top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന നിഷേധാത്മതകളെ തടയാനുള്ള മാന്ത്രികപദ്ധതി

ജാതകർമസംസ്കാരം എന്നതാണ് നാലമത്തെ ചുവട്.


വിക്കീപീഡിയ പേജിൽനിന്നും വായിച്ച വിവരങ്ങൾആണ് താഴെ സ്വന്തം വാക്കുകളിൽ എഴുതിയിട്ടുള്ളത്.


കുട്ടി ജനിച്ചു പൊക്കിൾക്കൊടി മുറിക്കന്നതിന് മുൻപും ശേഷവും ചെയ്യുന്ന കാര്യമാണ് ജാതകർമസംസ്കാരം. അമ്മയുടെ മാനസികവും ശാരീരികവും ആയ സമനിലയും, കുട്ടിയുടെ ബുദ്ധിയും യശോബലങ്ങളും ശുദ്ധമാക്കുന്നതിനാണ് ഇത് ചെയ്യുന്നത് പോലും. ഇവിടെ 'യശോബലം' എന്നാൽ എന്താണ് എന്ന് അറിയില്ല. 'യശോ' എന്നത് യശസ്സുമായി ബന്ധമുള്ള പദമാണ് എന്ന് തോന്നുന്നു.


ശിശുവിനെ ശുദ്ധിചെയ്തും മറ്റ് ശുശ്രൂഷകൾ ചെയ്തും കഴിഞ്ഞ്, സൂതികർമിണി കുട്ടിയെ പിതാവിന് കൈമാറണം. ഇവിടെ സൂതികർമിണിയെന്നത് വയറ്റാട്ടിയാണ്. വയറ്റാട്ടിയെന്നും പേറ്റിച്ചിയെന്നും ഉള്ള പദങ്ങൾ സമൂഹത്തിലെ ഹീനജനത്തിന്റെ വാക്കുകൾ ആവാം. ഉന്നതങ്ങളിൽ ഉള്ളവർ ഉപയോഗിക്കുന്ന വാക്കും ആളും സൂതികർമിണി ആയിരിക്കാം.


ഇതിലെല്ലാം എന്തിരിക്കുന്നുവെന്ന് ചോദിച്ചാൽ, വ്യക്തമായുള്ള ഉത്തരം ഫ്യൂഡൽ ഭാഷകളിൽ ഇതിനെല്ലാം വൻ പ്രാധാന്യം ഉണ്ട് എന്നതാണ്. കാരണം ഉന്നതകുലജാതനായ കുട്ടിയെ തൊടുന്നത് വെറും ഒരു പേറ്റിച്ചിയായാൽ, അത് പ്രശ്നം തന്നെയാവാം, ഭാഷാ കോഡുകളുടെ അതീന്ത്ര്യവേദികളിൽ. മാത്രവുമല്ല, സൂതികർമിണി അമ്പലവാസി സ്ത്രീയോ അതുമല്ലെങ്കിൽ നായർ സ്ത്രീയോ ആവാനാണ് സാധ്യത. വെറും വയറ്റാട്ടിയും പേറ്റിച്ചിയും മറ്റും കീഴ്ജന വ്യക്തികൾ ആവാനാണ് സാധ്യതകൂടുതൽ. തീർച്ചയില്ല.


ഇന്ന് ചില ആശുപത്രികളിലെങ്കിലും, ഏത് ശിശുവിനേയും ആദ്യം കൈകാര്യം ചെയ്യുന്നത് അവിടുള്ള ഏറ്റവും കീഴിൽപെട്ട പണിക്കാരിയായിരിക്കും എന്ന് തോന്നുന്നു. കൃത്യമായി പറയാനുള്ള വിവരം ഇല്ല. ഇതിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ, ഇതിലും പലതും ഇരിക്കുന്നുണ്ട് എന്നതാണ് ഉത്തരം.


ഈ ഒരു പ്രശ്നം ഇന്ന് ഇങ്ഗ്ളണ്ടിലെ രാജകുടുംബത്തിന്റെ കാര്യത്തിൽ പോലും സംഭവിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. മൂന്നാലോക രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ തന്നെ, സ്വന്തം രാജ്യത്ത് സാമൂഹികമായി ഏറ്റവും കീഴിൽനിന്നും വരുന്നവരാവാം ഈ വിധ തൊഴിലുകൾ ചെയ്യുന്നത്. ഇതിൽ എന്തിരിക്കുന്നു എന്നതിനെക്കുറിച്ച് പിന്നീട് ചിലകാര്യങ്ങൾ പറയാം എന്ന് വിചാരിക്കുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ഓർക്കേണ്ടത്, ഈ ആളുകൾ ഇങ്ഗ്ളിഷ് ഭാഷക്കാർ അല്ലാ എന്നതാണ്.


കുട്ടിയെ കാറ്റും തണുപ്പും സ്പർശിക്കാത്ത ഇടത്ത് ഇരുത്തി, വേദമന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ശുദ്ധവെള്ളത്തിൽ കുളിപ്പിച്ച് വെള്ളവസ്ത്രത്തിൽ (ശുഭ്രവസ്ത്രത്തിൽ) പുതച്ച് ഹോമകുണ്ഡത്തിന്റെ അരികിൽ പിതാവ് ഇരുന്ന് ഈശ്വരോപാസനയും ഹവനവും ചെയ്യും. ഈ പറഞ്ഞ 'ഹവനം' എന്നതിന് പ്രാർത്ഥന എന്നും വിളിക്കൽ എന്നും അർത്ഥം കാണുന്നുണ്ട്.


നെയ്യും തേനും ചേർത്ത് ചാലിച്ച്, അതിൽ സ്വർണ്ണംകൊണ്ടുള്ള ഒരു വസ്തുകൊണ്ട് തൊട്ട് കുട്ടിയുടെ നാവിൽ 'ഓം' എന്ന് എഴുതും. പിന്നീട് കുട്ടിയുടെ വലത്തെ ചെവിയിൽ 'വേദോസീതി' എന്ന് മെല്ലെ പറഞ്ഞുകൊടുക്കും. 'വേദോസീതി' എന്നതിന്റെ അർത്ഥം 'നിന്റെ ഗൂഢനാമം വേദം എന്നാകുന്നു', എന്ന് കാണുന്നു. ഇടത്തെ ചെവിയിലും ഇതേ പോലെ 'വേദോസീതി' എന്ന് മന്ത്രിക്കുന്നു.


അതിന് ശേഷം കുട്ടിയുടെ രണ്ട് തോളിലും തൊട്ടുകൊണ്ട് ചില വേദമന്ത്രങ്ങൾ ഉരുവിടുന്നു. ഇതിന് ശേഷം, കുട്ടിയുടെ വീട്ടിലും അമ്മയുടെ ശരീരത്തിലും ജപിച്ചുവെച്ചിരിക്കുന്ന ശുദ്ധജലം തളിക്കുന്നു. ഇതിന് ശേഷം അമ്മയുടെ മുലകൾ കഴുകുന്നു. ആദ്യം വലത്തേ മുലയിലേയും പിന്നീട് ഇടത്തെ മുലയിലേയും പാൽ കുട്ടിക്ക് കൊടുക്കണം പോലും.


തുടർന്നുവരുന്ന പത്ത് ദിവസങ്ങളിലും രണ്ടു സന്ധ്യകളിലും (പ്രഭാതസന്ധ്യ, പ്രദോഷ സന്ധ്യ) ഹോമകർമ്മങ്ങൾ നടത്തുന്നു. ഇത് കുഞ്ഞിന്റേയും മാതാവിന്റേയും രക്ഷക്കായാണ്.


ഇവിടെ ഈ എഴുത്തുകാരന് പറയാനുള്ളത്, പുതിയതും തികച്ചും ശുദ്ധവുമായ ഒരു കമ്പ്യൂട്ടർ എന്നതുപോലെ ഈ ലോകത്തിലേക്ക് കടന്നുവന്ന കുട്ടിയുടെ മനസ്സിലും ശരീരത്തിലും അവയുടെ അതീന്ത്രിയ സോഫ്ട്വേർ കോഡുകളിലും, ചുറ്റുപാടും ഉള്ള വ്യക്തികളിലും സമൂഹത്തിലും ഉള്ള കഠിനമായ നിഷേധാത്മകമായ കാര്യങ്ങളുടെ സോഫ്ട്വേർ കോഡുകൾ കയറിവരാതിരിക്കാനും, അങ്ങിനെ അവയെ വിപരീതമായി ബാധിക്കാതിരിക്കാനും ഉള്ള ഒരു വൻ പദ്ധതിതന്നെയാണ് ഇത് എന്നാണ്.


നവജാത ശിശുവിനെ വൃത്തിയാക്കുന്നതും കുളിപ്പിക്കുന്നതും വെറും പേറ്റിച്ചിലയല്ല മറിച്ച് കുറച്ചുകൂടി ഉയർന്ന ജാതിക്കാരിയായ സൂതികർമിണി ആണ് എങ്കിൽ കൂടി, നമ്പൂതിരിയോട് താരതമ്യം ചെയ്യുമ്പോൾ ആ വ്യക്തിയും കീഴ്ജാതിക്കാരി തന്നെയാണ്. ആ വ്യക്തിയുടെ മനസ്സിലും വാക്കുകളിലും കടന്നുവരാൻ സാധ്യതയുള്ള എടാ, എടീ, നീ, കൊച്ചെ, പാവെ, വാവേ, എടാ മോനെ, എടീ മോളെ, കുട്ടി, ചെക്കൻ, ചെറുക്കൻ, പെണ്ണ് തുടങ്ങിയ വാക്കുകളുടേയും സ്പർശനത്തിന്റേയും കോഡുകളും, കുട്ടിയുടെ മസ്തിഷ്ക സോഫ്ട്വേറിൽ (brain softwareറിൽ) വിപരീത കോഡുകൾ കയറ്റിവിടാതിരിക്കാനുള്ള പദ്ധതികൾ ആണ് ഇവ എന്ന് തോന്നുന്നു.


നവജാത ശിശുവിന്റെ മസ്തിഷ്ക സോഫ്ട്വേറിലേക്ക് കാഴ്ചകളിലൂടേയും കേൾവിയിലൂടേയും സ്പർശനത്തിലൂടേയും ഗന്ധങ്ങളിലൂടേയും രൂചികളിലൂടേയും നൂറുകണക്കിനും ആയിരക്കണക്കിനും വിവരങ്ങളും അവയുമായി ബന്ധപ്പെട്ട സോഫ്ട്വേർ കോഡുകളും ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന സമയമാണ് ജീവിതത്തിലെ ആദ്യ ദിവസങ്ങൾ.


അതിനാൽത്തന്നെ കാഴ്ചകളിലും കേൾക്കുന്ന കാര്യങ്ങളിലും തൊടുന്ന വ്യക്തികളുടെ ഗുണമേന്മയിലും ഗന്ധങ്ങളുടെ നിലവാരത്തിലും രുചിക്കുന്ന വസ്തുക്കളിലും അതീവ ഔന്നിത്യം വരുത്തിക്കൊണ്ട് ചുറ്റുനിന്നും ഇരച്ചുകയറുന്ന നിഷേധാത്മകമായ കോഡുകളെ മാച്ചുകളയാനുള്ള ഒരു ശ്രമം കാണുന്നുണ്ട്.


ചെവിയിൽ 'വേദോസീതി' എന്ന് പറഞ്ഞുകേൾപ്പിക്കുന്നതിന്റെ അർത്ഥം 'നിന്റെ ഗൂഢനാമം വേദം എന്നാകുന്നു', എന്ന് പറയുന്നുണ്ട് എങ്കിലും, ഇത് അന്നത്തെ നമ്പൂതിരിയല്ലാത്ത വ്യക്തി മനസ്സിലാക്കേണ്ടത് 'അങ്ങയുടെ ഗൂഢനാമം വേദം എന്നാകുന്നു' എന്നാകണം എന്നാണ് തോന്നുന്നത്.


ഇവിടെ ഒരു വൻ സംഗതി പറയേണ്ടിവരുന്നുണ്ട്. യാതോരു ഭാഷയും അറിയില്ലാത്ത നവജാത ശിശുവിന് എങ്ങിനെയാണ് വാക്കുകളിലേയും ദൃശ്യങ്ങളിലേയും ശബ്ദങ്ങളിലേയും രുചികളിലേയും ഗന്ധങ്ങളിലേയും നിഷേധാത്മകത മനസ്സിലാക്കാൻ പറ്റുക എന്നതാണ് ചോദ്യം. ഇതിന്റെ വിശദ്ധീകരണം, പുതിയ മസ്തിഷ്ക സോഫ്ട്വേറിന് ഇവ മനസ്സിലാകണം എന്നില്ല എന്നതാവാം. എന്നാലും അവയിൽ നിഗൂഡമായി ഒളിഞ്ഞുകിടക്കുന്ന നെഗറ്റിവ് മൂല്യങ്ങളെ പിടിച്ചെടുക്കാനും അവ സ്വന്തം ഉള്ളറകളിൽ ആലേഖനം ചെയ്യാനും ആവും എന്നതുമാവാം. മസ്തിഷ്കത്തിലേക്കും ശരീരത്തിലേക്കും പിന്നീട് കയറിവരുന്ന വിവരങ്ങളേയും ഡാറ്റകളേയും കോഡുകളേയും ഇവയ്ക്ക് ബാധിക്കാനും സ്വാധീനിക്കാനും ആയേക്കാം.


സൂതികർമിണിയുടെ എടാ, എടീ, നീ എന്നെല്ലാമുള്ള വാക്കുകളും ചിന്തകളും അതുമായി ബന്ധപ്പെട്ട നോട്ടങ്ങളും മറ്റും നൽകുന്ന കോഡുകളെ 'അങ്ങയുടെ ഗൂഢനാമം വേദം എന്നാകുന്നു' എന്ന മന്ത്രിക്കലിലൂടെ മാച്ചുകളയാൻ ആയേക്കാം.


സമൂഹത്തിൽ വളരെ ആധരിക്കപ്പെടുന്ന വ്യക്തി ഒരു വലിയ പണക്കാരന്റെ വീട്ടിൽ കയറിവരുന്നു. പാറാവുകാരൻ അദ്ദേഹത്തെ തടയുന്നു. ആളുടെ കോലം കണ്ടിട്ട് വലിയ ആളാണ് എന്ന് പാറാവുകാരന് തോന്നിയില്ല. അയാൾ വന്ന ആളെ പരുക്കാനായി ചോദ്യം ചെയ്തു. ആഗതൻ ഇതിന് അതേ പോലെ പരുക്കനായി പ്രതികരിച്ചു. പാറാവുകാരൻ നീ, എടാ വാക്കുകൾ ആഗതനോട് ഉപയോഗിക്കുന്നു. കയറിവന്ന ആൾക്ക് സ്വന്തം ദേഹത്ത് ചളിതേച്ചതുപോലുള്ള അനുഭവം. അപ്പോഴാണ് വീട്ടുടമ കയറിവരുന്നത്. നോക്കുമ്പോൾ പാറാവുകാരൻ ഈ മഹാ വ്യക്തിയെ തരംതാഴ്ത്തി സംസാരിക്കുന്നതാണ് കാണുന്നത്. സമൂഹത്തിൽ വളരെ ആധരിക്കപ്പെടുന്ന വ്യക്തിയുടെ ദേഹത്ത് പതിച്ചിരിക്കുന്ന ചളി എങ്ങിനെയാണ് നീക്കം ചെയ്യുക?


അതിന് ഒറ്റ മാർഗ്ഗം മാത്രമേ ഉള്ളു. വളരെ വ്യക്തമായും എല്ലാരും കേൾക്കുന്ന സ്വരത്തിലും ആഗതനോട് അങ്ങ്, സാറ്, ചേട്ടൻ, ഇക്ക തുടങ്ങിയ വാക്കുകൾ കുറേയങ്ങ് ഉപയോഗിക്കുക. പോരാത്തതിന്, ഓര്, ഇദ്ദേഹം, സാറ് തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് കുറേയങ്ങ് പരാമർശിക്കുക. പിന്നീട് വൻ സൽക്കാരം തന്നെ ഒരുക്കുക. മധുര വാക്കുകളും പലഹാരങ്ങളും ഗന്ധങ്ങളും സ്പർശനങ്ങളും മറ്റും നൽകി തന്നെ വേണം, ദേഹത്ത് കയറിക്കൂടിയിരിക്കുന്ന നിഷേധാത്മതകളെ തുടച്ചുമാറ്റാൻ.


ഇതും ഒരുതരം മന്ത്രവാദം തന്നെയാണ്. ജാതകർമസംസ്കാരം എന്നതിൽ പരാമർശിക്കപ്പെട്ട പലതും ഈ മന്ത്രത്തിലും ഉപയോഗിച്ചുകാണുന്നുണ്ട്.



അഞ്ചാമത്തെ ചുവട് നാമകരണസംസ്കാരം ആണ്.


ഇത് കുട്ടിക്ക് പേര് നൽകുന്ന ചടങ്ങാണ്. പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന്, അതിൽ പലതും ഉണ്ട് എന്നുള്ളതാണ് വാസ്തവം.


QUOTE from Wikipedia:


ശിശുവിന്റെ ജനനത്തിനുശേഷം പതിനൊന്നാം ദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ, ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലായെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണസംസ്കാരം.


മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏൽപ്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം.


മുറജപപ്രകാരം നാമകരണം വിശേഷയജ്ഞാഹുതികളോടെ നടത്തുന്നു.


തുടർന്ന് നാമകരണ ചടങ്ങിൽ വന്നിട്ടുള്ളവർ എല്ലാം ചേർന്ന് ഉപാസന നടത്തുന്നു.


തുടർന്ന് നാമകരണ ചടങ്ങിൽ എത്ത്തിചെർന്നിട്ടുള്ളവർ പിരിഞ്ഞു പോകുമ്പോൾ ശിശുവിനെ നോക്കി


“ഹേ കുഞ്ഞേ ! നീ ആയുഷ്മനും, വിദ്യാധനനും, ധർമാത്മനും യശസ്വിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യ സമ്പന്നനുമാകട്ടെ.”


എന്ന് ആശിർവദിക്കുന്നു END OF QUOTE


ഇവിടെ പറയേണ്ടത്, ഹേ കുഞ്ഞേ! എന്ന പ്രയോഗം നോക്കുക എന്നാണ്. ഈ വാക്യം സംസ്കൃതത്തിൽ ഏത് വിധത്തിലാണ് വാക്യരചന നടത്തിയിട്ടുള്ളത് എന്ന് അറിയില്ല. എന്നാൽ, 'അല്ലയോ മഹാരാജാവേ!' എന്ന ശൈലിയിൽ ആണ് എന്ന് തോന്നുന്നു.


അല്ലാതെ, വാവേ, പാവേ, കുഞ്ഞേ, മോനേ, മോളേ, കുരുന്നേ, കൊച്ചേ എന്നെല്ലാം രീതിയിലിൽ ആണ് എന്ന് തോന്നുന്നില്ല. മാത്രവുമല്ല, ഈ ജനിച്ചകുട്ടിയെ കാണുന്നവർക്കും, കയറിവരുന്നവർക്കും, കോമാളിത്തരത്തിനായും ഗോഷ്ടികളിക്കാനും, വിഡ്ഢിച്ചിരികാണിക്കാനും, കണ്ണുരുട്ടിയും ബൊമ്മകളിച്ചും, എടുത്ത് അമ്മാനമാട്ടിയും മറ്റും ഒരു കീഴ്ജന വ്യക്തിയാക്കാനുള്ള പലരുടേയും പദ്ധതികളിൽ നിന്നും വിടുവിച്ചു നിർത്താനുമുള്ള ഗൂഡമായുള്ള പദ്ധതി ആണ് ഇത് എന്ന് തോന്നുന്നു. കീഴ്ജനത്തിന്റെ കൈകളിൽ നവജാതനായ നമ്പൂതിരിക്കുട്ടി പെടാതിരിക്കാൻ നോക്കുന്നുണ്ട്, എന്ന് വ്യക്തം.


ഈ കുട്ടി നിന്റെയൊന്നും കീഴിൽ വരുന്ന ആളല്ല. മറിച്ച്, മഹാനാണ്. അത് നീയെല്ലാം മനസ്സിലാക്കിപ്പെരുമാറണം എന്നതാണ് കീഴ്ജനത്തിന് മൌനമായി നൽകുന്ന അടയാളവും സൂചനയും മുന്നറിയിപ്പും താക്കീതും.


ഈ വിധമായുള്ള കാര്യങ്ങൾക്ക് ഫ്യൂഡൽ ഭാഷാ പ്രദേശത്ത് വൻ പ്രസക്തിയുണ്ട് എന്നത് വ്യക്തംതന്നെ. ഉദാഹരണത്തിന്, ഇന്ത്യൻ പട്ടാളത്തിൽ നോക്കുക. വ്യക്തമായ വ്യക്തിദൂരങ്ങൾ ഓഫിസർമാരും അവരുടെ വീട്ടുകാരും ശിപായി പട്ടാളക്കാരുമായി നിലനിർത്തുന്നുണ്ട് എന്നുവേണം മനസ്സിലാക്കാൻ. ഇത് പലപ്പോയും ഭൌതിക ദൂരങ്ങൾ ആവണം എന്നില്ല. മറിച്ച്, ഭാഷാകോഡുകളിലൂടെയുള്ള ദൂരങ്ങളും ഉയർച്ചത്താഴ്ചകളും ആവാം.


ഉന്നതകുലജാതനായ വ്യക്തിയുടെ ശരീരത്തിന്റേയും മനസ്സിന്റേയും അതീന്ത്ര്യ സോഫ്ട്വേർകോഡൂകൾക്ക്, ഫ്യൂഡൽ ഭാഷാകോഡുകളിലെ ഏറ്റവും മുന്തിയതും ഉൽകൃഷ്ടവുമായ കോഡുകളെ ആവഹിച്ചെടുക്കാനുള്ള സൌകര്യവും അവസരവും ആണ് ഒരുക്കപ്പെടുന്നത്.


നാവിൽ എഴുതപ്പെടുന്ന 'ഓം' എന്ന പദം നിഗൂഢമായ ഒരു സോഫ്ട്വേർ കോഡ് അല്ലായെന്ന് പറയാൻ ആവില്ല. മാത്രവുമല്ല, ‘അങ്ങയുടെ നിഗൂഢനാമം വേദം എന്നാണ്’ എന്ന് കൃത്യമായ സംസ്കൃത പദങ്ങളിൽ പറഞ്ഞ് മസ്തിഷ്ക സോഫ്ട്വേറിൽ കയറ്റിവിടുന്നതിലും വല്ല പിന്നാമ്പുറവും കണ്ടേക്കാം.


പിന്നെ പറയാനുള്ളത്, ഈ വിധ കാര്യങ്ങൾ ഓത്തില്ലാത്ത നമ്പൂതിരിമാർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലതന്നെ, എന്നതാണ്. പുതുതായി ഹൈന്ദവരായി ചേർന്ന മറ്റ് അനവധി കീഴ്ജന വ്യക്തികൾക്ക് ഈ കാര്യത്തിൽ എന്താണ് സ്ഥാനവും അവകാശവും എന്നതും ചിന്തിക്കേണ്ടുന്നകാര്യമാണ്. അവർ ഏതുവിധത്തിലുള്ള നിഷേധാത്മകതയേയാവാം പുറംതള്ളാൻ ശ്രമിക്കുക, ഈ വിധ പദ്ധതികളിലൂടെ?

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page