top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

19. നായർമാർ അവസരം ലഭിച്ചപ്പോൾ ഇസ്ലാമിൽനിന്നും പുറത്തേക്ക് ചാടിയില്ല

മൈസൂറുകാർ വന്ന് മലബാറിലെ ചില അമ്പലവാസികളേയും നായർമാരേയും മക്കത്തായ തീയരേയും പുലയരേയും പറയരേയും ചെറുമരേയും മറ്റും ഇസ്ലാമിലേക്ക് ചേർത്തുവെന്നതിനെ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് പിടിച്ച് നിർബന്ധിച്ച് ചേർത്തുവെന്ന് പറയാനാവുമോ?


മുകളിൽ പരമാർശിക്കപ്പെട്ട ജനവംശങ്ങൾ ആരും തന്നെ യഥാർത്ഥത്തിൽ ഹിന്ദുക്കൾ ആയിരുന്നില്ല, അന്ന്. അമ്പലവാസികളെ ഒഴിവാക്കിയാൽ, മുകളിൽ പരാമർശിക്കപ്പെട്ട ആർക്കും തന്നെ യാതോരു ഹൈന്ദവ (ബ്രാഹ്മണ) ക്ഷേത്രത്തിലും കയറാൻ ആവില്ലതന്നെ. വേദങ്ങൾ വായിക്കാനോ വായിക്കുന്നത് കേൾക്കാനോ ഇവർക്കാർക്കും അനുവാദമില്ലായിരുന്നു. ബ്രാഹ്മണ ദൈവങ്ങളെ പ്രതിഷ്ഠിക്കാനും അനുവാദം ഇല്ലായിരുന്നു.


ഇന്ന് ഈ വിധ കാര്യങ്ങൾ കേൾക്കുമ്പോൾ, ഇന്നത്തെ പല ഹൈന്ദവർക്കും ഇത് അംഗീകരിക്കാനോ വിശ്വസിക്കാനോ ആവില്ലതന്നെ. എന്നാൽ വാസ്തവം ഇതുതന്നെ.


മക്കത്തായ തീയരിലേയും മറ്റ് കീഴ്ജനങ്ങളിലേയും ചിലർ ഇസ്ലാമിലേക്ക് ചാടിക്കയറിയത് ആരും തന്നെ നിർബന്ധിച്ചതു കൊണ്ടാണ് എന്ന് തോന്നുന്നില്ല.


ടിപ്പുവിന്റെ കൂടെ ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്ന പ്രസ്തവാനയും കാണാറുണ്ട്. ഇതും ശരിയാണോ എന്ന് വ്യക്തമായി അറിയില്ല. ടിപ്പുവിന്റെ സൈന്യത്തിൽ ബ്രാഹ്മണർ ഉണ്ടായിരുന്നുവെങ്കിൽ, ടിപ്പുവിന്റെ കൂടെ ഹിന്ദുക്കൾ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടാനാവുന്നതാണ്. ക്ഷത്രിയർ ഉണ്ടായിരുന്നാലും മതി.


ടിപ്പുവിന്റെ കൂടെയുള്ളവരിൽ ഇസ്ലാം മതക്കാരല്ലാത്തവർ ഉള്ളത് മുഴുവനും ഹിന്ദുക്കളാണ് എന്ന് പറഞ്ഞാൽ, അത് ഇന്ത്യൻ അക്കാഡമിക്ക് ചരിത്രകാരന്മാരുടെ അമിത വിവരത്തിലൂടെ വീക്ഷിച്ചാലേ ശരിയാവുള്ളുവെന്നാണ് തോന്നുന്നത്.


അമ്പലവാസികൾ ഹിന്ദുക്കൾ ആണോ എന്നതും ചിന്തിക്കേണ്ടുന്ന കാര്യമാണ്.


ഈ വിധം കാണുക:


ബോംബെയിൽ വളരെ ഉന്നതർ മാത്രം അംഗങ്ങൾ ആയിട്ടുള്ള ചില ക്ളബ്ബുകൾ ഉണ്ട്. ആ വിധ ക്ളബ്ബുകളിൽ കുതിര സവാരി പഠിപ്പുക്കുന്നവർ അടക്കം പലവിധ തൊഴിലുകാരും ഉണ്ട്. ഈ വിധ തൊഴിലുകാർ എത്രമാത്രം തൊഴിൽ നൈപുണ്യവും, ക്ളബ്ബ് അംഗങ്ങളോട് കൂറും കടപ്പാടും വാത്സല്യവും പ്രകടിപ്പിച്ചാലും, അവർക്ക് ഒരിക്കലും ക്ളബ്ബിലെ അംഗത്വം ഈ കാരണങ്ങൾ പറഞ്ഞുകൊണ്ട് നൽകില്ലതന്നെ.


അവരുടെ തൊഴിൽ കാലാവധി കഴിഞ്ഞാൽ അവർ ക്ളബ്ബിന് പുറത്താണ്. അകത്തേക്ക് പ്രവേശനം അന്നുമുതൽ പരിമിതപ്പെട്ടിരിക്കും.


ലോകത്തിൽ കുറച്ച് വകതിരിവുള്ള ഏത് ആളും ആൾക്കൂട്ടവും ഈ വിധം തന്നെയാണ് തങ്ങളുടെ സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നവരെ നിലനിർത്തുക. ഇതിന് വിപരീതമായി തനി വിഡ്ഢിത്തം കാണിക്കുന്നവരിൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾ ഉൾപ്പെടും. ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


ഈ മുകളിൽ സൂചിപ്പിച്ച logic പ്രകാരം അമ്പലവാസികളും ഹിന്ദുക്കൾ അല്ലതന്നെ. എന്നാൽ അവർ ബ്രാഹ്മണ മേധവിത്വത്തിനോട് ഒട്ടിനിൽക്കുകതന്നെ ചെയ്യും. കാരണം ഈ ഒട്ടൽ വിട്ടുപോയാൽ, പിന്നെ വന്ന് പതിക്കുന്നത് അവരെ വാക്ക് കോഡുകളിൽ തുണ്ടംതുണ്ടം ആക്കാൻ കെൽപ്പുള്ള കീഴ്ജന വംശങ്ങളുടെ കൈയിലാണ്.


മൈസൂറുകാർ വന്ന് നായർമാരോട് ഏറ്റുമുട്ടുമ്പോൾ, മൈസൂറുകാരിലെ മുഹമ്മദീയരല്ലാത്തവർ നായർമാരെ അവരുടെ സ്വന്തം മതക്കാർ ആയി കണ്ടിരിക്കും എന്നും തോന്നുന്നില്ല. മാമലകൾക്ക് അപ്പുറത്തുള്ള മലബാറിൽ വാര്യർ, പുഷ്പകർ, നായർ തുടങ്ങി അനവധി പേരുകളിൽ പലവിധ ജനവംശങ്ങൾ ഉണ്ട് എന്നും അവരെയാണ് അടിച്ചുതമർത്തേണ്ടത് എന്നുമൊക്കെയുള്ള ചിന്തകളേ അവരിൽ കാണുകയുള്ളു.


അവരും ഹിന്ദുക്കൾ അല്ല, ഇവരും ഹിന്ദുക്കൾ അല്ല. അതുമാത്രമായിരിക്കും അവർ തമ്മിലുള്ള സാമ്യത.


നായർമാർ ഇസ്ലാം മതത്തിലേക്ക് ചേർന്നപ്പോൾ, അവർക്ക് എന്തു സംഭവിച്ചു എന്നതും നോക്കാമെന്ന് തോന്നുന്നു. ഇവിടെ എഴുതാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വളരെ തുച്ഛമായ വിവരത്തിന്മേൽ നിന്നുകൊണ്ടാണ് എന്ന് അറിയിച്ചുകൊണ്ടുതന്നെയാണ് ഇവിടെ എഴുതുന്നത്.


അക്കാലങ്ങളിൽ യുദ്ധവേദികളിൽ വച്ച് പിടികൂടപ്പെടുന്നവരെ, പട്ടാളക്കാരുടെ തന്നെ പലവിധ തൊഴിലുകൾക്കായും ഉപയോഗിക്കപ്പെടുമായിരുന്നു എന്ന് കരുതാം. അവർക്ക് ഭക്ഷണം പാചകം ചെയ്യുക, അവരുടെ വസ്ത്രങ്ങൾ കഴുകുക എന്നെല്ലാം ഉള്ളത് ഒന്ന്.


അതിനേക്കാൾ വിഷമകരമായിട്ടുള്ള കാര്യം പട്ടാളക്കാരുടെ toiletingങ്ങുമായി ബന്ധപ്പെട്ട വൃത്തിയാക്കൽ പ്രവർത്തിയാണ്. പലപ്പോഴും പട്ടാളക്കാർ തമ്പടിക്കുന്ന ഇടങ്ങളിൽ കുഴികൾ കുഴിച്ച് അവിടെ താൽക്കാലിക toiletറ്റുകൾ നിർമ്മിക്കുക ഈ വിധ തടവുകാരായിരിക്കും. അവർ അടിമകൾ തന്നെ.


Toilet സൌകര്യം എന്നത് ഒരു വൻ സംഗതി തന്നെയാണ്. യുദ്ധരംഗങ്ങളിൽ ഇത് ഒരു വൻ വിപത്തായിത്തന്നെ നിലനിൽക്കും. 2000ത്തോളം നായർമാരും അവരുടെ കുടുംബക്കാരും നാദാപുരത്തിന് അടുത്തുള്ള കുറ്റിപ്പുറത്തെ പഴയ കോട്ടയിൽ, ചുറ്റും മൈസൂറുകാർ നിറഞ്ഞു നിന്നപ്പോഴും, ഏതാനും ദിവസങ്ങളോളം കീഴടങ്ങാതെ പിടിച്ചു നിന്നിരുന്നു. എന്നാൽ അവർ കീഴടങ്ങിയതിന് ഒരു വൻ കാരണം, ഇത്രമാത്രം ജനത്തിന് ഒന്നിച്ച് ജീവിക്കാനുള്ള ടോയ്ടറ്റിങ്ങിനും ശുചീകരണത്തിനുള്ള വെള്ളത്തിനും ഉള്ള സൌകര്യം കുറഞ്ഞു കുറഞ്ഞു വന്നതോടുകൂടിയാവാം.


പഞ്ചാബിൽ ഖാലിസ്ഥാൻ സ്വാതന്ത്ര്യ സേനാനികൾ അമൃസറിലെ സുവർണ്ണ ക്ഷേത്രത്തിൽ Operation Blue Starറിന് ശേഷം വീണ്ടും ഒന്നിച്ചു കൂടി വിപ്ളവക്കൊടി വീണ്ടും ഉയർത്തിയപ്പോൾ, ഇന്ത്യൻ പക്ഷത്തെ നയിച്ച KPS Gill IPS ചെയ്തത്, രാവിലെ Toiletറ്റിങ്ങ് ആവശ്യത്തിനായി ക്ഷേത്ര കുളത്തിൽ വന്ന് വെള്ളം കോരുന്ന ഓരോരുത്തരേയും, മതിൽ കെട്ടിന് അപ്പുറത്തുള്ള ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും പോലീസുകാരെക്കൊണ്ട് വെടിവെച്ചിടീക്കുകയായിരുന്നു.


അതോടെ വിപ്ളവകാരികളുടെ ടോയ്ലറ്റിങ്ങ് പൂർണ്ണമായും നിലച്ചു. ഈ ഒരു തന്ത്രം ഉപയോഗിച്ച് ആ വിപ്ളവത്തെ അടിച്ചമർത്താൻ ആ പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞു.


ഹിമാലയത്തിൽ പട്ടാളം toileting ചെയ്യുന്നത് തുറസ്സായ മഞ്ഞിൻപുറത്തും, മലഞ്ചരിവിൻ വക്കത്ത് കയറിൽ കെട്ടിത്തൂങ്ങിനിന്നും മറ്റുമാണ് പോലും. യുദ്ധം പുറപ്പെട്ടാൽ പട്ടാളക്കാർ ശരിക്കും വിഷമിക്കും. ഹിമാലയമാണെങ്കിൽ പലയിടത്തും നാറിത്തുടങ്ങിയെന്നും പറയപ്പെടുന്നു. അവിടുന്ന ആരംഭിക്കുന്ന പുണ്യ നദീ സ്രോതസ്സുകളെക്കുറിച്ച് പറയാനും പറ്റില്ല,


മലബാറിനുള്ളിലെ യുദ്ധവേദികളിൽ ടോയ്ലറ്റിങ്ങുമായി ബന്ധപ്പെട്ട് വൃത്തിയാക്കൽ വേലകൾക്കായി ഹീന ജാതിക്കാരെ മാത്രമേ ഉപയോഗിക്കുള്ളുവെന്ന് പറയാവുന്നതാണ്. നായർമാരെ ഈ വക കാര്യങ്ങൾക്ക് ഉപയോഗിച്ചാൽ, അത് എല്ലാ നായർമാർക്കും മാനഹാനി വരുത്തും.


ഇന്ത്യൻ ഏയ്ർഫോസ് പയലറ്റിനെ പാക്കിസ്ഥാനുകാർ പിടികൂടിയതുമാതിരിയാണ് കാര്യങ്ങൾ. അവിടുള്ള ശിപായി പട്ടാളക്കാർ ഹിന്ദിയിൽ ഈ ആളെ ചോദ്യംചെയ്താൽ, പാക്കിസ്ഥാനി പട്ടാള ഓഫിസർമാർക്കും മനഃപ്രയാസം വരാനുള്ള സാധ്യത ഏറെയാണ്.


ശിപായി പട്ടാളക്കാരൻ Majorറേയോ Colonelലിനേയോ तू (തൂ / നീ) എന്ന് സംബോധന ചെയ്യുകയും, Majorറും Colonelറും ശിപായി പട്ടാളക്കാരനെ आप्प् (ആപ്പ്) എന്ന് തിരിച്ച് അടിയാളത്തത്തോടുകൂടി സംബോധന ചെയ്താലും, പാക്കിസ്ഥാനിലെ പട്ടാള ചിട്ടയിലും ചെറിയതോതിലെങ്കിലും ഒരു പ്രശ്നം വന്നേക്കാം.


ഇന്ത്യൻ പയലറ്റിനെ പാക്കിസ്ഥാനി പട്ടാള ഓഫിസർമാർ കൈവശപ്പെടുത്തുകയും, ഇങ്ഗ്ളിഷിൽ മാത്രം അഭിസംബോധന ചെയ്യുകയും ചെയ്തു, ഇതു നമ്മ ആൾ തന്നെ എന്ന ഭാവത്തിൽ.


ശിപായി പട്ടാളക്കാർ നമ്മ ആൾ അല്ലതന്നെ!


നായർമാരേയും അമ്പലവാസികളേയും പിടികൂടുക ചെയ്തത് മൈസൂറുകാരണ്. മലബാറിൽ നായർമാർക്കും അമ്പലവാസികൾക്കും ലഭിക്കുന്ന ഭാഷാ കോഡുകളിലെ ഔന്നിത്യം മൈസൂറിൽ ലഭിച്ചിരിക്കില്ല എന്നുള്ളതാവാം ഏറ്റവും കഠിനമായ അനുഭവം. കായിക തൊഴിലുകൾ എല്ലാംതന്നെ മാനസികമായും ശാരീരികമായും താങ്ങൻ പറ്റുന്നവ തന്നെയാവാം.


എന്നാൽ വാക്കുകളിലെ ഇടിവ് താങ്ങാൻ പറ്റില്ലതന്നെ.


എന്നാൽ പല നായർമാരും മൈസൂറിലേക്ക് മാറ്റപ്പെട്ടിരുന്നില്ല എന്നും ഓർക്കാവുന്നതാണ്.


ഇസ്ലാമിലേക്ക് ചേർക്കപ്പെട്ട നായർമാർക്ക് മൈസൂറുകാരുടെ ശക്തി ക്ഷയിച്ചതോടുകൂടി, ഇസ്ലാമിൽ നിന്നും പുറത്തുവാരാനാവുമായിരുന്നു. എന്നാൽ അങ്ങിനെയൊരു കാര്യം അവർ ചെയ്തതായി കാണുന്നില്ല. തങ്ങളെ തടവിലാക്കിയവരുടെ മതവും സംസ്ക്കാരവും ജീവിത ശൈലിയും മറ്റും വിടാൻ യഥാർത്ഥത്തിൽ വൻ പ്രചോദനം മനസ്സിൽ നിലനിൽക്കേണ്ടതല്ലേ എന്ന് ചിന്തിക്കാവുന്നതാണ്.


പോർച്ചുഗീസുകാർ മുഹമ്മദ്ദീയരെ ക്രിസ്തീയരാക്കിയ ഒരു വിവരം Malabar Manualലിൽ കാണുന്നുണ്ട്. എന്നാൽ മതം മാറ്റപ്പെട്ട ഈ കൂട്ടർ അവർക്ക് കിട്ടിയ ആദ്യത്തെ അവസരത്തിൽ തന്നെ ഇല്ലാമില്ക്ക് തിരിച്ചു ചാടി.


QUOTE 👉: Nor did the Portuguese content themselves with suppressing the Muhammadan trade ; they tried to convert the Moslems to Christianity and it is related that, in 1512, they seized a large number of Moorish merchants at Goa and forcibly converted them. Of course those converts reverted to their own religion at the first convenient opportunity. END OF QUOTE.


എന്നാൽ നായർമാർ ഇസ്ലാമിൽനിന്നും പുറത്തേക്ക് ചാടിയതായി രേഖപ്പെടുത്തിക്കണ്ടില്ല. അവർ എവിടേക്കാണ് തിരിച്ച് ചാടേണ്ടത് എന്ന പ്രശ്നം കാരണമാണ് അവർ ചാടാതിരുന്നത് എന്ന് എഴുതിയത് കണ്ടിട്ടുണ്ട്.


തിരിച്ചു ചാടാൻ സ്ഥലമില്ല എന്ന് പറയുന്നതിന് കാര്യമായ അർത്ഥം ഇല്ലതന്നെ. കാരണം, അവർ ബ്രാഹ്മണരല്ല. അവർ beef കഴിക്കുകയും സുന്നത്ത് ചെയ്യുകയും ചെയ്തത് ഒരു തലമുറയിലൂടെ മാച്ചുകളയാവുന്ന ഒരു വ്യതിചലനം മാത്രമാണ്.


ഇതേ പോലെ വേറെയും പല ജാതിക്കാരും മാംസവും മത്സ്യവും കഴിച്ച് ജാതീയമായി ചെറുതായൊന്ന് താഴ്ന്ന് ജീവിച്ചിരുന്ന കാര്യം നേരത്തെ എഴുതിയിരുന്നു.


തുടരും......

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page