ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
46. ദിവ്യത്വത്തിന്റെ സാന്നിദ്ധ്യവും ബലവും വാക്ക്കോഡുകളിൽ കാണാൻ
ഈ എഴുത്തിന്റെ 11 vol - 43ആം അദ്ധ്യായത്തിൽ ഈ വിധം വാക്കുകൾ എഴുതിയിരുന്നു:
QUOTE: Malabar Manualൽ സ്മാർത്തവിചാരത്തിന്റെ വിശദാംശങ്ങൾ നൽകുന്നതിന് മുൻപായി ഈ വിധം പറയുന്നുണ്ട്:
Quote: The episodes in the trial of a caste offence among Nambutiris are so curious, and throw such light on their ways of thinking and acting... End
തർജ്ജമ: നമ്പൂതിരിമാർക്കിടയിലുള്ള ജാതീയമായ അപരാദങ്ങളുമായി ബന്ധപ്പെട്ട വിചാരണാ സംഭവങ്ങൾ അത്രകണ്ട് കൌതുകകരമായതിനാലും, അവ അവരുടെ ചിന്താഗതിയിലേക്കും പെരുമാറ്റങ്ങളിലേക്കും വെളിച്ചം വീശും എന്നതിനാലും..... End.
യഥാർത്ഥത്തിൽ ഈ പറഞ്ഞത് വളരെ ബാലിശമായ ഒരു അവകാശവാദമാണ്. ഫ്യൂഡൽ ഭാഷാ ലോകത്തിലെ ജനങ്ങളുടെ പെരുമാറ്റങ്ങളും പ്രതിപ്രവർത്തനങ്ങളും പ്രകോപിതമായുള്ള പെരുമാറ്റങ്ങളും കാണാനും കേൾക്കാനും ആവും എന്നല്ലാതെ, അവയിലെ കാരണമോ വിശദ്ധീകരണമോ ഈ വിധമായുള്ള സംഭവകഥകളിൽ നിന്നും മനസ്സിലാകില്ലതന്നെ. ഈ വിധമായുള്ള എല്ലാത്തിനും പിന്നിൽ എല്ലാരേയും ആവരണംചെയ്യുന്നതും വൈകാരികമായി സ്വാധീനിക്കുന്നതുമായ ഫ്യൂഡൽ ഭാഷാ കോഡുകൾ ഉണ്ട് എന്ന വിവരം ഇല്ലായെങ്കിൽ, കഥയറിയാതെ ആട്ടം കാണുന്നതു പോലെമാത്രമെ ആവുള്ളു, ഈവിധ കഥകൾ കേൾക്കുന്നത്.
സ്മാർത്തവിചാരത്തിന്റെ നടത്തിപ്പിനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞതിന് ശേഷം, മുകളിൽ പറഞ്ഞകാര്യം വ്യക്തമായി വിശദ്ധീകരിക്കാം. END OF QUOTE
ലോകത്തിലെ പലദിക്കുകളിലും ഇങ്ഗ്ളിഷ് ഭരണം സ്ഥാപിതമായ കാലഘട്ടത്തിൽ, ഓരോ നാടിലേയും വിചിത്രങ്ങളായ സാമൂഹിക സ്വഭാവങ്ങളെ കാണാനും അവയെ പലവിധ എഴുത്തുകളിലും ചിത്രീകരിക്കാനും ഇങ്ഗ്ളിഷുകാരും അവരോടൊപ്പം ഇങ്ഗ്ളിഷ് കൊളോണിയൽ പ്രദേശങ്ങളിലേക്ക് കയറിവന്ന മറ്റ് ബൃട്ടിഷുകാരും ശ്രമിച്ചിരുന്നു എന്നു കാണുന്നു.
ഇവരിൽ ചിലരെല്ലാം, അവർ നേരിൽ കണ്ട വിചിത്രങ്ങളായ സാമൂഹിക സ്വഭാവങ്ങൾക്കും പെരുമാറ്റങ്ങൾക്കും പ്രകോപനങ്ങൾക്കും വെറുപ്പുകൾക്കും സാമൂഹിക ഭയങ്ങൾക്കും (social phobiaകൾക്കും) മറ്റും പിന്നിൽ അതാതു പ്രദേശത്തിലെ ഭാഷയുടെ സ്വഭാവം പ്രവർത്തിക്കുന്നുണ്ട് എന്ന് സംശയിച്ചിരുന്നു എന്ന് കാണുന്നുണ്ട്.
ഉദാഹരണത്തിന്, GEORGE W. STOW, F.G.S., F.R.G.S. 1904ന് വളരെ മുന്നേ തന്നെ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയ THE NATIVE RACES OF SOUTH AFRICA എന്ന ഗ്രന്ഥത്തിൽ ഈ വിധം ഒരു കാര്യം എഴുതിയതായി കാണുന്നുണ്ട്:
QUOTE: These African investigations “have especially drawn our attention to the fact that the modes of thought, and among them the religious ideas, are dependent upon the forms of the language, and upon the stimulus which these forms give to the poetical faculty, etc." END OF QUOTE
ഇവിടെ ഇദ്ദേഹം ഉദ്ധരിക്കുന്നത് Max Müllerറിന്റെ വാക്കുകൾ ആണ്.
ആശയം: ഈ ആഫ്രിക്കൻ അന്വേഷണങ്ങൾ "ഭാഷയുടെ രൂപങ്ങളേയും ഈ രൂപങ്ങൾ കാവ്യാത്മക കഴിവുകൾക്ക് നൽകുന്ന ഉത്തേജകശക്തിയേയും ആശ്രയിച്ചാണ് മതപരമായ ആശയങ്ങൾ ഉൾപ്പടെയുള്ള ചിന്തകളുടെ രീതികൾ എന്നുള്ള വാസ്തവങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ വിളിച്ചിരിക്കുന്നു."
Max Müllerക്ക് ഫ്യൂഡൽ ഭാഷകളുടെ കഴിവിനെക്കുറിച്ച് എത്രമാത്രം ധാരണയുണ്ടായിരുന്നുവെന്ന് അറിയില്ല. എന്നാൽ, ഇദ്ദേഹം ജർമൻകാരനായിരുന്നു. ജർമൻഭാഷയും ഒരു ഫ്യൂഡൽ ഭാഷയാണ് എന്നാണ് തോന്നുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഇദ്ദേഹത്തിന് ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുമായി വൻ ബന്ധം തന്നെയുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.
ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിൽ പലവിധ സാമൂഹിക പഠനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. അവയിലെല്ലാം വളരെ ആഴമേറിയ വിവരങ്ങൾ ഉണ്ട് താനും. എന്നാൽ ഇന്ന് മിക്ക രാജ്യങ്ങളിലും ഈ വിധ എഴുത്തുകൾ ജന ശ്രദ്ധയിലേക്ക് കടന്നുവരുന്നത് പലവിധ അധികാരങ്ങളിൽ ഉള്ള പലർക്കും ഇഷ്ടമുള്ള കാര്യം അല്ലതന്നെ. കാരണം, ഇന്നുള്ള ഭരണപക്ഷങ്ങൾ അവരുടേതായ പ്രാദേശിക ചരിത്രങ്ങൾ സ്കൂളുകളിലും കോളെജുകളിലും പഠിപ്പിക്കുന്നുണ്ട്. അവയെല്ലാം ശുദ്ധ വിഡ്ഢിത്തരങ്ങൾ ആണ് എന്ന് വളരെ വ്യക്തമായുള്ള തിരിച്ചറിവ് നൽകുന്ന യാതൊന്നും പുറത്തുവരുന്നത് ഇവർക്കാർക്കും ഇഷ്ടമുള്ള കാര്യം ആയിരിക്കില്ല.
നമ്പൂതിരിമാരാണ് സമൂഹത്തിൽ ഉന്നതർ അന്ന്. എന്നുവച്ചാൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഇവർ ഇന്നത്തെ ഐഏഎസ്സ് - ഐപിഎസ്സുകാരെപ്പോലെയാണ്. ഭാഷയിലെ ഏറ്റവും മുന്തിയ ഭാഷാകോഡുകൾ സമൂഹത്തിലെ ഏവരും ഇവർക്ക് സമർപ്പിക്കേണം. ഇവർക്ക് സമൂഹത്തിലെ പലരേയും വേണമെങ്കിൽ നീ, അവൻ, അവൾ വാക്കുകളിൽ (ഇഞ്ഞി, ഓൻ, ഓള് വാക്കുകളിൽ) നിർവ്വചിക്കാനുള്ള അനിയന്ത്രിത അധികാരം കൈകളിൽ ഉണ്ട്.
ഈ പറഞ്ഞത് ഒരു ലളിതമായ വിവരമാണ്. അന്നുള്ള രാജകുടുംബക്കാരേയും നാടുവാഴി കുടുംബക്കാരേയും ഇവർ അത്രകണ്ട് തരംതാഴ്തിയേക്കില്ല. ഇന്നത്തെ മന്ത്രിമാരോടും എംഎൽഏമാരോടും മറ്റ് രാഷ്ട്രീയക്കാരോടും അന്നത്തെ രാജാക്കളേയും നാടുവാഴികളേയും രാജകുടുംബാംഗങ്ങളേയും ഉപമപ്പെടുത്താം എന്നു തോന്നുന്നു.
നമ്പൂതിരിമാർ എന്ന് പറയുന്നത് മലബാറിലേയും Cochinനിലേയും Travancoreറിലേയും പ്രാദേശിക ബ്രാഹ്മരാണ് എന്ന് തോന്നുന്നു. നമ്പൂതിരിയിലെ 'തിരി' എന്നത് ദിവ്യത്വം വിളിച്ചറിയിക്കുന്ന ഒരു വാക്കാണ്. ഇത് മറ്റ് ചില ആളുകൾ കൈവശപ്പെടുത്തി ഉപയോഗിക്കുന്ന പതിവും ഉണ്ടായിട്ടുണ്ട്.
പട്ടന്മാരും ഏമ്പ്രാന്തിരിമാരും വിദേശ ബ്രാഹ്മണർ ആണ്. എന്നുവച്ചാൽ പുറംനാടുകളിൽ നിന്നും കുടിയേറിയ ബ്രാഹ്മണർ. ഇക്കൂട്ടരെ തങ്ങളേക്കാൾ താഴ്ന്നവരായിട്ടാണ് നമ്പൂതിരിമാർ കാണുക. എന്നുവച്ചാൽ, വാക്ക് കോഡുകളിൽ ഇവരെ ഇഞ്ഞി അഥവാ നീ എന്ന രീതിയിലാവാം നമ്പൂതിരിമാർ കാണുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന് തോന്നുന്നു. കഴിഞ്ഞ എഴുത്തിൽ പട്ടന്മാരെ വെറും കുട്ടിയെന്ന രീതിയിൽ നമ്പൂതിരിമാർ നിർവ്വചിക്കുന്ന കാര്യം എഴുതിയിരുന്നു.
പട്ടർമാരിൽ മിക്കവരും പലതരം തൊഴിലുകൾ ചെയ്ത് ജീവിക്കുന്നവരായിരുന്നു. കുറച്ചുപേർമാത്രമേ വൻ ഭൂജന്മികൾ ആയിരുന്നുള്ളു.
ഏമ്പ്രാന്തിരിമാർ പൊതുവേ ഒരു പിന്നോക്ക ജനമായിരുന്നു പോലും. അവരുടെ മുഖ്യ പ്രവർത്തനം ആദ്ധ്യാത്മിക കാര്യങ്ങൾ ആയിരുന്നു പോലും. ഇവർ ചിലപ്പോഴെല്ലാം നമ്പൂതിരിമാരായി പ്രത്യക്ഷപ്പെടാൻ ശ്രമിക്കുമായിരുന്നു എന്നും രേഖപ്പെടുത്തിക്കാണുന്നു. രണ്ടു പേരിലും 'തിരി' എന്ന വാക്ക് പ്രയോഗം ഉണ്ട് എന്നത് ശ്രദ്ധിക്കുക.
പട്ടർമാരും ഏമ്പ്രാന്തിരിമാരും നായർ സ്ത്രീകളോട് സമ്പന്തത്തിൽ ബന്ധപ്പെടാൻ താൽപ്പര്യം കാണിക്കും. എന്നാൽ നായർ സ്ത്രീകൾക്ക് നമ്പൂതിരിമാരുമായാണ് സമ്പന്തത്തിന് കൂടുതൽ താൽപ്പര്യം ഉണ്ടാവുക പോലും.
ഇതെല്ലാം ശരിയാണെങ്കിൽ, പട്ടർമാരും ഏമ്പ്രാന്തിരിമാരും നമ്പൂതിരിമാരോട് അടിയാളത്തം പ്രകടിപ്പിച്ചും, ബഹുമാനിച്ചും പെരുമാറുകയും സംസാരിക്കുകയും വേണ്ടിവരും എന്നാണ് മനസ്സിലാക്കേണ്ടത്.
ഈ പറഞ്ഞ സാമൂഹിക ആശയവിനിമയ ഇടത്ത് തന്നെ ഒരു വൻ ഉച്ചനീചത്വം നിലനിൽക്കുന്നുണ്ട്. ഇതിൽ യാതോരു ഇളക്കവും ഇല്ലാതെ നിന്നാൽ, ഈ സാമൂഹിക ഇടത്ത് നിശബ്ദമായ അച്ചടക്കവും സമാധാനവും നിലനിൽക്കും. ഈ കാര്യം വായനക്കാരൻ മനസ്സിൽ നോട്ട് ചെയ്യുക.
നമ്പൂതിരിമാർക്കിടയിൽതന്നെ പലവിഭാഗങ്ങൾ ഉണ്ട്. അതിൽ ഏറ്റവും മുന്തിയത് തമ്പുരാക്കൾ ആയിരുന്നു. ഇവർ ആഢ്യന്മാർ ആണ്. ഇവരെ പൊതുവായി നമ്പൂതിരിപ്പാട് എന്നാണ് അറിയപ്പെടുക പോലും. ഇവരുടെ പേരിലെ 'പാട്' എന്ന പ്രയോഗം ആണ് ദിവ്യവാക്ക്. ഈ വാക്ക് മറ്റ് പലരും കൈവശപ്പെടുത്തിയിട്ടുമുണ്ട് പോലും.
ഈ ആഢ്യന്മാർ അതീവ ദിവ്യത്വമുള്ളവരാണ്. ഹിന്ദുക്കളുടെ (ബ്രാഹ്മണരുടെ) ജീവിതത്തെ നാല് വ്യത്യസ്ത ഘട്ടങ്ങളായി വേദങ്ങളിൽ നിർവ്വചിച്ചിട്ടുണ്ട് പോലും. ആ സമ്പ്രദായത്തെ ചതുരാശ്രമധർമ്മം എന്നാണ് പറയപ്പെടുന്നത്.
ഈ ഹൈന്ദവ (ബ്രാഹ്മണ) ധർമ്മ സിദ്ധാന്തപ്രകാരം ഈ നാലു ഘട്ടങ്ങൾ ബ്രഹ്മചാര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ്. ആഢ്യന്മാർ അതീവ ദിവ്യത്വമുള്ളവർ ആയതിനാൽ, ഇവർക്ക് ജീവിതത്തിൽ വാനപ്രസ്ഥം, സന്ന്യാസം എന്ന മൂന്നാമത്തേയും നാലാമത്തെയും കാര്യങ്ങൾ ആചരിക്കേണ്ടപോലും. അവർ യജ്ഞങ്ങൾ നടത്തേണ്ടുന്ന ആവശ്യവും ഇല്ലതന്നെ. കാരണം, അവർ അത്രമാത്രം ദിവ്യരാണ്. ഏതാണ്ട് ഇന്നത്തെ ഐഏഎസ്സിലെ വളരെ ഉയരങ്ങളിൽ എത്തിനിൽക്കുന്ന ഉദ്യോഗസ്ഥരെപ്പോലെയാണ് ഇവരുടെ നിലവാരം.
എന്നാൽ ഇവരിൽതന്നെ ഏറ്റവും ഉയരങ്ങളിൽ ഉള്ളത് പൊന്നാനിയിലെ അതവനാടിലെ ആഴ്‌വാഞ്ചേരി മനയിലെ കാരണവരാണ്. ഈ വ്യക്തിയെ ഇന്ത്യയിലെ Cabinet Secretaryയോട് ഉപമിക്കാം എന്ന് തോന്നുന്നു. ഈ മനയെ Cabinet Secretariatആയും കാണാം. മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് ഈ കുടുംബക്കാരാണ് ഈ പ്രദേശത്തിലെ ഏറ്റവും അധികാരമുള്ളവർ എന്നുവേണമെങ്കിൽ പറയാം എന്ന് തോന്നുന്നു. പാരമ്പര്യമായി നമ്പൂതിരി വംശത്തിന്റെ ആദ്ധ്യാത്മിക ഔന്നിത്യം അംഗീകരിക്കുന്ന എല്ലാ രാജകുടുംബക്കാർക്കും കൃത്രിമമായി ക്ഷത്രിയ പദവി ഉപനയനക്രിയയിലൂടെ നൽകാനുള്ള ആദ്ധ്യാത്മിക അധികാരവും ഇവർക്ക് ഉണ്ടായിരുന്നു പോലും.
ഈ പറഞ്ഞകാര്യങ്ങളുടെ ഭൌതികവാസ്തവം യഥാർത്ഥത്തിൽ തിരയേണ്ടത് ഭാഷാകോഡുകളിൽ ആണ്. ഈ വിധ ഔന്നിത്യം സത്യമാണ് എങ്കിൽ അത് പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ വാക്ക് കോഡുകളിൽ വളരെ വ്യക്തമായി ലിഖിതപ്പെടുത്തിയിരിക്കും. എന്നാൽ ഈ ലിഖിതപ്പെടുത്തൽ ഒരു ഭൌതിക സംഗതി അല്ലതന്നെ. മറിച്ച് ഭാഷാ കോഡുകളുടെ അതീന്ത്ര്യ മേഖലകളിലാണ് ലിഖിതരൂപത്തിൽ ഉണ്ടാവുക. അവിടെ പോയി ദർശിച്ചാൽ, വളരെ വ്യക്തമായി ഈ വിധ വാക്ക് കോഡുകളുടെ സാന്നിദ്ധ്യവും ബലവും ദിവ്യത്വവും കാണാൻ പറ്റിയേക്കാം.
നമ്പൂതിരിമാരിൽ ദിവ്യത്വത്തിൽ ആഢ്യന്മാരുടെ നിലവാരത്തിന് കീഴെ വരുന്നവരാണ് ആസ്യന്മാർ. ഇവർ യജ്ഞങ്ങൾ നടത്താൻ ബാധ്യസ്ഥരാണ്. ഇവരിൽ ചിലർ താന്ത്രിക പ്രവർത്തനത്തിലൂടെ പ്രശ്നപരിഹാരം നടത്തുന്നവരാണ്. അതായത് ഇവരിൽ ചിലർ തന്ത്രികളാണ് എന്ന് അർത്ഥം. ഇത് ഒരു പാരമ്പര്യ സ്ഥാനമാണ്. എന്നാൽ എല്ലാ തന്ത്രികളും ആസ്യന്മാർ അല്ല എന്നും മനസ്സിലാക്കുക.
ഇവിടേയും വളരെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകളുടെ വ്യക്തമായ ക്രമപ്പെടുത്തൽ കാണാൻ പറ്റിയേക്കാം. ഈ ക്രമപ്പെടുത്തലിൽ ഇളക്കം വരുത്താതെ നിലനിൽക്കുന്നതാണ് ഈ ദിക്കിലുള്ള ശാന്തിയും സമാധാനവും അച്ചടക്കവും ആയി പ്രത്യക്ഷപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുക.
എന്നാൽ, ഈ ഭാഷാകോഡുകളുടെ വ്യക്തമായ പ്രവർത്തനത്തെക്കുറിച്ച് അറിവില്ലാത്ത ആൾക്ക് കാര്യങ്ങൾ മനസ്സിലാകില്ലതന്നെ. ഇതൊക്കെ എങ്ങിനെയാണ് ഈ വിധം അടുക്കുംചിട്ടയിലും നിലനിൽക്കുന്നത് എന്നതിന്റെ കാരണം അന്വേഷിച്ച് പലരും വേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും സ്മൃതികളുടേയും ശ്രുതികളുടേയും, പോരാത്തതിന് രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസകൃതികളുടേയും ഉള്ളറകളിലേക്കു പോയി, അവിടങ്ങളിൽ തപ്പിനോക്കിയേക്കാം. എന്നിട്ട് വൻ വിവരങ്ങളുമായി തിരിച്ചുവന്നേക്കാം. ഈ വിധ വിവരങ്ങളിൽ ഭാഷാകോഡുകളെക്കുറിച്ച് എന്തെങ്കിലും ഉണ്ടാവുമോ എന്ന് അറിയില്ല.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന