top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

10. സർവ്വസ്വാതന്ത്ര്യവും നൽകി കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള വിന

കഴിഞ്ഞ എഴുത്തിന്റെ ഏറ്റവും ഒടുവിൽ സൂചിപ്പിച്ചകാര്യം ഒന്നുകൂടി എടുക്കാം.


നമ്പൂതിരി, ഭട്ടതിരി, പട്ടര്, ചാക്യാര്, നമ്പ്യാര്, വാര്യര്, നായര് തുടങ്ങിയ വാക്കുകൾ മലബാറിൽ തീയർക്ക് മുകളിൽ വരുന്ന സാമൂഹിക സ്ഥാനങ്ങളിൽ പെട്ട ചിലകൂട്ടരിലെ ഏകനായ വ്യക്തിയെ പരാമർശിക്കാൻ പറ്റുന്ന വാക്കുകൾ ആണ്.


എന്നാൽ നോക്കൂ: തീയൻ, മലയൻ, വണ്ണാൻ, പുലയൻ, ചെറുമൻ, പറിയൻ തുടങ്ങിയ വാക്കുകൾ.


കീഴ്ജനമായി നിർവ്വചിക്കപ്പെട്ടവരിൽ പലരേയും പരാമർശിക്കുന്ന വാക്കുകൾ 'ൻ' ലിപിയിൽ ആണ് അവസാനിക്കുന്നത്.


ഈ കാര്യം വളരെ ലളിതമായി ആണ് ഇവിടെ നൽകിയത്. കാരണം, നോക്കിയപ്പോൾ ഇത് തന്നെ ചെറുതായെങ്കിലും സങ്കീർണ്ണമായ ഒരു വിഷയമാണ് എന്നു കണ്ടു. ഉദാഹരണത്തിന്, ബ്രാഹ്മണൻ. ഇവിടെയും 'ൻ' എന്ന ലിപിയാണ് അവസനം. എന്നാൽ ബ്രാഹ്മണൻ കീഴ്ജനമല്ല.


എന്നാൽ ബ്രാഹ്മണൻ എന്ന വാക്ക് യാതോരു നമ്പൂതിരി വ്യക്തിയേയും പരാമർശിക്കാനായി സാധാരണയായി ഉപയോഗിക്കാറുണ്ട് എന്നു തോന്നുന്നില്ല. പോരാത്തതിന് ഈ വാക്ക് സംസ്കൃത്തിലെ ബ്രാഹ്മൺ എന്ന വാക്കിന്റെ മലയാളം രൂപം മാത്രം ആയേക്കാം എന്നുമൊരു തോന്നൽ.


ഈ വിവരം വടക്കേ മലബാറിലെ തീയിരിൽ ഒരു പ്രശ്നം വളർത്തിയിരുന്നു എന്നു കാണുന്നു. തീയരിലെ ഉന്നത കൂട്ടർക്ക് ഈ 'തീയൻ' വാക്ക് അത്രകണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല. അവരിലെ വ്യക്തികൾ തങ്ങൾ 'തീയര്' / 'തീയർ' ആണ് എന്ന് പറയുമെങ്കിലും, അവരിൽ തന്നെ ചിലർ തങ്ങൾ തീയരേ അല്ല, മറിച്ച് വൈശ്യരാണ് എന്ന് അവകാശപ്പെടുക പോലും ചെയ്തിരുന്നു എന്നാണ് അറിയുന്നത്.


അപ്പോൾ 'തീയൻ വരുന്നുണ്ട്' എന്ന വാക്യം 'വൈശ്യര് വരുന്നുണ്ട്' എന്നായി മാറും. വ്യക്തിയുടെ വ്യക്തിത്വത്തിൽ തന്നെ മറിമായം പോലുള്ള മാറ്റം സംഭവിക്കും.


ഇവിടെ ഈ കാര്യം എടുത്തിട്ടപ്പോൾ, മനസ്സിൽ കയറിയ വെളിപാട് ഇതാണ്:


ഇന്ന് കേരളത്തിൽ സർക്കാർ സ്ഥാനങ്ങളിലൂടെ 'സാറ്' എന്ന ഒരു ജനവംശം തന്നെ വളർന്നു വരുന്നുണ്ട്. ഇങ്ങിനെ പോയാൽ ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ ഇവർ ഒരു വൻ സാമൂഹിക പ്രസ്ഥാനം ആവും. ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സർക്കാർ തൊഴിലുകൾ മിക്കവാറും പാരമ്പര്യ കുടുംബ സ്വത്തും ആയി മാറും. യാതോരു സംശയവും വേണ്ടതന്നെ.


ഇവർക്ക് കീഴിൽ ആയി കുറേ ഡൂപ്ളിക്കേറ്റ് സാറന്മാറും വളർന്നുവരികയും കാലക്രമേണ കൊഴിഞ്ഞുപോകുകയും ചെയ്യും. അത് വേറും സമ്പത്തിന്റേയും സ്വകാര്യ തൊഴിൽ സ്ഥാനങ്ങളുടേയും പേരിൽ വളർന്നുവരുന്ന സാറന്മാരാണ്.


മലബാറിയിലും മലയാളത്തിലും 'ര്' 'തിരി' എന്ന വാക്കുകൾ വ്യക്തികളുടെ പേരുകൾക്ക് നൽകുന്ന സാമൂഹിക അന്തസ്സും, 'ൻ' എന്ന വാക്ക് വ്യക്തികളുടെ പേരുകൾക്ക് നൽകുന്ന അന്തസ്സില്ലായ്മയുടെ നിർവ്വചനവും ഇങ്ഗ്ളിഷ് ഭരണത്തിന് അറിവു ലഭിച്ചിരുന്നു എന്നു കാണുന്നു. കാരണം, ഈ വിഷയം Malabar Manualലിൽ ചർച്ചചെയ്യുന്നുണ്ട്. 'ഓര്' എന്ന വാക്കുമായി ബന്ധപ്പെട്ടാണ് ഇത് ചെയ്തത് എന്നാണ് ഓർമ്മ.


'അവര്' എന്നും 'അവൻ' (മലബാറിയിൽ ഓര് എന്നും ഓൻ എന്നും) എന്നും ഇങ്ഗ്ളിഷിലെ 'He' എന്ന വാക്കിനെ വേർതിരിക്കുന്നത് തന്നെ നോക്കുക. 'അവ' എന്ന ലിപികളുടെ അറ്റത്ത് 'ര്' വന്നാൽ അന്തസ്സ്! 'ൻ' വന്നാൽ അന്തസ്സില്ലായ്മ!


He, She വാക്കുകളുടെ അറ്റത്ത് മുകളിലോട്ടും, കീഴിലോട്ടും ചൂണ്ടിക്കാണിക്കുന്ന വാലുകൾ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷിൽ നിന്നും വീക്ഷിച്ചാൽ വളരെ കൌതുകകരമായ ഒരു കാര്യമാണ്. എന്നാൽ ഇത് യഥാർത്ഥത്തിൽ ഒരു പൈശാചിക കോഡിങ്ങാണ് എന്ന തിരിച്ചറിവ് ആരിലും വന്നതായി കാണുന്നില്ല.


ഈ പൈശാചികതയുടെ കോഡിങ്ങിനെക്കുറിച്ച് കാര്യമായ വിവരം ലഭിക്കണമെങ്കിൽ മലയാള ഭാഷയുടെ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുടെ വേധിയിലേക്ക് കയറിച്ചെല്ലേണ്ടിവരും. ഇതിലേക്കുള്ള പാത ആർക്കും ഇന്ന് അറിയും എന്ന് തോന്നുന്നില്ല.


ഇനി നായര്മാരിലെ തന്നിഷ്ട ഭാവത്തെക്കുറിച്ച് പറയാം. നായർമാർ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും അമ്പലവാസികൾക്കും കീഴിൽ വരുന്ന, അവരുടേയെല്ലാം അജ്ഞാനുവൃത്തിയായിട്ടുള്ള ആളുകളാണ്. വെറുതെയങ്ങ് ഉപമിച്ചാൽ ഒരു വലിയ വീട്ടിലെ വേലക്കാരന്റേയും വേലക്കാരിയുടേയും നിലവാരത്തോട് ഉപമിക്കാം.


സാധാരണ ഗതിയിൽ ഈ വേലക്കാരനും വേലക്കാരിയും, മാനസികമായും വ്യക്തിത്വപരമായും ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അടിയിൽ പെട്ട് ഞെരുങ്ങി അമർന്നാണ് ജീവിക്കുക.


എന്നാൽ ആ വലിയ വീടുമായി ബന്ധപ്പെട്ടും അതിനോട് അടിയാളത്തംവച്ചും അതിനെ ആശ്രയിച്ചും ജീവിക്കുന്ന ഒരു വലിയ കൂട്ടം ദരിദ്രരായിട്ടുള്ള ആളുകൾ ആ നാട്ടിൽ ഉണ്ട് എങ്കിൽ കാര്യങ്ങളിൽ വൻ മാറ്റം തന്നെ സംഭവിക്കും.


ഈ ദരിദ്രരായിട്ടുള്ള ആളുകളുമായി ബന്ധപ്പെടുന്നതും അവരോട് നിത്യവും ആശയവിനിമയം നടത്തുന്നതും ഈ വേലക്കാരനും വേലക്കാരിയും ആയിരിക്കും. ആ വീടിന് ചുറ്റുമുള്ള ആ ഹീനജനം നിത്യവും അടിയാളത്തം പ്രകടിപ്പുക്കുന്നതും ഈ വേലക്കാരനോടും വേലക്കാരിയോടും തന്നെ ആയിരിക്കും.


ഫ്യൂഡൽ ഭാഷയിൽ, ആളുകളുടെ ബഹുമാനം എന്ന അടിയാളത്തം ലഭിച്ചാൽ വ്യക്തിയുടെ അന്തസ്സിലും വ്യക്തിത്വത്തിലും പൈശാചികവും, അതേ സമയം ദിവ്യത്വം തിളങ്ങി നിൽക്കുന്നതുമായ ഒരു മാറ്റം വന്നു നിറയും. എന്നുവച്ചാൽ പൈശാചികതയ്ക്കും ഒരു നെഗറ്റിവ് ദിവ്യത്വത്തിന്റെ തിളക്കം ഉണ്ട് എന്ന് അർത്ഥം.


ഈ വേലക്കാരനും വേലക്കാരിയും ആ വീട്ടിലെ യജമാനനോടും വീട്ടമ്മയോടും വൻ ആദരവും അടിയാളത്തവും പ്രകടിപ്പിക്കുമെങ്കിലും, പുറത്തുള്ളവരുടെ മുന്നിൽ ഒരു പ്രതാപ ഭാവം തന്നെയാണ് കാണിക്കുക. ഇവരെ മറ്റ് വീട്ടുവേലക്കാരോടൊത്ത് നിർത്താൻ പ്രയാസം വരും. അവർ ഒതുങ്ങിനിൽക്കില്ല. ഇത് മറ്റുള്ളവർ കാണുന്നത് ഒരു തന്നിഷ്ട ഭാവമായിട്ടായിരിക്കും.


ഫ്യൂഡൽ ഭാഷയുടെ ഒരു സവിശേഷതയാണ്, കീഴിൽ ഉള്ള വ്യക്തിക്ക് ബഹുമാനം ലഭിച്ചാൽ, അതീന്ത്ര്യ സോഫ്ട്വേറിന്റെ വേധിയിലെ ഡിസൈൻ വ്യൂവിൽ (design viewയിൽ) ആ ആൾക്ക് ചെറുതായതോ അതുമല്ലെങ്കിൽ വലുതായതോ ആയ സ്ഥാന ചലനം സംഭവിക്കും എന്നത്.


