ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
ഷോഡശക്രിയകൾ എന്നതിനെക്കുറിച്ച് എഴുതണം എന്ന് വിചാരിച്ചതല്ല. ഈ ഒരു കാര്യത്തെക്കുറിച്ച് മുൻപ് കേട്ടറിവില്ല. എന്നാൽ ഇത് ഇന്ന് ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യങ്ങളോട് ഒട്ടിനിൽക്കാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും നല്ല അറിവുണ്ടാവുന്ന കാര്യമാകാം. തീർച്ചയില്ല.
Travancore State Manual Vol 2വിൽ നമ്പൂതിരിമാരിൽ ഓത്തുള്ളവരെക്കുറിച്ചും, ഓത്തില്ലാത്തവരെക്കുറിച്ചും വായിക്കുന്ന അവസരത്തിലാണ് Shodasa Kriyas എന്ന പ്രയോഗം ശ്രദ്ധയിൽ പെട്ടത്. ഈ വാക്കിന്റെ മലയാളരൂപമാണ് ഷോഡശക്രിയകൾ എന്നു കാണുന്നു.
ഇത് ബ്രാഹ്മണരിലെ മുന്തിയവർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. അതായത് ഓത്തുള്ളവർക്ക്. ഓത്തില്ലാത്ത ബ്രാഹ്മണ ജനത്തിന് ഇത് ചെയ്യാൻ പാടില്ലാത്തകാര്യമാണ്. എന്നാൽ ഇത് ഇന്ന് പുതുതായി ഹിന്ദുക്കൾ ആണ് എന്ന് നിർവ്വചിക്കപ്പെടുന്ന കീഴ്ജാതിക്കാരൻ മുതൽ സകല പുതിയ-ഹിന്ദു ജാതിക്കാർക്കും അവകാശപ്പെട്ടതാണ് എന്നരീതിയിലേക്കാണ് കാര്യങ്ങൾ വളർന്നു വന്നിട്ടുള്ളത്.
ഈ വിധം കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ, പ്രഥമ ധൃഷ്ട്യാതന്നെ മനസ്സിലാക്കുന്നത് ഷോഡശക്രിയകൾ എന്ന പദ്ധതിയുടെ നിഗൂഢ ലക്ഷ്യങ്ങളെത്തന്നെ തകിടം മറിക്കുന്ന രീതിയിലാണ് ഇന്ന് ഈ വിധ സംഗതികൾ നടത്തപ്പെടുന്നത് എന്ന്.
ഷോഡശക്രിയകളെക്കുറിച്ച് എഴുതണ്ടാ എന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഇന്ന് ആ വിഷയത്തെക്കുറിച്ച് വെറുതെയൊന്ന് വായിച്ചുനോക്കിയപ്പോൾ, ഈ എഴുത്തുകാരന്റെ പലവിധ വ്യക്തിപരമായ നീരിക്ഷണ പരീക്ഷണങ്ങളുമായി ഏതെല്ലാമോ വിധത്തിൽ ഇതിന് ബന്ധമുണ്ട് എന്ന ഒരു തോന്നൽ മനസ്സിൽ കയറിവന്നു.
കാര്യങ്ങൾ ഈ വിധമായതിനാൽ, ഷോഡശക്രിയകളെക്കുറിച്ച് ചെറിയതോതിൽ ഇവിടെ എഴുതാം എന്ന് കരുതുന്നു.
ഷോഡശക്രിയകളെക്കുറിച്ചുള്ള മലയാളം വിക്കീപീഡിയ പേജ് വായിച്ചപ്പോൾ, വ്യക്തമായി മനസ്സിലാക്കിയ കാര്യം സമൂഹത്തിലെ ഏറ്റവും ഉന്നത കുടുംബത്തിൽ പെട്ട ഓത്തുള്ള നമ്പൂതിരിയുടെ മകനെ, ചുറ്റുപാടും നിറഞ്ഞുതുളുമ്പുന്ന നെഗെറ്റിവ് സോഫ്ട്വേർ കോഡുകളിൽനിന്നും സംരക്ഷണം നൽക്കാനുള്ള പദ്ധതിയാണ് ഇത് എന്നാണ്. പ്രത്യേകിച്ചു ആദ്യത്തെ ഒൻപത് എണ്ണം. അതായത്, ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം എന്നിവ.
നമ്പൂതിരിയുടെ മകളുടെ കാര്യത്തിലും ഒരു പരിധിവരെ ഇതിന് പ്രസക്തി കണ്ടേക്കാം. എന്നാൽ നമ്പൂതിരി ജനം, സ്ത്രീകൾക്ക് അന്ന് വലിയ വിലനൽകിയിരുന്നില്ലാ എന്നാണ് മനസ്സിലാക്കുന്നത്.
ഷോഡശക്രിയകളിൽ ആദ്യത്തെത്, അതായത് ഗർഭാധാനം, കഴിഞ്ഞ എഴുത്തിൽ പ്രതിപാദിച്ചുകഴിഞ്ഞു.
യാഥാർത്ഥ്യത്തിന് പിന്നിൽ സർവ്വതിനേയും ബാധിച്ചും സ്വാധീനിച്ചും നിയന്ത്രിച്ചും നിലനിൽക്കുന്ന അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുമായി വളരെ അധികം ബന്ധം ഗർഭാധാനം എന്നതിൽ കാണാൻ പറ്റിയിരുന്നു. അതായത്, Foetus അഥവാ ഭ്രൂണം രൂപികരിക്കപ്പെടുവാൻ പോകുന്നതിന് മുൻപ്, മാതാപിതാക്കൾ ആകാൻ പോകുന്ന രണ്ട് വ്യക്തികളുടേയും (നമ്പൂതിരിയുടേയും അന്തർജനത്തിന്റേയും) മനസ്സിൽ നിന്നും എല്ലാവിധ നിഷേധാത്മകമായ ചിന്തകളും കാഴ്ചകളും ഓർമ്മകളും, സാമൂഹിക ബാധകളും, തരംതാഴ്ത്തുന്നവരുടെ വാക്കുകളും ബന്ധങ്ങളും, അങ്ങിനെ പലതും തുടച്ചുമാറ്റി, മനസ്സിനേയും വ്യക്തിത്വത്തേയും തെളിച്ചെടുത്തുവെക്കുവാനുള്ള ഒരു പദ്ധയിയാണ് ഗർഭാധാനം എന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കാരണം, ഈ രണ്ട് വ്യക്തികളിലും ആ അവസരത്തിൽ ഉള്ള ഓരോ നിഷേധാത്മകമായ കോഡുകളും, അവരിലെ എല്ലാവിധ കോശങ്ങളുടെ രൂപകൽപ്പനയിലും വന്നുചേരും. അത് ബീജാണുവിന്റേയും (spermമിന്റേയും) ബീജകോശത്തിന്റേയും (ovumമിന്റേയും) കോഡുകളിൽ ആലേഖനം ചെയ്യപ്പെടും. ഇവ പുതുതായി ജിവൻ ലഭിച്ചുവരുന്ന ഗർഭസ്ഥശിരുവിന്റെ കോഡുകളിലും പടർന്നുപിടിക്കും.
ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ സാമൂഹികമായി ഉന്നതങ്ങളിൽ നിൽക്കുന്നവർക്ക്, അവരേക്കാൾ താഴെയുള്ളവരുമായി ബന്ധപ്പെടുന്ന എല്ലാകാര്യങ്ങളും ചെറിയതോതിലുള്ളും അതുമല്ലെങ്കിൽ വലിയതോതിലുള്ളതും ആയ നിഷേധാത്മകമായ കാര്യങ്ങൾ ആയിരിക്കും.
താഴോട്ടുള്ള പടിപടിയായുള്ള ഓരോ സാമൂഹിക നിലവാരത്തിലുള്ളവരും, അവരെ വെറും പേരുവിളിക്കുന്നത് തന്നെ നിഷേധാത്മകതയുടെ പടിപടിയായുള്ള കാഠിന്യത്തിന്റെ ബലം പ്രകടിപ്പിക്കും.
