top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്

16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ സവിശേഷതകളെ ഒഴിവാക്കാൻ പറ്റുമോ?

ബ്രാഹ്മണ പാരമ്പര്യങ്ങളിലെ ഷോഡശക്രിയകളിൽ അടുത്തത് സന്യാസം ആണ്.


ഫ്യൂഡൽ ഭാഷകളിലുള്ള പൈശാചികത ആവിധ ഭാഷ സംസാരിക്കുന്നവരിൽ, സ്വമേധയാ, ദുസ്സാമർത്ഥ്യവും കഠിനമായ മത്സരബുദ്ധിയും, പുറമേ പ്രകടപ്പിക്കുന്നതിന് തികച്ചും വിപരീതമായ ഭാവങ്ങൾ മനസ്സിൽ നിറച്ചുവെക്കാനുള്ള പ്രവണതയും, അതുപോലുള്ള പലതും, വളർത്തിയെടുക്കും.


ആളേയും ആൾക്കൂട്ടത്തേയും ആവരണം ചെയ്തുനിൽക്കുന്ന ഈ ബീഭത്സകരമായ പുതപ്പിനെക്കുറിച്ച് യാതോരു ചിന്തയോ ആകുലതയോ ഇല്ലാതെ, ഓരോ വ്യക്തിയ്ക്കും തികച്ചും സ്വാർത്ഥമായ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സ്വന്തമായുള്ള പലവിധ മാനസികവും ആത്മീയവും ആയ ഉന്നതികൾക്കായുള്ള അത്യഗ്രഹം ആയേക്കാം സന്യാസം എന്നതിലും കാണേണ്ടത്.


ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരിൽപെട്ട വളരെയധികം അഴിമതിക്കാരനും പൌരന്മാരോടു പരുഷമായി പെരുമാറുന്ന ആൾക്കും, സന്ന്യാസം ചെയ്യാം.


വ്രതം, യജ്ഞം, തപസ്സ്, ധനം, ഹോമം, സ്വാധ്യായം എന്നിവ അനുഷ്ഠിക്കാത്തവനും സത്യപവിത്രാദി കർമ്മങ്ങളിൽനിന്നും വ്യതിചലിച്ചവനും സന്യാസം നൽകരുത് എന്ന് എഴുതിക്കാണുന്നു. ഇതിൽ സ്വാധ്യായം എന്നത് വേദാഭ്യാസം ആണ് എന്ന് കാണുന്നു.


സത്യപവിത്രാദി കർമ്മങ്ങൾ എന്നത് എന്തുമാകാം. വ്യാഖ്യാനിക്കുന്നതിന് പരിധികൾ ഇല്ലതന്നെ.


സന്യാസി ആകുവാൻ നിശ്ചയിച്ച ദിവസത്തിന് മുന്നു ദിവസം മുൻപ് മുതൽ വ്രതം അനുഷ്ഠിക്കേണം. അഞ്ചു തലമുടി ഒഴികെ, മുഴുവൻ മുടിയും വടിച്ചുകളയണം.


അഗ്നിവസ്ത്രം അഥവാ കാവിയാണ് വസ്ത്രമായി ഉപയോഗിക്കേണ്ടത്. അഗ്നിവസ്ത്രം എന്ന വാക്കിന് തന്നെ ഒരു ആളിപ്പടരുന്ന തീജ്വാലയെ മനസ്സിൽ വിരിയിക്കുന്ന വൈകാരികാനുഭവം നൽകാനായേക്കാം.


രാവിലെയുള്ള എഴുന്നേൽക്കൽ, സന്യാസികർമ്മങ്ങൾ ചെയ്യൽ, വ്രതം, യജ്ഞം, തപസ്സ്, ധനം, വേദപഠനം തുടങ്ങിയകാര്യങ്ങൾ എന്നെല്ലാംകൊണ്ട് യാതോരു ഗുണവും ഇല്ലാ എന്ന് പറയാൻ ആവില്ല. വ്യക്തിയിൽ പലവിധ ഗുണകരമായ മാറ്റങ്ങളും മുന്നേറ്റങ്ങളും ഇവയ്ക്ക് നടത്താനായേക്കാം.


ഇതേ പോലെ പലവിധ കാര്യങ്ങളും വ്യക്തിയിൽ പലവിധ പോസിറ്റിവ് ആയ മാറ്റങ്ങളും വരുത്തിയേക്കാം. നിത്യവും രാവിലെ joggingങ്ങിന് പോകുക, ജിംനേഷ്യത്തിൽ പോകുക, വൈകുന്നേരങ്ങളിൽ football പോലുള്ള കളികളിൽ പങ്കെടുക്കുക തുടങ്ങിയവയും വ്യക്തിയിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തിയേക്കാം.


എന്നാൽ ഇവയ്ക്കൊന്നും, സമൂഹത്തിനെ പിടികൂടിയിരിക്കുന്ന പൈശാചികമായ ആശയവിനിമയ ചട്ടക്കൂടിൽനിന്നും മോചിപ്പിക്കാൻ ആവില്ലതന്നെ.


ഇപ്പോഴുള്ളത് കലികാലമാണ്. ബ്രാഹ്മണ പാരമ്പര്യത്തിൽ ഉള്ള 'യുഗം' എന്ന സങ്കൽപ്പത്തിന്റെ കാര്യമാണ് പറഞ്ഞത്. ഓരോ യുഗത്തിനും ഓരോ സ്വഭാവം അഥവാ ധർമ്മം ഉണ്ട് എന്ന് ഇതേ കൂട്ടർ പറയുന്നുണ്ട്.


നിന്നുമുള്ള ഉദ്ദരണിയാണ്:


QUOTE:

വ്യാസന്‍ പറഞ്ഞു: രാജന്‍, ഓരോരോ യുഗങ്ങള്ക്കുംു അതതു സ്വഭാവ സവിശേഷതകൾ ഉണ്ട്. യുഗധര്മ്മംc അനുസരിച്ചാണ് ജീവകോടികൾ ആവീര്ഭംവിക്കുന്നത്.

കൃതത്തില്‍ ധര്മ്മcതത്പരർ പിറക്കുന്നു.

ത്രേതത്തില്‍ ധര്മ്മ2വും അര്ത്ഥ വും വേണ്ടവരാണ് ജനിക്കുന്നത്.

ദ്വാപരത്തില്‍ ജനിക്കുന്നവര്ക്ക് ഇവരണ്ടും കൂടാതെ കാമം എന്ന മൂന്നാമത്തെ പുരുഷാര്ത്ഥം കൂടിയുണ്ട്.

എന്നാല്‍ ഈ കലികാലത്ത് ജനിക്കുന്നവരിൽ അര്ത്ഥതകാമ താല്പര്യം മാത്രമേ കാണുന്നുള്ളൂ.

യുഗധര്മ്മ്ത്തിൽ മാറ്റമുണ്ടാവില്ല. എല്ലാം കാലത്തിന്റെ് കയ്യിലാണ്. കാലമാണ് ധര്മ്മാ്ധര്മ്മിങ്ങളുടെ കര്ത്താ്വ്. END OF QUOTE


മുകളിൽ സൂചിപ്പിക്കപ്പെട്ട കാര്യങ്ങൾ സത്യവും യാഥാർത്ഥ്യവും ആവാം. അതുമല്ലെങ്കിൽ ശുദ്ധവിഡ്ഢിത്തം തന്നെയും ആവാം.

അതുമല്ലായെങ്കിൽ, ശൂന്യമായ മനസ്സിൽ പഴയകാല മലയാള സിനിമാ ഗാനങ്ങൾ വെറും വാക്കുകൾകൊണ്ട് നക്ഷത്രപ്പളുങ്കുകൾ ചിതറിക്കിടക്കുന്ന അപാരതയും ആർത്തുല്ലസിച്ച് അമ്മാനമാടിയോടിഅടുക്കുന്ന തിരമാലകളും, ആഴിപ്പരപ്പിന്റെ അഗാത ആഴങ്ങളും മറ്റ് ബഹുവർണ്ണകാഴ്ചകളും മറ്റും, മയക്കുമരുന്നുകൾ മനസ്സിൽ പതിപ്പിക്കുന്ന ആതേ പ്രതീതിയിൽ വിടർത്തിക്കാണിക്കുന്നതു പോലെയും ആവാം. എന്നുവച്ചാൽ പൊള്ളയായ വെറും വാക്കുകൾ.


ഇവയൊന്നുമല്ലാത്ത മറ്റൊരു കാര്യവുമാവാം വാസ്തവം. അതായത് ഈ വാക്കുകൾ ഭൌതിക യാഥാർത്ഥ്യത്തിന്റെ അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിന്റെ ഡിസൈൻവ്യൂവിലേക്കുള്ള ഒരു എത്തിനോട്ടം, വെറും നിസ്സാരനായ മനുഷ്യന് നൽകാൻ ഉപയോഗിച്ച രൂപകകഥാവിഷ്കാരം (allegorial statement) ആയേക്കാം ഈ വാക്കുകൾ. എന്നാൽ ഇത് ശരിയാണ് എങ്കിൽ, ഈ കാര്യത്തിൽ യാതോരു നമ്പൂതിരിക്കും വ്യക്തമായ വിവരം ഉണ്ട് എന്ന് തോന്നുന്നില്ലതന്നെ.


ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് സന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കപ്പെടുമ്പോൾ, അന്നുള്ള സാമൂഹിക യാഥാർത്ഥ്യങ്ങൾ എന്തായിരുന്നിരിക്കാം എന്ന് അറിയില്ല. എന്നാൽ ശ്രദ്ധിക്കേണ്ടത്, സമൂഹികാന്തരീക്ഷത്തിൽ നിറഞ്ഞുതുളുമ്പിനിൽക്കുന്ന ഫ്യൂഡൽ ഭാഷാ കോഡുകളുടെ പിടിവലികളിൽനിന്നും ആരേയും ഈ വിധ പ്രവർത്തനങ്ങൾ വിടുവിക്കും എന്ന് തോന്നുന്നില്ല എന്നതാണ്.


എന്നാൽ സന്യാസത്തിന്റെ മേഖല വേറെയാണ്. അതിൽ കയറി അതിനോട് മത്സരിക്കാൻ pristine-Englishന് ആവില്ലതന്നെ.


എന്നാൽ pristine-English പ്രവർത്തിക്കുന്ന മേഖലയിൽ സന്യാസത്തിനും കയറിവന്ന്, pristine-Englishന് ചെയ്തെടുക്കാൻ ആവുന്ന മനുഷ്യവ്യക്തിത്വ വികസനവും പരിവർത്തനവും ആവും എന്നും തോന്നുന്നില്ല.


ദക്ഷിണേഷ്യയുടെ ചിലഭാഗങ്ങളിൽ ബൃട്ടിഷ്-ഇന്ത്യയെന്ന തികച്ചും ആശ്ചര്യകരമായ ഒരു രാഷ്ട്രം വളർന്നുവന്നപ്പോൾ, അതിൽ വളരെ വ്യക്തമായി കാണപ്പെട്ടിരുന്ന പോസിറ്റിവ് ആയ കാര്യങ്ങളോട് മത്സരിക്കാനും, അവയേക്കാൾ കഴിവും ആഴവും പാരമ്പര്യമഹിമയും പൌരാണികതയും ഉണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് പലവിധ ഹൈന്ദവ (ബ്രാഹ്മണമത) പ്രസ്ഥാനങ്ങളും ബൃട്ടിഷ്-ഇന്ത്യയിലും അതിന് ചുറ്റുമുള്ള സ്വതന്ത്ര രാജ്യങ്ങളിലും, ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ചുപൊന്തിവന്ന വെള്ളകുമിളുകൾ കണക്കെ, മുളച്ചുപൊന്തിവന്നിരുന്നു.


വാസ്തവം പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരും ആശ്ചര്യസ്തബ്ദരായിരുന്നിരിക്കാം. അവരുടെ കൈവശം ഉള്ള വെറും 26 ലിപികൾ ഉള്ള a,b,c,d അക്ഷരമാലയും ക്ളാസിക്കൽ സാഹിത്യരചനകളും ഭൌതിക ശാസ്ത്രവിവരങ്ങളും മറ്റും ദക്ഷിണേഷ്യയിലെ പാരമ്പര്യമഹിമയോട് താരതമ്യം ചെയ്യുമ്പോൾ വെറും നിസ്സാരം എന്ന് വളരെ വ്യക്തം തന്നെ.


വാക്കുൾക്ക് ഭാവനയിൽ മാത്രമല്ല, മറിച്ച് അദൃശ്യകണ്ണികൾ ഉപോയോഗിച്ച് സാമൂഹിക യാഥാർത്ഥ്യത്തിൽ പോലും വൻ ഏറ്റക്കുറിച്ചിലുകൾ നടത്താൻ ആവും എന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് ഒരു പുതുമയാർന്ന അനുഭവം തന്നെയായിരുന്നിരിക്കാം.


പോരാത്തതിന് അവരുടെ ലിപികളിൽ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ക ക്കാ കീ, ക്കീ കു ക്കൂ കെ ക്കേ കൌ കം കഃ എന്നെല്ലാം പോലുള്ള അസാധ്യമായ acrobatic സവിശേഷതകൾ! വ്യക്തിയേയു വ്യക്തിത്വത്തേയും ഉരുട്ടിമറിക്കാനും വലിച്ചു നീട്ടാനും അടിച്ച് പരത്താനും ആവുന്ന തികച്ചും വിസ്മയകരമായ കഴിവുകൾ ഉള്ള ഭാഷകൾ. അവയുടെ പഴമയുടെ ആഴങ്ങളിൽ എന്തെല്ലാം അത്ഭുത വിഭവങ്ങൾ കണ്ടേക്കാം!


എന്നാൽ മറ്റൊരു യാഥാർത്ഥ്യം ഇതിനെല്ലാം വിപരീതമായും നിലനിൽക്കുന്നുണ്ടായിരുന്നു. സംസ്കൃതത്തിനും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ധർമ്മശാസ്ത്രങ്ങൾക്കും ധർമ്മനീതികൾക്കും വേദസാഹിത്യങ്ങൾക്കും മറ്റും ഈ ഉപദ്വീപിലോ മറ്റെവിടെയെങ്കിലുമോ സാമൂഹിക ആശയവിനിമയത്തിൽ സമത്വാധിഷ്ടിഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ ആയതായി എവിടേയും ഒരു തെളിവും കാണുന്നില്ല. മറിച്ച്, വ്യക്തികളും ആൾക്കൂട്ടങ്ങളും ഏതാണ്ട് കാ ക്കാ കീ ക്കീ കൂ ക്കൂ കേ ക്കേ എന്ന രീതിയിൽതന്നെ കലങ്ങിമറിഞ്ഞും, വലിഞ്ഞ് തിരിഞ്ഞും, തമ്മിൽത്തമ്മിൽ കുടുക്കിപ്പിടിച്ചും തന്നെയാണ് നിലനിന്നിരുന്നത്.


ഈ ജനത്തിലെ ഓരോ വ്യക്തിയിലും ഇങ്ഗ്ളിഷ് പടർന്നപ്പോഴാണ്, അവരിലേയും അവരുടെ സമൂഹത്തിലേയും ഈ കാ ക്കാ കീ, ക്കീ ഭാവങ്ങൾ തന്നെ മാഞ്ഞുതുടങ്ങിയത്.


ഈ വിധ കാ ക്കാ കീ, ക്കീ കു ക്കൂ കേ ക്കേ അന്തരീക്ഷത്തിന്റെ ഒച്ചപ്പാടുകളിൽനിന്നും കുറച്ച് അകലെ പോയി തപസ്സനുഷ്ഠിക്കുന്നത് നല്ലതുതന്നെ. വനാന്തരീക്ഷം ഈ വിധ തപസ്സിന് ഉത്തമമായതാവാം. കാരണം, ധ്യാനത്തിന് ഏറ്റവും ഉത്തമമായ സ്ഥാനം, വാക്കുകൾ മനസ്സിനേയും വികാരത്തേയും അന്തസ്സിനേയും നിരന്തരം അങ്ങോട്ടും ഇങ്ങോട്ടും എന്നുമാത്രമല്ല, മുകളിലോട്ടും താഴോട്ടേക്കും പോലും ഇട്ട് ആട്ടിക്കൊണ്ടിരിക്കാത്ത ഇടമാണ്.


ഈ കലിയുഗത്തിൽ ദക്ഷിണേഷ്യയിൽ അര്ത്ഥകകാമ താല്പര്യങ്ങളടെ സ്വാധീനങ്ങൾക്ക് പിടികൊടുക്കാത്ത ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരത്തിനോട് ഒട്ടിനിൽക്കാൻ താൽപ്പര്യപ്പട്ട ഒരു ഉദ്യോഗസ്ഥപ്രസ്ഥാനത്തെ ഇങ്ഗ്ളിഷ് ഭരണത്തിന് സൃഷ്ടിക്കാൻ പറ്റിയിരുന്നു.


ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ സവിശേഷതകളും ഒഴിവാക്കപ്പെടുമോ!

1. മറ്റേതോ അദൃശ്യ വേദിയിൽ


2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,


3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ


4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ


5. വേദോപദേശങ്ങൾ സാർവ്വത്രികമായി


6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്


7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ


8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ


9. ശിപായി റാങ്കുകാരൻ ഓഫിസറായി


10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള


11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു


12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ


13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന


14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും


15. വാനപ്രസ്ഥം


16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?


17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും


18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ


19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും


20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും


21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ


22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ


23. അമ്പലവാസികളെക്കുറിച്ച് പൊതുവായി


24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്


25. പുഷ്പകരെക്കുറിച്ച്


26. ചാക്യാർമാർ


27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ


28. ചാക്ക്യാർ കൂത്ത്


29. ചാക്ക്യാർ നമ്പ്യാർ


30. തീയാട്ടുണ്ണികളും നമ്പീശന്മാരും


31. വാര്യർമാരെക്കുറിച്ച്


32. മാരാൻമാർ


33. ക്ഷത്രിയരെക്കുറിച്ച്


34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ


35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ


36. തിരുവിതാംകൂർ രാജകുടുംബത്തിലെ


37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്


38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്


39. നായർമാരുടെ ഉത്ഭവം


40. മേൽനോട്ടക്കാരും നിമയവാഴ്ച


41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ


42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക


43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന


44. ചർണ നായർമാരും ശൂദ്ര നായർമാരും


45. വിദേശീയരായ നായർമാരെക്കുറിച്ച്


46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ


47. മധ്യ നിലവാരത്തിലുള്ള നായർ ഉപ


48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന


49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും


50. തിരുവിതാംകൂറിലെ നായർമാരെക്കുറിച്ച്

bottom of page