ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
5. ഭാരത പൌരണികത്വത്തിന്റേയും ഹൈന്ദവപാരമ്പര്യത്തിന്റേയും ആഴവും പരപ്പും, ഉറവിടവും
ഹിമാച്ചൽ പ്രദേശിൽ നിന്നും National Permit (NP) ഉള്ള ഒരു ലോറി, Appleനിറച്ചുകൊണ്ട് തമിഴ്നാടിലെ Cape Comerinനിലേക്ക് (കന്യാകുമാരിയിലേക്ക്) വരുന്നു. അതിലെ ഡ്രൈവർക്ക് ഹിമാചൽ പ്രദേശ് മുതൽ Cape Comerinവരെയുള്ള വഴി അറിയാം. കാരണം പലപ്രാവശ്യം ഇതുവഴി യാത്രചെയ്തിട്ടുണ്ട്. എന്നാൽ ലോറി ഓടിച്ചുതുടങ്ങുമ്പോൾ, ഏതാണ്ട് 3000ത്തോളം കിലോമീറ്റർ വരുന്ന ഈ ദൂരം അത്രയും ആ ഡ്രൈവർ മനസ്സിൽ വിഭാവനം ചെയ്യില്ലതന്നെ. എന്നാൽ ചില നിർണ്ണായകമായ ഇടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചേക്കാം.
ലോറി ഓടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങന്ന അവസരത്തിൽ തൊട്ടുമുന്നിൽ കാണുന്ന ഓരോ കാര്യങ്ങളേയും പരിഗണിച്ചാണ് വാഹനം മുന്നോട്ട് നീക്കുക. അതേ സമയം പിന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെ മനസ്സിൽ നിന്നും മാറ്റിവെക്കുകയും ചെയ്യും. ഓരോ ഇടത്തുംവച്ച് കാണുന്ന വഴിത്തിരുവുകളേയും, കടന്നുപോകുന്ന വഴിത്താരകളുടെ സവിശേഷതകളേയും മനസ്സിലാക്കി, അങ്ങോട്ടും ഇങ്ങോട്ടും സ്റ്റിയറിങ്ങ് തിരിച്ചും, ബ്രോയ്ക്ക് ചവുട്ടിയും അയച്ചും ആണ് വാഹനം ഓടിക്കുക. ചിലയിടത്തുവെച്ച്, വാഹനം വഴിയിൽനിന്നും തിരിച്ച് മറ്റുവല്ല മാർഗ്ഗത്തിലൂടെയും ഓടിക്കേണ്ടതായി വന്നേക്കാം.
ഇങ്ങിനെയൊരു ചിത്രീകരണം ഇവിടെ നൽകിയത്, ഈ എഴുത്തിന്റെ രീതിയും ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് എന്ന് സൂചിപ്പിക്കാനാണ്. എഴുത്ത് എത്തിനിൽക്കുന്ന ദിക്കിൽ വച്ചാണ് പലപ്പോഴും പലകാര്യങ്ങളും എഴുതാൻ തീരുമാനിക്കുന്നത്. ഇങ്ഗ്ളിഷിൽ ഏതാണ്ട് 30ൽ കൂടുതൽ ഗ്രന്ഥങ്ങൾ പലവിധ വിഷയങ്ങളെക്കുറിച്ചും എഴുതിയിട്ടുള്ളതിനാൽ, ഈ എഴുത്തുകാരന് ഈ പാത നല്ലവണ്ണം പരിചമുള്ളതുതന്നെ. ഓരോ പ്രാവശ്യവും പുതിയ എഴുത്ത് എഴുതുമ്പോൾ, കാര്യങ്ങൾക്ക് കൂടുതൽ കൃത്യതയാണ് വരുന്നത്.
എന്നാൽ എഴുതുന്ന അവസരത്തിൽ രണ്ട് വ്യത്യസ്തമായ മാനസിക അനുഭവങ്ങളും വന്നുപെടാറുണ്ട്.
ഒന്ന്, ചിലകാര്യങ്ങളെക്കുറിച്ച് ഒരു ബോധോദയമോ വെളിപാടോ മാതിരിയുള്ള ഒരു പുതിയ ചിന്തയും മനസ്സിലാക്കലും. ഇത് പെട്ടെന്ന് മനസ്സിൽ ഉദിക്കുന്നകാര്യമാണ്.
രണ്ടാമത്തേത്, മുൻപൊരിക്കലും ചിന്തിക്കാതിരുന്നിരുന്ന ചില അതിസൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ച് ചികഞ്ഞ് ചിന്തിക്കാനുള്ള ഒരു പ്രേരണ മനസ്സിൽ കയറും.
ഇങ്ങിനെയുള്ള രണ്ട് കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയേണ്ടിയിരിക്കുന്നു. എഴുത്ത് ദൃതിപിടിച്ച് മുന്നോട്ട് കുതിച്ചുപായിക്കേണ്ട കാര്യമില്ലതന്നെ. കോഴിക്കോട് നിന്നും കുണ്ടോട്ടിവരെയുള്ള ചെറിയ ദൂരം പോകുന്ന സ്വകാര്യ ബസ്സിന് (private busന്) അതിസൂക്ഷ്മമായ സമയകൃത്യത പാലിക്കേണ്ടിവരും. ഓരോ മിനറ്റും മൂല്യമേറിയതാണ്. എന്നാൽ ഹിമാചൽ പ്രദേശത്ത് നിന്നും Cape Comerinവരെ നീങ്ങുന്ന NPലോറിക്ക് ഈ വിധ സൂക്ഷ്മമായ സമയകൃത്യതയുടെ കാര്യമില്ലതന്നെ.
അതേ പോലെ തന്നെയാണ് ഈ എഴുത്തും. വൻ ദൂരമാണ് മുന്നോട്ട് നീങ്ങുന്നത്. അതിസൂക്ഷ്മമായ സമയ കൃത്യതയുടെ ആവശ്യം ഇല്ലതന്നെ.
ഏതാനും ദിവസങ്ങൾക്ക് മുൻപ് യാധൃശ്ചികമായി ഹിന്ദിയുടെ വളർച്ചയെക്കുറിച്ച് ഒരു കാര്യം ശ്രദ്ധയിൽ വന്നുപെട്ടു. ഹിന്ദിയെ വളർത്തിക്കൊണ്ടുവന്നത്, വിദേശത്തുനിന്നും വന്ന വെളുത്തവർഗ്ഗക്കാരായ കൃസ്ത്യൻ മിഷനറിമാരാണ് എന്നത്. ഈകാര്യം ചെറുതായി ഒന്ന് പരിശോധിച്ചപ്പോൾ, കാര്യം ശരിയാണ് എന്ന് മനസ്സിലായി.
ഈ കാര്യത്തെക്കുറിച്ച് ആധികാരികമായി ആഴത്തിൽ എഴുതാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ലതന്നെ. എന്നാൽ, പൊതുവായുള്ള ഒരു വിവരം മനസ്സിൽ കയറിവന്നുവെന്ന് തോന്നുന്നു.
ബൃട്ടണിൽനിന്നും ഭൂഖണ്ഡയൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും വന്ന പലവിധ കൃസ്ത്യൻ മിഷിനറിമാർ ഈ ഉപഭൂഖണ്ഡത്തിലെ ഓരോ ദിക്കിലും ജനങ്ങൾ സംസാരിക്കുന്ന നിസ്സാരങ്ങളായ ഭാഷകളെ വളർത്തിയെടുത്തു എന്നതാണ് അത്. അതിന് അവർ പൊതുവായി ചെയ്ത കാര്യം, ആവക ഭാഷകൾക്ക് ഉപയോഗിക്കാനാവുന്ന ഒരു ലിപി വളർത്തിയെടുക്കുകയും പോരാത്തതിന് സംസ്കൃതത്തിൽ നിന്നും ആയിരക്കണക്കിന് വാക്കുകൾ കുടംകമഴ്ത്തിപ്പാരുന്നതുപോലെ ഈ വക നിസ്സാര ഭാഷകളിലേക്ക് ഒഴിച്ചിറക്കുകയും ചെയ്തു എന്നതാണ്.
ഹിന്ദുസ്ഥാനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാഹിത്യഭാഷ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ലിപി പേർഷ്യൻ, അഥവാ അറബി ലിപികൾ ആയിരുന്നു എന്ന് തോന്നുന്നു. പോരാത്തതിന്, കൈത്തിയെന്ന പ്രാദേശിക ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു എന്നും എഴുതിക്കാണുന്നു.
ബൃട്ടിഷ് - ഇന്ത്യയിലെ ജനങ്ങളുടെ മാനസിക നിലവരം ഉയർത്താനായി ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടപടികൾ തുടങ്ങിയപ്പോൾ, Lord Macaulay അതിനായി ശുപാർശചെയ്തത് ഇങ്ഗ്ളിഷ് ഭാഷ പരക്കെ പടർത്തുക എന്നതാണ്. എന്നാൽ ഇതിന് എതിരായി സംസ്കൃത ഭാഷയെ പ്രാദേശിക സംസാരരീതികളിലേക്ക് കലർത്തി, ആ വക ഭാഷകളെ വളർത്തണം എന്നും ജനങ്ങൾക്ക് ഇങ്ഗ്ളിഷ് പഠിക്കാനുള്ള അവസരം നൽകരുത് എന്നും പ്രാദേശിക സാമൂഹിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരം അറബി ഉപയോഗപ്പെടുത്തണം എന്നുവാദിച്ചവരും ഉണ്ടായിരുന്നു.
പരിശോധിച്ചുനോക്കിയപ്പോൾ, ശരിയാണ്, ഹിന്ദി ഭാഷയെ വളർത്തിയത് ക്രിസ്ത്യൻ മിഷിനറിമാരാണ്. അപ്പോൾ ഒരു ചോദ്യം മനസ്സിൽ കറയിവരുന്നുണ്ട്. ക്രിസ്ത്യൻ മിഷനറിമാർ അവരുടെ മതത്തിലേക്ക് കയറിയ പ്രാദേശിക ഹീനജനത്തിന് എന്തുകൊണ്ട് ഇങ്ഗ്ളിഷ് പഠിപ്പിച്ചില്ല എന്നത്. അതിനുപകരം നിസ്സാര ഭാഷകളെ വളർത്തിയെടുക്കുകയും, അവയിലേക്ക് സംസ്കൃതം ചൊരിയുകയും, അതിന് ശേഷം അവയ്ക്ക് നിഘണ്ടുകൾ നിർമ്മിക്കാനും ഒരിമ്പോട്ടു എന്നത് ഇന്ന് നോക്കുമ്പോൾ ഒരു അതിശയമായി തോന്നിയേക്കാം.
ഇതുമായി ബന്ധപ്പെട്ട് ഏതാനുംകാര്യങ്ങൾ മനസ്സിൽകയറിവരുന്നുണ്ട്.
ആദ്യത്തേത്, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, അവരുടെ ഭരണപ്രദേശങ്ങളിൽ ഈ വിധ ക്രിസ്ത്യൻ മിഷിനറി പ്രവർത്തനം അനുവദിച്ചിരുന്നില്ല എന്നുള്ളതാണ്. എന്നാൽ വാസ്തവത്തിൽ ദക്ഷിണേഷ്യൻ ഉപദ്വീപിൽ ഒരു വൻ വിസ്താരമുള്ള പ്രദേശം കമ്പനി ഭരണത്തിന് പുറത്തായിരുന്നു. ബൃട്ടിഷ് ഇന്ത്യയുടെ യഥാർത്ഥ വലുപ്പം മുകളിൽ നൽകിയിട്ടുള്ള ഭൂപടത്തിൽ നിന്നും കാണാവുന്നതാണ്. അതിന് പുറത്തുള്ള രാജ്യങ്ങളിൽ മിഷിനറിമാർക്ക് കയറിച്ചെന്ന് മിഷിനറി പ്രവർത്തനം നടത്തുന്നതിന് പലയിടത്തും പ്രശ്നമില്ലായിരിക്കാം.
തിരുവിതാംകൂറിൽ കൃസ്ത്യൻ മിഷിനറിമാരോട് British Residentന് ഉണ്ടായിരുന്ന സമീപനത്തെക്കുറിച്ച് Revd. Abbs ഈ വിധം എഴുതിയിരുന്നു:
QUOTE: We soon discovered that the agent of our Christian land, although a Scotchman attached as he said to the Church of England and her services, was much opposed to missionary effort, and more fearful than were the Brahmins respecting the effects of evangelical religion. ................................................. his ideas concerning our character and intentions were more alarming, absurd and exaggerated, than were those of others who had come into contact with our institutions.” END OF QUOTE from Travancore State Manual
ആശയം: മിഷനറി പ്രവർത്തനത്തോട് ബ്രാഹ്മണരേക്കാൾ വിരോദം ആയിരുന്നു ഇദ്ദേഹത്തിന്........ ക്രിസ്ത്യൻ മിഷിനറിമാരുടെ സ്വഭാവത്തെക്കുറിച്ചും, ഉദ്ദേശത്തെക്കുറിച്ചും, ഇദ്ദേഹത്തിന് ഉള്ള ചിന്താഗതി അതീവ ഭയങ്കരവും, അസംബന്ധവും അതിശയോക്തികലർന്നതും ആയിരുന്നു. END
ഈ വിധ ക്രിസ്ത്യൻ മിഷിനറിമാരിൽ പലരും സ്ക്കോട്ടിഷുകാരും ഐറിഷുകാരും, ഭൂഖണ്ഡ യൂറോപ്യന്മാരും ആയിരുന്നു. ഇവർക്ക് ജന്മനാ ഇങ്ഗ്ളണ്ട്നോട് ഒരു നേരിയ എതിർപ്പും മത്സരബുദ്ധിയും ഉണ്ടായിരിക്കും എന്നും പറയാവുന്നതാണ്. Rev. Samuel Mateerതന്നെ ഐറിഷുകാരനായിരുന്നു. ഈ കൂട്ടർ ഇങ്ഗ്ളിഷിന്റേയും ഇങ്ഗ്ളണ്ടിന്റേയും സ്വാധീനം വളർന്നുകാണുന്നതിൽ വൻ താൽപ്പര്യം കാണിച്ചേക്കില്ല. എന്നാൽ ഇവർ നിന്ന് വിളങ്ങിയത് ഇങ്ഗ്ളണ്ടിന്റെ നൈസർഗ്ഗികമായ തേജസ്സിൽ തന്നെയായിരുന്നു എന്നും പറയേണ്ടിയിരിക്കുന്നു.
രണ്ടാമത്തെക്കാര്യം ഹീനജനങ്ങളിൽ ഇങ്ഗ്ളിഷ് പടർന്നാൽ, സമൂഹം ആകെ തലകുത്തനെ മറിയും എന്നുള്ളതാവാം. താഴെയുള്ളവർ ഒരു പീഠഭൂമിമാതിരി ഉയർന്നുവരും. പാരമ്പര്യ ഭൂഖണ്ഡ യൂറോപ്യൻ ക്രിസ്തീയ മതത്തിന് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ജനം വളരും. മതമില്ലെങ്കിലും വൻ ആത്മസംയമനം ഉള്ള സമൂഹം വളരും. ക്രിസ്തീയമതം തന്നെ ഒരു അനാവശ്യകാര്യമായി വന്നേക്കും. ക്രിസ്തീയരായ പ്രാദേശിക സുവിശേഷപ്രവർത്തകർക്കും ഇങ്ങിനെയൊരു കാര്യം സംജാതമാകുന്നതിനോട് താൽപ്പര്യം ഉണ്ടാവില്ലതന്നെ. ക്രിസ്തീയ മതത്തിൽ ഇടയനും കുഞ്ഞാടും എന്ന സങ്കൽപ്പം ഉണ്ട് എന്ന് തോന്നുന്നു. പുതുതായി വളർന്നുവരുന്ന ക്രിസ്ത്യൻ പാതിരിമാർഎന്ന ഇടയർക്ക് സാമൂഹിക ബഹുമാനവും, കുഞ്ഞാടിന്റെ അടിയളത്തവും അത്യന്താപേക്ഷിതമായ ഒരുകാര്യമായി നിലനിൽക്കും എന്നുള്ളതാവാം വാസ്തവം.
മൂന്നാമത്തെക്കാര്യം ഹീനജനങ്ങൾ നിത്യവും സംസാരിക്കുന്ന ഭാഷയിൽതന്നെ സുവിശേഷ പ്രസംഗങ്ങളും കൂട്ടപ്പാടും, കൂട്ടപ്രർത്ഥനയും നടത്തുന്നതാണ് മതപരമായ പ്രവർത്തനത്തിന് ഏറ്റവും ലളിതവും കാര്യക്ഷമവും ഫലപ്രദവും ആയ മാർഗ്ഗം.
