽ താലൂക്കിലെ മൂത്തേടത്ത് അരമനക്കൽ എന്നതായിരുന്നു ഇത് എന്ന് പറയപ്പെടുന്നു. ഇത് നടത്തിപ്പുചെയ്യുന്നത് മന്നനാർ എന്ന പുരുഷന്മാരും മച്ഛിയാർ എന്ന സ്ത്രീകളും ആയിരുന്നു എന്നും പറയപ്പെടുന്നു. ഈ കൂട്ടർ ആ പ്രദേശത്തുള്ള തീയർ (മരുമക്കത്തായ തീയർ) ഉന്നത കുടുംബക്കാരായിരുന്നു പോലും.


ഈ വിധം ഇവിടെ എത്തപ്പെടുന്ന സ്ത്രീകൾ ആ നാട്ടിലെ തീയരിലെ കുടുബങ്ങളിലേക്ക് വിവാഹം ചെയ്യുമായിരുന്നു പോലും. എന്നാൽ, തീയർ മുതൽ മുകളിലോട്ടുള്ള പുരുഷന്മാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നവർക്ക് മാത്രമേ ഈ പ്രസ്ഥാനത്തിൽ പ്രേവശനം ഉണ്ടായിരുന്നുള്ളു. തീയർക്ക് കീഴിലുള്ള ജാതിക്കാരിലെ ആളുകളുമായാണ് അവിഹിത ബന്ധം ഉണ്ടായിരുന്നത് എങ്കിൽ, ആ വിധ സ്ത്രീകളെ കിഴക്കൻ മലയോരങ്ങളിലെ കാട്ടുപ്രദേശമായ കുതിരമലയിലുള്ള ഒരു അഭയ സ്ഥാനത്തേക്കാണ് എത്തിക്കുക.


യാതോരു ആലമ്പവും ലഭിക്കാതെ തെരുവിൽ പെട്ടുപോകുന്ന സ്ത്രീകളും ഉണ്ടായിരുന്നുപോലും. അവരിൽ പലരേയും പലവിധ ലൈംഗിക പ്രവർത്തനത്തങ്ങളിലേക്ക് കുടുക്കപ്പെടുന്ന സംഭവങ്ങളും അനവധിതന്നെ. അതേ സമയം ചില സ്ത്രീകളെ Calicutലെ ചെട്ടികളായ വ്യാപാരികൾ പലപ്പോഴും ഭാര്യമാരായി എടുക്കും. അവരുടെ അവസ്ഥ സാമൂഹികമായി മോശമായിരിക്കില്ല. ഫ്യൂഡൽ ഭാഷകളിൽ സാമൂഹികമായി മോശമാകുക എന്നത് ഒരു വൻ പ്രശ്നം തന്നെയാണ്.


സ്മാർത്ത വിചാരം എന്നത് ഒരു നമ്പൂതിരി കുടുംബത്തിന് വൻ സാമ്പത്തിക നഷ്ടം സംഭവിപ്പിക്കുന്ന കാര്യം ആണ്. ഇതിന് ഇവർ തയ്യാറാവുന്നത്, അവർ നമ്പൂതിരി സമുദായത്തിൽ നിന്നും പുറത്താക്കപ്പെടും എന്ന ഭയം ഒന്നുകൊണ്ട് മാത്രമാണ്. ഈ ഭയം ഒരു ഭയങ്കര ഭയമാക്കുന്നത്, കീഴിൽ ഉള്ളവരുടെ സാന്നിദ്ധ്യം സമൂഹത്തിൽ ഉള്ളതുകൊണ്ടാണ്. ഇങ്ങിനെ ഒരു കീഴ്ജനം എന്ന ആൾക്കൂട്ടങ്ങൾ അവിടെ ഇല്ലാതിരുന്നുവെങ്കിൽ, ആരും ഈ വിധമായുള്ള ഒരു പുറത്താക്കലിനെ ഭയപ്പെടില്ലതന്നെ. കീഴിലോട്ട് വലിച്ചുതാഴ്ത്താൻ ഒരുമ്പെട്ടുനിൽക്കുന്ന ആളുകൾ സമൂഹത്തിന്റെ ആഴങ്ങളിൽ ഉണ്ടെങ്കിൽ മുകളിലെ വ്യക്തികൾ മുകളിലേക്ക് ഒട്ടിപ്പിടിച്ചുനിൽക്കാൻ ബദ്ധപ്പെടും. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ. വെള്ളത്തിലായാലും കരയിലായാലും.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page