ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
31. മറ്റ് മാപ്പിളമാരെക്കുറിച്ചും, മാപ്പിളയെന്ന വാക്കിന്‍റെ മറ്റൊരു ബന്ധത്തെക്കുറിച്ചും
ഇനി പറയാനുള്ളത്, മറ്റൊരു മാപ്പിളമാരെക്കുറിച്ചാണ്.
അറബിക്കച്ചവട തോണികളിലും പായക്കപ്പലുകളിലും (dhowവുകളിലും), തൊഴിൽ ചെയ്തിരുന്ന അറബികളായ വ്യക്തികൾ മലബാർ കടൽത്തീരങ്ങളിൽ, അവിടങ്ങളിലുള്ള കീഴ്ജന സ്ത്രീകളേയും മറ്റും വിവാഹം കഴിച്ച്, വാസയോഗ്യമായ ചെറുകിട കൂരകളിൽ ജനിപ്പിച്ച കുട്ടികളിൽ നിന്നും വളർന്നുവന്നതും മറ്റൊരു മാപ്പിള വംശംതന്നെ ആയിരിക്കാം. ഇവിടെ പരാമർശിക്കപ്പെട്ട അറബികൾ തോണിക്കാരും പായക്കപ്പൽ ജീവനക്കാരും ആയിരുന്നതിനാൽ മലബാറിലെ ഉന്നത ജനവംശങ്ങളിൽ നിന്നും ഇവർക്ക് ഭാര്യമാരെ ലഭിച്ചിരിക്കില്ലാ എന്നാണ് തോന്നുന്നത്.
ഈ അറബികൾക്ക് മലബാർ തീരത്തും, അറേബ്യൻ പ്രദേശങ്ങളിലും വ്യത്യസ്ത കുടുംബവും ഭാര്യയും കുട്ടികളും കാണുമായിരുന്നിരിക്കാം. ഇത് ആ കടൽ തൊഴിലാളികളായ അറബികൾക്ക് വൻ സൌകര്യവും മാനസിക ഉത്തേജനവും നൽകുന്ന കാര്യമായിരുന്നിരിക്കാം. അവരുടെ മതം ഈവിധമായുള്ള ഒന്നിൽ കൂടുതൽ കുടുംബങ്ങളെ നിലനിർത്തുന്നതിൽ തെറ്റും പാപവും കാണുന്നില്ലായെന്നതും ഒരു വൻ കാര്യം തന്നെയായിരുന്നിരിക്കാം.
(ഈ വിധം ഇവിടെ പറയുമ്പോൾ, മലബാറിലെ പാരമ്പര്യ കുടുംബ സമ്പ്രദായങ്ങളിലെ പാളിച്ചകളെ മറന്നുപോകാൻ പാടില്ല എന്നും ഓർക്കുക.)
എന്നാൽ ഈ കീഴ്ജന സ്ത്രീകളിൽ ജനിച്ചുവളർന്ന മാപ്പിളമാരിൽ എവിടെയൊക്കെയോ നിലനിന്നിരിക്കാവുന്ന കീഴ്ജന മേൽവിലാസത്തിന്റെ നേരിയ കണ്ണികൾ, നായർമാരിലും അമ്പലവാസികളിലും ചെറിയതോതിലുള്ളതെങ്കിലുമായ വിരോധം ഇവരോട് വരുത്തിയിരിക്കാം.
പോരാത്തതിന്, മലബാറിൽ പാരമ്പര്യമായി നിലനിന്നിരുന്ന ജാതീയമായ വരമ്പുകളിൽ ചിലതെങ്കിലും മലബാറീ മാപ്പിളമാരിലേക്കും കടുന്നവന്നിരിക്കാം.
Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ധരണികൂടി നോക്കുക:
QUOTE👉 from Malabar Manual: Zamorin Rajas of Calicut, who, in order to man their navies, directed that one or more male members of the families of Hindu fishermen should be brought up as Muhammadans, and this practice has continued down to modern times. END OF QUOTE
ആശയം : Calicut രാജ്യത്തിലെ സാമൂതിരി രാജാക്കൾ, അവരുടെ നാവിക പടയെ നിലനിർത്താനായി ഹൈന്ദവരായ മുക്കുവ കുടുംബങ്ങളിൽനിന്ന് ഒന്നോ അതിൽ കൂടുതലോ പുരുഷ സന്തതികളെ ഇസ്ലാം മതക്കാരായി വളർത്താൻ, ഉത്തരവ് നൽകിയിരുന്നു പോലും. ഈ വിധമായുള്ള ഒരു കാര്യം Malabar Manual എഴുതപ്പെടുന്ന കാലത്തും നടന്നിരുന്നു പോലും. END
മുകളിൽ നൽകിയ ഉദ്ധരണിയിൽ ചില പ്രശ്നങ്ങൾ കാണുന്നുണ്ട്. മുക്കുവർ എന്നവർ ഹിന്ദുക്കൾ ആയിരുന്നിരിക്കില്ല. കാരണം, അവർ ബ്രാഹ്മണ മതത്തിൽ പെടുന്നവർ അല്ല. അവർക്ക് ബ്രാഹ്മണ ദേവാരധാനയിൽ പങ്ക് ചേരാൻ ആവില്ലായിരുന്നു.
പിന്നെയുള്ള വിഷയം, Calicut രാജാക്കൾക്ക് അവരുടെ നാവിക പടയെ നിലനിർത്താനായി ഇസ്ലാമിലേക്ക് മതം മാറ്റാതെ തന്നെ മുക്കുവരെ റിക്രൂറ്റ് (recruit) ചെയ്തുകൂടായിരുന്നില്ലേയെന്നതാണ്. കാരണം, Calicut രാജാക്കൾ മാപ്പിളമാരല്ല. പിന്നെന്തിനാണ്, മുക്കുവരെ മാപ്പിളമാരായി പരിവർത്തനം ചെയ്ത് കപ്പൽ വേലകളിൽ പങ്കെടുപ്പിക്കുന്നത് എന്നതാണ് ചോദ്യം.
ഇവിടെ പറയാൻ തോന്നുന്നകാര്യം ഈ വിധമാണ്:
Calicut രാജ്യത്തിലെ കടൽ വ്യാപാരവും (maritime trade) അതുമായി ബന്ധപ്പെട്ടകാര്യങ്ങളും ചെയ്തിരുന്നത് അറബികളും അറബി ബന്ധമുള്ളവരും ആയിരുന്നു എന്നാണ് തോന്നുന്നത്. അതേ സമയം ഈ വിധ അറബികളുമായി Calicut രാജ്യത്തിലെ ഹിന്ദുക്കളും നായർമാരും മറ്റും നിത്യവും ബന്ധപ്പെടുന്നുമുണ്ടാവാം.
കപ്പൽ വേലകളിലെ തുഴയൽ, പായ കെട്ടൽ, കപ്പൽ വൃത്തിയാക്കൽ, ഭക്ഷണം പാചകം ചെയ്യൽ, ചരക്കു കയറ്റൽ/ഇറക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് കടലിൽ പോകാൻ ആളുവേണ്ടിവരും. എന്നാൽ കീഴ്ജന വ്യക്തികളെ, അവരുടെ സാമൂഹിക കീഴ്ജന സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് കൂടെകൊണ്ടുപോയാൽ പ്രശ്നം തന്നെയാണ്.
അവരുടെ കീഴ്ജന മാനസികാവസ്ഥ മറ്റുള്ളവരെ വിപരീതമായി ബാധിക്കും. പോരാത്തതിന്, അവരുടെ മാനസിക ഭാവങ്ങളേയും വ്യാമോഹങ്ങളേയും മറ്റും യാതോരു രീതിയിലും നിയന്ത്രിക്കുവാനോ കടിഞ്ഞാണിടാനോ പറ്റുന്ന യാതോരു കാര്യവും കപ്പൽ നടത്തിപ്പുകാരായ അറബികൾക്കും പ്രാദേശിക ഉന്നത ജനതയ്ക്കും ലഭ്യമായിയുണ്ടാവില്ല.
എന്നാൽ ഈ കൂട്ടരെ ചെറുപ്പം മുതൽ ഇസ്ലാമിലേക്ക് ചേർത്ത്, ഇസ്ലാമിക മത പാഠശാലകളിൽ പഠിപ്പിച്ചും പരിശീലിപ്പിച്ചും എടുത്താൽ, ഇവരിലെ കീഴ്ജന മനോഭാവത്തിന്റെ കാഠിന്യം കുറേയൊക്കെ മാറ്റിയെടുക്കാൻ ആവും. പോരാത്തതിന്, ആദ്ധ്യാത്മിക പാതകളിലൂടെ ഇവരുടെ മേൽ ശക്തമായ നിയന്ത്രണവും അനുസരണവും നിലനിർത്താനും ആവും, അറബി കച്ചവടക്കാർക്കും, നാവിക പടനേതാക്കൾക്കും.
ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ ഈ വിധം മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന കടലോരങ്ങളിൽ ജീവിക്കുന്ന മുസ്ലിം ജനങ്ങൾക്കിടയിൽ ജീവിച്ച അനുഭവം ഉണ്ട്. ഈ കൂട്ടർ മലബാറിൽ മാപ്പിളമാർ ആണോ എന്ന് അറിയില്ല. കാരണം, ഇവർക്ക് ആ കാലങ്ങളിൽ കടലോര പ്രദേശങ്ങളുമായാണ് ബന്ധം. കടലോരപ്രദേശമാകട്ടെ യാതോരു ജില്ലയുടേയും സംസ്ഥാനത്തിന്റേയും പരിധികളേയും വകവെക്കാതെ കടൽക്കരയിലൂടെ നിരന്നങ്ങ് കിടക്കുകയാണ് ചെയ്യുന്നത്.
ആളുകൾ കോഴിക്കോടുനിന്ന് കുണ്ടോട്ടിയിലേക്ക് പോകുന്ന അതേ രീതയിലാണ് ഇക്കൂട്ടർ കൊല്ലത്തുനിന്നും (കൊയിലാണ്ടിക്ക് അടുത്തുള്ള പ്രദേശം) കൊല്ലത്ത് (തിരുവനന്ത പുരത്തിന് വടക്കായുള്ള പ്രദേശം) പോകുന്നത്.
ഇവരെ വ്യക്തമായി തിരിച്ചറിയാനാവുന്ന പലതും കാണാൻ പറ്റിയേക്കാം.
ഈ കൂട്ടരെ ഇസ്ലാമിലേക്കും കൃസ്തീയമതത്തിലേക്കും മറ്റും ചേർത്തപ്പോൾ, മുക്കുവ വംശങ്ങളിൽ വിഭജനം ആണ് സംഭവിച്ചത് എന്നു തോന്നുന്നു. ഇവരെ സാമൂഹികമായി നിയന്ത്രിക്കാൻ അവരിൽ തന്നെയുള്ള സാമൂഹിക നേതൃസ്ഥാനങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്. മറ്റ് മാപ്പിള നേതാക്കൾക്ക് ഇവരുടെ മേൽ ഉള്ള നിയന്ത്രണത്തിനും മറ്റും പരിധികൾ ഉണ്ട് എന്നും തോന്നുന്നു. വ്യക്തമായി അറിയില്ല.
പിന്നേയും പറയേണ്ടുന്ന കാര്യം മറ്റൊന്നാണ്. നാവിക പട എന്ന വാക്ക് കാണുമ്പോൾ, സിനിമാകഥകളിൽ കാണുന്ന നാവിക പടയെ മനസ്സിൽ ഉദിപ്പിക്കരുത്. ഉടുതുണിപോലും ഒട്ടുമുക്കാലും ഇല്ലാതിരുന്ന നാട്ടുരാജാക്കൾ ഉള്ള പ്രദേശത്തിന്റെ കാര്യമാണ് പരാമർശിക്കപ്പെടുന്നത് ഇവിടെ. വൻ കൊഴുപ്പുള്ള വാക്കുകളുടെ സ്വാധീനത്താൽ ചിന്തകളിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന വൻ കടുപ്പമുള്ള ബഹുവർണ്ണ ചിത്രങ്ങൾ കയറാൻ അനുവദിക്കരുത്.
മുന്നോട്ട് പോകുന്നതിന് മുൻപായി മാപ്പിളയെന്ന വാക്കിന്റെ ചരിത്രപരമായ ചുറ്റളവ് ഒന്ന് കൂടി പരിശോധിക്കാമെന്ന് കരുതുന്നു.
ഈ വാക്കുമായി ബന്ധപ്പെട്ടും ഇണപിരഞ്ഞും കിടക്കുന്ന പലവിധ ജനവംശങ്ങളിൽ പലതിനേയും പരാമർശിച്ചുകഴിഞ്ഞു. എന്നാൽ ഇതിൽനിന്നെല്ലാം വിട്ടുനിൽക്കുന്ന ഒരു കാര്യം കാണുന്നുണ്ട്. അത് മലബാറിനും തിരുവിതാംകൂറിനും തൊട്ടപ്പുറത്തുള്ള തമിഴ് പ്രദേശങ്ങളിലെ ഭാഷയിൽ ഈ പദപ്രയോഗം കാണുന്ന കാര്യമാണ്.
തമിഴിൽ മാപ്പിളയെന്ന👆വാക്കുണ്ട്. അവിടെ വരൻ, നവവരൻ തുടങ്ങിയ രീതിയിലാണ് ഈ വാക്കിന്റെ അർത്ഥം.
மாப்பிள Mappilla - Groom
മലബാറിലെ ഇസ്ലാം ജനവിഭാഗങ്ങളിൽ പലരും സ്വന്തം മതപരമായ മേൽവിലാസമായി കൊണ്ടുനടക്കുന്ന മാപ്പളിയെന്നവാക്കിനും തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളും ഇതേ പോലെ ഉപയോഗിക്കുന്ന മാപ്പിളയെന്നവാക്കിനും, തമിഴിലെ മാപ്പിളയെന്ന വാക്കുമായി എന്തെങ്കിലും ബന്ധം ചരിത്രത്തിന്റെ മൺമറിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ പോയി നോക്കിയാൽ കാണാൻ പറ്റാതിരിക്കുമോ?
ഈ വിധം ഒരു ബന്ധം ഉണ്ട് എങ്കിൽ നേരത്തെ പറഞ്ഞ, മാപ്പിളയെന്ന വാക്കിന്റെ ചരിത്രപരമായുള്ള പശ്ചാത്തലത്തിനെ, ഒന്ന് പുനരവലോകനം ചെയ്യേണ്ടതല്ലേയെന്ന ഒരു ചോദ്യം മനസ്സിൽ കയറി വിളയാടുന്നു.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം