top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി നൈപുണ്യത്തെക്കുറിച്ച്

നായർമാരെ അതിഗംഭീരമായി പുകഴ്ത്തിപ്പറയുന്ന ചില പഴയ കാല എഴുത്തുകൾ ഇനി നോക്കാം.


അവ ഉദ്ദരിക്കുന്നതിന് മുൻപായി ഒരു കാര്യം വീണ്ടും വായനക്കാരന്‍റെ ഓർമ്മയിലേക്ക് കൊണ്ടുവരികയാണ്. നായർ എന്നത്, പല വ്യത്യസ്ത ജനവംശങ്ങളും കൈവശപ്പെടുത്തുകയും പിന്നീട് പാരമ്പര്യ അവകാശമായി കരുതിയിരുന്നതുമായ, ഒരു സ്ഥാനപ്പേരാവാം എന്നതാണ് അത്.


ദക്ഷിണേഷ്യയ്ക്ക് പുറത്തുനിന്നുമുള്ള വിദേശീയർ പണ്ടുകാലങ്ങളിൽ മലബാറിലേക്ക് വന്നപ്പോൾ ആയോധന കലയിൽ പ്രാവീണ്യം നേടിയിരുന്ന നായർമാരെ കാണുകയുണ്ടായി എന്ന് മനസ്സിലാക്കാവുന്നതാണ്. നായർമാരിലെ ചില വീട്ടുകാരിലെ ചെറുപ്രായക്കാർ ഏതാണ്ട് ഏഴുവയസ്സു മുതൽ കളരി 👆 അഭ്യസിക്കാൻ പോകുമായിരുന്നു എന്നും മനസ്സിലാക്കുന്നു.


വാൾ, ചുരിക, വടി, ചൂരൽ, കത്തി, കഠാര തുടങ്ങിയ ആയുധങ്ങളും, ആവക ആയുധപ്രയോഗങ്ങളെ തടയാനും അവയുടെ ആക്രമണങ്ങളിൽനിന്നും സ്വന്തം ശരീര ഭാഗങ്ങളെ സംരക്ഷിക്കാനും മറച്ചുവെക്കാനും ഉള്ള പരിചയെന്ന ഫലകവും, ഉപയോഗിച്ചുള്ള യുദ്ധമുറകളും വെറുംകൈ ഏറ്റുമുട്ടലുകളും, ശരീര ഭാഗങ്ങളെ പൂട്ടിട്ടുവെക്കലും ആവിധ പൂട്ടലുകളിൽനിന്നും ഊരിഒഴിയാനുള്ള മാർഗ്ഗങ്ങളും, പല തരത്തിലുള്ള മറിയലുകളും ചാട്ടങ്ങളും മറ്റും, സങ്കീർണ്ണമായ ചുവടുവെപ്പുകളിലൂടെ അഭ്യസിച്ചെടുക്കുന്ന ഒരു ആയോധനകലാ സമ്പ്രദായം തന്നെ ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഉണ്ടായിരുന്നു.


അതിന്റെു പേര് കളരിയെന്നാണ്.


ഈ വിധമായുള്ള ഒരു പാരമ്പര്യം തിരുവിതാംകൂറിൽ ആതേ പടിയുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. തിരുവിതാംകൂറിന്‍റെ തമിഴ് ഭാഷാ പാരമ്പര്യത്തിൽ തമിഴ് പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന അടിതട, അടിമുറൈ, സിലബം തുടങ്ങിയവ തിരുവിതാംകൂറിന്‍റെ പാരമ്പര്യത്തിൽ കാണുമായിരിക്കാം.


അതേ സമയം, മലബാറിലെ നായർമാർ തിരുവിതാംകൂറിലേക്ക് പുരാതന കാലങ്ങളിൽ കുടിയേറിയ👆 കാര്യം നേരത്തെ പരാമർശിച്ചതാണ്. ഇക്കൂട്ടരിൽ ചിലരെങ്കിലും തിരുവിതാംകൂറിലേക്ക് കളരിയേയും കൊണ്ട് വന്നിട്ടുണ്ടാവാനും സാധ്യതയില്ലാതില്ല. മലബാറിലെ കളരിയുടെ ഒരു നേർത്ത രൂപം ആയിരിക്കാം തെക്കൻ കളരി എന്ന് ഒരു ചിന്ത. ശരിയാണോ എന്ന് അറിയില്ല.


നമ്പികൾ, നമ്പ്യാർ, നമ്പീശന്മാർ എന്നെല്ലാം പേരുകളിൽ അറിയപ്പെട്ടിരുന്ന അമ്പലവാസികളിൽ പെട്ടവർ തിരുവിതാംകൂറിൽ ജിംനേഷ്യങ്ങളും 👆 കായികാഭ്യാസ പരിശീലന കേന്ദ്രങ്ങളും നടത്തിപ്പുചെയ്യുകയും, വാൾപ്പയറ്റ് പഠിപ്പിക്കലും അതുപോലുള്ള മറ്റ് കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു പോലും, എന്ന് നേരത്തെ പരാമർശിക്കപ്പെട്ടകാര്യമാണ്.


എന്നാൽ ഇതിന് മലബാറിലെ കളരി പാരമ്പര്യവുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. ഇവിടെ ഓർക്കേണ്ടത്, ദക്ഷിണേഷ്യയിൽ മാത്രമല്ല, മറിച്ച് ലോകത്തിലെ മറ്റ് പല പ്രാകൃത ദേശങ്ങളിലും ഈ വിധ കലകൾ അവിടവിടങ്ങളിലെ ചില ജനവിഭാഗങ്ങൾ അവർക്കുള്ളിലെ ആളുകൾക്ക് മാത്രം അറിവ് ലഭിക്കുന്ന രീതിയിൽ പരിശീലിക്കുന്നുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.


പരശുരാമൻ ആണ് കളരിയെ മറ്റെവിടെയോനിന്നും കൊണ്ടുവന്നത് എന്ന് കേരളോൾപ്പത്തിയിൽ പറയുന്നുണ്ട് പോലും. കേരളോൽപ്പത്തി 👉 എന്ന ഗ്രന്ഥം കേട്ടറിവിന്‍റെ അടിസ്ഥാനത്തിൽ വ്യക്തമായ ചില ഗൂഢോദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാവാം എന്ന് നോരത്തെ സൂചിപ്പിച്ചിട്ടുണ്ട്. പരശുരാമൻ ബ്രാഹ്മണരെയാണ് കളരി പഠിപ്പിച്ചിരിക്കുക എന്ന് അനുമാനിക്കാം. എന്നാൽ പരശുരാമൻ ഇങ്ങിനെ ഇത് ചെയ്തിട്ടുണ്ട് എങ്കിൽ അത് മലബാറിലായിരിക്കാം എന്ന് തോന്നുന്നു.


ബ്രാഹ്മണർക്ക് കീഴിൽ അവരുടെ സംരക്ഷണ വേലകൾ ചെയ്യാനായി നായർ എന്ന സ്ഥാനത്തിൽ ആളുകളെ നിയമിച്ചു തുടങ്ങിയപ്പോൾ, ഈ അഭ്യാസവേല അവരിലേക്ക് നീങ്ങിയെന്ന് അനുമാനിക്കാവുന്നതാണ്.


വടക്കൻ മലബാറിലേയും തെക്കൻ മലബാറിലേയും നായർമാരിലെ ചില ഉന്നത കുടുംബങ്ങൾ ഈ യുദ്ധവേലകളും ആയോധനാ സാങ്കേതികതകളും, നിത്യാഭ്യാസത്തിലൂടേയും നിത്യപരിശീലനത്തിലൂടേയും നൂറ്റാണ്ടുകളിലൂടെ നിലനിർത്തിപ്പോന്നിരുന്നു എന്നു തോന്നുന്നു. ഇതിനായി അവർ ഉപയോഗിച്ചിരുന്ന വേധി കളരിയെന്നാണ് അറിയപ്പെട്ടിരുന്നത് എന്നും തോന്നുന്നു.


മലബാറിലെ കളരിയെന്നത് 'കളരിക്കുരിക്കൾ' എന്ന പേരിൽ പരാമർശിക്കപ്പെടുന്ന, അഭ്യാസം പഠിപ്പിക്കുന്ന സ്ഥാനക്കാരന് കീഴിൽ ഗുരുഭക്തിയോടുകൂടി അടിയാളത്തം പ്രകടപ്പിക്കുന്ന ഒരു കൂട്ടം അഭ്യാസികളുടെ കൂട്ടായ്മയായിരുന്നിരിക്കാം.

ഓര് - ഓൻ, എന്നും ഇങ്ങൾ - ഇഞ്ഞി എന്നുമുള്ള ഫ്യൂഡൽ ഭാഷാ ബന്ധിപ്പിക്കൽ കോഡിങ്ങിന്‍റെ 180° എതിർകോണുകളിലുള്ള രണ്ടറ്റത്ത് കോർത്തിരിക്കപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഒരു പ്രസ്ഥാനം ആയിരിക്കും ഇത്.


എന്നാൽ, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാരും തന്നെ നായർമാർക്കുള്ളിലെ ഉന്നത 👆 കടുംബക്കാരായിരിക്കാം. എന്നുവച്ചാൽ, കുരിക്കളും ശിഷ്യരും നായർമാർ തന്നെയായിരിക്കും.


കളരി അഭ്യാസം പരിശിലീക്കുന്ന കളരിയെന്ന ഇടം തന്നെ മണ്ണിലേക്ക് കുഴിച്ചുണ്ടാക്കിയ ഒരു നീളമുള്ള മുറിപോലുള്ള ഇടമായിരിക്കും എന്നും കേട്ടറിവുണ്ട്. ഈ വിധമാണോ കളരിയുടെ പൊതുവായുള്ള രൂപകൽപ്പന എന്ന് അറിയില്ല. കാരണം, ഈ എഴുത്തുകാരന് വ്യക്തിപരമായി തോന്നിയിട്ടുള്ളത്, ഭൂമിക്ക് സമനിരപ്പിൽ നീളമുള്ള മുറിയുടെ രൂപത്തിൽ ഓലകൊണ്ട് മറച്ച കെട്ടുകൾ ആണ് കളരികൾ എന്നാണ്.


നായർമാരാണ് കളരി അഭ്യാസം പൈതൃകമായ നിലനിർത്തിപ്പോന്നിരുന്നത് എന്ന് അവകാശപ്പെടാനാവുമെങ്കിലും, ഈ കലാരൂപം വടക്കൻ കേരളത്തിൽ മരുമക്കത്തായ തീയരിലെ പ്രാദേശിക ഉന്നത കുടുംബക്കാരിൽ ചിലരും പരിശീലിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ എഴുത്തുകാരന്‍റെ കുടുംബ ബന്ധങ്ങളിൽ തന്നെ കളരി നടത്തിയിരുന്ന കുടുംബങ്ങൾ പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. നായർമാരുമായുള്ള അടുത്ത ഇടപാടുകൾ മരുമക്കത്തായ👆 തീയരിലെ ചില കുടുംബക്കാർക്ക് ഉണ്ടായിരുന്നതായിരിക്കാം കളരി നൈപുണ്യത്തിലേക്ക് മരുമക്കത്തായ തീയരിലെ ചിലരെ നയിച്ചത്.


തെക്കൻ മലബാറിൽ മക്കത്തായ തീയരിൽ ഈ അഭ്യാസ വിവരം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.


അതേ സമയം വടക്കൻ മലബാറിലേയും തെക്കൻ മലബറിലേയും മാപ്പിളമാരിലും ഈ അഭ്യാസത്തിന്‍റെ പാരമ്പര്യം കാണുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ വിവരും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല.


മലബാറിലെ കളരി അഭ്യാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യമാണ് പടകാളി ആരാധാന. കാളി ആരാധനാ പാരമ്പര്യം ബ്രാഹ്മണ 👆 ആദ്ധ്യാത്മികതയുമായി ബന്ധമുള്ളതാണോ എന്ന് അറിയില്ല. ഈ വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.


തിരുവിതാംകൂറിലേയും തമിഴ്നാടിലേയും ആയോധനാ കലാ പരിശീലനത്തിലും ഏതെങ്കിലും ദിവ്യവ്യക്തിത്വത്തോടുള്ള അടിയാളത്തം പ്രകടിപ്പിച്ചുതന്നെയാവാം പരിശീലനം തുടങ്ങിയിരുന്നിരിക്കുക. കാരണം, യുദ്ധ ദേവതയ്ക്ക് അടിയാളത്തം നൽകിത്തന്നെയാണ് ഈ വിധ കാര്യങ്ങൾക്ക് ആളുകൾ മുന്നിട്ടിറങ്ങുക എന്ന് തോന്നുന്നു. കൂടുതൽ വിവരം ഈ എഴുത്തുകാരന്‍റെ കൈവശം ഇല്ല.


മരുമക്കത്തായ തീയർ നടത്തിയിരുന്ന കളരികളിൽ പടകാളി ആരാധന ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. കളരി നൈപുണ്യത്തോടൊപ്പം, അവരുടെ ദൈവങ്ങളേയും പങ്കിടാൻ 👆 നായർമാർ തയ്യാറായിരുന്നിരിക്കുമോ എന്നതാണ് ചോദ്യമായി മനസ്സിൽ കയറുന്നത്.


മാപ്പിളമാരുടെ കളരി അഭ്യാസ പരിശീലനത്തിൽ പടകാളി ആരാധന ഉണ്ടാവാൻ സാധ്യതയില്ല👆. ഇതിനെക്കുറിച്ചും യാതോരുവിവരവും ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല. എന്നാൽ മാപ്പിള കളരികളിൽ അഭ്യാസ പരിശീലനത്തിനും പ്രകടനത്തിനും മുൻപായി കളരി പരിശീലനം / പ്രകടനം ചെയ്യുന്ന വ്യക്തി ഭൂമിയെ ചൂണ്ടുവിരൽ കൊണ്ട് തൊട്ട് ആദരിക്കുന്നതായി കണ്ടകാര്യം ഒരു ഇസ്ലാംമത വ്യക്തിതന്നെ ഈ എഴുത്തുകാരനോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയില്ല.


മാപ്പിളമാരിലേക്ക് കളരിയുടെ വിത്തുകൾ ഏത് വിധത്തിലാണ്👇 പകർന്നത് എന്ന് വ്യക്തമായി അറിയില്ലായെങ്കിലും, വടക്കേ മലബാറിലെ Badagaraയ്ക്ക് അടുത്തായുള്ള കോട്ടക്കലിൽ താമസക്കാരായ കുഞ്ഞാലി മരക്കാർ കുടുംബക്കാർക്ക് Calicut രാജകുടുംബവുമായി അടുത്ത ബന്ധവും ഇടപാടുകളും ഉണ്ടായിരുന്നത് കൊണ്ട് അവർക്ക് ആ വഴിയിലൂടെ കളരിയുമായി ബന്ധം വന്നുകാണും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.


എന്നാൽ കളരിയുടെ ഈറ്റില്ലമായി പറയപ്പെടുന്ന കടത്തനാട് Badagaraയ്ക്ക് അടത്തുള്ള പ്രദേശം തന്നെയാണ് എന്നും ഓർക്കാവുന്ന കാര്യമാണ്. കുഞ്ഞാലി കുടുംബത്തിന് കളരി ലഭിക്കാനായി ദക്ഷിണ മലബാറിലെ Calicutലേക്ക് പോകേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. പകരം കടത്തനാട് രാജകുടുംബക്കാരും മറ്റ് പ്രാദേശിക നായർ കുടുംബക്കാരും മറ്റുമായുള്ള ബന്ധം മാത്രം മതിയാകും.


വടക്കേ മലബാറിലെ മാപ്പിളമാരിൽ ചിലരെങ്കിലും ഏതോ വിധത്തിലുള്ള കായികാഭ്യാസം പഠിച്ചിട്ടുണ്ടായിരുന്നു എന്ന് Malabar Manualലിൽ നിന്നും ചുഴഞ്ഞെടുക്കാൻ ആവുമായിരിക്കാം. കാരണം, കച്ചവടത്തോണികൾ തുഴയുന്ന ചില മാപ്പിളമാർ 'sword and target' എന്ന അഭ്യാസം പഠിച്ചിട്ടുള്ളവർ ആണ് എന്ന് രേഖപ്പെടുത്തിക്കാണുന്നുണ്ട്.


QUOTE 👉 from Malabar Manual: These boats were found not to be of sufficient strength for the purpose, as they were unable to cope with the Mappilla boats rowed by eight or ten men with four or six more to assist, all of whom (even the boatmen) practised with the “sword and target” at least. END OF QUOTE.


ഈ 'sword and target' എന്താണ് എന്ന് മനസ്സിലാകുന്നില്ലായെങ്കിലും, അതിന് കളരിയുമായി ബന്ധം കണ്ടേക്കാം.


വിദേശീയരായ കച്ചവടക്കാരും യാത്രികരും നായർമാരിലെ, ഈ വിധം കളരി പഠിച്ചിട്ടുള്ളവരുടെ, അഭ്യാസ നൈപുണ്യങ്ങൾ കണ്ട് അമ്പരന്നിരിക്കാം. ഈ കാര്യം പഴയകാല വിദേശീയരുടെ ഒന്നിൽ കൂടുതൽ എഴുത്തുകളിൽ കാണുന്നുണ്ട്.


ഉദാഹരണത്തിന്, Malabar Manualലിൽ നായർമാരെക്കുറിച്ച് Johnston’s “Relations of the most famous Kingdom in the world (1611 Edition)”ൽ കാണപ്പെട്ടുവെന്ന് പറയുന്ന ചില വരികൾ ഉദ്ദരിച്ചു കാണുന്നുണ്ട്.


QUOTE 👉:

At seven years of age they are put to school to learn the use of their weapons, where, to make them nimble and active, their Sinnewes and Joints are stretched by skilful fellows, and annointed with the Oyle Sesamus :


By this annointing they become so light and nimble that they will winde and turn their bodies as if they had no bones, casting them forward, backward, high and low, even to the astonishment of the beholders.


Their continual delight is in their weapon, persuading themselves that no nation goeth beyond them in skill and dexterity END OF QUOTE.


ആശയം : അവരുടെ ആയുധങ്ങൾ ഉപയോഗിക്കുന്ന രീതികൾ പഠിക്കാനായി അവരെ (നായർ കുട്ടികളെ) ഏഴാം വയസ്സിൽ സ്കൂളിൽ ചേർക്കും. അവിടെ വച്ച് ഉഴിച്ചലിൽ വൻ നൈപുണ്യമുള്ള ആള്, എള്ളണ്ണ അവരുടെ ദേഹത്ത് പുരട്ടി തിരുമ്മി അവരുടെ ഞരമ്പുകളേയും അസ്ഥിസന്ധികളേയും, മറ്റ് സന്ധികളേയും വലിച്ചും നിവർത്തിയും അവരുടെ ശരീരത്തെ വളരെ ചുറുചുറുക്കുളളതും ക്ഷിപ്രഗതിയുള്ളതും ഓജസ്സുള്ളതും ചുണയുള്ളതും ആക്കിമാറ്റുന്നു.


ഈ എള്ളെണ്ണ ഉഴിച്ചിലിലൂടെ അവരുടെ ശരീരം വളരെ അനായാസമായിത്തന്നെ വേഗത്തിൽ ചലിക്കുന്നതും, ഭാരം കുറഞ്ഞതുമായി മാറുന്നു. അവർക്ക് അവരുടെ ശരീരത്തെ മുന്നോട്ടും, പിന്നോട്ടും, ഉയരത്തിലേക്കും കീഴിലേക്കും, നീക്കാനും തിരിക്കാനും മറിക്കാനും ആവും.


ഈ വിധമായുള്ള നീക്കങ്ങൾ കണ്ടാൽ, കാണുന്നവരിൽ വൻ ആശ്ചര്യം തന്നെ വരും. ഈ വിധം അഭ്യാസം ചെയ്യുന്നവർക്ക് കട്ടിയുള്ള എല്ലുകൾ യാതൊന്നും ഇല്ലേ എന്നുവരെയുള്ള ചിന്ത ഈ കാണികളിൽ കയറിവരും.


ഈ അഭ്യാസികളുടെ നിത്യമായ ആനന്ദം അവരുടെ ആയുധവേലകളും ആയുധങ്ങളും ആണ്. ആയുധവേലകളിലും അഭ്യാസ മുറകളിലും തങ്ങളേക്കാൾ ഉന്നതരായിട്ടുള്ള ആരും തന്നെ മറ്റൊരു രാജ്യത്തിലും ഇല്ലാ എന്നാണ് ഇവർ സ്വയം മനസ്സിലാക്കിയിരിക്കുന്നത്. END.


ഈ മുകളിൽ നൽകിയിട്ടുള്ള എഴുത്ത് എഴുതിയ വ്യക്തി, ഏതോ കളരി അഭ്യാസ പ്രകടനം നേരിട്ടു കണ്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. നല്ലനിലവാരം ഉള്ള കളരി അഭ്യാസം കാണുകയാണെങ്കിൽ, ആശ്ചര്യകരമായ പലവിധ ശാരീരിക വിദ്യകളും കാണാൻ ഇന്നും പറ്റിയേക്കാം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഈ എഴുത്തിനെ ഇപ്പോൾ കൊണ്ടുപോകാൻ ആവില്ലതന്നെ.


എന്നാൽ മുകളിൽ നൽകിയ ഉദ്ദരണിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറയാം.


ഒന്ന് നായർമാരുടെ സ്കൂൾ എന്ന സങ്കൽപ്പം. കായികാഭ്യാസമായിരിക്കാം അന്ന് സ്കൂൾ എന്ന് മനസ്സിലാക്കപ്പെടുന്നത്. ഇതിൽ കാര്യമായ ഒരു പിശക് കണ്ടത്തെണ്ടതില്ല. കാരണം, ഇന്ന് കുട്ടികളെ സ്കൂൾ ക്ളാസ് മുറികളിൽ കുടുക്കിയിട്ട് യാതോരു ആവശ്യവുമില്ലാത്ത കുറേ തരിശായ വിവരങ്ങൾ തലയിൽ അടിച്ചുകയറ്റി വിടുന്നതിനേക്കാൾ ഒട്ടും തന്നെ മോശമായ ഒരു പദ്ധതിയല്ല പഴയ കാല നായർമാരുടെ ഈ സ്കൂൾ സങ്കൽപ്പം.


എന്നാൽ പൂർണ്ണമായും കായിക പദ്ധതികൾ ആയാൽ 👈മതിയാകുമോ എന്ന ചോദ്യം വരാം. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


പിന്നെ മനസ്സിൽ തട്ടിയത്, ഉദ്ദരണയിലെ അവസാനത്തെ വാചകമാണ്. ലോകത്തിൽ തങ്ങളേക്കാൾ മെച്ചപ്പെട്ടവർ ഇല്ലാ 👉 എന്ന ഭാവം.


ഈ ഭാവത്തിന് താങ്ങ് നൽകുന്ന വേറേയും എഴുത്തുകൾ കണ്ടിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അടുത്ത എഴുത്തിൽ ആവാം എന്ന് തോന്നുന്നു.


👉ഇതും നോക്കുക👇

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page