top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും ഉള്ള ഭാഷാ പാരമ്പര്യം

മുന്നോട്ട് പോകുന്നതിന് മുൻപായി ഈ ഒരു വസ്തുത ഇവിടെ രേഖപ്പെടുത്തുകയാണ്. ഈ ഉപദ്വീപിലേക്ക് പുറത്തുനിന്നും കയറിവന്ന യഹൂദർ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവർ, മറ്റുള്ള ജനങ്ങളെ അവരുടെ മതത്തിലേക്ക് അടുപ്പിച്ചില്ലാ എന്നാണ് തോന്നുന്നത്. ഇറാനിൽനിന്നും വന്ന പാർസികളും ഇതേ പോലെയാണ് പെരുമാറിയത് എന്നുതോന്നുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഏറ്റവും ശക്തമായ കാരണം, ഇവരെല്ലാം അവരുടെ വംശത്തേയും വംശപൈതൃകത്തേയും അവരുടെ ആദ്ധ്യാത്മിക സംവിധാനങ്ങളുമായി ശക്തമായിത്തന്നെ കൂട്ടിക്കലർത്തിയിരിക്കാം എന്നതാവാം.


ഇതേപോലെയാണ് ബ്രാഹ്മണരും പെരുമാറിയിരുന്നത്. അതിനാൽത്തന്നെ ബ്രാഹ്മണരുടെ പെരുമാറ്റത്തെ പ്രത്യേകമായി എടുത്ത് കുറ്റപ്പെടുത്താൻ ആവില്ല. വ്യത്യസ്ത മനുഷ്യവർഗ്ഗങ്ങൾക്ക് വ്യത്യസ്തങ്ങളായ പെരുമാറ്റരീതികളും സ്വാഭാവങ്ങളും ആണ് ഉള്ളത് എന്നും അതിനാൽതന്നെ എല്ലാരേയും ഒരേപോലെ കാണാനുംകരുതാനും പറ്റില്ലാ എന്നും ഈ കൂട്ടർക്ക് അറിവുള്ളകാര്യമായിരിക്കാം.


മൃഗീയതയും അറപ്പുളവാക്കുന്ന പെരുമാറ്റങ്ങളും അപകടകരമായ മനോഭാവങ്ങളും ഭാഷകളും ഉള്ളവരേയും, തങ്ങളുടെ സാമൂഹിക ഘടനയുമായി യാതോരു സാമ്യതയും ഇല്ലാത്ത സാമൂഹികഘടനകൾ ഉള്ളവരേയും അകറ്റിനിർത്തേണം എന്ന ഒരു പൊതുവായുളള ചിന്ത ഇവരിൽഎല്ലാം നിലനിന്നിരിക്കാം. ആ വിധം ചിന്തിക്കുന്നതിലും ആ രീതിയിൽ പെരുമാറുന്നതിലും അവരാരിലും യാതോരു കുറ്റബോധവും ഉണർന്നേക്കില്ല. കാരണം, ഇവർക്ക് മറ്റേ ആൾക്കൂട്ടത്തെക്കുറിച്ച് വ്യക്തമായ പലവിവരങ്ങളും ലഭിച്ചിരിക്കും.


ഭൂഖണ്ഡ യൂറോപ്യന്മാരിലും, മനുഷ്യരെല്ലാം ഒരേ തരക്കാരാണ് എന്ന ചിന്താഗതി ഉണ്ടായിരുന്നുവോ എന്നത് സംശയമാണ്. എന്നാൽ അവർ കാലാകാലങ്ങളായി ഇങ്ഗ്ളണ്ടിനോട് അടുത്താണ് നിലനിന്നിരുന്നത് എന്നതിനാൽ, ഇങ്ഗ്ളണ്ടിലെ പൊതുജനത്തിന്റെ പലവിധ പെരുമാറ്റങ്ങളെക്കുറിച്ചും അവരിൽ ചെറിയ തോതിലുള്ള വിവരങ്ങളും സ്വാധീനങ്ങളും വന്നുപെട്ടിട്ടുണ്ടാവാം. ഇതിനെക്കുറിച്ച് കൂടുതലായി ഇവിടെ പറയാൻ പറ്റില്ല ഇപ്പോൾ.


എന്നാൽ, ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗത്ത്, ഇങ്ഗ്ളണ്ട് നേരിട്ട് ഭരിക്കുന്ന വളരെ ചെറിയതായ ഒരു രാജ്യം നിലനിൽക്കുന്നുണ്ട് എന്ന് ചിന്തിക്കുക. അവിടെയുള്ള ജനവും, അവരുടെ പെരുമാറ്റവും, വ്യക്തിത്വവും, ഉദ്യോഗസ്ഥപെരുമാറ്റവും, പോലീസ്പെരുമാറ്റവും, സാമൂഹിക അച്ചടക്കവും, തൊഴിൽ മാന്യതയും എല്ലാംതന്നെ തികച്ചും വ്യത്യസ്തമായിരിക്കും. ഈ ഒരു കൊച്ചു പ്രദേശം നൂറ്റാണ്ടുകളോളം നിലനിന്നാൽ, ഇന്ത്യാരാജ്യത്തിലെ പലവിധ ഔപചാരിക ചിന്താഗതികളേയും ഇത് ക്രീയാത്മകമായി സ്വാധീനിച്ചേക്കാം. എന്നാൽ, ജനങ്ങളുടെ അടിസ്ഥാനപരമായ പെരുമാറ്റങ്ങളിലും ചിന്തകളിലും മനോഭാവങ്ങളിലും മാറ്റം അത്രകണ്ട് വരണമെന്നില്ല. കാരണം, ഇന്ത്യൻ ഭാഷകൾ കഠിനമായ ഫ്യൂഡൽ ഭാഷകളാണ്.


ഇതേ രീതിയിലാണ് ഭൂഖണ്ഡ യൂറോപ്പിലെ പല രാജ്യക്കാരുടേയും അവസ്ഥ.


ഇങ്ഗ്ളിഷുകാർക്കാണെങ്കിൽ മനുഷ്യരെല്ലാരും ഒന്നാണ് എന്നും വെറും ത്വാക്കിൻ നിറത്തിന്റേയും വിദ്യാഭ്യാസ നിലവാരത്തിന്റേയും വ്യത്യാസം മാത്രമേ ഉള്ളുഎന്നും അവരുടെ പരന്ന കോഡുകൾ ഉള്ള ഭാഷ അവരിൽ നിത്യവും ചിന്തവളർത്തും. എന്നാൽ, ഈ ഒരു മണ്ടത്തര ചിന്താഗതി, ഇങ്ഗ്ളിഷ് ഭാഷയ്ക്ക് പുറത്തായി കണ്ടെത്താൻ വളരെ പ്രയാസം തന്നെയാണ് എന്നകാര്യം ഇന്നും അവർക്ക് അറിവില്ല. അതിനാൽതന്നെ അവരുടെ കൂടെനിന്നോ, അതുമല്ലെങ്കിൽ അവരുടെ ഭാഷാ അന്തരീക്ഷം നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നോ അതിഗംഭീര വ്യക്തി പ്രഭാവത്തിലേക്ക് വളർന്ന വ്യക്തികളും ജനക്കൂട്ടങ്ങളും, അവരെ വർണ്ണവിവേചകരെന്നും കള്ളന്മാരെന്നും മറ്റും പറഞ്ഞ് ആക്ഷേപിക്കുമ്പോൾ, അവർക്ക് ബുദ്ധിപൂർവ്വമായി പ്രതികരിക്കാനുള്ള കോഡുകൾ അവരുടെ ഭാഷകളിൽ ഇല്ലതന്നെ.


അതേ സമയം ഫ്യൂഡൽ ഭാഷകളിൽ, ഈവിധമായുള്ള അവകാശവാദങ്ങൾക്ക് സൌകര്യം നൽകുന്ന സംവിധാനം തന്നെയില്ല. വീട്ടുവേലക്കാരിയെ നീ, എടീ, അവൾ എന്നെല്ലാമുള്ള വാക്കുകളിൽ വാത്സല്യപൂർവ്വം അടുപ്പിച്ചുവെക്കുകും ആ ആളെക്കൊണ്ട് ചേച്ചി, ചേട്ടൻ, സാർ, അമ്മ തുടങ്ങിയവാക്കുകളിൽ തിരിച്ച് സംബോധന ചെയ്യിക്കുകുയും ചെയ്താൽ, ആ വീട്ടുവേലക്കാരി നിലത്തിരിക്കും, കുനിഞ്ഞുനിന്ന് ബഹുമാനിക്കും, പഴകിയ വസ്ത്രം ധരിക്കും, സ്നേഹം പ്രവഹിക്കുന്ന അടിയാളത്തം യാതോരു മടിയുമില്ലാതെ പ്രകടിപ്പിക്കും, ഈ വിധം ലഭിക്കുന്ന വലിയ വീട്ടുകാരിയുമായുള്ള അടുപ്പം സ്വന്തം ആളുകളുടെ അടുത്ത് അറിയിക്കുകയും, അതിനാൽത്തന്നെ അവർക്കിടയിൽ വൻ മതിപ്പ് ശേഖരിക്കുകയും ചെയ്യും. ആർക്കും യാതോരു വിഷമവും ഇല്ല, ആരോപണവും ഇല്ല, വർണ്ണവിവേചനമെന്നോ അതുമല്ലെങ്കിൽ വേറെ വല്ല വിവേചനമെന്നോ ഒന്നുതന്നെയില്ല.

ബൃട്ടിഷ്-മലബാർ എന്ന് പണ്ട് കാലങ്ങളിൽ പേരുകേട്ടിരുന്ന മലബാർ ജില്ല സൃഷ്ടിച്ചതുതന്നെ വടക്കേ മലബാറിലേയും തെക്കേ മലബാറിലേയും പലവിധ ചെറുകിട രാജ്യങ്ങളേയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ്. ഇന്ത്യാക്കാരെ ഇങ്ഗ്ളിഷുകാർ വന്ന് പറ്റിച്ച് ഈ വിധ പ്രദേശങ്ങൾ കൈക്കലാക്കിയെന്ന് പൊട്ടച്ചരിത്രകാരന്മാർ ഇന്ന് വിഡ്ഢി വിശ്വവിജ്ഞാനകോശങ്ങളിൽ ചറപറയെന്ന രീതിയിൽ എഴുതിവിടുന്നുണ്ട്.


എന്നാൽ ഇക്കൂട്ടരുടെ വിഡ്ഢിവാക്കുകളിലെ പ്രശ്നം മലബാറിലും മറ്റ് പ്രദേശങ്ങളിലും യഥാർത്ഥത്തിൽ ഇന്ത്യാക്കാർ എന്ന ഒരു തമ്മിൽ സ്നേഹമുള്ള ജനമായിരുന്നില്ല ഉള്ളത്. മറിച്ച് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുകയും തമ്മിൽത്തമ്മിൽ വ്യക്തിപരമായും ജനസമൂഹപരമായും കിട്ടിയാൽ തരംതാഴ്ത്താനും അടിച്ചമർത്താനും ഭാവമുള്ള പലകൂട്ടം ജനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.


പടിപടിയായി അമർത്തിവക്കപ്പെട്ടിട്ടുള്ള ഒരോ ജനത്തിനും സ്വന്തം മേലാളന്മാരോട് വൻ വാത്സല്യവും, അതേ സമയം അവർക്ക് കീഴിൽ പെട്ടുകിടക്കുന്ന ജനത്തിനെ വൻ വെറുപ്പും ആയിരുന്നു. മേലാളന്മാർ വന്ന് തങ്ങളുടെ കീഴ്ജനത്തിനെ അടിച്ചുതമർത്തുന്നതു കാണുന്നതിൽ അവർക്ക് വൻ ആനന്ദമായിരിക്കും ലഭിക്കുക.


ഇന്നും ഇതേ ചിന്താ ഗതിതന്നെയാണ് മലബാറിലും കേരളത്തിലും ഇന്ത്യയിലും. സാമൂഹികമായി തന്നെക്കാൾ കീഴെയുള്ള ആളിനെ പോലീസ് ശിപായിമാർ മുഖത്തിട്ടടിച്ചാൽ അതിനോട് പലരും പ്രതികരിക്കുന്നത് വൻ ആനന്ദത്തോടുകൂടിയാവും. ‘അവനൊക്കെ ഇതും ഇതിനപ്പുറവും കിട്ടണം’, എന്ന രീതിയിൽ തന്നെയാണ് മനസ്സിൽ ചിന്ത വളരുക. അതിൽ പലവിധ ശരിയും ഉണ്ട് താനും.


ഇങ്ങിനെ അതിഭീകര സാമൂഹിക അന്തരീക്ഷം ഉള്ള അനവധി കൊച്ചുകൊച്ചു പ്രദേശങ്ങളെ വെറും ഇങ്ഗ്ളിഷ് ഭാഷയുടെ അതിശയകരമായ സവിശേഷതകളെ മാത്രം ഉപയോഗിച്ച് ഈ ഉപദ്വീപിന്റെ ഏതാണ്ട് പകുതിയോളം വരുന്ന പ്രദേശത്താണ് ബൃട്ടിഷ്-ഇന്ത്യയെ സൃഷ്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു വൻ ചിരത്രം തന്നെ ഈ എഴുത്തുകാരന്റെ മനസ്സിൽ സ്പന്ദിക്കുന്നുണ്ട്. നിശ്ചയമായും അതു എഴുതേണ്ടതുതന്നെയാണ്. എന്നാൽ അതിന് മുൻപായി ഈ ഉപദ്വീപിലെ ജനങ്ങളെ നിർവ്വചിക്കേണ്ടതുണ്ട്. ഔപചാരിക ചരിത്രകാരന്മാർക്ക് എല്ലാരെയും ഇന്ത്യാക്കാർ എന്ന ഒറ്റ വാക്കിൽ പെടുത്തി ചരിത്രം എഴുതാൻ വൻ സൌകര്യമാണ്. എന്നാൽ ഈ ഉപദ്വീപിലെ ജനതയുടെ സങ്കീർണ്ണതകൾ ഈ വിഡ്ഢി നിർവ്വചനത്തിൽ ഉൾക്കൊള്ളിക്കാൻ പറ്റുന്നതല്ലതന്നെ.


എഴുത്തിന് എന്തുകൊണ്ടോ ഒരു ചെറിയ തീപ്പൊരി ആളിപ്പിടിച്ചതുപോലെയായിപ്പോയി.


എഴുത്തിന്റെ പാതയിലേക്ക് തിരിച്ചു വരികയാണ്.


പാതയിൽ വന്നുനിൽക്കുന്നിടം, മലബറിലെ ഭാഷയെവിടെനിന്നും വന്നതാവാം എന്നതായിരുന്നു. ഇതിനെക്കുറിച്ച് വ്യക്തമായി ഒരു ഉത്തരം നൽകാൻ ഈ എഴുത്തുകാരന് കഴിയില്ലാ എന്നുള്ളത് വ്യക്തം ആണ്. എന്നാൽ, ചില കാര്യങ്ങൾ പറയാം.


മലബാറിൽ ഒരു നിസ്സാര എണ്ണം വാക്കുകൾ ഉള്ള ഒരു ഭാഷനിലനിന്നിരുന്നു. തിരവിതാംകൂറിൽ പാരമ്പര്യമായി തമിഴായിരുന്നിരിക്കാം. എന്നാൽ പലരീതിയിലും മലബാറി മലയാളം അടക്കം, പല നിസ്സാര ഭാഷകൾ തിരുവിതാംകൂറിലെ പലവിധ താഴ്മയിലും ഉയരങ്ങളിലും ഉള്ള ജനങ്ങളിൽ ഉണ്ടായിരുന്നു. ബ്രാഹ്മണരുടെ ആദ്ധ്യാത്മിക ഭാഷയും സാഹിത്യ ഭാഷയും ആയ സംസ്കൃതത്തിൽ നിന്നും ഈ ഉപഭൂഖണ്ഡത്തിലെ പലദിക്കുകളിലും, പലരും വാക്കുകളും മറ്റും പ്രാദേശിക നിസ്സാര ഭാഷകളിലേക്ക് ഒഴിച്ചിറക്കിത്തുടങ്ങിയിരുന്നു, ഏതാണ്ട് 1600നോടുകൂടിയെന്ന് തോന്നുന്നു. അതോടെ ആ വിധ ഭാഷകളുടെ pattern-designൽതന്നെ വൻ മാറ്റം സംഭവിച്ചിരിക്കാം.


ഈ വിധ നിസ്സാര ഭാഷകൾ പാരമ്പര്യമായി നിലനിർത്തിയിരുന്ന പലവിധ ജനക്കൂട്ടങ്ങൾ യഥാർത്ഥത്തിൽ വ്യത്യസ്തരും, ഈ ഭൂലോകത്തിന്റെ പലദിക്കുകളിൽനിന്നും ഏതെല്ലാമോ വിധേനെ ഈ ഉപദ്വീപിൽ വന്നുപെട്ടവരും ആയേക്കാം. പണ്ടുകാലങ്ങളിൽ കൈയിൽകിട്ടിയവരെ പിടിച്ചുകൊണ്ടുവന്ന് സ്വന്തം നാട്ടിൽ അടിമകളാക്കുന്ന ഏർപ്പാട് നിലനിന്നിരുന്നു എന്നുവേണം മനസ്സിലാക്കാൻ. മലബാറിന്റെ കടൽത്തീരത്ത് അടുക്കുന്ന അശക്തരായ അന്യദേശ പായകപ്പലുകളെ കൊള്ളയടിക്കുന്ന ഒരു വൻ സംഘംതന്നെ മലബാറിൽ ഉണ്ടായിരുന്നു എന്ന് Malabar Manualൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. പോരാത്തിന് വല്ല കപ്പലും കടൽ ക്ഷോഭത്തിൽപെട്ട് മലബാർ തീരത്തുള്ള വല്ല പാറയിലും ഇടിച്ചു തകർന്നാൽ തീരത്തുള്ള ആളുകൾ ആ വക കപ്പലുകളെ ഉടൻതന്നെ ചെന്ന് കൊള്ളയടിക്കുമായിരുന്നു.


ഈ ഉപഭൂഖണ്ഡത്തിലേക്ക് ബൃട്ടണിൽനിന്നുംവന്ന ക്രിസ്തീയ മിഷിനറി പ്രസ്ഥാനക്കാരും സംസ്കൃത ഭാഷയിലെ വാക്കുകളെ പ്രാദേശിക നിസ്സാര ഭാഷകളിലേക്ക് കടത്തിവിടാൻ വൻ പരിശ്രമം തന്നെ നടത്തിയിരുന്നു എന്നുവേണം മനസ്സിലാക്കാൻ.


ഈ വിധ മിഷിനറി പ്രസ്ഥാനങ്ങൾക്ക് ഉള്ളിന്റെ ഉള്ളിൽ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തോട് മത്സരബുദ്ധിയാണ് ഉണ്ടായിരുന്നത്, എന്നതിനാൽ, അവർ ബോധപൂർവ്വംതന്നെ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഒരു ക്രിസ്തീയ ജനതയേയല്ല വളർത്തിയെടുത്തത്.


എന്നാൽ മറ്റൊരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു. കീഴ്ജനങ്ങൾ നിസ്സാര ഭാഷകളാണ് സംസാരിക്കുന്നത് എങ്കിലും, മനുഷ്യമനസ്സിൽ ഭക്തിയും ആരാധനയും ആദരവും അടിയാളത്തവും, ഭീതിയും അരക്ഷിതാവസ്ഥയും അമ്പരപ്പും സംഭ്രമവും വെപ്രാളവും വേവലാതിയും, കുറ്റബോധവും പശ്ചാത്താപവും (remorse) മനസ്സാക്ഷിക്കുത്തും മനസ്സലിവും, സ്നേഹവും വത്സല്യവും മോഹവും ഓമനത്വവും മറ്റും ആളിക്കത്തിക്കാനും ആത്മാവിന്റെ ഉള്ളറകളിൽകയറി കുത്തിനോവിക്കാനും പറ്റുന്ന പദങ്ങൾ ഈ നിസ്സാര ഭാഷകളിലും ഉണ്ടായിരിക്കും. അവയിലേക്ക് സംസ്കൃതവാക്കുകളുടെ കലവറിയിൽനിന്നും (repositoryയിൽനിന്നും) അനേകായിരം വാക്കുകളും വ്യക്യപ്രയോഗങ്ങളും കയറ്റിയാൽ, വാക്കുകൾക്ക് കാട്ടുതേനിന്റെ കൊഴുപ്പും രുചിയും വന്നുചേരുകയും, ക്രിസ്തീയ ഭക്തിയിലും ആരാധനയിലും കൂട്ടപ്രാർത്ഥനയിലും പള്ളിപ്പരിപാടികളിലും വൻ സൌന്ദര്യവും കയറും.


സംസ്കൃതം എന്നത് ഈ ഉപദ്വീപിലെ അനേകം കീഴ്ജനങ്ങളുടെ പാരമ്പര്യഭാഷയോ പാരമ്പര്യത്തിൽ വരുന്നകാര്യമോ ആവില്ലാ എന്നാണ് തോന്നുന്നത്. ആ ഭാഷയെ പൂർണ്ണ നാശത്തിൽനിന്നും രക്ഷിച്ചുതന്നെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ വരവും സാന്നിദ്ധ്യവും തന്നെയാണ് എന്നാണ് തോന്നുന്നത്. എന്നാൽ കാട്ടുതേനിന്റെ മധുരം മാത്രമല്ല അതിനുള്ളത്, മറിച്ച് കാട്ടുകടന്നലിന്റെ വിഷവും അതിൽ കണ്ടേക്കാം. ആ ഭാഷ എവിടെയെങ്കിലും ഒരു സാമൂഹിക സമത്വമോ, സാധാരണ ജനങ്ങളിൽ പൊതുവായുള്ള ഒരു വ്യക്തിത്വ ഉന്നമനമോ വരുത്തിയതായി അറിവില്ല. അതിന് അത് സാധ്യമല്ലാ എന്നാണ് വളരെ വ്യക്തമായി പറയാനുള്ളത്. കാരണം, ഈ ഭാഷയിൽ എഴുതിയിട്ടുള്ള സുവർണ്ണ കാവ്യങ്ങളിൽതന്നെ വർണ്ണവിവേചനവും, മറ്റ് പലതരത്തിലുള്ള വിവേചനങ്ങളും നിറഞ്ഞുനിൽക്കുന്നുണ്ട്. വാക്കുകൾക്ക് വൻ ഭീരകത്വം നൽകുന്ന indicant word codes എന്ന പ്രതിഭാസവും ഈ ഭാഷയിൽ ഉണ്ട്.


ഈ വിഷമയമുള്ള ഭാഷ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പടർന്നുപിടിച്ചാൽ, അവിടുള്ള എല്ലാ ഗുണമേന്മകളും മാഞ്ഞുപോകും. കാരണം, അത് ഹിന്ദി പോലുള്ള മറ്റ് ഫ്യൂഡൽ ഭാഷകൾക്ക് അകത്തുകടക്കാനുള്ള ഒരു തുറന്ന വാതിൽആയി നിലനിൽക്കും.


മലയാളം, കന്നട, തെലുഗ്, ഹിന്ദി, പഞ്ചാബി തുടങ്ങിയ അനവധി ഭാഷകൾ, ആ വിധം നോക്കുകയാണെങ്കിൽ പണ്ടുണ്ടായിരുന്ന അനേകം നിസ്സാര ഭാഷകളിൽ ചിലതിൽ സംസ്കൃത വാക്കുകൾ നിറഞ്ഞുതുളുമ്പി വളർന്നവയാവാം. മറ്റ് പല നിസ്സാര ഭാഷകൾ ഈ വിധ ഭാഷകളിൽ അലിഞ്ഞു ചേർന്നിട്ടുമുണ്ടാവാം. പോരാത്തതിന്, പലതും മാഞ്ഞുപോയിട്ടും ഉണ്ടാവാം.


പ്രാദേശിക ഭാഷകളെക്കുറിച്ചുള്ള ഈ വിധ ചിന്തകൾ മുഴുവനും ഈ എഴുത്തുകാരനിൽ പെട്ടെന്ന് കയറിവന്ന ചിന്തകളാണ്. എത്രകണ്ട് വാസ്തവം ഉണ്ട് എന്ന് അറിയില്ല.


ഇനി വടക്കേ മലബാറിന്റെ മണ്ണിലേക്ക് തിരിച്ചു വരികയാണ്.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക്


2. തമിഴും മലയാളവും


3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള


4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട്


5. ഭാരത പൌരണികത്വത്തിന്‍റേയും


6. മൌലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്


7. എല്ലാവരും ഒരു വൻ ആർഷഭാരത


8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും


9. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും


10. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും


11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ


12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ'


13. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള


14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്


15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ്


16. Honour killingന് (അഥവാ അഭിമാനഹത്യയ്ക്ക്)


17. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും


18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്


20. ഭൌതികലോക നിയമങ്ങൾക്ക് അതീതമായ


21. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ


22. അതീന്ത്ര്യ സോഫ്ട്വേറിൽ വാക്ക് കോഡുകൾ


23. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം


24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ


25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും


26. ഭൌതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും


27. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം


28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ


29. നമ്പൂതിരിമാരെക്കുറിച്ച്


30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും


31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ


32. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള


33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം


34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന്


35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും


36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ


37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത്


38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹ


39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക്


40. സ്വന്തം പണിക്കാരി ശരിക്കും ഒരു


41. ഫ്യൂഡൽഭാഷക്കാരായ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം


42. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ


43. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും


44. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ


45. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


46. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും


47. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


48. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ


49. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ


50. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന


bottom of page