ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
ഇനി അടിമ വ്യാപാരവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു കാര്യം പറയാം. ഇങ്ഗ്ളിഷുകാരാണ് അടിമവ്യാപാരം നടത്തിയത് എന്ന രീതിയിൽവരെ ഇന്ന് പലരും മനസ്സിലാക്കിയിട്ടുണ്ട്. ഇത് ഏതാണ്ട് 100 ശതമാനം തെറ്റാണ് എങ്കിലും, ഔപചാരിക ചരിത്രത്തിൽ ഈ കാര്യം തെളിയിക്കുന്ന പല എഴുത്തുകളും ഇന്ന് കാണാനാവുന്നതാണ്.
ആ വിഷയത്തിലേക്ക് പിന്നീട് പോകാം എന്ന് വിചാരിക്കുന്നു.
ഇങ്ഗ്ളിഷ് ഭരണം ലോകത്തിൽ ഉള്ളിടത്തെല്ലാം അടിമസമ്പ്രദായവും അടിമ വ്യാപരവും നിരോദിച്ചുകൊണ്ട് ബൃട്ടണിൽ നിയമം 1833ൽ പാസായതോടുകൂടി ഔപചാരികമായി ബൃട്ടിഷ്-ഇന്ത്യയിലും അടിമത്തം നിരോധിക്കപ്പെട്ടു. എന്നാൽ ദക്ഷിണേഷ്യയിലെ അടിമത്തം സാമൂഹിക ഘടനയിൽ അലിഞ്ഞുചേർന്നിരിക്കുന്ന കാര്യവും, പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ അത് കോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാലും, ബൃട്ടിഷ്-ഇന്ത്യയിൽ അനൌപചാരികമായ സാമൂഹിക അടിമ വ്യവസ്ഥയെ തുടച്ചുനീക്കാൻ പ്രയാസം തന്നെയായിരുന്നു.
അതേ സമയം, ബൃട്ടിഷ്-ഇന്ത്യക്ക് തൊട്ടു പുറത്തായുള്ള സ്വതന്ത്രരാജ്യങ്ങളിൽ അടിമത്തം നിർത്താനായി ബൃട്ടിഷ്-ഇന്ത്യൻ ഭരണവും ആ വിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന കൃസ്ത്യൻ മിഷിനറികളും, ആ വിധ രാജ്യങ്ങളുടെ രാജകുടുംബങ്ങളിൽ സമ്മർദ്ധം ചലുത്തി അടിമത്തത്തിന്റെ ഭീകരതയിൽ അവിടങ്ങളിൽ ചില കുറവുവരുത്തിയിരുന്നു. എന്നിരുന്നാലും ഈ വിധ രാജ്യങ്ങളിലും, പോരാത്തതിന് ഫ്രഞ്ചുകാരും ഡച്ചുകാരും ഭരിച്ചിരുന്ന വളരെ ചെറിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇങ്ഗ്ളിഷ് ഭരണ നിയമങ്ങൾക്ക് യാതോരു പ്രസക്തിയും ഇല്ലായിരുന്നു.
ഫ്രഞ്ചുകാരും ഡച്ചുകാരും ദക്ഷിണേന്ത്യയിൽ നിന്നും അടിമകളെ പ്രാദേശിക ജന്മികളിൽനിന്നും വാങ്ങിച്ച് ലോകത്തിലെ മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. ഈ വിധം കൊണ്ടുപോകപ്പെട്ടവർക്ക് അവരുടെ ജീവിതത്തിൽ കൂടുതൽ ദുരിതമാണ് ലഭിച്ചിരുന്നത് എന്ന് പറയാനാവും എന്നും തോന്നുന്നില്ല. കാരണം, ആ അടിമകൾ അവരുടെ പ്രാദേശിക നാടുകളിൽ കന്നുകാലികളെപ്പോലെ ജീവിച്ചിരുന്നവർ തന്നെയാണ്.
ഡച്ചുകാരുടേയും ഫ്രഞ്ചുകാരുടേയും ഈ അടിമ വ്യാപരവുമായി സഹകരിച്ചിരുന്ന മുഹമ്മദ്ദീയരായ കടൽവ്യാപാരികൾ ഉണ്ടായിരുന്നു. ഇങ്ങിനെയൊരു കാര്യം പറയുമ്പോൾ, മുഹമ്മദ്ദീയർ മുഴുവനും അടിമവ്യാപാരികൾ ആയിരുന്നുവെന്നോ, അതുമല്ലെങ്കിൽ ആ കച്ചവടത്തിന് പിന്തുണനൽകുന്നവർ ആയിരുന്നവെന്നോ ചിന്തിച്ചുപോകരുത്.
അക്കാലങ്ങളിൽ അടിമയെന്നത് ഒരു വ്യാപാരചരക്ക് മാത്രമാണ്. ഇന്ന് കോഴികളേയും കന്നുകാലികളേയും കൂട്ടമായി കൊണ്ടുപോയി വിൽക്കുന്നത് മാതിരി അക്കാലങ്ങളിൽ അടിമജനവംശങ്ങളിൽ പെട്ടവരെ കൂട്ടമായും അല്ലാതേയും ദക്ഷിണേഷ്യയിൽതന്നെ ഭൂജന്മികൾ തമ്മിൽ കൈമാറാറുണ്ടായിരുന്നു.
ഫ്രഞ്ചുകാരുടേയും ഡച്ചുകാരുടേയും മേലെ ഇങ്ഗ്ളിഷ് ഭരണത്തിന് അധികാരം ഒട്ടുംതന്നെയില്ലായിരുന്നു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ അടിമവ്യാപാരം നിരോധിക്കപ്പെട്ടതിനാൽ, ആ കുട്ടരുടെ അടിമ വ്യാപാരവുമായി പലപ്പോഴും ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനങ്ങൾക്ക് ഏറ്റുമുട്ടേണ്ടിവന്നിരുന്നു.
ആ കാര്യങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ടും മുഹമ്മദ്ദീയരായ കടൽവ്യാപാരികളുമായും ബന്ധപ്പെട്ടും കാണപ്പെടുന്ന ചില ഉദ്ധരണികൾ ഇവിടെ ചേർക്കുകയാണ്.
QUOTE👉 from Malabar Manual:
The Commissioners likewise prohibited the slave trade carried on extensively in children by Mappilla merchants with the French and Dutch ports of Mahe and Cochin respectively. END OF QUOTE
ആശയം : മാപ്പിള കച്ചവടക്കാരെ, ഫ്രഞ്ചുകാരുടെ മാഹിലേയും ഡച്ചുകാരടെ Cochinയിലേയും തുറമുഗങ്ങളിലൂടെയുള്ള കുട്ടികളിൽ കേന്ദ്രീകരിച്ചുള്ള വ്യാപകമായ അടിമ വ്യാപാരത്തെ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം നിരോധിച്ചു. END
അടുത്ത ഉദ്ധരണി ബൃട്ടിഷ് ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിൽ നടന്നിരുന്ന അടിമ വ്യാപരവുമായി ബന്ധപ്പെട്ടുകൊണ്ട് മുഹമ്മദ്ദീയരായ കച്ചവടക്കാരെ പരാമർശിക്കുന്ന ചിലവാക്കുകൾ Native Life in Travancoreൽ കണ്ടത് ആണ് താഴെനൽകിയിട്ടുള്ളത്.
QUOTE 🌙 from Native life in Travancore:
Complaints are still made of slaves being taken from Northern India to Persia; and a Mussulman has quite recently been convicted of importing girls as slaves for Bhopal, and detaining them in Bombay against their will. END
ആശയം: ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽനിന്നും പേർഷ്യയിലേക്ക് അടിമകളെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പല പരാതികളും ഇന്നും ലഭിച്ചുകൊണ്ടിരിക്കുന്നു. ബോപ്പാലിലേക്ക് പെൺകുട്ടികളെ ഇറക്കുമതി ചെയ്തതും ആ പെൺകുട്ടികളെ അവരുടെ ഇഷ്ടത്തിന് വിപരീതമായ ബോംബെയിൽ തടഞ്ഞുവെക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു മുസൽമാനെ ഈ അടുത്തകാലത്ത് ശിക്ഷിക്കുകയുണ്ടായി.
Native Life in Travancoreൽതന്നെ ഈ കാര്യം തുടർന്നും ഈ വിധം പറയുന്നുണ്ട്.
Some years ago, the Rev. H. Baker rescued a family of heathen Shinars from the hands of Muhammadan merchants, who would have carried them to Zanzibar, by paying Rs. 21 as their price. They had been sold by their parents; and after their rescue were educated and employed in various capacities. END
ആശയം : Rev. H. Baker ഒരു ഷാണർ കുടുംബത്തെ മുഹമ്മദ്ദീയരായ കച്ചവടക്കാരിൽനിന്നും ഏതാനും വർഷങ്ങൾക്ക് മുൻപ് രക്ഷിച്ചു. ഇവരെ വിടുവിച്ചുകിട്ടാൻ ഇദ്ദേഹം 21 രൂപ വിലയായി നൽകി. ഈ ഷാണർ വ്യക്തികളെ അവരുടെ മാതാപിതാക്കൾ വിറ്റതായിരുന്നു. ഇവരെ രക്ഷിച്ചതിന് ശേഷം അവർക്ക് വിദ്യാഭാസം നൽകുകയും, അതിന് ശേഷം വിവിധ മേഖലകളിൽ തൊഴിലുകൾ നൽകുകയും ചെയ്തു.
തുടർന്നും ഈവിധം എഴുത്തുതുടരുന്നു:
One girl of whom he knew was actually taken away to Zanzibar by a Muhammadan, who secured her in Travancore ostensibly as a wife, then sold her off in Zanzibar. Her release and return to her native country were procured by Dr. Kirk. END
ആശയം : ഇദ്ദേഹത്തിന് പരിചയമുള്ള ഒരു പെൺകുട്ടിയെ ഒരു മുഹമ്മദ്ദീയൻ സാൻസിബാറിലേക്ക് കൊണ്ടുപോകുകതന്നെ ചെയ്തു. ആ മുഹമ്മദ്ദീയൻ ആ പെൺകുട്ടിയെ സ്വന്തം ഭാര്യയായി തിരുവിതാംകൂറിൽ നിന്നും ഏറ്റെടുത്തതാണ്. ഈ പെൺകുട്ടിയെ ഈ ആൾ സാൻസിബാറിലേക്ക് കൊണ്ടുപോയി വിറ്റു. ഈ പെൺകുട്ടിയെ സ്വതന്ത്രയാക്കുകയും അതിന് ശേഷം തിരിച്ച് സ്വന്തംനാട്ടിലേക്ക് അയച്ചതും Dr. Kirk ആയിരുന്നു. END
(ഇവിടെ പരാമർശിക്കപ്പെട്ട Dr. Kirk സാസിബാറിലെ ബൃട്ടിഷ് ഭരണാധിപനായിരുന്നു. ഇദ്ദേഹമാണ് സാൻസിബാറിലെ പുരാതനകാലം മുതലുള്ള കുപ്രസിദ്ധമായ അടിമ വ്യാപാരത്തെരുവുകളെ അടിച്ചമർത്തിയത്.)
ഈ വിധമെല്ലാം ഇവിടെ മുഹമ്മദ്ദീയരായവരുടെ അടിമവ്യാപാര പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ, തെല്ലൊരു വിരോധാഭാസഭാവം മനസ്സിൽ കയറിവരാം. കാരണം, നേരത്തെയുള്ള എഴുത്തിൽ ദക്ഷിണ മലബാറിലെ അടിമജനത്തിന് വൻ മോചന സൌകര്യം ആണ് ഇസ്ലാം നൽകിയത് എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത്, മുഹമ്മദ്ദീയരായ കച്ചവടക്കാർ ഫ്രഞ്ചുകാരുടേയും ഡച്ചുകാരുടേയും അടിമവ്യാപരാത്തിനോട് കൂട്ടുനിന്നിരുന്നു എന്നതാണ്.
ഇവിടെ ആദ്യമായി പറയേണ്ടത്, സമൂഹത്തിൽ അന്ന് ഒരു വൻകൂട്ടം ആളുകൾ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് അടിമകൾ ആയി ജീവിക്കുന്നവർ തന്നെയായിരുന്നു എന്നതാണ്. ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങൾ ഈ ഉപദ്വീപിൽ വന്നപ്പോൾ മാത്രമാണ് ഈ വ്യക്തികൾ മനുഷ്യരാണ് എന്നത് ഒരു ബുദ്ധിവിഷയകമായ (intelluctual) ചിന്തയായി വളർന്നത്.
ഇസ്ലാമിക ഭരണം നടന്നിരുന്ന പ്രദേശങ്ങളിലും അടിമയെന്ന ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇസ്ലാമിക വീടുകളിൽ വച്ചിരുന്ന അടിമകളും മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട അടിമകളും തമ്മിൽ വ്യത്യസ്തരായിരുന്നു എന്നാണ് തോന്നുന്നത്. മണ്ണിനോട് ബന്ധിക്കപ്പെട്ടുകിടക്കുന്നവരെ ഒരു പ്രത്യേകരീതിയിൽ ഉള്ള, വയലിൽ ഉഴുതാനുപയോഗിക്കുന്ന കാളകളെപ്പോലുള്ള ഒരു വിൽപ്പനച്ചരക്കായും തമ്മിൽ പങ്കിടാനുള്ള വസ്തുവായും തന്നെയാണ് പ്രാദേശികമായി ഭൂജന്മികൾ മനസ്സിലാക്കിയിരുന്നത്.
മാത്രവുമല്ല, ദക്ഷിണേഷ്യയിൽ ഹൈന്ദവരും (ബ്രാഹ്മണരും) നായർമാരും വ്യക്തികളെ അടിമകളാക്കാനായി പിടിച്ചുകൊണ്ടുപോയ കാര്യം Native Life in Travancoreതന്നെ പറയുന്നുണ്ട്. തിരുവിതാംകൂറിലെ കാര്യമാണ്.
QUOTE: In Trichur a friend of mine was present in the mission-house in 1872, when some Nayar landholders came and actually carried off a woman and child who had put themselves under instruction for baptism. The missionary started off to prevent the kidnapper, and overtook him on the public road. The man was punished by the Cochin Sirkar.
Shortly after, some Brahmans made a similar attempt, and the court sentenced the culprit to six months’ imprisonment; but as the offender was of the “twice-born” caste, intercession was made by the authorities for his forgiveness by the missionary, which was agreed to, on condition that a proclamation should be issued to the effect that no one could hereafter have or hold, buy or sell any person, under penalties, the highest of which was seven years’ imprisonment. This valuable document the missionary had printed for circulation.
Only the other day, also, a bride was kidnapped on the way to Mundakayam by a strong party. END OF QUOTE
ദക്ഷിണേഷ്യയിലും ലോകത്തിലെ മറ്റ് പല ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലും അടിമത്തം നിലനിന്നിരുന്നതിന് കാരണം, ഓരോ വ്യക്തിക്കും സ്വന്തം തടി രക്ഷപ്പെടുത്താനാണ് ഏറ്റവും താൽപ്പര്യം എന്നതിനാലാണ്. വിഷമതയിൽ പെട്ടുകിടക്കുന്ന മറ്റൊരു വ്യക്തിയേയോ മൃഗത്തിനേയോ രക്ഷിക്കാൻ പോയാൽ പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലെ നൂലാമാലകളിൽ പെട്ട് നരകിച്ചുപോകും എന്നത് ഒരു വൻ ഭയം നൽകുന്ന കാര്യം തന്നെയാണ്.
മുഹമ്മദ്ദീയരിൽ ചിലർ കടലിലൂടെ വാണിജ്യ പ്രവർത്തനം നടത്തിയവരാണ്. അവരുടെ കൈകളിൽ അടിമയെന്ന വാണിജ്യവസ്തു വന്നുപെട്ടാൽ ആ വസ്തുവിനെ ഒരു കച്ചവടച്ചരക്കായി മാത്രമേ അവരും കണുള്ളു. കാരണം, അവരും മറ്റ് പ്രാദേശികരിൽ നിന്നും പലരീതിയിലും വ്യത്യസ്തർ അല്ലതന്നെ. ഭാഷയും അടിച്ചുതമർത്താൻ കെൽപ്പുള്ളതുതന്നെ.
പോരാത്തതിന്, ആഫ്രിക്കൻ ഉൾപ്രദേശങ്ങളിൽ നിന്നും അവിടുള്ള കറുത്തവർഗ്ഗക്കാരെ പിടികൂടിയും വാങ്ങിച്ചും പോർച്ചൂഗീസുകാർക്കും മറ്റും വിൽപ്പനചെയ്യുന്നവരും, അറബികളിൽ തന്നെ ഉണ്ടായിരുന്നു.
ദക്ഷിണേഷ്യയിലെ കടൽകച്ചവടക്കാരായ മുഹമ്മദ്ദീയരിൽ ചിലർക്കെങ്കിലും ഈ വിധ അറബികളുമായി ബന്ധം കാണും എന്നതും തീർച്ചയുള്ള കാര്യമാകാം. നേരത്തെ പരാമർശിക്കപ്പെട്ട തിരുവിതാംകൂറിലെ മുഹമ്മദ്ദീയൻ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള സാൻസിബാറിലാണ് പെൺകുട്ടിയെ വിറ്റത് എന്ന് ഓർക്കുക.
പോരാത്തതിന്, ദക്ഷിണ മലബാറിൽ അടിമ ജനത്തിൽ പെട്ടവ്യക്തികൾ ഇസ്ലാമിലേക്ക് ചേർന്നപ്പോൾ, ഇവരിലൂടെ മറ്റ് അടിമജനത്തിലേക്കുള്ള മാർഗ്ഗം മുഹമ്മദ്ദീയരായ അടിമ വ്യാപരികൾക്ക് ലഭിച്ചിരുന്നിരിക്കാം. ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ ആവാമെങ്കിലും, വൻ വാണിജ്യ സാധ്യതകൾ ആണ് തുറക്കപ്പെടുന്നത്.
ഇന്ന് ഇന്ത്യയിൽ പെൺകുട്ടികളെ വിൽപ്പന ചെയ്യുന്ന കേന്ദ്രങ്ങൾ, വൻ ഇന്ത്യൻ സർക്കാർ പിന്തുണയോടുകൂടി നിലവിൽ ഉണ്ട് എന്നത് ഈ എഴുത്തുകാരന് നേരിട്ട് കണ്ടറിവുള്ള കാര്യമാണ് എന്നും ഇവിടെ ഒരു അടിക്കുറിപ്പായി രേഖപ്പെടുത്തുകാണ്. ഇതൊന്നും യാതോരു ഔപചാരിക വിദ്യാഭ്യാസ പാഠപുസ്തകങ്ങളിലും സ്ഥാനം പിടിക്കില്ലാ എന്നും ഓർക്കുക.
1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ
2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി
3. വൻ ആയുധ നൈപുണ്യത്തിന്റേനയും
7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന
11. കീഴ്ജനത്തിന്റെര വാക്കുകളും
13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ
14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത
15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും
16. IVRSസിൽ പൊട്ടലും ദിശാതിരിയലും
17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു
18. നായർമാരെ കഠിന അടിമത്തത്തിൽ
20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ
21. കൈയിൽ കിട്ടിയപാടെ സ്വകാര്യ
22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്
23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ
24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ
25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ
26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന
28. നേത്രങ്ങൾക്ക് മുന്നിൽ മറയും
29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്
31. മറ്റ് മാപ്പിളമാരെക്കുറിച്ചും,
33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ
34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്
35. കുടുംബത്തേയും കുടുംബ മഹിമയേയും
36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും
38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ
39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ
40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ
41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി
42. പറുദീസയും പറുദീസയിലെ ഹൂറിമാരും
43. മലബാറീ മുഹമ്മദീയർ ജനാധിപ്യ
44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ
45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ
46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ
47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ
48. സംഭവ ചരിത്രത്തെ സിനിമാക്കാർ
49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള
50. പാതി ഇരുണ്ടതും പകൽവെളിച്ചം