ഷോഡശക്രിയകളിൽ രണ്ടാമത്തേത് പുംസവന സംസ്കാരം ആണ്.
അന്തർജനം ഗർഭവതിയായിക്കഴിഞ്ഞാൽ, ആ ഗർഭസ്ഥ ശിശുവിന് വൻ മാനസികാവസ്ഥകൾ നൽകുക എന്നതും, അതോടൊപ്പംതന്നെ തരംതാഴ്ത്തുന്നതും ഹനിക്കുന്നതുമായ സ്വാധീനങ്ങളും മറ്റും, ആ ശിശുവിന്റെ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളെ ബാധിക്കുന്നത് തടയുക എന്നതും ആണ് പദ്ധതി.
ഗർഭവതിയുടെ ഭക്ഷണവും ഉറക്കവും ചിന്തകളും, ഓർമ്മളെ ഉണർത്തുന്ന പരാമർശങ്ങളും സൂചനകളും, സംസാരവും, മറ്റുള്ളവരുമായുള്ള ബന്ധങ്ങളും മറ്റും എല്ലാം വളരെ അടുക്കും ചിട്ടയുമുള്ളതും സന്തോഷം നൽകുന്നതും ആയിരിക്കേണം. എന്നാൽ ഈ വിധം വെറുതെയങ്ങ് പറഞ്ഞതുകൊണ്ടായില്ല. മറിച്ച്, ഉന്നത വ്യക്തികളായ നമ്പൂതിരിയും അന്തർജനവുമാണ് വ്യക്തികൾ എന്നതുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവരുടെ ചുറ്റും ഉള്ളത് പല നിലവാരത്തിലുള്ള കീഴ്ജനങ്ങൾ ആവും.
വയറ്റാട്ടി അഥവ പേറ്റിച്ചി തന്നെ കീഴ്ജാതിക്കാരിയാവാം. ഇത് അമ്പലവാസി സ്ത്രീയോ നായർ സ്ത്രീയോ ആവാനാണ് സാധ്യത. നായർമാരേക്കാൾ കീഴിൽ ഉള്ള വ്യക്തിയെ നമ്പൂതിരി കുഞ്ഞിനെ തൊടാൻ അനുവദിക്കും എന്ന് തോന്നുന്നില്ല. ഈ കാര്യത്തിലും ഫ്യൂഡൽ ഭാഷയുടെ അതിരുകടന്ന ശക്തി മനസ്സിലാക്കേണ്ടതാണ്. ഓരോ ഫ്യൂഡൽ ഭാഷയിലും ഓരോ വ്യക്തിയും വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള കുഴികളിലാണ് അതിന്ത്ര്യ സോഫ്ട്വേറിന്റെ ഡിസൈൻ വ്യൂവിൽ സ്ഥാനീകിരിക്കപ്പെട്ടിരിക്കുക, നമ്പൂതിരിയുടെ നിലവാരത്തിനോട് താരതമ്യം ചെയ്താൽ.
നായർ വ്യക്തിയും കുഴിയിൽ ആണ് എങ്കിലും അത് ചെറിയ തോതിലുള്ള ആഴം മാത്രമേ ഉണ്ടാവുള്ളു. അതേ സമയം ചെറുമർ, പുലയർ, പറിയർ എന്നിവരാണെങ്കിൽ, ഭാഷാകോഡുകളിൽ അഗാധ ആഴത്തിലുള്ളവർ ആണ്. അവർ തൊട്ടാൽ, നമ്പൂതിരി കുഞ്ഞിന്റെ ജീവന്റേയും ശരീരത്തിന്റേയും മനസ്സിന്റേയും സോഫ്വട്വേർ കോഡുകളുടെ ഓരോ സൂഷ്മദിക്കിലും മൂല്യ ഇടിവുവരും എന്നത് തീർച്ചയാണ്. ഈ രീതിയിലാണ് ഫ്യൂഡൽ ഭാഷകളുടെ സോഫ്ടവേർ യന്ത്രസംവിധാനം.
മുൻ നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ ബന്ധുക്കളുടേയും, ഗുരുജനങ്ങളുടേയും സാന്നിദ്ധ്യത്തിൽ ആണ് പുംസവന സംസ്കാരം ചടങ്ങ് നടത്തേണ്ടത്. കർമാരംഭത്തിലെ ഈശ്വര ഉപാസനക്ക് ശേഷം ഗർഭവതിയും ഭർത്താവും ആചാര്യവിധിപ്രകാരം ഏകാന്തസ്ഥാനത്ത് പോയി അൽപനേരമിരിക്കേണം. ഇതേപോലെതന്നെ യജ്ഞാഹുതിക്ക് ശേഷവും അനുഷ്ഠിക്കേണം.
വടവൃക്ഷത്തിൽനിന്നും (ആൽമരമാണ് ഇത് എന്ന് തോന്നുന്നു) തൂങ്ങി നിൽക്കുന്ന വേരുകളും, അമൃതവള്ളിയുടെ (ചിറ്റമൃതിന്റെ) തളിരും ചേർത്ത് നന്നായി അരച്ച് നന്നായി അത് മണക്കുക, എന്നുള്ളതും മുഖ്യമായ ഒരു കാര്യമാണ്. ഇത് വടവൃക്ഷത്തിന് കീഴിൽ ഇരുന്നുകൊണ്ടാണ് ചെയ്യേണ്ടത് പോലും. അന്തർജനമായിരിക്കാം ഇത് ചെയ്യേണ്ടത് എന്ന് തോന്നുന്നു. (ഈ വിവരങ്ങൾ വായിച്ചുമനസ്സിലാക്കുന്ന ഇടത്ത് ഈ കാര്യം വ്യക്തമായി പറയുന്നില്ല.)
ഇതും പഠനത്തിന് വിധേയമാക്കാവുന്ന ഒരു കാര്യം ആണ്. കാഴ്ചകൾ കാണുക, വാക്കുകൾ കേൾക്കുക, സ്പർശനം ഏൽക്കുക തുടങ്ങിയ കാര്യങ്ങൾക്കും വ്യക്തമായ സോഫ്ട്വേർ കോഡുകൾ ഉണ്ടാവും എന്നത് തീർച്ചയാണ്. ഫ്യൂഡൽ ഭാഷകളിൽ അവയ്ക്ക് വ്യക്തമായ positiveവും negativeവും ആയുള്ള സവിശേഷതകൾ ഉണ്ടാവും. അതേ പോലെതന്നെയാണ് മണവും.
ഇവിടെ സുഗന്ധം ദുർഗ്ഗന്തം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത് എന്ന് ഒരു പരിധിവരെ സമ്മതിക്കാമെങ്കിലും, അതിനും അപ്പുറത്തും യാഥാർത്ഥ്യങ്ങൾ കണ്ടേക്കാം. സാധാരണ ഗതിയിൽ ദുർഗ്ഗന്ധം നിഷേധാത്മകമായ കോഡുകൾ ആവം പകരുന്നത്. സുഗന്ധങ്ങൾ പോസിറ്റിവ് ആയ കോഡുകൾ നൽകിയേക്കാം. എന്നാൽ ചില പ്രത്യേക ഗന്ധങ്ങൾക്ക് അതീന്ത്ര്യ സോഫ്ട്വേറിൽ സംഭവിച്ചിരിക്കുന്ന കേടുപാടുകളും പാളിച്ചകളും നിഷേധാത്മകമായ കോഡുകളും മൂല്യഇടിവകളും മാറ്റാനും തിരുത്താനും നിരത്താനും ആവുന്ന കോഡുകൾ അവയുടെ ഉള്ളിൽ കണ്ടേക്കാം.
മാത്രവുമല്ല ആൽമരത്തിനും ആല്ച്ചു വട്ടിനും എന്തെങ്കിലും പ്രത്യേകമായുള്ള സോഫ്ട്വേർ കോഡുകൾ പകരാനാകുമോ എന്നതും ചിന്തിക്കാവുന്ന കാര്യമാണ്.
ഇവിടെ എടുത്തുപറയേണ്ടുന്നത് ഈ വിധ നിഷേധാത്മതകൾ ഇങ്ഗിളിഷ് പോലുള്ള പരന്ന കോഡുകൾ ഉള്ള ഭാഷകൾക്ക് സ്വമേധയാ സൃഷ്ടിക്കാൻ ആവില്ല എന്നതാണ്. മാത്രവുമല്ല ഈ വിധ കാര്യങ്ങളെ വിഭാവനം ചെയ്യാനോ മനസ്സിലാക്കാനോ ആവില്ല.
ഷോഡശക്രിയകളിൽ മൂന്നാമതായി വരുന്നതാണ് സീമന്തോന്നയനം.
ഗർഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും, ഗർഭിണിയിലൂടെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചയ്ക്കും വേണ്ടി ആചാരിക്കപെടുന്ന സംസ്കാരമാണ് സീമന്തോന്മയനം എന്ന് എഴുതിക്കാണുന്നു.
ഗർഭധാരണത്തിന്റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തിൽ സീമന്തോന്മയനം ആചരിക്കണം. ഹോമാഗ്നി ഉണ്ടാക്കിയതിനു ശേഷം അതിൽ ആഹുതി അർപിക്കണം പോലും.
ഇവിടെ സൂചിപ്പിക്കപ്പെട്ട പുല്ലിംഗവാചകമായ നക്ഷത്രം എന്താണ് എന്ന് അറിയില്ല. ദക്ഷിണേഷ്യൻ ജോതിഷത്തിൽ നക്ഷത്രങ്ങളെ പുരുഷയോനിയെന്നും സ്ത്രീയോനിയെന്നും തരംതിരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ പുരുഷയോനി നക്ഷത്രം ഉള്ള ദിനമാണ് ഇവിടെ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. തീർച്ചയില്ല.
ശുക്ളപക്ഷം എന്നാൽ വെളുത്തവാവ് എന്നാണ് അർത്ഥം എന്ന് മനസ്സിലാക്കുന്നു. ജോതിഷത്തിലെ തിഥിയുമായി ബന്ധപ്പെട്ടകാര്യം ആവാം ഈ പദം.
ആഹുതി എന്നാൽ ഹോമം എന്നാണ് അർത്ഥം. ഹോമം എന്നത് വൈദിക ക്രിയകളിലെ അടിസ്ഥാന ക്രിയയാണ്. അഗ്നിയിൽ മന്ത്രത്തൊടൊപ്പം ഹോമിക്കുന്നത് അതത് ദേവന്മാർക്ക് അഗ്നി എത്തിക്കും എന്നാണ് സങ്കൽപം എന്ന് എഴുതിക്കാണുന്നു. ഈ പ്രവർത്തനത്തെ അതീന്ത്ര്യ സോഫ്ട്വേറിലൂടെ വീക്ഷിച്ചാൽ എന്താണ് കാണുക എന്ന് അറിയില്ല.
മാത്രവുമല്ല, വെളുത്തവാവും, പുരുഷയോനി നക്ഷത്രവും മറ്റും വെറും പൊള്ളയായ വാക്കുകൾ അല്ലതന്നെ. മറിച്ച് അവയ്ക്കും അതീന്ത്ര്യ സോഫ്ട്വേറിൽ വ്യക്തമായ സാന്നിദ്ധ്യം കണ്ടേക്കാം.
സീമന്തോന്നയനം എന്നതിൽ എന്താണ് അതീന്ത്ര്യ കോഡുകളിൽ സംഭവിക്കുന്നത് എന്നത് വ്യക്തമായി അറിയില്ല.
എന്നാൽ
QUOTE: ആഹുതി അർപ്പിച്ചതിന് ശേഷം, പതി-പത്നിമാർ ഏകന്തതയിൽ ഇരിന്നു മന്ത്രോച്ചാരണം ചെയ്യും. അപ്പോൾ ഗർഭിണിയുടെ തലമുടിയിൽ ഭർത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധഔഷധതൈലം പുരട്ടികൊടുക്കും.
തുടർന്ന് യജ്ഞ ശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി ഗർഭിണി അതിൽ നോക്കുന്നു.
ഈ അവസരത്തിൽ ഭർത്താവ് ഭാര്യയോടു എന്തുകാണുന്നു എന്ന് ചോദിക്കുകയും, ഭാര്യ പശു, ധനം, ദീർഘായുസ്, യശസ്സ് മുതലായവ കാണുന്നു എന്നുപറയുകയും വേണം. END OF QUOTE
QUOTE
“ഭർത്താവ് : കിം പശ്യസി?
ഭാര്യ : പ്രജാൻ പശുൻ സൗഭാഗ്യം മഹ്യം ദീർഘായുഷ്ട്യം പത്യ പശ്യാമി”
— ഗോഫില ഗൃഹ്യസൂത്രം END OF QUOTE
മനസ്സ് ഏകാഗ്രദയിൽ ആക്കുകയും മന്തോച്ചാരണം ചെയ്യുകയും ചെയ്യുന്നതും, തലമുടിയിൽ സുഗന്ധഔഷധതൈലം പുരട്ടുന്നതും, ഭാര്യ യജ്ഞ ശിഷ്ടമായ നെയ്യിൽ നോക്കുന്നതും, ഭർത്തവിന്റെ ചോദ്യത്തിന് ഉത്തരമായി ഭാര്യ ശുഭകരങ്ങളായ കാര്യങ്ങളെ കാണുന്നുവെന്ന് സംസ്കൃത്തിൽ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള പദങ്ങളിൽ പറയുന്നതും മറ്റും, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ശുദ്ധവിഡ്ഢിത്തമായി തോന്നാമെങ്കിലും, കാര്യങ്ങൾ ആവിധമാകണമെന്നില്ല.
ഇന്നുള്ള പല സ്മാർട്ട്ഫോണിലേക്കും നോക്കി, Hey Google! എന്ന് പറഞ്ഞാൽ, ഏതോ അദൃശ്യമായ ദിക്കിൽ നിന്നും ഒരു പ്രേതാത്മാവുപോലുള്ള സ്ത്രീയുടെ പ്രതിഭാഷണം കേൾക്കാൻ ആവും. ഇത് ഒരു അന്ധവിശ്വാസം അല്ലായെങ്കിൽ, സംസ്കൃതമന്ത്രത്തിനുള്ളിലെ യന്ത്രസംവിധാനവും ഒരു അന്ധവിശ്വാസം ആകേണ്ടുന്ന കാര്യം ഇല്ലതന്നെ.
കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു ലോകത്തിലെ കാര്യമല്ല ഈ പറഞ്ഞിരിക്കുന്നത്. മറിച്ച്, ഓരോ വാക്കിലും നോട്ടത്തിലും കാഴ്ചയിലും കേൾക്കുന്നകാര്യങ്ങളിലും അറിവിന്റെ ഉച്ചനീചത്വ മൂല്യങ്ങളിലും മണക്കുന്ന ഗന്ധങ്ങളിലും സ്പർശനസുഖം നൽകുന്ന വ്യക്തിയിലും മറ്റും, ഇങ്ഗ്ളിഷിന് അറിവില്ലാത്ത അതിഗംഭീരമായുള്ള ഉയരങ്ങളും താഴ്ചകളും ഫ്യൂഡൽ ഭാഷകളിൽ ഉണ്ട് എന്നതാണ് വാസ്തവം. അവയിലെ താഴ്ചകളേയും താഴോട്ടേക്കുള്ള പിടിച്ചുവലികളേയും ആത്മാവിൽ മൂല്യചോഷണം വരുത്തുന്ന അദൃശ്യ കോഡുകളേയും, കടിഞ്ഞാണിട്ടും തടസ്സപ്പെടുത്തിയും മറച്ചുവച്ചും, ഉദരത്തിലിരിക്കുന്ന കുഞ്ഞിനെ അവയിൽനിന്നും സംരക്ഷിക്കാനുള്ള പലവിധ കാര്യങ്ങളിൽ ചിലതാണ് മുകളിൽ പറഞ്ഞിട്ടുള്ളത്.
തുടരും......
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന