top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ വ്യത്യസ്ത ജനവംശങ്ങൾ

ദക്ഷിണ മലബാറിലെ ചെറുമാരിലേയും മറ്റ് കീഴ്ജനവംശങ്ങളിൽ പെട്ടവരിലേയും പലരും ഇസ്സാമിലേക്ക് ചേർന്നത്, നിശ്ചയമായും അവരിൽ വൻ മാനസിക ഭാവ വ്യത്യാസങ്ങൾ തന്നെവരുത്തിയിരിക്കാം എന്നു തോന്നുന്നു. മാത്രവുമല്ല, യാതോരു സാമൂഹിക വിലയുമില്ലാതിരുന്ന, ഭൂജന്മിപറമ്പുകളിൽ വെറും നിലത്ത് ഇരുന്നും ഉറങ്ങിയും വെറും കന്നുകാലിയെപ്പോലെ ജീവിച്ചിരുന്ന വ്യക്തിക്ക് നിശ്ചയമായും വൻ മാറ്റങ്ങളാണ് ഇസ്ലാമിലേക്കുള്ള ചേരൽ നൽകുന്നത്. ഈ കാര്യം Malabar Manualലിൽ വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.


QUOTE👉:


Conversion to Muhammadanism has also had a most marked effect in freeing the slave caste from their former burthens. By conversion, a Cheruman obtains a distinct rise in the social scale, and if he is in consequence bullied or beaten the influence of the whole Muhammadan community comes to his aid. With fanaticism still rampant, the most powerful of landlords dares not to disregard the possible consequences of making a martyr of his slave. END OF QUOTE


ആശയം : മുഹമ്മദ്ദീയനായി മാറുന്നത് അടിമ ജനത്തിൽ പെട്ടവർക്ക് അവരുടെ കഷ്ടപ്പാടുകളിൽനിന്നും മുക്തി നൽകും എന്നത് ഒരു വളരെ വ്യക്തമായ കാര്യമാണ്. ഇസ്ലാമിലേക്ക് ചേരുന്നതോടുകൂടി, സാമൂഹികമായ ഉയർച്ചയാണ് ഒരു ചെറുമന് ലഭിക്കുന്നത്. ഈ ആളെ ഉപദ്രവിക്കുകയോ മറ്റേതെങ്കിലും രീതിയിൽ മർദ്ദിക്കകുയോ ചെയ്യുകയാണെങ്കിൽ, മുഹമ്മദ്ദീയരുടെ മുഴുവൻ സമൂഹവും ഈ ആളുടെ സഹായത്തിനായി മുന്നോട്ടിറങ്ങും. മതഭ്രാന്ത് വളരെ വ്യാപകമായി നിലനിൽക്കുന്ന ഈ അവസരത്തിൽ, വൻ അധികാരങ്ങൾ കൈവശമുള്ള യാതോരു ഭൂജന്മിയും തന്റെ അടിമയെ ഒരു രക്തസാക്ഷിയാക്കാൻ ധൈര്യപ്പെടില്ല. കാരണം അതിന്റെ പ്രത്യാഘാതം ഭരങ്കരമായിരിക്കും. END.


ഇവിടെ കാണപ്പെട്ടതിനെ സാമൂഹത്തിന് വൻ മേന്മ ലഭിച്ച കാര്യമായി ചിത്രീകരിക്കാൻ ആവില്ല. മറിച്ച്, കഠിനമായ ഫ്യൂഡൽ കോഡുകൾ ഉള്ള ഭാഷയുടെ പിടിയിൽ നിൽക്കുന്ന സമൂഹത്തിലെ വ്യക്തികൾ തമ്മിൽത്തമ്മിൽ മല്ലിട്ടും, അങ്ങോട്ടും ഇങ്ങോട്ടും പൂട്ടിട്ടും, പൂട്ടിൽനിന്നും ഒഴിഞ്ഞും മറിഞ്ഞും തിരിഞ്ഞും, പിടികൊടുത്തും പിടി വിടുവിച്ചും, അമുക്കിയും അമുക്കിൽനിന്നും പിടഞ്ഞൊഴിഞ്ഞും, തടവിലാക്കിയും തടവിൽ പെട്ടും മറ്റും ജീവക്കുന്ന ഒരു ദൃശ്യമാണ് സംഭവിക്കുന്നത്.


ഇസ്ലാമിൽ കയറിയ വ്യക്തി ഒരു ഇങ്ഗ്ളിഷ് പരിസരാന്തരീക്ഷത്തിൽ അല്ല ജീവിക്കുന്നത്. മറിച്ച്, സമൂഹത്തിൽ നിലനിൽക്കുന്ന അതേ ഫ്യൂഡൽ ഭാഷാന്തരീക്ഷത്തിൽ പുതിയൊരു സ്ഥാനീകരണത്തിൽ നിന്നുകൊണ്ട്, അനുഭവിച്ചറിയുന്ന പലവിധ പുതിയ സാമൂഹികവും വ്യക്തിപരവും മാനസികവും ആയ സമ്മർദ്ദങ്ങൾക്കും പരിമുറുക്കങ്ങൾക്കും ഇടയിൽ പെട്ട് പലതിനോടും പൊരുത്തപ്പെട്ടും, പലതിനോടും പൊരുതിയും ജീവിക്കുന്നു.


പോരാത്തതിന്, ഭാര്യ, കുട്ടികൾ, ബന്ധുജനങ്ങൾ എന്നെല്ലാമുള്ളവരും പുതിയ ഒരു സ്ഥാനീകരണത്തിൽ വന്നുചേരുന്നു. ഇവരെ സംരക്ഷിക്കുക, മറ്റുള്ളവരുടെ വ്യാമോഹങ്ങളുടെ പിടിയിൽ നിന്നും വിടുവിക്കുക, ഇവരിൽ തന്നെ മറ്റുള്ളവരോടുണ്ടാവുന്ന താൽപ്പര്യങ്ങളേയും വിധേയത്വങ്ങളേയും തുടച്ചുമാറ്റുക്കുക തുടങ്ങി പലവിധ പുതുതായുള്ള മുൻകരുതലുകളും താക്കീതുകളും വിലങ്ങുകളും വേലികളും സൃഷ്ടിക്കുക തുടങ്ങി പല കാര്യങ്ങളും മനസ്സിനെ വ്യാകുലപ്പെടുത്തകയും തിടുക്കപ്പെടുത്തുകയും ചെയ്യും.


ഈ വിധം പൊരുത്തപ്പെട്ടും പൊരുതിയും വേലിക്കെട്ടുകൾ കെട്ടിയും ജീവിക്കുന്ന വ്യക്തികളിൽ പലവിധ മാനസിക ഭാവങ്ങളും മറ്റ് പലരും ശ്രദ്ധിച്ചേക്കാം. ഇതേ പോലൊക്കെത്തന്നെയാവും തിരുവിതാംകൂറിൽ കൃസ്തീയ മതത്തിലേക്ക് മാറിയ കീഴ്ജന വംശങ്ങളിലെ വ്യക്തികളിലും വന്നു ചേർന്ന അനുഭവം.


ആരേയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. വ്യക്തിയുടെ പെരുമാറ്റവും സ്വഭാവവും പലതും രൂപപ്പെടന്നതും രൂപകൽപ്പന ചെയ്യപ്പെടുന്നതും, മറ്റുള്ളവരുടെ വാക്കുകളാലും പെരുമാറ്റങ്ങളാലും ആയിരിക്കും. വ്യക്തികൾ മാനസിക വിഭ്രാന്തികൾ പ്രകടിപ്പിക്കുമ്പോൾ, വിഡ്ഢി ശാസ്ത്രം വ്യക്തിയേയും വ്യക്തിയുടെ മനസ്സിനേയും പരിശോധിക്കാനും രോഗവിവരം ഡയഗ്നോസ് ചെയ്യാനും നോക്കും എന്ന് മനസ്സിലാക്കുന്നു.


എന്നാൽ ഇതിനേക്കാൾ ഫലവത്തായുള്ള പരിശോധന ആ വ്യക്തിക്ക് ചുറ്റും ഉള്ളവരിൽ ചെയ്യുന്നതാവും നല്ലത് എന്നു തോന്നുന്നു.


'ചേട്ടൻ പറഞ്ഞത് ശരിയല്ല', എന്ന് പറയുന്നതും, 'ഇഞ്ഞങ്ങ് ചെലക്കാതെ ഇന്റെ പാട്ടിന് പോടാ' എന്ന് പറയുന്നതും വളരെ വ്യത്യസ്തങ്ങളായ മാനസിക ഭാവങ്ങളാണ് ഒരേ വ്യക്തിയിൽ വരുത്തുക, എന്ന് ഒന്ന് ഓർക്കുക. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


കീഴ്ജന വ്യക്തി മാപ്പിളയായി മാറിയാൽ, മറ്റ് കീഴ്ജനങ്ങളും ഉന്നത ജനവംശങ്ങളും കാണുന്നത്, ആ വ്യക്തിക്ക് വൻ സംരക്ഷണം നൽകാൻ ശക്തിയുള്ള ഒരു വൻ സാമൂഹിക സന്നാഹത്തെയാണ്. അതേ സമയം, ആ വ്യക്തിക്ക് പുതിയ സാമൂഹികാന്തരീക്ഷത്തിൽ പുതിയ കീഴ്വഴക്കങ്ങളും വിധേയത്വങ്ങളും അരക്ഷിതാവസ്ഥകളും നിലനിൽക്കും. എന്നിരുന്നാലും, പഴയകാല അടിമ-ജീവിതത്തിനേക്കാളും വളരെ മെച്ഛം തന്നെയായിരിക്കും കാര്യങ്ങൾ.


മുകളിൽ👆 നൽകിയ ഉദ്ധരണിയിൽ ഉള്ള 'fanaticism' അഥവാ 'മതഭ്രാന്ത്' എന്ന വാക്കും പരിമിതപ്പെടുത്തുകയും പുനർനിർവ്വചിക്കുകയും ചെയ്യേണ്ടിവന്നേക്കാം. തങ്ങളിൽ ഒരാൾ ആക്രമിക്കപ്പെടുമ്പോൾ എല്ലാരും ഒന്നിച്ചുകൂടി പ്രത്യാക്രമണത്തിനായി സംഘടിക്കുന്നതും ഒരു വൻ സാമൂഹിക പ്രതിഭാസം തന്നെയാവാം.


അറേബ്യയിൽ നിന്നും വന്ന ഉന്നത കുടുംബ അറബികളായ ഇസ്ലാം കുടുംബക്കാരിൽ ഈ വിധമായുള്ള തെരുവിലൂടെയുള്ള ഒരു ശക്തിപ്രകടന സ്വഭാവം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. ആ കൂട്ടരെ കലർപ്പു വന്നു ചേർന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ജനതയോടു ഉപമിച്ചരിക്കുന്നുണ്ട് എന്ന് ഓർക്കുമ്പോൾ, അവർക്ക് ഈ സ്വഭാവം ഇല്ലായിരുന്നു എന്നുവേണം മനസ്സിലാക്കാൻ.


അതേ സമയം കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് ചേർന്നപ്പോൾ, അവരിൽ സാമൂഹികമായി വൻ മാറ്റങ്ങൾ തന്നെയാണ് വന്നുചേർന്നത് എന്ന് മനസ്സിലാക്കാം എന്ന് തോന്നുന്നു. വെറും കന്നുകാലികളായി ഹൈന്ദവ കുടുംബക്കാരും, അമ്പലവാസികളും നായർമാരും കണ്ടിരുന്ന ജനത്തിന് തമ്മിൽ സംഘടിച്ചു നിൽക്കാൻ ആയിരുന്നില്ല. എന്നാൽ സംഘടിച്ചുനിന്ന് ജന്മികുടുംബങ്ങളെ ചെറുക്കാൻ അവർക്ക് ആയിരുന്നുവെങ്കിൽ, അവർ പണ്ടേ തന്നെ അവരുടെ അടിമ അവസ്ഥയിൽ നിന്നും മോചിതരാകുമായിരുന്നു.


ഇതേ ജനം ഇസ്ലാമിലേക്ക് ചേർന്നപ്പോൾ തമ്മിൽ സംഘടിക്കാനും അവരെ കാലാകാലങ്ങളായി ചുഷണം ചെയ്യുകയും വെറങ്ങലിപ്പിക്കുകയും ഫ്യൂഡൽ ഭാഷയിലെ മൂർച്ചമേറിയ വാക്കുകളാൽ പിച്ചിച്ചീന്തുകയും ചെയ്തവർക്കെതിരെ ചെറുത്തുനിൽക്കാനും ആയി എന്നുള്ളത് ഒരു ഭയങ്കര മാറ്റം തന്നെയാണ്. എന്നിരുന്നാലും അവർക്ക് സാമൂഹികമായി നിത്യവും മാനസിക പരിശീലനം ലഭിച്ചത് ഈ ഉപഭൂഖണ്ഡത്തിലെ അതേ വക്രീകൃതമായ മാനസികാവസ്ഥയിൽ നിന്നും തന്നെയാണ്.


അല്ലാതെ കലർപ്പില്ലാത്ത അറബിയിൽ നിന്നോ, ഇങ്ഗ്ളിഷിൽ നിന്നോ അല്ലതന്നെ.


അടിമ ജനത്തിന്റെ പ്രാകൃതതയിൽനിന്നും മെല്ലെമെല്ലെ സാംസ്ക്കാരിക ഉൽകൃഷ്ടതയിലേക്ക് മാറാൻ സമയം എടുക്കും എന്നുള്ളത് വാസ്തവം തന്നെ. ആദ്യകാലങ്ങളിൽ അറേബ്യയിൽ നിന്നും വന്നിരുന്ന കുടുംബക്കാരുടെ നിത്യസ്വാധീനം ഇവരിൽ വന്നുചേരുമെങ്കിലും, പിന്നീട് പിന്നീട് അവരിൽ തന്നെയുള്ളവർ തന്നെയാവും ഇവർക്കുള്ള പരിശീലകരും പണ്ഡിതരും ആദ്ധ്യാത്മിക ഉപദേഷ്ടാക്കളും മറ്റും.


ഈ വിധമായുള്ള തമ്മിൽത്തമിലുള്ള സാംസ്ക്കാരിക മിനുസപ്പെടുത്തലുകളിൽ നിത്യവും നിലനിൽക്കാവുന്ന ന്യൂനത, അവരിൽ ഓരോരുത്തരിലും നിലനിൽക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ സ്വാധീനവും പരിമിതപ്പെടുത്തലുകളും താക്കീതുകളും ആയിരിക്കും.


സാംസ്ക്കാരികമായി ഉന്നതരായി ജീവിക്കുന്ന ഹൈന്ദവ ജന്മികുടുംബക്കാർക്കും അവരുടെ മേൽനോട്ട ജീവനക്കാരായ നായർമാർക്കും സംഘടിച്ചുനിൽക്കുന്ന കീഴ്ജന മാപ്പിളമാർ ഒരു പേടി സ്വപ്നം തന്നെയായിരുന്നിരിക്കാം. മറ്റ് അടിമ ജനത്തിനും ഇവരോട് വൻ വിരോധം തന്നെയാവും നിലനിൽക്കുക. കാരണം, അവർ സ്നേഹിക്കുകയും ആദരിക്കുകയും അടിയാളത്തം നൽകുകയും ചെയ്യുന്ന അവരുടെ ജന്മികുടുംബക്കാരെ വകവെക്കാത്തവരാണ് ഈ രക്ഷപ്പെട്ട അടിമജനം.


പള്ളിയിലെ ബാങ്ക് വിളിയിലൂടെ ഓരോ മഹലിലേയും മാപ്പിളമാരെ പള്ളിക്കരികിലുള്ള തെരുവിൽ അണിനിരത്താൻ പറ്റുമെന്നുള്ളത് ഒരു വൻ കാര്യം തന്നെയാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹിക യന്ത്രസംവിധാനം, ഇസ്ലാമിൽ വ്യക്തികളെ അവരുടെ ചെറുപ്രായം മുതൽ ഏതാണ്ടൊരു പട്ടാള ചിട്ടയിൽ പാഠശാലകളിലും മതപഠന കേന്ദ്രങ്ങളിലും അതിരാവിലെ മുതൽ നിശ്ചിത സമയ പട്ടിക പ്രകാരം അണിനിരത്തി പരിശീലിപ്പിച്ചതാവാം.


ഇതിന്റെ മറ്റൊരു വശം പ്രാദേശിക ഭാഷയിൽ നിലനിൽക്കുന്ന പലവിധ സാമൂഹിക വേലിക്കെട്ടുകളേയും ഒരു പരിധിവരെ ഈ വിധമായുള്ള ഒരു പരിശീലനം നിരത്തിക്കളയും എന്നതാണ്.


എന്നാൽ സമൂഹം ഫ്യൂഡൽ ഭാഷയിൽ തന്നെ നിലനിൽക്കും എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


മാപ്പിളമാരെ 'കാക്കമാർ' എന്ന് പണ്ട് കാലങ്ങളിൽ പരമർശിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. കാക്കയെന്ന കറുത്ത പക്ഷിയും മാപ്പിളമാരും തമ്മിൽ എന്താണ് ബന്ധം എന്ന് മനസ്സിലായില്ല. ഇതിന് പണ്ടൊരാൾ പറഞ്ഞുതന്ന വിശദീകരണം ഈ പ്രകാരം ആണ്:


ഒരു കാക്കയ്ക്ക് എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ആ പ്രദേശത്തുള്ള എല്ലാ കാക്കകളും കൂട്ടമായി വന്ന് ആകാശത്ത് വൻ ഒച്ചപ്പാടും ബഹളവും വെക്കും. ഏതാണ്ട് ഇതേ പോലെയാണ് പോലും മലബാറിലെ മാപ്പിളമാർ.


എന്നാൽ മറ്റൊരു വിശദീകരണം കേട്ടത്, മാപ്പിളമാർ അവരേക്കാൾ വയസ്സിന് മൂത്ത വ്യക്തികളേയും (പുരുഷന്മാരെ) ഉന്നതസ്ഥാനത്തുള്ളവരേയും ഇക്ക അഥവാ ഇക്കാക്ക എന്ന് പേരിനോട് ചേർത്തും അല്ലാതേയും വിളിക്കുകയും പരാമർശിക്കുകയും ചെയ്യുമെന്നുള്ളതാണ് എന്നാണ്.


മലപ്പുറം കാക്ക എന്ന ഒരു പദപ്രയോഗവും കേട്ടിട്ടുണ്ട്. മാപ്പിളമാരിൽ കുറച്ച് വീര്യം കൂടിയവർ ആണ് ഈ കൂട്ടർ എന്നാണ് തോന്നുന്നത്.


മലബാറിലെ മുഹമ്മദ്ദീയരിൽ ശുദ്ധമായ അറബി രക്തപാതയിൽ ഉള്ളവരും മതംമാറിയ ഹൈന്ദവരും (ബ്രാഹ്മണരും) അമ്പലവാസികളും നായർമാരും ഉണ്ട്. പോരാത്തതിന്, ഉത്തര മലബാർ പ്രദേശത്തിലെ Cannanoreറിന് ചുറ്റുപാടിൽ Greeceസിൽ നിന്നും കുടിയേറിവന്ന വെട്ടിത്തിളങ്ങുന്ന ത്വക്കിൽനിറമുള്ളവരും ഉണ്ട് എന്നും തോന്നുന്നു.


മലബാറിൽ കുറച്ച് പട്ടാണികളും (pathansസും) ഉണ്ട്. പിന്നെയുള്ളത് കുറച്ച് Deccani Muslims. ഇവരുടെ പൈതൃകമായുള്ള പ്രാദേശിക ഭാഷ ഉറദുവാണ് എന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.


ഇനിയും ഉണ്ട്. Calicutറ്റിലെ രാജാക്കൾ മുക്കുവരിൽ നിന്നും ഇസ്ലാമിലേക്ക് കയറ്റിയ മാപ്പിളമാർ.


എല്ലാറ്റിനും ഉപരിയായി പയക്കപ്പലുകളിലും വൻതോണികളിലും നിത്യവും അറബിക്കടലിന്റെ അക്കരയും ഇക്കരയും അറബിക്കച്ചവടവുമായി ബന്ധപ്പെട്ടുകൊണ്ട് യാത്ര ചെയ്തിരുന്നവർക്ക് മലബാറിലെ പ്രദേശങ്ങളിലെ കീഴ്ജന സ്ത്രീകളിൽ ജനിച്ച മാപ്പിളമാർ.


ഇത്രയും സങ്കീർണ്ണമായ ഇസ്ലാംമത ജനത്തിലേക്കാണ്, ദക്ഷിണ മലബാറിൽ കീഴ്ജനങ്ങൾ ചേർന്നത്.


ഈ ഉപഭൂഖണ്ഡത്തിലെ മറ്റ് യാതോരു ജനതയും ഈ വിധമായുള്ള ഒരു കടന്നകയറലിനെ അനുവദിക്കും എന്നു തോന്നുന്നില്ല. ഈ വിധമായുള്ള വൈവിധ്യമാർന്ന ജനവംശങ്ങളെ സംയോജിപ്പിക്കാൻ കരുത്തുള്ള ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്നണിയിൽ നിൽക്കുന്ന ആദ്ധ്യാത്മിക സങ്കേതം ആശ്ചര്യകരംതന്നെ.


എന്നാൽ ഈ പ്രത്യയശാസ്ത്രത്തിനും പോരായ്മകൾ ഉണ്ട്. ഭീകര കോഡുകൾ ഉള്ള ഭാഷകളെ അകറ്റിനർത്താത്തെടുത്തോളം കാലം ഈ പോരായ്മ നിലനിൽക്കുകതന്നെ ചെയ്യും.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page