ലളിതമായ ഭാഷയിൽ പറഞ്ഞൽ, എല്ലാരും നീ, എടാ, വെറും പേര് എന്നെല്ലാം രീതിയിൽ നിർത്തിയിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് മറ്റേതെങ്കിലും വേധിയിൽ 'സാറ്', 'ചേട്ടൻ', 'അങ്ങ്', 'അവര്', 'അദ്ദേഹം', 'അങ്ങേര്' തുടങ്ങിയ രീതികളിൽ വാക്കുകളിലൂടെയും, മുണ്ട് കുത്തഴിക്കുക, എഴുന്നേറ്റ് നിന്ന് ആദരിക്കുക, ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുക, കൈകൂപ്പി ഓച്ചാനിച്ചുനിന്ന് നമസ്ക്കാരം ചെയ്യുക, തുടങ്ങിയ പദരൂപത്തിലല്ലാത്ത അടയാളങ്ങളിലൂടേയും (non-verbal signalsസിലൂടേയും) ബഹുമാനിക്കപ്പെട്ട് നിർവ്വചിക്കപ്പെട്ടാൽ, ആ ആളുടെ മാനസിക ഭാവത്തിൽ വൻ മാറ്റങ്ങൾ സംഭവിക്കും.


മുകളിൽ പരാമർശിക്കപ്പെട്ട അനുഭവങ്ങൾ യഥാർത്ഥത്തിൽ ആ വ്യക്തിയുടെ വേലക്കാൻ, വേലക്കാരി എന്ന മാനസിക നിലവാരത്തിന് കോട്ടം നൽകുന്ന അനുഭവങ്ങൾ ആണ്. ഈ സംഭാവ്യതയെ അവരുടെ മേലളന്മാർ രണ്ട് വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യാറുണ്ട്.


ഒന്ന്, വ്യക്തിത്വത്തിൽ ഈ വിധം ദ്വികരണം സംഭവിപ്പിക്കുന്ന അനുഭവങ്ങൾ വേലക്കാർക്ക് നൽകാതിരിക്കുക. ഇന്ത്യൻ പട്ടാളത്തിൽ ഈ കാര്യം ഒരു പരിധിവരെ നിലനിർത്തുന്നുണ്ട്. അതായത്, ശിപായി പട്ടാളക്കാർക്ക് സാധാരണ ജനങ്ങളിൽനിന്നും നേരിട്ട് അടിയാളത്തവും ഓച്ചാനിക്കലും നിത്യവും ലഭിക്കുന്ന അനുഭവങ്ങൾ സൌകര്യപ്പെടുത്താതിരിക്കുക.


കാരണം, നാൽപ്പതും അൻപതും വയസ്സുള്ള ശിപായി പട്ടാള നിലവാരത്തിലുള്ള പട്ടാളക്കാരെ ജനം സാബ്, മേംസാബ്, ആപ്പ് (അങ്ങ്) എന്നെല്ലാം രീതികളിൽ നിത്യവും നിർവ്വചിച്ചു തുടങ്ങിയാൽ, ചെറുപ്രായക്കാരായ പട്ടാള ഓഫിസർമാർക്ക് അവരെ വെറും പേരിനാലും തൂ (നീ) എന്ന വാക്കിനാലും നിർവ്വചിക്കാൻ പ്രയാസം തന്നെ വന്നേക്കാം. കാരണം, ഈ വാക്കുകളിൽ ഒതുങ്ങി നിൽക്കാത്ത ഒരു മാനസിക ഭാവത്തിലേക്ക് ഈ ശിപായിമാർ മാറിയേക്കാം.


അതേ സമയം ഇന്ത്യൻ പോലീസിൽ ഈ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്. പരിശീലനം കഴിഞ്ഞ് ക്രമേണെ സാധാരണ പോലീസുകാരായി പോലീസ് സ്റ്റേഷനുകളിലേക്ക് മാറി തൊഴിൽ ആരംഭിച്ച്, പൊതുജനങ്ങളുടെ അടിയാളത്തം നിത്യവും ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, ഈ പോലീസുകാരിൽ ഒരു ഔന്നിത്യഭാവം വന്നു നിറയും എന്നുള്ളത് സാധ്യമായ കാര്യമാണ്.


ഇതും മറ്റ് പല കാര്യങ്ങളും കൂടി, ഇവരുടെ മേലുള്ള കാര്യമായ നിയന്ത്രണവും കൽപനാ ആധികാരവും മേലുദ്ധ്യോകസ്ഥരിൽ കുറയ്ക്കും.


പലതും കണ്ടില്ലാ കേട്ടില്ലാ എന്ന രീതിയിൽ തന്നെ മേലുദ്ധ്യോഗസ്ഥരും പെരുമാറും. വടികൊടുത്ത് അടിവാങ്ങിക്കണ്ടാ എന്നതാവും അവരിൽ വളർന്നുവരുന്ന ഒഴികഴിവ്. പോലീസ് ശിപായിമാർ ബഹുമാനം നൽകും, ആ ബഹുമാനം നൽകൽ പരിപോഷിക്കുക. ആർക്കും പരിഭവം ഇല്ലാത്ത കാര്യമാണ്. ഈ ചിട്ടക്ക് പാരവെക്കുന്ന യാതോരു അച്ചടക്ക നടപടിയും നിയന്ത്രണവും നടത്താൻ നോക്കരുത്.


മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നിർമ്മിച്ച പോലീസ് പ്രസ്ഥാനവും ഇന്നുള്ള പോലീസ് പ്രസ്ഥാനവും തമ്മിൽ കാര്യമായ ബന്ധം ഇല്ലായെന്ന് പറയേണ്ടിയിരിക്കുന്നു.


ഇനി നായർമാരിലേക്ക് തിരിച്ചുവരാം.


മലബാറിലും, തിരുവിതാംകൂറിലും നമ്പൂതിരിമാർക്കും അമ്പലവാസികൾക്കും കീഴിലായി നായർ എന്ന ഒരു സാമൂഹിക പദവി നിലനിന്നിരുന്നു. അതിലേക്ക് പലവിധ ജനവംശങ്ങളിലേയും ആളുകൾ നിയമിക്കപ്പെട്ടിരിക്കാം. ഈ നായർമാരുടെ നിലവാരത്തിന് തത്തുല്യമായ പദവിയുള്ള സ്ഥാനങ്ങൾ ഈ ഉപഭൂഖണ്ഡത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.


എന്നാൽ ബ്രാഹ്മണർക്ക് സ്വന്തം വീട്ടിലെ സ്ത്രീകളെ നൽകുകയും അതിലൂടെ സാമൂഹികമായി ഔന്നിത്യം വിജയകരമായി നായർമാർ നിലനിർത്തിയതിന് സമാനമായ ഒരു സാമൂഹിക ചട്ടം Nepalളിൽ മാത്രമേ കണ്ടിട്ടുള്ളുവെന്ന് ഇങ്ഗ്ളിഷ് എഴുത്തുകാർ രേഖപ്പെടുത്തിയ കാര്യം ഈ എഴുത്തിൽ നേരത്തെ പറഞ്ഞകാര്യം ആണ്.


മറ്റെവിടെയങ്കിലും ഏതെങ്കിലും ജനവംശം ഈ വിധം പെരുമാറിയിരുന്നുവെങ്കിൽ അത് സാമൂഹികമായ അധഃപതനത്തിലേക്ക് അവരെ നയിച്ചേനെ. എന്നാൽ നമ്പൂതിരിമാരും നായർ കൂട്ടരിലെ ചില ഉപവിഭാഗങ്ങളും വളരെ കരുതിക്കൂട്ടി വ്യക്തമായ ചട്ടങ്ങൾക്ക് അനുസൃതമായി ഇത് നടത്തിയപ്പോൾ സാമൂഹിക ഔന്നിത്യമാണ് ആ നായർ കൂട്ടർക്ക് ലഭിച്ചത്.


ഇതിൽ ഏറ്റവും ബലവത്തായ ചട്ടം കീഴ്ജനത്തിനെ അമർത്തിപ്പിടിക്കുക എന്നതാണ്. ഇത് ചെയ്യാതെ കീഴ്ജനത്തിന് സർവ്വസ്വാതന്ത്ര്യവും നൽകിയിരുന്നുവെങ്കിൽ, അവർ നിരത്തിലും നിരത്തിനരികിലും നിരന്ന് നിന്ന് നായർ സ്ത്രീകൾ പോകുമ്പോൾ കൂകുയും അട്ടഹസിക്കുകയും കൈവെക്കുകുയും ചെയ്യും എന്നുതന്നെയാണ് തോന്നുന്നത്.


കാര്യങ്ങൾ കുത്തഴിഞ്ഞു പോയേനെ.


ഈ വിധമായുള്ള പലകാര്യങ്ങളും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ നടത്തപ്പെടുമ്പോഴും, തരംതാഴ്ത്തി നിർത്തപ്പെടുന്നവരെ വിറപ്പിച്ചു നിർത്തിയിരിക്കേണം. ഇങ്ഗ്ളിഷ് സമൂഹങ്ങളിലെപ്പോലെയല്ല ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ കാര്യങ്ങൾ.


ഉദാഹരണത്തിന്, ഇന്ത്യൻ പട്ടാള ഓഫിസർമാർ ചിലപ്പോഴെല്ലാം get-together partyകൾ നടത്തുമ്പോൾ, വടിപോലെ നിൽക്കുന്ന പട്ടാളക്കാർ കാവൽ നിൽക്കേണ്ടിവരും. അതേ പോലെതന്നെ നിലവാരം കുറഞ്ഞ ഇന്ത്യൻ പൌരന്മാരുടെ കാഴ്ചാ പ്രദേശങ്ങളിൽ നിന്ന് മാറിയും വേണ്ടിവരും ഈ വക കാര്യങ്ങൾ കൊണ്ടാടേണ്ടത്.


ഭാഷാ കോഡുകളിലൂടെ വീക്ഷിച്ചുകൊണ്ട് പോലീസ്, പട്ടാളം തുടങ്ങിയവരുമായി ബന്ധപ്പെട്ട പലതും പിന്നീട് എഴുതാം എന്ന് വിചാരിക്കുന്നു.


നായർമാർ നമ്പൂതിരിമാരുടെ ദൃഷ്ടിയിൽ അവരുടെ വേലക്കാരാണ് എന്നതായിരുന്നിരിക്കാം ആദ്യകാല ഭാവം. ഇതിന് പിൻകാലങ്ങളിൽ കാര്യമായ മാറ്റം സംഭവിച്ചു. ഇന്ന് പോലീസിലും ഈ വിധമായുള്ള മാറ്റങ്ങൾ സാവധാനത്തിൽ വരുന്നുണ്ട്. പോലീസിന്റെ ഏറ്റവും കീഴിലും ഇന്ന് ഓഫിസർ ആണ് ഉള്ളത് എന്ന് മനസ്സിലാക്കുക. ഈ ഓഫിസർമാർ, പോലീസ് പ്രസ്ഥാനത്തിന്റെ ഏറ്റവും അടിയിൽ നിൽക്കുന്ന സാറന്മാരാണ്.


അവർക്ക് കീഴിൽ പൊതുജനം എന്ന സാറന്മാരല്ലാത്ത ജനവും. ഈ രീതിയിലേ ഫ്യൂഡൽ ഭാഷകൾക്ക് സാമൂഹത്തെ രൂപകൽപ്പന ചെയ്യാൻ ആവുള്ളു.


കഴിഞ്ഞ എഴുത്തിൽ പറയാൻ വന്ന കാര്യത്തിലേക്ക് ഇപ്പോഴും എത്തിച്ചേരാൻ ആയില്ല. അത് അടുത്ത എഴുത്തിൽ ചെയ്യാമെന്ന് കരുതുന്നു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page