ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
11. കീഴ്ജനത്തിന്‍റെ വാക്കുകളും ചിന്തകളും അഭിപ്രായങ്ങളും
നായർ സ്ത്രീകൾക്ക് നമ്പൂതിരിമാരുമായി ഹ്രസ്വകാലം ബന്ധം സ്ഥാപിക്കാം എന്ന സാമൂഹിക പൈതൃക സംസ്ക്കാരത്തിന് പിന്നിൽ ഉള്ള യഥാർത്ഥ യുക്തിയും ന്യായീകരണവും പ്രോത്സാഹനവും എന്തായിരുന്നുവെന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് വ്യക്തമായി മനസ്സിലായിരുന്നില്ലാ എന്നാണ് തോന്നുന്നത്.
എന്നാൽ ഫ്യൂഡൽ ഭാഷയുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങൾ അവർക്ക് മനസ്സിലായിരുന്നില്ല എന്നതു തന്നെയാണ് വ്യാപകമായ സത്യം.
'ൻ' അക്ഷരത്തിൽ അവസാനിക്കാത്ത പേരുകളിൽ അറിയപ്പെട്ടിരുന്ന പല കൂട്ടം ജനവംശങ്ങളും അടങ്ങുന്ന, വൻ കണ്ണികളാൽ നിർമ്മിക്കപ്പെട്ട വലപോലുള്ള, പലവിധ സാമൂഹിക അധികാരങ്ങളും തമ്മിൽ പങ്കിടുന്ന, ഒരു സാമൂഹിക കൂട്ടായ്മയിലെ ഏറ്റവും കീഴിലുള്ളവരാണ് നായർമാർ. അവരിലും കേമന്മാരും ഉന്നത കുടുംബക്കാരും ഉണ്ടായിരുന്നു.
ഈ കൂട്ടായ്മയ്ക്ക് പുറത്തുള്ള, 'ൻ' അക്ഷരത്തിൽ അവസാനിക്കുന്ന ജാതിപ്പേരുകൾ ഉള്ള, ജനവംശങ്ങൾക്ക്, അവർക്ക് മുകളിലായുള്ള ജനവംശങ്ങളുടെ പെരുമാറ്റങ്ങളേയും, അവരിലെ ഒരോ കൂട്ടർക്കും ആ കൂട്ടായ്മയിൽ തന്നെയുള്ള മറ്റ് ചിലരോട് നിലനിൽക്കുന്ന വിധേയത്വങ്ങളേയും അനുസരണകളേയും വിശകലനം ചെയ്യാനോ വിമർശിക്കാനോ അവയെപ്പറ്റി സംവാദം നടത്താനോ, അവയെ മൂല്യനിർവ്വഹണം ചെയ്യാനോ, അവയെ സാമ്സാക്കാരിക ചട്ടങ്ങൾ പ്രകാരം വിചാരണ ചെയ്യാനോ അവയെക്കുറിച്ച് Judgemental ആവാനോ അവകാശം ഇല്ലായിരുന്നു.
തിരുവിതാംകൂറിലും 'ൻ' അക്ഷരത്തിൽ അവസാനിക്കുന്ന പേരുകൾ ഉള്ള, ബ്രാഹ്മണ-അമ്പലവാസി-നായർ കൂട്ടായ്മയിൽ പെടാത്ത, ജനവംശങ്ങൾ പലതും ഉണ്ടായിരുന്നു എന്ന കാര്യം പ്രത്യേകമായി എടുത്തു പറയേണ്ട കാര്യമില്ലതന്നെ.
ഉദാഹരണത്തിന്, ഈഴവൻ, ചൊവ്വൻ, അരയൻ, വേടൻ, മലഅരയൻ, കുറവൻ, കാണിക്കാരൻ, പുലയൻ, പറിയൻ എന്നിങ്ങനെ പലതും
നായർമാർക്കും ഈ 'ൻ' വാക്കിന്റെ ഒരു പ്രശ്നം നിലനിന്നിരുന്നു. അവരെ 'ശൂദ്രൻ' എന്ന് നിർവ്വചിച്ചാൽ ഈ പ്രശ്നം അവരിലും ഉയർത്തെയുന്നേൽക്കാം. തീയൻ - വൈശ്യർ എന്നതുപോലുള്ള ഒരു സംഗതി. ഈ പ്രശ്നം നായർമാരെ ചെറുതായെങ്കിലും വിഷമിപ്പിച്ചിരിക്കാം.
ദക്ഷിണേഷ്യയുടെ പകുതിഭാഗത്തോളം പ്രദേശങ്ങളിൽ ബൃട്ടിഷ്-ഇന്ത്യ സ്ഥാപിതമാകുകയും, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം ശക്തിപ്രാപിക്കുകയും, തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് മിഷിനറി പ്രവർത്തനത്താൽ കീഴ്ജനങ്ങളിൽ ചിലരെല്ലാം സാമൂഹികമായി സടകുടഞ്ഞെഴുന്നേൽക്കുകയും ചെയ്തത് ഭാഷാ കോഡുകൾ ഖനീഭവിച്ചുവച്ചിരുന്ന സാമൂഹിക ഘടനയെ അലങ്കോലപ്പെടുത്തിയെന്നതാവാം നിശബ്ദമായ വാസ്തവം.
നായർമാരുടെ സ്ത്രീകൾക്ക് നമ്പൂതിരിമാരിലേയും, പോരാത്തതിന് അവരോടു അടിയാളത്തം നിലനിർത്തുന്ന മറ്റ് ചില ജാതിക്കാരിലേയും പുരുഷന്മാരുമായി സംബന്ധ ബന്ധം സ്ഥാപിക്കാം എന്നുള്ളത്, പുതുതായി പൊന്തിവന്നുകൊണ്ടിരുന്ന കീഴ്ജന വ്യക്തികൾക്ക് അരുചികരമായ വാക്കുകളിൽ ചർച്ചചെയ്യാനും പരിഹാസ വാക്കുകളിൽ നിർവ്വചിക്കാനും അവസരം നൽകിത്തുടങ്ങിയിരിക്കാം.
എന്നാൽ ആ കീഴ്ജന വ്യക്തികളിൽ തന്നെയുള്ള വാസ്തവം, അവരുടെ മുൻതലമുറക്കാർ സാമൂഹികമായി വൻ ദയനീയമായ അവസ്ഥയിലാണ് ജീവിച്ചിരുന്നത് എന്ന കാര്യം അവർ മറന്നുതുടങ്ങിയിരിക്കാം എന്നതാവാം.
ഈ കീഴ്ജനത്തിൽ പെട്ടവരിൽ തന്നെ ചിലരെല്ലാം തിരുവിതാംകൂറിന്റെ അതിർത്തിക്കപ്പുറത്തുള്ള ബൃട്ടിഷ്-ഇന്ത്യയിലെ മെഡ്രാസ് സംസ്ഥാനവുമായി ബന്ധപ്പെട്ട പലവിധ വാണിജ്യപ്രവർത്തനങ്ങളിലും പങ്കെടുത്ത് സാമ്പത്തികമായും മറ്റും വളർന്നുവന്നതും നായർമാർക്ക് വിനയായിത്തുടങ്ങിയിരിക്കാം.
കാരണം ഫ്യൂഡൽ ഭാഷയിലാണ് എല്ലാരും ജീവിക്കുന്നതും ചിന്തിക്കുന്നതും. സാമൂഹികമായി മറ്റൊരു കൂട്ടർ വളർന്നാൽ, പ്രശ്നംതന്നെയാണ്. ബൃട്ടിഷ്-ഇന്ത്യയിൽ ജാതീയമായ വരുമ്പുകൾക്ക് നിയമ സാധുതയില്ലായിരുന്നു എന്ന കാര്യം ഓർക്കേണ്ടതാണ്.
സാമ്പത്തികമായോ സാമൂഹികമായോ വളർന്നുവന്ന കീഴ്ജനത്തിൽ പെട്ട ചിലകൂട്ടരിലെ പുരുഷന്മാരെങ്കിലും നായർ പെൺകുട്ടികളുമായി സംബന്ധം എന്ന പേരും പറഞ്ഞ് ഹ്രസ്വകാല ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരിക്കാം. സംബന്ധവുമായി ബന്ധപ്പെട്ടു കിടക്കുന്ന വൻ വലപോലുള്ള മനുഷ്യബന്ധ കണ്ണികൾ ഉന്നത ജാതിക്കാർ തമ്മിൽ ഉള്ളകാര്യം ആ പുരുഷന്മാർക്ക് മനസ്സിലായില്ലായിരിക്കാം. അതുമല്ലെങ്കിൽ അവർ അതിനെ കണ്ടില്ലായെന്ന് നടിച്ചിരിക്കാം.
നമ്പൂതിരിമാരും മറ്റ് ചില അമ്പലവാസികളും മറ്റ് ഉന്നത നായർകൂട്ടരും മറ്റുമായി ആണ് നായർ സ്ത്രീകൾ സംബന്ധ ബന്ധം പാടുള്ളു. എന്നാൽ സാമൂഹിക ഘടന അലങ്കോലപ്പെട്ടു തുടങ്ങുകയും, സാമൂഹിക ചട്ടങ്ങൾ ഓരോ ദിക്കിലും തോന്നുന്നതു പോലെ അയഞ്ഞും മുറുകിയും ചിലയിടത്ത് തലതിരിഞ്ഞും കിടക്കുമ്പോൾ, സമ്പന്ധം എന്ന നമ്പൂതിരി - നായർ മാമൂലിനെ ഒരു ഒഴികഴിവായി കാണിച്ചുകൊണ്ട് പലതും നടത്താൻ പലരും ശ്രമിക്കും.
👉Native Life in Travancoreൽ Rev. Samuel Mateer തന്നെ ഈ വിധം രേഖപ്പെടുത്തിയതായി കാണുന്നു.
QUOTE: Individuals of some castes are allowed to form connections with Sudra females which are to them irregular, but which they attempt to justify by pleading the Nayar usages; and many cases of prostitution occur, even among the respectable classes. END OF QUOTE.
ആശയം : നായർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിന് സൌകര്യപ്പെടുത്തുന്ന ബന്ധങ്ങളായി ഉപയോഗിക്കാൻ ഈ സംബന്ധമെന്ന ഏർപ്പാട് ചൂണ്ടികാണിച്ചുകൊണ്ട് ചിലർ ഉപയോഗിച്ച കാര്യമാണ് പറഞ്ഞത്. END.
എന്നാൽ സംബന്ധവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.
നായർമാരും നമ്പൂതിരിമാരും തമ്മിൽ ഉള്ള ബന്ധം സാമൂഹിക ഘടനയിലൂടെ പടർന്നുകിടക്കുന്ന പലവിധ കണ്ണികളിലൂടെയാണ് നിലനിന്നിരുന്നത്. അത് ഒരു തോന്ന്യാസം എന്ന രീതിയിൽ അല്ല നടത്തപ്പെട്ടിരുന്നത്. മറിച്ച് വ്യക്തമായ കീഴ്വഴക്കങ്ങൾക്കും മൈര്യാദകൾക്കും വിധേയമായി, വ്യക്തമായ ഉച്ചനീചത്വ പാതയിലൂടെയാണ് നിലനിർത്തിയിരുന്നത് എന്നാണ് തോന്നുന്നത്.
ആ ബന്ധത്തിൽ നായർമാർ പ്രകടിപ്പിക്കുന്ന വിധേയത്വത്തത്തിന്റേയും അവർ കാണിക്കയായി നൽകുന്ന കാര്യങ്ങളുടേയും വിശുദ്ധിയേയും പാവനതയേയും പുറത്തു നിൽക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റണമെന്നില്ല.
ഉദാഹരണത്തിന്, ഒരു പോലീസ് സ്റ്റേഷൻ. പോലീസ് ഇൻസ്പെകടർ നിത്യവും രാവിലെ കയറിവരുമ്പോൾ, സ്റ്റേഷന് മുന്നിൽ നിൽക്കുന്ന പോലീസുകാരനായ കാവൽക്കാരൻ വടി പോലെ നിവർന്ന് നിന്ന്, റൈഫ്ൾ മുന്നിലോട്ട് പൊക്കിപ്പിടിച്ച് ആ തോക്കിൻ പാത്തിയിൽ വലതുകൈകൊണ്ട് വീശയടിച്ച്, സലൂട്ട് ചെയ്യുന്നിനോട് തുല്യമായ ഔപചാരികമായ ആദരവ് പ്രകടിപ്പിക്കുന്നു.
ഇത് നിത്യവും ചുറ്റുവട്ടത്തിൽ നിന്നും കാണുന്നർക്ക് വളരെ മതിപ്പും, ഇൻസ്പെക്ടറോട് ബഹുമാനവും, പോലീസുകാരനോട് ആദരവും പോലീസ് പ്രസ്ഥാനത്തിൽ വൻ വിശ്വാസ്യതയും നിലനിർത്തുന്ന നിത്യാഭ്യാസ പ്രകടനമാണ്. എന്നാൽ ആ പോലീസുകാരൻ ഈ വിധം പെരുമാറുന്നത് പോലീസ് പ്രസ്ഥാനത്തിന്റെ ഉള്ളറകളിൽ അദൃശ്യമായി പടർന്നുകിടക്കുന്ന വൻ വ്യാപ്തിയുള്ള കൽപ്പനാ-അനുസരണ കണ്ണികളിൽ നിന്നുകൊണ്ടാണ്. ഈ വിധ കണ്ണികളുടെ അദൃശ്യ സാന്നിദ്ധ്യം പുറത്തു നിന്നും ആ കാഴ്ച കണ്ടു നിൽക്കുന്ന കാണികൾ അറിയേണം എന്നില്ല.
എന്നാൽ സാവാധാനത്തിൽ ജനത്തിന്റെ നിലവാരം വളരെയങ്ങ് വളരുകയും, രാജ്യം ഭരിക്കുന്ന പ്രസ്ഥാനം തളരുകയും, ആ പ്രദേശത്ത് മെല്ലമെല്ലെ ഒരു പുതിയ രാജ്യഭരണം പടർന്നുകയറുന്നതായ സംസാരം വന്നുതുടങ്ങിയെന്നും കരുതുക. പോലീസ് പ്രസ്ഥാനം തന്നെ തകർന്നുകൊണ്ടിരിക്കുന്നു. പോലീസ് ഇൻസ്പെടർക്ക് കാര്യമായ അധികാരം ഇല്ലായെന്നുമുള്ള അറിവ് പടരുന്നു.
ഈ അവസരത്തിൽ ഇൻസ്പെക്ടർ കയറി വരുമ്പോൾ, പോലീസുകാരൻ നിവർന്ന് നിന്നും തോക്കിന്റെ പാത്തിയിൽ വീശിയടിച്ചും സെലൂട്ട് ചെയ്തും മറ്റും ഔപചാരിക അനുസരണത്തിനോടുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്ന കാഴ്ച ഒരു വിവരക്കേടും കോമാളിത്തരവും ആയി ജനം കാണുകയും, അവരും നിവർന്ന് നിന്ന്, മുണ്ടും മാടിക്കുത്തി ഈ കോമാളിത്തരത്തിനെ അവഹേളിക്കുകയും, ചൂളം വിളിക്കുകയും മറ്റ് അപശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു തുടങ്ങും.
കുറച്ചു കാലം കഴിയുമ്പോൾ, പുതിയ ഭരണ പ്രസ്ഥാനം പഴയ പോലീസുകാരുടെ അധികാരങ്ങൾ മാച്ചുകളയുകയും ചെയ്താൽ, പണിപോയി ഇടിവെട്ടിയവനെപ്പോലെ അമ്പരന്നു നിൽക്കുന്ന നേരത്തെ ഇൻസ്പക്ടറായിരുന്ന ആളെക്കാണുമ്പോൾ, പണ്ട് തോക്കുംപിടിച്ച് നിവർന്ന് നിന്ന് സല്യൂട്ട് ചെയ്ത പണ്ട് പോലീസുകാരായിരുന്ന പണിയില്ലാത്ത വ്യക്തിക്ക്, വല്ലാത്ത ഒരു ഇളിഭ്യ ഭാവംതന്നെ മനസ്സിൽ കയറിവന്നേക്കാം.
ഈ ആളെക്കണ്ടിട്ടാണോ ഞാൻ ആ വിഡ്ഢിവേഷമെല്ലാം കെട്ടിയത് എന്നതാവും അയാളുടെ പരിവേദനം.
നായർമാർക്കിടയിലും നമ്പൂതിരിമാർക്കിടയിലും വൻ സാമൂഹികപരിഷ്ക്കരണം വരുത്താനായി പ്രവർത്തിച്ച പലരേയും പറ്റി പറഞ്ഞുകേൾക്കാറുണ്ട്. എന്നാൽ വാസ്തവം ഇതൊന്നുമായിരിക്കില്ല തന്നെ.
കീഴ്ജനത്തിനെ അഴിച്ചുവിട്ടപ്പോൾ, അവർക്ക് അവരുടെ പഴയ കാല മേലാളന്മാരുടെ സ്വകാര്യമായ ചെയ്തികളിലേക്ക് കണ്ണും മനസ്സും വാക്കും കടത്തിവിടാം എന്നതാവും പുതിയ വാസ്തവം. അവർ സദാചാര പോലീസുകാരൊന്നും ആവില്ലായെങ്കിലും, കൂക്കിയിട്ട് ചൂളം വിളിക്കാനും തരംതാഴ്ത്തി സംസാരിക്കാനും സംബോധനചെയ്യാനും അവർക്ക് ആവും എന്നതാവും പുതിയ സാമൂഹിക യാഥാർത്ഥ്യം.
ഇതാവാം യഥാർത്ഥത്തിൽ, നായർമാരിലും നമ്പൂതിരിമാരിലും സാമൂഹിക പരിഷ്കരണ പ്രവർത്തനമായി പ്രവർത്തിച്ച പലകാര്യങ്ങളിലുംപെട്ട പ്രധാനപ്പെട്ട ഒന്ന്. നിലവാരമില്ലത്ത കീഴ്ജനത്തിന്റെ വാക്കുകളും ചിന്തകളും അഭിപ്രായങ്ങളും മനസ്സിലാകുകയും അവയുടെ പ്രഹരം ഏൽക്കേണ്ടിയും വരിക എന്നത്, അവരിൽ നിന്നും അകൽച്ചയിൽ നിൽക്കുന്ന ഏതൊരു ഉന്നത നിലവാരക്കാരന്റേയും സ്വന്തം ഉന്നത നിലവരങ്ങളിൽ വൻ പാളിച്ചകൾ വരുത്താൻ കെൽപ്പുള്ളകാര്യമാണ്.
പോരാത്തതിന്, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, നായർ - അമ്പലവാസി - നമ്പൂതിരി എന്ന മനുഷ്യവംശ കൂട്ടായ്മയുടെ നുടവിടുഞ്ഞും പോയിക്കാണും. യാതോരു അധികാരവും ഇല്ലാത്ത പോലീസ് ഇൻസ്പെടർക്ക് സല്യൂട്ട് നൽകുന്നതിലുള്ള വിഡ്ഢിത്തം പോലെതന്നെയാവും നായർമാർക്ക് പിന്നങ്ങോട്ട് നമ്പൂതിരിമാർക്ക് നൽകേണ്ടുന്ന വിധേയത്വം.
മലബാറിൽ ഈ വിധേയത്വം ഇങ്ഗ്ളിഷ് ഭരണത്തിന്റെ ആദ്യദിനം തൊട്ടുതന്നെ മാഞ്ഞുതുടങ്ങുകയും അധികം കാലതാമസമില്ലാതെ അത് അസ്തമിച്ചു പോകുകയും ചെയ്തിരുന്നു. തിരുവിതാംകൂറിൽ അതിന് ഇടിവ് സംഭവിച്ചിരുന്നെങ്കിലും, അത് കുറേകാലംകൂടി പിടിച്ചു നിന്നിരുന്നു. നമ്പൂതിരിമാർ അവിടെ നായർമാരുടെ മനസ്സിൽ ദിവ്യതേജസ്സോടുകൂടിതന്നെ കുറേ കാലം കൂടി വെട്ടിത്തിളങ്ങി നിലനിന്നിരുന്നു.
മലബാറിൽ ഇങ്ഗ്ളിഷ് ഭരണം, സാമൂഹിക ഉന്നതരോടുള്ള അടിയാളത്തം നിലനിർത്തുന്ന പഴയ കാല സാമൂഹിക ഘടനയെ മാച്ചുകളഞ്ഞെങ്കിലും, ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾ പ്രകാരമുള്ള ഒരു പുതിയ സാമൂഹിക ഘടനയെ വാർത്തെടുക്കാൻ ആ ഭരണ പ്രസ്ഥാനത്തിന് സമയം ലഭിച്ചില്ല.
അങ്ങിനെയൊരു സാമൂഹിക ചട്ടത്തിലേക്ക് സാവധാനത്തിൽ കാര്യങ്ങൾ നീങ്ങുമ്പോൾ, രണ്ട് ലോക മഹായുദ്ധങ്ങൾ കാര്യങ്ങളെ ആകെ കുഴച്ചിട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, വീണ്ടും കാര്യങ്ങളെ നിവർത്തിയെടുക്കാൻ ഇങ്ഗ്ളിഷ് ഭരണം നിവർന്നെഴുന്നേറ്റു കൊണ്ടിരിക്കുമ്പോൾ, അങ്ങ് അകലെ ബിലാത്തിയിൽ ഒരു പമ്പര വിഡ്ഢി പ്രധാന മന്ത്രിയായി അധികാരത്തിൽ കയറി. ഈ ആൾ എല്ലാം നശിപ്പിച്ചുകളഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ!
കഴിഞ്ഞ രണ്ട് എഴുത്തുകൾക്ക് മുൻപേ പറയാൻ ഉദ്ദേശിച്ച കാര്യം ഇപ്പോഴും എഴുതാൻ പറ്റിയിട്ടില്ല. അത് അടുത്ത എഴുത്തിലേക്ക് മാറ്റിവെക്കാം എന്ന് കരുതുന്നു.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം