ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ തടഞ്ഞുതുടങ്ങിയപ്പോൾ
നായർമാരെക്കുറിച്ചുള്ള എഴുത്ത് ഉപസംഹരിക്കാൻ പോകുകയാണ്. ഒന്ന് രണ്ട് കാര്യങ്ങൾ കൂടി എഴുതിച്ചേർക്കാം.
ഒന്ന് ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണ മലബാറിനേയും ഉത്തര മലബാറിനേയും സംയോജിപ്പിച്ച് മലബാർ ജില്ല എന്ന പ്രദേശം സ്ഥാപിക്കുകയും അവിടെ ലിഖിത രൂപത്തിലുള്ള നിയമ സംവിധാനങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്തതോടുകൂടി, നായർമാരും അവരുടെ മുകളിൽ ഉള്ള അമ്പലവാസികളും ഹിന്ദുക്കൾക്കളും സാമൂഹികമായി പലവിധ തടസ്സങ്ങളും നേരിട്ടിരിക്കാം.
നായർമാരുടെ മുകളിൽ അത്യുന്നതങ്ങളിൽ ഐഏഎസ്സുകാരെപ്പോലെയുള്ള നമ്പൂതിരിമാർക്കും, അതേ പോലെ അത്യുന്നതങ്ങളിൽ ഉള്ള ഐപിഎസ്സുകാരെപ്പോലുള്ള രാജകുടുംബക്കാർക്കും അധികാരം നഷ്ടപ്പെട്ടിരുന്നു. ഇത് ഇങ്ഗ്ളിഷിൽ കാണുന്നതുപോലുള്ള ഒരു കാര്യമല്ലതന്നെ.
ഇഞ്ഞി, ഓൻ, ഓള്, അളെ, അനെ, ഐറ്റിങ്ങൾ എന്നെല്ലാം വാക്കുകളിൽ കാലാകാലങ്ങളായി നിർവ്വചിക്കപ്പെട്ടിരുന്ന ഹീന ജനവർഗ്ഗങ്ങൾ ഇനിമുതൽ നിയമ ചട്ടങ്ങൾ പ്രാകരം അവർക്ക് മുകളിൽ ഉള്ളവരോട് അടിയാളത്തം നിറച്ചുള്ള വാക്കുകളിൽ സംബോധനയും പരാമർശിക്കലും ആവശ്യം ഇല്ലാ എന്നുള്ളത് ഒരു ഭയങ്കര കാര്യം തന്നെയാണ്.
ഇന്നുള്ള ഇന്ത്യൻ സ്കൂളുകളിലെ ക്ളാസിൽ അദ്ധ്യപാകൻ കയറിവരുമ്പോൾ, വിദ്യാർത്ഥികൾ എഴുന്നേറ്റ് നിൽക്കാൻ കൂട്ടാക്കുന്നില്ല എങ്കിൽ തന്നെ അദ്ധ്യാപകന്റെ മനോനിലയിൽ കാര്യമായ വിഭ്രാന്തി പടരും. പോരാത്തതിന്, വിദ്യാർത്ഥികൾ അദ്ധ്യപകനെ നീ, അവൻ, വെറും പേര് തുടങ്ങിയ പദരൂപങ്ങളിൽ നിർവ്വചിക്കാനും തുടങ്ങിയാൽ, ആ സ്കൂൾ പ്രസ്ഥാനം തകരും. അദ്ധ്യാപകർ schizophrenia എന്ന് വിഡ്ഢി ശാസ്ത്രത്തിൽ ഇന്ന് നിർവ്വചിക്കപ്പെടുന്ന മാനസികാവസ്ഥയിലേക്ക് തന്നെ നീങ്ങിയേക്കാം.
ഇതിന്റെ ഏറ്റവും ഭീകരാവസ്ഥ, കീഴ്ജന വ്യക്തികൾ അടിയാളത്തം ഇല്ലാതെ പെരുമാറിയാൽ അതിന് നിവാരണം ലഭിക്കാനായി സമീപിക്കാനാവുന്ന യാതോരു വ്യവസ്ഥയോ സംവിധാനമോ ഇങ്ഗ്ളിഷ് ഭരണം സ്ഥാപിച്ചിരുന്നില്ല എന്നതാണ്. ഇങ്ഗ്ളിഷ് ഭരണത്തിന് മുൻപ്, ഈ വിധം അടിയാളത്തമില്ലാതെ വാക്കുകൾ ഉപയോഗിച്ചാൽ, ആ കീഴ്ജന വ്യക്തിയെ കെട്ടിയിട്ട് അടിച്ച് എല്ലൊടിച്ചിടാനുള്ള സൌകര്യം നായർമാരിൽ നിക്ഷിപ്തമായിരുന്നു.
പുതിയ നിയമങ്ങൾ വന്നു എന്നിരുന്നാലും, സ്വത്തും ധനവും, സംഘടിതമായി പ്രവർത്തിക്കാനും, സ്വന്തം വാസസ്ഥലം വിട്ട് യാത്രചെയ്യാനും മറ്റുമുള്ള സൌകര്യങ്ങളും മറ്റും നായർമുതൽ മുകളിലോട്ടുള്ള ജനവംശങ്ങളുടെ കൈകളിൽ തന്നെയാണ് നിലനിന്നിരുന്നത്. ഇതിനാൽത്തന്നെ കോടതിയും മറ്റ് നിയമ സംവിധാനങ്ങളും അവർക്ക് ഉപയോഗിക്കാനുള്ള സൌകര്യം ലഭിച്ചിരുന്നു. ഇതും ഇങ്ഗ്ളിഷ് ഭരണത്തിന് അമ്പരപ്പ് നൽകിയ ഒരു കാര്യമായിരുന്നു.
വെറും നിയമങ്ങൾ എഴുതിയതുകൊണ്ടൊന്നും സാമൂഹിക പരിഷ്ക്കരണം വരില്ലതന്നെ. ഈ കാര്യവുമായി ബന്ധപ്പെട്ട് കുറച്ചുകാര്യങ്ങൾ കീഴ്ജനത്തിനെക്കുറിച്ച് എഴുതുമ്പോൾ പരാമർശിക്കാം എന്നു വിചാരിക്കുന്നു.
ഇങ്ഗ്ളിഷ് ഭരണം നിയമങ്ങൾ നിർമ്മിച്ചപ്പോൾ, പാരമ്പര്യമായി നായർമാർക്ക് കൈവശമുള്ള പരാക്രമണത്തിനുള്ള അധികാരങ്ങളുമായി അവ ഏറ്റുമുട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. സാധാരണ ഗതിയിൽ നായർ വ്യക്തി കീഴ്ജനത്തിൽ പെട്ട വ്യക്തിയെ വെട്ടിമുറിച്ചാൽ അത് ഒരു പോലീസ് കേസ് ആവാനുള്ള യാതോരു സംവിധാനവും എവിടേയും ഇല്ലായിരുന്നു.
മാത്രവുമല്ല, ഓരോ കുട്ടിരാജ്യത്തിലേയും രാജകുടുംബക്കാർ, ആ രാജ്യത്തിലെ ആരേയും കൊല്ലാനും മരത്തടിയിൽ ആണിവച്ച് അടിച്ചുപതിച്ച് നിർത്താനും മറ്റുമുള്ള അധികാരണങ്ങൾ ഉള്ളവർ തന്നെ.
മലബാറിൽ കുട്ടിരാജ്യങ്ങൾ ഓരോന്നായി ഇങ്ഗ്ളിഷ് കമ്പനിയുടെ കൈകളിലേക്ക് തങ്ങളുടെ രാജ്യത്തെ ഏൽപ്പിച്ചുതുടങ്ങിയിരുന്നു. മലബാറ് പ്രദേശത്തെ പിടിച്ചടക്കിയിരുന്ന മൈസൂറുകാരുടെ യുദ്ധത്തിലെ പരാജയം ആണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും, മലബാറ് പ്രദേശം ഓരോന്നായി ഇങ്ഗ്ളിഷ് കമ്പനിക്ക് കീഴിൽ വന്നതിന് വ്യക്തമായ മറ്റൊരു കാരണം ഉണ്ട് അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ഓരോ കുട്ടിരാജ്യങ്ങളും ഏതാണ്ടൊക്കെ വൻ സന്തോഷത്തോടുകൂടി രാജ്യത്തെ ഇങ്ഗ്ളിഷ് കമ്പനിക്കു വിട്ടുകൊടുത്ത്, കമ്പനി നൽകുന്ന മാലിഖാന👉 എന്ന പെൻഷനും വാങ്ങി, തമ്മിൽ അടിയുംപിടിയും മറ്റുമില്ലതെ സ്വൈര്യമായി ജീവിച്ചുതുടങ്ങിയപ്പോഴാണ്, അവർക്ക് ചില ബോധോദയങ്ങൾ ലഭിച്ചത്.
അവർക്ക് ആരേയും പണ്ടെത്തെപ്പോലെ വെട്ടിക്കൊല്ലാൻ പറ്റില്ല എന്ന്.
ഈ ഒരു പ്രശ്നം ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥരേയും അസ്വസ്ഥരാക്കിയിരുന്നു.
നായർമാർക്കും രാജകുടുംബക്കാർക്കും സാമൂഹികമായും പാരമ്പര്യമായും പലവിധ അധികാരങ്ങളും ആ പ്രദേശങ്ങളിൽ നിലവിൽ ഉണ്ട്. അതിനെ മറികടക്കാൻ ഇങ്ഗ്ളിഷ് ഭരണ നിയമങ്ങൾക്ക് പാടുണ്ടോ?
Tellicherryക്ക് അടുത്തുള്ള കോട്ടയം👉രാജ്യത്തിലെ പഴശ്ശിരാജയുമായി ഇങ്ഗ്ളിഷ് ഭരണത്തിന് ആദ്യംതന്നെ പ്രശ്നം വന്നത് ഈ വിധമായുള്ള കാര്യത്തിലൂടെയാണ്. ഈ 'രാജ' കോട്ടയം രാജകുടുംബത്തിലെ അംഗമാണ്, പക്ഷെ മുറപ്രകാരം ഉള്ള രാജാവല്ല.
വ്യക്തമായി രേഖപ്പെടുത്തിക്കാണുന്ന രണ്ട് സംഭവങ്ങളിൽ എങ്കിലും പഴശ്ശിരാജ കോട്ടയം രാജ്യത്തിലെ ചില മാപ്പിളമാരെ വെട്ടിക്കൊല്ലിച്ചിരുന്നു. ഇത് ഇന്ന് കാണുന്ന വർഗ്ഗീയ വിരോധം കൊണ്ടൊന്നും അല്ല. മറിച്ച്, സാമൂഹിക കീഴ്വഴക്കങ്ങളെ ധിക്കരിച്ചതിനാവാം.
ഇതിനെല്ലാം മുന്നോടിയായി കോട്ടയം അങ്ങാടിയിലെ മാപ്പിള പള്ളി പഴശ്ശിരാജ ഇടിച്ചു പൊളിച്ചിടീച്ചപ്പോൾ, ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർ ഇടപ്പെടാൻ തയ്യാറായില്ല. കാരണം, ആവശ്യമില്ലാത്ത അടിപിടിയിലേക്ക് കാര്യങ്ങളെ നയിക്കും എന്നതിനാൽ തന്നെ.
QUOTE 👉 from Malabar Manual: The Palassi (Pychy) Raja had already, in April 1793, been guilty of the exercise of one act of arbitrary authority in pulling down a Mappilla mosque erected in the bazaar of Kottayam. The Joint Commissioners took no notice of the act, although it was in direct opposition to the conditions, of the engagement made with the Kurumbranad Raja for the Kottayam district. END OF QUOTE.
മാപ്പിളമാർ എന്ന് ഇവിടെ നിർവ്വചിക്കപ്പെടുന്നവർ ഉന്നത കുടുംബങ്ങളിലെ മാപ്പിളമാർ ആവില്ല തന്നെ. ഉന്നതർ വ്യക്തമായും വ്യത്യസ്തരായി ജീവിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
മുകളിൽ പരാമർശിച്ച സംഭവങ്ങൾക്ക് ശേഷം പഴശ്ശിരാജ മാപ്പിളമാരിൽ ചിലരെ വെട്ടിക്കൊല്ലിച്ചപ്പോൾ, ഇങ്ഗ്ളിഷ് കമ്പനിക്ക് നിയമ പ്രശ്നം പറയേണ്ടിവന്നു. എന്നാൽ ശക്തമായ നീക്കങ്ങൾ എടുത്തില്ല.
QUOTE from Malabar Manual: They (The English Company) contented themselves with a mild remonstrance addressed to the Kurumbranad Raja and with the despatch of troops to Kodolli and Palassi. END OF QUOTE.
ആശയം : ഇങ്ഗ്ളിഷ് കമ്പനീ ഭരണം ചെറിയതോതിലുള്ള പ്രതിഷേധവും എതിർന്യായങ്ങളും എഴുതി കോട്ടയം രാജ്യത്തിന്റെ യഥാർത്ഥ രാജാവും, പഴശ്ശിരാജയുടെ അമ്മാവനുമായ കുറമ്പ്രനാട്ട് രാജാവിന് സന്ദേശം അയക്കുകയാണ് ചെയ്തത്. പട്ടാളത്തെ കോടോളിയിലേക്കും പഴശ്ശിയിലേക്കും അയച്ചു. അത്രമാത്രം.
എന്നാൽ പഴശ്ശിയിൽ കമ്പനി പട്ടാളം വന്നത് പഴശ്ശിരാജയിൽ വൻ ആശ്ചര്യം തന്നെ വരുത്തി.
QUOTE from Malabar Manual: He further in his reply expressed surprise at his not being “allowed to follow and be guided by our ancient customs” in the slaughter of erring Mappillas. END OF QUOTE
ആശയം : 'ഞങ്ങളുടെ പാരമ്പര്യ ആചാര മര്യാദകൾ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വഴിപിഴയ്ച്ചു പെരുമാറുന്ന മാപ്പിളമാരെ കൂട്ടക്കശാപ്പ് ചെയ്യാൻ ഞങ്ങളെ അനുവദിക്കുന്നില്ല' എന്നതിൽ വൻ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് പഴശ്ശിരാജ സന്ദേശം നൽകി. END
ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്, ഇന്നുള്ള ഹിന്ദുക്കൾ എന്ന് അവകാശപ്പെടുന്ന അനവധി ജനവംശങ്ങളെ യാതോരു രീതിയിലും പഴശ്ശിരാജ പ്രതിനിധീകരിക്കുന്നില്ലാ എന്നതാണ്.
ഇങ്ഗ്ളിഷ് ഭരണത്തിന്റെ ആദ്യ കാലങ്ങളിൽ ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും പല കുട്ടിരാജ കുടുംബക്കാരും, അവരുടെ പാരമ്പര്യ അധികാരം മനസ്സിൽ കണ്ടുകൊണ്ട് വ്യക്തികളുടെ തല അറുത്ത സംഭവങ്ങൾ നടന്നു.
എന്നാൽ ഇതിനെല്ലാം പിന്നാലെ ഇങ്ഗ്ളിഷ് ഭരണം കുറ്റക്കാരെ പിടികൂടാൻ വന്നപ്പോൾ കൊലപാതകം ചെയ്ത വ്യക്തികൾ ഓടിപ്പോയി രക്ഷപ്പെട്ട് മറ്റ് ദിക്കുകളിൽ ചെന്ന് താമസിക്കുകയും അവിടെനിന്നും ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി പ്രയത്നിക്കുകയും ചെയ്തതായും കാണുന്നുണ്ട്. ഇവരിൽ ചിലരെങ്കിലും ഇന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം എന്ന കാൽപ്പനിക ചരിത്രത്തിൽ വൻ വീരന്മാരായി സ്ഥാനം പിടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.
കുഗ്രാമങ്ങളിലെ നായർ അധികാരികൾ, മര്യാദയില്ലാതെ പെരുമാറുന്ന ഹീനജാതിക്കാരനായ വ്യക്തികളെ പിടിച്ചുകൊണ്ട് പോയി ഒറ്റപ്പെട്ടുകിടക്കുന്ന കുടിലിനുള്ളിൽ കെട്ടിയിട്ട്, അടിച്ച് എല്ലൊടിക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. എന്തിനാണ് ഈ വിധം കഠിനമായി ശിക്ഷ നടപ്പാക്കിയത് എന്ന് ഇങ്ഗ്ളിഷ് ഭരണം ചോദിച്ചാൽ, കിട്ടുന്ന ഉത്തരം 'അവൻ abusive വാക്ക് ഉപയോഗിച്ചു' എന്നായിരിക്കും.
ഈ abusive വാക്ക് എന്താണ് എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് ഒരിക്കലും മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.
ഈ അധികാരി കുടുംബക്കാരിലൂടെയാണ് ഇങ്ഗ്ളിഷ് ഭരണം ആദ്യകാലങ്ങളിൽ ഭരണം നടത്തിയിരുന്നത്.
കാരണം, കാലകാലങ്ങളായി. ഏത് കൂട്ടരും പ്രദേശത്തെ പിടിച്ചടക്കിയാലും, കുഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും പ്രാദേശിക ഭരണം ഈ അധികാരി കുടുംബക്കാർ തന്നെയായിരിക്കും നടത്തുക. ഇവരെ മാറ്റി പുതിയ ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ സ്ഥാപിക്കുക എന്നത് ആർക്കും തന്നെ എളുപ്പത്തിൽ സാധ്യമായ കാര്യമായിരുന്നില്ലതന്നെ.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം