top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ സവിശേഷതയെക്കുറിച്ച്

കഴിഞ്ഞ എഴുത്തിൽ ഇന്ത്യയിലെ ജനങ്ങളിലെ ഓരോ വ്യക്തിയുടേയും വ്യക്തിത്വവും ശാരീരിക ഘടനയും മുഖഭാവവും മറ്റും അങ്ങ് - നീ എന്ന വാക്ക് രൂപങ്ങളുടെ ഒരു നിശ്ചിത ആനുപാതിക നിലവാരത്തത്തിന്റെ നിർവ്വചനത്തിന് അനുസൃതമായി രൂപകൽപ്പന ചെയ്യപ്പെടും എന്ന് പറഞ്ഞിരുന്നു.


ഇത് നരവശംശാസ്ത്ര പഠനത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു കാര്യമാണ് എന്ന് തോന്നുന്നു. അക്കാര്യത്തെക്കുറിച്ച് ഇവിടെ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയാൻ ഉദ്ദേശിക്കുന്നില്ല.


എന്നാൽ ഈ ഒരു ആനുപാതിക നിലാവാരത്തിന് ഒരു സാങ്കേതിക പദനാമം (technical name / terminology) നൽകാം എന്ന് തോന്നുന്നു. അങ്ങിനെ ചെയ്താൽ ഈ കാര്യത്തെ വളരെ എളുപ്പത്തിൽ പിന്നീട് പരാമർശിക്കാനും ഉപയോഗിക്കാനും ആവും.


Indicant Index Number എന്ന പദനാമം നൽകുന്നു. ചുരുക്കി പറഞ്ഞാൽ IIN.


ഈ Indicant Index Number / IINനെ, മുകളിലോട്ട് 0 മുതൽ postive 5 വരെയും കീഴിലേക്ക് 0 മുതൽ negative 5വരെയും ആയുള്ള ഒരു scaleന് ഉള്ളിൽ നിർത്താമെന്ന് തോന്നുന്നു.


അതായത് ⁺5 - 0 - ⁻5 എന്ന പരിധിക്കുള്ളിൽ ഉള്ള ഒരു scale.


അങ്ങ്, ഇങ്ങൾ, आप्प, உங்கஷ்ர തുടങ്ങിയവയുടെ തോത് കൂടുന്നരിൽ IINന്നുടെ നിലാവാരം ഉയർന്നും; അങ്ങ്, ഇങ്ങൾ, आप्प, உங்கஷ்ர തുടങ്ങിയവയുടെ തോത് കുറഞ്ഞും, നീ, ഇഞ്ഞി, तू, நீ എന്നിവയുടെ തോത് കൂടിയും ഇരിക്കുന്നവരിൽ IINന്നുടെ തോത് കുറഞ്ഞും (നെഗറ്റിവ് ആയും) ഇരിക്കും എന്നും മനസ്സിലാക്കുക.


ഈ ഒരു കാര്യം നിർവ്വചിക്കുന്ന രൂപഭാവങ്ങൾ ഈ രാജ്യത്തിലുള്ള ഫ്യൂഡൽ ഭാഷകൾ സംസാരിക്കുകയോ, അതുമല്ലാ ഫ്യൂഡൽ ഭാഷകുളുടെ processing അനുഭവിച്ച് ജീവിക്കുകയോ ചെയ്യന്ന ഏവരിലും കാണാനാവുന്നതായിരിക്കും. ഓരോ വ്യക്തിയേയും കൃത്യമായി എടുത്ത്, വേണമെങ്കിൽ ആ ആൾക്ക് ആ സമയം നിലനിൽക്കുന്ന IINന്റെ നിലവാരംവരെ കൃത്യമായി തിട്ടപ്പെടുത്താൻ ആകുമായിരിക്കാം. എന്നാൽ വ്യക്തികളിൽ ഈ IINന്റെ തോതിൽ മാറ്റങ്ങൾ സംഭവിക്കാം എന്നും മനസ്സിലാക്കുക.


എന്നാൽ ഈ രാജ്യത്തിൽ വിവിധമേഖലയിൽ വിവിധ നിലവാരങ്ങളിൽ ജീവിക്കുന്ന ഒരു ആയിരം പേരെ randomആയി തിരഞ്ഞെടുത്ത്, ഒരു ദിക്കിൽ കൂട്ടമായി നിർത്തിയാൽ, ആ വ്യക്തികളിൽ തമ്മിൽത്തമ്മിൽ ഈ IIN സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളായ ഉയർച്ചത്താഴ്ച, മുഖഭാവങ്ങളിലും മറ്റ് ശാരീരിക ഭാഷകളിലും മറ്റും കാണാൻ പറ്റിയേക്കാം.


ഈ വിഷയവും ചെറുതായെങ്കിലും സങ്കീർണ്ണമായ ഒന്നാണ്. വാക്കുകൾക്ക് വ്യക്തമായ കടിഞ്ഞാണിട്ടുകൊണ്ടാണ് ഇവിടെ ഇപ്പോൾ ഈ വിഷയം എഴുതുന്നത്. ഇങ്ങിനെ ചെയ്തില്ലായെങ്കിൽ ഗോട്ടികൾ (marbles) കൂട്ടത്തോടെ ഉരുട്ടിവിട്ടതുമാതിരി വാക്കുകൾ പല ദിശകളിലേക്കും ഉരുണ്ടോടിപ്പോയേക്കാം.


മലബാറിൽ സ്വകാര്യ ഡോക്ടർമാരും അവരുടെ സേവകരും തമ്മിലും, വക്കീലന്മാരും അവരുടെ ഗുമസ്തരും തമ്മിലും ഈ ഒരു IINന്റെ വ്യത്യാസം വ്യക്തമായി കാണാൻ പറ്റിയേക്കാം. ആദ്യകൂട്ടർ സാറും, രണ്ടാം കൂട്ടർ ഇഞ്ഞി / നീയും.


ഈ IINന്റെ തോത് യഥാർത്ഥത്തിൽ വ്യക്തികളെ കീഴ്ജീവനക്കാരനായി നിയമിക്കുന്നതിൽവരെ automaticആയി ശ്രദ്ധിക്കപ്പെടുന്നുണ്ട്. വൈവാഹിക ബന്ധങ്ങൾ ഉറപ്പിക്കുമ്പോഴും, പോരാത്തതിന്, വൈവാഹിക ബന്ധത്തിനുള്ളിലും ഇതിന് കാര്യമായ പ്രസക്തിയുണ്ട്.


വ്യക്തിയുടെ Indicant Index Number നിലവാരം അമിതമായി ഉയർന്നാൽ, വ്യക്തിത്വം ഇങ്ഗ്ളിഷുകാരുടെ നിലവാരത്തിലേക്ക് എത്തും എന്നും വിചാരിക്കരുത്.


ഇങ്ഗ്ളിഷിലെ വ്യക്തികളിലും വ്യക്തിബന്ധങ്ങളിലും മറ്റും ഈ IINന്റെ സാന്നിദ്ധ്യം ഒട്ടും തന്നെയില്ലതന്നെ.


അവിടെ എല്ലാരും വെറും You എന്ന ഒറ്റ പദത്തിലും ആ പദത്തിനോട് ചേർന്നുനിൽക്കുന്ന He, She എന്നെല്ലാം ഉള്ള ഒറ്റ രൂപം മാത്രം ഉള്ള ഒരു ആശ്ചര്യകരമായ കോഡിങ്ങിലാണ് നിൽക്കുന്നത്. നേരെ എതിർകോണുകളിലേക്ക് മനസ്സിനേയും മാനസിക ഭാവങ്ങളേയും പിടിച്ചുവലിക്കുന്ന യാതോരു നിഗൂഢ കോഡിങ്ങും വാക്കുകളിൽ ഒളിഞ്ഞുകിടപ്പില്ല.


ഇന്ത്യൻ ഫ്യൂഡൽ ഭാഷകളിലെ IINഎന്ന അദൃശ്യമായ ഘടകം ഇങ്ഗ്ളിഷിൽ കാണാത്ത അനവധി മാനസിക ഭാവങ്ങൾക്കും സാമാഹിക മനഃസ്ഥിതികൾക്കും ഇന്ത്യക്കാരിൽ കാരണമായിട്ടുണ്ട്.


ഉദാഹരണത്തിന് leader അഥവാ നേതാവ് എന്ന ഒരു സ്ഥാനവിശേഷണം ഫ്യൂഡൽ ഭാഷകളിൽ പടർന്നുപന്തലിച്ചുതന്നെ നിൽക്കുന്നുണ്ട്. ഈ എഴുത്തുകാരൻ ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യത്തിലെ പല ഗ്രന്ഥങ്ങളും, പോരാത്തതിന് ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളേയും കുറിച്ചും, വായിച്ചതിലെവിടേയും ഒരു നേതാവ് സങ്കൽപ്പം കണ്ടതായി ഓർക്കുന്നില്ല. മാത്രവുമല്ല, Leadership training (നേതൃത്വ പരിശീലനം) എന്ന ഒരു പദപ്രയോഗവും കണ്ടതായി ഓർക്കുന്നില്ല.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ രണ്ടു പേരും അതിൽ കൂടുതലും പേർ ഒന്നിച്ചിരുന്ന് എന്ത് തന്നെ സംസാരിക്കാൻ തുനിഞ്ഞാലും, ഒരാൾ മുകളിലും മറ്റൊരാൾ ഏറ്റവും കീഴിലും എന്ന നിശബ്ദമായ ഒരു സ്ഥാനീകരണം എവിടേയും സംഭവിക്കാറുണ്ട് എന്നാണ് തോന്നുന്നത്.


രണ്ടോ അതിൽ കൂടുതലോ പേർ ഒന്നിരിച്ചിരിക്കുന്ന ഒരു രംഗം കാഴ്ചയിൽ പെട്ടാൽ മറ്റുള്ളവരിലും spontanous ആയി, ആ കൂട്ടരിൽ ആരാണ് മുൻപൻ എന്നും ആരാണ് കീഴിലെ ആള് എന്നും ഉള്ള ഒരു വിലനിശ്ചയിക്കൽ spontaneousആയി സംഭവിക്കും.


ഈ ഒരു കാരണത്താൽ വ്യക്തികൾ മറ്റുള്ളവരുടെ വീക്ഷണവേധിയിൽ പെടുമ്പാൾ, പൊടുന്നനേയും പിടഞ്ഞുകൊണ്ടും ഒരു നേതാവ് കളിക്കാനോ നേതൃത്വ കഴിവുകൾ പ്രകടിപ്പിക്കാനോ ഉള്ള വെമ്പൽ ആ വ്യക്തികളിൽ ചിലരിലെങ്കിലും കാണപ്പെടും.


ഇതൊന്നും ഇങ്ഗ്ളിഷിൽ ഇല്ലാത്ത കാര്യങ്ങൾ ആണ്. ഇങ്ഗ്ളിഷുകാർക്കിടയിൽ ഡോക്ടറും വക്കീലും അവരുടെ assistant ആയി ഒരാളെ നിയമിക്കാൻ നോക്കുമ്പോൾ, IINന്റെ മൂല്യം ആപേക്ഷികമായി കുറഞ്ഞവരെ തിരഞ്ഞെടുക്കാൻ ബദ്ധപ്പെടില്ല. എന്നാൽ ഇന്ത്യയിൽ ഏവരും ഈ വിധം തന്നെയാണ് പെരുമാറുക.


മറ്റൊരുകാര്യം പറയാനുള്ളത് IINകുറഞ്ഞുകിടക്കുന്ന കീഴ്ജീവനക്കാരന് വൻ അധികാരങ്ങളും കീഴ്ജനത്തിനോട് അപമര്യാദാപരമായി പെരുമാറാനും മറ്റും സൌകര്യവും മറ്റും നൽകിയാൽ ആ ആളുടെ IINനിലവാരം ഉയരണം എന്നില്ല.


മറിച്ച്, അവരുടെ ആ കുറഞ്ഞ നിലവരത്തിന് കാഠിന്യം കൂടുകയും അതിന്റെ ബീഭത്സതയക്ക് ഊക്ക് കൂടുകയും ആണ് പലപ്പോഴും സംഭവിക്കുക. എന്നാൽ കാലക്രമേണെയും തലമുറകളിലൂടേയും IINന്റെ നിലവാരത്തിലെ ഉയർച്ച ആ ആൾക്കുട്ടത്തിൽ വന്നുചേരാം.


ഇനിയും മറ്റൊന്ന് പറായുന്നള്ളത്, Indicant Index Number എന്ന സവിശേഷത വ്യക്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടക്കുകയും ആ സാമൂഹങ്ങളിൽ പടർന്നുകയറുകയും ചെയ്യുമ്പോൾ, ഇങ്ഗ്ളിഷ് സമൂഹങ്ങളിൽ പാരമ്പര്യമായി ഇല്ലാതിരുന്ന ഒരു സാമൂഹിക വിഘടനം വന്നുചേരും.


പോസിറ്റിവ് എന്നും നെഗറ്റിവ് എന്നും നിർവ്വചിക്കാവുന്ന രീതിയിൽ എല്ലാ തൊഴിലുകളും തൊഴിലുകാരും തരംതിരിക്കപ്പെടും. ചിലവ്യക്തികൾ വാഴ്ത്തപ്പെടുന്ന മഹാന്മാരും, മറ്റ് വലിയൊരു കൂട്ടം ആളുകൾ വിവിധ നിലവാരത്തിലുള്ള നാറ്റം പേറുന്നവരും ആയി മാറും.


വ്യക്തികളുടെ മുഖഭാവത്തിൽ തന്നെ ഈ മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങും.


ഇങ്ങിനെ സംഭവിക്കുമ്പോൾ, വളരെ പ്രത്യക്ഷത്തിൽ കാണപ്പെടാനാവുന്ന ഒരു കാര്യം, ആ നാട്ടിലെ public toiltetകൾ ക്രമേണെ കൂടുതകൂടുതൽ വൃത്തിഹീനമായിക്കിടക്കുന്നവയായി മാറുന്ന ഒരു സാമൂഹിക മാറ്റം ആയേക്കാം.


ഇത്രയും കാര്യങ്ങൾ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക്, ഇനി എഴുത്തിന്റെ ഒഴുക്കിലേക്ക് തിരിച്ചുവരാം.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page