top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

12. എതിർകോണുകളിൽ ഉള്ള രണ്ട് വ്യത്യസ്ത ദീശാ ഘടാകാംശങ്ങളുടെ അനുപാതം

QUOTE: എല്ലാരും നീ, എടാ, വെറും പേര് എന്നെല്ലാം രീതിയിൽ നിർത്തിയിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് മറ്റേതെങ്കിലും വേധിയിൽ 'സാറ്', 'ചേട്ടൻ', 'അങ്ങ്', 'അവര്', 'അദ്ദേഹം', 'അങ്ങേര്' തുടങ്ങിയ രീതികളിൽ വാക്കുകളിലൂടെയും, മുണ്ട് കുത്തഴിക്കുക, എഴുന്നേറ്റ് നിന്ന് ആദരിക്കുക, ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുക, കൈകൂപ്പി ഓച്ചാനിച്ചുനിന്ന് നമസ്ക്കാരം ചെയ്യുക, തുടങ്ങിയ പദരൂപത്തിലല്ലാത്ത അടയാളങ്ങളിലൂടേയും (non-verbal signalsസിലൂടേയും) ബഹുമാനിക്കപ്പെട്ട് നിർവ്വചിക്കപ്പെട്ടാൽ, ആ ആളുടെ മാനസിക ഭാവത്തിൽ വൻ മാറ്റങ്ങൾ സംഭവിക്കും. END OF QUOTE


ഈ എഴുത്തിന്റെ Vol 13 chapter 10ൽ👆 നിന്നുമുള്ള ഉദ്ധരണിയാണ് മുകളിൽ നൽകിയത്.


ഈ വിധ മാനസിക അനുഭവങ്ങൾ കീഴാളർക്ക് നൽക്കാതിരിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് പരാമർശിച്ചുകഴിഞ്ഞു. (ഉദാ: ഇന്ത്യൻ പട്ടാളം)


നമ്പൂതിരിമാരുടെ അടിമജനത്തിന് മേൽ മേൽനോട്ടം വഹിക്കാനും അവരെ നിയന്ത്രിക്കാനും വേണമെങ്കിൽ വെട്ടിമുറിക്കാനും മാത്രം കഴിവും അധികാരവും ഉള്ള നായർമാർക്ക് ലഭിച്ച സാമൂഹിക അനുഭവം മറ്റൊന്നായിരിക്കേണം.


ഇവിടെ വാക്കുകളുടെ അതീന്ത്ര്യ സോഫ്ടവേർ വേധിയിലെ ഡിസൈൻ വ്യൂവിലേക്ക് ഒന്ന് പോയൊന്ന് എത്തി നോക്കേണ്ടിയിരിക്കുന്നു.


മലബാറിയിൽ, ഇങ്ങൾ - ഇഞ്ഞി (മലയാളത്തിൽ അങ്ങ് - നീ) എന്ന You വാക്കിന്റെ രണ്ട് പദരൂപങ്ങളെ നോക്കാം.


ഈ ഓരോ പദരൂപവും കുത്തനെയുള്ള രണ്ട് എതിർ ദിശകളിലേക്ക് മനുഷ്യവ്യക്തിത്വത്തേയും മാനസിക ഭാവത്തേയും ഉന്തി (തള്ളി) നിർത്തുന്ന വാക്കുകൾ ആണ്.


ഇങ്ങൾ എന്ന് സംബോധന ചെയ്യപ്പെടുന്ന വ്യക്തിത്വം മുകളിലേക്കും, ഇഞ്ഞി എന്ന് സംബോധന ചെയ്യപ്പെടുന്ന വ്യക്തിത്വം കീഴിലേക്കും ഉന്തപ്പെടും.


എന്നാൽ, ഈ ഇഞ്ഞി എന്ന വ്യക്തിത്വത്തിന് കീഴിൽ ആ ആൾക്ക് അടിയാളത്തം പ്രകടിപ്പിക്കുന്ന ഒരു വ്യക്തി, ആ ആളെ 'ഇങ്ങൾ' എന്ന് സംബോധന ചെയ്യുമ്പോൾ, ആ 'ഇഞ്ഞി' എന്ന വ്യക്തിക്ക് മുകളിലേക്ക് ഒരു ചെറിയ ഉന്തൽ ലഭിച്ചതായി, സോഫ്ടവേർ വേധിയിലെ ഡിസൈൻ വ്യൂവിൽ ദർശിക്കാൻ പറ്റിയേക്കാം.


എന്നാൽ ആ വ്യക്തിക്ക് കീഴിൽ അനവധി കീഴ്ജനങ്ങൾ ജീവിക്കുകയും, അവർ ആ ആൾക്ക് അനുസരണവും അടിയാളത്തവും പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ, ആ വ്യക്തിയെ കീഴിലേക്ക് താഴ്ത്തി നിർത്തുന്ന ക്ളോക്കിന്റെ സൂചിപോലൂള്ള ലൈൻ മെല്ലെ, ക്ളോക്കിന്റെ സൂചിയെ 6മണിസ്ഥാനത്തിൽ നിന്നും ഉന്തി മുകളിലേക്ക് നീക്കുന്നതു മാതിരി കയറിവന്നുനിൽക്കുന്നതായി കാണപ്പെടാം.



നൽകിയ Protactorറിന്റെ ചിത്രം നോക്കുക. താഴെനിന്നും കൂടുതൽ കൂടുതൽപേർ 'ഇങ്ങൾ' എന്ന അടിയാളത്തം പ്രകടിപ്പിക്കുമ്പോൾ, സൂചി മെല്ലെ 'ഇഞ്ഞിയിൽ' നിന്നും മുകളിലേക്ക് നീങ്ങി 'അങ്ങ്' എന്ന ഇടത്തേക്ക് നീങ്ങുന്നതാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്.


കീഴിൽ ഉള്ള ആളുകളുടെ എണ്ണത്തിനും അവർ നൽകുന്ന അടിയാളത്തത്തിന്റെ തീവ്രതയ്ക്കും ആനുപാതകമായി (directly proportional ആയി) താഴെക്ക് ഉന്തി നിന്നിരുന്ന ഇഞ്ഞിയുടെ സൂചിമുന മുകളിലേക്ക് കയറിനിൽക്കും.


ഈ എഴുത്തിൽ നേരത്തെ സൂചിപ്പിച്ചുരുന്നുവോ എന്ന് അറിയില്ല. എന്താണ് എന്നുവച്ചാൽ, ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടേയും വ്യക്തിത്വം രണ്ട് എതിർകോണുകളിൽ നിൽക്കുന്ന രണ്ട് വാക്ക് രൂപങ്ങളുടെ ratio ആണ്.


കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ, ഹിന്ദി സംസാരിക്കുന്ന ഒരു വ്യക്തി, ----% आप्प्-ന്റേയും ----% तू-വിന്റെയും ഒരു ആനുപാതിക മിശ്രിതനായിരിക്കും.


മലയാളത്തിന്റെ കാര്യം പറഞ്ഞാൽ, ഓരോ വ്യക്തിയും ഒരു നിശ്ചിത ശതമാനം 'അങ്ങും' ബാക്കി ശതമാനം 'നീയും' ഉൾപ്പെടുന്ന വ്യക്തിയായിരിക്കും.


മലബാറിയിൽ ഓരോ വ്യക്തിയും ഒരു നിശ്ചിത ശതമാനം 'ഇങ്ങളും' ഭാക്കി ശതമാനം 'ഇഞ്ഞിയും' ഉൾപ്പെടുന്ന വ്യക്തിയായിരിക്കും.


ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷന്റ് ഓഫിസർ പട്ടാളത്തിനുള്ളിൽ ഏതാണ്ട് 90% आप्प-ഉം ഏതാണ്ട് 10% तू-വും ആയിരിക്കാം.


അതേ സമയം, ഇന്ത്യൻ പട്ടാളത്തിന് ഉള്ളിൽ ശിപായി പട്ടാള ഗ്രെയ്ഡിൽ ഉള്ള വ്യക്തി പലപ്പോഴും ഏതാണ്ട് 20% आप्प-ഉം, 80% तू-വും ആയുള്ള വ്യക്തിത്വം ആണ് പൊതുവായി പ്രകടിപ്പിക്കുക.


എന്നാൽ ഈ ആനുപാതിക ശതമാനങ്ങൾ ചെറുതായി ഒരു dynamic (ചലനാത്മകമായ) സ്ഥിതിവിശേഷത്തിൽ ആയിരിക്കും നിലനിൽക്കുക എന്നും പറയേണ്ടിയിരിക്കുന്നു.


മനുഷ്യന്റെ ആന്തരിക ഭാവങ്ങളിൽ രണ്ട് എതിർ കൊണുകളിലേക്ക് വ്യക്തിത്വത്തെ പിടിച്ചു വലിക്കുകയും ഉന്തിവിടുകയും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിത്വം ആണ്, ഇന്ത്യ പോലുള്ള ഫ്യൂഡൽ ഭാഷാ ഇടങ്ങളിൽ ജീവിക്കുന്ന വ്യക്തികളിൽ കാണാൻ സാധിക്കുന്ന വ്യക്തിത്വം. ഈ പറഞ്ഞ കാര്യവും സങ്കീർണ്ണമായ ഒരു കാര്യമാകാനാണ് സാധ്യത.


കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് (pristine-English) എന്ന പരന്ന കോഡുകൾ ഉള്ള ഭാഷ വ്യക്തിയിലേക്കും, ചുറ്റുമുള്ള മറ്റ് വ്യക്തികളിലേക്കും, പിന്നെ സമൂഹത്തിലേക്കും പടർന്നു കയറുമ്പോൾ, ഈ എതിർ കോണുകളിലേക്ക് പിടിച്ചു വലിക്കുന്നതും, മാനോനിലയിൽ വ്യതിചലനങ്ങൾ ആടിയുലയുന്നതുമായ വ്യക്തിത്വം സൃഷ്ടിക്കുന്ന കോഡുകൾ ഈ മനുഷ്യരിൽ നിന്നും സാവധാനത്തിൽ മാഞ്ഞുപ്പോകാം.


വെറുതേയൊന്ന് നോക്കാം.


അദ്ധ്യാപകൻ - വിദ്യാർത്ഥി, പോലീസുകാരൻ - ഓട്ടോറിക്ഷാ ഡ്രൈവർ, പോലീസുകാരൻ - സാധാരണക്കാരൻ, പോലീസ് മേലധികാരി (IPS) - പോലീസ് ശിപായി, പിതാവ് - മകൻ, മാതാവ് - മകൻ, അമ്മാവൻ - അനന്തരവൾ, തൊഴിലുടമ - തൊഴിലാളി, എന്നുവേണ്ട, ഈ പ്രദേശത്ത് ജീവിക്കുന്നവരിൽ ഏവർക്കും ഈ വിധമായുള്ള ഒരു എതിർകോണുകളിലേക്ക് പിടിച്ചുവലിക്കുന്ന കോഡുകളുടെ ആനുപാതിക ശതമാനം എന്ന ഒരു വസ്തുത വ്യക്തിയിലും വ്യക്തി ബന്ധങ്ങളിലും, ഭാഷാ കോഡുകൾ സൃഷ്ടിക്കുന്നുണ്ട്.


കീഴിൽ ഉള്ള ആൾ കുറച്ച് ഉഷാറായാൽ, അയാളിലെ 'തൂ' എന്നതിന്റെ ശതമാനം കുറയുകയും 'ആപ്പ്' എന്നിന്റെ ശതമാനം കൂടുകയും ചെയ്യും. ഇതും ഈ രാജ്യത്തിലെ വ്യക്തിയുടെ മാനസിക സമനിലയേയും മറ്റും കാര്യമായി സ്വാധീനിക്കുന്നതും ബാധിക്കുന്നതും ആയ ഒരു കാര്യമാണ്.


ദക്ഷിണേഷ്യയിലും മറ്റ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും Social Engineeringന് മുന്നിട്ടിറങ്ങുന്ന ഏതൊരു വ്യക്തിയും പ്രസ്ഥാനവും നിയമനിർമ്മതാവും മറ്റ് സാമൂഹിക പ്രവർത്തനം ചെയ്യുന്നവരും, മാനസിക പ്രശ്നങ്ങളെ നിവാരണം ചെയ്യുന്നവരും മറ്റും ഈ ഒരു നേരിയ വാസ്തവം അറിഞ്ഞിരിക്കേണ്ടതാണ് എന്നാണ് തോന്നുന്നത്.


ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും എഴുതാൻ പറ്റുമെങ്കിലും ഇവിടെ ഇപ്പോൾ, പഴയ കാല നായർമാരുടെ സാമൂഹിക നിലവാരത്തെ പൊതുവായ രീതിയിൽ വിശകലനം ചെയ്യാനാണ് നോക്കിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ആ വൻ വ്യാപ്തിയുള്ള വിഷയത്തിലേക്ക് കടക്കുന്നില്ല.


എന്നാൽ ഇതും കൂടിയൊന്ന് പറയാം. കേരളത്തിലും ഇന്ത്യയിലും ഓരോ വ്യക്തിയിലും ഈ അങ്ങ് - നീ / ഇങ്ങൾ - ഇഞ്ഞി / आप्प् - तू / உங்கஷ்ர - நீ എന്ന വാക്കുകൾ വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്നതിന്റെ ആനുപാതിക ശതമാനത്തിന്റെ സംമിശ്രണം വ്യക്തിത്വത്തിൽ വ്യക്തമായും കാണാൻ പറ്റിയേക്കാം.


നമ്പൂതിരിമാരുടെ കീഴിൽ വളരെ അഗാധ ആഴത്തിൽ ജീവിക്കുന്ന അടിമ ജനം തൊട്ട് തീയർവരെയുള്ളവരുടെ അടിയാളത്തം പിടിച്ചുവാങ്ങി നിൽക്കുന്ന നായർമാരിൽ, നമ്പൂതിരിമാർ അടിച്ചേൽപ്പിക്കുന്ന ഇഞ്ഞി / നീ വാക്കുകളുടെ ശതമാനം വളരെ കുറവായിട്ടാണ് കാണപ്പെടുക.


ഈ കാര്യത്തെക്കുറിച്ച് അടുത്ത എഴുത്തിൽ കുറച്ചുകൂടി എഴുതാം.


ഏതാനും എഴുത്തുകൾക്ക് മുൻപ് പറയാൻ വന്ന കാര്യം ഇപ്പോഴും മനസ്സിൽ തന്നെയാണ് ഉള്ളത്. അടുത്ത എഴുത്തിൽ അത് എഴുതാൻ പറ്റുമെന്ന് വീണ്ടു വിചാരിക്കുന്നു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page