ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ വിരോധാഭാസങ്ങൾ
എഴുത്ത് ഇപ്പോൾ നായർമാരെക്കുറിച്ചുള്ള കാര്യങ്ങളിലൂടെയാണ് നീങ്ങുന്നത്. എന്നാൽ കഴിഞ്ഞ എഴുത്തിൽ എഴുതിയ ചിലകാര്യങ്ങളുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ മനസ്സിൽ കയറി വന്നിരിക്കുന്നു. അവയേയും ഇവിടെ കുറിച്ചിട്ടിറ്റ് മുന്നോട്ട് നീങ്ങാം എന്ന് വിചാരിക്കുന്നു.
പറയാൻ ഉദ്ദേശിക്കുന്നത് ദക്ഷിണേഷ്യയിൽ പലയിടത്തും കാണപ്പെടുന്ന ഇസ്ലാം - ഹിന്ദു വർഗ്ഗീയ വിരോധത്തെക്കുറിച്ചാണ്.
ആദ്യം തന്നെ മനസ്സിൽ കയറുന്ന വിവരം, ഇന്ത്യയിൽ ഇന്ന് ഹിന്ദുവെന്ന നിർവ്വചനത്തിൽ നിന്നുകൊണ്ട് മുസ്ലിം ജനവുമായി ഏറ്റുമുട്ടാനായി സംഘടിക്കപ്പെടുന്നവരിൽ ഒട്ടുമിക്കവരും ഏതാണ്ട് 1900വരെ യഥാർത്ഥത്തിൽ ഹിന്ദുവെന്ന നിർവ്വചനത്തിൽ പെടുന്ന ജനവംശങ്ങൾ ആയിരിക്കില്ല എന്നതാണ്.
അമ്പലവാസി, നായാടി, മക്കത്തായ തീയർ, മരുമക്കത്തായ തീയർ, ചെറുമാർ, പുലയർ, പറിയർ, മലയർ, ഷാണർ, ഈഴവർ, നായർ തുടങ്ങിയവർ ആരും തന്നെ പാരമ്പര്യ ഹൈന്ദവ മതത്തിൽ ഉള്ളവർ അല്ല. അടിമയേയും അടിമ-ഉടമയേയും ഒരേ 'ഞങ്ങൾ' എന്ന വാക്കിൽ ഉൾപ്പെടുത്തിയാലുള്ള അവസ്ഥയിലെ വിഡ്ഢിത്തം മാത്രമാണ്, എല്ലാരേയും ഹിന്ദുവെന്ന് നിർവ്വചിക്കുന്നതിൽ വരുന്നത്.
നമ്പൂതിരിമാർക്കും (ബ്രാഹ്മണർക്കും / ഹിന്ദുക്കൾക്കും) ഇസ്ലാമിനോട് വിരോധം വരുത്തിയ സംഭവങ്ങൾ മലബാറിൽ നടന്നിട്ടുണ്ട് എന്നതും വാസ്തവം തന്നെ.
Malabar 👉 Manualലിൽ നിന്നുമുള്ള ഈ ഉദ്ദരണി നോക്കുക:
But the factors now learnt that Brahman messengers were no longer safe ; a Brahman selected to convey the message refused to go ; and assigned as his reason that there was “a report prevailing that the Nabob had issued orders for all the Brahmans on the coast to be seized and sent up to Seringapatam.” END OF QUOTE.
ആശയം : ബ്രാഹ്മണരായ ദൂതന്മാർക്കും സുരക്ഷയില്ലാ എന്ന് ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചു. സന്ദേശം വഹിക്കാനായി ഉത്തരവാദപ്പെടുത്തിയ ഒരു ബ്രാഹ്മണ വ്യക്തി പോകാൻ വിസ്സമ്മതിച്ചു. അയാൾ നൽകിയ കാരണം, മലബാർ തീരത്തുള്ള എല്ലാ ബ്രാഹ്മണരേയും പടിച്ച് ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടു പോകണം എന്ന ഉത്തരവ് Nabob നൽകിയിട്ടുണ്ട് എന്ന ഒരു വാർത്ത പരന്നിട്ടുണ്ട് പോലും എന്നതാണ്.
ടിപ്പു സാഹിബ് എന്ന് അറിയപ്പെട്ടിരുന്ന മൈസൂർ രാജാവിനെയാണ് ഇവിടെ Nabob എന്ന് പരാമർശിക്കപ്പെട്ടത്.
മുകളിൽ നൽകിയ ഉദ്ധരണിക്ക് തൊട്ടു പിന്നാലെ Malabar Manualലിലെ ഈ വാക്യവും നോക്കുക.
And on the 20ᵗʰ confirmation of the fact was received from Calicut, where “200 Brahmans had been seized and confined, made Mussulmen, and forced to eat beef and other things contrary to their caste.” END OF QUOTE
ആശയം : Calicutൽ നിന്നും 20താംതീയതി ഈ വിവരത്തിന്റെ സ്ഥിരീകരണവും ലഭിച്ചു. 200 ബ്രാഹ്മണരെ പിടികൂടി, തടവുകാരാക്കി, മുസൽമാന്മാരാക്കി, നിർബന്ധിച്ച് beef കഴിപ്പിക്കുകയും, അവരുടെ ജാതീയമായ നിബന്ധനകളിൽ അരുതാത്തവ എന്ന് ചട്ടപ്പെടുത്തപ്പെട്ട കാര്യങ്ങൾ ചെയ്യിക്കുകയും ചെയ്തു. END.
ഇത് ബ്രാഹ്മണരിൽ ചിലർക്ക് ലഭിച്ച അനുഭവമാണ്. മറ്റ് ജാതിക്കാരെ പലതട്ടുകളിലെ അടിമ ജനമായി ജീവിപ്പിച്ചിരുന്ന ബ്രാഹ്മർക്ക് ലഭിച്ച ഈ അനുഭവം മറ്റു ജാതിക്കാർ അവരുടെ സ്വന്തം പിതാമഹന്മാരുടെ അനുഭവമായി ചിത്രീകരിക്കുന്നതിൽ വിഡ്ഢിത്തമല്ലെ ഉള്ളത് എന്ന ചിന്ത മനസ്സിൽ കയറിവരുന്നുണ്ട്.
പിന്നെ പറയാനുള്ളത്, ഈ അനിഷ്ട അനുഭവം ലഭിച്ച ബ്രാഹ്മണരുടെ സന്താനപരമ്പരകൾ ഇന്ന് ഇസ്ലാം മതത്തിനോടാണ് കൂറു കാണിക്കുക. അവരുടെ പിതാമഹന്മാർക്ക് ലഭിച്ച വേദനാജനകമായ അനുഭവത്തിൽ അവരാണ് യഥാർത്ഥത്തിൽ വെറുപ്പ് പ്രകടിപ്പിക്കേണ്ടത്. ഇസ്ലാമിനെ എതിർത്തു സംസാരിക്കേണ്ടവരാണ് അവർ. അവർ അത് ചെയ്യുന്നില്ല.
ഹൈന്ദവരുടെ voluntary അടിയാളിമാരായ അമ്പലവാസികളിലും നായർമാരിലും ചിലർക്കും ഇതേ പോലുള്ള അനുഭവം ലഭിച്ചു. അവരും പിൽക്കാലങ്ങളിൽ അവസരം ലഭിച്ചപ്പോൾപോലും ഇസ്ലാമിൽ നിന്നും പുറത്തേക്ക് ചാടിയില്ല.
ദക്ഷിണ മലബാറിൽ ചെറുമർ മുതൽ മക്കത്തായ തീയർ വരെയുള്ള ജനവംശങ്ങളിൽ നിന്നും അനവധി പേർ ഇസ്ലാമിലേക്ക് സ്വമനസ്സാലെ ചേർന്നു.
തിരുവിതാംകൂറിലെ ഈഴവർ ഇതേ പോലെ ഇസ്ലാമിലേക്ക് മാറിയിരുന്നുവോ എന്ന് അറിയില്ല. അവിടുള്ള മുസ്ലിം ജനത്തിനെ മേത്തന്മാർ എന്നാണ് അറിയപ്പെടുന്നത് എന്നു തോന്നുന്നു. മാപ്പിള എന്ന വാക്ക് തിരുവിതാംകൂറിൽ സുറിയാനി കൃസ്ത്യാനികളെയാണ് സൂചിപ്പിക്കുന്നത് എന്നാണ് തോന്നുന്നത്.
ഇന്ന് ഹിന്ദുക്കൾ എന്ന് നിർവ്വചിക്കപ്പെടുന്നവരും മുസ്ലിംസുമായി നിലനിൽക്കുന്ന വർഗ്ഗീയ വിരോധത്തോളം തന്നെ കടുപ്പമേറിയ വിരോധങ്ങൾ ഇന്ന് ഹിന്ദുക്കൾ എന്ന് നിർവ്വചിക്കപ്പെടുന്ന വ്യത്യസ്ത ജനവംശങ്ങൾ തമ്മിൽ നിലനിൽക്കുന്നുണ്ട്, പലയിടത്തും. അതിന്റെ വ്യക്തമായ തെളിവുകൾ ഈ എഴുത്തുകാരന്റെ ഈമെയ്ലിൽ തന്നെ ലഭിച്ചിട്ടുണ്ട്. അവ ഇവിടെ വെളിപ്പെടുത്താൻ പറ്റാത്ത വിധം കടുപ്പമേറിയതാണ്.
എന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാർ ഈ വെറുപ്പിനെ നുള്ളിപ്പെറുക്കിയെടുത്ത് ആളിക്കത്തിച്ചാൽ, ആ വിധ വിരോധങ്ങളും തെരുവീഥികളിൽ ആളിപ്പടരും.
Calicut districtറ്റിലെ നാദാപുരത്തിലെ മുസ്ലിം ജനങ്ങളിൽ നായർ വംശ പൈതൃകം ഉണ്ടാവാം എന്ന കാര്യം Malabar Manualലിൽ നിന്നും ചുഴഞ്ഞെടുത്തിരുന്നു എന്ന കാര്യം വായനക്കാർ ഓർക്കും.
നാദാപുരത്തെ മുസ്ലിം ജനങ്ങളും അവിടുള്ള തീയ തൊഴിലാളി വർഗ്ഗവും മറ്റുമായുള്ള വർഗ്ഗീയ വിരോധത്തിന്റെ ചരിത്രപരമായുള്ള പശ്ചാത്തലം, പഴയ കാല നായർമാരും അവരുടെ തീയ കൈത്തൊഴിലാളികളായ അർദ്ധ അടിമകളും തമ്മിൽ നിലനിന്നിരുന്ന ബന്ധത്തിൽ നിന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.
നായർമാർ അവരുടെ കീഴിൽപ്പെട്ട തീയരോടും, ചിലപ്പോൾ തീയർ തൊഴിലാളികളോടൊപ്പം ചേർന്നു നിന്നിരുന്ന കുടിയേറ്റ കൈത്തൊഴിലാളികളായ ഈഴവരോടും വച്ചു പുലർത്തിയിരുന്ന വെറുപ്പും അറപ്പും, യാതോരു മാറ്റവുമില്ലാതെ ഈ നായർമാർ ഇസ്ലാമിലേക്ക് മാറിക്കഴിഞ്ഞപ്പോഴും നിലനിർത്തിയിരുന്നിരിക്കാം.
അത് ഒരു വശത്ത്.
മറ്റൊരു വശത്ത്, ഇസ്ലാമിലേക്ക് കീഴ്ജന വംശങ്ങൾ ചേർന്ന കാര്യമാണ്. ഇത് 100% 180° തലതിരിഞ്ഞുകിടക്കുന്ന കാര്യമാണ്. ഉന്നത ജനവംശം അല്ല ഇവർ, മറിച്ച് കീഴ്ജനമാണ്.
ഈ കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് കയറിയപാടെ, അവരുടെ മനസ്സിലും ഭാവത്തിലും നിലനിന്നിരുന്ന അധമത്വം തുടച്ചുമാറ്റപ്പെടില്ല എന്നതു വാസ്തവം തന്നെ. അതേ സമയം ഇസ്ലാമിൽ അവർക്ക് വൻ സാമൂഹിക സൌകര്യങ്ങളും വ്യക്തി ബലവും, ആൾക്കുട്ട ശക്തിയും മറ്റുമാണ് ലഭിച്ചത്.
ഇസ്ലാമിൽ തന്നെയുള്ള ഉന്നത ജനങ്ങൾ, ഇവരിൽ നിന്നും വിത്യസ്തമായ മേൽവിലാസം അദൃശമായ കോഡുകളിൽ നിലനിർത്തിയിരിക്കാമെങ്കിലും, ഹിന്ദുക്കൾക്ക് ലഭിക്കുന്ന വിവരം ഇവർക്കുള്ള ഇസ്ലാമിക മേൽവിലാസം മാത്രമായിരിക്കും.
ഇവരുമായി സാമൂഹികമായി ബന്ധപ്പെടുമ്പോൾ, ഹിന്ദുക്കൾക്കും (ബ്രാഹ്മണർക്കും) പോരാത്തതിന്, ഹിന്ദു മത മേൽവിലാസം കൈവശപ്പെടുത്തിയ മറ്റ് ജനവംശങ്ങൾക്കും ഈ ഹീനജന മുസ്ലിം പെരുമാറ്റങ്ങളേയും അവരുടെ വഴിവിട്ട തന്റേടിത്തത്തേയും മറ്റും സഹിക്കാൻ പറ്റാത്തതായി തോന്നാം.
കീഴ്ജനത്തിന് സ്വാതന്ത്ര്യം നൽകിയാൽ അവർ ആദ്യം ചെയ്യുന്നത് അവരുടെ പാരമ്പര്യ മേലാളന്മാരെ നീ, അവൻ, അവൾ (ഇഞ്ഞി, ഓൻ, ഓള്) പ്രയോഗങ്ങളിൽ നിർവ്വചിക്കുക എന്നതാവാം.
ഹിന്ദു പക്ഷത്തിന് ലഭിക്കുന്ന വിവരം മുസ്ലിസ് എന്ന ജനം യാതോരു മര്യാദയും സംസ്ക്കാരവും ഇല്ലാത്ത ഒരു കാട്ടുവർഗ്ഗമാണ് എന്നതാവാം.
എന്നാൽ വാസ്തവത്തിൽ ഈ മുസ്ലിം ആളുകളും യഥാർത്ഥത്തിൽ ഇന്ന് ഹിന്ദുക്കൾ എന്ന് സ്വയം നിർവ്വചിക്കുന്ന ജനവംശങ്ങൾ തന്നെയായിരുന്നു പണ്ടുകാലങ്ങളിൽ. അവരിലെ പ്രാകൃത പെരുമാറ്റങ്ങളേയും മനോഭാവങ്ങളേയും മറ്റും, ബാദ്ധ്യതയും ശല്യ ബാദ്ധ്യതയും മറ്റുമായി ഇന്ന് ഇസ്ലാം തലയിൽ ഏറ്റിയെടുത്തുവെന്നേയുള്ളു.
അവരുടെ പ്രാകൃതമായ മുഖഭാവവും മുഖാകൃതിയും വികൃത ഭാഷണവും കണ്ടും കേട്ടും അനുഭവിച്ചും ഇസ്ലാമിനോട് തന്നെ കഠിനമായ വ്യക്തി വിരോധം മനസ്സിൽ കയറ്റിവച്ച്, കാണുന്നതും കേൾക്കുന്നതുമായ എല്ലാ മുസ്ലിം ജനവംശങ്ങളുടേയും സഹജഗുണമായി (dispositionആയി) അവ മനസ്സിലാക്കിയെടുക്കപ്പെടുന്നുണ്ടാവാം.
ഇത് ഒരു വൻ കാര്യം തന്നെയാണ്. കാശ്മീരിലെ ഇസ്ലാം വംശത്തിനോട് പലർക്കും ഉള്ള വിരോധം, അവർക്ക് അവരുടെ ചുറ്റുപാടിൽ ഉള്ള മുസ്ലി വ്യക്തിയോടോ സമൂഹത്തിനോടോ ഉള്ള വിരോധം extrapolate ചെയ്തതാവാം.
എന്നാൽ കാശ്മീരിലെ മുസ്ലീം ജനവംശവും ദക്ഷിണ മലബാറിലെ മാപ്പിളമാരും തമ്മിൽ പൈതൃകമായി യാതോരു ബന്ധവും കണ്ടേക്കില്ല. കാശ്മീരിലെ മുസ്ലിം ജനത്തിന് അവിടുള്ള ബ്രാഹ്മണ വർഗ്ഗക്കാരിൽ (പണ്ഡിറ്റുമാരിൽ) നിന്നും ലഭിച്ച സാമൂഹിക അനുഭവം യഥാർത്ഥത്തിൽ മലബാറിലെ കീഴ്ജനം അവരുടെ നമ്പൂതിരിമാരിൽ നിന്നും ലഭിച്ചതിനോളം തന്നെ കഠിനമായിരുന്നു എന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ സാക്ഷ്യം നൽകുന്നുണ്ട്.
അങ്ങിനെ നോക്കുമ്പോൾ, മലബാറിലെ കീഴ്ജന വംശങ്ങൾ യഥാർത്ഥത്തിൽ കാശ്മീരിലെ പഴയ കാല കീഴ്ജനത്തിന് പിന്തുണയല്ലേ നൽകേണ്ടത്?
പറഞ്ഞിട്ട് എന്ത് കാര്യം? അടിമ ജനം ഓരോ വർഷവും അവരുടെ ജന്മിയുടെ വീട്ടിൽ പോയി അടിയാളത്തം പ്രകടിപ്പിക്കാനുള്ള അവസരമായ ഓണത്തിനെയാണ് ഇന്ന് പൊന്നോണമായി പഴയകാല അടിമജനത്തിന്റെ പിൻഗാമികൾ ആഘോഷിക്കുന്നത്!
pristine-Arabic ജനത ലോകത്തിൽ ഏത് ദിക്കിൽ ചെന്ന് ഇസ്ലാം പ്രചരിപ്പിച്ചാലും, ആ പ്രദേശങ്ങളിലെ ഫ്യൂഡൽ ഭാഷകളിൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ തികച്ചും പുതിയ വെറുപ്പകുൾ മാത്രമാവാം സൃഷ്ടിച്ചെടുക്കുക.
കാരണം, ആ വിധ പ്രദേശങ്ങളിൽ ഏറ്റവും കഠിനമായി നിലനിൽക്കുന്ന പിശക് ആ നാടുകളിലെ ഭാഷാ കോഡുകളിൽ തന്നെയാവും നിലനിൽക്കുന്നുണ്ടാവുക. ഇങ്ങിനെയുള്ള ഒരു പ്രശ്നത്തെ അവഗണിച്ചുകൊണ്ട് യാതോരു സാമൂഹിക പരിഷ്ക്കരണവും സാധ്യമല്ലതന്നെ.
പിന്നെ പറയാനുള്ളത് ഹൈന്ദവ ക്ഷേത്രങ്ങൾ പൊളിച്ച് ഇസ്ലാമിക പള്ളികൾ പണിതു എന്ന ആരോപണങ്ങളെക്കുറിച്ചാണ്. ഇതിൽ യാതോരു ശരിയും ഇല്ലാ എന്ന് പറയാനുള്ള വിവരം ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ.
എന്നാൽ 👉Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക:
How the Muhammadans came to adopt this same style for their mosques is perhaps to be accounted for by the tradition, which asserts that some at least of the nine original mosques were built on the sites of temples, and that the temple endowments in land were made over with the temples for the maintenance of the mosque. END OF QUOTE.
ആശയം : പുരതാന കാലത്തിലെ കാര്യമാണ്. ഇസ്ലാമിന്റെ ആദ്യകാല ഒൻപത് പള്ളികളിൽ ചിലതെല്ലാം അമ്പലങ്ങളെ പരിവർത്തനം ചെയ്ത് പള്ളികൾ ആയി മാറ്റിയവയാവാം എന്ന്. എന്നുവച്ചാൽ, ഹിന്ദുക്കൾ (ബ്രാഹ്മണർ) ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തപ്പോൾ, അവർ അവരുടെ ആരാധനാലയങ്ങളേയും അവരുടെ പുതിയ മതത്തിന്റെ ആവശ്യകതയിലേക്ക് മാറ്റിയിരിക്കാം എന്ന് മനസ്സിലാക്കാം എന്ന് വിചാരിക്കുന്നു. END.
അത് പഴയ കാര്യം. എന്നാൽ ഹൈദ്രലിയുടേയും ടിപ്പുവിന്റേയും കാലത്ത്, ഹിന്ദുക്കളും അമ്പലവാസികളും നായർമാരും ഇസ്ലാമിലേക്ക് ചേർന്നപ്പോൾ, അവർ അവരുടെ ആരാധാനാലയങ്ങളേയും പരിവർത്തനം ചെയ്തിട്ടുണ്ടാവാം.
ഹൈദ്രലിയുടേയും ടിപ്പുവിന്റേയും ആക്രമണ കാലത്ത് ക്ഷേത്രങ്ങളെ ആക്രമിക്കപ്പെട്ടിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ ആ വിധ ആക്രമിക്കപ്പെട്ട ക്ഷേത്രങ്ങൾ, പിന്നീടും ക്ഷേത്രങ്ങൾ ആയി തുടർന്നിരിക്കാം.
ബ്രാഹ്മണ (ഹൈന്ദവ) ക്ഷേത്രങ്ങളെ കൊള്ളയടിച്ചതായി വളരെ കുപ്രസിദ്ധനായി പറയപ്പെടുന്നത് Mahmud of Ghazni എന്ന അഫ്ഘാൻ രാജാവാണ്. എന്നാൽ പൊതുവേ പറഞ്ഞാൽ, നൂറ്റാണ്ടുകളിലൂടെ നോക്കുമ്പോൾ, ബ്രാഹ്മണ ക്ഷേത്രങ്ങളെ ദക്ഷിണേഷ്യയിലെ ആരും തന്നെ ആക്രമിക്കുകയോ കൈവശപ്പെടുത്തുകയോ, ആ വിധ ക്ഷേത്രങ്ങൾക്ക് ലഭിക്കുന്ന സമ്പത്ത് കൈയിട്ടുവാരുകയോ, ചെയ്യാറില്ലായിരുന്നു എന്നാണ് കാണുന്നത്. exceptions കണ്ടേക്കാം. (പോർച്ചൂഗീസുകാർ അമ്പലങ്ങളെ കൊള്ളയിടച്ച ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.)
ബ്രാഹ്മണ ക്ഷേത്രങ്ങളുടെ കഥകഴിഞ്ഞത് ഇന്ത്യാ രാജ്യം നിലവിൽ വന്നതോടുകൂടിയാണ്. മിക്ക ക്ഷേത്രങ്ങളേയും സർക്കാർ പിടികൂടുകയും ബ്രാഹ്മണരല്ലാത്ത ആളുകളെ അവയുടെ നിർവ്വഹനത്തിനായി ഏൽപ്പിക്കുകയും, ആ ക്ഷേത്രങ്ങൾക്ക് ലഭിക്കുന്ന സമ്പത്തിന് മേൽ അധികാരം നിലനിർത്തുകയും ചെയ്തു. പിന്നിലോട്ടുള്ള 5000 വർഷവും മുന്നിലുള്ള 5000 വർഷവും പിന്നീടൊരിക്കൽ നിരീക്ഷണത്തിന് വച്ചാൽ, കാണുക, ദക്ഷിണേഷ്യയിലെ ബ്രാഹ്മണ ക്ഷേത്രങ്ങളെ പിടികൂടിയതും ക്ഷേത്ര സ്വത്തിൽ കൈവെക്കുകയും ചെയ്തത് ഇന്ത്യൻ ഭരണം മാത്രമാണ് എന്നതാവും.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻശനും നൽകാൻ കേരള സർക്കാരിന്റെ പക്കൽ പണം ഇല്ലാ എന്നുവരുമ്പോൾ, തിരുവിതാംകൂർ രാജ്യത്തിലെ പദ്മനാഭസ്വാമീ ക്ഷത്ര ഭണ്ഡരം കുത്തിത്തുറക്കപ്പെടില്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്? തിരുവിതാംകൂർ രാജ്യത്തെത്തന്നെ സൈനിക ശക്തി പ്രകടിപ്പിച്ച് പിടികൂടാൻ പോലും യാതോരു മനഃപ്രയാസവും ഇന്ത്യൻ സർക്കാരിന് ഇല്ലായിരുന്നു. പിന്നല്ലെ അവിടുത്തെ ക്ഷേത്രത്തിന്റെ കാര്യം.
കാര്യങ്ങൾ എല്ലാം ഈ വിധം ഇരിക്കെ, ഖുറ്ആനിലെ വചനങ്ങളെ ഉദ്ധരിച്ച് അവയെ പഴിപറയുന്നതിലും, പ്രവാചകനെ പുലഭ്യം പറയുന്നതിലും എന്ത് കാര്യമാണ് ഉള്ളത്?
ഇനി എഴുത്തിന്റെ പാതയിലേക്ക് വീണ്ടും കടക്കുകയാണ്.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം