ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
30. അറക്കൽ കുടുംബത്തിന്‍റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച്
വായനക്കാരൻ പ്രത്യേകമായി മനസ്സിലാക്കേണ്ടത്, ഈ എഴുതുന്ന വിഷയത്തിൽ ഈ എഴുത്തുകാരന് വളരെ പരിമിതമായ വിവരമേ ഉള്ളുവെന്നതാണ്. കേട്ടറിവിന്റേയും Malabar Manualൽ കണ്ട ചില വാചകങ്ങളുടേയും അടിസ്ഥാനത്തിൽ മാത്രമാണ് ഈ കാര്യം ഇവിടെ എഴുതുന്നത്. ഈ വിവരങ്ങൾക്ക് അപ്പുറത്തായുള്ള, ഈ എഴുത്തുകാരന് അറിയാത്ത, മറ്റ് വിവരങ്ങൾ കാണാനും ഇടയുണ്ട്.
ബൃട്ടിഷ്-മലബാറിൽ പിന്നെയുണ്ടായിരുന്ന ഒരു ഇസ്ലാം കൂട്ടർ Cannanore പട്ടണത്തിലെ, അറക്കൽ രാജാക്കൾ എന്നും ഇങ്ഗ്ളിഷിൽ Ali Rajas എന്ന് ചിലയിടത്തെല്ലാം എഴുതിക്കാണുന്നതുമായ, കുടുംബക്കാരും അവരുമായി ബന്ധപ്പെട്ടുകിടക്കുന്ന ജനവംശങ്ങളും ആണ്. അറക്കൽ ബീവി എന്ന പേരിൽ ഈ കുടുംബത്തിലെ തറവാട്ടമ്മ എന്ന സ്ഥനത്തിനോട് സാമ്യമുള്ള വ്യക്തി അറിയപ്പെടുന്നുണ്ട്. ഏതാനും നൂറ്റാണ്ടുകളിലൂടെ നിലനിന്ന ഒരു സ്ഥാനപ്പേരാണ് ഇത് എന്ന് മനസ്സിലാക്കുന്നു.
ബീവിയുടെ പേരിലാണ് ഈ കുടുംബത്തിന് പ്രസിദ്ധിയെന്നത് ഒരു ശ്രദ്ധേയമായ കാര്യമാകേണ്ടതാണ്. എന്നാൽ ബീവിയെന്ന സ്ഥാനപ്പേര് വഹിക്കുന്ന തറവാട്ടമ്മയുടെ പിന്നിൽ നിന്നുകൊണ്ട് കുടുംബത്തിലും കുടുംബത്തിന് രാജാധികാരമുള്ള സ്ഥലങ്ങളിലും ഭരണ തീരുമാനങ്ങളും അവ നടപ്പിൽ വരുത്താനുള്ള പദ്ധതികളും കുടുംബത്തിലെ പുരുഷന്മാർ തന്നെയാണ് ചെയ്തത് എന്നാണ് തോന്നുന്നത്.
പിന്നെന്തിനാണ് ബീവിയുടെ പേര് മുന്നിൽ നിർത്തുന്നത് എന്നത് ഒരു ചോദ്യമായി നിന്നേക്കാം. ഇതിനുള്ള ഒരു കാരണം, Cannanoreറിലെ പാരമ്പര്യ രാജകുടുംബത്തിൽ നിന്നുമുള്ള ഒരു യുവതി മുഹമ്മദ്ദീയനായ ഒരു വ്യക്തിയെ വിവാഹം കഴിച്ചുകൊണ്ടാണ് ഈ കുടുംബം നിലവിൽ വന്നത് എന്ന ഒരു കഥ ജനങ്ങൾക്കിടയിൽ നിലനിൽപ്പുണ്ട് എന്നത് കൊണ്ടാവാം.
ഈ രാജകുടുംബ ബന്ധ രക്തപാതയായിരിക്കാം ഈ മുഹമ്മദ്ദീയ കുടുംബത്തിന് സാമൂഹികമായി ഒരു ആദരേണ്യ നിലവാരം നിലനിർത്തിക്കാണുക. ഈ പറഞ്ഞ കാര്യത്തിന്റെ ചരിത്രപരമായുള്ള വാസ്തവം എത്രമാത്രം ആഴമുള്ളതാണ് എന്ന് വ്യക്തമായി അറിയില്ല എന്നും ഇവിടെ പ്രസ്താവിക്കുകയാണ്.
👉QUOTE from Malabar: Cheraman Perumal, the text goes on to say, encouraged merchants and invited Jonaka Mappillas (Muhammadans) to the country. In particular he invited a Muhammadan and his wife to come from his native land of Aryapuram and installed them at Kannanur (Cannanore). The Muhammadan was called Ali Raja, that is, lord of the deep, or of the sea. END OF QUOTE.
ആശയം : ചേരമാൻ പെരുമാൾ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുകയും, ജൊണക മാപ്പിളമാരെ (മുഹമ്മദ്ദീയരെ) തന്റെ രാജ്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രത്യേകമായി എടുത്തുപറയേണ്ടുന്ന കാര്യം, ആര്യപുരത്തുള്ള ഒരു മുഹമ്മദ്ദീയനേയും ഭാര്യയേയും ക്ഷണിക്കുകയും, Cannanoreൽ അവരെ സ്ഥാപിക്കുകയും ചെയ്തുപോലും. ഈ മുഹമ്മദ്ദീയനെ അലി രാജ, അഥവാ ആഴത്തിന്റെ നായകൻ അല്ലെങ്കിൽ കടലിന്റെ അധിപൻ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. END.
ഈ മുകളിൽ നൽകിയ ഉദ്ധരണിയിൽ തന്നെ പലവിധ കാര്യങ്ങളും ചർച്ചയ്ക്ക് എടുക്കാനാവുന്നതാണ്.
ഒന്നാമത്തേത്, ജൊണക മാപ്പിള എന്ന വാക്യപ്രയോഗം. ജൊണക എന്ന വാക്കിന് Greek എന്ന അർത്ഥമാണ് ഉള്ളത് എന്ന് പറഞ്ഞ കാര്യം ഓർക്കുക.
അപ്പോൾ വടക്കേ മലബാറിലെ മാപ്പിളമാരിൽ യവന രക്തബന്ധ പാതയുള്ളവർ ഉണ്ട് എന്ന് പറയാനായേക്കാം. Tellicherry, Cannanore തുടങ്ങി അങ്ങ് വടക്കോട്ടുള്ള പ്രദേശങ്ങളിൽ ത്വക്കിന് വൻ വെളുപ്പ് നിറം ഉള്ള മാപ്പിളമാർ (മലബാറി മുഹമ്മദ്ദീയർ) ഉള്ളതായി കണ്ടിട്ടുണ്ട്. ഇവരിൽ ചിലർ യവന രക്തബന്ധ പാതാ പൈതൃകത്തിൽ ഉള്ളവർ ആയേക്കാം.
ഈ കാര്യം ഇവിടെ പറഞ്ഞപ്പോൾ മറ്റൊരു കാര്യം മനസ്സിൽ വരുന്നുണ്ട്. വടക്കേ മലബാറിലെ തീയർ Greeceൽ നിന്നും വന്നവരാണ് എന്ന ഒരു ആശയം ഏതാണ്ട് 1980കളിൽ ഒരു research scholar പ്രസ്താവിച്ച കാര്യം ആണ് ഇത്. ആ വിവരം മലയാളം പത്രങ്ങൾ പ്രസിദ്ധീകരിച്ചത് ഈ തലക്കെട്ടിൽ ആയിരുന്നു: "ഈഴവർ ഗ്രീസിൽ നിന്നും വന്നവരാണ്".
തീയരുടെ കാര്യം പറഞ്ഞപ്പോൾ, അത് ഈഴവരുടെ കാര്യമായി എങ്ങിനെയാണ് മാറിയത് 👆 എന്നത് ചിന്തിക്കാവുന്നകാര്യമാണ്.
Cannanoreറിയിലേയും മറ്റും തീയരിൽ ചിലർക്ക് യവന രക്തബന്ധ പൈതൃകം കണ്ടിരുന്നിരിക്കാം. അവിടങ്ങളിൽ ത്വക്കിന് വൻ വെളുപ്പു നിറം ഉള്ള തീയർ-ജനങ്ങളെ കണ്ടതായി ഓർക്കുന്നു.
ഇനി പറയേണ്ടുന്ന കാര്യം അലി രാജ എന്ന പ്രയോഗത്തെക്കുറിച്ചാണ്. ആഴിയുടെ അധിപൻ എന്ന അർത്ഥത്തിലാണ് Ali Raja എന്ന പേര് ഉപയോഗിക്കുന്നത് എന്ന് Malabar Manualലിൽ പറയുന്നുണ്ട്. Ali എന്ന വാക്കിന് എങ്ങിനെയാണ് ആഴി എന്ന അർത്ഥം വരിക എന്നത് ഒരു ചോദ്യമാണ്.
Malabar Manual പോലുള്ള ഗ്രന്ഥങ്ങളിൽ കണ്ട ഒരു കാര്യം പറയാം. 'ഴി' എന്ന ശബ്ദത്തെ ഈ വക ഗ്രന്ഥങ്ങളിൽ, 'li' എന്നാണ് ഇങ്ഗ്ളിഷിൽ എഴുതിക്കണ്ടത്. അപ്പോൾ ആഴി എന്ന പദത്തെ ഇങ്ഗ്ളിഷിൽ എഴുതുന്നത് Ali എന്നാവാം. 'ആ' എന്ന ശബ്ദം യഥാർത്ഥത്തിൽ Aa എന്നാണ് എഴുതേണ്ടത് എങ്കിലും, പലപ്പോഴും വെറും A എന്നുമാത്രമാണ് എഴുതുക.
ഉദാഹരണത്തിന്, ആരാധന എന്ന വാക്കിനെ ഇങ്ഗ്ളിഷിൽ പലപ്പോഴും എഴുതിക്കാണുക Aradhana എന്നാണ്.
അങ്ങിനെ നോക്കുമ്പോൾ, Ali raja എന്ന പദപ്രയോഗം ആഴി രാജ എന്നതായിരുന്നിരിക്കാം പണ്ടുകാലങ്ങളിൽ, എന്ന് ഒരു തോന്നൽ.
ജൊണക അഥവാ Greek ഇസ്ലാം മതജനങ്ങൾ വടക്കേ മലബാറിൽ കുടിയേറിയിരുന്നു എന്നു തോന്നുന്നു. Greeceസിലെ മറ്റ് മതവിഭാഗക്കാരും വന്നിരിക്കാം. ഭാര്യയും ഭർത്താവും ഒന്നിച്ചുവന്നവർ കണ്ടേക്കാം. എന്നാൽ അതിനേക്കാൾ കൂടുതൽ ഉള്ളത് പുരുഷന്മാർ മാത്രം ആയിരിക്കാം.
ഈ വിധം ഇവിടെ കുടിയേറിവന്ന ഗ്രീക്കുകാരായ പുരുഷന്മാർ വടക്കേ മലബാറിലെ പലവിധ ജനവംശങ്ങളിലേയും സ്ത്രീകളെ വിവാഹം കഴിച്ചിരിക്കാം. നോക്കുക. യാതോരു ഭൂസ്വത്തും ഇല്ലാത്ത പുരുഷന്മാർ വിവാഹം കഴിക്കുന്നത് ഭൂസ്വത്തുള്ള വീടുകളിലെ സ്ത്രീകളെ. ഈ പുരുഷന്മാർ താമസിക്കുന്നത് ഭാര്യയുടെ വീട്ടിൽ.
കുടുംബ സ്വത്ത് ഭാര്യയുടേത്. അതിന്റെ അവകാശം ആ കുടുംബത്തിൽ തന്നെ നിലനിർത്താൻ കുടുംബം തീരുമാനിക്കും. മരുമക്കത്തായ കുടുംബ സമ്പ്രധായത്തിന്റെ ആരംഭം ഈ വിധവും ആയിരുന്നിരിക്കാം.
ആ വിധം നോക്കുമ്പോൾ, വടക്കേ മലബാറിലെ നായർമാരിലും തീയരിലും കണ്ടിരുന്ന മരുമക്കത്തായ കുടംബ സമ്പ്രദായങ്ങൾക്ക് പിന്നിൽ ഈ വിധം പുരുഷന്മാർ കടലിന് അപ്പുറത്തുള്ള വിദേശങ്ങളിൽനിന്നും വന്ന് പ്രാദേശികരായ വ്യത്യസ്ത നിലവാരത്തിലുള്ള ജനവംശ കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ച പൈതൃകം കണ്ടേക്കുമോ എന്ന ഒരു ചോദ്യമാണ് മനസ്സിൽ ഉദിക്കുന്നത്.
വടക്കേ മലബാറിലെ തീയരിൽ പെട്ടവരിൽ തന്നെ ത്വക്കിന് വളരെ വെളുപ്പ് നിറം ഉള്ളവർ ഈ വിധമായുള്ള ഏതോ പൈതൃകം പേറുന്നുണ്ട് എന്നത് വാസ്തവം തന്നെയാവാം. മരുമക്കത്തായ തീയർക്ക് Greeceലിലെ ഒരു പ്രത്യേക ഇടവുമായി ബന്ധം ഉണ്ട് എന്ന് എഴുതിക്കാണുന്നുണ്ട്. വാസ്തവം അറിയില്ല.
എഴുത്ത് പാതവിട്ടുപോകും എന്നതുകൊണ്ട് ആവിധ കാര്യങ്ങളിലേക്ക് നീങ്ങുന്നില്ല.
വടക്കേ മലബാറിലെ Tellicherry, Cannanore തുടങ്ങിയ പ്രദേശങ്ങളിലും മറ്റും ഉള്ള വൻ വെളുപ്പ് നിറം ഉള്ള ഇസ്ലാം മതസ്തരിൽ കാണുന്ന കുടുംബ സമ്പ്രധായങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ കാര്യം പറയാം.
ഇവർ മരുമക്കത്തായ കുടുംബ സമ്പ്രദായക്കാരായിരുന്നു. വരൻ അഥവാ മകളെ വിവാഹം കഴിക്കാൻ പോകുന്ന ആൾ, അതുമല്ലെങ്കിൽ മകളെ വിവാഹംകഴിച്ച ആൾ എന്നിവരെ ഈ കൂട്ടർ പുതിയാപ്ല എന്ന വാക്കിനാലാണ് പരാമർശിക്കാറ് പോലും. ഇത് മലബാറിലെ എല്ലാ മാപ്പിളമാരുടേയും കാര്യത്തിലും ശരിയായിരിക്കാം. പുതിയാപ്ള എന്ന വാക്ക് പുതിയ മാപ്പിള എന്നതിന്റെ ചുരിക്കിപ്പറയൽ ആയിരിക്കാം എന്നു തോന്നുന്നു. (മലബാറിലെ മറ്റ് മാപ്പിളമാരും മറ്റ് ഇസ്ലാം ജനവംശങ്ങളും മക്കത്തായ കുടുംബ സമ്പ്രദായത്തിൽ ഉള്ളവരാണ് എന്നും ഓർക്കുക.)
പാര്യമ്പര്യമായി ഈ കൂട്ടരിൽ കാണുന്ന പ്രത്യേകമായുള്ള ഒരു വൈവാഹിക സമ്പ്രദായം, വിവാഹത്തിന് ശേഷം, പുരുഷൻ ഭാര്യയുടെ വീട്ടിൽ പോയി താമസിക്കുക എന്നതാണ് പോലും. മുകളുടെ ഭർത്താവിനെ, അഥവാ പുതിയാപ്ളയെ പിതാവ് ഇങ്ങൾ എന്ന വാക്കിനാലാണ് സംബോധന ചെയ്യുക പോലും. ഇത് മലബാറിലെ മാപ്പിളമാരിലെ ഒരു പതിവല്ല. മറിച്ച്, വടക്കെ മലബാറിലെ പൊതുവായുള്ള മാപ്പിളമാരിൽ നിലനിന്നിരുന്ന സമ്പ്രദായം, മകളുടെ ഭർത്താവിനെ 'ഇഞ്ഞി' എന്നെല്ലാം വാക്കിനാൽ സംബോധന ചെയ്യുക എന്നതാവാം.
ഇതും പണ്ട് വിദേശങ്ങളിൽ നിന്നും വൻ വെളുപ്പു നിറം ഉള്ള പുരുഷന്മാർ വന്ന്, വൈവാഹിക ബന്ധങ്ങളിലൂടെ പ്രാദേശിക കുടുംബത്തിൽ ചേർന്നപ്പോൾ, വിദേശീയരുടെ അന്തസ്സ് നിലനിർത്താനായി നിലനിർത്തിയ പദപ്രയോഗങ്ങൾ ആവാം.
ഈ വിധമായുള്ള പദപ്രയോഗങ്ങൾ ഇനിയങ്ങോട്ട് നിലനിർത്താൻ ആവും എന്ന് തോന്നുന്നില്ല. ഇതിന് പല കാരണങ്ങളും ഉണ്ട്. അവയിൽ വെറുതേയങ്ങ് എടുത്ത് പറയാവുന്നത്, തിരുവിതാംകൂറിൽനിന്നും പടർന്നുപിടിച്ച പ്രാദേശിക ഭാഷാ വിദ്യാഭ്യാസവും, അവിടേനിന്നും തന്നെ പടർന്നു കയറിയ മലയാളം സിനിമയും ആവാം. പിന്നെയുള്ള കാര്യം മുസ്ലിം മതസ്തർക്കിടയിൽതന്നെ, വൈവാഹിക ബന്ധങ്ങളിലൂടെ രക്തബന്ധ പാതകൾ തമ്മിൽ കലർന്നുകൊണ്ടിരിക്കുന്നതും ആവാം.
ഇങ്ങിനെ ജനവംശങ്ങൾ തമ്മിൽ കലരുമ്പോൾ, പലപ്പോഴും സംസ്കാരികമായി പലമാറ്റങ്ങളും സംഭവിക്കാം. ഇത് ഭാഷ കോഡുകളിൽ പ്രതിഫലിക്കുകയും ചെയ്യും.
എല്ലാരിലും അടിച്ചേൽപ്പിക്കപ്പെട്ട മലയാളം ഭാഷ, എല്ലാരേയും പുനരാവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
മാപ്പിള എന്ന വാക്കിനെക്കുറിച്ച് ഒരു കാര്യം കൂടി പറയാൻ തോന്നുന്നുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.
ഇനി വീണ്ടും Cannanoreറിലെ അറക്കൽ കുടുംബത്തെക്കുറിച്ചുള്ള എഴുത്തിലേക്ക് തിരിച്ചുപോകാം.
Tellicherry, Cannanore തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്ലാം മത ജനങ്ങളും അറക്കൽ കുടുംബവുമായി എത്രമാത്രം രക്തബന്ധ ബന്ധങ്ങൾ ഉണ്ട് എന്ന് അറിയില്ല.
Cannanore പട്ടണത്തിൽ അറക്കൽ കുടുംബത്തിന് വളരെ തുച്ഛമായ അധികാര പരിധിയേ ഉണ്ടായിരുന്നുള്ളുവെങ്കിലും, Laccadive Islandsസുകളിൽ ചിലതിന് മേൽ ഇവർക്ക് അധികാരം ഉണ്ടായിരുന്നു.
ഇങ്ഗ്ളിഷ് ഭരണകാലത്ത്, അറക്കൽ കുടുംബത്തിന്റെ ഉദ്യോഗസ്ഥരുടെ കഠിനമായ പെരുമാറ്റത്തെ താങ്ങാനാവാതെ, ഈ ദ്വീപുകളിൽ ചിലത് ഈ കുടുംബത്തിന് എതിരായി വിപ്ളവക്കൊടി ഉയർത്തിയതായി Malabar Manualലിൽ രേഖപ്പെടുത്തിക്കാണുകയുണ്ടായി.
👉QUOTE : This form of patriarchal administration was suited to the rude state of society on the islands, but corruption and its concomitant baneful influences were rampant, and goaded the islanders into open rebellion and resistance of the Cannanore authority. END OF QUOTE.
ആശയം: രാജഭരണത്തിന്റെ ഉദ്യോഗസ്ഥരുടെ അഴിമതിയും മര്യാദയില്ലാത്ത പെരുമാറ്റവുമായിരിക്കാം ഈ ദ്വീപുകരെ വിപ്ളവക്കൊടി പിടിപ്പിച്ചത്. END
Laccadive Islandണ്ടുകൾ ഏതുവിധത്തിലാണ് അറക്കൽ കുടുംബക്കാരുടെ കൈവശം വന്നുചേർന്നത് എന്നതിനെക്കുറിച്ച് രണ്ട് വ്യത്യസ്ത സാധ്യതകൾ Malabar Manualലിൽ പറയുന്നുണ്ട്.
1. QUOTE 👉: The islanders state that it was surrendered by them to the Cannanore house on condition of protection being afforded to them against the Kottakkal Kunyali Marakkars, the famous Malayali pirates, who used to harry the island periodically. END OF QUOTE.
ആശയം : കോട്ടക്കൽ കുഞ്ഞാലി മരക്കാർ കുടുംബക്കാർ എന്ന പ്രസിദ്ധരായ മലയാളി കടൽ കൊള്ളക്കാരുടെ ആക്രമണങ്ങളിൽനിന്നും സംരക്ഷണം നൽകാം എന്ന ഉറപ്പ് Cannanore അറക്കൽ കുടുംബം പ്രതിജ്ഞ ചെയ്തതിനാലാണ് ദ്വീപുകാർ അവരുടെ ദ്വീപകൾ അറക്കൽ കുടുംബക്കാർക്ക് അടിയറവെച്ചത് എന്ന് ദ്വീപുകാർ പറയുന്നു പോലും. END
2. 👉QUOTE: About 1550, the Kolattiri Raja, who no doubt found the islands to be, after the advent of the Portuguese, an irksome possession, conferred them, it is said in Jagir, with the title of Ali Raja (Raja of the deep or sea), on the head of the Cannanore family, .................END OF QUOTE.
ആശയം : പോർച്ചുഗീസുകാരടെ വരവിനെ തുടർന്ന്, ഈ ദ്വീപകൾ ഒരു തലവേദനയായി മാറിയതായി തോന്നിയതിനെ തുടർന്നാണ്, 1505ൽ കോലത്തിരി രാജാവ് ഈ ദ്വീപുകളെ Cannanoreറിലെ അറക്കൽ വീട്ടുകാർക്ക് നൽകിയതും, ആ വിട്ടിന്റെ തലവന് അലി രാജ (കടലിന്റെ രാജാവ്) എന്ന സ്ഥാനപ്പേര് നൽകിയതും പോലും. END
Tellicherryക്ക് അടുത്തുള്ള ധർമ്മടം ദ്വീപും ചിലപ്പോഴെല്ലാം അറക്കൽ വീട്ടുകാരുടെ കൈവശം വന്നിരുന്നു എന്ന് തോന്നുന്നു.
ഈ കുടുംബക്കാരും വ്യക്തമായും മറ്റ് പല മാപ്പിളമാരിൽ നിന്നും വ്യത്യസ്തരാണ് എന്നാണ് തോന്നുന്നത്.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം