ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
ഇരുളും വെളിച്ചവും മാറിമാറി മിന്നിമറിയുന്ന വന്യപ്രദേശങ്ങളിലൂടെ കുത്തിയൊഴുകുന്ന കാട്ടരുവിയിലൂടെ വെറും നിസ്സാരമായ കെട്ടുമരത്തോണിയിൽ, കാറ്റടിച്ചുയർത്തുന്ന ചെറുഓളങ്ങളിൽ പൊന്തിയുംതാഴ്ന്നും കുതിർന്നും ഉണങ്ങിയും തുഴഞ്ഞ് നീങ്ങുന്നതുപോലുള്ള ഈ എഴുത്ത് എഴുതുമ്പോൾ, മനസ്സിൽ പൊന്തിവരുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചിരുന്നു.
NOTE : മുകളിൽ ഉപയോഗിച്ചിരിക്കുന്ന കവിതാരുചിയുള്ള വാക്കുകളെക്കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങൾ പറയാം. ‘ഇരുളും വെളിച്ചവും’ എന്ന പ്രയോഗം കുറച്ചുകാലങ്ങൾക്ക് മുൻപ് പരിചയപ്പെട്ട വളരെ അറിയപ്പെടു്ന ഏതോ ഒരു കവിതയിൽ നിന്നുമുള്ള ഒരു Plagiarism ആണ് എന്ന് പറയാം. കവിതയുടെ പേര് വ്യക്തമായി ഓർമ്മയില്ല. Plagiarism എന്നതിന്റെ അർത്ഥം സാഹിത്യചോരണം, രചനാമോഷണം എന്നൊക്കെയാണ്. കെട്ടുമരം എന്നത് Raft എന്ന വാക്കിന്റെ മലയാളം പ്രയോഗമാണ്. ബാക്കിയെല്ലാം മനസ്സിൽ വിരിഞ്ഞ ചിത്രത്തിന് മനസ്സിൽനിന്നുംതന്നെ ലഭിച്ച വാക്കുകൾ ആണ്. വാക്കുകൾ മനസ്സിൽവിരിയിക്കുന്ന അനുഭൂതികളെക്കുറിച്ച് പിന്നീട് എഴുതണം എന്ന് ആഗ്രഹം ഉണ്ട്. അത് ആവുമോ എന്ന് അറിയില്ല. END OF NOTE
ഒന്നാമത്തെക്കാര്യം വിസ്തരിച്ചു പറഞ്ഞുകഴിഞ്ഞു.
രണ്ടാമത്തെക്കാര്യം ഇതാണ്:
QUOTE: ഒരിക്കലും ചിന്തിക്കാതിരുന്ന ചില അതിസൂക്ഷ്മമായ കാര്യത്തെക്കുറിച്ച് ചികഞ്ഞ് ചിന്തിക്കാനുള്ള ഒരു പ്രേരണ മനസ്സിൽ കയറും. END OF QUOTE
മനസ്സിൽ കയറിയ ചിന്ത ‘ലിപികൾ എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുക’ എന്നതിനെക്കുറിച്ചാണ്.
ഇന്ന് പ്രചാരത്തിലുള്ള മലയാള ലിപികൾക്ക് ബദലായി വേറെ ലിപികൾ സൃഷ്ടിക്കാൻ പ്രയാസം ഇല്ലതന്നെ. അ, ആ, ഇ, ഈ തുടങ്ങിയ പദങ്ങൾക്ക് മറ്റ് വല്ല ചിഹ്നങ്ങൾ നിശ്ചയിച്ചാൽ മതി. 52 ലിപികൾക്കും അവയുടെ കൂട്ടക്ഷരങ്ങൾക്കും തികച്ചും പുതിയ ഒരു ലിപി കൂട്ടം തയ്യാറാക്കാം.
സംസ്കൃതത്തിനോടും, തമിഴിനോടും, കന്നടയോടും, മലയാളത്തിനോടും മറ്റും സാമ്യമുള്ള, സ്വന്തമായി ലിപികൾ ഇല്ലാത്ത ഒരു ഭാഷയ്ക്ക് സ്വന്തമായ ഒരു ലിപിക്കൂട്ടം നിർമ്മിക്കാൻ ചെറിയ ഒരധ്വാനം ഉണ്ടെങ്കിലും, വലിയ പ്രയാസം ഇല്ലതന്നെ.
എന്നാൽ ഇതും ഒരുതരം Plagiarism മാത്രമാണ് എന്ന് പറയേണ്ടിവരും. അങ്ങിനെ നോക്കുമ്പോൾ മലയാളത്തിന് സ്വന്തമായ ഒരു ലിപിക്കൂട്ടം ഉണ്ട് എന്ന് പറയുന്നതിൽ കാര്യമായ ഒരു അന്തസ്സുണ്ട് എന്ന് പറയാം എന്ന് തോന്നുന്നില്ലതന്നെ. കാരണം, മറ്റേതോ വൻ ശിൽപശാലയിൽ സൃഷ്ടിച്ചെടുത്ത ഒരു കാര്യത്തെ ഉപയോഗിച്ച്, യാതോരു attributionനും (എന്തെങ്കിലുമൊന്നിനെ മറ്റൊന്നിനു കാരണമായി കാണുക) നൽകാതെ പൂർണ്ണമായും സ്വന്തം സൃഷ്ടിയാണ് എന്ന് പറയുന്നതിൽ ചെറിയ ഒരു അപാകതയുണ്ട് എന്ന് തോന്നുന്നു.
ഇവിടെയാണ്, ഈ എഴുത്തുകാരനിൽ അതിസൂക്ഷ്മമായ ഒരു ചിന്താധാര വന്നത്.
എങ്ങിനെയാവും പുതിയ ഒരു ലിപിക്കൂട്ടം (alphabets - അക്ഷരമാല) സൃഷ്ടിക്കപ്പെട്ടിരിക്കുക?
ഈ ചെറിയ ഒരു സംസാര ശബ്ദം നോക്കുക.
‘നീ കൊണ്ടുവാ.’
ഇത് ശരിക്കും, ‘നീ കൊണ്ടു വരു’, എന്ന വാക്കുകൾ ആവാം.
എന്നാൽ വെറും ശബ്ദമായി കേൾക്കുന്നത്, ‘നീകൊണ്ട്വാ’ എന്നായിരിക്കാം.
ഇങ്ങിനെയുള്ള ഒരു ശബ്ദത്തെ, യാതോരു ലിപികളെക്കുറിച്ചും അറിവില്ലാത്ത ഒരു ജനത, ലിപികൾ ആക്കി തരംതിരിച്ച്, ഏതുവിധമാണ് എഴുതുക?
ശബ്ദം മാത്രം കേട്ട് ഒരു ലിപിയുണ്ടാക്കൾ പ്രക്രിയയിൽ, ഈ വിധം ഉണ്ടാക്കിയേക്കാം:
നീ എന്നതിന് ഒരു ലിപി. അതായത് – Ò
കൊ എന്നതിന് മറ്റൊരു ലിപി. അതായത് - ê
ണ്ട്വാ എന്നതിന് മൂന്നാമതതൊരു ലിപി. അതായത് - œ
അങ്ങിനെ വരുമ്പോൾ,
നീകൊണ്ട്വ എന്ന ശബ്ദത്തെ Òêœ എന്നായി എഴുതാം.
എന്നാൽ ഈ വിധം വെറും ശബ്ദത്തിൽ കാണുന്ന ഓരോ വ്യത്യസ്ത ഘടകങ്ങൾക്കും ഓരോ വ്യത്യസ്ത ചിഹ്നങ്ങൾ നൽകി ഒരു അക്ഷരമാലക്കൂട്ടം നിർമ്മിച്ചാൽ, അതിന് ആയിരക്കണക്കിന് ചിഹ്നങ്ങൾ വേണ്ടിവന്നേക്കാം. ചൈനീസ് ലിപികൾ 5000 – 7000വരെയാണ് എന്ന് പറയുന്നത് പോലെയാണ് എന്ന് പറയുന്നില്ലായെങ്കിലും, കാര്യങ്ങൾ ഈ വിധം തന്നെ.
സംസ്കൃതത്തിൽ ലിപികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്, ‘നീ’ എന്ന ശബ്ദത്തെ ‘ന’ എന്ന ശബ്ദത്തിനോട് ഒരു ‘ഈ’ ശബ്ദം ബന്ധിപ്പിച്ചുകൊണ്ടാണ്.
ഭാഷ സംസാരിക്കുമ്പോൾ കേൾക്കപ്പെടുന്ന പതിനായിരിക്കണിന് ശബ്ദങ്ങളിൽ ഈ വിധം ഒളിഞ്ഞുകിടക്കുന്ന ചില അടിസ്ഥാന ശബ്ദങ്ങളെ തിരഞ്ഞെടുത്ത്, അവയെ ഉപയോഗിച്ചാണ് അക്ഷരമാലകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
ഈ അടിസ്ഥാന ശബ്ദങ്ങളെ കണ്ടെത്താനും അവയോട് ബന്ധിപ്പിക്കാനുള്ള മറ്റ് പൊതുവായ ശബ്ദങ്ങളെ മനസ്സിലാക്കിയും അവയ്ക്ക് പ്രത്യേകമായുള്ള രൂപവും (ാ, ി, ീ, ു, ൂ, ൌ) ശബ്ദങ്ങളും നിർവ്വചിച്ചും വേണം സങ്കീർണ്ണമായ മനുഷ്യ സംസാര ശബ്ദങ്ങൾക്കായുള്ള ഒരു ലിപിക്കൂട്ടം നിർമ്മിക്കാൻ.
ഇത് ഒരു വൻ സംഗതി തന്നെയാണ്. സാധാരണ ഗതിയിൽ അസാധാരണ മനക്കരുത്തും വിശാലമായ ഭാവനാ കഴിവുകളും കഠിമായ സ്ഥിരോത്സഹവും വൻ പ്രതിജ്ഞാബദ്ധതയും ഉള്ള കുറച്ച് വ്യക്തികൾക്കോ, ജനത്തിനോ മാത്രമേ ഈ വിധം ഒരു കാര്യം ചെയ്തെടുക്കാൻ ആവുള്ളു. അതുമല്ലെങ്കിൽ വൻ കഴിവുള്ള ഒരു സാങ്കേതിക ഉപകരണം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും തോന്നാം.
അല്ലാതെ വെറും തരിശുബുദ്ധിക്കാരായ കുറച്ച് താന്തോനികൾ ചേർന്ന് ഒരു ഭാഷാ ലബോറട്ടറി നടത്തിയാൽ സംഭവിക്കുന്ന കാര്യമല്ല ഈവിധമൊരു സൃഷ്ടി.
ഈ വിധ സൃഷ്ടിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് പലതും മനസ്സിൽ കയറുന്നുണ്ട് എന്നു തോന്നുന്നു. എന്നാൽ അതിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ലതന്നെ.
ലിപികൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭാഷാശാസ്ത്ര പണ്ഡിതർക്ക് എന്താണ് അറിവുള്ളത് എന്ന് അറിയില്ല. അവ ഈ എഴുത്തുകാരന് അറിയാത്തതിനാൽ സ്വന്തം മനസ്സിൽ തോന്നിയതാണ് ഇവിടെ കുറിച്ചിടുന്നത്.
ഇങ്ഗ്ളിഷ് ലിപികളുടെ ചരിത്രത്തെക്കുറിച്ച് ഭാഷാശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങളിലേക്ക് പോകാൻ നിർവ്വാഹമില്ലതന്നെ. എന്നാൽ ഈ വിധം ഒന്ന് നോക്കുക.
‘ഇവിടെ കൊണ്ടു വരൂ’. ഈ മൂന്ന് വാക്കുകൾ, ഈ വിധം കേൾക്കും.
‘ഇവിടെകൊണ്ടുവരൂ’.
ഇങ്ഗ്ളിഷൽ ഇത്, Bring here, എന്നാകുമെങ്കിലും, സാധാരണ ഗതിയിൽ ഇങ്ഗ്ളിഷിൽ ഇത് പറയുക,
Bring it here, Bring him here, Bring them here എന്നൊക്കെയുള്ള രീതിയിലാവും.
മനസ്സിലാക്കുക, ലിപികൾ ഇല്ലായെങ്കിൽ, ഇവ വെറും ശബ്ദങ്ങൾ മാത്രമാണ്.
അതായത്, Bring it here എന്നത്
ബ്രിങ്ങിറ്റ്ഹ്യ്
എന്നോ മറ്റോ.
ഈ ശബ്ദത്തേയും അതുപോലുള്ള പതിനായിരിക്കണക്കിന് മറ്റ് ശബ്ദങ്ങളേയും കേട്ടും മനസ്സിലാക്കിയും ഒരു അക്ഷരമാലക്കൂട്ടം നിർമ്മിക്കേണം.
എന്നാൽ വെറും ശബ്ദം കേട്ടുകൊണ്ട് മാത്രം a, b, c, d, e, f, g, h, i, j, k, l, m, n, o തുടങ്ങിയ ലിപികൾ നിർമ്മിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
മറിച്ച്, തികച്ചും ബാഹ്യമായും വിശാലമായും ചിന്തിച്ചും ഘടനപ്പെടുത്തിയും വേണം ഈ അക്ഷരമാലക്കൂട്ടം നിർമ്മിക്കേണ്ടത്. ‘ബ്രിങ്ങ്’ എന്ന വാക്കിനെ വെറുതെയങ്ങ് കേൾക്കുകയും നോക്കുകയും തൊട്ടുതഴുകുകയും ഉച്ചത്തിൽ പറഞ്ഞും പാട്ടായി പാടിയും ചെയ്താൽ, b r i n g എന്ന രൂപത്തിലേക്ക് അതിനെ ഭാവന ചെയ്യാൻ ആവും എന്ന് തോന്നുന്നില്ല.
യഥാർത്ഥത്തിൽ ഈ ഭാഷാ പ്രക്രിയയ്ക്ക്തന്നെ പുറത്തായുള്ള ഒരു പദ്ധതിയിടലും, കോഡിങ്ങും മറ്റും നടത്തേണ്ടിവരും, ഈ വിധ മൌലികമായ ഒരു ലിപിക്കൂട്ടം നിർമ്മിച്ചെടുക്കാൻ, എന്നാണ് തോന്നുന്നത്.
ഇങ്ങിനെ ചിന്തിക്കുമ്പോൾ, മൌലികമായ ലിപി എന്ന ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ഓരോ ഭാഷകളിലേയും ലിപികൾ ഏതെങ്കിലും ഒരു മൌലികമായ ലിപിക്കൂട്ടത്തിലെ ഓരോ ലിപിക്കും മറ്റൊരു അടയാളമോ രൂപമോ ചിഹ്നമോ നൽകി, പോരാത്തതിന്, തമ്മിൽ ബന്ധപ്പെടുന്നരീതികളും നിർവ്വചിച്ച്, വളരെ ലളിതമായ പരിശ്രമത്തിലൂടെ നിർമ്മിച്ചവയാണ് എന്ന് മനസ്സിലാക്കാം.
ഇവിടെ ചിന്തിക്കേണ്ടുന്നത് സംസ്കൃതത്തിലേയും തമിഴിലേയും അക്ഷരമാലയിലെ ശബ്ദങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്നതാണ്. മാത്രവുമല്ല, വാക്കുകൾ നിർമ്മിക്കാനായി ലിപികൾ ഒട്ടിക്കുന്ന രീതിയിലും സാമ്യതയുണ്ട്. അങ്ങിനെ നോക്കുമ്പോൾ, അവ രണ്ടും ഒരേ മൌലിക ലിപിയിൽനിന്നും പറിച്ചെടുക്കപ്പെട്ട ലിപിക്കൂട്ടങ്ങൾ ആണ് എന്ന് മനസ്സിലാക്കാമെന്ന് തോന്നുന്നു.
എന്നാൽ ഇങ്ഗിളിഷിന്റെ കാര്യത്തിൽ വ്യത്യാസം ഉണ്ട്. അത് മറ്റേതോ മൌലിക ലിപിക്കൂട്ടത്തിൽ നിന്നും പറിച്ചെടുത്തതാണ് എന്ന് തോന്നുന്നു.
പോരാത്തതിന്, ഓർക്കുക, ഇങ്ഗ്ളിഷിൽ വെറും 26 ലിപികൾ മാത്രമേയുള്ളു. മലയാളത്തിൽ 52ണ്ടും, മാത്രവുമല്ല അനവധി കൂട്ടുക്ഷരങ്ങളും ഉണ്ട്. ചൈനീസിൽ 5000 മുതൽ 7000 വരെയുണ്ടാവാം എന്നാണ് പറയപ്പെടുന്നത്. ഇങ്ഗ്ളിഷിന്റെ കഴിവുകേടും, ഏഷ്യൻ ഫ്യൂഡൽ ഭാഷകളുടെ വൻ കഴിവുമായി ആണ് ഈ വിവരം ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ഏറ്റവും ലളിത നിലവരത്തിലേക്ക് അതിസങ്കീർണ്ണ കാര്യങ്ങളെ മിനുസപ്പെടുത്തിയെടുക്കാൻ പറ്റുന്നത്, സമൂഹത്തിന്റെ വൻ മാനസിക കഴിവിന്റെ ലക്ഷണമാണ് എന്നാണ് ഈ എഴുത്തുകാരന് പറയാനുള്ളത്.
ശ്രദ്ധിക്കുക, ഇങ്ഗ്ളിഷിൽ, അക്ഷരങ്ങളുടെ രൂപഭാവത്തേയും ശബ്ദത്തേയും വലിച്ച് നീട്ടാനും, അമർത്തിച്ചുരുട്ടാനും, മറ്റ് രീതികളിൽ വളയ്ക്കാനും, പിരിക്കാനും മറ്റും സൌകര്യം ചെയ്യുന്ന ാ, ി, ീ, ു, ൂ, ൌ പോലുള്ള ചിഹ്നങ്ങൾ സാധാരണ സംസാരത്തിലും എഴുത്തിലും ഇല്ലതന്നെ. എന്നാൽ, ഇങ്ഗ്ളിഷ് എന്ന ഭാഷയെ മറ്റ് ഭാഷക്കാർക്കുംമറ്റും പഠിപ്പിക്കുന്ന അവസരത്തിൽ, ഭാഷ ശാസ്ത്രത്തിൽ Phonetics എന്ന ഒരു കാര്യം ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു.
(ഇത് ഒരു സങ്കീർണ്ണമായ ഒരു വിഷയമായി ഇന്ന് മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. നല്ല നിലവാരത്തിൽ ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയുന്നവർക്ക് ഇതിന്റെ ആവശ്യം ഇല്ലാ എന്ന് മനസ്സിലാക്കുന്നു. അതേ സമയം ഈ കഴിവില്ലാത്തവർക്ക് ഇത് കാര്യമായ ഒരു ഉപകാരം നൽകുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.)
ഇവിടെ ഓർക്കേണ്ടത്, ലിപിയും ഭാഷകളിൽ നിലനിൽക്കുന്ന അലങ്കാര മാതൃകയും തമ്മിൽ ബന്ധം കാണേണം എന്നില്ല എന്നതാണ്. ഫ്യൂഡൽ ഭാഷകൾക്കും, നിരന്ന സ്വഭാവമുള്ള ഭാഷകൾക്കും ഒരേ മൌലിക ലിപിക്കൂട്ടത്തിൽനിന്നും അവരവരരുടെ സ്വന്തമായുള്ള ലിപികളെ പറിച്ചെടുക്കാനായേക്കാം.
1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്
3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള
4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്
6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്
8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും
9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും
10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും
11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ
12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'
13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള
14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്
16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)
17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും
18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്
19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്
20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ
21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ
22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ
23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം
24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ
25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും
26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും
27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം
28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ
30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും
31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ
32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള
33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം
34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്
35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും
36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ
37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്
38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ
39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്
40. സ്വന്തം പണിക്കാരി ശരിക്കും ഒരു
41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം
42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ
43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും
44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ
45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ
46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും
47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ
48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ
49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ
50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന