top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

32. വള്ളുവനാടിലെ കാര്യം

മാപ്പിളമാരെക്കുറിച്ച് ഇപ്പോൾ എഴുതാൻ ഉദ്ദേശിച്ചതല്ല. എന്നാൽ എഴുത്തിന്റെ പാതയിൽ ഈ വിഷയം വന്നുപെട്ടതുകൊണ്ട്, ഈ വിഷയം എഴുത്തിൽ ഈ അവസരത്തിൽ ചേർക്കേണ്ടിവന്നു.


ചരിത്രം എഴുതിത്തുടങ്ങിയാൽ സ്വാഭാവികമായും മാപ്പിളമാരെക്കുറിച്ചും എഴുതിച്ചേർക്കേണ്ടിവരും. എന്നാൽ ഇപ്പോൾ മാപ്പിളമാരെക്കുറിച്ച് എഴുതാൻ സാധിച്ചത് നല്ലതുതന്നെ. കാരണം, മലബാറിലെ ജനവംശങ്ങളെ നിർവ്വചിക്കുന്ന ഈ അവസരത്തിൽ ഈ കൂട്ടരുടേയും കാര്യം വിസ്തരിച്ചെഴുതാൻ പറ്റിയത് നല്ലതുതന്നെ.


ചരിത്രം എഴുത്ത് ഇപ്പോഴും ആരംഭിച്ചിട്ടില്ലാ എന്നതാണ് വാസ്തവം. ചരിത്രം എഴുതുന്നതിന് മുൻപായി ആരെക്കുറിച്ചാണ് ചരിത്രത്തിൽ എഴുതുന്നത് എന്നത് വ്യക്തമാക്കാനാണ് ഇപ്പോൾ ഉദ്യമിക്കുന്നത്.


മുഹമ്മദീയർ, മാപ്പിള, ഇസ്ലാം മതവിശ്വാസികൾ, മുസ്ലിംസ് തുടങ്ങിയ വാക്കുകളും, പോരാത്തതിന് കാക്ക, മലപ്പുറം കാക്ക, തുടങ്ങിയവാക്കുകളും, എന്നല്ലാത്തിനും ഉപരിയായി മൌലവി, സാഹിബ്, തങ്ങൾ, ഖാൻ ബഹദൂർ, മൌലാന, ഹാജി, റാവുത്തർ, അങ്ങിനെ തുടങ്ങി പലതും മലബാറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. മേത്തൻ എന്ന വാക്ക് മലബാറിലെ മുഹമ്മദ്ദീയരുടേത് അല്ലാ എന്നാണ് തോന്നുന്നത്.


ഇങ്ഗ്ളിഷിൽ Moors എന്ന ഒരു വാക്ക് ഉണ്ട്. ഈ വാക്ക് ലോകൈകമായി പഴയകാല മുഹമ്മദ്ദീയരെ വിശേഷിപ്പിക്കാനാണ് ഉപയോഗിച്ചുകാണുന്നത് എങ്കിലും, ഈ വാക്ക് വളരെ സങ്കീർണ്ണമായ ഒന്ന് തന്നെയാണ്. അതിലേക്ക് കടക്കുന്നില്ല. എന്നാൽ ഈ വാക്കും മലബാറിലെ പഴയകാല ഇസ്ലാമുകാരിൽ ചിലരെ വിശേഷിപ്പിക്കാനായി ഉപയോഗിച്ചുകാണുന്നുണ്ട്.


മലബാറിലെ മാപ്പിളമാരെക്കുറിച്ച് എഴുതുന്ന അവസരത്തിൽ യാതോരു ചരിത്ര സംഭവങ്ങളേയും സ്പർശിക്കാതെ എഴുതാൻ ആവില്ലതന്നെ.


ഇന്ന് ഇസ്ലാമിക ജനതയെക്കുറിച്ച് പൊതുവായും, മാപ്പിളമാരെക്കുറിച്ച് പ്രത്യേകമായും എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന അവസരത്തിൽ, ഈ കൂട്ടരുടെ യഥാർത്ഥ പൈതൃകത്തിലെ സങ്കീർതകളെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ലാ എന്ന ഒരു തോന്നൽ വരാറുണ്ട്. ഇവരിൽ വളരെ വ്യത്യസ്തരായ പല ജനവംശങ്ങളും ഉണ്ട്. അതിനാൽ തന്നെ ഇവരെക്കുറിച്ചുള്ള പൊതുവായുള്ള പലവിധ നിർവ്വചനങ്ങളും ശരിയായിരിക്കേണം എന്നില്ല. ഈ വ്യത്യസ്ത കൂട്ടരെയെല്ലാം ഒറ്റ നിർവ്വചനത്തിൽ കൂട്ടിനിർത്തുന്നത് ഇസ്ലാം മതമാണ്.


ഇന്നുള്ള മാപ്പിളമാർക്ക് മാത്രമല്ല, മറിച്ച് മിക്ക ആളുകൾക്കും അവർ ജനിച്ച നാൾമുതൽ അവർ ചുറ്റും കാണുന്നതും, അവരോട് പല വിധ തൽപ്പരകക്ഷികൾ പറഞ്ഞറിയിച്ച തരിശായ വിവരങ്ങളും പോരാത്തതിന്, ഇതേ പോലെതന്നെ തൽപ്പര കക്ഷികൾ പത്രങ്ങളിലൂടേയും സിനിമകളിലൂടേയും മറ്റ് മാധ്യമങ്ങളിലൂടേയും പറഞ്ഞറിയിക്കുകയും സിദ്ധാന്തോപദേശം നൽകുകയും ചെയ്ത കാര്യങ്ങൾ മാത്രമേ അവരുടെ പൈതൃകത്തെക്കുറിച്ചും, അവരുടെ പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും അറിവുണ്ടാവുള്ളു.


എന്തിനും ഏതിനും ഇങ്ഗ്ളിഷ് ഭരണ പക്ഷത്തെ കുറ്റംപറയുകയും, അവർ ചെയ്ത ഏത് നല്ലപ്രവർത്തനത്തേയും വികലമാക്കപ്പെട്ട സ്വന്തം മനോഭാവങ്ങൾക്ക് അനുസൃതമായി മനസ്സിലാക്കുകയും ആണ് ചെയ്യുപ്പെടുന്നത്. ഇങ്ഗ്ളിഷ് ഭരണ പക്ഷം നടപ്പിൽ വരുത്താൻ ശ്രമിച്ചിരുന്ന ഓരോ നല്ലകാര്യത്തേയും പലവിധ വ്യത്യസ്തരായ ജനവംശങ്ങൾക്ക് വിശദ്ധീകരിക്കുകയും വിശകലനം ചെയ്തു കൊടുക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നത്, പ്രാദേശികരായ പലവിധ തൽപ്പര കക്ഷികൾ തന്നെയാണ്.


ഈ കൂട്ടരിൽ വ്യക്തമായും നിലനിന്നിരുന്ന ഭാവം അവരുടെ കീഴാളരായ ജനവംശങ്ങൾ നന്നാവരുത് എന്നതുതന്നെയായിരുന്നു. എന്നാൽ ഈ കൂട്ടർ മോശക്കാരോ ദുഷ്ടരോ മറ്റോ ആയിരിക്കില്ലതന്നെ. മറിച്ച്, അവരുടെ കീഴാളർ സാമൂഹികമായി വളർന്നാൽ, സാമൂഹിക ഘടന മലക്കം മറിയും എന്നും, കീഴാള ജനങ്ങളുടെ പരുക്കൻ പെരുമാറ്റങ്ങൾ അവരും അവരുടെ കുടുംബക്കാരും നേരിടേണ്ടിവരും എന്നും ഉള്ള വിവരവും ബോധവും ഉള്ളവർ മാത്രമായിരുന്നു ഇക്കൂട്ടർ.


ഈ വകതിരിവ് ഇങ്ഗ്ളിഷുകാർക്ക് മാത്രം ഇല്ലാതെപോയീ എന്നേയുള്ളു.


എഴുത്തിന്റെ പാതയിലേക്ക് വീണ്ടും കയറുകയാണ്.


കാട്ടറബി എന്ന ഒരു വാക്ക് പ്രയോഗം കേട്ട് പരിചയം ഉണ്ട്. ഈ വാക്കിന്റെ പശ്ചാത്തലത്തിലേക്ക് പോകുന്നില്ല. ഇവിടെ പ്രസ്താവ്യമായ കാര്യം Malabar Manualലിൽ Jungle Mappillas എന്ന ഒരു പ്രയോഗം കാണുന്നുണ്ട് എന്നതാണ്.


👉QUOTE : Moreover, on the outskirts of this lawless tract of country there dwelt a tribe of what were in those days called “jungle” Mappillas, who were banded together under chiefs and who subsisted on the depredations committed on their neighbours.

END OF QUOTE.


ആശയം : നിയമരാഹിത്യം നിറഞ്ഞുനിൽക്കുന്ന ഈ രാജ്യത്തിൽ (വള്ളുവനാട്ടിൽ) അക്കാലങ്ങളിൽ കാട്ടു മാപ്പിളമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ജനവംശം ഉണ്ടായിരുന്നു. അവർ വ്യത്യസ്ത മൂപ്പന്മാർക്ക് കീഴിൽ അണിനിരന്ന് ഗോത്രവർഗ്ഗ സ്വഭാവത്തിൽ ജീവിച്ചിരുന്ന ആളുകൾ ആയിരുന്നു. അവരുടെ അയൽവക്കങ്ങളിൽ ഉള്ള ജനങ്ങളെ കൊള്ളയടിച്ചും മറ്റുമാണ് ഈ കൂട്ടർ ജീവിച്ചിരുന്നത്. END


ഇങ്ങിനെയുള്ള ഒരു ജനത്തിന്റെ ആക്രമണത്തിന് ഇരയായാൽ, മാപ്പിളമാർ എന്നത് കൊള്ളക്കാരാണ് എന്ന തിരിച്ചറിവാണ് ആ ആളിൽ വരിക. എന്നാൽ വാസ്തവം കുറച്ചുകൂടി വാപകമായി മനസ്സിലാക്കേണ്ടിവന്നേക്കാം.


ചുറ്റുമുള്ളവരെ കൊള്ളയടിച്ചും ആക്രമിച്ചും ജീവിച്ചിരുന്ന പല കൂട്ടം വംശങ്ങളിൽ ചിലത് ഇസ്ലാമിലേക്ക് ചേർന്നുവെന്ന് മനസ്സിലാക്കുന്നതാവും കൂടുതൽ വ്യക്തവും വ്യാപകവും ആയ വാസ്തവം.


ഈ കൂട്ടരിൽ പെട്ട ഏറ്റവും പ്രസിദ്ധനായ കൊള്ളക്കാരൻ ഇളംപുളശ്ശേരി ഉണ്ണി മൂസ്സ മൂപ്പൻ ആയിരുന്നുപോലും. കാട്ടിനുള്ളിൽ ഒരു കോട്ടമാതിരിയുള്ള സഹ്നാഹങ്ങളോടുകൂടിയതും രക്ഷാപാതകൾ ഉള്ളതുമായ ഒരു വീട്ടിൽ ആണ് ഈ മൂപ്പൻ താമസിച്ചിരുന്നത്. ഈ മൂപ്പന്റെ കൂടെ ഏതാണ്ട് നൂറോളം അനുയായികളും ഉണ്ടായിരുന്നു.


ഇങ്ഗ്ളിഷ് കമ്പനീ ഭരണം ഈ പ്രദേശത്തിലേക്ക് വ്യാപിച്ചപ്പോൾ, ഈ മൂപ്പനോട് തന്റെ കൊള്ളയടി പ്രവർത്തനം നിർത്താൻ ആവശ്യപ്പെട്ടു. ഇതിന് പകരമായി കമ്പനി പട്ടാളത്തിന്റെ സംരക്ഷണം നൽകാം എന്നും കമ്പനി ഉറപ്പ് നൽകി. എന്നാൽ തനിക്കും അനുയായികൾക്കും ജീവിക്കാനുള്ള പെൻഷൻ കമ്പനി നൽകേണം എന്നാണ് ഈ ആളിൽ നിന്നും ലഭിച്ച മറുപടി. കാരണം, കൊള്ളയടിക്കാതെ ജീവിക്കാനുള്ള യാതോരു മാർഗ്ഗവും അവരുടെ കൈവശം ഇല്ലായിരുന്നു.


ഇതേ പ്രദേശത്തിൽ മറ്റൊരു പ്രശ്നവും മാപ്പിളമാരുമായി ബന്ധപ്പെട്ട് ഇങ്ഗ്ളിഷ് കമ്പനിക്ക് നേരിടേണ്ടിവന്നു. ആ നാട്ടിലെ രാജാവിന്റെ ഉദ്യോഗസ്ഥർ മാപ്പിള കൃഷിക്കാരോട് പിടിച്ചുപറിക്കുന്നതുമാതിരിയുള്ള നികുതി പിരിവും പെരുമാറ്റവും നൽകിയതിനാൽ, ജീവിക്കാൻ കഷ്ടപ്പെടുന്ന പല മാപ്പിളമാരും ഉണ്ടായിരുന്നു.


ഈ കൂട്ടരിൽ നിന്നും നികുതിപ്പിരിവ് നടത്താനായി പട്ടാളത്തെ തരണം എന്ന് രാജവിന്റെ ഉദ്യോഗസ്ഥർ ഇങ്ഗ്ളിഷ് പട്ടാള ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് അസഹ്യമായി അനുഭവപ്പെട്ടിരുന്നു. ആ നാട്ടുരാജ്യ ഉദ്യോഗസ്ഥർ വളരെ കുരുട്ടു ബുദ്ധിപ്രയോഗങ്ങൾ ഉപയോഗിച്ചാണ് ഇങ്ഗ്ളിഷ് പട്ടാള ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിക്കുക.


ഉദ്ധരണി നോക്കുക.


QUOTE 👉: ... swarmed with Mappillas driven to desperation by the exactions of the Raja’s Hindu agents employed in collecting the revenue, who resorted, much to the disgust of the British officers quartered in those districts in command of troops, to the most cunning devices for procuring military aid to support their extortionate demands on the inhabitants.

END


വള്ളുവനാടിലെ മാപ്പിളമാരിൽ മുകളിൽ പരാമർശിക്കപ്പെട്ട രണ്ട് കൂട്ടം മാപ്പിളമാരും പെടും.


Malabar Manualലിൽ Kundotti Tangal👉 (കുണ്ടോട്ടി തങ്ങൾ) എന്നവരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇദ്ദേഹവും കുണ്ടോട്ടി മാപ്പിളമാരും ഇങ്ഗ്ളിഷ് ഭരണപക്ഷത്തിനോട് കൂറും വാത്സല്യവും കാഴ്ചവച്ചവരായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. Malabar District Collector ആയിരുന്ന Henry Valentine 👉Conollyയെ ചില മാപ്പിള വ്യക്തികൾ Calicutലെ West Hillലിലുള്ള Collector's Bungalowൽ വച്ച് വെട്ടിനുറിക്കിയിരുന്നു. ഈ കൂട്ടരെ കുണ്ടോട്ടിയിൽ വച്ച് ഓടിച്ചിട്ടു വളഞ്ഞത് കുണ്ടോട്ടി മാപ്പിളമാരാണ് എന്ന് എഴുതിക്കാണുന്നു.


ഇങ്ങിനേയും ഒരു മാപ്പിള ജനം.


