ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്
29. ചാക്ക്യാർ നമ്പ്യാർ
അമ്പലവാസികളെ താഴെ നൽകിയിട്ടുള്ള പട്ടിക പ്രകാരമാണ് ഈ എഴുത്തിൽ പട്ടികപ്പെടുത്തിയത്. എന്നാൽ, ഈ എഴുത്തിൽ പലപ്രാവശ്യം പ്രതിപാദിക്കപ്പെട്ട പഴയ കാല ഇങ്ഗ്ളിഷ് ഗ്രന്ഥങ്ങളിലും മറ്റ് ഓൺലൈൻ എഴുത്തുകളിലും ഈ പട്ടികപ്പെടുത്തലിൽ ചെറുതായുള്ള വ്യത്യാസങ്ങൾ കാണുന്നുണ്ട്. ഇതിന് വ്യക്തമായ കാരണങ്ങൾ കണ്ടേക്കാം. പ്രത്യേകിച്ചും, ആരാണ് മുന്നിലുള്ളത് എന്നത് പലപ്പോഴും ഒരു കുഴഞ്ഞുകിടക്കുന്ന പ്രശ്നം തന്നെ ആയിരുന്നിരിക്കാം.
മൂത്തത്
പുഷ്പകൻ
നമ്പീശൻ
തീയാട്ടുണ്ണി
ചാക്ക്യാർ
നമ്പ്യാർ
അടികൾ
പിഷാരടി
മാരാർ
വാര്യർ
പൊതുവാൾ
ചാക്ക്യാർമാരെക്കുറിച്ച് പറഞ്ഞുകഴിഞ്ഞതിനാൽ, ഇനി നമ്പ്യാർമാരെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. കാരണം, നമ്പ്യാർ എന്ന വാക്ക് ചാക്ക്യാർമാരുമായും ചിലകാര്യങ്ങളിൽ കുഴഞ്ഞാണ് കിടക്കുന്നത്.
ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-ഇന്ത്യയിൽ സ്ഥാപിച്ച ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ വളരെ കുറച്ച് ഓഫിസർ ഗ്രെയ്ഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയെ ഹിന്ദിക്കാർക്ക് വിട്ടുകൊടുക്കയും, ആ ഹിന്ദിക്കാർ തൊട്ടടുത്തുകിടക്കുന്ന സ്വതന്ത്ര രാജ്യങ്ങളെ പിടികൂടുകയും ചെയ്തതോടുകൂടി, പുതുതായി പിറന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്റെ രൂപവും ഭാവവും മിക്കവാറും പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ പിടിവലികൾക്ക് അനുസൃതമായി വളർന്നുവന്നു കൊണ്ടിരുന്നു.
ഉദാഹരണത്തിന്, ഡയറക്റർ, ജില്ലാതല ഓഫിസർ എന്ന കൃത്യമായ സ്ഥാനീകരണങ്ങൾക്ക് ഇടയിൽ Deputy Director, Joint Director, Deputy Joint Director, Assistant Director, Deputy Assistant Director, Additional Director, Additional Joint Director എന്നിങ്ങിനെ പലതരം സ്ഥാനങ്ങളും ഓരോന്നിനും ഇടയിലും വശത്തും മറ്റുമായി തിരുകിച്ചേർത്ത് പുതിയപുതിയ ഉദ്യോഗസ്ഥ സ്ഥാനങ്ങൾ സൃഷ്ടിക്കേണ്ടിവന്നു.
കാരണം, ഭാഷ ഫ്യൂഡൽ സ്വഭാവമുള്ളതാണ്. എങ്ങിനെയെങ്കിലും ഡയറക്റർ, ഡയറകടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ എന്നെല്ലാമുള്ള സ്ഥാനനാമങ്ങൾ സ്ഥാനപേരിനോടൊപ്പം ചേർന്നുകിട്ടുന്നത്, പണ്ട് കാലങ്ങളിൽ ബ്രാഹ്മണ ബന്ധം പ്രത്യക്ഷപ്പെടുന്നത് പോലെയാണ്. മുകളിൽ എടുത്തു പറഞ്ഞ ഔദ്യോഗിക സ്ഥാനങ്ങൾ എല്ലാം നിലവിൽ ഉണ്ടോ എന്ന് അറിയില്ല. എന്നാൽ ഇവിടെ കാര്യങ്ങൾ ചിത്രീകരിക്കാനായി മനസ്സിൽ ഉദിച്ചുവന്ന കുറേ സ്ഥാനനാമങ്ങൾ എഴുതിയെന്നേയുള്ളു.
ഇവിടെ ഇത്രയും എഴുതിയത്, നമ്പ്യാർമാരെക്കുറിച്ച് എഴുതുന്നതിന് ഒരു ആമുഖമായാണ്. നമ്പ്യാർമാർ നാലുതരത്തിലുണ്ട് എന്ന് Travancore State Manual Vol2യിൽ എഴുതിക്കാണുന്നു.
ആദ്യത്തേത് യഥാർത്ഥ നമ്പ്യാർ, അഥവാ ചാക്കിയാർ നമ്പ്യാർ. ഇവരെക്കുറിച്ച്, ചാക്ക്യാർമാരെക്കുറിച്ച് എഴുതിയ ഇടത്ത്, പ്രതിപാദിച്ചു കഴിഞ്ഞതാണ്.
രണ്ടാമത്തേത് തീയാട്ട് നമ്പ്യാർമാരാണ്. അതായത് തീയാട്ടുണ്ണികൾ.
മൂന്നാമത്തേത് നായർ നമ്പ്യാർമാരാണ്.
നാലാമത്തേത് പുഷ്പക നമ്പ്യാർമാർ. ഇവർ നേരത്തെ സൂചിപ്പിച്ച പുഷ്പകർ ആണ് പോലും.
ആദ്യത്തെ മൂന്നുകൂട്ടരിൽ ആദ്യം സൂചിപ്പിക്കപ്പെട്ട ചാക്ക്യാർ നമ്പ്യാർമാരെക്കുറിച്ചാണ് ഇവിടെ ഇപ്പോൾ പ്രതിപാദിക്കേണ്ടത്. അവർ പൂണൂൽ ഉള്ളവാർ ആണ്. ഇവർക്ക് പൂണൂൽ ഇല്ലായെന്നും എഴുതിക്കണ്ടു വിക്കീപീഡിയയിൽ. വാസ്തവം എന്താണ് എന്ന് വ്യക്തമായി അറിയില്ല.
തീയാട്ട് നമ്പ്യാർമാർ അമ്പലവാസികൾ ആണ്. എന്നാൽ പൂണൂലില്ലാത്തവർ ആണ്. അവരെക്കുറിച്ച്, അടുത്ത ഏതാനും എഴുത്തുകൾക്കുള്ളിൽ പ്രതിപാദിക്കാം.
നായർ നമ്പ്യാർമാർ നായർമാരാണ് എന്ന് തോന്നുന്നു. അവർക്ക് പൂണൂലില്ല. പോരാത്തിന് അവർക്ക് അമ്പലത്തിലെ പ്രവർത്തികളുമായും ബന്ധമില്ല. അവർ അമ്പലവാസികൾ അല്ല.
യഥാർത്ഥ നമ്പ്യാർ എന്നവർ ചാക്ക്യാർ നമ്പ്യാർമാരാണ്. ഇവരെക്കുറിച്ച് ചാക്ക്യാർമാരെക്കുറിച്ചുള്ള എഴുത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇവരും ചാക്ക്യാർമാരും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം സ്വന്തം മാതാവ് അരുതാത്ത ലൈംഗിക ബന്ധം സ്ഥാപിക്കുന്ന വിവരം പുറത്ത് അറിയുന്ന അവസരത്തിൽ മകന്റെ ഉപനയന സംസ്ക്കാരം നടത്തപ്പെട്ടിട്ടില്ലാ എന്നതാണ്.
വ്യഭിചാര വിവരം പുറത്തുവന്ന സ്ഥിതിക്ക്, മകന് ഉപനയനം ചെയ്യാൻ പറ്റില്ലതന്നെ. ഈ മകൻ ചാക്ക്യാർ നമ്പ്യാർ ആയി ജീവിക്കും. ഉപനയനം കഴിഞ്ഞിട്ടാണ് മാതവിന്റെ ദുർന്നടപ്പിന്റെ വിവരം പുറത്തറിയുന്നതെങ്കിൽ കാര്യമായ പ്രശ്നം ഇല്ലതന്നെ. കാരണം, പൂണൂൽ മാറ്റാനാകില്ല. ഉപനയനം നടന്നുകഴിഞ്ഞ കാര്യമാണ്. അയാൾ ചാക്ക്യാർ ആയി കൂത്തമ്പലങ്ങളിൽ വിളങ്ങിനിൽക്കും.
മറ്റേ ആൾ ചാക്ക്യാർ നമ്പ്യാറായി ചാക്ക്യാർ കൂത്തുകളിൽ മിഴാവ് കൊട്ടി, ചാക്ക്യാർക്ക് പിന്തുണ നൽകി ജീവിക്കും. ഇവരുടെ മക്കളും നമ്പ്യാർമാരായി ജീവിക്കും എന്ന് മനസ്സിലാക്കാം. അല്ലായെങ്കിൽ, ഇല്ലോട്ടമ്മമാർ (ചാക്ക്യാർ സ്ത്രീകൾ) വ്യഭിചരിച്ചാൽ മാത്രമേ ഈ ജാതി നിലനിൽക്കുള്ള എന്ന വഡ്ഢിത്തം മനസ്സിലാക്കേണ്ടിവരും.
എങ്കിലും കീഴ്ജനം ഈ നമ്പ്യാരേയും ഉന്നതനായാണ് കാണുക. അതിനാൽ തന്നെ കീഴിലുള്ള പലർക്കും തങ്ങളുടെ പേരിന്റെ തുമ്പിൽ ഒരു നമ്പ്യാർ എന്ന വാക്ക് ഇരിക്കുന്നത് വളരെ അഭികാമ്യമായ കാര്യമാണ് എന്ന ചിന്ത നിലനിന്നേക്കാം.
ഐപിഎസ്സുകാരൻ പറഞ്ഞാൽ പോലീസ് ശിപായി വെള്ളം കോരി, ബക്കറ്റിൽ നിറച്ച് ചുമന്ന് കൊണ്ടക്കൊടുക്കേണം, എന്നത് വാസ്തവംതന്നെ. എന്നാൽ ഇതുകൊണ്ടൊന്നും പോലീസ് ശിപായിയെ ഒരു ലോറി ഡ്രൈവർ തന്റെ വാഹനത്തിലെ ക്ലീനർ നിലവാരക്കാരനായി കാണില്ലതന്നെ. സ്വന്തം മകനേയും എങ്ങിനെയങ്കിലും ഒരു പോലീസ് ശിപായിയെങ്കിലും ആക്കാനാണ് ലോറി ഡ്രൈവർക്കും ആഗ്രഹം ജനിക്കുക. കാരണം വെള്ളം കോരിക്കൊണ്ട് കൊടുക്കുന്നത് ഐപിഎസ്സുകാരനാണ്. അല്ലാതെ തന്നെപ്പോലുള്ള ഒരു വാണിജ്യവാഹന ഡ്രൈവർക്കല്ല.
നമ്പ്യാർമാരുടെ സ്ത്രീജനങ്ങളെ നങ്ങ്യാർ അഥവാ നങ്ങ്യാറമ്മ എന്നാണ് അറിയപ്പെടുക എന്ന് പറഞ്ഞുകഴിഞ്ഞ കാര്യം തന്നെ. ഇതും ഒരു വൻ സംഗതി തന്നെയാണ്. കീഴ്ജനം വെറും പേര് വിളിക്കും എന്ന് മഹാ മാനഹാനിയിൽ നിന്നും രക്ഷനേടും. വെറും ഒരു വാക്ക് കൊണ്ടു നിർമ്മിക്കപ്പെടുന്ന മാഹ കവചമാണ് ഇത്. ഇതിന്റെ ബലം ഒരു ഇങ്ഗ്ളിഷുകാരന് മനസ്സിലാകില്ലതന്നെ.
നങ്ങ്യാർഅമ്മമാരായ പെൺകുട്ടികൾ സ്വന്തം ജാതിക്കാരായ പുരുഷന്മാരോടോ, നമ്പൂതിരിമാരോടോ തിരുമുൽപ്പാടുമാരോടോ, ചാക്ക്യാർമാരോടോ സമ്പന്ധ ബന്ധം സ്ഥാപിക്കും. ഈ വിധ സാമൂഹിക സൌകര്യങ്ങൾ അക്കാലങ്ങളിൽ മലയാളി സ്ത്രീകളിൽ നിലനിന്നിരുന്ന വൻ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ദൃഷ്ടാന്തമായി പലരും വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ട്.
പൊട്ടത്തരമാണ് പറയുന്നത് എന്നാണ് തോന്നുന്നത്. ഈ വക വ്യക്തിബന്ധ സൌകര്യങ്ങൾ യഥാർത്ഥത്തിൽ ഒരു സൌകര്യമല്ല, മറിച്ച് ആ പെൺകുട്ടി അഥവാ സ്ത്രീക്ക് ജീവിതത്തിൽ അസ്ഥരിതയും മാനസിക ഉറപ്പും മറ്റും ഇല്ലാതാക്കുകയാണ് ഇത് ചെയ്യുക. എന്നാൽ കീഴ്ജനം എന്ന ഭീകരരുടെ വാക്ക് ആയുധങ്ങളെ പേടിച്ച്, സാമൂഹിക നിയമങ്ങളോട് ഇണങ്ങി നിൽക്കാനേ ഇവർക്ക് ആവുള്ള. കാരണം, സാമൂഹിക സ്ഥാനങ്ങളുടെ മേലുള്ള പിടിവിട്ടുപോയാൽ, നേരെ കുത്തനെ ചെന്നുവീഴുന്നത്, കീഴ്ജനത്തിന്റെ കൈകളിലേക്കാണ്. അവരുടെ വാക്ക് പ്രയോഗങ്ങളെയാണ് നങ്ങ്യാരാമ്മക്ക് ഏറ്റവും ഭീതിജനകമായിട്ടുള്ളത്.
അതിനാൽ സമ്പന്ധമെങ്കിൽ സമ്പന്ധം. നിന്നുകൊടുക്കുക.
ഇവർക്കും യഥാർത്ഥ വ്യക്തി സ്വാതന്ത്യത്തിന്റെ വെളിച്ചം അങ്ങകലേനിന്നും വീശിക്കാണിച്ചത്, ചെറിയ പായക്കപ്പലുകളിൽ വൻ കൊടുംകാറ്റുകളെ അതിജീവിച്ച് മലബാറ് തീരത്ത് വന്ന് കയറിയ ഇങ്ഗ്ളിഷ് പ്രസ്ഥാനം തന്നെയാണ്. അല്ലാതെ വൻ ശിൽപ്പകലാ ചാതുര്യമുള്ള കൂത്തമ്പലങ്ങളോ, രാമായണത്തിലേയും മഹാഭാരതത്തിലേയും ഭാഗവതത്തിലേയും കഥകളും മറ്റ് ആഖ്യാനങ്ങളോ ആവില്ലതന്നെ.
സ്വന്തം നാടുമായി യാതോരു ബന്ധവുമില്ലാത്ത സമൂഹത്തിനും ജനങ്ങൾക്കുമായി, ലിഖിതരൂപത്തിലുള്ള നിയമങ്ങളും മറ്റ് ചട്ടങ്ങളും, സാരള്യത്താലും സത്യസന്ധതയാലും വെട്ടിത്തിളങ്ങുുന്ന ഭരണചക്ര പ്രസ്ഥാനങ്ങളും മറ്റും യാതോരു സ്വാർത്ഥ താൽപ്പര്യങ്ങളും ഇല്ലാതെ, പണ്ട് ഇവിടെ നിർമ്മിച്ചെടുത്തവരെ ഒന്ന് ഓർത്തുപോയതാണ് ഇപ്പോൾ. അവരിൽ പലരും ഈ മണ്ണിൽ മുറിവേറ്റ് വീണിരുന്നു എന്നതിനെക്കുറിച്ചോർക്കാനോ, അവരുടെ മാനസിക ഗുണമേന്മയെ കണ്ടറിയാനോ സങ്കൽപ്പിച്ചെടുക്കാനോ, സൌകര്യമുള്ളവർ തന്നെ ഇന്ന് ഇല്ലാതിയിക്കൊണ്ടിരിക്കുന്നു.
നങ്ങ്യാർമാരുടെ വിവാഹ ആഭരണം പൊല്ലത്താലി (ലിപ്യന്തരണം - transliteration - ശരിയാണോ എന്ന് അറിയില്ല) ആണ് എന്ന് കാണുന്നു. അവർ കഴുത്തിൽ യന്ത്രം, കുഴൽ എന്നെല്ലാമുള്ള ആഭരണങ്ങളും ഇടും പോലും.
ചാക്ക്യാർമാരും നമ്പ്യാർമാരും (ചാക്ക്യാർ നമ്പ്യാർമാരും) ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാൽ അവരുടെ സ്ത്രീകൾ, അതായത് ഇല്ലോട്ടമ്മയും നങ്ങ്യാറും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കില്ല. ഈ വിധം ഒരു ഉയർച്ചത്താഴ്ച ഉളവാക്കുന്ന അറപ്പ് ഭാഷാ കോഡുകളിലും അവ മറ്റ് ജനങ്ങളുമായി ബന്ധപ്പെടുന്ന ഇടത്തും കണ്ടെത്താൻ ആയേക്കാം, ഒന്ന് എത്തിനോക്കിയാൽ.
IPSസ്സുകാരനും, SIയും ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കും. എന്നാൽ അവരുടെ ഭാര്യമാർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് IPSകാരുടെ ഭാര്യമാർക്ക് ഇഷ്ടമല്ലാ എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.
അഗ്നിഹോത്രി നമ്പൂതിരി മരണപ്പെട്ടാൽ, ശവദാഹ കർമ്മത്തിൽ ചന്ദാലക്കൂത്ത് (ലിപ്യന്തരണം - transliteration - ശരിയാണോ എന്ന് അറിയില്ല) എന്ന ഒരു കർമ്മം നങ്ങ്യാർ ചെയ്യേണം.
ചാക്ക്യാർകൂത്തുകളിൽ, ചാക്ക്യാർക്ക് പിന്നിലിരുന്ന് മിഴാവ് കൊട്ടുക എന്ന കാര്യം ചെയ്യേണ്ടത് നമ്പ്യാരാണ്. അതേ സമയം നങ്ങ്യാർ സമയ ദൈർഘ്യം, ഏതാണ്ട് ഓരോ 15 മിനിറ്റ് കഴിയുന്തോറും, ഇലത്താളം മുട്ടി അറിയിച്ചു കൊണ്ടിരിക്കും.
അതേ സമയം ചില അവസരങ്ങളിൽ കൂത്തമ്പലത്തിൽ വച്ച് നങ്ങ്യാർ, സ്വന്തമായി ശ്രീകൃഷ്ണകഥ ആടി അഭിനയിച്ചും കാണിക്കും. ഇതിനെ നങ്ങ്യാർകൂത്ത് എന്നാണ് പറയപ്പെടുന്നത്. ഇന്ന് ഈ വക കലകൾ കാണാനും ആസ്വധിക്കാനും ആളെകിട്ടാത്തതു കാരണം, പാരമ്പര്യ മഹിമ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില കുടുംബ ക്ഷേത്രങ്ങളിൽ ഇത് ഇന്ന് ഒരു അനുഷ്ഠാനം മാത്രമായി ഇന്നും ചെയ്തുവരുന്നുണ്ട് പോലും.
പ്രശ്നം ഭാഷാ കോഡുകൾ തന്നെ. പണ്ട് കാലങ്ങളിൽ ഈ വിധമായുള്ള എന്തും ചെയ്താൽ തനിക്കവകാശപ്പെട്ട വൻ സാമൂഹിക സ്ഥാനം വിളിച്ചറിയിക്കപ്പെടും. നങ്ങ്യാറെന്നല്ല, മറ്റ് ആരും തന്നെ സാമൂഹിക ബഹുമാനവും, കീഴ്ജന അടിയാളത്തവും ഉറപ്പുവരുത്തുന്ന പലതും ചെയ്യാൻ തയ്യറായിരിക്കും. ഈ ബഹുമാനവും അടിയാളത്തവും നങ്ങ്യാർമാർക്ക് ലഭിക്കാതെയും, അവർക്ക് നൽകാതെ, വെറും പാരമ്പര്യമഹിമയും ആചാരവും മറ്റും മാത്രമായി ഈ വക കാര്യങ്ങളെ നിലനിർത്താൻ പ്രയാസം തന്നെയാണ്.
ഇനി എടുത്ത് പറയേണ്ടത് നായർ നമ്പ്യാർമാർ എന്ന കൂട്ടുരും ഇവരും വ്യത്യസ്തരാണ് എന്നതാണ്. നായർ നമ്പ്യാർമാർ നായർമാരാണ്. അമ്പലവാസികൾ അല്ലതന്നെ.
2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,
3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ
4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ
5. വേദോപദേശങ്ങൾ സാർവ്വത്രികമായി
6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്
7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ
8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ
10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള
11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു
12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ
13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന
14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും
16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?
17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും
18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ
19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും
20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും
21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ
22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ
23. അമ്പലവാസികളെക്കുറിച്ച് പൊതുവായി
24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്
27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ
30. തീയാട്ടുണ്ണികളും നമ്പീശന്മാരും
34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ
35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ
36. തിരുവിതാംകൂർ രാജകുടുംബത്തിലെ
37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്
38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്
41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ
42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക
43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പുക്കുന്ന
44. ചർണ നായർമാരും ശൂദ്ര നായർമാരും
45. വിദേശീയരായ നായർമാരെക്കുറിച്ച്
46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ
47. മധ്യ നിലവാരത്തിലുള്ള നായർ ഉപ
48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന
49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും