ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന് ഉള്ള പ്രേരണ
അറേബ്യൻ ഇസ്ലാം പക്ഷക്കാർക്ക്, അവരേക്കാൾ പ്രാകൃത സ്വഭാവക്കാരാണ് എന്ന് തോന്നുന്ന ജനവംശങ്ങളെ, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത് സാംസ്ക്കാരികമായി ഉന്നതപ്പെടുത്താം എന്ന വിശ്വാസം വന്നിരിക്കാം. എന്നാൽ ഇത് മിക്കപ്പോഴും പൂർണ്ണമായും നടപ്പുള്ള കാര്യം ആവില്ലതന്നെ.
ശുദ്ധമായ അറേബ്യൻ ഇസ്ലാം പെരുമാറ്റങ്ങളും നിലവാരങ്ങളും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പെരുമാറ്റങ്ങളോടും നിലവാരങ്ങളോടും വളരെ സാമ്യമുള്ളതായി അനുഭവപ്പെട്ടകാര്യം ചെറിയതോതിലുള്ള ആശ്ചര്യത്തോടുകൂടി Malabar Manualലിൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഇതും ഒരു ഭാഗികമായ (partial) വാസ്തവം മാത്രമായേക്കാം.
ശുദ്ധമായ കലർപ്പില്ലാത്ത അറബി-ഇസ്ലാം (pristine-Arabic Islam) ആവില്ല, മറ്റ് ഭാഷാ പ്രദേശങ്ങളിൽ വളർന്നുവരുന്ന ഇസ്ലാം.
അതേ പോലെതന്നെ London Missionary Society തിരുവിതാംകൂറിൽ കീഴ്ജനങ്ങളിൽ വളർത്തിയെടുത്ത ക്രിസ്ത്യൻ മതവും, ഇങ്ഗ്ളണ്ടിലെ ശുദ്ധമായ Anglican ക്രിസ്റ്റാനിറ്റിയുമായി വളരെ നിസ്സാരമായ മാനസികവും മനോഭാവപരവും ആയ സാമ്യതയേ കാണുള്ളു. ഈ വ്യത്യാസം പൌരോഹിത്യപരമായ (ecclesiastical) കാര്യങ്ങളിലൂടെ വീക്ഷിച്ചാൽ മനസ്സിലാകില്ലതന്നെ. മറിച്ച് രണ്ട് പക്ഷത്തുമുള്ളവരുടെ ഭാഷാപരമായ മനോഭാവങ്ങളിലൂടെ നോക്കിയാലേ ഇവർ തമ്മിലുള്ള കഠിനമായ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ പറ്റുള്ളു.
ഇവിടെ ചോദ്യമായി ചർച്ചയ്ക്ക് എടുക്കുന്ന കാര്യം, എന്തിനാണ് പലരും മറ്റ് വ്യക്തികളെ അവരുടെ മതത്തിലേക്ക് ചേർക്കുന്നത് എന്നതാണ്.
മുകളിൽ പറഞ്ഞകാര്യം ചെറിയതോതിൽ ശരിയാണ്. പ്രാകൃത ജനങ്ങളെ നന്നാക്കിയെടുക്കാം. എന്നാൽ ഇത് മാത്രമല്ല പ്രചോദനമായി നിൽക്കുന്ന കാര്യം.
സാമൂഹികവും രാഷ്ട്രീയവും ആയ നേതൃത്വം പിടിച്ചെടുക്കാനായി പലരും ആദ്ധ്യാത്മികതയെ ഉപയോഗിച്ചിട്ടുണ്ട്. മാറാഠികളുടെ ചരിത്രത്തിൽ ശിവാജി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി, ബ്രാഹ്മണ മതത്തെ ഈ കാര്യത്തിനായി ഉപയോഗിച്ച്, മുഗൾ രാജാക്കളിൽ നിന്നും കുറച്ചുകാലത്തേക്ക് ചെറിയ തോതിലുള്ള അധികാരം പിടിച്ചെടുത്തിരുന്നു എന്ന് പറയപ്പെടുന്നു.
1900ങ്ങളിൽ ബാലഗംഗാദർ തിലക്ക് മഹാരാഷ്ട്രയിൽ ഗണേഷപൂജയെ (ഗണപതിപൂജയെ) ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച് ജനങ്ങളെ തനിക്ക് കീഴിൽ അണിനിരത്താൻ ശ്രമിച്ചിരുന്നു. (See illustrative image👇)
ഭൂഘണ്ഡ യൂറോപ്പിലെ വാറ്റിക്കനും (Vatican) യൂറോപ്യൻ രാജ്യങ്ങളെ അവർക്ക് കീഴിൽ അണിനിരത്താൻ ക്രിസ്ത്യൻ മതത്തെ ഉപയോഗിച്ചിരുന്നു. എന്നാൽ ഭൂഖണ്ഡ യൂറോപ്യൻ സാമൂഹികാന്തരീക്ഷത്തിന് കടകവിരുദ്ധമായിട്ടുള്ള ഇങ്ഗ്ളണ്ടിൽ നിന്നും ഈ ക്രസ്റ്റ്യനിറ്റിയെ ഇങ്ഗ്ളണ്ടിലെ രാജാവ് പുറത്തേക്കെറിഞ്ഞ്, ഇങ്ഗ്ളിഷുകാർക്ക് സ്വന്തമായുള്ള ഒരു Anglican ക്രിസ്റ്റ്യൻ മതം സൃഷ്ടിച്ചു. കാരണം, ഇങ്ഗ്ളിഷുകാരുടെ വിധേയത്വം അദൃശ്യമായ ആദ്ധ്യാത്മിക കണ്ണികളിലൂടെ കടലിനപ്പുറത്തേക്ക് കുടുക്കിനിർത്തേണ്ട എന്നു തോന്നിയതുകൊണ്ടാവാം.
ഇതുമായെല്ലാം ബന്ധപ്പെട്ട് പലതും പറയാനുണ്ട്. അതിലേക്കൊന്നും ഇപ്പോൾ പോകാൻ ആവില്ല.
ആളുകളെ ഏറ്റവും ശക്തമായി അണിനിരത്താനും അടിച്ചമർത്തിനിർത്താനും അനുസരണത്തിൽ നിർത്താനും ഏറ്റവും ശക്തമായ വ്യക്തി ബന്ധ രൂപകൽപ്പന (interpersonal relationship design) ഫ്യൂഡൽ ഭാഷകളിൽ ആണ് ഉള്ളത്. എന്നാൽ ഫ്യൂഡൽ ഭാഷകളിലെ आप्प् - तू / അങ്ങ് - നീ എന്ന വ്യക്തി ബന്ധങ്ങളെ, എതിർകൊണുകളിലേക്ക് ഉന്തി നിർത്തുന്ന രൂപകൽപ്പനയിൽ (designനിൽ) വ്യക്തികളെ പടിച്ചുനിർത്താൻ മറ്റെന്തെങ്കിലും ബാഹ്യമായ അദൃശ്യമായ ചങ്ങലയോ അടച്ചുകെട്ടലോ വേലിക്കെട്ടോ ആവശ്യമാണ്.
പറഞ്ഞു പരിശീലിപ്പിക്കൽ എന്നത് ഒരു ബലവത്തായ മാർഗ്ഗം ആണ്. മലബാറിയിൽ അച്ഛനെ ഇങ്ങൾ എന്നും മകനെ ഇഞ്ഞിയെന്നും സംബോധന ചെയ്യണം എന്ന കാര്യം ഒരു സിദ്ധാന്തോപദേശമായി (indoctrinationആയി) കുട്ടിയിൽ ചെറുപ്പം മുതൽ പലരും പറഞ്ഞു മനസ്സിലാക്കിക്കുന്നു.
ഇതേ പോലൊരു കാര്യം ഇന്ത്യൻ പട്ടാളത്തിലും പരിശീലന കാലം മുതൽ പറഞ്ഞും, കേൾപ്പിച്ചും, ഭീകരമായി ശിക്ഷിച്ചും മറ്റും, ശിപായി പട്ടാളക്കാരന്റെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നു.
പ്രാദേശിക ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലും ഇതേ പോലൊരു സിദ്ധാന്തോപദേശം ചെറുപ്പം മുതൽ നടക്കുന്നുണ്ട്.
ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിൽ വന്നപ്പോൾ കണ്ട സമൂഹികാവസ്ഥയിൽ ഇതേ കാര്യം, സമൂഹത്തിൽ പടിപടിയായി, ഏറ്റവും മുകളിൽ ഉള്ളവരും അവരുടെ ഏറ്റവും കീഴിലുള്ള അടിമ ജനവും ആയി നിലനിന്നിരുന്നു. എന്നാൽ ഈ കാര്യം ഇങ്ഗ്ളിഷ് കമ്പനി ജീവനക്കാർക്ക് മനസ്സിലായില്ലായെന്നേയുള്ളു.
ഇങ്ഗ്ളിഷ് കമ്പനി നൽകിയ വിദ്യാഭ്യാസം ഈ അടുക്കും ചിട്ടയിലും വൻ പോറലുകൾ പടർത്തിയ കാര്യം ഇങ്ഗ്ളിഷുകാർക്ക് അറിവ് ലഭിച്ചിട്ടുണ്ടാവില്ല. സമൂഹത്തിൽ മുകളിൽനിന്നും താഴേക്കും, താഴെനിന്നും മുകളിലേക്കും ചൂണ്ടുന്ന, ഒറ്റ കോഡിങ്ങിന് പകരം മറ്റ് പല ദിശകളിലേക്കും ചൂണ്ടുന്ന കോഡിങ്ങുകൾ കയറിവന്നു.
പാരമ്പര്യമായി നിലനിന്നിരുന്ന വ്യക്തി ബന്ധ അണിനിരക്കലിന് ബാഹ്യമായുള്ള, വയസ്സ്, വിദ്യാഭ്യാസം, ഉന്നത ജോലി, സർക്കാർ ജോലി, പുതിയ കുടുംബ ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ പുതിയ കോഡുകൾ പ്രാദേശിക ഭാഷയിലെ അടുക്കും ചിട്ടയേയും അലങ്കോലപ്പെടുത്തി എന്നു പറയാം എന്ന് തോന്നുന്നു.
ഇക്കാര്യത്തെ ദൃഷ്ടാന്തീകരിക്കാനായി ഒരു ഉദാഹരണമായുതകുന്ന (illustrative) കാര്യം പറയാം.
ഒരു വിമാനം പറപ്പിക്കാനായി രണ്ട് പയലറ്റുകൾ. ഇവർ രണ്ടുപേരും ഇങ്ഗ്ളിഷുകാർ ആണ് എങ്കിൽ അവർക്കിടയിലുള്ള പ്രായവ്യത്യാസവും മറ്റും അവർ തമ്മിലുള്ള ഔപചാരിക ബന്ധത്തേയും അനുസരണത്തിന്റെ ദിശകളേയും സ്വാധീനിക്കുകയോ മലക്കം മറിക്കുകയോ ചെയ്യില്ല. സംസാരത്തിലും പരാമർശങ്ങളിലും അവർ തമ്മിൽ ഉപയോഗിക്കുന്നതും, അവരെക്കുറിച്ച് മറ്റ് ഇങ്ഗ്ളിഷുകാരായ വിമാന ജീവനക്കാർ പറയുന്ന വാക്കുകളിലും യാതോരു പ്രകോപനകരമായ വാക്ക് കോഡും സാധരണ സംഭാഷണങ്ങളിൽ കടന്നുവരില്ല.
എന്നാൽ ചിന്തിക്കുക. രണ്ട് പയലറ്റുകളും യാഥൃശ്ചികമായി മലയാളികൾ ആണ് എന്ന അവസ്ഥ വന്നുവെന്ന്.
ഇങ്ങിനേയും ചിന്തിക്കുക. ഉന്നത സ്ഥാനത്തുള്ള പയലറ്റ്, രണ്ടാം പയലറ്റിനേക്കാൾ ചെറുപ്പമാണ്. ഏതാണ്ട് പതിനഞ്ച് വയസ്സിന് എളേത്. ഇവർ തമ്മിൽ ഇങ്ഗ്ളിഷിലാണ് സംസാരിക്കേണ്ടത്. എന്നാൽ മലയാളത്തിലാണ് സംഭാഷണം പലതും നടക്കുന്നത്. വിമാന ജീവനക്കാരിലും മലയാളികൾ ഉണ്ട്.
ഇവിടെ ഭാഷാ കോഡുകളിലൂടെ വീക്ഷിച്ചാൽ തികച്ചും എതിർ ദിശകളിലേക്ക് ചൂണ്ടുന്ന രണ്ട് വ്യത്യസ്ത ഉച്ചനീചത്വങ്ങൾ ഭാഷാകോഡുകളിൽ സന്നിഹിതമാണ്.
ഔപചാരിക കൃത്യനിർവ്വഹണം പ്രകാരം ചെറുപ്പക്കാരനായ പയലറ്റാണ് മകുളിൽ. അതേ സമയം വയസ്സ് എന്ന ഹേതു പ്രത്യക്ഷപ്പെട്ടാൽ, രണ്ടാം പയലറ്റാണ് മുകളിൽ. आप्प - तू എന്ന ബന്ധം horizonalആയും verticalആയും മലക്കം മറിയാം, അവസരത്തിന് അനുസരിച്ച്.
ഈ രണ്ട് പയലറ്റുമാരും സ്വകാര്യ വേധികളിൽ ഒന്നിച്ചിരുന്ന സംഭാഷണം നടത്തുമ്പോൾ, രണ്ട് കൂട്ടരുടേയും സുഹൃത്തുക്കൾ അവരോടൊപ്പം ചേർന്നാൽ, മലയാളത്തിൽ ഉള്ള സാർ - നീ, സാർ - നിങ്ങൾ തുടങ്ങിയ കോഡിങ്ങുകൾ നിർബന്ധമായും അടിച്ചേൽപ്പിച്ചില്ലായെങ്കിൽ, ഈ രണ്ട് കൂട്ടരും തമ്മിലുള്ള ഔപചാരിക ബന്ധത്തിലും, വിമാനം പറപ്പിക്കലിലെ അത്മനിയന്ത്രണത്തിലും വിമാനം നിയന്ത്രിക്കുന്നതിലുള്ള കൽപനാ - അനുസരണ കണ്ണിയിലും ചെറിയ തോതിലുള്ള പാളിച്ച വന്നുനിൽക്കും. വിമാനത്തിന്റെ കാര്യമായതുകൊണ്ട്, ചെറിയ തോതിലുള്ള പാളിച്ച വൻ പാളിച്ചതന്നെയാണ്.
ഇങ്ഗ്ളിഷിലൂടെ സംസാരിച്ചു ബന്ധം സ്ഥാപിക്കുമ്പോൾ, ചേട്ടൻ, സാറ്, നീ, അവൻ, അദ്ദേഹം തുടങ്ങിയ വാക്കുകളുടെ സാന്നിദ്ധ്യം അലിഞ്ഞ് അപ്രത്യക്ഷപ്പെട്ടിരിക്കും എന്ന് ഓർക്കുക.
സീനിയർ പയലറ്റ് ആയ വ്യക്തിയെ आप्प् ആയി നിർത്തുന്നത് ഔദ്ധ്യോഗിക സ്ഥാനം ആണ്. അത് ഇല്ലാതായാൽ, പ്രശ്നം തന്നെയാണ്.
ഇനി ഇന്ത്യൻ പട്ടാളത്തിലെ കാര്യം എടുക്കാം. ചെറുപ്പക്കാരനായ കമ്മിഷണ്ട് ഓഫിസർ. കൂടെയുള്ളത് ഏതാണ്ട് 20 വയസ്സ് കൂടുതൽ ഉള്ള പട്ടാളക്കാരൻ (Havildar / Naik / Lance Naik / Sepoy).
ഇന്ത്യയെന്ന രാഷ്ട്രം ശക്തമായി നിലനിൽക്കുന്ന അവസരത്തിൽ ഓഫിസർ आप्प्പ്പും പട്ടാളക്കാരൻ तूവും ആയി നിലനിൽക്കുന്ന ബന്ധത്തിന് പോറൽ ഏൽക്കില്ല. എന്നാൽ ഇന്ത്യൻ സൈന്യം തോൽവി നേരിടുന്ന ഒരു അവസരം വരികയാണെങ്കിൽ, വൻ പ്രശ്നം തന്നെയാണ്. तू ആയി കുടുക്കിനിർത്തപ്പെട്ട കീഴ്സ്ഥാന പട്ടാളക്കാർക്ക് ഇത് അവരുടെ ചങ്ങലകളിൽ നിന്നും മുക്തിനേടാനുള്ള ഒരു അവസരം ആയി തോന്നാന്നുള്ള സാധ്യത വളരെ ഏറെയാണ്.
ഇത് യഥാർത്ഥത്തിൽ ഒരു വൻ കാര്യം തന്നെയായിരുന്നു. ഇങ്ഗ്ളിഷ് പക്ഷം ലോകത്തിൽ എവിടെ വച്ചും തകർന്ന് തരിപ്പടമാകുന്ന സാധ്യത മുന്നിൽ വരുമ്പോഴും, അവർക്ക് ഇടയിൽ യാതോരു അനുസരണക്കേടോ ചങ്ങലപൊട്ടിച്ച് പുറത്തുകടക്കാനുള്ള മനോഭാവമോ സാധരണ ഗതിയിൽ വരില്ലതന്നെ. വ്യക്തി ബന്ധങ്ങളെ എടുത്തുകുടയുന്ന രീതയിൽ വാക്ക് കോഡുകളിൽ വേലിയേറ്റം നടക്കാനുള്ള കോഡുകൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

👈നൽകിയ imageലെ വാക്കുകൾ നോക്കുക. ഒരു അമേരിക്കൻ പട്ടാളക്കാരൻ ബൃട്ടിഷ് പട്ടാളക്കാരെക്കുറിച്ച് പറഞ്ഞകാര്യമാണ്. എല്ലാം തകർന്നുനിൽക്കുന്ന അവസരത്തിലും അവക്കിടയിൽ യാതോരു വ്യക്തിബന്ധ പോറലും സംഭവിക്കാതെ ഒറ്റക്കെട്ടായി നിൽക്കാനുള്ള കഴിവ് ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഉണ്ട്. ബൃട്ടിഷ് എന്ന വാക്കല്ല മുകളിലെ ചിത്രത്തിൽ ഉചിതം. പകരം ഇങ്ഗ്ളിഷുകാർ എന്നാണ് ഉപയോഗിക്കേണ്ടത്.
ഇങ്ഗ്ളിഷ് കൊളോണിയൽ ചരിത്രത്തെക്കുറിച്ച് വാചാലമായി വിഡ്ഢിത്തങ്ങൾ വിളമ്പുന്ന അക്കാഡമിക്ക് ജീനയിസ്സുകൾക്ക് മുകളിൽ സൂചിപ്പിച്ച അതിശക്തമായ വിവരത്തെക്കുറിച്ച് യാതൊന്നും അറിവുമില്ലാ എന്നാണ് തോന്നുന്നത്. കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളോട് ഈ ഉപദ്വീപിൽ വൻ ആദരവും കൂറും വാത്സല്യവും ജനങ്ങളിൽ ഉണ്ടായിരുന്നു എന്ന കാര്യവും ഈ വിവരദോഷികളുടെ ചരിത്രപഠനങ്ങൾക്ക് കണ്ടെത്താനായിട്ടില്ലാ എന്നും ഓർക്കുക.
ഫ്യൂഡൽ ഭാഷകളിൽ വൻ അധികാരങ്ങൾ ഉള്ളവനായ ഓഫിസറുടെ വാക്കുകൾ അനുസരിക്കാൻ പ്രയാസം ഇല്ലതന്നെ. എന്നാൽ അധികാരം നൽകുന്ന പ്രസ്ഥാനം അപകടത്തിൽ ആണ് എന്ന് അറിയുമ്പോൾ പട്ടാളക്കാർ ഏതു വിധത്തിലാണ് പെരുമാറുക എന്നതിനെക്കുറിച്ച് കൂടുലലൊന്നു ചിന്തിക്കാനില്ല. അധികാരമില്ലാത്ത ചെറുപ്രായക്കരാൻ നീ എന്ന് സംബോധ ചെയ്യുന്നത് പിന്നെ ആപത്ത് വിളിച്ചുവരുത്തുന്ന കാര്യമായി മാറും.
ഈ കാര്യത്തിന്റെ ഉള്ളറകളിലേക്ക് പിന്നീട് പോകാം.
ഈ പറഞ്ഞകാര്യങ്ങൾക്ക് മത പരിവർത്തനവും ആയി എന്താണ് ബന്ധം?
ഫ്യൂഡൽ ഭാഷകളിൽ വെറും അധികാരത്തിന്റേയും സ്ഥാനമാനത്തിന്റേയും കഴിവുകൊണ്ട് മാത്രം കീഴിൽപെട്ടവരുടെ അനുസരണം പിടിച്ചുനിർത്തുന്നതിലുള്ള പരിമിതിയും പരിധിയും മുകളിൽ പറഞ്ഞുകഴിഞ്ഞു. കൽപനാ - അനുസരണ കണ്ണിയിന്മേൽ കുറച്ചുകൂടി ശക്തമായ ഒരു കോഡിങ്ങ് superimpose ചെയ്യാൻ പറ്റിയാൽ, ആ കണ്ണിക്ക് കുറച്ചുകൂടി അധികരിച്ച ഈടും ബലവും വന്നുചേരാം.
അതായത്, അധികാരം നഷ്ടപ്പെട്ട ഉന്നതൻ ഒരു ആദ്ധ്യാത്മിക ഗുരുവാണെങ്കിൽ, ആ ആൾക്ക് അധികാരം നഷ്ടപ്പെട്ടാലും ആദ്ധ്യാത്മിക കണ്ണികളിലൂടെ അനുസരണം പിടിച്ചുനിർത്താൻ ആയേക്കാം.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഈ വിവരം ഇല്ലാതിരുന്നതു കൊണ്ടോ, അതുമല്ല അതിന്റെ ആവശ്യം ഇല്ലാ എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ടോ, അവർ ബൃട്ടിഷ്-ഇന്ത്യയിൽ ജനങ്ങളെ Anglican christianityയിലേക്കോ പൊതുവായുള്ള ക്രിസ്തീയ മതത്തിലേക്കോ കൂട്ടിച്ചേർക്കാൻ താൽപ്പര്യപ്പെട്ടിരുന്നില്ല.
എന്നാൽ മറ്റുള്ള പല പ്രസ്ഥാനക്കാരും ആദ്ധ്യാത്മികതയെ അവരുടെ ലോകൈക വിജയങ്ങൾക്കായി ഉപയോഗിച്ചതായികാണുന്നു. തിരുവിതാംകൂർ രാജാവായ മർത്താണ്ഡ വർമ്മ, തന്റെ രാജ്യത്തെ ശ്രീ പദ്മനാബസ്വാമിക്ക് (വിഷ്ണുവിന്) കാഴ്ചവച്ചു. അതോടെ പല കുട്ടിരാജ്യക്കാർക്കും തിരുവിതാംകൂറിനെ ആക്രമിക്കാൻ ഭയം വന്നു. കാരണം, അതിശക്തനായ ശ്രീ പദ്മനാബസ്വാമിയെ ആക്രമിക്കുക എന്നത് വൻ പ്രശ്നം തന്നെയാണ്.
ഇസ്ലാമിന്റെ കാര്യം പറയുകയാണെങ്കിൽ, ആ മതത്തിന്റെ principlesസും (പെരുമാറ്റസംഹിതകളും) practicesസും (പ്രായോഗിക സമ്പ്രദായങ്ങളും) തമ്മിൽ അന്തരം ഉണ്ടോ എന്ന് വ്യക്തമായി അറിയില്ല.
ഇസ്ലാം എന്നത് പൌരോഹിത്യമില്ലാത്ത മതമാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ കാണപ്പെടുന്ന കാര്യം, ഇസ്ലാം മതം വൻ കീഴ്വഴക്കങ്ങളും ശിഷ്ടാചാരങ്ങളും (decorum) ഏതാണ്ടൊരു പട്ടാളച്ചിട്ടയിൽ തന്നെ വ്യക്തികളിൽ വളരെ ചെറുപ്രായത്തിൽ തന്നെ പഠിപ്പിച്ചും പരിശീലിപ്പിച്ചും എടുക്കാൻ ഉദ്യമിക്കുന്ന മതമാണ്.
പഠിപ്പിക്കുന്നതും ജീവിക്കുന്നതും ചിന്തിക്കുന്നതുമായ ഭാഷ, ഫ്യൂഡൽ ഭാഷ ആയതുകൊണ്ട്, ആദ്ധ്യാത്മികതയുടെ പരിവേഷത്തിനും വേലിക്കും അപ്പുറം, വ്യക്തിയിൽ മനോഭാവത്തിന് ഉൽകൃഷ്ടത ലഭിക്കില്ലാ എന്നാണ് തോന്നുന്നത്. മാത്രവുമല്ല, എന്തൊക്കെ ഗുണദോഷം നൽകിയാലും, സ്വന്തം ആദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ കണ്ണികൾക്കുള്ളിൽ വരാത്തവരോട് മത്സരബുദ്ധിയും വന്നേക്കാം.
എന്നാൽ രാഷ്ട്രീയമോ, സാംസ്ക്കാരികമോ, രാജാധികാരപരമായതോ ആയ ഉദ്ദേശങ്ങൾ ഉള്ള ഒരു നേതാവിന് അതിശക്തമായ രീതിയിൽ തന്റെ കരുക്കൾ നീക്കാൻ വൻ സൌകര്യം ഇസ്ലാം നൽകിയേക്കാം. കാരണം, ആ മതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുന്നവർക്ക്, ideal (ഉത്തമമായ) അന്തരീക്ഷം ലഭിക്കുകയാണെങ്കിൽ, അവർക്ക് കീഴിൽ വൻ അനുസരണത്തിന്റെ കണ്ണികളിൽ പെട്ടുകിടക്കുന്ന ഒരു വൻ പടതന്നെ, കാര്യമായ സൈനിക പരിശീലനം നൽകാതെ തന്നെ നിലവിൽ ഉണ്ടാവും.
ഈ ഒരു കാര്യം പോസിറ്റിവ് ആയും അപകടകരമായും ഉപയോഗിക്കാൻ പറ്റുന്ന കാര്യം തന്നെയാണ്.
ഹൈദ്രലിയും ടിപ്പു സുൽത്താനും ഈ ഒരു സൈനിക ആശയം നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്നു. Cannanoreറിലെ അറക്കൽ കുടുംബത്തിലെ ബീവിയോട് മലബാറുകളിലെ മാപ്പിളമാരിൽ പലരിലും ഒരു വിധേയത്വം നിലനിന്നിരുന്നതും, ആദ്ധ്യാത്മിക കണ്ണികളിലൂടെയാവാം എന്നാണ് തോന്നുന്നത്.
ഇസ്ലാമിലേക്ക് ചേർന്ന നായർമാർക്ക് തലമുറകളിലൂടെ അവരുടെ കൂറും വാസ്തല്യവും മാപ്പിളമാരോടായിമാറി എന്നത് അവരുടെ പൈതൃകങ്ങളിലൂടെ നോക്കിയിൽ വളരെ ജിജ്ഞാസ ഉണർത്തുന്ന ഒരു കാര്യം തന്നെയാവാം. അവരുടെ പിതാമഹന്മാരെ ആക്രമിച്ചവരിലേക്ക് അവർ അലിഞ്ഞു ചേരുന്നതായി ഇരുട്ടിലേക്ക് മാഞ്ഞ ചരിത്ര പാതകളിൽ ഒണക്കോലച്ചൂട്ട കത്തിച്ചു നോക്കിയാൽ കാണാൻ പറ്റും എന്നും തോന്നുന്നു.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം