ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന സാമൂഹിക മാറ്റങ്ങൾ
ശ്രീമാൻ ഗോവിന്ദൻ 👆Tellicherryയിൽ ജനിച്ചുവളർന്നപ്പോൾ, ചുറ്റുപാടും, പോരാത്തതിന് വടക്കേ മലബാറിലും ദക്ഷിണ മലബാറിലും കാണുകയും നേരിട്ട് അനുഭവിച്ചറിയുകയും ചെയ്ത സാമൂഹികാന്തരീക്ഷത്തെക്കുറിച്ചാണ് എഴുതിക്കൊണ്ടിരുന്നത്. വടക്കേ മലബാറിലെ മരുമക്കത്തായ തീയർ എന്ന ജനവംശത്തിൽ പെട്ടതും, പോരാത്തതിന്, Thiyyas of Tellicherry എന്ന രീതിയിൽ അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നവരും ആയ കൂട്ടരിൽ പെട്ട ആളാണ് ഗോവിന്ദൻ.
ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഇങ്ഗ്ളിഷ് ഭരണം വന്നതോടുകടി, സമൂഹത്തിൽ അറിയപ്പെടുന്ന ചരിത്രത്തിൽ മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള മാറ്റങ്ങൾ വന്നുതുടങ്ങി.
കാലാകാലങ്ങളായി വളരെ അടുക്കുംചിട്ടയോടും നിലനിന്നിരുന്ന സാമൂഹികാന്തരീക്ഷം കലങ്ങിമറിഞ്ഞു. മലബാർ ജില്ല Madras Presidencyയുടെ ഭാഗമാണ്. തിരുവിതാംകൂറുമായി പൊതുജനത്തിൽ പെട്ടവർക്ക് കാര്യമായ ബന്ധം ഒന്നുംതന്നെയില്ല. എന്നാൽ നമ്പൂതിരി, രാജകുടുംബക്കാർ, അമ്പലവാസി, നായർ തുടങ്ങിയ കൂട്ടരിൽ ചില വ്യക്തികൾക്ക് തിരുവിതാംകൂറുമായി ബന്ധം കാണുമായിരിക്കാം.
മലബാർ സമൂഹത്തിലേക്ക് തിരുവിതാംകൂറിൽ നിന്നും പലരും ഓടിരക്ഷപ്പെട്ടും, കുടിയേറിയും, അങ്ങിനെയൊന്നുമല്ലാതെയും കയറിവന്നു. തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളിൽ പലരും മലബാറിലേക്ക് കടുന്നവന്ന് ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തിൽ ചേരാനും അതുമല്ലെങ്കിൽ വക്കീൽ തൊഴിൽ പോലുള്ളവ ചെയ്തുജീവിക്കാനും ശ്രമിച്ചിട്ടുണ്ടാവാം എന്ന് തോന്നുന്നു. തിരുവിതാംകൂർ രാജ്യത്തിൽ സുറിയാനി ക്രിസ്ത്യാനികൾക്ക് സർക്കാർ തൊഴിലുകളിലേക്ക് നിയമനം അപൂർവ്വ അവസരങ്ങളിലെ ലഭിച്ചിരുന്നുള്ളു. ബൃട്ടിഷ്-മലബാറിൽ ഈ വിധമായുള്ള യാതോരു തടസ്സവും അവർ നേരിട്ടില്ല.
തിരുവിതാംകൂറിലെ അടിമ ജനങ്ങളിൽ പെട്ട പറിയൻ, പുലയർ, തുടങ്ങി അവരേക്കാൾ എല്ലാം ഉയരങ്ങളിൽ ഉള്ള ഈഴവർ വരേയുള്ളവരും, പോരാത്തതിന്, ഉന്നത ജനങ്ങളായ നായർ, അമ്പലവാസി, നമ്പൂതിരി തുടങ്ങിയ കൂട്ടരിലെ പല സ്ത്രീകളും London Missionary Society പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്താൽ ഒരു പുതിയ ക്രിസ്ത്രീയ മത വിഭാഗത്തിലേക്ക് കയറി.
അവർ വ്യത്യസ്തരായ ഒരു ക്രിസ്ത്യൻ വിഭാഗക്കാരായി ജീവിച്ചു. എന്നാൽ അവർക്കും തിരുവിതാംകൂറിൽ സാമൂഹിക അടിമത്തം നിലനിന്നു. ആ കൂട്ടരിലെ പലരും മലബാറിലെ വന പ്രദേശങ്ങളിലേക്ക് നിശബ്ദമായി കുടിയേറിത്തുടങ്ങി. അവർ വന പ്രദേശങ്ങളിൽ കാടു തെളിച്ച് കൃഷിപ്രവർത്തനം നടത്തി. ഈ കൂട്ടരുടെ വരവ് മലബാറിലെ വനങ്ങളിൽ ജീവിച്ചിരുന്ന കാട്ടുവാസികളിൽ പലർക്കും വൻ വേദനാ ജനകമായ അനുഭവങ്ങൾ നൽകിയിരുന്ന എന്നും മനസ്സിലാക്കുന്നു. പ്രത്യേകിച്ചും അവരിൽ ചിലരുടെ സ്ത്രീജനങ്ങൾക്ക്.
മലബാർ കാടുകളിലെ മാൻ, മുയൽ, നരി (tiger), കാട്ടുപന്നി, കരിങ്ങുരങ്ങ്, മുള്ളൻ പന്നി തുടങ്ങിയ പല മൃഗങ്ങളും നിരന്തരം കൊല്ലപ്പെട്ടു.
തിരുവിതാംകൂറിൽ നിന്നും വന്നവർ മലബാറിലെ പ്രാദേശിക ഭാഷയെ ഒരു വിഡ്ഢി ഭാഷയായി നിർവ്വചിച്ച്, പുതുതായി മെനഞ്ഞെടുത്ത മലയാളം ഭാഷയെ പ്രചരിപ്പിച്ചു.
തിരുവിതാംകൂർ രാജ്യക്കാർ മലബാറിൽ ഇന്ത്യയെന്ന രാഷ്ട്ര സങ്കൽപ്പം പ്രചരിപ്പിക്കാൻ ശ്രമിച്ചിരിക്കാം. ഇന്ത്യയെന്ന രാജ്യത്തിലെ പൌരന്മാരാണ് തങ്ങൾ എന്ന വിശ്വാസം മനസ്സിൽ ഉണ്ട് എങ്കിൽ മലബാറ് എന്നത് അവരുടെ രാജ്യത്തിന്റെ ഭാഗമാണ്.
മലബാറിലെ, പ്രത്യേകിച്ചും ദക്ഷിണ മലബാറിലെ, കീഴ്ജനങ്ങളിൽ പലരും ഇസ്ലാമിലേക്ക് കയറി, സാമൂഹികമായി സ്വാതന്ത്ര്യവും സാമൂഹിക ഉയർച്ചയും നേടി. ഇവരിൽ പലരും അവരുടെ പഴയ ജാതീയ മേൽവിലാസക്കാരിൽ അസൂയയും വിരോധവും വളർത്തിയിരിക്കാം.
അതോടൊപ്പം തന്നെ ഇവരുടെ പഴയകാല മേലാളന്മാർക്ക് വെറുപ്പും വിരോധവും ഇവരോട് തോന്നിയിരിക്കാം. അതേ സമയം, ഇസ്ലാമിലേക്ക് കയറിയ കൂട്ടർ അവർക്ക് ലഭിച്ച, കഴുത്തിലെ കടിഞ്ഞാൺ അഴിഞ്ഞ അവസ്ഥ, അവരുടെ പഴയ മേലാളന്മാരോട് കണക്കുതീർക്കാനുള്ള അവസരമായി മനസ്സിലാക്കിയിരിക്കാം.
ഈ കൂട്ടർ ഇസ്ലാമിന്റെ മേൽവിലാസത്തിലും സംരക്ഷണത്തിലും നിന്നുകൊണ്ട്, അവരെ അടിയാളപ്പെടുത്തിയിരുന്ന ആഢ്യത്തവും ആഭിജാത്യവും വൻ പാരമ്പര്യവും മറ്റും അവകാശപ്പെടുന്ന കൂട്ടരെ ആക്രമിക്കുകയുണ്ടായി. ഇതിനെ നേരിടാനായി മറുപക്ഷം വിദഗ്ദമായി ഇങ്ഗ്ളിഷ് നിയമവാഴ്ചാ (law and order) പ്രസ്ഥാനങ്ങളെ തെളിച്ചുവിട്ടുവെന്നാണ് അറിയുന്നത്.
മലബാറിലെ പല പ്രദേശങ്ങളിലും ഉന്നത ജനവിഭാഗങ്ങളിൽ പലരും നിർബന്ധത്തിന് വഴങ്ങി ഇസ്ലാമിലേക്ക് ചേർന്നു. അവരുടെ സാന്നിദ്ധ്യവും മാപ്പിളമാരുടെ മൊത്തമായുള്ള സാമൂഹിക മനോഭാവത്തിൽ സ്വാധീനം ചെലുത്തിയിരിക്കാം.
ചിലയിടങ്ങളിൽ ഉന്നതജനങ്ങളും പോരാത്തതിന് തീയർപോലുള്ളവരിൽ ചിലകുടുംബത്തിൽ പെട്ടവരും ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരങ്ങളിലേക്ക് നീങ്ങിയെന്നും പറയാം.
കാലാകാലങ്ങളായി അരയിൽ ഉണക്കത്തോർത്തും, തലയിൽ പാളത്തൊപ്പിയും കൈയിൽ കുറ്റിച്ചൂലമായി കടുപ്പമേറിയ വെയിലത്ത് നിന്ന് തൊഴിൽ ചെയ്തിരുന്ന തീയ തൊഴിലാളികളുടെ വീടുകളിൽ ജനിച്ച ചില ആളുകൾക്ക് ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യകാരന്മരുടെ കൃതികൾ വരെ വായിച്ചുള്ള പരിചയം വന്നു ചേർന്നുവെന്ന് പറഞ്ഞാലത്തെകാര്യം ഒന്ന് ഓർത്തുനോക്കുക.
ഉത്സവപ്പറമ്പിന് തൊട്ടപ്പുറത്തുള്ള കുറ്റിക്കാട്ടിൽ കീറത്തുണിയിൽ കുത്തിയിരുന്ന് വാറ്റ് റാക്ക് (ചാരായം) മോന്തിക്കുടിച്ച് കറപിടിച്ച കൈകൊണ്ട് ചുണ്ടും വായും ചിറിയും വടിച്ച് തെളിച്ചിരുന്നവരുടെ മക്കൾ, പഞ്ചനക്ഷത്ര മദ്യവിരുന്നു ശാലകളിൽ three-piece suitട്ടും ധരിച്ച്, മങ്ങിയ മഞ്ഞ വെളിച്ചത്തിന്റെ മറവിൽ ഇരുന്ന് വൻ വിലയുള്ള Royal Salute 62 Gun Salute വിസ്ക്കി നാവുകൊണ്ട് നുള്ളിരുചിച്ചുകൊണ്ട് കുടിക്കാനും മാത്രം വളർന്നുവന്ന മാറിയായം പോലുള്ള മറ്റത്തെ വിഭാവനം ചെയ്യുക.
എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഇവരിൽ പലർക്കും ലഭിച്ചത് മദ്യലഹരിയല്ലതന്നെ. മറിച്ച, Charles Dickens, Sir Walter Scott, Thomas Carlye, Robert Louis Stevenson തുടങ്ങിയവരുടെ രചനകളെ യാതോരു കലർപ്പുമില്ലാതെ വായിച്ച അനുഭവമായിരുന്നു.
ഇവരുടെ സാന്നിദ്ധ്യം അവരവരുടെ സ്വന്തം വംശക്കാർക്കിടയിലും ചുറ്റുപാടുമുള്ള സമൂഹത്തിലും വൻ വേവലാതികൾ പടർത്തിയിരിക്കാം. കാരണം, സാമൂഹിക ആശയവിനിമയത്തിലെ യാതോരു കടിഞ്ഞാണുകൾക്കും കുടുക്കി നിർത്താനാവാത്ത മാനസിക ഭാവമാണ് ഇങ്ഗ്ളിഷ് ഈ കൂട്ടരിൽ പടർത്തുന്നത് എന്ന തോന്നൽ പടർന്നിരിക്കാം.
ഇതിനെ നേരിടാനായി പലരും, നാട്ടുപ്രമാണിമാരും ഭൂജന്മികളും ജാതീയ നേതാക്കളും മറ്റും, ഇങ്ഗ്ളിഷ് ഭരണം നൽകുന്ന വിദ്യാഭ്യാസ സഹായധനം (Grant) കൈവശപ്പെടുത്തി, പ്രാദേശിക ഭാഷാ സ്കൂളുകൾ തുറക്കാൻ മുൻകൈയെടുത്തിരുന്നു എന്നും മനസ്സിലാക്കാം.
പുതിയ തലമുറയെ ബോധപൂർവ്വം ഈ വിധം വഴിതെറ്റിച്ച് വീണ്ടും അവരുടെ പ്രാദേശിക പാരമ്പര്യങ്ങളിൽ അദൃശ്യമായി കോഡ് ചെയ്യപ്പെട്ടിരുന്ന അടിയാളത്തത്തിന്റേയും വിധേയത്വത്തിന്റേയും കുഴികളിലേക്ക് വിജയകരമായി വീണ്ടും കൊണ്ടെത്തിക്കാനായി, ഈ കൂട്ടർക്ക്. ഈ കൂട്ടരെ പിന്നീട് വൻ സാമൂഹിക നവോത്ഥാന പ്രവർത്തകരായും മനുഷ്യസ്നേഹികളായും ജനം തിരിച്ചറിയുകയും വാഴ്ത്തുകയും ചെയ്തിരുന്നു എന്നാണ് കാണുന്നത്.
രണ്ട് വ്യത്യസ്ത മലബാറുകൾ ഒരേ ജില്ലയായി മാറിയതോടുകൂടി, രണ്ട് ദേശങ്ങളിലും ജീവിച്ചിരുന്ന, ഒരേ പേരുകൾ ഉള്ളതും എന്നാൽ തമ്മിൽ നിലവാര വ്യത്യാസം ഉണ്ട് എന്ന് കാലാകാലങ്ങളായി അവകാശപ്പെട്ടിരുന്നതുമായ നായർ ഉപവിഭാഗങ്ങൾ മുഖത്തോടുമുഖം നോക്കിക്കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇത് ഉത്തര മലബാർ പക്ഷത്തിനാണ് ക്ഷീണം വരുത്തിയതെന്ന് കാണുന്നു. കാരണം, അവരാണ്, പാരമ്പര്യമായി ആപേക്ഷിക ഔന്നിത്യം കാലാകാലങ്ങളായി അവകാശപ്പെട്ടിരുന്നത്.
അതേ പോലെതന്നെ രണ്ട് മലബാറുകളിലേയും വ്യത്യസ്ത ജനവംശങ്ങളായ തീയരിലും ഇതേ പോലുള്ള ഒരു അവസ്ഥാവിശേഷം വന്നു. ഇത് വടക്കേ മലബാറിലെ മരുമക്കത്തായ തീയരിലാണ് പ്രശ്നമായി വന്നിരിക്കുക. കാരണം, അവരാണ് കാലാകാലങ്ങളായി മക്കത്തായ തീയരെ അവരുടെ മേൽവിലാസത്തിൽ നിന്നും മാറ്റിനിർത്തിയിരുന്നത്.
ഇതേ കാല അവരസരത്തിൽ ഈഴവ തൊഴിലാളികൾ തിരുവിതാംകൂറിൽനിന്നും രക്ഷപ്പെട്ട് മലബാറിലേക്ക് കയറിയതും, സാമൂഹിക അന്തരീക്ഷത്തിൽ മാറ്റങ്ങൾ വരുത്തി. തീയരിലെ, പ്രത്യേകിച്ചും മരുമക്കത്തായ തീയരിലെ ഉന്നത കുടുംബക്കാർ ഇവരിൽ നിന്നും വിട്ടുനിന്നും അകന്നുനിന്നും നിൽക്കാൻ ശ്രമിച്ചിരുന്നതായി കാണുന്നു.
ഇതേ രീതിയിൽ തീയരിലെ തൊഴിലാളി വർഗ്ഗക്കാരും ആദ്യകാലങ്ങളിൽ ചെയ്തിരുന്നു എന്നാണ് കാണുന്നത്. തിരുവിതാംകൂറിൽ അടിമജനമായി നിലനിർത്തിയിരുന്ന ഈഴവർക്ക് ഇങ്ഗ്ളിഷ് ഭരണത്തിലുള്ള മലബാറിലെ തീയരുടെ മേൽവിലാസം വൻ ആകർഷകവസ്തുവായി തോന്നിയിരിക്കാം.
ഇതോടുകൂടി തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനക്കാർ തീയരുടെ നേതൃസ്ഥാനങ്ങളിലേക്ക് കയറുകയും Tellicherryയിൽ ബ്രാഹ്മണ ദൈവങ്ങൾക്കായുള്ള ഒരു ഈഴവ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. ഇത് ദക്ഷിണേഷ്യയിലെ ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ പലയിടത്തും സംഭവിച്ചുകൊണ്ടിരുന്ന ഒരു സാമൂഹിക പ്രതിഭാസം തന്നെയായിരുന്നിരിക്കാം. എന്നുവച്ചാൽ, ബ്രാഹ്മണ മതത്തിന് പുറത്തുള്ളവർ ബ്രാഹ്മണ മതത്തിലേക്ക് തള്ളിക്കയറുകയും ബ്രാഹ്മണ പാരമ്പര്യത്തിൽ പെട്ട പലതും കൈവശപ്പെടുത്തുകയും ചെയ്യക എന്നത്.
വടക്കേ മലബാറിൽ തീയ വംശത്തിൽ ഉള്ള പലരും അവരുടെ പാരമ്പര്യ ഷാമനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനങ്ങളിലും വിശ്വാസം വെടിഞ്ഞ്, ബ്രാഹ്മണ ദൈവാരാധാനയിലേക്ക് നീങ്ങിയെന്നാണ് തോന്നുന്നത്.
മലബാറിലെ രണ്ട് കൂട്ടം തീയരും തങ്ങൾ തന്നെയാണ് എന്ന ഭാവമാണ് ഈഴവ പ്രസ്ഥാനക്കാർക്ക് ഉണ്ടായിരുന്നത് എന്ന് തോന്നുന്നു.
Tellicherryയിലും മറ്റും തീയർ-ജനങ്ങളിൽ പെട്ട, സാമൂഹികമായി വളരെ താഴ്ചയയിൽ ഉള്ള ചില സ്ത്രീകൾ ഇങ്ഗ്ളിഷ് വ്യക്തികളുമായി കുടുംബ ബന്ധത്തിൽ ഏർപ്പെടുകയും, അവർക്ക് ജനിക്കുന്ന കുട്ടികളെ ഇങ്ഗ്ളിഷ് ഭാഷയിൽ വളർത്തുകയും പിന്നീട് ഇങ്ഗ്ളിഷ് ഭരണം നടത്തിയിരുന്ന ICS പോലുള്ള പരീക്ഷകൾ പാസായി ബൃട്ടിഷ്-ഇന്ത്യൻ ഭരണത്തിലെ ഉന്നത നിലവാരങ്ങളിൽ ചേർപ്പിക്കുകയും ചെയ്തു. ഇതും സാമൂഹികാന്തരീക്ഷത്തിന്റെ പാരമ്പര്യ അടിത്തറയിൽ ഇളക്കം സംഭവിപ്പിക്കുന്ന കാര്യമായിരുന്നു.
ഇതേ പോലതന്നെ ഉന്നത ജാതിക്കാരിൽപെട്ടവർ മാത്രമല്ല, മറിച്ച് തീയരിലേയും പലരും ഉന്നത ഉദ്യോഗങ്ങളിലേക്ക് കയറുകയും ചെയ്തു. മലബാറിലെ പല താലൂക്കുകളിലും പലപ്പോഴും തീയർമാരും മാപ്പിള വ്യക്തികളും താസിൽദാർമാരായി തൊഴിൽ ചെയ്തിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ബൃട്ടിഷ്-ഇന്ത്യയിൽ ആകമാനം, പല പ്രസ്ഥാനക്കാരും ബ്രാഹ്മണ ആദ്ധ്യാത്മിക പാരമ്പര്യങ്ങളിൽ ഉണ്ട് എന്ന് അവകാശപ്പെടുന്ന പലതും എടുത്തുകാണിച്ചും, പ്രചരിപ്പിച്ചും സ്വന്തം നേതൃത്വത്തിൽ ഉള്ള പ്രസ്ഥാനങ്ങൾ ആരംഭിക്കുകയോ, അതുമല്ലായെങ്കിൽ ആരംഭിക്കാൻ ശ്രമിക്കുകയോ ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്.
ആർക്കും നേതാവാകാം എന്ന അവസ്ഥ. യാതോരു രാജകുടുംബ രക്തബന്ധവും ആവശ്യമില്ലായെന്ന മറിമായം!
ബൃട്ടിഷ്-ഇന്ത്യയിൽ ആകെ പടർന്നുകിടക്കുന്ന ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവേ👇 സഥാപിതമായതോടുകൂടി, ബൃട്ടിഷ്-മലബാറിലെ ആളുകൾക്ക് അവർ ഒരു വൻ രാജ്യത്തിലെ പൌരന്മാരാണ് എന്ന ബോധ്യം വന്നുതുടങ്ങി.
പോരാത്തതിന്, ഒറ്റ ഫ്രെയ്മിൽ കൂടിചേർന്നു നിൽക്കുന്ന്, ഇങ്ഗ്ളിഷിൽ ആശയവിനിമയം ചെയ്യുന്ന Imperial Civil Service (ബൃട്ടിഷ്-ഇന്ത്യൻ ഭരണ സംവിധാനം), ബൃട്ടിഷ്-ഇന്ത്യൻ പോലീസ്, ബൃട്ടിഷ്-ഇന്ത്യൻ പീനൽ കോഡ് (IPC), ബൃട്ടിഷ്-ഇന്ത്യൻ ജുഡീഷ്യറി, ബൃട്ടിഷ്-ഇന്ത്യൻ കമ്പി-തപ്പാൽ (Post & Telegraph) സംവിധാനങ്ങളും അങ്ങിനെ പലതും.
അതേ സമയം, ബൃട്ടിഷ്-ഇന്ത്യൻ സംവിധാനങ്ങളെ പകർത്തിയെടുത്ത് ഇവയെല്ലാം വ്യത്യസ്തമായി കെട്ടിപ്പടുത്തിയെടുത്തതും, ബൃട്ടിഷ്-ഇന്ത്യൻ പ്രസ്ഥാനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതുമായ ഇതേ പോലുള്ള കാര്യങ്ങൾ ഉള്ള നാട്ടുരാജ്യങ്ങളും അവയിലെ ജനവും, അവരവരുടെ നാട്ടുരാജ്യ അതിർത്തിക്കുള്ളിൽ കുടുങ്ങിനിന്നു.
അവരിൽ പലർക്കും എങ്ങിനെയെങ്കിലും ബൃട്ടിഷ്-ഇന്ത്യൻ സൌകര്യങ്ങളിൽ പങ്കുചേരണം എന്ന ആഗ്രഹം ഒരു അത്യാർത്തിയായിത്തന്നെ നിലനിന്നിരുന്നു എന്നുവേണം മനസ്സിലാക്കാൻ.
ബൃട്ടിഷ്-ഇന്ത്യയോടു ഒട്ടിനിന്നിരുന്ന പല സ്വതന്ത്ര രാജ്യങ്ങളും ഇതേ അവസരത്തിൽ സ്വന്തമായുള്ള റെയ്ൽവേ സംവിധാനങ്ങൾ സൃഷ്ടിക്കുകയും, അവയെ ബൃട്ടിഷ്-ഇന്ത്യൻ റെയ്ൽവേയുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.
തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിരന്തര ആവശ്യപ്പെടലുകൾക്ക് വഴങ്ങി, ശെൻകോട്ടവഴി (ആരിയംകാവ് വഴി), മെഡ്രാസിലേക്ക് ഒരു നേരിയ തീവണ്ടിപ്പാതവരെ മെഡ്രാസ് സർക്കാർ നിർമ്മിച്ചുകൊടുത്തു. ഇത് തിരുവിതാംകൂർ രാജകുടുംബത്തിനും അവിടുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ബൃട്ടിഷ്-ഇന്ത്യയുമായും ബൃട്ടിഷ്-മലബാറിലെ ഉന്നത ഉദ്യോഗസ്ഥരുമായും അടുത്തിടപഴകാൻ സൌകര്യം നൽകി.
അതും ചെറിയ തോതിലുള്ള പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ബൃട്ടിഷ്-മലബാറിലെ തീയ വംശജരായ ഡെപ്യൂട്ടി കലക്ടറും മറ്റും, മെഡ്രാസിലെ ഉദ്യോഗസ്ഥർ ഒത്തുകൂടുന്ന ചില വേദികളിൽ തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമീപത്തിൽ നിൽക്കുമ്പോൾ, രണ്ടാമത്തെ കൂട്ടർക്ക് ചെറിയ തോതിലുള്ള പ്രശ്നം വന്നിരുന്നു എന്ന് തോന്നുന്നു.
കാരണം, തീയർ എന്നത് ഈഴവർ ആണ് എന്ന് തിരുവിതാംകൂറിൽ ഈഴവ പ്രസ്ഥാനക്കാർ പലവിധ ഹരജികൾ മുഖനേ പരസ്യപ്പെടുത്തിയിരുന്നു. അടിമ ജനത്തിൽ പെട്ട ആൾ വന്ന് വൻ ഉദ്യോഗസ്ഥ സ്ഥാനത്തിൽ ഇരിക്കുന്നത് ആശ്ചര്യകരവും അരോചകകരവും ആയ കാര്യം തന്നെയായിരുന്നിരിക്കാം, തിരുവിതാംകൂർ ഉദ്യോഗസ്ഥർക്കും, രാജകുടുംബക്കാർക്കും.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം