ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്
19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും
ഇനി നമ്പൂതിരിമാരെ വിട്ട് അവരേക്കാൾ താഴെവരുന്ന ജനങ്ങളിൽ ഓരോനിന്നേയും എടുത്ത് പരിശോധിക്കാം എന്ന് വിചാരിക്കുന്നു. അതിന് മുൻപായി അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളിൽ ജാതിവ്യവസ്ഥയെ കോഡ് ചെയ്തിട്ടുള്ളത് ഭൌതിക ലോകത്തിൽ ഏതുവിധത്തിൽ പ്രതിഫലിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഒരു കാര്യം പറയാം.
അതിനായി Malabar and Anjengoയിലെ ഏതാനു വാക്യങ്ങൾ ഇവിടെ ഉദ്ദരിക്കുകയാണ്.
QUOTE: Every man considers himself polluted by the touch of one of a lower caste ; and there are castes low in the social scale which mutually convey pollution to each other. But in addition to this, at a certain point in the caste system, the taint is supposed to become so pronounced as actually to affect the atmosphere and carry pollution to persons, houses, and so on, within a radius of several yards from the person who is the centre of infection. Based on this theory there is a recognised scale of distances at which members of each of the polluting castes must stand from a man of higher caste or his house, the distance increasing as we descend the social scale. END OF QUOTE
ആശയം:
കീഴ്ജാതിക്കാരനായ വ്യക്തി സ്പർശിച്ചാൽ തന്നിൽ ആന്തരീകമാലിന്യപ്പെടലും, അഴുക്കുപടരലും ദുഷിപ്പിക്കലും മറ്റും സംഭവിക്കും എന്ന് ഓരോ വ്യക്തിയും മനസ്സിലാക്കുന്നു.
സാമൂഹിക ഏണിപ്പടിയുടെ വളരെ താഴത്തിലുള്ള ഒരേ ഉയരത്തിലുള്ള പടിയിൽ നിൽക്കുന്ന ചില ജാതിക്കാർക്ക് തമ്മിൽത്തമ്മിൽ ഇതേ ഭാവവും അറപ്പും ഉള്ളതായും കാണപ്പെടുന്നുണ്ട്.
മാത്രവുമല്ല, സാമൂഹിക ബന്ധങ്ങളുടെ ചില പ്രത്യേക ഇടങ്ങളിൽ, കീഴ്ജാതിക്കാരൻ അവസരപ്പെടുത്തുന്ന ഈ ആന്തരീകമാലിന്യപ്പെടലും അഴുക്കുപടരലും ദുഷിപ്പിക്കലും ഒരു നിശ്ചത ദൂരംവരെ അന്തരീക്ഷത്തിലൂടെ പടരുകയും, ആ പ്രദേശത്ത് നിൽക്കുന്നതും വസിക്കുന്നതുമായ ആളുകളിലും വീടുകളിലും, പോരാത്തതിന് ആ പ്രത്യേക വൃത്തപരിധിക്കുള്ളിൽ ഉള്ള എല്ലാത്തിനേയും ഇത് ബാധിക്കും എന്നും വിശ്വസിക്കപ്പെടുന്നുണ്ടായിരുന്നു.
ഈ അറിവിന്റെ അടിസ്ഥാനത്തിൽ, ഉന്നത ജാതിക്കാരനായ വ്യക്തിയിൽ നിന്നും അതുമല്ലെങ്കിൽ ആ ആളുടെ വീട്ടിൽനിന്നും, ഒരു നിശ്ചിതമായ അകലത്തിന് അപ്പുറത്ത് മാത്രമേ കീഴ്ജാതിക്കാരനായ വ്യക്തി നിൽക്കാനും നടന്നുപോകാനും പാടുള്ളു. ഉന്നതനായ ആളുടെ നിലവാരത്തിൽനിന്നും കൂടുതൽ കൂടുതൽ സാമൂഹിക ആഴത്തിൽ ഉള്ളവർക്ക് കൂടുതൽകൂടുതൽ ദുരങ്ങളാണ് നിശ്ചയിക്കപ്പെട്ടിരുന്നത്.
END
ഈ മുകളിൽ പറഞ്ഞകാര്യങ്ങൾ വെറും അന്ധവിശ്വാസമാണ് എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ ഫ്യൂഡൽ ഭാഷാകോഡുകളെക്കുറിച്ചും, ഭൌതിക യാഥാർത്ഥ്യത്തിന് പിന്നിൽ ഉള്ള അന്ത്രീന്ത്ര്യ സോഫ്ട്വേർ വേദിയേക്കുറിച്ചും, ജീവനും ജീവനുള്ള ശരീരത്തിനും മസ്തിഷ്ക പ്രവർത്തനത്തിനും പിന്നിൽ ഒരു അതീന്ത്ര്യസോഫ്ട്വേർ സംവിധാനം ഉണ്ട് എന്നും, പോരാത്തതിന് ഭാഷയെന്നതിന് പിന്നിലും ഒരു അതീന്ത്ര്യ സോഫ്ട്വേർ സംവിധാനം ഉണ്ട് എന്നും മനസ്സിലാക്കാൻ പറ്റുമെങ്കിൽ, ഈ അന്ധവിശ്വാസം എന്ന് തോന്നുന്ന കാര്യം വാസ്തവത്തിൽ ഒരു അന്ധവിശ്വാസം അല്ലായെന്ന് മനസ്സിലാക്കാൻ പറ്റിയേക്കാം.
കാരണം ഫ്യൂഡൽ ഭാഷയെന്നത് ഒരു ഭൌതിക യാഥാർത്ഥ്യം തന്നെയാണ്.
ഇനി നമ്പൂതിരിമാർക്ക് കീഴിൽവരുന്ന ജനക്കൂട്ടങ്ങളുടെ കാര്യത്തിലേക്ക് കടക്കുയാണ്.
തിരുവിതാംകൂറിൽ മലയാള ക്ഷത്രിയർ എന്ന ഒരു വിഭഗത്തെക്കുറിച്ച് പറഞ്ഞുകേൾക്കുന്നുണ്ട്. ഇവർക്ക് മലബാറിൽ കാര്യമായ പ്രാതിനിധ്യം ഇല്ലായിരുന്നിരിക്കാം. എന്നാൽ ചെറിയ തോതിൽ ഉണ്ടായിരുന്നിരിക്കാനും സാധ്യതയുണ്ട്. കോവിൽ തമ്പുരാൻ, രാജവംശക്കാർ അഥവാ തമ്പുരാന്മാർ, തമ്പാൻമാർ, തിരുമുൽപ്പാടുകൾ എന്നിവരാണ് ഈ മലയാള ക്ഷത്രിയരിലെ വിഭാഗങ്ങൾ. ഇവരോരുത്തരെക്കുറിച്ചും പലതും പറയാൻ ഉണ്ട് എങ്കിലും അതിലേക്കൊന്നും ഇപ്പോൾ ഈ എഴുത്ത് കടക്കുന്നില്ല.
മലബാർ സമൂഹത്തിലെ നമ്പൂതിരിമാരിലെ വിവിധ വിഭാഗങ്ങളിലെ കീഴിലോട്ടുള്ളവരിൽ ഇനി പറയാനുള്ളത് ഇളയത് എന്ന വിഭാഗത്തെക്കുറിച്ചാണ്.
'ഇളയത്' എന്ന വാക്കിന്റെ അർത്ഥംതന്നെ 'കുറഞ്ഞവയസ്സുള്ളവർ' എന്നാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. ഈ വാക്കിന്റെ ആന്തരികാർത്ഥം, ബ്രാഹ്മണരിൽ ഏറ്റവും കീഴിൽ വരുന്നവരാണ് ‘ഇളയത്’ വിഭാഗം എന്നതാകാം. ഫ്യൂഡൽ ഭാഷകളിൽ ഇളയവനോട് മൂത്തവർ ഉപയോഗിക്കുന്ന വാക്ക് കോഡുകൾ ഒരു പ്രത്യേകതരത്തിലുളളതാണ്.
നമ്പൂതിരിമാർക്കും അവർക്ക് കീഴിൽ വരുന്ന അമ്പലവാസികൾക്കും ഇടയിലുള്ള സാമൂഹിക വരമ്പിന് തൊട്ടടുത്ത് ബ്രാഹ്മണ പക്ഷത്തുള്ളവരാവാം ഈ ‘ഇളയത്’ എന്ന കൂട്ടർ.
അതേ സമയം അമ്പലവാസികളുടെ ഏറ്റവും മുകളിൽ വരുന്നവരാണ് 'മൂത്തത്' എന്ന് Malabar & Anjengoയിൽ എഴുതിക്കാണുന്നുണ്ട്. ഇത് ശരിയാണോ എന്ന് അറിയില്ല. ഇവരെ മൂസ്സത് എന്നും പറയാറുണ്ട്.
ഇത് ശരിയാണെങ്കിൽ നമ്പൂതിരിമാരിലെ ഇളയതും അമ്പലവാസികളിലെ മൂത്തതും ആണ്, ഈ രണ്ട് വ്യത്യസ്ത സാമൂഹിക സ്ഥാനക്കാർ (rank) തമ്മിൽ തൊട്ടുനിൽക്കുന്ന ഇടം എന്ന് കരുതാം.
ഇന്ത്യൻ പോലീസ് വകുപ്പിൽ ഇതിനെ എഎസ്സ്പിയും (ASPയും) ഡിവൈസ്പിയും എന്നത് പോലെയെന്ന് വെണമെങ്കിൽ ഉപമിച്ചുപറയാവുന്നതാണ് എന്ന് തോന്നുന്നു. ആദ്യത്തേത് IPSലെ ഏറ്റവും കീഴെയുള്ള സ്ഥാനമാണ്. ഡിവൈഎസ്പി എന്നുള്ളത് പോലീസിലെ Middle rankങ്കുകാരിൽ മുകളിലേതാണ്. എന്നാൽ ഡിവൈഎസ്പിക്ക് എസ്പിയായി സ്ഥാനക്കയറ്റും ലഭിക്കാം. അതിനുമപ്പുറം ഉയരാൻ സാധ്യത വളരെ വിരളമാണ്. ASPക്ക് അടുത്ത ഉദ്യോഗകയറ്റം എസ്പി എന്നതാണ്. പിന്നങ്ങോട്ട് ഡീജീപി വരെ ഉദ്യോഗക്കയറ്റത്തിന് സാധ്യതയുണ്ട്.
എന്നാൽ Malabar & Anjengoൽ ഇളയതിനെ quasi-Brahmanical class ആയാണ് നിർവ്വചിച്ചുകാണുന്നത്. 'quasi' എന്നവാക്കിനെ 'ഏതാണ്ടൊക്കെ' എന്ന രീതിയിൽ മനസ്സിലാക്കിയെടുക്കാം എന്ന് തോന്നുന്നു.
അതേ സമയം ഇളയതും മൂസ്സത്തും അമ്പലവാസികൾ അല്ല, മറിച്ച് പൂർണ്ണ ബ്രാഹ്മണരാണ് എന്ന വാദവും കേട്ടിട്ടുണ്ട്. മൂസ്സത്തുകളെ Travancore State Manualൽ അമ്പലവാസികളായി ഗണിക്കുന്നുണ്ട് എങ്കിലും, Travancore Census Reportൽ മൂസ്സത്തുകളെ, ശിവദ്വജ്ജരായ മലയാള ബ്രാഹ്മണരായി ഗണിക്കുന്നുണ്ട് എന്ന് ഈ കൂട്ടർ ഇന്ന് ചൂണ്ടിക്കാണിക്കുന്നതായി കാണുന്നു.
തങ്ങൾ ബ്രാഹ്മണരാണ് എന്ന് സാമൂഹിക ചിന്തകളിൽ ഉറപ്പിച്ചുവെക്കുന്നതിൽ കാര്യമായ മാനസിക ഗുണങ്ങൾ ഉണ്ടായിരിക്കാം. അല്ലാതെ തങ്ങൾ കീഴ്ജാതിക്കാരാണ് എന്ന് ഇവരാരും അവകാശപ്പെട്ടേക്കില്ല.
എന്നാൽ ഇന്ന് കാര്യങ്ങളിൽ ചെറിയതോതിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതും പറയേണ്ടതാണ്. അത് ഉന്നത വിദ്യാഭ്യാസത്തിലേക്കും സർക്കാർ തൊഴിലുകളിലേക്കും കീഴ്ജാതിക്കാർക്ക് സംവരണം ഉള്ളത് കൊണ്ടാണ്. എന്നാൽ നമ്പൂതിരിമാർക്കും, ക്ഷത്രിയരാണ് എന്ന് അവകാശപ്പെടുന്നവർക്കും, അമ്പലവാസികൾക്കും, തങ്ങൾ കീഴ്ജനമാണ് എന്ന് പറഞ്ഞൊപ്പിക്കാൻ സാമൂഹിക പടികളിലൂടെ വളരെ ആഴങ്ങളിലേക്ക് നീങ്ങേണ്ടിവരും. സാധാരണ ഗതിയിൽ ഇത് നടക്കുന്ന കാര്യം അല്ലതന്നെ.
ബ്രാഹ്മണർക്ക് കീഴിൽവരുന്ന ചില ജാതിക്കാരെ പൊതുവായി 'അന്തരാളജാതിക്കാർ' എന്നും പറയപ്പെടുന്നുണ്ട്. ഇവരിൽ ക്ഷത്രിയർ, സമന്തനർ, അമ്പലവാസികൾ എന്നിവർ ഉൾപ്പെടുന്നുണ്ട് പോലും.
എന്നാൽ ഈ അന്തരാളർ എന്നവർ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഇടയിലാണ് എന്നും, അല്ലാ ഇവർ ക്ഷത്രിയർക്കും ശൂദ്രർക്കും ഇടയിലാണ് എന്നും വ്യത്യസ്ത വാദങ്ങൾ കാണുകയുണ്ടായി.
ഇവിടെ സൂചിപ്പിക്കപ്പെട്ട സമന്തനർ (Samantan) ആരാണ് എന്ന് വ്യക്തമല്ല. എന്നാൽ Samantan എന്ന വാക്കിനെ Malabar & Anjengoയിൽ തിരഞ്ഞപ്പോൾ, വളരെ കൌതുകകരമായ ഒരു പ്രസ്താവന കാണുകയുണ്ടായി. അത് ഈ പ്രകാരം ആണ്:
QUOTE: The traditional Brahman account is that it was ordained System by Parasurama, who bade the women of the Samantan. and Sudra classes “ put off chastity and the cloth that covered their breasts and declared that the duty of such women and the object for which they were created was to satisfy the desires of the Brahmans. END OF QUOTE
ആശയം: ബ്രഹ്മണ പാരമ്പര്യങ്ങൾ പ്രകാരം, പരശുരാമൻ നിശ്ചയിച്ചകാര്യമാണ്. സമന്തന്മാരുടേയും ശൂദ്രരുടേയും സ്ത്രീകൾ മാറ് മറയ്ക്കാൻ പാടില്ല. അവർ പാതിവ്രത്യവും ചാരിത്രശുദ്ധിയും നിലനിർത്തേണ്ടുന്ന കാര്യമില്ല. ബ്രാഹ്മണരുടെ ആസക്തികൾക്കും അഭിനിവേശങ്ങൾക്കും ശമനം നൽകാനായി സ്വയം സന്നദ്ധർ ആകുക എന്നുള്ളതാണ് ഈ സ്ത്രീകളെ സൃഷ്ടിച്ചതിനുള്ള വ്യക്തമായ ഉദ്ദേശം തന്നെ. END.
ഈ പ്രസ്താവനയിൽ സ്ത്രീകളുടെ മാറ് കാണുന്നതുതന്നെ വൻ കാമദാഹം ഉണർത്തുന്നകാര്യം ആണ് എന്ന ഒരു സൂചനയില്ലേ എന്നൊരു സംശയം. എന്നിരുന്നാലും, സമൂഹത്തിൽ വളരെ അധികം സ്ത്രീകൾ മാറ് ഒളിപ്പിച്ചുവെക്കാതെ തുറന്നുകാട്ടി നടന്നാൽ, ആ കാഴ്ചയ്ക്ക് കാമമോഹം ഉണർത്താൻ ആവുമെന്ന് തോന്നുന്നില്ല.
പൊതുവായി പറഞ്ഞാൽ അമ്പലവാസികൾ പൂണൂൽ ധരിക്കില്ല.
ഇളയത് എന്ന കൂട്ടർ അമ്പലവാസികാളാണ് എന്നും എഴുതിക്കാണുന്നുണ്ട് ചില ഇടങ്ങളിൽ. എന്നാൽ ഇവർ നായർമാരുടെ മരണാനന്തര കർമ്മങ്ങളിൽ പുരോഹിതരായി പ്രവർത്തിക്കാറുണ്ട് എന്ന് കാണുന്നു. ഇവിടെ, 'നായർ' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് മലയാള ശൂദ്രർ ആണ് എന്ന് പറയാം എന്ന് തോന്നുന്നു.
വടക്കേ മലബാറിലെ അകപ്പൊതുവാളുകൾ എന്ന് അറിയപ്പെടുന്നവരാവാം തിരുവിതാംകൂറിലെ മൂസ്സത്തുകൾ എന്ന് Malabar & Anjengoയിൽ എഴുതിക്കാണുന്നു.
മൂസ്സത്തുകളെക്കുറിച്ച് Malabar & Anjengoൽ പറയുന്ന അവസരത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട്. ഒരു ശിവദ്വജ്ജ ബ്രാഹ്മണ പുരുഷന് തികച്ചും ശുദ്ധ ബ്രാഹ്മണരക്തം പേറുന്ന ഒരു പെൺകുട്ടിയിൽ ജനിച്ച ആളുടെ സന്തതികളാണ് ഇവർ എന്ന്.
ഈവിധമായുള്ള ഒരു ബന്ധത്തെ പ്രതിലോമ ബന്ധമായാണ് നിർവ്വചിച്ചുകാണുന്നത്. അതായത്, കീഴ്സ്ഥാനക്കാരനായ പുരുഷൻ ഉന്നത സ്ഥാനക്കാരിയായ സ്ത്രിയുമായി ബന്ധപ്പെടുന്നത് പ്രതിലോമ ബന്ധമാണ്.
അതേ സമയം ഉന്നത സ്ഥാനക്കാരനായ പുരുഷൻ കീഴ്സ്ഥാക്കാരിയായ സ്ത്രീയുമായി ബന്ധപ്പെടുന്നത് അനുലോപ ബന്ധമാണ്. ഇതിനെ hypergamyയെന്ന നിയമത്തോട് പൊരുത്തപ്പെടുന്ന ഒരു ബന്ധമായാണ് കാണുന്നത്.
ഈ വിധമുള്ള അനുലോമം എന്നും പ്രതിലോമം എന്നും സ്ത്രീപുരുഷ ബന്ധങ്ങളെ വേർതിരിക്കുന്നതിന് പിന്നിൽ പ്രചോദനമായി നിൽക്കുന്നത് ഫ്യൂഡൽ ഭാഷതന്നെയാണ്.
ഐപിഎസ്സുകാരൻ പോലീസ് വകുപ്പിലെ വനിതാ ഡിവൈഎസ്പി, വനിതാ ഇൻസ്പെക്ടർ, വനിതാ കൊൺസ്റ്റബ്ൾ എന്നിവരിലാരെയെങ്കിലും വിവഹാം ചെയ്താലോ ശാരീരികമായിബന്ധപ്പെട്ട് കുട്ടികളെ ജനിപ്പിച്ചാലോ, അത് അനുലോപ ബന്ധമാണ്.
എന്നാൽ പോലീസ് വകുപ്പിലെ ഡിവൈഎസ്പി, ഇൻസ്പെക്ടർ, കൊൺസ്റ്റബ്ൾ എന്നിവരിൽ ആരെങ്കിലും തങ്ങളേക്കാൾ ഉന്നത സ്ഥാത്തുള്ള വനിതാ ഓഫിസറെ വിവാഹം കഴിക്കുകയോ, അതുമല്ലാ അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് കുട്ടികളെ ജനിപ്പിക്കുകയോ ചെയ്യുന്നത് പ്രതീലോമ ബന്ധമാണ്.
ഉദാഹരണത്തിന് പോലീസ് ഇൻസ്പെക്ടർ ആയ പുരുഷൻ പോലീസ് എസ്സ്പിയും ഐപിഎസ്സുകാരിയും ആയ ചെറുപ്പക്കാരിയുമായി ബന്ധപ്പെട്ട് കുട്ടി ജനിച്ചാൽ അത് പ്രതിലോമ ബന്ധമാണ്.
ഈ രീതിയിൽ ഒരു illustration നൽകിയത്, പഴയ കാല സാമൂഹിക ബന്ധങ്ങൾക്ക് പിന്നിൽ പലപ്പോഴും ഉണ്ടായിരുന്ന യുക്തിയെ മനസ്സിലാക്കിക്കാനാണ്. പ്രതിലോമ ബന്ധങ്ങൾ സമൂഹ ഘടനയേയും അച്ചടക്കത്തേയും വളരെ പ്രതികൂലമായി ബാധിക്കും എന്നത് വാസ്തവം തന്നെയാവാം.
2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,
3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ
4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ
5. വേദോപദേശങ്ങൾ സാർവ്വത്രികമായി
6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്
7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ
8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ
10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള
11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു
12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ
13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന
14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും
16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?
17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും
18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ
19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും
20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും
21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ
22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ
23. അമ്പലവാസികളെക്കുറിച്ച് പൊതുവായി
24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്
27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ
30. തീയാട്ടുണ്ണികളും നമ്പീശന്മാരും
34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ
35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ
36. തിരുവിതാംകൂർ രാജകുടുംബത്തിലെ
37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്
38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്
41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ
42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക
43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന
44. ചർണ നായർമാരും ശൂദ്ര നായർമാരും
45. വിദേശീയരായ നായർമാരെക്കുറിച്ച്
46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ
47. മധ്യ നിലവാരത്തിലുള്ള നായർ ഉപ
48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന
49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും