top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

3. വൻ ആയുധ നൈപുണ്യത്തിന്റേ്യും അമിത ധൈര്യത്തിന്റേ‍യയും കാര്യം

കഴിഞ്ഞ എഴുത്തിൽ ഉദ്ദരിച്ച Johnston’s “Relations of the most famous Kingdom in the world (1611 Edition)”ൽ നിന്നുമുള്ള വാചകങ്ങൾ Malabar Manualലിൽ ഉദ്ദരിച്ച വാക്യങ്ങളിൽ ഈ വിധം ഒരു വാചകം കണ്ടതായി വായനക്കാരൻ ഓർക്കുമായിരിക്കും.


QUOTE:

Their continual delight is in their weapon, .................... END OF QUOTE.


ആശയം : ഈ അഭ്യാസികളുടെ നിത്യമായ ആനന്ദം അവരുടെ ആയുധവേലകളും ആയുധങ്ങളും ആണ്. END

മുകളിലെ ഈ വാചകം വായിച്ചാൽ പലരിലും വൻ മതിപ്പുവരെ ഉളവായേക്കാം. എന്നാൽ ഒന്ന് ആലോചിച്ചു നോക്കിയാൽ അറിയാം ഈ കൌമാരക്കാരുടേയും യുവാക്കളുടേയും വെറങ്ങലിച്ച ജീവിതയാത്രയുടെ വാസ്തവം.


ഈ എഴുത്തുകാരൻ ഏതാണ്ട് നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു martial arts പരിശീലനത്തിന് പോയ കാര്യം ഓർമ്മവരുന്നു. അവിടെ പരിശീലനത്തിന് വന്നവർ പലതരത്തിലുള്ളവർ ആയിരുന്നു. എന്നാൽ ആഴമേറിയ ഇങ്ഗ്ളിഷ് വായനാ ശീലം പശ്ചാത്തലത്തിൽ ഉള്ള മറ്റാരേയും അവിടെ കണ്ടില്ല. എന്നാൽ എല്ലാർക്കും പൊതുവായുള്ളതും എല്ലാരേയും ഒരേ തരക്കാരാക്കുന്നതുമായ അന്തരീക്ഷം അവിടുള്ള ആയോധനകലാ പരിശീലന അന്തരീക്ഷം ആയിരുന്നു.


സംഭാഷണം മിക്കതും ഈ പരിശീലനവുമായി ബന്ധപ്പെട്ട പന്തയങ്ങളും ചാമ്പ്യൻഷിപ്പുകളും അടിപിടികളും തെരുവു യുദ്ധങ്ങളും മറ്റുംമറ്റും. എന്ത് പറഞ്ഞാലും വ്യക്തികൾ കൈയും കാലും ദേഹവും, അങ്ങോട്ടും ഇങ്ങോട്ടും പൊക്കിയും താഴ്ത്തിയും ചുരുട്ടിയും വളച്ചും, പോരാത്തതിന് പലവിധ ഗോഷ്ടികൾ പോലുള്ള രൂപത്തിൽ വച്ചും, നിർത്തിയും നിവർത്തിയും അഭിനയിച്ചും പ്രകടിപ്പിച്ചും കാണിക്കും. ഇതിൽ വൻ ആനന്ദവും വൻ ധീരസാഹസികതയും അഗാധ ലോകവിവരവും വ്യക്തിബന്ധങ്ങളും മറ്റും മറ്റുള്ളവർക്ക് പറഞ്ഞും അല്ലാതെയും അറിയിക്കാനാവും.


എന്നാൽ ഈവിധ കാര്യങ്ങൾ നോക്കിക്കൊണ്ട് ഈ വ്യക്തികളേയും, അവരുടെ സാമൂഹികവും കുടുംബപരവും തൊഴിൽസ്ഥാനപരവും മറ്റുമായ കാര്യങ്ങൾ അളക്കാനും നിർവ്വചിക്കാനും പോയാൽ, Johnstonന്‍റെ “Relations of the most famous Kingdom in the world"ലെ വാക്കുകൾ നോക്കി നായർമാരെ നിർവ്വചിക്കാൻ പോകുന്നതുപോലുള്ള വിഡ്ഢിത്തത്തിലും ആഴംകുറഞ്ഞ പ്രബന്ധ എഴുത്തുകളിലും കാര്യങ്ങളെ എത്തിച്ചേക്കാം.


ഇതേപോലുള്ള മറ്റൊരു അനുഭവം ഈ എഴുത്താകാരന് ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് മറ്റൊരു സംസ്ഥാനത്ത് വച്ച് ഉണ്ടായിരുന്നു. അവിടുള്ള സിനിമാ നിർമ്മാണ വേധിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലരുമായി വളരെ ചെറിയ കാലത്തോളം അടുത്ത് പെരുമാറിയപ്പോൾ കണാനും അനുഭവിക്കാനും പറ്റിയ കാര്യമാണ് മനസ്സിൽ.


ഈ കൂട്ടരിൽ ഒരാൾ ഒരു സുപ്പർസ്റ്റാറിന്‍റെ സഹോദരനും വളർന്നുവരുന്ന ഒരു നടനും ആയിരുന്നു. ഈ ആൾ എന്ത് പറയുമ്പോഴും, ആ കാര്യത്തെ ശാരീരിക നടനങ്ങളിലൂടെ അഭിനയിച്ച് കാണിക്കും ഏതാണ്ട് spontaneous (പരപ്രേരണകൂടാതെ) ആയിത്തന്നെ. ചില അവസരങ്ങളിൽ താൻ മനഃപ്പാഠമായി പഠിച്ചുകൊണ്ടിരിക്കുന്ന, ക്യാമറയ്ക്ക് മുന്നിൽ വച്ച് അവതരിപ്പിക്കേണ്ടുന്ന, സിനിമാ ഡയലോഗുകൾ വായിൽ നിന്നും, അഭിനയിക്കുന്ന സ്വരത്തിൽ, പുറത്തുവരും.


ഒരു സാധാരണ സാമൂഹികാന്തരീക്ഷത്തിൽ ഈ വിധ പെരുമാറ്റങ്ങൾ നടത്തിയാൽ കാണുന്നവരിൽ വൻ തമാശയും, വല്ല മാനസിക വിഭ്രാന്തിയുടെ ലക്ഷണവുമാണോ എന്ന് ചോദ്യവും മനസ്സിൽ ഉയർന്നുവന്നേക്കാം.


നായർ കുടുംബക്കാർ എല്ലാരും ഈ വിധമായുള്ള ഒരു മാനസികാന്തിരീക്ഷത്തിലാണ് ജീവിച്ചിരുന്നത് എന്ന് അവകാശപ്പെട്ടാൽ വൻ വിഡ്ഢിത്തം തന്നെയായിരിക്കും അത്.


കാരണം നായർമാരിലെ ഏറ്റവും ഉന്നതർതന്നെ നമ്പൂതിരി വീടുകളിൽ തൊഴിൽ ചെയ്യേണ്ടുന്നവർ ആണ്. എന്നാൽ നായർമാർ നമ്പൂതിരിമാക്കുവേണ്ടി തൊഴിൽചെയ്യുമ്പോഴും, പോരാത്തതിന് അവരെല്ലാം ജീവിക്കുന്ന സമൂഹത്തിന് വേണ്ടി, അവർക്ക് കീഴിൽ വരുന്ന പലവിധ കീഴ്ജനങ്ങളേയും നിയന്ത്രിക്കാനും അടിച്ചമർത്താനും, കീഴ്ജനത്തിൽപെട്ട ചിലകൂട്ടരെ അടിമപ്പെടുത്താനും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, കാലക്രമേണെ നായർമാരിൽ തന്നെയുള്ള ചില കുടുംബക്കാർ വൻ ധനികരും സ്വന്തമായി ഭൂമിയുള്ളവരും വൻ സാമൂഹിക അധികാരങ്ങൾ ഉള്ളവരും, പല നമ്പൂതിരി കുടുംബങ്ങളേക്കാളും കായികവും അധികാരപരവും ആയ കഴിവുകൾ ഉള്ളവരും ആയിത്തീർന്നേക്കാം.


ഈ ഒരു കാര്യം ഒരു വൻ കാര്യംതന്നെയാണ്. IASസ്സുകാരേക്കാളും ധനവും സാമൂഹിക അധികാരങ്ങളും ഉള്ള സർക്കാർ ശിപായിമാരും, IPSസ്സുകാരേക്കാളും ധനവും സാമൂഹിക അധികാരങ്ങളും ഉള്ള പോലീസ് ശിപായിമാരും, പട്ടാളത്തിലെ Commissioned Officerറുമാരേക്കാൾ ധനവും സാമൂഹിക അധികാരങ്ങളും ഉള്ള ശിപായി പട്ടാളക്കാരും നാട്ടിൽ വളർന്നുവരിക എന്നുള്ളത് ആദ്യകൂട്ടർക്ക് ഒരു വൻ ദുഃസ്വപ്നം തന്നെയായിരിക്കും എല്ലാ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും. ഇതിനെക്കുറിച്ചും പിന്നീടേ കൂടുതലായി പ്രതിപാദിക്കാൻ ആവുള്ളു.


നായർമാരുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു സംഭവ വികാസം പറയേണ്ടിയിരിക്കുന്നു. അത് അടുത്ത ഏതാനും എഴുത്തുകളിൽ പറയാൻ പറ്റും എന്നു വിചാരിക്കുന്നു.


Duarte Barbosa എന്ന Portuguese എഴുത്തുകാരൻ ഏതാണ്ട് AD 1500നും 1516നും ഇടയിൽ നായർമാരെക്കുറിച്ച് രേഖപ്പെടുത്തിയ കാര്യത്തിൽ ഈ വിധമായുള്ള ഒരു കാര്യം പറയുന്നുണ്ട്. The Coasts of East Africa and Malabar (Hakluyt Society), p.124:


QUOTE: When they go anywhere they shout to the peasants, that they may get out of the way where they have to pass ; and the peasants do so, and if they did not do it, the nayrs might kill them without penalty. END OF QUOTE.


ആശയം : അവർ (നായർമാർ) എത് വഴിയിലൂടെ പോകുമ്പോഴും, നാട്ടിൻപുറത്തുകാരായ കാർഷകരോട് അവരുടെ വഴിയിൽ നിന്നും മാറിനിൽക്കാൻ കാർക്കശ സ്വരത്തിൽ വിളിച്ചു പറയും. കർഷകർ ഉടനെ വഴിയിൽ നിന്നും പറത്തുപോകും. അവർ അങ്ങിനെ മാറിനിൽക്കാൻ കൂട്ടാക്കിയില്ലായെങ്കിൽ, നായർമാർ അവരെ കൊല്ലും. ഇങ്ങിനെ കൊല ചെയ്യുന്നതിന് അവർക്ക് യാതോരു ശിക്ഷയും ലഭിക്കില്ല. END


ഈ മുകളിൽ പറഞ്ഞകാര്യം കുറച്ചുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. Barbosa കർഷകർ എന്ന് നിർവ്വചിച്ചവർ യഥാർത്ഥത്തിൽ കർഷകർ ആവില്ല. മറിച്ച് ഭൂജന്മികളുടെ പാടപ്പടമ്പുകളിൽ എരിയുന്ന വെയിലിൽ നിത്യവും പണിയെടുക്കുന്ന അടിമകളായ പുലയരും അതുപോലുള്ള കന്നുകാലികളായി നിർവ്വചിക്കപ്പെട്ടിരുന്ന കീഴ്ജനവുമാവാം. അവരെ കൊല്ലും എന്നു പറയുന്നത് പിടിച്ചുകൊണ്ടുപോയി വിചാരണചെയ്തുള്ള കൊല്ലലായിരിക്കില്ല. മറിച്ച് വഴിയിൽ തന്നെ വെട്ടിവീഴ്ത്തും.


നായർ പുരുഷന്മാർ പുറത്തു നടക്കാൻപോകുമ്പോൾ കൈവശം ഒരു വാൾ കൊണ്ടുനടക്കാറുണ്ടായിരുന്നു പോലും. ഇന്ന് ആളുകൾ മൊബൈൽ ഫോൺ കൊണ്ടുനടക്കുന്നതു പോലെയാവാം അന്ന് അവർ വാള് കൊണ്ടുനടന്നത്. അരയിൽ പട്ടകെട്ടി അതിൽ വാൾഉറ വെച്ചാണ് വാള് കൊണ്ടുനടക്കുക എന്ന് തോന്നുന്നില്ല. മറിച്ച് കൈയിൽ അത് പിടിച്ചിരിക്കും.


Travancore State Manual Vol2ൽ ഈ വിധം പറയുന്നുണ്ട്:


QUOTE: They invariably carried arms with them which consisted of swords, shields, bows, arrows, hand-grenades, &c. END OF QUOTE


ആശയം : വാള്, പരിച, അമ്പുംവില്ലും, കൈബൈംബ് (എറിഗുണ്ട്) തുടങ്ങിയ ആയുധങ്ങൾ അവർ സധാസമയവും കൊണ്ടു നടക്കും. END OF QUOTE


ഈ മുകളിൽ പറഞ്ഞകാര്യവും പരിധിവച്ചുതന്നെ മനസ്സിലാക്കേണ്ടതാണ്. നായർമാരിലെ ചിലർമാത്രമേ ഈ വിധം ഭാരമേറിയതും വൻ ആയാസകരവുമായ ഭരം നിത്യവും ചുമന്നുനടക്കുകയുള്ളു എന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ നായർമാരിലെ ചിലർക്ക് ഈ വിധമായുള്ള കാര്യങ്ങൾ കൊണ്ടുനടക്കാനുള്ള അധികാരം ഉണ്ട് എന്ന് മനസ്സിലാക്കാം എന്നു തോന്നുന്നു.


എന്നിരുന്നാലും, നായർമാരെ ഇന്നുള്ള പോലീസ് ശിപായി റാങ്കുകാരോടു മാത്രമേ സാമ്യപ്പെടുത്താൻ ആവുള്ളു. അല്ലാതെ അവരെ ഇന്നുള്ള IAS/IPSസ്സിനോട് സാമ്യപ്പെടുത്താൻ പറ്റില്ല.


നായർമാർക്ക് (ശൂദ്രർക്ക്) സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കാൻ പാടില്ലായിരുന്നു. മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, ഈ വിധമായുള്ള ഒരു തടസ്സം ആരും തന്നെ അറിയാതെ തന്നെ മാഞ്ഞുപോയിരിക്കാം.


എന്നാൽ തിരുവിതാംകൂർ രാജ്യത്ത് Col Munroയുടെ സ്വാധീനത്താലാവാം ഈ തടസ്സം 1817ൽ മാറ്റപ്പെട്ടു.


Travancore State Manual Vol 1 നിന്നുമുള്ള ഈ ഉദ്ദരണി നോക്കുക.


QUOTE: The restriction put on the Sudras and others regarding the wearing of gold and silver ornaments was removed. END OF QUOTE.


ആശയം : ശൂദ്രർക്കും അതുപോലുള്ള മറ്റുള്ളവർക്കും സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങൾ ധരിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കപ്പെട്ടു. END.


നായർമാരുടെ യഥാർത്ഥ സാമൂഹിക നിലവാരം ഈ വിവരത്തിൽ നിന്നും ചികഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നായർമാരുടെ കീഴിൽനിന്നും വീക്ഷിച്ചാൽ ഈ വിവരം ഒരു അനാവശ്യ വിവരം ആയി നിലനിൽക്കും. പോലീസ് ശിപായിമാരുടെ നിലവാരത്തെക്കുറിച്ച് ഇന്ത്യൻ ഓട്ടോ ഡ്രൈവർമാർ ഈ വിധം ചിന്തിക്കുന്നത് പോലെയാവും, ഇത്. എന്നുവച്ചാൽ തനി ധിക്കാരം.


Barbosa പറഞ്ഞ മറ്റൊരുകാര്യവും ശ്രദ്ധേയമാണ്.


QUOTE: They have a belief among them that the woman who dies a virgin does not go to paradise. END OF QUOTE.


ആശയം : കന്യകയായിത്തന്നെ മരണപ്പെടുന്ന സ്ത്രീകൾ പറുദ്ദീസയിലേക്ക് പോകില്ല എന്ന ഒരു വിശ്വാസം അവരിൽ ഉണ്ട്. END.


ഈ വിധമായുള്ള ഒരു വിശ്വാസം, അവരുടെ സ്ത്രീകളിലൂടെ, നമ്പൂതിരി രക്തം അവരുടെ കുടുംബങ്ങളിലെ രക്തബന്ധ പാതയിലേക്ക് കലർത്താൻ വൻ സഹായം തന്നെ നൽകിയിരിക്കാം.


അന്നുള്ള സാമൂഹിക അന്തരീക്ഷം നോക്കിയാൽ ഇന്ത്യൻ കേന്ദ്ര സർക്കാരിന്‍റേയും സംസ്ഥാന സർക്കാരുകളുടേയും Public Service Commission പരീക്ഷകൾ പാസായി സർക്കാർ സംവിധാനങ്ങളിൽ ഓഫിസർമാരായി സ്ഥാനം ലഭിക്കുന്നതു പോലുള്ള കാര്യമാവാം, കുടുംബത്തിലെ സ്ത്രീകളിലൂടെ നമ്പൂതിരിമാരെ വിജയകരമായി പ്രസാദിപ്പിക്കാൻ പറ്റുക എന്നുള്ളത്.


ഇതിനൊരു മാറ്റം വന്നത് ഇങ്ഗ്ളിഷ് ഭരണം മലബാറിൽ വേരുറപ്പിക്കുകയും ഇങ്ഗ്ളിഷ് ഭാഷാ പരിജ്ഞാനമുള്ളരിൽനിന്നും മത്സരപരീക്ഷകളിലൂടെ സർക്കാർ ഓഫിസർമാരെ തിരഞ്ഞെടുത്തു തുടങ്ങുകയും ചെയ്തു തുടങ്ങിയതോടുകൂടിയാണ്.


ഇങ്ഗ്ളിഷ് ഭരണകാലത്ത്, ഇങ്ഗ്ളിഷുകാരുടെ നിത്യവിനോദം ഇവിടുള്ള സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കലായിരുന്നുവെന്നും ഇതിനായി ഇവിടുള്ള സ്ത്രീകളെ അടിമപ്പെട്ടുത്താറുണ്ടായിരുന്നുവെന്നും യാതോരു ഉളുപ്പുമില്ലാതെ ഇന്ന് പല വിദ്വാന്മാരും ഓൺലൈൻ വേധികളിൽ എഴുതിവിടുന്നത് കാണാറുണ്ട്. വാസ്തവം വളരെ വ്യത്യസ്തം തന്നെയായിരുന്നു.


നായർമാർ വൻ യുദ്ധവീരന്മാരാണ് എന്നും വൻ ധൈര്യശാലികൾ ആണ് എന്നും മറ്റും Malabar Manual, Travancore State Manual Vol2, Malabar and Anjengo തുടങ്ങിയ ഗ്രന്ഥങ്ങളിൽ ആരൊക്കെയോ എഴുതിച്ചേർത്തു കാണുന്നുണ്ട്.


ഈ പറഞ്ഞകാര്യം അവരിൽ ചിലരെ സംബന്ധിച്ചെടുത്തോളം ഏതാണ്ട് മിക്കാവാറും ശരിയും ആയേക്കാം. ആയുധ കലയിൽ ആവരിൽ ചിലർ വൻ നൈപുണ്യം നേടിയിരിക്കും. പോരാത്തതിന് ഈ വിധ നൈപുണ്യങ്ങൾ പ്രകടപ്പിച്ച് മരിക്കാൻപോലും കാര്യമായ വിഷമമില്ലാത്തവരും ഈ കൂട്ടരിൽ കണ്ടേക്കാം.


എന്നാൽ ആളുകളെ വെട്ടിമുറിക്കാനും ആട്ടിയോടിക്കാനും മറ്റുമുള്ള നൈപുണ്യം കൊണ്ടുമാത്രം സാമൂഹിക മഹിമ നേടിയെടുക്കുക എന്നത് ഇന്നുള്ള പോലീസ് സമ്പ്രദായം പോലെയാണ്.


മലബാറിൽ ഇങ്ഗ്ളിഷ് ഭാഷാ വിജ്ഞാനം ജാതീയമായ വിവേചനങ്ങൾ ഇല്ലാതെ ഏവർക്കും നൽകിത്തുടങ്ങിയപ്പോൾ, ഈ വിധ കായിക കരുത്തുകൾക്ക് മൂല്യം നഷ്ടപ്പെട്ടു എന്ന് പ്രത്യേകമായി എടുത്തുപറയേണ്ടതില്ലതന്നെ. അതേ സമയം തിരുവിതാംകൂറിൽ London Missionary Societyയും മറ്റും മറ്റൊരു രീതിയിൽ ആണ് നായർമാരെ തട്ടിമറിച്ചിടാനും, കുത്തിമറിച്ചിടാനും, കീഴ്മേൽമറിച്ചിടാനും പദ്ധതിയിട്ടത്.

അവർ കീഴ്ജനങ്ങളിൽ പെട്ട പലർക്കും വൻ വിവരവിജ്ഞാനങ്ങൾ നൽക്കി, ആ കൂട്ടർക്കുള്ളിൽ വൻ ആത്മവീര്യവും ആത്മാഭിമാനവും നിറച്ചു.


Native Life in Travancore ഈ വിധമായുള്ള ഒരു കാര്യം കാണുന്നുണ്ട്:


QUOTE “To-day, when passing by your schoolroom, I heard the children sing their sweet and instructive lyrics with great delight. We Sudras, regarded as of high caste, are now becoming comparatively lower; while you, who were once so low, are being exalted through Christianity.


I fear,” he added, “Sudra children in the rural districts will soon be fit for nothing better than feeding cattle.” END OF QUOTE.


ആശയം : ഞാൻ ഇന്ന് നിങ്ങളുടെ സ്കൂൾ ക്ളാസ് മുറിയുടെ അടുത്തുകൂടെ നടന്നു പോകുമ്പോൾ, കുട്ടികൾ അവരുടെ മധുരം നിറഞ്ഞതും വിവരവിജ്ഞാനങ്ങൾ തുളുമ്പുന്നതുമായ പാട്ടുകൾ പാടുന്നത് കേട്ടു. ശൂദ്രരായ ഞങ്ങൾ ആപേക്ഷികമായി ഉന്നത ജാതിക്കാരായി അറിയപ്പെടുന്നവർ ആണ്. അതേ സമയം നിങ്ങൾ താഴ്ന്നവരും. ക്രിസ്ത്യൻ മതത്തിലൂടെ നിങ്ങൾ ഉന്നതങ്ങളിലേക്ക് കുതിച്ചുയരുകയാണ്.


ഇങ്ങിനെ പോയാൽ നാട്ടിൻപുറങ്ങളിലെ ശൂദ്ര (നായർ) കുട്ടികൾ കന്നുകാലികളെ മേക്കാനല്ലാതെ മറ്റൊന്നിനും പറ്റാത്തവരാകും. END.


എന്നാൽ തിരുവിതാംകൂറിൽ ക്രിസ്ത്യൻ മിഷിനറി പ്രസ്ഥാനം കീഴ്ജനങ്ങളെ ഉന്നതപ്പെടുത്താൻ ഇങ്ഗ്ളിഷ് ഭാഷ ഉപയോഗിച്ചില്ലാ എന്നും ഓർക്കേണ്ടതാണ്. അത് ഒരു വൻ ന്യൂനതതന്നെയായി നിലനിന്നു.


അതേ സമയം അവർ തിരുവിതാംകൂറിൽ സംരക്ഷണത്തിനായി മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന്റെ് മേൽവിലാസം ഉപയോഗിച്ചും ഇരിക്കും.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page