നാലാമത്തെക്കാര്യം, പാരമ്പര്യ ജന്മികുടുംബക്കാർക്ക്, ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു അടിമ ജനത്തിനോട് ഏത് രീതിയിൽ പെരുമാറേണം എന്ന ഒരു വൻ പ്രശ്നം തന്നെ ഉദിച്ചുവരും എന്നുള്ളതാണ്. ഇങ്ഗ്ളിഷ് സംസാരിക്കുന്ന അടിമജനത്തിന് ഇങ്ഗ്ളിഷുകാരോടു അടിയാളത്തം പ്രകടിപ്പിക്കാതെ സംസാരിക്കാൻ ആവും. ഇത് സാമൂഹിക വ്യവസ്ഥിതിയിൽ Cluster bomb വിതറിയപോലെയാകും അനുഭവം. പാരമ്പര്യ ജന്മികുടുംബക്കാർ ക്രിസ്ത്യൻ മിഷിനറി പ്രവർത്തനത്തെ അടിച്ചോടിക്കും എന്നുള്ളതും വാസ്തവംതന്നെ.
എന്നാൽ നിസ്സാര ഭാഷകളിൽ വാക്കുകൾ വളരെ തുച്ഛമായിരിക്കും ഉണ്ടാവുക. ചെറിയ ലോകത്തിലെ ആളുകൾക്ക് തമ്മിൽ സംസാരിക്കാൻ വളരെ കുറച്ച് വാക്കുകൾ മതിയാകും. ഇങ്ഗ്ളിഷിൽ തന്നെ ഒരു ആയിരം വാക്കുകൾമാത്രം അറിയുന്ന ഒരു കൂട്ടം ആളുകൾക്ക് മിക്കകാര്യങ്ങളും തമ്മിൽ സംസാരിക്കാൻ പറ്റും എന്നാണ് തോന്നുന്നത്.
വാക്കുകളുടെ ബാഹുല്യത്തിന്റെ ആവശ്യം വരുന്നത്, ആ ജനത്തിന് സാങ്കേതികാര്യങ്ങളും, രാഷ്ട്രീയകാര്യങ്ങളും നിയമകാര്യങ്ങളും വേദപുസ്തകകാര്യങ്ങളും വിമാനം അടക്കമുള്ള വാഹന വിവരങ്ങളും, നാവികവിദ്യയും (maritime navigation), വൈദ്യശാസ്ത്രവിവരങ്ങളും, ഗണിതവും, ഊർജ്ജതന്ത്രം രസതന്ത്രം സസ്യശാസ്ത്രം ജന്തുശാസ്ത്രം ഭൂഗർഭശാസ്ത്രം Meteorology തുടങ്ങിയ അനവധി ശാസ്ത്രങ്ങളും, പാചകസംബന്ധമായ വിവരങ്ങളും, കവിതളും മറ്റ് സാഹിത്യകൃതികളും, സിനിമാ കാര്യങ്ങളും, വൻകിട വാണിജ്യകാര്യങ്ങളും മറ്റും മറ്റും സംസാരത്തിൽ ഉപയോഗിക്കേണ്ടിവരുമ്പോഴാണ്.
എന്നാൽ ദക്ഷിണ്യേഷ്യയിലെ അന്നുള്ള ഏതാണ്ട് 99 ശതമാനം ജനത്തിനും ഇതൊന്നുമായി ബന്ധപ്പെട്ടകാര്യങ്ങൾ ഒന്നുംതന്നെ ചിന്തിക്കേണ്ടതോ സംസാരിക്കേണ്ടതോ ആയ ആവശ്യം കാണില്ല. ഈ എഴുത്തുകാരൻതന്നെ ഏതാണ്ട് 1960-70കളിൽ ദേവർകോവിലിൽ കണ്ടിരുന്ന പ്രാദേശിക ജനത്തിന്റെ സംസാരത്തിൽ ഉള്ള പൊതുവിഷയങ്ങൾ വളരെ നിസ്സാരമായ കാര്യങ്ങൾ മാത്രമായിരുന്നു. അന്ന് പലർക്കും എഴുത്ത് അറിയില്ലായിരുന്നു. പത്രങ്ങൾ വായിക്കാറില്ലായിരുന്നു. ചിലർ റേഡിയോ കേൾക്കുന്നതുതന്നെ തേങ്ങ, കുരുമുളക്, അടക്ക തുടങ്ങിയവയുടെ കോഴിക്കോട് വലിയങ്ങാടിയിലെ വിലവിവരം അറിയാൻ മാത്രമായിരുന്നു.
ഇത്രയ്ക്കും നിസ്സാരമായ ഭാഷകളിലേക്ക് എവിടെനിന്നുമാണ് ലിപിയും വാക്കുകളും ഇറക്കുമതി ചെയ്യേണ്ടത് എന്ന ചോദ്യം കാര്യമായിത്തന്നെ ക്രിസ്ത്യൻ മിഷിനറിമാരും പ്രാദേശിക വിധ്വംസക സാമൂഹിക പ്രവർത്തകരും ചിന്തിച്ചിരിക്കാം. അങ്ങിനെയാണ് സംസ്കൃതത്തിൽ നിന്നും അത് തട്ടിയെടുക്കാൻ തീരുമാനമായത് എന്നുതന്നെ മനസ്സിലാക്കാം. ഉപദ്വീപിന്റെ വടക്കൻ പ്രദേശത്ത് ഉള്ള പലവിധ നിസ്സാര ഭാഷകളിലേക്കും സംസ്കൃതവാക്കുകൾ നിറച്ചപ്പോൾ, ആവിധ പലവിധ ഭാഷകൾക്കും തമ്മിൽ മൊത്തമായ ഒരു അടുപ്പം വന്നുകാണും. അതാണ് ഇന്നത്തെ ഹിന്ദിയെന്ന് തോന്നുന്നു. ഏതാണ്ട് 19ഓളം ഭാഷകളിലേക്ക് സംസ്കൃതം കലർത്തിയതാണ് എന്ന് തോന്നുന്നു. തീർച്ചയില്ല.
പോരാത്തതിന്, അറബി ലിപികൾ അഥവാ പേർഷ്യൻ ലിപികൾക്ക് ഇസ്ലാമുമായുള്ള ഒരു ചരിത്രപരമായുള്ള അടുപ്പം ഉള്ളത്, ബ്രാഹ്മണരിൽ നേരിയതോ, അതുമല്ലെങ്കിൽ കാര്യമായതോ ആയ വിരോദം വളർത്തിയിരിക്കാം. ദേവനാഗരിയെന്ന സംസ്കൃത ലിപികളെ ഇറക്കുമതിചെയ്ത്, ഈ അറബിസ്വാധീനം തുടച്ചുമാറ്റാനും ആയേക്കാം. അടിമജനം ഇങ്ഗ്ളിഷ് പഠിക്കുന്നതിനേക്കാളും സുരക്ഷിതമായത് ഇതുതന്നെയാണ് എന്ന് ഈ ബ്രാഹ്മണരും അവരുടെ സിൽബന്ധികളും മനസ്സിലാക്കിയിരിക്കാം.
ഇങ്ങിനെ നോക്കുമ്പോൾ, മലയാളം, തെലുഗ്, കന്നട, ഒറിയ, ബെങ്ഗോളി, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഈ ഉപദ്വീപിലെ മിക്ക ഭാഷകളേയും പരിശോധിച്ചാൽ, അവയിൽ മൊത്തമായി ഒരു സംസ്കൃത ആവരണവും സംസ്കൃതവാക്കുകളുടെ കൊഴുപ്പും വന്നതിന്റെ വ്യക്തമായ കാരണക്കാർ ക്രിസ്ത്യൻ മിഷിനറിമാർ ആണ് എന്ന് കണ്ടെത്താനായേക്കാം എന്നുതോന്നുന്നു.
ഈ കാര്യമാണ് ഇന്ന് പൊതുവായി കാണുന്ന ഭാരത പൌരണികത്വവും ഹൈന്ദവപാരമ്പര്യവും എന്നൊക്കെയായി ചിന്തിക്കപ്പെടുന്നതിന്റെ വാസ്തവം എന്ന് പറയാം എന്നും തോന്നുന്നു.
മലബാറി മലയാളത്തിൽ ഈ വക സംസ്കൃത വാക്കുകളുടെ സ്വാധീനം വരാതിരുന്നതിന്റെ കാരണം, ബൃട്ടിഷ് മലബാറിൽ ഈ ഭാഷയ്ക്ക് ഔപചാരിക പിന്തുണ ലഭിച്ചില്ലാ എന്നതും, തിരുവിതാംകൂറിൽ നിന്നും കുടിയേറിയ പ്രസ്ഥാനങ്ങൾ മലബാറി ഭാഷയെ ഒരു അപരിഷ്കൃതരുടെ കാട്ടുഭാഷയെന്ന് നിർവ്വചിച്ചതിനാലും ആവാം. എന്നാൽ അവർ തിരുവിതാംകൂറിൽ മലയാളത്തെ വളർത്തിയെടുക്കുന്നതിനായി മലബാറി ഭാഷയുടെ പലതും ഉപയോഗപ്പെടുത്തിക്കാണും എന്നും തോന്നുന്നു.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന