top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

7. എല്ലാവരും ഒരു വൻ ആർഷഭാരത സംസ്ക്കാരത്തിലേക്ക് കയറിക്കൂടിയതിനെക്കുറിച്ച്

വായനക്കാർ മനസ്സിലാക്കിയിരിക്കാം, ഈ എഴുത്തിൽ ചരിത്രം എഴുതിത്തുടങ്ങിയിട്ടില്ലാ എന്ന കാര്യം. ചരിത്രം എഴുതുന്നതിന് മുൻപായി ഈ ഉപദ്വീപിന്റെ ചരിത്രകാലം മുതൽ ഉള്ള പലവിധ സാമൂഹിക പശ്ചാത്തലങ്ങളേയും ജനക്കൂട്ടങ്ങളേയും വ്യക്തമായി നിർവ്വചിക്കാനുള്ള പെടാപ്പാടിലാണ് ഇപ്പോൾ ഈ എഴുത്ത് വന്നുനിൽക്കുന്നത്. കാരണം ഏതുതരം ജനത്തിന്റേയും സമൂഹത്തിന്റേയും പ്രദേശത്തിന്റേതും ചരിത്രമാണ് എഴുതുന്നത് എന്നത് വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇത് വ്യക്തമാക്കാതെ വെറുതേയങ്ങ് ചരിത്ര സംഭവങ്ങളേയും, അതിൽ ജീവിച്ചിരുന്നവരുടെ പ്രവർത്തികളേയും പട്ടികപ്പെടുത്തി ചരിത്രം എഴുതിയാൽ ആഴക്കടലിന്റെ മുകൾപ്പരപ്പിനെ നോക്കിക്കൊണ്ട്, ആ കടലിനെ പഠിക്കാൻ ഒരുമ്പെടുന്നത് പോലെയാവും എന്ന് തോന്നുന്നു.


വടക്കേ മലബാറിലെ മരുമക്കത്തായ തീയരുടെ പലവിധ പശ്ചാത്തലങ്ങളാണ് പറഞ്ഞുപറഞ്ഞു അങ്ങ് കാടുകയറിപ്പോയത്. എന്നാൽ ഇപ്പോൾ എഴുത്തുവന്നു നിൽക്കുന്ന ഇടവും, ഈ എഴുത്താകരന്റെ മനോരഥം എത്തിനിൽക്കുന്ന ഇടവും, നേരത്തെ മനസ്സിൽ ഒട്ടുംതന്നെ ഇല്ലാതിരുന്ന ഒരു സ്ഥാനത്താണ്. ഇന്ന് ഇന്ത്യയെന്ന പേരിൽ പുതുതായി നിർമ്മിക്കപ്പെട്ട രാജ്യത്തിന്റെ പൊതുവായുള്ള പാരമ്പര്യത്തെക്കുറിച്ചുള്ള പലവിധ അവകാശവാദങ്ങളോടും ഒന്ന് ഏറ്റുമുട്ടാനുള്ളതുപോലുള്ള ചിന്താധാരയാണ് ഇപ്പോൾ മനസ്സിൽ കുലച്ചുനിൽക്കുന്നത്. എന്നാൽ യാതോരുവിധ ഏറ്റുമുട്ടലുകളേയും ഇഷ്ടപ്പെടുന്ന വ്യക്തി അല്ല, ഇന്ന് ഈ എഴുത്തുകാരൻ. എന്നിരുന്നാലും, മനസ്സിൽ ഉദിച്ചത് പറയാതെവയ്യ.


പറയാൻ പോകുന്ന കാര്യങ്ങളുടെ അഗാധമായുള്ള വിവരങ്ങൾ ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ. മാത്രവുമല്ല, ഈ വിധ കാര്യങ്ങളുടെ ആഴങ്ങളിലേക്ക് പോകാൻ ഈ എഴുത്തുകാരന് യാതോരു നിർവ്വാഹവും ഇല്ല. കാരണം, സംസ്കൃതം, പാലി, മഗദി, അർദ്ധമഗദി, പ്രാകൃത്, ഹിന്ദി. ഉർദ്ദു, ഹിന്ദുസ്ഥാനി, അറബി, പേർഷ്യൻ തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് മാത്രമേ ഈ പറയാൻ പോകുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ പറ്റുള്ളു. ഈ പറഞ്ഞ യാതോരു ഭാഷകളേയും ഈ എഴുത്തുകാരന് അറിയല്ല.


പറയാൻ പോകുന്നത്, മനസ്സിൽ കയറിക്കൂടിയ ഒരു തോന്നൽ ആണ്. ഈ വിധ തോന്നലുകളെ എടുത്തുപറയേണ്ടിവരുന്നത്, വ്യക്തമായ പാണ്ഡിത്യം ഉണ്ട് എന്ന് അവകാശപ്പെടുന്നവർ എഴുതുന്നതും, അവകാശപ്പെടുന്നതും ആയ കാര്യങ്ങളിൽ അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളും രാജ്യസ്നേഹവും, ദേശഭക്തിയും വർഗ്ഗീയ ചിന്തകളും രാഷ്ട്രീയ ചായ്വുകളും തൊഴിൽസ്ഥാന സുരക്ഷയും മറ്റുമായ കാര്യങ്ങളുടെ സ്വാധീനം മിക്കപ്പോഴും കാണുന്നുണ്ട് എന്നതിനാലാണ്. ഇവയെല്ലാം തുടച്ചുമാറ്റി വളരെ തെളിമയോടൂകൂടി ഈ ഉപദ്വീപിന്റെ കാര്യങ്ങൾ എഴുതിയാൽ, കാണുന്ന ചിത്രം വളരെ വ്യത്യസ്തമായിരിക്കാം എന്നുതോന്നുന്നു.


“ഈ ഉപദ്വീപിൽ ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപു മുതൽ ഹിന്ദുക്കൾ ജീവിക്കുന്നു. അവരുടെ തലപ്പത്തുള്ളത് ബ്രാഹ്മണരാണ്. മുന്ന് കീഴ്ജാതിക്കാർ വേറെ അവരുടെ കീഴിൽ ഉണ്ട്. പഴമയിൽ ഉള്ള ഇവരുടെ ഭാഷ സംസ്കൃതം എന്ന അത്യുജ്വല കഴിവുകൾ ഉള്ള ഭാഷയാണ്.


നാല് വേദങ്ങളും, മന്ത്രങ്ങളും തന്ത്രങ്ങളും ഉപനിഷത്തുക്കളും, ബ്രാഹ്മണങ്ങളും, സ്മൃതികുളും ശ്രുതികളും അങ്ങിനെ പലതും നിത്യവും നിത്യജീവിതത്തിൽ ഉപയോഗിച്ച് ഒരു അത്യുജ്ജ്വല ജീവിതം നയിച്ചവരാണ് ഈ ഉപദ്വീപിലെ ഇന്നത്തെ ജനത്തിന്റെ പഴമക്കാർ.”


ഈ മുകളിൽ പറഞ്ഞതാണ്, ഇന്ന് രാജ്യസ്നേഹം ഉള്ള പലരും പറഞ്ഞു നടക്കുന്നതും, മനസ്സിൽ ഇട്ട് ആട്ടി ആത്മാഭിമാനം ഉയർത്തിക്കാണിക്കുന്നതും.


എന്നാൽ കാര്യങ്ങൾ ഈ വിധമാണ് എന്ന് ഈ എഴുത്തുകാരന് എന്നെങ്കിലും തോന്നിയതായി ഓർമ്മയില്ല.


ലോകത്തിൽ ഏത് ദിക്കിൽ ഇങ്ഗ്ളിഷ് ഭരണം സ്ഥാപതിമാകുമ്പോഴും, അവിടങ്ങളിലെ പഴമയിലുള്ള എന്തെങ്കിലും മറവിയിൽ മാഞ്ഞുപോയിക്കിടക്കുന്നുണ്ടോ എന്ന് അവർ പരിശോധിക്കുമായിരുന്നു. ദക്ഷിണേഷ്യയിൽ കുറച്ച് ഭാഗത്ത് ബൃട്ടിഷ് - ഇന്ത്യ സ്ഥാപിതമായപ്പോൾ, അവർക്ക് ലഭിച്ച തോന്നൽ, ഈ പ്രദേശത്തിന്റെ പഴമയിൽ എന്തൊക്കെയോ വൻ പാരമ്പര്യങ്ങൾ ഉണ്ടായേക്കാം എന്നതാണ്. എന്നാൽ, ഈ ഉപദ്വീപിൽ ജീവിച്ചിരുന്ന ഒരു വൻ ഭൂരിപക്ഷം ജനവും പലവിധ നിലവാരങ്ങളിൽ ഉള്ള അടിമ ജനംതന്നെയായിരുന്നു. എന്നാൽ അവർ അടിമകളാണ് എന്ന് എവിടെയും എഴുതിരേഖപ്പെടുത്തിയതായും കണ്ടിട്ടുണ്ടാവില്ല. ഇന്നുള്ള ഇന്ത്യയിലും ഇതു തന്നെയാണ് സ്ഥിതിവിശേഷം.


ഇങ്ഗ്ളിഷ് ഭരണമാണ് ഈ ഉപദ്വീപിന്റെ പല ദിക്കുകളിലും ഉണ്ടായിരുന്ന ഒറ്റപ്പെട്ടുകിടക്കുന്ന ബ്രാഹ്മണ ഗൃഹങ്ങളിലും മറ്റും ആളെ വിട്ട്, ഏതാണ്ട് മൺമറഞ്ഞുപോകാൻപോകുന്ന രീതിയിൽ ഉണ്ടായിരുന്ന പല സംസ്കൃത താളിയോല ഗ്രന്ഥങ്ങളെയും കണ്ടെടുക്കുകയും അവയെ സംരക്ഷിക്കുകയും പഠിക്കുകയും പഠിക്കാൻ പണ്ഡിതരെ നിയമിക്കുകയും പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തത് എന്നാണ് തോന്നുന്നത്. എന്നുവച്ചാൽ ഈ ഉപദ്വീപിൽ എവിടെനിന്നോ വന്ന വളരെ മങ്ങിപ്പോയിരുന്ന സംസ്കൃതപാരമ്പര്യത്തിന്റെ കണ്ണികൾക്ക് പുനരുജ്ജീവനം നൽകി അതിനെ വളർത്തിക്കൊണ്ടുവന്നത് ഇങ്ഗ്ളിഷ് ഭരണംതന്നെയാണ്.


ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളിൽ സാധാരണ ജനം വ്യത്യസ്തങ്ങളായ നിസ്സാര ഭാഷകൾ സംസാരിച്ചിരിക്കാം. ഇവയിൽ പഴയകാല പാലി, മഗദി, അർദ്ധമഗദി, പ്രാകൃത് ഭാഷകളുടെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം. എന്നാൽ, മഹാരാജാക്കളും കുട്ടിരാജാക്കളും വൻകിട ഭൂജന്മികളും മറ്റും പഴയകാല ഹിന്ദുസ്ഥാനിയോ മറ്റോ സംസാരിച്ചിരിക്കാം. ബ്രാഹ്മണർക്ക് സംസ്കൃത ഭാഷയുമായി ചെറുകിട ബന്ധം കണ്ടേക്കാം. അവരിൽ ചിലർ ക്ഷേത്രങ്ങൾ പാരമ്പര്യമായി നടത്തിപ്പോന്നിരുന്നു.


വിദേശ രക്തബന്ധം ഉള്ള മുസ്ലിം രാജാക്കളും കുടുംബക്കാരും പ്രാദേശിക ഉന്നതരുടെ ആഢ്യത്വഭാവം കുറേയൊക്കെത്തന്നെ പകർത്തിയെടുത്തിരിക്കാം. അവരിൽ പലരും വിവാഹം കഴിച്ചിരുന്നത് മുസ്ലിംമതസ്തർ അല്ലാത്ത പ്രാദേശിക ഉന്നത കുടുംബങ്ങളിൽനിന്നും തന്നെയായിരുന്നു എന്നുതോന്നുന്നു.


രാജാക്കൾ ഭരിച്ചിരുന്നു എന്ന് പറഞ്ഞാൽ, അവർ സ്കൂളുകൾ, ആശുപത്രികൾ, നിയമ പരിപാലന സംവിധാനം, കോടതി, ജനക്ഷേമ പദ്ധതി വകുപ്പുകൾ, തുടങ്ങിയ അനവധി സംവിധാനങ്ങൾ നടത്തിപ്പോന്നിരുന്നു എന്ന് മനസ്സിലാക്കരുത്. മറിച്ച്, സമൂഹത്തിലെ പലതട്ടുകളായുള്ള ജനത്തിനെ അവരരവരുടെ നിലവരങ്ങളിൽ അമർത്തിപ്പിടിച്ച്, ഉന്നതരുടെ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ ആവുന്ന തരത്തിൽ ജീവിപ്പിക്കുന്നതാണ് അന്നുള്ള രാജഭരണത്തന്റെ മുഖ്യപദ്ധതി.


നാലോ, അഞ്ചോ അതിലതികമോ ആയിരം വർഷങ്ങൾക്ക് മുൻപ് മധ്യേഷ്യയിലെവിടെയോ മുളച്ചു പൊന്തിയിരുന്ന സംസ്കൃതഭാഷാ പാരമ്പര്യമുള്ള സംസ്ക്കാരവും ജനവും, ഇങ്ഗ്ളിഷുകാർ ഈ ഉപഭൂഖണ്ഡത്തിൽ കണ്ടിരുന്ന ജനവും തമ്മിൽ കാര്യമായ ബന്ധം ഉണ്ടാവും എന്ന് തോന്നുന്നില്ലതന്നെ.


ഒന്നാമത്, ഒട്ടുമിക്ക ആളുകൾക്കും സംസ്കൃതം അറിവില്ലതന്നെ. പോരാത്തതിന് ബ്രാഹ്മണ ക്ഷേത്രങ്ങളിൽ അവർക്ക് പ്രവേശനം ഇല്ല.


ബ്രാഹ്മണരിൽ ചിലർക്ക് സംസ്കൃത ഭാഷാ പാരമ്പര്യങ്ങളിൽ നല്ല നൈപുണ്യം ഉണ്ടായിരുന്നിരിക്കാം. എന്നാൽ അത് കുറച്ചുപേർക്ക് മാത്രമേ ഉണ്ടാവുള്ളതാനും. അങ്ങിനെയുള്ളവർ പലപ്പോഴും അമ്പലങ്ങളുമായി ബന്ധപ്പെട്ടവർ ആയിരിക്കാം. ബ്രാഹ്മണരുടേയും പ്രധാന പദ്ധതി, സമൂഹത്തിൽ നിലനിൽക്കുന്ന പലതട്ടുകളായുള്ള അടിമത്തം നിലനിർത്തണം എന്നുതന്നെയാവാം.


ബ്രാഹ്മണർ, അവരുടെ മതത്തിലേക്ക് മറ്റാരേയും കയറ്റില്ലതന്നെ. ഈ വിധം കീഴ്ജനത്തിന് അവരുടെ ആത്മീയ സ്ഥാനങ്ങൾ പങ്കിടുന്നത് അതീവ അപകടം പിടിച്ച പരിപാടിയാണ് എന്ന് അവർക്ക് അറിവുള്ള കാര്യം തന്നെ. ഈ വിഡ്ഢിത്തം എന്നാൽ ചില കൃസ്തീയ പ്രസ്ഥാനങ്ങളും ഇസ്ലാം മതവും മാത്രമാണ് ചെയ്യാൻ ഒരുമ്പെട്ടത്.


സംസ്കൃതത്തിൽ ദേവനാഗരി ലിപിയും, വാക്കുകളുടെ വൻ ശേഖരവും, വേദകാല സാഹിത്യവും മന്ത്രങ്ങളും തന്ത്രവിദ്യകളും ജോതിഷ ഗ്രന്ഥങ്ങളും മറ്റും ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ ലോകത്തിൽ പല നാടുകളിലും ഇതുപോലെ പഴമയിൽ വൻ കാര്യങ്ങൾ കാണുന്നുണ്ട്. ഉദാഹരണത്തിന് പ്രാചീന ഈജിപ്റ്റിനെക്കുറിച്ച് ഇതുപോലുള്ള പലതും കേൾക്കുന്നുണ്ട്. ആ വിധ സംസ്കാരങ്ങളിലെ ജനം എവിടെ പോയി എന്ന് അറിയില്ല.


വേദ കാലഘട്ടത്തിലെ ജനങ്ങളും, ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷുകാർ വന്നപ്പോൾ കണ്ട ജനങ്ങളും തമ്മിൽ യാതാരു ബന്ധവും അവകാശപ്പെടാൻ പറ്റില്ലതന്നെ. അങ്ങിനെ അവകാശപ്പെടുന്നതുതന്നെ വേദകാല സംസ്ക്കാരത്തിലെ ജനത്തിനെ അവഹേളിക്കുന്ന പരിപാടിയാകും.


സംസ്കൃത ലിപികൾ അഥവാ ദേവനാഗരി ലിപികൾ നിർമ്മിച്ചത്, ഏത് മൌലിക ലിപിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അറിയില്ല. എന്നാൽ ആ മൌലിക ലിപി സൃഷ്ടിച്ചവർ വൻ ബുദ്ധിരാക്ഷസർ തന്നെയാവും. അവർതന്നെയാണ് വേദകാല സംസ്ക്കാരം നടത്തിപ്പോന്നത് എന്നു പറയാമോ എന്ന് അറയില്ല. കാരണം, വേദകാല സംസ്ക്കാരത്തിന് തന്നെയും ഒരു പ്രാചീന കാലം ഉണ്ടാവും എന്നതാണ് വാസ്തവം. അപ്പോൾ വേദകാല സംസ്ക്കരത്തിലെ ജനം ആ പഴമയിൽ നിന്നുമായിരിക്കാം അവരുടെ ലിപികൾ നിർമ്മിക്കാനായുള്ള മൌലിക ലിപിയെ കണ്ടെത്തിയത് എന്ന് വേണമെങ്കിൽ പറയാം എന്ന് തോന്നുന്നു.


നാലു വേദങ്ങളും ഒരേ സമയത്തല്ലാ സൃഷ്ടിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നുണ്ട് ഈ വിധം പറയുന്നതിന് എന്താണ് അടിസ്ഥാനം എന്ന് അറിയില്ല. എന്നാൽ, വേദങ്ങളും മന്ത്രങ്ങളും തന്ത്രങ്ങളും സൃഷ്ടിക്കാൻ അസാമാന്യമായ പലതും ആവശ്യം ഉണ്ട് എന്നുള്ളതാണ് വാസ്തവം. ചിലപ്പോൾ വൻ സാങ്കേതിക വിദ്യകൾ തന്നെ ഉപയോഗിക്കപ്പെട്ടിരിക്കാം.


പോരാത്തതിന്, മന്ത്രങ്ങൾ, തന്ത്രവിധ്യ, ജോതിഷം എന്നെല്ലാമുള്ള കാര്യങ്ങൾ ലോകത്തിന്റെ പലദിക്കിലേയും പഴമയിൽ ഉണ്ട്.


പഴമയിൽ ഏതുവിധത്തിലാണ് അവ തമ്മിൽ ബന്ധപ്പെട്ടിരുന്നത് എന്ന് അറിയില്ല. എന്നിരുന്നാലും അവ തമ്മിൽ കാര്യമായ സാമ്യത കാണുന്നുണ്ട്. ഭൂഖണ്ഡ യൂറോപ്യൻ പഴമയിൽ ഉള്ള Witchcraftഉം ഈ ഉപദ്വീപിന്റെ പഴമയിൽ ഉള്ള കൂടോത്രവും തമ്മിൽ പലസാമ്യതയും ഉണ്ട് എന്നുളളതാണ് വാസ്തവം. എന്നാൽ ഈ ഉപദ്വീപിൽ കുടോത്രം ചെയ്യുമെന്ന് പാരമ്പര്യമായി വിശ്വസിക്കപ്പെട്ടിരുന്ന പല ജനവും, സാമൂഹികമായി അകറ്റിനിർത്തപ്പെട്ടിരുന്ന ഹീനജനമായിരുന്നു എന്നുതോന്നുന്നു. ആ കാരണത്താൽ ഭൂഖണ്ഡ യൂറോപ്പിലെ Witchcraft നടത്തുന്ന ആളും, ഈ ഉപദ്വീപിലെ കൂടോത്രക്കാരനായ ഹീനജനവ്യക്തിയും തമ്മിൽ കാഴ്ചയിൽ വ്യക്തിത്വത്തിൽ സാമ്യത കണ്ടേക്കില്ല.


ബൃട്ടണിൽനിന്നും, ഭൂഖണ്ഡ യൂറോപ്പിൽനിന്നും, അമേരിക്കയിൽനിന്നും വന്ന കൃസ്ത്യൻ മിഷിനറിമാർ ഈ ഉപദ്വീപിൽ ഹീനജനത്തിൽ പെട്ടരിൽ പലരേയും മതംമാറ്റിയും അല്ലാതെയും ഉന്നമനപ്പെടുത്താൻ പണിപ്പെട്ടിരുന്നു.


ബ്രാഹ്മണർ അവരുടെ കൈയിൽ അകപ്പെട്ടിരുന്ന സംസ്കൃത വിജ്ഞാനങ്ങളും ഭാഷായും ലിപിയും കീഴ്ജനത്തിന് നൽകില്ലതന്നെ. അത് അവരിൽനിന്നും കൈമോശം വന്നാൽ, കീഴ്ജനം അത് കൈവശപ്പെടുത്തുകയും, അമ്പലങ്ങൾ കെട്ടുകയും, വേദങ്ങൾ പഠിക്കുകയും, മന്ത്രങ്ങൾ ഉപയോഗിക്കുകയും, സംസ്കൃതസാഹിത്യം വായിക്കുകയും, സ്വന്തമായി സംസ്കൃതകാവ്യങ്ങൾ രചിക്കുകയും, സംസ്കൃത ജോതിഷം പഠിക്കുകയും ചെയ്യുമെന്ന് മാത്രമല്ല, മറിച്ച് അവരിൽ ചിലർ ആത്മീയ ഗുരുക്കന്മാരായി വളരുകയും ചെയ്തേക്കാം.


വേദങ്ങളും ഉപനിഷത്തുക്കളും മന്ത്രങ്ങളും സ്മൃതികളും ജോതിഷവും മറ്റും വെറും വിഡ്ഢിത്തങ്ങൾ ആണ് എന്ന് തോന്നുന്നില്ല. എന്നാൽ അവ ഉണ്ടാക്കിയത് ബ്രാഹ്മണരോ, ഇന്നുള്ള ഇന്ത്യയിലെ മറ്റേതെങ്കിലും പ്രത്യേക ജനത്തിന്റെ പിന്മുറക്കാരോ ആയിരിക്കില്ലതന്നെ. കാരണം, ഏതാണ്ട് 300 - 400 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന 20 ലക്ഷം, 40 ലക്ഷം 80 ലക്ഷം എന്നിങ്ങനെ എണ്ണമുള്ള ആളുകളുമായി ഇന്നുള്ള ഓരോ വ്യക്തിയും ബന്ധപ്പെട്ടിരിക്കുന്നുണ്ട്. അങ്ങിനെ വരുമ്പോൾ, ഏതാണ്ട് 4000 മുതൽ അതിനേക്കാൾ കൂടുതൽ വർഷങ്ങൾ പിന്നോട്ടുള്ള കോടാനുകോടി ആളുകളുമായി ഇന്നുള്ള ഓരോ വ്യക്തിയും ബന്ധപ്പെട്ടിരിക്കാം.


ബ്രാഹ്മണർക്ക് വേദങ്ങളോ മന്ത്രങ്ങളോ മറ്റോ നിർമ്മിക്കാനുള്ള കഴിവുണ്ട് എന്ന് തോന്നുന്നില്ല. മാത്രവുമല്ല, ഈ വിധ കാര്യങ്ങൾ എങ്ങിനെയാണ് നിർമ്മിച്ചത് എന്ന് അറിയും എന്നും തോന്നുന്നില്ല. എന്നാൽ, ഈ വിധ കാര്യങ്ങൾ എങ്ങിനെയോ അവരുടെ കൈവശം വന്നിരുന്നു. അത് അവർ കെടാതെയും ഗുണമേന്മയിൽ പാളിച്ചവരാതെയും, മറ്റുള്ളവർക്ക് പങ്കിടാതെയും നൂറ്റാണ്ടുകളോളം നിലനിർത്തിയിരുന്നു എന്നുള്ളത് പ്രസ്താവ്യമാണ്. ഈ വിധ കാര്യങ്ങളോട് കടപ്പാടും, കൂറും, പ്രതിജ്ഞാബദ്ധതയും അവർ കാട്ടിയിരുന്നു എന്നതും വാസ്തവംതന്നെ. എന്നാൽ, ഇത് അവരിൽനിന്നും കൈവശപ്പെടുത്തിയർ അതേ കടപ്പാടും കൂറും, പ്രതിജ്ഞാബദ്ധതയും ഉള്ളവർ ആണ് എന്ന് തീർത്തുപറയാൻ ആവുമോ എന്ന് അറിയില്ല.


ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ കണ്ട ജനങ്ങളിൽ ഏതാണ്ട് 99 ശതമാനവും അതിൽ കൂടുലും, എഴുത്തും വായനയും അറിയാത്ത കീഴ്ജനം തന്നെയായിരുന്നിരിക്കാം. അവർ പലവിധ വ്യത്യസ്ത ഭാഷകൾ അവരുടെ കൂട്ടർക്കിടയിൽ തമ്മിൽ സംസാരിക്കും. ഇങ്ങിനെയുള്ള ജനത്തിനെ ഉയർത്തിയെടുക്കാൻ ബൃട്ടണിൽനിന്നും, ഭൂഖണ്ഡ യൂറോപ്പിൽനിന്നും വന്ന കൃസ്തീയ മിഷിനറിമാർ പദ്ധതിയിട്ടപ്പോൾ, ഈ വിധ ജനത്തിന് പൊതുവായുള്ള ഭാഷകൾ ആവശ്യമാണ് എന്ന് മനസ്സിലാക്കിയിരിക്കാം. അതേ സമയം അവർ തൊട്ടടുത്ത പ്രദേശമായ ബൃട്ടിഷ്-ഇന്ത്യയിലെ ഭരണ പ്രസ്ഥാനത്തിന്റെ ഭാഷയെ പ്രോത്സാഹിപ്പിക്കേണ്ട എന്നും തീരുമാനിച്ചിരിക്കാം. ഇതിനുള്ള കാരണം നേരത്തെ പ്രസ്താവിച്ചിരുന്നു.


ഇങ്ങിനെയാവാം ഈ ഉപദ്വീപിന്റെ വടക്കൻ ഭാഗങ്ങളിലെ അനവധി നിസ്സാര ഭാഷകളിലേക്ക് ആയിരക്കണക്കിനും പതിനായിരക്കണക്കിനും സംസ്കൃതപദങ്ങൾ നിറഞ്ഞുവന്നിട്ടുണ്ടാവുക. അതോടൊപ്പംതന്നെ, സംസ്കൃത ലിപികളും ഈ വിധ ഭാഷകളിലേക്ക് കടന്നുകൂടിയിട്ടുണ്ടാവാം.


അതോടെ പല നിസ്സാര ഭാഷകൾക്കും പലരീതിയിലും സാമ്യതവന്നുതുടങ്ങിയിട്ടുണ്ടാവാം. ഉദാഹരണത്തിന് ഇന്നുള്ള മലയാളം, ഹിന്ദി ലിപികളിൽ എഴുതിത്തുടങ്ങിയാൽ, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ പലരീതിയിലും ഉള്ള അടുപ്പം ഈ രണ്ടു ഭാഷകളിൽ തമ്മിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങും. എന്നാൽ ഇന്നുള്ള മലയാളത്തിൽ പതിനായിരക്കണക്കിന് പദങ്ങൾ ഉണ്ട്. അന്നുള്ള നിസ്സാര ഭാഷകളിൽ പലപ്പോഴും നൂറുകണക്കിന് വാക്കുകളേ കണ്ടേക്കുള്ളു.


സംസ്കൃതം ഈ വിധ ഭാഷകളിൽ കയറിയപ്പോൾ, അതോടൊപ്പം തന്നെ വേദങ്ങളും ഉപനിഷത്തുക്കളും മന്ത്രങ്ങളും, സ്മൃതികളും ജോതിഷവും മറ്റുമായ വിവരങ്ങളും സാവധാനത്തിൽ, ഈ ഭാഷകൾ സംസാരിക്കുകയും എഴുതുകയും വായിക്കുകുയം ചെയ്യുന്ന ആളുകളുടെ മനസ്സിൽ മെല്ലെമെല്ലെ കയറിക്കൂടും.


അങ്ങിനെ എല്ലാവരും ഒരു വൻ ആർഷഭാരത സംസ്ക്കാരത്തിലേക്ക് കയറിക്കൂടും.


Please Note: മുകളിൽ എഴുതിയ കാര്യം വളരെ ലളിതമായാണ് ഇവിടെ സമീപിച്ചിട്ടുള്ളത്. ഗഹനമായി നോക്കണമെങ്കിൽ വളരെ അധികം കാര്യങ്ങൾ എഴുതേണ്ടിവരും. പോരാത്തതിന്, തമിഴിന്റെ കാര്യവും നോക്കേണ്ടാതായി വരും. അതിലേക്കൊന്നും പോകാൻ ഇപ്പോൾ നിർവ്വാഹമില്ലതന്നെ.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page