top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്

1970തുകളിൽ തിരുവിതാംകൂറിലെ Alleppyയിൽ ചെന്നപ്പോഴാണ്, മാപ്പിളയെന്ന വാക്ക് അവിടെ ക്രിസ്ത്യാനികളുടെ, അതും സുറിയാനി ക്രിസ്ത്യാനികളുടെ, സാമൂഹിക പേരാണ് എന്ന് അറിഞ്ഞത്. ഇത് ഒരു വൻ വിവരമായി തോന്നേണ്ടതാണ് എങ്കിലും, മലബാറിലെ ഭാഷയിൽ നിന്നും തികച്ചും വ്യത്യസ്തമായ പലവാക്കുകളും അവിടെ അന്ന് കണ്ടിരുന്നു.


യഥാർത്ഥത്തിൽ മറ്റൊരു സംസ്ഥാനത്തിലേക്കാണ് അന്ന് പോയത് എന്ന പ്രതീതി വരേണ്ടതായിരുന്നു. എന്നാൽ തിരുവിതാംകൂറിലേക്ക് മലബാറിനെ കൂട്ടിച്ചേർത്തത് 1956ൽ ആയിരുന്നതിനാൽ, പലതരം സമാനമായ കാര്യങ്ങൾ രണ്ട് ദേശങ്ങളിലും വന്നുചേർന്നിട്ടുണ്ടായിരുന്നിരിക്കാം, ഏതാണ്ട് പത്ത് പതിനഞ്ച് വർഷങ്ങൾക്ക് ഉള്ളിൽ.


Trivandrumത്ത് പഠിക്കുന്ന കാലത്താണ് (1979 - 82) എന്ന് തോന്നുന്നു, മാപ്പിളയെന്ന വാക്കിന്റെ ചരിത്രപരമായുള്ള അർത്ഥം ഒരു ക്രീസ്തീയനായ വ്യക്തി വിവരിക്കുന്നത് കണ്ടത്. തിരുവിതാംകൂർ രാജ്യ ഭരണത്തിലെ വൻ ഉദ്യോഗസ്ഥരായിരുന്ന മഹാ (great) പിള്ളമാർ ക്രിസ്തീയരായി മാറിയപ്പോൾ, ഈ മഹാ പിള്ളമാരുടെ പേര് മാപ്പിളയായി എന്നായി എന്നാണ് ഈ വ്യക്തി വിവരിച്ചത്. പിള്ള എന്നുള്ളത് നായർമാരിലെ ഒരു സ്ഥാനപ്പേരും ചിലപ്പോഴെല്ലാം അവരിലെ കുട്ടികളെ പരാമർശിക്കുന്ന വാക്കുമാകാം.


പണ്ട് മലബാറിൽ ഏഡ് എന്ന ഒരു പുതിയ സ്ഥാപ്പേര് കേട്ടിരുന്നു. പോലീസിലെ Head constableനെയാണ് ഈ വിധം ഏഡ് എന്ന് പരാമർശിക്കപ്പെട്ടിരുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ ഈ ഏഡ് എന്നത് ഒരു വൻ സാമൂഹിക മഹിമയുള്ള മഹാ വ്യക്തി തന്നെയായിരുന്നിരിക്കാം. ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാവാം ഈ നായർ പിള്ളമാരുടേയും കാര്യം.


പിന്നീട് വർഷങ്ങൾക്ക് ശേഷം മലബാറിൽ വച്ച്, അതായത് ഏതാണ്ട് 2013ന് ചുറ്റുപാടിൽ ഒരു മാപ്പിള വ്യക്തി ഇതേ പോലുള്ള ഒരു വിവരം പറയുകയുണ്ടായി. പണ്ടെപ്പോഴോ മലബാറിലെ മഹാ പിള്ളമാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തപ്പോൾ, ഈ മഹാ പിള്ളമാർ മാപ്പിളയായി രൂപാന്തരപ്പെട്ടുപോലും.


ഈ മുകളിൽ പറഞ്ഞതിനോട് സാമ്യമുള്ള ഒരു അവകാശവാദം മറ്റെവിടെനിന്നോ ഉദ്ധരിച്ച് ഒരു ചെറു കുറിപ്പായി Malabar Manualലിൽ കാണുകയുണ്ടായി.


QUOTE👉 from Malabar Manual: The word Mappilla is a contraction of Maha (great) and pilla (child, honorary title, as among Nayars in Travancore), and it was probably a title of honour conferred on the early Muhammadan immigrants, or possibly on the still earlier Christian immigrants, who are also down to the present day, called Mappillas.


The Muhammadans are usually called Jonaka or Chonaka Mappillas to distinguish them from the Christian Mappillas, who are called Nasrani Mappillas.


Jonaka or Chonaka is believed to stand for Yavanaka = Ionian — Greek. In the Payyanur pat, or earliest Malayali poem, some of the sailors are called chonavar. Nasrani is of course Nazarene ; the term is applied to Syrian or Syrio-Roman Christians. END OF QUOTE

ആശയം : മഹാ (great) എന്നവാക്കും പിള്ളയെന്ന (നായർമാരിൽ ചിലർക്ക് ലഭിക്കുന്ന വരേണ്യ സ്ഥാനീകരണം ആണ് പിള്ള) വാക്കും ഒന്നിച്ചു ചേർന്ന് ലോപിക്കപ്പെട്ടതാണ് മാപ്പിള എന്ന വാക്ക്. ആദ്യകാല മുഹമ്മദ്ദീയരായ കുടിയേറ്റക്കാർക്കും, അതുപോലെ തന്നെ ആദ്യ കാല ക്രിസ്ത്യൻ കുടിയേറ്റക്കാർക്കും നൽകപ്പെട്ട ആദരേണ്യമായ സ്ഥാനപ്പേരാകാം മാപ്പിള എന്നത്. ക്രിസ്ത്യൻ കുടിയേറ്റക്കാരെ ഇന്നും മാപ്പിളയെന്നണ് വിളിക്കപ്പെടുന്നത്. അവർ മുഹമ്മദ്ദീയരേക്കാൾ വളരെ മുൻപ് കുടിയേറിയവരാണ്.


മുഹമ്മദ്ദീയരെ ജൊണക്ക അഥവാ ചൊണക്ക മാപ്പിളയെന്നും, ക്രിസ്ത്യൻ മാപ്പിളമാരെ നസ്റാണി മാപ്പിള എന്നും, വ്യത്യസ്തമായി വിളിച്ചാണ് അവർ തമ്മിൽ ഉള്ള വ്യത്യാസം അറിയിക്കുന്നത്.


ജൊണക്ക അഥവാ ചൊണക്ക എന്നത് യവാനക അഥവാ Greek എന്നതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. മലയാളിയിലെ ആദ്യത്തെ പദ്യമായ പയ്യന്നൂർ പാട്ടിൽ കപ്പൽ ജീവനക്കാരെ ചൊണവർ എന്നാണ് വിളിക്കുന്നത്. അതേ സമയം നസ്റാണി എന്നത് Nazarene ആണ്. Syrian or Syrio-Roman Christians എന്നിവർക്ക് ഈ വാക്കാണ് ഉപയോഗിക്കപ്പെടുന്നത്. END.


ഈ മുകളിൽ ഉദ്ധരിക്കപ്പെട്ട വാക്കുകളുമായി ബന്ധപ്പെട്ട് പലതും പറയേണ്ടിവരും. ചിലകാര്യങ്ങൾ പാതി സത്യമാവാം. ചിലത് തികച്ചും വിഡ്ഢിത്തമാവാം. ചിലത് ശരിയുമാവാം. അവയിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.


ഈ ഫ്യൂഡൽ ഭാഷാ ദേശത്ത്, വാക്കുകളിൽ ഏറ്റവും മൂല്യം നൽകുന്ന സാമൂഹികവും വംശീയവുമായ ബന്ധം സ്ഥാപിച്ചുകിട്ടാൻ ഏവർക്കും ഇഷ്ടമാണ്. മാത്രവുമല്ല, Malabar Manualലിൽ പലയിടത്തും നായർമാർ ഈ പ്രദേശത്തിലെ ഉന്നതരാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമം ആ ഗ്രന്ഥത്തിൽ പലയിടത്തും കാണപ്പെടുന്നുണ്ട്. ഈ വിവരങ്ങൾ മനസ്സിൽ മറക്കാതെ വച്ചുകൊണ്ടു മാത്രമേ ആ വിധ എഴുത്തുകളെ മനസ്സിലാക്കാൻ ശ്രമിക്കാൻ പാടുള്ളു എന്നാണ് തോന്നുന്നത്.


സിറിയൻ ക്രിസ്ത്യാനികൾ👉 ബരാഹ്മണർ ക്രീസ്തീയമതത്തിലേക്ക് മതംമാറിയതാണ് എന്ന വിഡ്ഢിത്തം തന്നെ ഏതാനും ദിവസം മുൻപ് ഒരു വൻ പണ്ഡിതൻ ഗഹനമായ ഭാഷയിൽ ഒരു ദേശിയ മാധ്യമത്തിൽ എഴുതിക്കണ്ടു. സുറിയാനി ക്രിസ്ത്യാനികളേയും ക്രിസ്ത്യൻ മിഷനറിമാരേയും പഴിപറയുന്ന ഇടത്താണ് ഇത് കണ്ടത്.


എന്നാൽ വാസ്തവം, സുറിയാനി ക്രസ്ത്യനികൾ ബ്രാഹ്മണർ, മതം മാറിയവർ അല്ലതന്നെ. മറിച്ച്, കടലിനപ്പുറത്തുനിന്നും തിരുവിതാംകൂറിലേക്ക് കയറിവന്ന കുടിയേറ്റക്കാരാണ് അവർ. ബ്രാഹ്മണരാണ് അവർ എന്ന വിശേഷണം, അവരെ ആക്രമിച്ചു പറയുന്ന ഇടത്ത് കാണുന്നത് സുറിയാനി ക്രിസ്ത്യാനികൾക്ക് ഇഷ്ടം തോന്നുന്ന കാര്യമാണ്. അവരെ ആക്രമിക്കുന്ന ഇടത്ത് അവർ ബ്രാഹ്മണരായി മാറുന്നു! മോശമില്ലതന്നെ!!!


അതേ സമയം മലബാറിലേക്ക് കടുന്നു വന്ന കീഴ്ജന ക്രീസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികൾ ആണ് എന്ന വേറൊരു എഴുത്തും പലദിക്കിലും കണ്ടിട്ടുണ്ട്. അങ്ങിനെ വരുമ്പോൾ മലബാറിലെ കീഴ്ജന ക്രിസ്ത്യാനികൾ ബ്രാഹ്മണരാണ് എന്ന് തെളിയിക്കപ്പെടും. കാരണം, മറ്റൊരിടത്ത് സുറിയാനി ക്രിസ്ത്യാനികൾ ബ്രാഹ്മണരാണ് എന്ന്, ദേശിയ മാധ്യമത്തിൽ മഹാ പണ്ഡിതൻ തെളിയിച്ചിരിക്കുന്നു.


ചരിത്രം എഴുത്തിന്റെ പോക്ക് ഈ വിധമാണ്. ഏവരും ആർഷഭാരത വേദിക്ക് (Vedic) സംസ്ക്കാരത്തിന്റേയും, അതിന് ശേഷം ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം വന്ന പുരണ ഇതിഹാസ ഹൈന്ദവ സംസ്ക്കാരത്തിന്റേയും സന്തതികൾ ആണ് എന്ന് അറിയുമ്പോഴുള്ള ആനന്ദം, തമ്മിൽ പൊരുതി നിൽക്കുന്ന മതവിഭാഗങ്ങളുടെ വേലിക്കെട്ടുകൾക്ക് മുകളിലൂടേയും പടരുന്നു. ഏവരും ബ്രാഹ്മണരും, സന്തുഷ്ടരും.


സുറിയാനി ക്രിസ്ത്യാനികളുടെ ഉത്ഭവവുമായി London Missionary Societyക്ക് യാതോരു ബന്ധവും ഇല്ലതന്നെ. എന്നാൽ ഈ രീതിയിൽ തോന്നിപ്പിക്കുന്ന വിഡ്ഢിത്തം നിറഞ്ഞവാക്കുകളാണ് മഹാ പണ്ഡിതന്റേത്.


ഇതേ പോലൊക്കെത്തന്നെയാണ് മലബാറിലെ മുഹമ്മദ്ദീയരുടേയും കഥ. അറബിക്കപ്പലുകളിലെ തൊഴിലാളികളായ അറബികൾ മലബാർ തീരത്ത് വന്ന് വിവാഹം കഴിച്ച് അവർക്ക് ജനിച്ച മാപ്പിളമാർ ബ്രാഹ്മണർ അല്ലതന്നെ. ദക്ഷിണ മലബാറിൽ ഇസ്ലാമിലേക്ക് കയറി സാമൂഹിക സ്വാതന്ത്ര്യം നേടിയ കീഴ്ജന വ്യക്തികളായ മാപ്പിളമാരും ബ്രാഹ്മണ പാതയിൽ ഉള്ളവർ അല്ലതന്നെ.


മലബാറിലെ ഉന്നതരായ ജനവംശങ്ങളിൽ നിർബന്ധിക്കപ്പെട്ട് ഇസ്ലാമിലേക്ക് മാറിയവരിൽ കുറച്ചു പേർ നായർമാരാകാം. അവർ ഒരു ഉന്നത മാപ്പിള ജന്മി കുടുംബക്കാരായി നിലനിന്നിരിക്കാം.


അതേ സമയം മാലിക്ക് ഇ്ബിൻ ദീനാർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇസ്ലാമിലേക്ക് മതംമാറ്റിയ ഉന്നത ജനവംശങ്ങൾ, തങ്ങൾ മാപ്പിളമാരാണ് എന്ന് അവകാശപ്പെടുമോ എന്ന് അറിയില്ല.


പിന്നെയുള്ളത് ശുദ്ധമായ അറബി രക്തം നിലനർത്തിയ അറേബ്യയിൽ നിന്നും വന്ന അറബി ഇസ്ലാംകാരാണ്. ഇവരും, തങ്ങൾ മാപ്പിളയാണ് എന്ന് നിർവ്വചിക്കുമോ എന്ന് തീർച്ചയില്ല.


ഇനി പറയാനുള്ളത് Cannanoreറിലെ 👉അറക്കൽ കുടുംബക്കാരെക്കുറിച്ചും, വടക്കേ മലബാറിലെ Tellicherry, Cannanore, Neeleshwaram തുടങ്ങിയ പ്രദേശങ്ങളിലേയും മുഹമ്മദ്ദീയരെക്കുറിച്ചുമാണ്. തുച്ഛമായ അറിവിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് കുറച്ചു കാര്യങ്ങൾ പറയാം, അടുത്ത എഴുത്തിൽ.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page