ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 12. മലബാറിലെ നമ്പൂതിരിമാർ, അമ്പലവാസികൾ, നായർമാർ എന്നിവരെക്കുറിച്ച്
7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ 'ബഹുമാനം' വേദവാക്യങ്ങളിൽ
തൈത്തിരിയഉപനിഷത്തിൽ നിന്നുമുള്ള ഉദ്ദരണിയിലെ മറ്റ് വാക്യങ്ങളെ ഇനി നോക്കാം.
QUOTE : ആരോഗ്യപാലനത്തിലും നിപുണതയിലും പ്രമാദം ഉണ്ടാവരുത്.
ഉത്തമരീതിയിൽ ഐശര്യം വർധിപ്പിക്കുന്നതിൽ തെറ്റുപറ്റരുത്. END OF QUOTE
ഇവ രണ്ടുകാര്യങ്ങളും പൊതുവായ സാരോപദേശങ്ങൾ ആവാം. എന്നാൽ അടുത്തത് നോക്കുക:
QUOTE : ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക. END OF QUOTE
ഫ്യൂഡൽ ഭാഷകളിൽ എങ്ങുംനിറഞ്ഞുനിൽക്കുന്ന, സർവ്വവ്യാപിയായ (ubiquitous) 'ബഹുമാനം' എന്ന ആശയം വളരെവ്യക്തമായിത്തന്നെ പ്രത്യക്ഷപ്പെടുന്നു ഈ വാക്കുകളിൽ.
ദേവതകളോട് ബഹുമാനം അഥവാ അടിയാളത്തം വേണം.
സംസ്കൃതത്തിലേയും വേദങ്ങളിലേയും ദേവ് എന്ന പദം ദൈവം എന്ന വാക്കല്ലാ എന്നാണ് മനസ്സിലാക്കുന്നത്. ആ വിഷയത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നിരുന്നാലും ദൈവത്തോട് അടിയാളത്തം വേണം എന്ന ഒരു ചിന്താഗതിയായി ഈ വാക്യത്തെ വേണമെങ്കിൽ മനസ്സിലാക്കാം. ഈ ഒരു ആശയം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നാണ് മനസ്സിലാക്കുന്നത്. ഇങ്ഗ്ളിഷിൽ ദൈവത്തിനോട് പ്രാർത്ഥിക്കുന്നത് ഒരു അടിയാളി എന്ന ഭാവത്തിൽ അല്ല. ഇതിനുള്ള കാരണം, ഈ വിധ അടിയാളി എന്ന ഒരു ആശയം ഇങ്ഗ്ളിഷിൽ ഇല്ലാ എന്നതാകാം.
മാതാപിതാക്കളോടും ഗുരുജനങ്ങളോടും ബഹുമാനം അഥവാ അടിയാളത്തം വേണം എന്നതാണ് അടുത്ത വിഷയം. ഈ ആവശ്യകതയെ ഇങ്ഗ്ളിഷിലേക്ക് മാറ്റിയാലും പ്രഥമദൃഷ്ട്യാ യാതോരു വ്യത്യാസവും കാണില്ല. ഇങ്ഗ്ളിഷിലും മാതാപിതക്കളോടും അദ്ധ്യാപകരോടും 'respect' ഉണ്ടാവണം എന്നല്ലാതെ ഉണ്ടാവരുത് എന്ന ചിന്താഗതിയില്ലതന്നെ.
എന്നാൽ ഇവിടെ പ്രശ്നമായി വരുന്നത് ഫ്യൂഡൽ ഭാഷകളിലെ 'ബഹുമാനം' എന്നവാക്കും ഇങ്ഗ്ളിഷിലെ 'respect' എന്ന വാക്കും ഒരേ കാര്യത്തെയല്ലാ പ്രതിനിധീകരിക്കുന്നത് എന്നതാണ്. ഫ്യൂഡൽ ഭാഷകളിലെ ബഹുമാനം എന്നത് 'അടിയാളത്തം' എന്ന വാക്കിന്റെ ഒരു പര്യായപദമായി കാണേണ്ടുന്ന ഒരു വാക്ക് തന്നെയാണ്. എന്നാൽ ഇങ്ഗ്ളിഷിലെ 'respect' എന്ന വാക്കും 'servility' എന്ന വാക്കും തമ്മിൽ യാതോരു ബന്ധവും ഇല്ലതന്നെ.
ഫ്യൂഡൽ ഭാഷകളിൽ 'ബഹുമാനം' എന്ന വാക്കും 'അടിയാളത്തം' എന്നവാക്കും തമ്മിൽ ബന്ധംവരുന്നത്, നീ - അങ്ങ് എന്ന വാക്കുകൾ ഈ വിധ പദപ്രയോഗങ്ങളിൽ കയറിക്കൂടുന്നതു കൊണ്ടാണ്. ഈ വാക്കുകൾ, എഴുന്നേറ്റ് നിന്ന് ആദരിക്കുക, കുനിയുക, ആദരിച്ചുകൊണ്ട് പേരിന് പിന്നിൽ ബഹുമാന വാക്കുകൾ ചേർക്കുക, തുടങ്ങിയ അനവധി കാര്യങ്ങളുമായി കുഴഞ്ഞാണ് നിൽക്കുന്നത്.
ഇങ്ഗ്ളിഷിൽ 'respect' എന്ന വാക്ക് തികച്ചും മറ്റൊന്നാണ്. പോരാത്തതിന്, ഇങ്ഗ്ളിഷിൽ 'Father', 'Mother' എന്നവർക്ക് അവരുടെ കുട്ടികളോട് 'respect' തോന്നിയാലും വാക്ക് കോഡുകളിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. അതേ പോലെ Teachersസിന് അവരുടെ studentsസിനോട് 'respect' ഉള്ളതാണ് അഭികാമ്യം. എന്നുവച്ചാൽ Teachers അവരുടെ studentsടോന് 'respectful' ആയാണ് പെരുമാറേണ്ടത്.
ഈ വിധമായുള്ള വാക്കുകൾ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുകയോ മനസ്സിലാക്കുകയോ ചെയ്താൽ, എന്തെല്ലാമോ വിഡ്ഢിത്തമായാണ് കാണപ്പെടുക.
എന്ത് വിഡ്ഢിത്തമാണ് പറയുന്നത്, വിദ്യാർത്ഥി കയറിവരുമ്പോൾ അദ്ധ്യാപകൻ എഴുന്നേറ്റ് നിൽക്കണമെന്നോ? വിദ്യാർത്ഥിയുടെ പേരിന് പിന്നിൽ സാർ, ചേട്ടൻ എന്നെല്ലാം ചേർത്ത് വിളിക്കണമെന്നോ?
എന്നാൽ ഈ കാര്യം ഫ്യൂഡൽ ഭാഷകളിലേക്ക് മനസ്സിലാക്കിക്കൊടുക്കാൻ മറ്റൊരു രീതിയിൽ ഇതിനെ പറയാം. അദ്ധ്യാപകർ വിദ്യാർത്ഥികളോട് 'disrespectful' ആയി പെരുമാറരുത്.
ഇതുപോലും ഫ്യൂഡൽ ഭാഷകൾക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന കാര്യം അല്ലതന്നെ. കാരണം, വിദ്യാർത്ഥി/നിയെ നീ എന്ന് സംബോധനചെയ്യുകയും അവൻ, അവൾ എന്നെല്ലാം വാക്കുകുളിൽ പരാമർശിക്കുകയും എടാ, എടീ തുടങ്ങിയവാക്കുകളിൽ വാത്സല്യത്തോടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടുന്നവരാണ് അദ്ധ്യാപകർ / അദ്ധ്യാപികമാർ. അപ്പോൾ എങ്ങിനെയാണ് അവനും അവൾക്കും ബഹുമാനം നൽകുക?
ഇങ്ഗ്ളിഷും ഫ്യൂഡൽഭാഷകളും രണ്ട് വ്യത്യസ്ത ലോകങ്ങൾ തന്നെയാണ്.
ഈ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കാനായി പട്ടാളക്കാരുടെ കാര്യം നോക്കാം.
ഇന്ത്യൻ പട്ടാളത്തിൽ തൂ - ആപ്പ് എന്നും വെറും പേര് - സാബ് / മേംസാബ് എന്നും ഉസ്സ് - ഉൻ എന്നും ഉള്ള രീതിയിൽ തന്നെയാണ് സാധാ പട്ടാളക്കാരും അവരുടെ ബന്ധജനവും ഒരു പക്ഷത്തും, മറുപക്ഷത്ത് ഓഫിസർമാരും അവരുടെ ബന്ധജനങ്ങളും.
ഈ ഒരു സംവിധാനത്തിൽ സാധാ പട്ടാളക്കാരോട് 'respect' ഉണ്ടാവണം എന്നോ അതുമല്ലെങ്കിൽ അവരോട് 'disrespectful' ആയി പെരുമാറരുത് എന്നോ ഉള്ള ഒരു ചട്ടം നിർമ്മിക്കാൻ പറ്റില്ലതന്നെ.
എന്നാൽ ഈ വിധമായുള്ള യാതോരു പൈശാചികതയും ഇങ്ഗ്ളിഷിൽ ഇല്ലാത്തതുകൊണ്ട്, അവിടെ സാധാ പട്ടാളക്കാരോട് 'disrespectful' ആയി പെരുമാറരുത് എന്ന ചട്ടം ഉണ്ടെങ്കിൽ, അതിന് തികച്ചും വ്യത്യസ്തമായ നിലവാരമാണ് വന്നുചേരുക.
ഈ വിഷയം ഒരു വളരെ ആഴം ഉള്ള വിഷയമായതിനാൽ, അതിലേക്ക് പിന്നീട് കടക്കാം എന്ന് വിചാരിക്കുന്നു.
QUOTE : ദേവതകൾ, മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെ ബഹുമാനിക്കുക. END OF QUOTE എന്ന വാക്കുകൾക്ക്, ഫ്യൂഡൽ ഭാഷയുടെ പൈശാചിക ആവശ്യകതകളെ ഒന്ന് ഉറപ്പിക്കുക എന്നതിന് അപ്പുറത്തായി മറ്റൊരു മാസ്മരിക ആഴവും അതിന് ഉണ്ട് എന്ന് തോന്നുന്നില്ല.
കീഴിൽ പെട്ടുപോകുന്നവരെ ഉന്നതപ്പെടുത്താനുള്ള യാതോരു മറുമരുന്നോ ഇന്ദ്രജാലമോ മന്ത്രഗന്ധമോ ഇതിൽ ഇല്ലതന്നെ.
കീഴ്ജനം കലർപ്പില്ലാത്ത ഇങ്ഗ്ളഷ് സംസാരിക്കാൻ പഠിച്ചാൽ അവർക്ക് ലഭിക്കുന്നതായ യാതോരു മാനസിക ഔന്നിത്യവും ഈ വരികൾക്ക് നൽകാൻ ആവില്ലതന്നെ. സംസ്കൃത വാക്കുകളായതിനാൽ ഈ വാക്കുകളുടെ ശബ്ദത്തിന് മന്ത്രത്തിന്റെ മണം ഉണ്ട് എന്ന് തോന്നാം. ആ മന്ത്രം അടിയിൽ പെട്ടവനെ പിടിച്ചമർത്താൻമാത്രമാണ് ശ്രമിക്കുന്നുണ്ടാവുക എന്നതാവാം വാസ്തവം. എന്നിരുന്നാലും, കീഴിൽ പെട്ടവന് ആ വാക്കുകളുടെ ശബ്ദസൌന്ദര്യം മയക്കുമരുന്നിന്റെ ലഹരിതന്നെ നൽകിയേക്കാം.
2. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ,
3. പഴമയിലേക്കുള്ള അവകാശവാദങ്ങൾ
4. പഴമയിലെ അവ്യക്തമായ വിവരങ്ങൾ
5. വേദോപദേശങ്ങൾ സാർവ്വത്രികമായി
6. ഒരു പ്രത്യേക സമൂഹത്തിന്റൊ അംഗങ്ങൾക്ക്
7. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ
8. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ
10. ദിവ്യവ്യക്തിത്വത്തിനും അപ്പുറത്തായുള്ള
11. ഫ്യൂഡൽ ഭാഷാ രാഷ്ട്രത്തിൽ പടർന്നു
12. ചട്ടക്കൂടിന് പുറത്തു നിൽക്കുന്ന ആളെ
13. കാപട്യവും പ്രഹസനവും നിറഞ്ഞുതുളുമ്പുന്ന
14. ഗൃഹസ്ഥാശ്രമവും പഞ്ചമഹായജ്ഞങ്ങളും
16. ഫ്യൂഡൽ ഭാഷകളെ തുരത്തിയാൽ കലിയുഗ?
17. പ്രാകൃത ആചാരങ്ങളിൽ വെറങ്ങലിച്ചവയും
18. ബ്രാഹ്മണ മേധാവിത്വവും സംസ്കൃത ഭാഷാ
19. അനുലോപ ബന്ധവും പ്രതിലോമ ബന്ധവും
20. ഒന്നാം പരിഷകളും രണ്ടാം പരിഷകളും
21. മുകളിലോട്ട് എടുത്തുചാടാനും, കീഴിൽ
22. അമ്പലവാസികളിലും ഉളള ഏറ്റക്കുറച്ചിലുകൾ
23. അമ്പലവാസികളെക്കുറിച്ച് പൊതുവായി
24. മൂത്തത് അഥവാ മൂസ്സത് എന്നവരെക്കുറിച്ച്
27. ഉള്ളിൽക്കയറിക്കൂടി സ്വന്തം സ്വർത്ഥതാൽപ്പര്യ
30. തീയാട്ടുണ്ണികളും നമ്പീശന്മാരും
34. മലബാറിലെ ക്ഷത്രിയ കുടുംബങ്ങൾ
35. തിരുവിതാംകൂറിലെ രാജാ കുടുംബക്കാരെ
36. തിരുവിതാംകൂർ രാജകുടുംബത്തിലെ
37. നായർമാരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിന്
38. മൃഗീയ ഭാഷാ സാമൂഹികാന്തരീക്ഷത്തിലേക്ക്
41. നായർമാർക്ക് താൽപ്പര്യമുള്ള രക്തബന്ധ
42. നായർമാരിൽ ചിലർക്ക് ഹീനജന പൈതൃക
43. ഫ്യൂഡൽ ഭാഷകൾ പടർന്നുപിടിപ്പിക്കുന്ന
44. ചർണ നായർമാരും ശൂദ്ര നായർമാരും
45. വിദേശീയരായ നായർമാരെക്കുറിച്ച്
46. വടക്കേ മലബാറിലെ ഉന്നത നായർമാരിലെ
47. മധ്യ നിലവാരത്തിലുള്ള നായർ ഉപ
48. നായർമാരിലെ ഏറ്റവും കീഴിലുള്ള ജന
49. യോഗി-ഗുരുക്കൾമാരും വയനാടൻ ചെട്ടികളും