ഇന്ന് മലബാറിലേയും തിരുവിതാംകൂറിലേയും കേരളത്തിലേയും മുസ്ലിം ജനത്തിനെക്കുറിച്ച് സംസാരിക്കുന്ന അവസരത്തിൽ, അവരുടെയെല്ലാം പൈതൃകത്തിൽ നിലനിൽക്കുന്ന അതീവ സങ്കീർണ്ണമായ രക്തബന്ധ പാതകൾ, ഇന്നുള്ള ഇസ്ലാം ജനത്തിന്റെ പലവിധ മനോഭാവങ്ങളേയും വിചാരധാരകളേയും സ്വാർത്ഥതാൽപ്പര്യങ്ങളേയും മറ്റും ഏതുവിധത്തിലെല്ലാം സ്വാധീനിക്കുന്നുണ്ട് എന്ന കാര്യം ആരും ഗൌനിക്കുന്നില്ലാ എന്ന് ഒരു തോന്നൽ.


ഇങ്ഗ്ളിഷ് ഭരണത്തിന്റെ സാന്നിദ്ധ്യത്തിൽ കീഴ്ജനവംശങ്ങളിൽ പെട്ട പലരും അവരുടെ ദാരുണമായ അവസ്ഥയിൽ നിന്നും രക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ചിലർ സ്വന്തം ജന്മികളുടെ അടിമ എന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് മോശമല്ലാത്ത വേതനം നൽകുന്ന യൂറോപ്യന്മാരുടെ തോട്ടങ്ങളിൽ തൊഴിൽ ചെയ്യാനായി പോയി. മറ്റ് ചിലർ ദക്ഷിണ ആഫ്രക്കയിലേക്കും മറ്റും കടന്നു. (അവിടങ്ങളിൽ ഡച്ചുകാരും ഫ്രഞ്ചുകാരും ദക്ഷിണേഷ്യയിൽനിന്നും അടിമകളെ ഇറക്കുമതിചെയ്തിരുന്നു എന്നും തോന്നുന്നു).


ദക്ഷിണ മലബാറിൽനിന്നും അടിമജനങ്ങളിൽ ചിലർ ഇസ്ലാമിലേക്ക് ചേർന്നു. ഇതിൽ ഒരു പ്രധാനപ്പെട്ട കൂട്ടർ അവിടുണ്ടായിരുന്ന ചെറുമർ ആയിരുന്നു. ഈ കൂട്ടരെ ചെറുമർ എന്ന് വിളിച്ചിരുന്നത് തന്നെ അവരുടെ ശരീരം ചെറുതാണ് എന്നതു കൊണ്ടാണ് പോലും.


വളരെ തുച്ഛമായ ഭക്ഷണം നൽകിയും പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഏറ്റവും അടിയിൽ നിർത്തി, ഭാഷാ കോഡുകളുടെ കഠിനമായ പ്രഹരം ഏൽപ്പിച്ചും ആണ് ഇവരുടെ കോലം ഈ ഗതിയിൽ ആക്കിയിരുന്നത്.


ഇങ്ഗ്ളിഷ് ഭരണം 1871നും 1881നും Census നടത്തിയപ്പോൾ, ദക്ഷിണ മലബാറിൽ വളരെ വ്യക്തമായ ഒരു കാര്യം കാണുകയുണ്ടായി. ജില്ലയിൽ പൊതുവെ എല്ലാ ജന വംശങ്ങളിലും 5.71% വർദ്ധനവ് കാണുകയുണ്ടായി. എന്നാൽ ചെറുമരുടെ കാര്യത്തിൽ 34.93 ശതമാനം ആളുകൾ കുറയുകയാണ് ചെയ്തത്. 1871ൽ 99,009 ചെറുമർ ഉണ്ടായിരുന്നു.


എന്നാൽ 1881ൽ 64,725 ചെറുമർ ആണ് ഉള്ളതായി കണക്കുകിട്ടിത്. പ്രതീക്ഷിക്കപ്പെടുന്ന 5.71 ശതമാനം വർദ്ധനവും കണക്കിൽ എടുത്താൽ, ഏതാണ്ട് 40000 ചെറുമരെ കാണുന്നില്ല എന്നാണ് കണ്ടെത്തിയത്. ഈ കാണാതായ ചെറുമർ ഇസ്ലാമിലേക്ക് ചേർന്നു എന്നതാണ് വാസ്തവം എന്നും എഴുതിക്കാണുന്നു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page