ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ ആരംഭത്തിലേക്ക് ഒരു എത്തിനോട്ടം
നായർമാരെക്കുറിച്ചുള്ള എഴുത്ത് അവസാനിക്കുകയാണ്. മനസ്സിൽ കുറച്ചുകാര്യങ്ങൾ മാത്രമേ ബാക്കിയുള്ളു.
മൈസൂറുകാരുടെ ആക്രമണകാലത്തിൽ ചെറുമർമുതൽ മക്കത്തായ തീയർവരെയുള്ള ജനങ്ങളിൽ പലരും ദക്ഷിണ മലബാറിൽ ഇസ്ലാമിലേക്ക് കയറിയിരുന്നു. മൈസൂർ ആക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ വന്നത് ഇങ്ഗ്ളിഷ് ഭരണമാണ്. അതിനാൽ തന്നെ, ഇസ്ലാമിലേക്ക് കയറിയ കീഴ്ജനത്തിനെ ശിക്ഷിക്കാനോ, മരത്തിന് മേൽ ആണിയിൽ അടിച്ചിടാനോ, വെട്ടിക്കൊല്ലാനോ, പഴയ കാല മേലാള ജനവംശങ്ങൾക്ക് ആയില്ല.
എന്നാൽ സാമൂഹിക വ്യവസ്ഥയിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന അടുക്കുചിട്ടയും പാളിപ്പോയിരുന്നു എന്നതാവാം വ്യാപകമായ വാസ്തവം.
ഇന്ത്യൻ പട്ടാളച്ചിട്ടയിൽ എന്നതുപോലെ ഫ്യൂഡൽ ഭാഷയിൽ വ്യക്തമായി അടയാളപ്പെടുത്തിയ വാക്ക് കോഡുകളിൽ സ്ഥാനീകരിക്കപ്പെട്ട വ്യക്തികൾ, അവരുടെ പാരമ്പര്യ സ്ഥാനങ്ങളിൽനിന്നും മാറിയും മുകളിലേക്ക് ചാടിക്കയറിയും, മുകളിൽ ഉള്ളവരെ പിടിച്ച് തള്ളിമാറ്റിയും ഉന്തിത്താഴ്ത്തിയും മറ്റും ചെയ്തു എന്നു പറഞ്ഞാൽമതിയല്ലൊ. ശിപായി പട്ടാളക്കാരന്റെ വീട്ടുവേലക്കാരൻ ഇന്ത്യൻ പട്ടാളത്തിലെ Brigadierറിനേയും, Colonelലിനേയും, Lieutenant colonelലിനേയും അവരുടെ കുടുംബാംഗങ്ങളേയും മറ്റും വെറും പേര് വിളിക്കുകയും, ഇഞ്ഞി, ഓൻ, ഓള് എന്നെല്ലാം നിലവാരത്തിൽ നിർവ്വചിക്കുകയും ചെയ്താലുള്ള അവസ്ഥാ വിശേഷം ആലോചിച്ചു നോക്കുക.
ദക്ഷിണ മലബാറിലെ സാമൂഹികാവസ്ഥ ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയായി മാറിയെന്ന് പറയാം എന്ന് തോന്നുന്നു. ഈ ഭീകരമായ അവസ്ഥയുടെ കൊടുംഭീകരതയെക്കുറിച്ച് ഇങ്ഗ്ളിഷ് പക്ഷത്തിന് ശരിയായി മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്. അതിന്റെ മുഖ്യ കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള അദൃശ്യമായ ഭീകര കോഡിങ്ങ് ഇല്ലായെന്നതു തന്നെ.
ആഭിജാത്യത്തിന്റേയും വരേണ്യത്തത്തിന്റേയും കുടുംബമഹിമയുടേയും ആദ്ധ്യാത്മിക മഹാത്മ്യത്തിന്റേയും ഭൂസ്വത്ത് ഉടസ്ഥതതയുടേയും, വൻ അനുസരണം നൽകുന്ന അടിയാളിമാരുടെ സാന്നിദ്ധ്യം നൽകുന്ന ശാന്തതയുടേയും മൃദുത്വസ്വഭാവമുള്ള സംഭാഷണ സ്വഭാവങ്ങളുടേയും, വേലിക്കെട്ടിനുള്ളിൽ കുടുങ്ങിപ്പോയ പാരമ്പര്യ മേലാളന്മാരും അവരുടെ മേൽനോട്ട വംശങ്ങളും ഒരു വശത്ത്. മറുവശത്ത്, സാമൂഹികമായി സർവ്വസ്വാതന്ത്ര്യത്തിലേക്ക് ചാടിക്കയറി നിൽക്കുന്ന ഇസ്ലാമിലേക്ക് കയറിയ കീഴ്ജന വ്യക്തികൾ.
ഈ കീഴ്ജനക്കൂട്ടർക്ക് യാതോരു ആഭിജാത്യത്തിന്റേയും വരമ്പുകളും തടസ്സമായി നിൽക്കുന്നില്ല. മാത്രവുമല്ല, അവർക്ക് എന്ത് കച്ചവടവും നടത്താം. കാളവണ്ടികൾ ഓടിക്കാം. പശുവിനേയും മറ്റ് ആടുമാടുകളേയും കൈവശം വെക്കാം. പൈക്കളെ വിൽക്കുന്ന അങ്ങാടികൾ നടത്താം. കൊപ്രക്കച്ചവടത്തിൽ പങ്കുചേരാം. beef കഴിക്കാം. ഭൂസ്വത്ത് തുച്ഛമായേ ഉള്ളുവെങ്കിലും, കൈയിൽ പണമുണ്ട്.
സമൂഹത്തിൽ ചെറിയ തോതിലുള്ള അസ്വസ്ഥത നിലവിൽ ഉണ്ട്. അതേ സമയം പഴയകാല ആഭിജാത്യം പേറുന്ന, വൻ ഭൂസ്വത്തുക്കുൾ കൈവശം ഉള്ള ഇസ്ലാം കുടുംബക്കാരും ആശയക്കുഴപ്പത്തിലായിരുന്നിരിക്കാം.
ഏതാണ്ട് 1836ൽ ദക്ഷിണ മലബാറിൽ ചെറിയതോതിൽ തുടങ്ങിയ മാപ്പിള ലഹളയെന്ന സംഭവ പരമ്പരയെക്കുറിച്ച് പിന്നീടേ പ്രതിപാധിക്കാൻ ആവുള്ളു.
Malabar Manualൽ👉 നിന്നുമുള്ള ഉദ്ദരണി നോക്കുക:
On the 26th November 1836 Kallingal Kunyolan of Manjeri amsam, Pandalur desam in Ernad taluk, stabbed one Chakku Panikkar of the Kanisan (astrologer) caste, who subsequently died of his wounds.
ആശയം : 1836, നവംബർ 26ആം തീയതി, ഏറനാട് താലൂക്കിലെ പണ്ഡലൂർ ദേശത്തിലെ മഞ്ചേരി അംശത്തിലെ കല്ലിങ്ങൽ കുഞ്ഞിയോളൻ എന്ന വ്യക്തി, കണിശൻ (ജോതിഷർ) ജാതിയിൽ പെട്ട ചാക്കു പണിക്കർ എന്ന ആളെ കഠാരകൊണ്ട് കുത്തി. കുത്തേറ്റ ഈ ആൾ അതിന് ശേഷം പരുക്കുകൾ കാരണം മരിച്ചു.
മാപ്പിള ലഹളയുടെ തുടക്കം ഇതായിരുന്നിരിക്കാം.
ഇസ്ലാം എന്ന പുതുതായുള്ള സാമൂഹിക ഉടയാടയെ മാറ്റിവച്ചുകൊണ്ട് നോക്കുകയാണ് എങ്കിൽ, ആക്രമിച്ചത് ഹിന്ദുജനവംശത്തിന്റെ പാരമ്പര്യ അടിമ ജനത്തിൽ പെട്ടവ്യക്തിയാണ്. കുത്തേറ്റത്, ഹൈന്ദവ ജനത്തിനോട് ഒട്ടിനിന്ന് അടിയാളത്തവും കൂറും വാസ്തല്യവും നൽകിയിരുന്ന ജനവംശത്തിൽ പെട്ട വ്യക്തിയാണ്. എന്നാൽ ബ്രാഹ്മണനല്ല. എന്നുവച്ചവാൽ ഹിന്ദുവല്ല.
സാധാരണഗതിയിൽ കീഴ്ജനം ഏത് മതപ്രസ്ഥാനവും ഷാമനിസ്റ്റിക്ക് ആരാധാന ആചാരവും കൈവശപ്പെടുത്തി ഈ വിധം ഹിന്ദുക്കളെ പിന്തുണക്കുന്നവരെ ആക്രമിച്ചാലും, അതിനെ ഏത് വിധം നേരിടേണം എന്ന് ഹൈന്ദവർക്ക് വ്യക്തമായി അറിവുള്ള കാര്യമാണ്.
ആയുധ വേലയിൽ വൻ നൈപുണ്യമുള്ള നായർമാർ സംഘടിച്ച്, ആ കീഴ്ജന വ്യക്തിയുടെ കൂരയിൽ നിന്നും ആ ആളെ പിടിച്ചുവലിച്ച്, വെട്ടിനുറുക്കും. പോരാത്തതിന് വേണമെങ്കിൽ രാത്രികാലത്ത് വന്ന് ആ കൂരയ്ക്ക് തീവെച്ച് അകത്ത് കിടന്നുറങ്ങുന്നവരേയും ജീവനോടുകൂടി ദഹിപ്പിക്കും.
Madras Presidencyയിലെ ചില പ്രദേശങ്ങളിൽ ഈ വിധം കീഴ്ജനങ്ങളെ ഉന്നത ജനവംശങ്ങൾ കത്തിച്ചു ചാമ്പലാക്കിയ സംഭവങ്ങൾ Edgar Thurston രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ഗ്ളിഷ് കമ്പനിയുടെ പോലീസ് പ്രസ്ഥാനം കുറ്റക്കാരെ പിടികൂടാൻ ശ്രമിച്ചാൽ, കോടതിയിൽ സാക്ഷ്യം പറയാൻ ഒറ്റ ആളെപ്പോലും കിട്ടാനുണ്ടാവില്ലപോലും. കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകും.
ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം യഥാർത്ഥത്തിൽ വൻ ആശയക്കുഴപ്പത്തിലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ആക്രമിക്കുന്ന വ്യക്തിയേയും വ്യക്തികളേയും പോലീസുകാർ വന്ന് പിടിച്ചേ മതിയാകൂ. ഇത് ചെയ്തില്ലായെങ്കിൽ നാട്ടിൽ നിയമ സംവിധാനങ്ങൾക്ക് യാതോരു വിലയും ഉണ്ടാവില്ലതന്നെ.
ഇസ്ലാം മതത്തിന്റെ മേൽവിലാസത്തിൽ നിന്നുകൊണ്ട് ചിലർ ആക്രമണം നടത്തുന്നതിന്റെ യാഥാർത്ഥ കാരണം ഇങ്ഗ്ളിഷ് ഭരണത്തിന് യാതോരു രീതിയിലും മനസ്സിലായില്ലാ എന്നാണ് മനസ്സിലാക്കുന്നത്.
അവർ പോലീസുകാരായി നിയമിച്ച ആളുകൾ ഒട്ടുമിക്കവരും നായർമാർ ആയിരുന്നു. ഈ പോലീസുകാർ പിടികൂടേണ്ടവർ നായർമാരുടെ പാരമ്പര്യ അടിമ ജനത്തിൽ പെട്ടവരാണ്. ഈ വിധ കാര്യങ്ങൾ ഭാഷാകോഡുകളിലൂടെ മനസ്സിൽ വൻ വിസ്പോടനാത്മകമായ വേലിയേറ്റങ്ങൾ തന്നെ സംഭവിപ്പിക്കും. ഇതൊന്നും ഇങ്ഗ്ളിഷ് പക്ഷത്തിന് യാതോരു രീതിയിലും മനസ്സിൽ കയറിയില്ലതന്നെ.
മാപ്പിള ലഹളയുടെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.
എന്നാൽ മനസ്സിലാക്കേണ്ടത്, ഇതേ പോലെ ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം നിലവിൽ വന്ന പല നാടുകളിലും പലവിധ സാമൂഹിക പൊട്ടിത്തെറികൾ സംഭവിച്ചിട്ടുണ്ടാവാം. കാരണം, ഇങ്ഗ്ളിഷ് ഭരണത്തിന്റെ സാന്നിദ്ധ്യത്തിൽ സാമൂഹിക ചട്ടങ്ങളും regimentationനുകളും കുത്തിമറിയും. ഇന്ത്യൻ പട്ടാളത്തിൽ വ്യത്യസ്ത റാങ്കുകൾ ആകെ കുത്തിമറിഞ്ഞാലെന്നതു പോലെ.
ഇന്ന് ഇന്ത്യൻ അക്കാഡമിക്ക് ചരിത്രകാരന്മാർ ഈ വിധ പല സംഭവങ്ങളേയും ഇങ്ഗ്ളിഷ് ഭരണത്തിനെതിരായുള്ള സ്വാതന്ത്ര്യ സമരങ്ങളായും നിർവ്വചിച്ചേക്കാം. ഈ വിഡ്ഢി ചരിത്രങ്ങൾ പഠിച്ചും പരീക്ഷയ്ക്ക് എഴുതിയും ഐഏഎസ്സ് വരെ പാസാകാം എന്നും ഓർക്കുക.
തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് കമ്പനിക്ക് നേരിട്ട് കൈവശം ലഭിച്ച രണ്ട് ഇടങ്ങൾ ഉണ്ടായിരുന്നു. ഈ ഇങ്ഗ്ളിഷ് സാന്നിദ്ധ്യവും, പോരാത്തതിന് London Missionary Societyയുടെ പ്രവർത്തനവും തിരുവിതാംകൂറിലും സാമൂഹിക വിസ്പോടനങ്ങൾക്ക് പ്രചോദനമായി വന്നിരുന്നു. എന്നാൽ തിരുവിതാംകൂർ ഭരിക്കുന്നത് തിരുവിതാംകൂർ രാജകുടുംബം തന്നെയായിരുന്നു.
സാമൂഹിക സ്വാതന്ത്ര്യത്തിനായി തെരുവിൽ ഇറങ്ങിയ കീഴ്ജനങ്ങളെ അവിടുള്ള ശുദ്ര (നായർ) വംശങ്ങൾ തെരുവിൽ ഇട്ട് അടിച്ചു ചമ്പന്തിയാക്കിയെന്നാണ് തോന്നുന്നത്. ഇതിന്റെയെല്ലാം വ്യക്തമായ സംഭവ വിവരങ്ങൾ എവിടെയെങ്കിലും ഇന്ന് ലഭ്യമാണോ എന്ന് അറിയില്ല.
അതേ സമയം, ദക്ഷിണ മലബാറിൽ ഈ അടിച്ചുചമ്മന്തിയാക്കുന്ന വേല ഇങ്ഗ്ളിഷ് ഭരണത്തിനെക്കൊണ്ട് ചെയ്യിക്കാനാണ് സാമൂഹിക ഉന്നതർ ശ്രമിച്ചത്. ഇങ്ഗ്ളിഷ് ഭരണം ചെയ്ത ഓരോ കാര്യത്തിലേയും വ്യക്തമായ നിമയ ചട്ടങ്ങളും പോലീസ് പ്രവർത്തനവും കോടതി നടപടികളും മറ്റും കൃത്യമായി രേഖപ്പെടുത്തിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഇന്ന് ഈ വിധ രേഖകൾ ഇന്ത്യൻ അക്കാഡമിക്ക് ചിരത്രകാരന്മാർക്ക് വൻ നിധിപോലെയാണ്. ഇങ്ഗ്ളിഷുകാർ അതു ചെയ്തു ഇതു ചെയ്തു എന്നെല്ലാം എടുത്തുപറയാൻ പറ്റുന്ന രീതിയിൽ ഇവയിലെ നേരിയ ഇടങ്ങൾ കുത്തിപ്പൊക്കി എടുത്തുകാണിക്കാൻ പറ്റും. എന്നാൽ ഓരോ സംഭവങ്ങൾക്കും പിന്നിൽ നിലനിന്നിരുന്ന യഥാർത്ഥ സാമൂഹിക പശ്ചാത്തലം ഈ അക്കാഡമിക്ക് വിഡ്ഢികൾക്ക് അറിയില്ല. അറിവുണ്ട് എങ്കിൽ തന്നെ അറിയില്ലാ എന്ന് രീതിയിൽ പൊട്ടന്മാരായി അഭിനയിക്കും.
ഈ സംഭവങ്ങളിൽ എടുത്തു പറയേണ്ടുന്ന കാര്യം, ഇസ്ലാം മതത്തിലേക്ക് കയറിയ കീഴ്ജന ആൾക്കാരിൽ പലരും ഒന്ന് രണ്ട് തലമുറകൾക്കുള്ളിൽ അവരുടെ പാരമ്പര്യ കീഴ്ജന വ്യക്തിത്വത്തെ സ്വന്തം ശരീര വ്യക്തിത്വത്തിൽ നിന്നും തുടച്ചു മാറ്റിയിരുന്നിരിക്കാം എന്നതാണ്. അതായത് ഏതാണ്ട് 12 x 2 = 24 വർഷങ്ങൾക്ക് ഉള്ളിൽ. ഇവരിൽ ചിലരാണ് ഹിന്ദുക്കളിൽ ചിലരേയും അവരുടെ കൂറുകാരേയും ആക്രമിച്ചത്.
ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിന്റെ പോലീസുകാർ നായർമാരണ്. ഈ പോലീസുകാർ കീഴടങ്ങൻ ആവശ്യപ്പെട്ടപ്പോൾ ചുറ്റും വളയപ്പെട്ട കുറ്റക്കാരായ, എണ്ണത്തിൽ ഏതാനും പേർ മാത്രം ഉള്ള, മാപ്പിളമാർ കീഴടങ്ങാൻ തയ്യാറായില്ല എന്ന കാര്യം ഇങ്ഗ്ളിഷ് പക്ഷത്തിന് ആശ്ചര്യകരമായി തോന്നിയിരുന്നു. ഇതിന് പിന്നിൽ ഉള്ള മാനസിക ഭാവം വെറും കഠിനമായ ധൈര്യവും മതവിശ്വാസവും മാത്രമാണ് എന്നാണ് ഇങ്ഗ്ളിഷ് പക്ഷം മനസ്സിലാക്കിയത്.
എന്നാൽ അവർ അറിയാതെ പോയ കാര്യം, യഥാർത്ഥത്തിൽ നായർമാരോടാണ് അവർ കീഴടങ്ങേണ്ടത് എന്നതാണ്.
കൈയിൽ കിട്ടിയാൽ, എത്ര ഉന്നതവ്യക്തിത്വമുള്ള ആളേയും നായർമാർ നീ എന്നും എടാ എന്നും സംബോധന ചെയ്യുകയും എന്താടാ എന്ന രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്യും എന്നതിലെ അതീ ഭീകരത ഇങ്ഗ്ളിഷ് പക്ഷത്തിന് പിടികിട്ടിയില്ലതന്നെ.
ഇന്നും കാശ്മീരിൽ പല സ്വാതന്ത്ര്യസമര പടയാളികളും ഇന്ത്യൻ പട്ടാളത്തിന് കീഴടങ്ങാതെ മരിക്കാൻ തയ്യാറാവുന്നതിനുള്ളിലെ രഹസ്യം അവരിലെ മതവിശ്വാസം അവരോട് മരിക്കാൻ ആവശ്യപ്പെടുന്നതു കൊണ്ടാവണമെന്നില്ല. മറിച്ച്, ഇന്ത്യൻ ശിപായി പട്ടാളക്കാരുടെ കൈയിൽ അവർ വെറും തൂ എന്ന വാക്കിൽ ഒതുങ്ങിനിൽക്കേണ്ടിവരും എന്നതിനാലാവാം.
സംബോധനാ വാക്ക് നീ / തൂ എന്നതാവുകയും അത് ഉപയോഗിക്കുന്നത് ശിപായി നിലവാരക്കാരൻ ആവുകയും ചെയ്താൽ, മർദ്ദനം ഉറപ്പാക്കാവുന്നകാര്യമാണ് എന്നാണ് ഭാഷാകോഡുകളെക്കുറിച്ച് പഠിച്ചാൽ അറിയാവുന്ന കാര്യം.
ദക്ഷിണ മലബാറിൽ മാപ്പിള അക്രമകാരികൾ 👉 ഒറ്റപ്പെട്ട സംഭവങ്ങളിൽ ആക്രമിച്ചത് ഹിന്ദുക്കളേയും ഹിന്ദുക്കളോട് കൂടെ നിന്ന അമ്പലവാസികളേയും നായർമാരേയും ആണ്. ഇങ്ഗ്ളിഷ് ഭരണ പക്ഷത്തോടായിരുന്നില്ലാ എതിർപ്പ്. എന്നാൽ ഹിന്ദുപക്ഷം വളരെ കാരുതിക്കൂട്ടി, ഇങ്ഗ്ളിഷ് ഭരണത്തെ ഈ സാമൂഹിക ഏറ്റമുട്ടലുകളിൽ കുടുക്കിച്ചേർക്കുകയും, സാവധാനത്തിൽ തങ്ങൾക്ക് നേരെയുള്ള വിരോധം ഇങ്ഗ്ളിഷ് ഭരണത്തിനോട് ആക്കാനുമാണ് ശ്രമിച്ചത്.
ഇതും ഒരു വൻ വീര്യമുള്ള യുദ്ധതന്ത്രമാണ്. ഈ തന്ത്രത്തിൽ ഇങ്ഗ്ളിഷുകാർ ഒട്ടനവധി പ്രാവശ്യം ലോകത്തിന്റെ പലദിക്കിലും വിഡ്ഢികളാക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികമായി ഏത് രണ്ട് രാജ്യങ്ങളും അടിപിടകൂടുമ്പോൾ, അതിലേക്ക് ഏതെങ്കിലും ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തെക്കൂടി കുടുക്കിച്ചേർക്കുക എന്നുള്ളതാണ് ഈ സംഗതി. പിന്നെ അടിപടി ഇങ്ഗ്ളിഷ് രാഷ്ട്രവുമായി മാറും. അങ്ങിനെ കാലങ്ങൾ കഴിയും.
Political Science & International Relationship എന്ന വിഡ്ഢി 👉അക്കാഡമിക്ക് പഠന വിഷയത്തിൽ ഈ വിധമായുള്ള ഒരു യുദ്ധ തന്ത്രത്തെക്കുറിച്ച് പ്രതിപാധിക്കുന്നുണ്ടോ എന്ന് അറിയില്ല.
ഇനി ഒരു കാര്യം കൂടി മാത്രം ഈ വിഷയത്തെക്കുറിച്ച് പറയാനുണ്ട് എന്ന് കാണുന്നു.
നായർമാർ എന്നത് ഒരു സാമൂഹിക സ്ഥാനവും ഔദ്യോഗിക സ്ഥാനവുമായി നൂറ്റാണ്ടുകളിലൂടെ നിലനിന്ന ഒന്നാണ് എന്നാണ് പറഞ്ഞിരുന്നത്.
അങ്ങിനെ നോക്കുമ്പോൾ, പല ജനവംശങ്ങളും ഈ നായർ സ്ഥാനത്ത് കയറിക്കൂടിയിട്ടുണ്ട്.
ഇന്ന് നായർ എന്ന സ്ഥാനത്തിനോട് ഉപമിക്കാവുന്ന സാമൂഹിക സ്ഥാനം സർക്കാർ സേവനത്തിലെ പോലീസ് ശിപായി മുതൽ മുകളിലോട്ട് അവർക്ക് ലഭിക്കാവുന്ന സ്ഥാനം വരെയുള്ളവരും, മറ്റ് സർക്കാർ വകുപ്പുകളിലെ ശിപായി മുതൽ മുകളിലോട്ടുള്ള LD Clerk, UD Clerk, ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് എന്ന നിലവാരത്തിലുള്ളവരും ആണ്.
അതിനാൽ തന്നെ ഇന്നുള്ള നായർമാർക്ക് പഴയ കാല നായർ ജനവംശവുമായി ഒരു പരിധിക്കപ്പുറം ബന്ധം കണ്ടേക്കില്ല. കാരണം അന്നുള്ള നായർ എന്നത് ഒരു ഔപചാരിക സാമൂഹിക - ഔദ്യോഗിക സ്ഥാനം ആയിരുന്നു. ആ സ്ഥാനം നഷ്ടപ്പെട്ടാൽ, നായർ സ്ഥാനം മാഞ്ഞുപോകും. എന്നുവച്ചാൽ ഇന്നുള്ള നായർമാർ പാരമ്പര്യ നായർമാർ അല്ലതന്നെ.
നായർ വിഷയം ഉപസംഹരിച്ചിരിക്കുന്നു.
മുകളിൽ👆 നൽകിയ സിനിമാ ഗാനം:
മലബാറിലെ നായർ സാമൂഹിക പ്രസ്ഥാനത്തിലെ വ്യക്തികളെ, മലബാറിലെ കീഴ്ജന കാർഷിക തൊഴിലാളികൾ അവരുടെ നാടോടിപ്പാട്ടുകളിൽ വീര ഇതിഹാസ കഥാപാത്രങ്ങളായി വിവരിച്ചതിനെ തിരുവിതാംകൂറിൽ നിന്നും കയറിവന്ന സിനിമാക്കാരൻ വൻ പ്രദർശനവൈദ്ഗധ്യത്തോടുകൂടി (showmanshipഓടുകൂടി) സിനിമയാക്കിയതിലെ രംഗമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രകഥ എന്നതു പോലെതന്നെ വെറും കാൽപ്പനികമായ കാര്യമാണ്. എന്നാൽ കണ്ടിരിക്കാനും കേട്ടിരിക്കാനും വൻ മാനസികരസം ഉള്ളതുതന്നെ.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം