top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്തപ്പെട്ടിരിക്കുന്നവർക്ക് ഇങ്ഗ്ളിഷ് അനുഭവം ലഭിച്ചാൽ

നായർമാരുടെ തുടക്കം വ്യക്തിത്വത്തിലും മനോനിലവാരത്തിലും Indicant Index Number ഏറ്റവും കുറഞ്ഞ ഇടത്തുനിന്നാവാം. പിന്നെപ്പിന്നെ അവർക്കുതന്നെ കീഴാളർമാരെ കിട്ടിത്തുടങ്ങിയതോടുകൂടി, തലമുറകളിലൂടെ അവരിലെ IINcodeനിലവാരം ഉയർന്നുവരികയും അവരിൽ തന്നെ ചിലകൂട്ടർക്ക് വളരെ ഉന്നത IINവരെ ലഭിച്ച അനുഭവവും ചരിത്രവീഥികളിൽ കണാനായേക്കാം.


എന്നിരുന്നാലും, പോലീസ് ശിപായിമാർക്ക് ഐപിഎസ്സായി സ്ഥാന കയറ്റം ലഭിക്കില്ലാ എന്നതുപോലുള്ള ഒരു സാമൂഹിക തടസ്സം അവർ എക്കാലവും നേരിട്ടിരിക്കാം.


അതിനാൽ തന്നെ അവരെ മൊത്തമായി എടുത്താൽ, അവരിൽ കൂടുതൽ കൂടുൽ അധികാരങ്ങളും കായിക ബലവും വന്നുചേരുമ്പോൾ, അവരുടെ കീഴിൽ പെട്ടുപോയ ഏറ്റവും അടിയിലുള്ള അടിമജനത്തിന് അവർ കൂടുതൽ കൂടുതൽ ഭീകരന്മാരായി അനുഭവപ്പെട്ടിരിക്കാം.


അതേ സമയം, കാലക്രമേണെ Indicant Index Numberൽ കൂടുതൽ ഉന്നതരായി ഉയരുന്ന ഈ നായർമാരിൽ അവരുടെ പഴയ പ്രാകൃത ഭാവങ്ങൾ മാറിവരുന്നതായും, അവരിൽ കൂടുതൽ കൂടുതൽ മെച്ചപ്പെട്ട മാനുഷിക ഗുണങ്ങൾ വളർന്നുവരുന്നതായും, അവരുടെ മേലാളന്മാരായ നമ്പൂതിരിമാർക്ക് തോന്നിത്തുടങ്ങിയേക്കാം.


ഇതേ പോലുള്ള പ്രശ്നം ഇന്ത്യൻ പോലീസിലും നിലനിൽക്കും. പോലീസ് ശിപായിമാർക്ക് കൂടുതൽ കൂടുതൽ അധികാരങ്ങൾ ലഭിക്കുന്തോറും, പോലീസ് സേനയിലെ അവരുടെ സ്ഥാനത്തിൽ യാതോരു മാറ്റവും സംഭവിക്കില്ല. അവർക്ക് അവരുടെ മേലധികാരികളോട് നിലനിൽക്കുന്ന ആശയവിനിമയ തടസ്സങ്ങളിൽ യാതോരു മാറ്റവും വന്നുചേരില്ല.


എന്നാൽ സാധാരണക്കാർക്ക് അവർ കൂടുതൽ കൂടുതൽ കഠിമായ പേടിസ്വപ്നങ്ങൾ ആയി മാറിക്കൊണ്ടിരിക്കും. അതേ സമയം ഉന്നത പോലീസുദ്ധ്യോഗസ്ഥർക്ക് ഇവർ കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിലുള്ള കൂറും വിധേയത്വവും കാര്യപ്രാപ്തിയും പ്രകടപ്പിക്കുന്നതായും തോന്നുമായിരിക്കാം, ഒരു പരിധിവരെ.


നായർമാരിൽ, അതും പ്രത്യേകിച്ചും അവരിലെ ഉന്നത ജാതിക്കാരിൽ പെട്ട വ്യക്തികളിൽ, വൻ ഗുണമേന്മയുള്ള മുഖഭാവങ്ങളും ശരീരപ്രകൃതവും അന്തസ്സും മാനസികഭാവങ്ങളും മറ്റും കണ്ട്, ഇങ്ഗ്ളിഷുകാർ അടക്കമുള്ള പലവിദേശീയരും, ശൂദ്രർ എന്ന് അറിയപ്പെടുന്ന ഈ കൂട്ടർക്ക് ഈ വിധമായുള്ള ഗുണമേന്മ എങ്ങിനെയാണ് ലഭിച്ചത് എന്ന് ആശ്ചര്യപ്പെട്ടിരുന്ന അനുഭവങ്ങൾ രേഖപ്പെടുത്തിക്കാണുന്നുണ്ട്.


ദക്ഷിണേഷ്യയുടെ ദക്ഷിണ ഭാഗത്തുള്ളവർ ദ്രാവിഡരാണ് എന്നും അവർ തമിഴരുടെ വകഭേദമാണ് എന്നുമാണ് ചിന്ത.


എന്നാൽ ഈ ഒരു ധാരണ പൊതുവായും, മലബാറിനെക്കുറിച്ച് പൂർണ്ണമായും വിഡ്ഢിത്തം തന്നെയായിരിക്കും.


തമിഴരിൽ നിന്നും വകഭേദമായി വളർന്നുവന്നവർ എന്നു മനസ്സിലാക്കപ്പെട്ട നായർമാരിലും, അതുമല്ലാ വെറും കീഴ്ജാതിക്കാരായ ശൂദ്രരിൽ നിന്നും വളർന്നുവന്ന നായർമാരിലും, ഈ വിധ ദ്രാവിഡ ലക്ഷണം ഇല്ലാ എന്നുളളതിന് വ്യക്തമായ യാതോരു കാരണവും ഇങ്ഗ്ളിഷുകാരടക്കമുള്ള വിദേശീയരിൽ പലർക്കും കണ്ടെത്താൻ ആയില്ലാ എന്നാണ് തോന്നുന്നത്.


നായർമാർ എന്നത് നമ്പൂതിരിമാരായ ആര്യന്മാരുടെ രക്തംകലർന്ന് ആര്യവംശ ശരീര ലക്ഷണങ്ങൾ തുടിച്ചുനിൽക്കുന്നവർ ആവാം എന്നാണ് ചിലയിടത്ത് രേഖപ്പെടുത്തിക്കാണുന്നത്.


വടക്ക് എന്ന തെക്കിന് മുകളിൽ നിൽക്കുന്ന ഉയർന്ന പ്രദേശത്തുള്ളവർ മുന്തിയവർ ആണ് എന്ന ഒരു തോന്നൽ പലരിലും വരാൻ സാധ്യതയുണ്ട്. കാരണം ഭൂപടത്തിൽ, തെക്ക് എന്ന പ്രദേശം കീഴിലും, വടക്ക് എന്ന പ്രദേശം മുകളിലും ആണ്.


ഫ്യൂഡൽ ഭാഷകളിൽ ഈ ഒരു അറിവ് തന്നെ, വടക്കും തെക്കുമുള്ള വ്യക്തികളെ മുകളിലും കീഴെയുമായി വെക്കാനുള്ള ഉപദേശം വാക്ക് കോഡുകൾ മനസ്സിന് നൽകിയേക്കാം.


Original map is here

ഭൂപടം വരച്ചതിലുള്ള പിശകാണ് ഭാഷാകോഡുകളേയും മാനസിക ഭാവത്തെയും സ്വാധീനിച്ചിരിക്കുന്നത്. ഭൂഗോളത്തെ നേരെ തലതിരിച്ചുവെച്ചു വരച്ചാലും പ്രപഞ്ചഘടയിൽ യാതോരു മാറ്റവും സംഭവിക്കില്ലാ എന്നാണ് തോന്നുന്നത്. ഈ കാരണത്താൽ തന്നെ inverted mapപ്പുകൾ👆 ലഭ്യമാണ്.


അതുപ്രകാരം ദക്ഷിണേഷ്യയുടെ ദക്ഷിണ പ്രദേശം മുകളിലും ഹിന്ദിക്കാരുടെ പ്രദേശം കീഴെയും ആണ്.


ഹിമാലയം ആങ്ങ് താഴെ കുഴിയിലും, അതിന് നേരെ എതിരെ മുകളിൽ ആകാശം മുട്ടിനിൽക്കുന്നത് മഹാ സമുദ്രവും.


Cape Comerin (കന്യാകുമാരി) അങ്ങ് അകലെ താരങ്ങൾ തിളങ്ങി നിൽക്കുന്ന ആകാശത്ത് നിന്ന് പൊന്തിമറിയുന്ന ആഴിപ്പരിപ്പിലേക്ക് കുത്തിച്ചുയർന്നു നിൽക്കുന്നു എന്ന ഭാവനതന്നെ വൻ ഭാവനയായിമാറും.


ഇങ്ങിനെയൊര ആശയം പടർന്നുപിടിച്ചാൽ, ആര്യന്മാരുടെ ഔന്നിത്യംതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. പിന്നെ വേദങ്ങളേയും, പുരാണങ്ങളിലെ ഇതിഹാസ കഥാപാത്രങ്ങളേയും കടത്തിവെട്ടി, മുത്തപ്പൻ ആരാധന പോലുള്ള ദക്ഷിണേഷ്യയുടെ ദക്ഷിണഭാഗത്തുള്ള ആരാധാനാ സമ്പ്രദായങ്ങൾ ഈ ഉപഭൂഖണ്ഡത്തിൽ പടർന്നുപിടിക്കാനും മതി.


നായർമാരിൽ വൻ വ്യക്തിത്വം അക്കാലങ്ങളിൽ കണ്ടിരുന്നതിന് വ്യക്തമായ പല കാരണങ്ങളും ഉണ്ട്. ഒന്ന് അവരിൽ, വെളുത്ത ത്വക്കിൻ നിറം ഉണ്ട് എന്ന് അവകാശപ്പെടുന്ന നമ്പൂതിരിമാരുടെ രക്തബന്ധപാത കണ്ടേക്കാം എന്നത്.


എന്നാൽ ഇതുകൊണ്ടൊന്നും മാത്രം വ്യക്തിത്വം ഉയർന്നുനിൽക്കില്ല എന്നതാണ് വാസ്തവം.


കീഴ്ജാതിക്കാരനായ സ്ത്രീയേയും പുരുഷനേയും വെറും പേര്, നീ, എടാ, എടീ, എന്താനെ, എന്താളെ, എന്താടാ, എന്താടീ, അവറ്റകൾ, ഐറ്റിങ്ങൾ എന്നെല്ലാം രീതിയിൽ സംബോധന ചെയ്യാനുള്ള സൌകര്യം നായർ വ്യക്തിക്ക് ജനിച്ചനാൾ മുതൽ ലഭിച്ചിരുന്നു എന്നത് ഒരു വൻ സംഗതി തന്നെയാണ്. കീഴ്ജനത്തിനെ ചവിട്ടിത്താഴ്ത്താൻ സൌകര്യം നൽകുന്ന വാക്കുകളാണ് ഇവ.


ഈ വിധം ചെറുപ്രായക്കാർ അവരേക്കാൾ വയസ്സിൽ വളരെയധികം മൂത്തവരെ ഈ വിധവാക്കുകളിൽ നിർവ്വചിക്കുന്നതും സംബോധനചെയ്യുന്നതും ഈ എഴുത്തുകാരൻ പണ്ട് പലവട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്.


ഇങ്ഗ്ളിഷിൽ ചെറുപ്രായക്കാരും കീഴ്ജീവനക്കാരും മൂത്തവരേയും മുകളിലുള്ളവരേയും വെറും പേരുവിളിക്കുന്നതും You, He, She എന്നെല്ലാം വാക്കുകളിൽ നിർവ്വചിക്കുന്നതും മറ്റും പോലെയല്ല, ഫ്യൂഡൽ ഭാഷകളിലെ കാര്യം. ഇങ്ഗ്ളിഷ് എന്നത് Indicant Index number codeഡുകൾ യാതൊന്നും ഇല്ലാത്ത ഭാഷയാണ്.


Indicant Index number code എന്ന പ്രതിഭാസം നിറഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷകളുടെ കാര്യം അങ്ങിനെയല്ല.


നീ എന്ന് വിളിക്കുന്ന വ്യക്തിയിൽ വൻ മൂല്യങ്ങൾ Indicant Index number നിലവാരത്തിനുള്ളിൽ നിറഞ്ഞു തുളുമ്പും.


അതേ സമയം നീയെന്ന് വിളിക്കപ്പെടുന്നവൻ ദ്രവിച്ചുപോകും. ഈ ദ്രവിച്ചിരിക്കുന്ന അവസ്ഥ ജന്മാനായുള്ള ആളാണെങ്കിൽ ഇടിവെട്ടേറ്റതുമാതിരിയുള്ള മാനസിക അനുഭവം വരില്ലാ എന്നേയുള്ളു.


ഏതാണ്ട്1990ന് ചുറ്റുപാടിൽ നേരിട്ടു കണ്ട് കാര്യമാണ്. ഈ എഴുത്തുകാരന്റെ ഒരു പരിചയക്കാരന്റെ അമ്മാവൻ ഇന്ത്യൻ പട്ടാളത്തിന്റെ ഒരു സാങ്കേതിക വിഭാഗത്തിൽ ഓഫിസർ ആയി സേവനം മതിയാക്കി വിരമിച്ചുവന്നിരുന്നു. ആ ആളുടെ മകൻ ഒരു നാണംകുണുങ്ങി കൌമാരക്കാരനായിരുന്നു. എന്നാൽ പ്രീ ഡിഗ്രിക്ക് ശേഷം ഈ കൌമാരക്കാരൻ പട്ടാളത്തിൽ ഓഫിസർ കേഡറിലേക്ക് മത്സര പരീക്ഷ പാസായി പരിശീലനത്തിന് പോയി.


ഈ ആളെ ഈ എഴുത്തുകാരൻ പിന്നീട് കണ്ടിട്ടേയില്ല. എന്നാൽ ഈ എഴുത്തുകാരന്റെ പരിചയക്കാൻ ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷം, പട്ടാളത്തിൽ ഓഫിസർ ആയി ചേർന്ന ആളെക്കണ്ടിട്ട്, അത്ഭുതം മാറാത്ത ഭാവത്തിൽ, മിന്നൽ പ്രകാശം കണ്ണിൽക്കയറിയ മാതിരി, വന്ന് ഈ എഴുത്തുകാരനോട് പറഞ്ഞ വാക്കുകൾ ഇന്നും ഓർമ്മയുണ്ട്.


പണ്ടത്തെ നാണം കുണുങ്ങി വ്യക്തിയല്ല, മറിച്ച് വൻ ആജ്ഞാഭാവം തുളുമ്പിനിൽക്കുന്ന വ്യക്തിയാണ് പുതുതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പോലും.


കൌമാര പ്രകൃതം മുഴുവനായും വിട്ടുമാറിയിട്ടില്ലാത്ത ചെറുപ്പക്കാർ മുതൽ സ്വന്തം പിതാവിനേക്കാൾ പ്രായംവരെയുള്ള ശിപായി പട്ടാളക്കാരെ, യാതോരു സങ്കോചവും ഇല്ലാതെ तू (തൂ, നീ) എന്ന രീതിയിൽ സംബോധന ചെയ്യാനാവുക എന്നത്, ലോകത്തിൽ വച്ച് ഏറ്റവും മൂല്യമേറിയതും മൃഗീയമായതുമായ നേതൃത്വ പരിശിലീനവും personality development programmeഉം ആണ്.


ഈ ഒരു നേതൃത്വ പരിശീലനം ലഭിച്ചവരിൽ വൻ മാനസിക ബലം വന്നുനിറയും.


ഈ വിധമായുള്ള ഒരു മറിമായം ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് യതോരു ദിവാസ്വപ്നത്തിലും ദുഃസ്വപ്നത്തിലും വിഭാവനം ചെയ്യാൻ ആവില്ല.


ഈ പട്ടാള ഓഫിസർക്ക് ലഭിച്ച അതേ മൃഗീയമായ നേതൃത്വ ഭാവം പോലീസ് ശിപായിമാരിലും ഇന്ന് കാണാൻ പറ്റും.


ആദ്യത്തേത് (പട്ടാള ഓഫിസറുടേത്) നമ്പൂതിരിമാരുടേ ആജ്ഞാധികാരത്തിനോടും രണ്ടാമത്തേത് (പോലീസ് ശിപായിയുടേത്) നായർമാരുടെ ആജ്ഞാധികാരത്തിനോടും സാമ്യപ്പെടുത്താനാവുന്നതാണ്.


QUOTE from Malabar Manual :


The next caste to be noticed is formed of the Cherumar or agrestic slaves. These were in all probability the aborigines of the country when it passed under the rule of the Nayars.


The name is now written as above Cherumar, and as such is supposed to be derived from cheru, small, an adjective which correctly describes the appearance of this caste now-a-days ; but size and stature depend more upon conditions of food than upon anything else, and a race which has for centuries on centuries continued to be fed by its masters on a minimum of what will keep body and soul together is pretty sure in the long run to degenerate in size.


END OF QUOTE


ആശയം :

ചെറുമരെക്കുറിച്ചുള്ള കാര്യമാണ്. അവരെ ചെറുമർ എന്ന് വിളിക്കുന്നത് തന്നെ അവരുടെ ചെറിയ (ചെറു) ശരീര പ്രകൃതം മൂലമാണ് പോലും. കീഴിലുള്ളവർ ശാരീരികമായി ചെറിയവർ ആയിരുന്നാൽ ഫ്യൂഡൽ ഭാഷാകോഡുകളുടെ രൂപകൽപ്പനയോട് വളരെ താതാത്മ്യത്തിലാവാൻ സൌകര്യം നൽകുന്ന കാര്യമാണ്.


ചെറുമർക്ക് മതിയായ ഭക്ഷണം നൽകാതെയും അവരെ വാക്കുകളിൽ അടിമപ്പെടുത്തിയും ആണ് അവരെ ചെറുമർ ആയി നിലനിർത്തിയിരുന്നത്.

END.


ഈ വിധം ജീവിച്ചുവരുന്ന ചെറുമർക്ക് അത്മവിശ്വാസവും മനോവീര്യവും വളരെ കുറവായിരിക്കും എന്ന് എടുത്ത് പറയേണ്ടതില്ലതന്നെ. നായർമാരേയും ചെറുമരേയും ഒന്നിച്ചു കണ്ടാൽ രണ്ടും രണ്ട് വളരെ വ്യത്യസ്ത ജനവംശം തന്നെയാണ് എന്നുവരെ വിദേശിയർക്ക് തോന്നും എന്നത് തീർച്ചയാണ്.


അതിഗംഭീരമായ മാനസിക വീര്യവും ആത്മവിശ്വസവും ആണ് നായർമാർക്ക് ഫ്യൂഡൽ ഭാഷകൾ നൽകിയിരുന്നത്. ചെറുപ്രായക്കാരനായ നായർ കുട്ടി നീയെന്ന് സംബോധന ചെയ്താൽ, പ്രായമുള്ള കീഴ്ജന വ്യക്തി അടിയാളത്തം പ്രകടിപ്പിച്ചുതന്നെ നിൽക്കും. ഇന്ത്യൻ പട്ടാളത്തിലേതുപോലെ.


മൈസൂറിൽ നിന്നും മലബാറിലേക്ക് ആക്രമണം വന്നപ്പോഴും, പിന്നീട് മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പടർന്നപ്പോഴും, ഈ കീഴ്ജനത്തിൽ പെട്ട പലരും തുടൽ പൊട്ടിയതുമാതിരി അഴിഞ്ഞാടുകയാണ് ചെയ്ത്.


പട്ടാളത്തിന്റെ കാര്യം പറഞ്ഞപ്പോൾ, പണ്ട് ഫ്രഞ്ച് സൈന്യം George Washingtonന്റെ കൂട്ടരോടൊപ്പം നിന്ന് അമേരിക്കയിൽ ബൃട്ടിഷ് ഭരണത്തിന് എതിരായി പൊരുതിയ കാര്യം ഓർമ്മവരുന്നു. എതിർപക്ഷത്തും കടെയുള്ളവരിലും ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ഉള്ളത് ഫ്രഞ്ച് സൈനികർക്ക് ആശ്ചര്യകരമായ അനുഭവമായിരുന്നു. അവർക്ക് പുതുമയാർന്ന മാനസിക അന്തസ്സും മറ്റുമായ അനുഭവം ആണ് ലഭിച്ചത്.


ഈ ഫ്രഞ്ച് പട്ടാളക്കാർ തിരിച്ച് ഫ്രാൻസിൽ ചെന്നപ്പോൾ, സ്വന്തം രാജാവിന്റെ തലയറുക്കാനുള്ള പദ്ധതികളിലേക്കാണ് അവർ കൂടിച്ചേർന്നത്.


ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്തപ്പെട്ടിരിക്കുന്നവർക്ക് ചെറിയൊരു ഇങ്ഗ്ളിഷ് അനുഭവം ലഭിച്ചാലുള്ള സ്ഥിതി ഈ വിധമാണ്.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page