top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

15. വാനപ്രസ്ഥം

ബ്രാഹ്മണ പാരമ്പര്യങ്ങളിലെ ഷോഡശക്രിയകളിൽ അടുത്തത് വാനപ്രസ്ഥം ആണ്. ഈ വാക്കിന്റെ അർത്ഥം വനത്തിൽ പോയി ജീവിക്കണം എന്നാണ്. എന്നാൽ ഇതല്ല ഈ വാക് പ്രയോഗത്തിന്റെ അർത്ഥം എന്ന് എഴുതിക്കാണുന്നു. വാനപ്രസ്ഥവ്രതം സ്വീകരിച്ച് വീട്ടിന് പുറത്ത് താമസിക്കണം എന്നോ ജീവിക്കണം എന്നോ ആണ് അർത്ഥമെന്ന് എഴുതിക്കാണുന്നു.


50 വയസ്സ് കഴിഞ്ഞ പുരുഷന്മാരാണ് ഇതിന് മുതിരേണ്ടത്. കഴിയുമെങ്കിൽ ഭാര്യയേയും കൂടെ വീടുവിടുവിക്കാം. വീടും അതിന്റെ നടത്തിപ്പുംമറ്റും മക്കളെ ഏൽപ്പിക്കാം. മക്കൾ ഇല്ലായെങ്കിൽ മറ്റ് കുടുംബക്കാരെ ഏൽപ്പിക്കാം.


ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഏതോ സമൂഹത്തിന്റെ സാഹിത്യ രചനകളിലോ അതുമല്ലെങ്കിൽ അവരുടെ ആദ്ധ്യാത്മിക രചനകളിലോ എഴുതപ്പെട്ട നിബന്ധനകളും കാര്യങ്ങളും ഉൾക്കൊള്ളുന്നവയാവാം വാനപ്രസ്ഥം. ഈ ആളുകളുടെ ജീവിത രീതിയെക്കുറിച്ചോ ജീവിത സൌകര്യങ്ങളെക്കുറിച്ചോ സാമൂഹിക ഘടനയെക്കുറിച്ചോ, കാര്യമായ യാതോരു വിവരവും ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ ആയിട്ടില്ല. അവർക്ക് ശേഷം വന്ന ദക്ഷിണേഷ്യൻ ഉദ്യോഗസ്ഥർ പൌരാണികതിൽ കാണുന്നതെല്ലാം അവകാശപ്പെടുന്നുണ്ട് എങ്കിലും അവയെല്ലാം വിശ്വാസയോഗ്യമാണോ എന്ന് അറിയില്ല.


ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ഈ വിധം രചനകൾ എഴുതാൻ കഴിവുള്ളവർ ലോകത്തിന്റെ ഏത് ഭാഗത്തിലാണ് ജീവിച്ചിരുന്നത് എന്ന് അറിയില്ല. അവർ ഇന്ത്യാക്കാരനാണ് എന്ന് കടുംപിടും നടത്തുന്നത് അവരെ അപമാനിക്കുന്ന പരിപാടിയാവും എന്നും തോന്നുന്നു.


ലോകത്തിന്റെ പലഭാഗത്തും പഴയകാലത്ത് ഉണ്ടായിരുന്ന പലവിധ ആശ്ചര്യകരമായ സാങ്കേതിക വിദ്യകളുടെ സൂചനകൾ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പൌരാണിക ഈജിപ്റ്റിലെ പിരമിഡുകളും അവയ്ക്കുള്ളിലെ മമ്മികളും. ദക്ഷിണ അമേരിക്കയുടെ പൌരാണികതയിലും ആശ്ചര്യകരമായ വൻനഗരങ്ങൾ അവിടുള്ള വനാന്തരങ്ങളിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് പ്രദേശങ്ങളിലും അതികഠിനമായ അടിമത്തം നിലനിന്നിരുന്നതിന്റെ സൂചനകൾ എന്നാൽ അവയോടൊപ്പം കാണപ്പെടുന്നുണ്ട്.


സംസ്കൃതഭാഷയിൽ വേദങ്ങളും വേദമന്ത്രങ്ങളും മറ്റും രചിച്ചിരുന്ന ആളുകൾ ആരായിരുന്നു എന്ന് വ്യക്തമായി പറയാൻ ഇന്ന് പറ്റും എന്ന് തോന്നുന്നില്ല. അവർ ഇന്ത്യാക്കാരോ പാക്കിസ്ഥാനികളോ ബങ്ഗ്ലാദേശുകരോ ആണ് എന്ന് അവർ എവിടെയെങ്കിലും എഴുതിവച്ചതായും അറിവില്ല.


ദക്ഷിണേഷ്യക്കാർക്ക് ഇന്ന് എന്തും അവകാശപ്പെടാം. അതിനുള്ള പ്രചോദനം ഇവിടുള്ള ഫ്യൂഡൽ ഭാഷകൾ നൽകുന്നുണ്ട്. എന്നാൽ ഇതിനെയൊന്നും മുഖവിലയ്ക്ക് എടുക്കേണ്ടതില്ല.


വേദകാല ജനങ്ങളിലെ ഉന്നതരെ ഉദ്ദേശിച്ചിട്ടുള്ളതായിരിക്കാം വേദങ്ങളും മറ്റും. അവിടുള്ള അടിമജനത്തിന് ഇതിലൊന്നും പങ്ക് കണ്ടേക്കില്ല.


മാത്രവുമല്ല, ഈ വിധ പെരുമാറ്റച്ചട്ടങ്ങളും അതുമായി ബന്ധപ്പെട്ട പലവിധ താക്കീതുകളും പരിമിതപ്പെടുത്തലുകളും യഥാർത്ഥത്തിൽ ആ ജനങ്ങളിൽ എത്രപേർ അനുസരിച്ചാണ് ജീവിച്ചിരുന്നത് എന്നതും വ്യക്തമായി അറിവില്ലാ എന്നാണ് തോന്നുന്നത്. കുറേ ഗ്രന്ഥങ്ങളിൽ എഴുതിവച്ചു എന്നതുകൊണ്ടുമാത്രം അവ എല്ലാരും അനുസരിച്ചിരിക്കണം എന്ന് പറയാൻ ആവുമോ?


വേദകാല ജനത്തിന് വൻ സാങ്കേതിക കഴിവുകൾ ഉണ്ടായിരുന്നിരിക്കാം എന്ന് സമ്മതിച്ചാൽതന്നെ, ഉളവാകുന്ന പ്രശ്നം ഈ വിധം സാങ്കേതിക നൈപുണ്യമുള്ള ജനം യാതോരു ചെറിയ പ്രദേശത്തും ഒതുങ്ങി ജീവിക്കില്ലാ എന്നതാണ്. അവർക്ക് ലോകമെമ്പാടും ബന്ധങ്ങളും രക്തബന്ധങ്ങളും ഇടപാടുകളും ഉണ്ടായിരുന്നിരിക്കാം.


വേദകാല ജനങ്ങൾ ഭൂലോകത്ത് നിന്നും അപ്രത്യക്ഷരായതിന് ശേഷം, ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം ഈ ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ വന്നപ്പോൾ കണ്ടത്, വൻ സാമൂഹിക മഹിമയും അധികാരങ്ങളും കൈവശപ്പെടുത്തി നിൽക്കുന്ന ഒരു ചെറിയ സംഘം ആൾക്കൂട്ടവും, അവർക്ക് കീഴിൽ പലനിലവാരത്തിൽ അടിമത്തത്തിൽ ജീവിക്കുന്ന വളരെ അധികം ആളുകളും ആണ്.


അവരിൽ ആരിലും യാതോരുവിധ വൻ നൈപുണ്യങ്ങളോ ഭാഷാപരമായുള്ള അറിവുകളോ ഇല്ലായിരുന്നു. ഭാഷ എന്നതു തന്നെ അടിമജനത്തിന് ചിന്നിച്ചിതറിക്കിടക്കുന്ന അനവധി കൊച്ചുകൊച്ചു ഭാഷകളും, സാമൂഹിക ഉന്നതർക്ക് സാഹിത്യ രചനകൾ വായിക്കാനും ആസ്വദിക്കാനും ഉള്ള ഹിന്ദുസ്ഥാനി, പേർഷ്യൻ, തമിഴ്, സംസ്കൃതം തുടങ്ങിയ ഭാഷകളും.


ഇതിനെല്ലാം മുൻപ് ദക്ഷിണേഷ്യയുടെ അങ്ങുമിങ്ങുമെല്ലാം ഉണ്ടായിരുന്ന പ്രാകൃത്, പാലി, മഗദി, അർദ്ധമഗദി തുടങ്ങിയ ഭാഷകൾക്ക് കാര്യമായ സാങ്കേതിക മികവ് ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. എന്നാൽ അവയെല്ലാം അവയുടെ പ്രദേശങ്ങളിൽനിന്നും കാര്യമായി മാഞ്ഞുപോയും ഇരുന്നിരുന്നു എന്നും തോന്നുന്നു.


മലബാറിൽ ഇങ്ഗ്ളിഷ് കമ്പനി ആദ്യമായി ഫാക്ടറി കെട്ടിടം കെട്ടിയ 1700കളുടെ ആദ്യകാലങ്ങളിൽ പോലും, വാനപ്രസ്ഥവുമായി ബന്ധപ്പെട്ടു നിർദ്ദേശിക്കപ്പെടുന്ന കാര്യങ്ങൾ ഏതെങ്കിലും നമ്പൂതിരി വ്യക്തി ചെയ്യുന്നതായി യാതോരു സൂചനയും കാണുന്നില്ല. ഈ വിധം ആരും തന്നെ ചെയ്യുന്നില്ലാ എന്നാണ് Malabar and Anjengoയിൽ എഴുതിക്കാണുന്നത്.


വാനപ്രസ്ഥകാലത്ത് വീട്ടിൽനിന്നും പുറത്തുകടന്ന്, വേറെ വല്ലയിടത്തും (വല്ല ഹോട്ടിലിലോ മറ്റോ?) ജീവിച്ച്, സാമൂഹിക പ്രവർത്തനം നടത്തണം എന്നും എഴുതിക്കാണുന്നുണ്ട്. 50 വയസ്സിന് ശേഷം വീട് വിട്ടിറങ്ങി, സാമൂഹിക പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുന്നതാണ് വാനപ്രസ്ഥം എന്നാണ് ഈ വിധം നോക്കിയാൽ തോന്നുന്നത്. ആ രീതിയിൽ മാത്രം ചിന്തിച്ചാൽ, യാതോരു ആദ്ധ്യാത്മികതയും ഇതുമായി ബന്ധപ്പെടുത്താൻ ആവില്ലതന്നെ.


എന്നാൽ വാനപ്രസ്ഥത്തിന് ഇറങ്ങുന്ന വ്യക്തി ഈശ്വരോപാസനയും ഹോമവും നടത്തേണ്ടതാണ് എന്ന് യജുർവേദ മന്ത്രത്തിൽ പറയുന്നുണ്ട് പോലും. ദീക്ഷയും സ്വീകരിക്കേണം പോലും. ദീക്ഷയെന്നത് താടിയും മീശവും വിടിച്ചുകളായതെ അവ വളർത്തണം എന്നാണ് എന്ന് കാണുന്നു. ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ടകാര്യമാണ് എന്ന് ഓർക്കുക.


വാനപ്രസ്ഥം നടത്തുന്ന ആൾ ദശവിധസ്നാനം, പഞ്ജാമൃതപാനം, അഭിഷേകം, ദണ്ഡധാരണം, കൌപീനധാരണം, ഹവനം, സങ്കൽപം, പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം എന്നിവയും അനുവർത്തിക്കേണം എന്നും എഴുതിക്കാണുന്നു.


സംസ്കൃതവാക്കുകൾക്ക് പലപ്പോഴും ഒരു കുഴമ്പ് പുരട്ടിയ പരിവേഷം അനുഭവപ്പെടാം. അതിനാൽ തന്നെ മുകളിൽ സൂചിപ്പിച്ച വാക്കുകൾക്ക് ഒരു കൊഴുപ്പും എണ്ണമയത്തിന്റെ മിനുസവും തേനിന്റെ മധുരവും ഉണ്ട് എന്ന് തോന്നാം. മനസ്സിൽ അവ ആദ്ധ്യാത്മിക ആഴത്തിന്റെ ബഹ്മതാളങ്ങൾ അവ കേൾപ്പിച്ചേക്കാം.


എന്നാൽ മുകളിൽ പറഞ്ഞ വാക്കുകളെ സാധാരണവാക്കുകളിൽ പറഞ്ഞ്, അവയുടെ നിഗുഢത നിർവ്വീര്യമാക്കിയാൽ, അവ ഈ വിധമാണ്:


ദശവിധസ്നാനം എന്നാൽ പത്തുവിധത്തിലുള്ള കുളി.


പഞ്ചാമൃതം എന്നത് തേൻ, ശർക്കര, പശൂമ്പാൽ, മധുരത്തൈര്, നെയ്യ് എന്നിവയുടെ ഒരു മിസൃതമാണ്.


അഭിഷേകം എന്നാൽ വെള്ളം (വിശുദ്ധവെള്ളമാവാം) ഔപചാരികമായതോ അതുമല്ലെങ്കിൽ ആദ്ധ്യാത്മികമായതോ ആയ ഉദ്ദേശത്തോടുകൂടി തലയിൽ ഒഴിക്കലാണ്.


ദണ്ഡധാരണം എന്നാൽ അധികാരസൂചകമായ വടി കൈയിൽ പിടിക്കൽ ആണ്.


കൌപീനധാരണം എന്നത് കോണാൻ അല്ലെങ്കിൽ ലങ്കോട്ടി ഉടത്ത് നടക്കൽ ആവാം. പണ്ടു കാലങ്ങളിൽ അടിമ ജനം ഈ കോണാൻ മാത്രമാണ് വസ്ത്രമായി ഉപയോഗിച്ചിരുന്നത്. കാഴ്ച വികൃതമാവാം. എന്നാൽ നമ്പൂതിരി വ്യക്തി കോണാൻ ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടാൽ, ആ ദിവ്യദൃശ്യത്തിന് വ്യക്തമായും മേന്മയുണ്ടാവാം.


ഹവനം എന്നത് പ്രാർത്ഥനയാവാം.


സങ്കൽപ്പം എന്നത് മനസ്സിന്റെ ആഴങ്ങളിൽ നടക്കുന്ന കാര്യമാവാം.


പീതവസ്ത്രധാരണം എന്നാൽ മഞ്ഞ ഉടയാട ധരിക്കൽ ആണ്. ഇതാണ്, താൻ വാനപ്രസ്ഥക്കാരനാണ്, എന്ന് വിളിച്ചറിയിക്കുന്ന തിരിച്ചറിയൽ അടയാളം (uniform).


പിന്നെയുള്ളത് സമാപനപൂജ, യജ്ഞം എന്നിവയാണ്.


സാധാരണ വാക്കുകളിൽ ഈ കാര്യങ്ങളെ വിശദ്ധീകരിക്കുമ്പോൾ അവയിൽ ചെറിയതോതിലുള്ള നിഗൂഢതയുടെ പരിവേഷം നഷ്ടമാകുന്നതായി തോന്നാം. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് ദിവ്യത്വവും നിഗൂഢതയും ഗാംഭീര്യവും ഉണ്ടായാലേ ആ വാക്കുകളിലും അവയുമായി ബന്ധപ്പെട്ട സങ്കൽപ്പങ്ങളിലും കൽപ്പനകളിലും, ഭാരവും ബലവും ഊർജ്ജവും നിറഞ്ഞുനിൽക്കുള്ളു.


ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് മറ്റേതോ ജനതയുടെ ആചാരങ്ങളിൽ ഉള്ള കാര്യമാണ് ഈ വാനപ്രസ്ഥവും. സ്വന്തം പാരമ്പര്യത്തിൽ ഗാംഭീര്യമുള്ള യാതൊന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലാതതിന്റെ ഒരു സൂചനയല്ലേ ഇന്ന് ഈ വിധം നേരിട്ട് യാതോരു ബന്ധവും ഇല്ലാത്ത ജനങ്ങളുടെ പാരമ്പര്യങ്ങളിൽകയറി അവകാശം സ്ഥാപിക്കുന്നത്?


ഇന്ന് വ്യക്തികൾ ഈ വിധം ഭാര്യയേയും കൂട്ടി വീടും വിട്ടിറങ്ങി വല്ല ഹോട്ടിലിലും താമസിച്ച് ദിവസവും പഞ്ചാമൃതവും കഴിച്ച്, കോണാനും ഉടുത്ത്, വടിയും പടിച്ച്, മഞ്ഞവസ്ത്രം ദേഹത്തും ഇട്ടുകൊണ്ട് സാമൂഹിക പ്രവർത്തനത്തിനായി ഇറങ്ങിയാൽ ഉള്ള അവസ്ഥ ആലോചിക്കാം.


വല്ല ഉന്നത സർക്കാർ ഉദ്യോഗസ്ഥനോ, ധനികനോ, സമൂഹത്തിലെ ഉന്നതനോ, പേരുകേട്ട ഡോക്ടറോ മറ്റോ ആണ് ഈ വിധം ഇറങ്ങി നടക്കുന്നതെങ്കിൽ കാര്യമായ പ്രശ്നം കാണില്ല. എന്നാൽ ഒരു സാധാരണക്കാരൻ ഈ വിധം ഇറങ്ങി നടന്നാൽ പ്രശ്നം തന്നെയാണ്. എന്തും സംഭവിക്കാം.


വ്യക്തമായും വ്യക്തിത്വത്തിനും സമൂഹത്തിനും വൻ മാനസികവും മറ്റുമായ ഔന്നിത്യം നൽക്കുക ഇതൊന്നുമല്ലതന്നെ.

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page